പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -12

1101. കേരള കാളിദാസന്‍ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ ?
(A) കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
(B) വള്ളത്തോള്‍
(C) കേരള വര്‍മ വലിയ കോയിത്തമ്പുരാന്‍
(D) എ.ആര്‍. രാജരാജവര്‍മ
ഉത്തരം: (C)

1102. ആദ്യമായി എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയതാര് ?
(A) തകഴി
(B) ബാലാമണിയമ്മ
(C) കെ.എം. ജോര്‍ജ്‌
(D) ശുരനാട്ട്‌ കുഞ്ഞന്‍ പിള്ള
ഉത്തരം: (D)
  
1103. നായ കഥാപാത്രമായ ഒരു കഥ
(A) ശബ്ദിക്കുന്ന കലപ്പ
(A) വെള്ളപ്പൊക്കത്തില്‍
(A) കടല്‍ത്തീരത്ത്‌
(A) നെയ്പ്പായസം
ഉത്തരം: (B)

1104. ബഷിറിനെ കൂടാതെ പൂവന്‍പഴം എന്ന പേരില്‍ കഥയെഴുതിയ കഥാകൃത്ത്‌
(A) എസ്‌.കെ. പൊറ്റക്കാട്‌
(B) ടി. പത്മനാഭന്‍
(C) പൊന്‍കുന്നം വര്‍ക്കി
(D) കാരൂര്‍ നിലകണപ്പിള്ള
ഉത്തരം: (D)

1105. ശരിയായ പദമേത്‌ ?
(A) പ്രഭുത്ത്വം
(B) സ്ത്രീത്ത്വം
(C) മഹത്ത്വം
(D) മനുഷ്യത്ത്വം
ഉത്തരം: (C)

1106. ദീനന്റെ ഭാവം - ഒറ്റപ്പദമെഴുതുക.
(A) ദൈന്യത
(B) ദീനം
(C) ദയ
(D) ദൈന്യം
ഉത്തരം: (D)

1107. “കലപ്പ' യ്ക്ക്‌ പര്യായമല്ലാത്തത്‌ ഏത്‌ ?
(A) സീരം
(B) ഹലം
(C) കുണ്ഡം
(D) ലാംഗലം
ഉത്തരം: (C)

1108. വിപരീതപദമെഴുതുക - “അണിമ"
(A) ലഘിമ
(B) ഗരിമ
(C) ലഘുമ
(D) തനിമ
ഉത്തരം: (B)

1109. “കാക്ക” എന്നര്‍ത്ഥം വരുന്ന പദമേത്‌ ?
(A) പിപീലിക
(B) നീല
(C) ഉന്ദുരു
(D) പരഭ്യത്ത്‌
ഉത്തരം: (D)

1110. 'ഒറ്റുകാരന്‍' എന്നര്‍ത്ഥമുള്ള ശൈലി:
(A) അസുരവിത്ത്‌
(B) അഷ്ടാവക്രന്‍ 
(C) അഞ്ചാംപത്തി 
(D) അന്തകന്‍
ഉത്തരം: (C)

1111. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
ഉത്തരം: സാഹിത്യ ലോകം

1112. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
ഉത്തരം: ഇടശ്ശേരി ഗോവിന്ദൻ നായർ

1113. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
ഉത്തരം: ഇടശ്ശേരി

1114. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
ഉത്തരം: നാലുകെട്ട്

1115.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഉത്തരം: ഒ.എൻ.വി കുറുപ്പ്

1116. മകളുടെ മകൻ:
(എ) ജാമാതാവ് (ബി) ശ്വശ്രു
(സി) ദൗഹിത്രൻ (ഡി) സ്നുഷ
Answer: (C)

1117. "To throw cold water' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) തണുത്ത വെള്ളം തളിച്ചു (ബി) തണുപ്പൻ മട്ട്
(സി) നിരുത്സാഹപ്പെടുത്തുക (ഡി) രഹസ്യം വെളിപ്പെടുത്തുക
Answer: (C)

1118. ചാട്ടം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
(എ) ഗുണനാമം (ബി) ക്രിയാനാമം
(സി) മേയനാമം (ഡി) സർവനാമം
Answer: (B)

1119. “വേദവാക്യം' എന്ന ശൈലിയുടെ അർത്ഥം :
(എ) ബൈബിളിൽ പരാമർശിച്ചിട്ടുള്ളത്
(ബി) പുരോഹിതന്റെ പ്രസംഗം
(സി) ലംഘിക്കാനാവാത്ത അഭിപ്രായം
(ഡി) പൊങ്ങച്ചം പറച്ചിൽ
Answer: (C)

1120. "First deserve and then desire' എന്നതിനോട് യോജിക്കുന്ന പഴഞ്ചൊല്ല്:
(എ) കൊക്കിലൊതുങ്ങാവുന്നതേ കൊത്താവു
(ബി) മിന്നുന്നതെല്ലാം പൊന്നല്ല.
(സി) വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
(ഡി) വിത്തുഗുണം പത്ത്
Answer: (A)

1121. "കനകംമൂലം കാമിനിമൂലം
കലഹം പലവിധമുലകിൽ സുലഭം' എന്നു രചിച്ചത്
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ
(സി) പൂന്താനം (ഡി) സുഗതകുമാരി
Answer: (A)

1122. "She decided to have a go at fashion industry' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഫാഷൻ വ്യവസായം ഉപേക്ഷിക്കാൻ അവൾ തീരുമാനിച്ചു
(ബി) ഫാഷൻ വ്യവസായത്തിൽ ഒരു കൈ നോക്കാൻ അവൾ തീരുമാനിച്ചു
(സി) ഫാഷൻ വ്യവസായത്തിൽനിന്ന് പിൻമാറാൻ അവൾ തീരുമാനിച്ചു
(ഡി) ഫാഷൻ വ്യവസായത്തിൽത്തന്നെ തുടരാൻ അവൾ തീരുമാനിച്ചു
Answer: (B)

1123. നിപാതത്തിന് ഉദാഹരണം:
(എ) എന്ന (ബി) കൊണ്ട്
(സി) ഉം  (ഡി) അല്ല
Answer: (C)

1124. തെറ്റായ വാക്യമേത്?
(എ) കുട്ടികളിൽ പലരും ജയിച്ചു
(ബി) കുട്ടികളിൽ തൊണ്ണൂറ് ശതമാനവും ജയിച്ചു
(സി) കുട്ടികളിൽ നൂറിന് തൊണ്ണൂറും പാസായിട്ടുണ്ട്
(ഡി) കുട്ടികളിൽ നൂറിന് തൊണ്ണൂറ് ശതമാനവും ജയിച്ചു
Answer: (D)

1125. ആഹാരനീഹാരങ്ങൾ- ഇതിൽ നീഹാരം എന്നാൽ:
(എ) മഞ്ഞുതുള്ളി (ബി) വെള്ളം
(സി) വിസർജനം (ഡി) ഉറക്കം
Answer: (C)

1126. മലയാള വാക്യങ്ങളുടെ പദക്രമം:
(എ) കർത്താവ്, കർമം, ക്രിയ (ബി) ക്രിയ, കർമം, കർത്താവ്
(സി) കർത്താവ്, ക്രിയ, കർമം (ഡി) കർമം, കർത്താവ്, ക്രിയ
Answer: (A)

1127. “ഭഗവത്ഗീത'യ്ക്ക് ആദ്യമായി മലയാള പരിഭാഷ രചിച്ചത്:
(എ) വള്ളത്തോൾ (ബി) മാധവപ്പണിക്കർ
(സി) രാമപ്പണിക്കർ (ഡി) ശങ്കരപ്പണിക്കർ
Answer: (B)

1128. "വികാസം' എന്നതിന്റെ വിപരീത പദം : -
(എ) അവികാസം (ബി) വികാസരഹിതം
(സി) ചുരുങ്ങൽ (ഡി) സങ്കോചം
Answer: (D)

1129. "ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന ശൈലിയുടെ അർത്ഥം:
(എ) പണം അധികമുണ്ടായിട്ട് കാര്യമി ല്ല, ഉപകാരപ്പെടില്ല.
(ബി) ചെലവുകൂടിയാൽ നശിച്ചുപോകും
(സി) മുറുക്കാൻ അധികം കഴിക്കരുത്, രോഗം വരും
(ഡി) രാജാവ് ദേഷ്യപ്പെട്ടാൽ സ്ഥിതി അപകടമാകും
Answer: (A)

1130. അക്ഷരങ്ങൾ എഴുതിക്കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് പറയുന്ന പേര്:
(എ) രോധിനി (ബി) അങ്കുശം
(സി) അല്പവിരാമം (ഡി) ലിപി
Answer: (D)

1131. "To grease the palm' എന്നതിന്റെ പൊരുൾ: -
(എ) കൈയിൽ എണ്ണ പുരട്ടുക
(ബി) മെയ് വഴക്കം പ്രകടിപ്പിക്കുക
(സി) കൈക്കൂലി കൊടുക്കുക
(ഡി) അസാധ്യമായതിനു ശ്രമിക്കുക
Answer: (C)

1132. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും?
(എ) ഉദ്ദേശിക (ബി) ആധാരിക
(സി) സംയോജിക (ഡി) നിർദ്ദേശിക
Answer: (D)

1133. പുരുഷനെ കുറിക്കാൻ ഉപയോഗിക്കുന്ന ലിംഗപ്രത്യയം:
(എ) അൻ (ബി) അൾ
(സി) ഈ  (ഡി) ഓട്
Answer: (A)

1134. "യേശുദേവൻ' എന്ന പ്രശസ്തമായ ജീവചരിത്രകൃതി രചിച്ചത്:
(എ) ജോസഫ് മുണ്ടശ്ശേരി (ബി) അയ്പ് പാറമേൽ
(സി) കെ.പി.കേശവമേനോൻ (ഡി) കേശവദേവ്
Answer: (C)

1135. "ഓടയിൽനിന്ന്' രചിച്ചത്:
(എ) കോവിലൻ (ബി) നന്ദനാർ
(സി) തകഴി (ഡി) കേശവദേവ്
Answer: (D)

1136. തെറ്റായ രൂപത്
(എ) പശ്ചാത്താപം (ബി) പ്രായശ്ചിത്തം
(സി) പശ്ചാത്തലം (ഡി) യാദൃശ്ചികം
Answer: (D)

1137. ഒന്നിന്റെ പേരായ ശബ്ദത്തെ കുറിക്കുന്നത്:
(എ) ക്രിയ (ബി) ഭേദകം
(സി) നാമം (ഡി) വാചകം
Answer: (C)

1138."ലിറ്റർ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) ഗ്രീക്ക് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
Answer: (A)
ചരിത്രപരമായി, "ലിറ്റർ" എന്ന പേര് പഴയ ഫ്രഞ്ച് വാള്യം "ലിറ്റ്രൺ" (ഫ്രാൻ ലൈറ്റ്) ൽ നിന്നു വരുന്നു. ലിറ്ററോണിന്റെ മൂല്യം ആധുനിക ലിറ്ററിൽ 0.831018 ആയിരുന്നു. "ലിട്രോൺ" എന്ന പേര് ഗ്രീക്ക് അക്ഷരത്തിന്റെ ഒരു ഡെറിവേറ്റീവ് ആയി രൂപാന്തരപ്പെട്ടു .

1139. "കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നു ചെന്നന്യമാം രാജ്യങ്ങ ളിൽ' എന്ന് രചിച്ചത്:
(എ) കുറ്റിപ്പുറത്ത് കേശവൻനായർ
(ബി) വള്ളത്തോൾ
(സി) പാലാ നാരായണൻ നായർ
(ഡി) ബോധേശ്വരൻ
Answer: (C)

1140. "The staff speak as one man on this issue' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഇക്കാര്യത്തിൽ ജീവനക്കാർ ഒരാളോടുമാത്രമാണ് സംസാരിച്ചത്
(ബി) ഈ പ്രശ്നത്തിൽ ജീവനക്കാർക്ക് ഏകാഭിപ്രായമാണ്
(സി) ഈ വിഷയത്തിൽ ജീവനക്കാരിൽ ഒരാളേ സംസാരിച്ചുള്ള
(ഡി) ഈ കാര്യത്തിൽ ഒരാളുടെ അഭി പ്രായം ജീവനക്കാർ എല്ലാവരും സ്വീക രിച്ചു
Answer: (B)

1141. ശ്രീ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന കവി
(എ) ചങ്ങമ്പുഴ (ബി) വൈലോപ്പിള്ളി
(സി) കുമാരനാശാൻ (ഡി) വള്ളത്തോൾ
ഉത്തരം : (ബി )

1142. ഉത്തമ പുരുഷന് ഉദാഹരണമാണ്.
(എ) ഞാൻ (ബി) നീ
(സി) താങ്കൾ (ഡി) അവൻ
ഉത്തരം : (എ )

1143. തത്സമത്തിന് ഉദാഹരണമല്ലാത്തത്:
(എ) ബെഞ്ച് (ബി) സർക്കാർ
 (സി) പട്ടൻ (ഡി) ഹാജർ
ഉത്തരം : (സി )
വര്‍ണ്ണങ്ങള്‍ക്ക് യാതൊരു മാറ്റങ്ങളും കൂടാതെ മലയാളത്തിലേക്ക് വാക്കുകളെ അതേപടി സ്വീകരിക്കുന്നത് തത്സമം എന്നു പറയപ്പെടുന്നു.

1144. "You had better consult a doctor'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഡോക്ടറെ കാണുന്നതാണ് കൂടുതൽ അഭികാമ്യം
(ബി) ഡോക്ടറെ കാണുന്നത് ഗുണപ്രദമാണ്
(സി) ഡോക്ടറെ കണ്ടാൽ സ്ഥിതിമാറും
(ഡി) ഡോക്ടറെ കണ്ടാൽ അസുഖം ഭേദമാകും
ഉത്തരം : (എ )

1145. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "The Don flows home to the sea':
(എ) ഡോൺ ശാന്തമായൊഴുകുന്നു.
(ബി) ഡോൺ സമുദ്രത്തിലേക്കൊഴുകുന്നു
(സി) ഡോൺ സമുദ്രത്തിലേക്ക് തന്നെഒഴുകുന്നു
(ഡി) ഡോൺ സമുദ്രഗൃഹത്തിലേക്കൊ ഴുകുന്നു
ഉത്തരം : (ഡി )

1146. കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി:
(എ) ചങ്ങമ്പുഴ (ബി) കടമ്മനിട്ട
(സി) എൻ.വി.കൃഷ്ണവാര്യർ (ഡി) ജി.ശങ്കരക്കുറുപ്പ്
ഉത്തരം : (സി )

1147. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക- "Sanskrit has enriched many Indian languages': -
(എ) പല ഭാരതീയ ഭാഷകളെയും സംസ്കൃതം പരിപോഷിപ്പിച്ചിട്ടുണ്ട്
(ബി) പല ഭാരതീയ ഭാഷകളിലും സംസ്കൃതം കലർന്നിട്ടുണ്ട്.
(സി) സംസ്കൃതം ഭാരതീയ ഭാഷകളിലെല്ലാം കലർന്നിരിക്കുന്നു
(ഡി) ഭാരതീയ ഭാഷ സംസ്കൃതഭാഷ യിൽ കലർന്നിരിക്കുന്നു
ഉത്തരം : (എ )

1148. "Her efforts finally bore the fruit'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവളുടെ അധ്വാനങ്ങൾ ഒടുവിൽ വെറുതെയായി
(ബി) അവളുടെ പ്രയത്നമെല്ലാം ഒടുവിൽ ചതഞ്ഞ ഫലം പോലെയായി
(സി) അവളുടെ പ്രയത്നങ്ങൾ ഒടുവിൽസഫലമായി
(ഡി) അവളുടെ തന്ത്രങ്ങൾ ഒടുവിൽ തിരിച്ചടിച്ചു
ഉത്തരം : (സി )

1149. താഴെപ്പറയുന്നവയിൽ കെ.സുരേന്ദ്രൻ രചിച്ചത് അല്ലാത്തത്:
(എ) മരണം ദുർബലം (ബി) കാട്ടുകുരങ്ങ്
(സി) ഗുരുസാഗരം (ഡി) ഗുരു
ഉത്തരം : (സി )

1150. "സൂതൻ' എന്ന പദത്തിന്റെ അർത്ഥം:
(എ) മകൻ (ബി) തേരാളി
(സി) രാജാവ് (ഡി) കുയിൽ
ഉത്തരം : (ബി )

1151. ഭക്തിയും വിഭക്തിയും എന്ന കവിതാ നാമത്തിൽ വിഭക്തിയുടെ അർത്ഥം :
(എ) പാണ്ഡിത്യം (ബി) വ്യാകരണം
(സി) സംഗീതം (ഡി) ദേഹശുദ്ധി
ഉത്തരം : (എ )

1152. "Delay in the submission of the case is regretted' എന്നതിന്റെ ശരിയായ പരിഭാഷ:
 (എ) ഈ കേസ് സമർപ്പിക്കുവാൻ താമസിച്ചതിൽ പശ്ചാത്താപിക്കുന്നു
(ബി) ഈ കാര്യം സമർപ്പിക്കുവാൻ കാ ലതാമസം വന്നുപോയതിൽ ഖേദിക്കുന്നു
(സി) കാലതാമസം വന്നുപോയ കാര്യം ശ്രദ്ധിക്കുക
(ഡി) താമസിച്ച ഈ പ്രശ്നം ക്ഷമിക്കേണ്ടതാണ്
ഉത്തരം : (ബി )

1153. സേതുവും പൂനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ:
(എ) മരുന്ന് (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) പാണ്ഡവപുരം
ഉത്തരം : (ബി )

1154. "മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർത്ഥം:
(എ) പിടിവാശി
(ബി) കുരങ്ങനെപ്പോലെ
(സി) കുരങ്ങന്റെ കൈ
(ഡി) ദേഷ്യം
ഉത്തരം : (എ )

1155. "She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവൾ (ഫ്രഞ്ചുകാരിയാണ്
(ബി) അവൾ പെട്ടെന്ന് ഫ്രഞ്ച് പഠിച്ചെടുത്തു
(സി) അവൾ ഉടൻ ഫ്രാൻസിലേക്ക്പോയി
(ഡി) അവൾക്ക് വേഗം കാര്യം ബോധ്യപ്പെട്ടു
ഉത്തരം : (ബി )

1156. മലയാളത്തിലെ ആദ്യത്തെ സഞ്ചാര സാഹിത്യകൃതി:
(എ) വർത്തമാനപ്പുസ്തകം
(ബി) ബിലാത്തിവിശേഷം
(സി) കാപ്പിരികളുടെ നാട്ടിൽ
(ഡി) സിംഹഭൂമി
ഉത്തരം : (എ )

1157. തുള്ളൽ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കവി:
(എ) പൂന്താനം (ബി) കുഞ്ചൻ നമ്പ്യാർ
(സി) മേൽപ്പത്തൂർ (ഡി) ചെറുശ്ശേരി
ഉത്തരം : (ബി )

1158. ശരിയായ രൂപമേത്?
(എ) ആയുർവേദം (ബി) അഷ്ടവൈദ്യൻ
(സി) സായൂജ്യമാർഗം
(ഡി) എല്ലാം ശരിയാണ്
ഉത്തരം : (എ )

1159. താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്?
(എ) എരിക്കുക (ബി) പായിക്കുക
(സി) ഓടിക്കുക (ഡി) ഭരിക്കുക
ഉത്തരം : (ഡി )

1160. ശുദ്ധമായ ഉപയോഗം ഏത്?
(എ) പുനർസൃഷ്ടി (ബി) പുനസഷ്ടി
(സി) പുനസൃഷ്ടി (ഡി) പുന:സൃഷ്ടി
ഉത്തരം : (ഡി )

1161. ആരുടെ തൂലികാനാമമാണ് ആഷാമേനോൻ?
(എ) ബാലഗോപാലൻ (ബി) പി.സച്ചിദാനന്ദൻ
(സി) കെ.ശ്രീകുമാർ (ഡി) ആർ.സുരേന്ദ്രൻ
ഉത്തരം : (സി )

1162. "സർക്കാർ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) പ്രാകൃതം
(സി) അറബി (ഡി) പേർഷ്യൻ
ഉത്തരം : (ഡി )

1163. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്ന സന്ധിയാണ്.
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ഡി )

1164. വിപ്ലവത്തിന്റെ ശുക്രനക്ഷതം എന്നു വിശേഷിപ്പിക്കപ്പെട്ട കവി:
(എ) ഇടശ്ശേരി (ബി) കുമാരനാശാൻ
(സി) വയലാർ രാമവർമ
(ഡി) പി.ഭാസ്കരൻ
ഉത്തരം : (ബി )

1165. നീലമേഘം- എന്നതിലെ സമാസം:
(എ) ദ്വന്ദ്വസമാസം (ബി) ബഹുവീഹി
(സി) തത്പുരുഷൻ (ഡി) കർമധാരയൻ
ഉത്തരം : (ഡി )

1166, കേരള സംഗീത നാടക അക്കാദമിയുടെ മുഖപത്രം;
(എ) ഗ്രന്ഥാലോകം (ബി) സാഹിത്യലോകം
(സി) കേളി (ഡി) വിജ്ഞാന കൈരളി
ഉത്തരം : (സി )

1167. രാമചരിതം സഹൃദയ ശ്രദ്ധയിൽക്കൊണ്ടുവന്ന ജർമൻമിഷനറി:
(എ) ബുക്കാനൻ (ബി) ഹെർമൻ ഗുണ്ടർട്ട്
(സി) അർണോസ് പാതിരി (ഡി) ബെഞ്ചമിൻ ബെയ്‌ലി
ഉത്തരം : (ബി )

1168. ആരുടെ തൂലികാനാമമാണ് സിനിക്?
(എ) അയ്യപ്പൻ പിള്ള (ബി) കെ.കെ. നായർ
(സി) ഗോവിന്ദപ്പിഷാരടി (ഡി) എം.വാസുദേവൻ നായർ
ഉത്തരം : (ഡി )

1169. "ആശ്ചര്യചൂഢാമണി' രചിച്ചത്;
(എ) ചീരാമൻ (ബി) ശക്തിഭദ്രൻ
(സി) രാമപ്പണിക്കർ (ഡി) കുഞ്ചൻ നമ്പ്യാർ
ഉത്തരം : (ബി )

1170."നാട്യപ്രധാനം നഗരം ദരിദം
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം' എന്ന് രചിച്ചത്:
(എ) കുറ്റിപ്പുറത്ത് കേശവൻനായർ (ബി) വള്ളത്തോൾ
(സി) പാലാ നാരായണൻനായർ  (ഡി) ബോധേശ്വരൻ
ഉത്തരം : (എ )

1171.റെയിൽവേ കഥകളിലൂടെ പ്രസിദ്ധനായ മലയാള കഥാകൃത്ത്:
(എ) വൈശാഖൻ (ബി) എം.ടി.
(സി) കോവിലൻ (ഡി) നന്തനാർ
ഉത്തരം : (എ )

1172. "ഗോവർധന്റെ യാത്രകൾ' രചിച്ചത്:
(എ) ആനന്ദ് (ബി) കോവിലൻ
(സി) എം. മുകുന്ദൻ (ഡി) മലയാറ്റൂർ
ഉത്തരം : (എ )

1173. തുഞ്ചൻ പറമ്പ് ഏത് കവിയുടെ ജന്മംകൊണ്ട് പ്രസിദ്ധമാണ്?
(എ) കുഞ്ചൻ നമ്പ്യാർ (ബി) എഴുത്തച്ഛൻ
(സി) ചെറുശ്ശേരി (ഡി) പൂന്താനം
ഉത്തരം : (ബി )

1174. ഭാഷാപോഷിണിസഭയുടെ മുൻഗാമി:
(എ) കവിസമാജം (ബി) മലയാളി സമാജം
(സി) മലയാളി സഭ (ഡി) കവി സഭ
ഉത്തരം : (എ )

1175. "കൈരളിയുടെ കഥ' രചിച്ചത്:
(എ) സി.വി. രാമൻ പിള്ള (ബി) സുകുമാർ അഴീക്കോട്
(സി) എൻ.കൃഷ്ണപിള്ള (ഡി) ജോസഫ് മുണ്ടശ്ശേരി
ഉത്തരം : (സി )

1176. വർത്തമാന പുസ്തകം' എന്ന കൃതി ഏത് സാഹിത്യശാഖയിൽപ്പെടുന്നു? (എ) ആത്മകഥ (ബി) യാത്രാവിവരണം
(സി) വ്യാകരണം (ഡി) ജീവചരിത്രം
ഉത്തരം : (ബി )

1177. ഭാരതമാല രചിച്ചത്:
(എ) ശങ്കരപ്പണിക്കർ (ബി) രാമപ്പണിക്കർ
(സി) ചെറുശ്ശേരി (ഡി) ദേവൻ ശ്രീകുമാരൻ
ഉത്തരം : (എ )

1178. "പോരാ പോരാ നാളിൽ നാളിൽ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ' എന്ന് രചിച്ചത്:
(എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) പന്തളം കെ.പി. (ഡി) ബോധേശ്വരൻ
ഉത്തരം : (ബി )

1179. ആഫ്രിക്കൻ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട്ട് രചിച്ച നോവൽ:
(എ) സിംഹഭൂമി (ബി) ബാലിദ്വീപ്
(സി) കബീന (ഡി) ഒരു തെരുവിന്റെ കഥ
ഉത്തരം : (സി )

1180. ശേഖൂട്ടി' എന്ന ചെറുകഥ എഴുതിയത്:
(എ) എം.ടി. (ബി) മാധവിക്കുട്ടി
(സി) ടി.പദ്മനാഭൻ (ഡി) തകഴി
ഉത്തരം : (സി )

1181. "ഭാരതമെന്ന പേർ കേട്ടാളഭിമാന പൂരിതമാകണമന്തരംഗം' എന്ന് രചിച്ചത്:
(എ) കുമാരാനാശാൻ (ബി) വള്ളത്തോൾ
(സി) ഉള്ളൂർ  (ഡി) ബോധേശ്വരൻ
ഉത്തരം : (ബി )
1182."അവൻ വീണ്ടും വരുന്നു' ഏത് സാഹിത്യ ശാഖയിൽപ്പെടുന്നു?
(എ) നാടകം  (ബി) ആത്മകഥ
(സി) യാത്രാവിവരണം (ഡി) ജീവചരിത്രം
ഉത്തരം : (എ )

1183. നാടകത്തിനുള്ള ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ "അഴിമുഖത്തേക്ക്' രചിച്ചത്:
(എ) എൻ.കൃഷ്ണപിള്ള (ബി) തിക്കോടിയൻ
(സി) തോപ്പിൽ ഭാസി (ഡി) എസ്.എൽ.പുരം
ഉത്തരം : (എ )

1184. ദ്വിതീയാക്ഷര പ്രാസത്തിന്റെ ഉപജ്ഞാതാവ്:
(എ) എ.ആർ.രാജരാജവർമ
(ബി) കേരളവർമ വലിയകോയിത്തമ്പുരാൻ
(സി) ചങ്ങമ്പുഴ
(ഡി) കുമാരനാശാൻ
ഉത്തരം : (ബി )

1185,രാമചരിതം രചിച്ചത്:
(എ) ചെറുശ്ശേരി (ബി) ദേവൻ ശ്രീകുമാരൻ
(സി) ചീരാമൻ  (ഡി) രാമപ്പണിക്കർ
ഉത്തരം : (സി )

1186. “മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ' എന്നു രചിച്ചത്:
(എ) വള്ളത്തോൾ (ബി) ഉള്ളൂർ
(സി) കുമാരനാശാൻ (ഡി) കടമ്മനിട്ട
ഉത്തരം : (സി )

1187. ആരുടെ തൂലികാനാമമാണ് സുമാഗല?
(എ) ലീലാ നമ്പൂതിരിപ്പാട് (ബി) പി.വത്സല
(സി) ലീലാ മേനോൻ (ഡി) സരസ്വതിയമ്മ
ഉത്തരം : (എ )

1188. പുരാണ ഭാരതീയ വനിതകളുടെ മാഹാത്മ്യം പ്രതിപാദിക്കുന്ന ഉള്ളൂരിന്റെ കൃതി:
(എ) പിംഗല  (ബി) ചിത്രശാല
(സി) ഭക്തിദീപിക (ഡി) കർണഭൂഷണം
ഉത്തരം : (ബി )

1189. "വിശ്വവിഖ്യാതമായ മൂക്ക്' എന്ന ചെറുകഥ എഴുതിയത്:
(എ) തകഴി (ബി) കേശവദേവ്
(സി) ബഷീർ (ഡി) ടി.പദ്മനാഭൻ
ഉത്തരം : (സി )

1190.ഏത് ഗ്രന്ഥം ആസ്പദമാക്കിയാണ് ചെറുശ്ശേരി "കൃഷ്ണഗാഥ രചിച്ചത്?
(എ) മഹാഭാരതം (ബി) ഭഗവത്ഗീത
(സി) ഭാഗവതം ദശമസ്കന്ധം (ഡി) രാമായണം
ഉത്തരം : (സി )

1191. എസ്.എൻ.ഡി.പി.യോഗവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച മലയാള കവി: (എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) ചങ്ങമ്പുഴ  (ഡി) ഉള്ളൂർ
ഉത്തരം : (എ )

1192. കേരള സ്കോട്ട് എന്നറിയപ്പെടുന്നത്:
(എ) ചങ്ങമ്പുഴ കൃഷ്ണപിള്ള
(ബി) തകഴി ശിവശങ്കരപ്പിള്ള
(സി) എം.ടി.വാസുദേവൻ നായർ
(ഡി) സി.വി. രാമൻപിള്ള
ഉത്തരം : (ഡി )

1193. ആരുടെ തൂലികാനാമമാണ് ആഷാമേനോൻ?
(എ) ബാലഗോപാലൻ (ബി) പി.സച്ചിദാനന്ദൻ
(സി) കെ.ശ്രീകുമാർ (ഡി) ആർ.സുരേന്ദ്രൻ
ഉത്തരം : (സി )

1194.കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായിരുന്ന കവി:
(എ) ചങ്ങമ്പുഴ
(ബി) കടമ്മനിട്ട
(സി) എൻ.വി.കൃഷ്ണവാര്യർ
(ഡി) ജി.ശങ്കരക്കുറുപ്പ്
ഉത്തരം : (സി )

1195.തൃക്കോട്ടൂർ പെരുമ- ആരുടെ കൃതിയാണ്?
(എ) എൻ.പി. മുഹമ്മദ് (ബി) കാക്കനാടൻ
(സി) യു.എ.ഖാദർ (ഡി) പൂനത്തിൽ കുഞ്ഞബ്ദുള്ള
ഉത്തരം : (സി )

1196. "ചുടലമുത്തു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി. രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (ഡി )

1197.പാലൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്
(എ) നാരായണൻ നമ്പൂതിരി (ബി) അച്യുതൻ നമ്പൂതിരി
(സി) മാധവൻ നമ്പൂതിരി     (ഡി) സുബ്രമണ്യൻ നമ്പൂതിരി
ഉത്തരം : (സി )

1198."പാവേ പ്രാവേ പോകരുതേ' എന്ന ഗാനം രചിച്ചത്:
(എ) കുമാരനാശാൻ (ബി) വള്ളത്തോൾ
(സി) അക്കിത്തം (ഡി) ഉള്ളൂർ
ഉത്തരം : (ഡി )

1199.“നാം മുന്നോട്ട് രചിച്ചത്:
(എ) എം.ഡി. നാലപ്പാട്ട് (ബി) എ.കെ. ഗോപാലൻ
(സി) സി.കേശവൻ (ഡി) കെ.പി.കേശവമേനോൻ
ഉത്തരം : (ഡി )

1200.കഥകളിയിൽ ഏതുതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് ചുവന്ന താടി വേഷം?
(എ) ധീരോദാത്ത നായകർ (ബി) സന്ന്യാസിമാർ
(സി) ബാഹ്മണർ (ഡി) ഭയാനക പ്രകൃതി
ഉത്തരം : (ഡി )


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here