പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -11 

1001. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്?
ഉത്തരം: വള്ളത്തോൾ

1002.മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
ഉത്തരം: പാട്ടബാക്കി

1003. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
ഉത്തരം: നാലപ്പാട്ട് നാരായണ മേനോൻ

1004. " വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം " - ആരുടെ വരികൾ.?
ഉത്തരം: അക്കിത്തം അച്യുതൻ നമ്പൂതിരി

1005. 'വിശ്വദർശനം' എന്ന കൃതിയുടെ കർത്താവ് .?
ഉത്തരം: ജി. ശങ്കരകുറുപ്പ്‌

1006. ആശയ ഗംഭീരൻ എന്നറിയപ്പെട്ട കവി ?
ഉത്തരം: കുമാരനാശാൻ

1007. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്.?
ഉത്തരം: വള്ളത്തോൾ

1008. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
ഉത്തരം: രാമചന്ദ്രവിലാസം

1009. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
ഉത്തരം: വൈലോപ്പളളി

1010. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ഉത്തരം: ചെറുശ്ശേരി

1011. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
ഉത്തരം: സാഹിത്യ ലോകം

1012. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
ഉത്തരം: ഇടശ്ശേരി ഗോവിന്ദൻ നായർ

1013. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
ഉത്തരം: ഇടശ്ശേരി

1014. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
ഉത്തരം: നാലുകെട്ട്

1015.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഉത്തരം: ഒ.എൻ.വി കുറുപ്പ്

1016. താഴെക്കൊടുത്തവയില്‍ തദ്ധിതത്തിന്‌ ഉദാഹരണമല്ലാത്ത്‌ ഏത്‌?
(A) പുതുമ   (B) ബാല്യം 
(C) കള്ളത്തരം (D) സമര്‍ത്ഥം
Answer: (B)

1017. വാഗര്‍ത്ഥങ്ങള്‍ എന്ന പദത്തിനെ വിഗ്രഹിക്കുന്നത്‌ എങ്ങനെ?
(A) വാക്കിന്റെ അര്‍ത്ഥങ്ങള്‍ (B) വാക്കും അര്‍ത്ഥവും
(C) വാക്കിന്റെ അര്‍ത്ഥം  (D) വാക്കും അര്‍ത്ഥങ്ങളും
Answer: (B)

1018. അന്തരിച്ച നേതാവിന്‌ പ്രമാണമര്‍പ്പിച്ചുകൊണ്ടാണ്‌ യോഗം ആരംഭിച്ചത്‌ - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത്‌?
(A) ആരംഭിച്ചത്‌       (B) അന്തരിച്ച
(C) പ്രമാണം          (D) നേതാവിന്‌
Answer: (C)

1019. താഴെക്കൊടുത്തവയില്‍ ശരിയായ പ്രയോഗം ഏത്‌?
(A) അതിഥി ദേവോഭവ:
(B) അധിതി ദേവോഭവ:
(C) അദിഥി ദേവോഭവ:
(D) അദിധി ദേവോഭവ:
Answer: (A)

1020. ചോര എന്ന പദത്തിന്റെ പര്യായപദം അല്ലാത്തത്‌ ഏത്‌?
(A) രൂപഥം  (B) ശോണിതം
(C) രുധിരം   (D) രോഹിതം
Answer: (D)

1021. 'അര്‍ജ്ജന്റീനയുടെ ജഴ്സി" എഴുതിയത്‌ ആര്?
(A) ഖാലിദ്‌ ഹൊസൈനി  (B) ലയണല്‍ മെസ്സി
(C) ബെന്യാമിന്‍  (D) കെ.ആര്‍. മീര
Answer: (C)

1022. വൈശാഖന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്‌ ആര്‌?
(A) പൊന്‍കുന്നം വര്‍ക്കി  (B) എന്‍.പി. ചെല്ലപ്പന്‍ നായര്‍
(C) സി.വി. ശ്രീരാമന്‍  (D) എം.കെ. ഗോപിനാഥന്‍ നായര്‍ 
Answer: (D)

1023. 2013-ല്‍ എഴുത്തച്ഛന്‍ പുരസ്‌ക്കാരം ലഭിച്ചത്‌ ആര്‍ക്കാണ്‌?
(A) ആറ്റൂര്‍ രവിവര്‍മ്മ  (B) എം.കെ. സാനു
(C)  എം.ടി. വാസുദേവന്‍ നായര്‍  (D) ഡോ. എം. ലീലാവതി
Answer: (B)

Directions: (Q. No. 93-94) താഴെക്കൊടുത്തിരിക്കുന്ന ശൈലിയുടെ ശരിയായ ഇംഗ്ലീഷ്‌ വിവര്‍ത്തനം എഴുതുക.

1024. ചെല്ലം പെരുത്താല്‍ ചിതലരിക്കും:
(A) Spare the rod and spoil the child
(B) Spare the rod and spare the child
(C) Spare time with a spoil child
(D) A rod can sometimes spoil a child
Answer: (A)

1025. പോകേണ്ടത്‌ പോയാലേ വേണ്ടത്‌ തോന്നു:
(A) A stitch on time saves nine
(B) Make hay while sun shines
(C) Everybody is wise after the event
(D) Too many cooks spoil the soup
Answer: (C)

1026. ജാതി വ്യക്തി ഭേദം ഇല്ലാത്ത വസ്തുക്കളെ കുറിക്കുന്ന നാമം ഏതാണ്‌?
(A) സാമാന്യനാമം (B) സര്‍വ്വനാമം
(C) മേയനാമം (D) സംജ്ഞാനാമം 
Answer: (C)

1027. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത്‌
(A) വിദ്യുത്‌ + ശക്തി (B) വിദ്യു + ചക്തി
(C) വിദ്യുത്‌ + ചക്തി (D) വിദ്യു + ശക്തി
Answer: (A)

1028. ശരിയായ പ്രയോഗം ഏത്‌?
(A) ശിരച്ചേദം (B) ശിരച്ഛേദം
(C) ശിരസ്ചേദം (D) ശിരച്ഛേധം
Answer: (B)

1029. “അറിയാനുള്ള ആഗ്രഹം” എന്നതിന്റെ ഒറ്റപ്പദമേത്‌?
(A) വിവക്ഷ (B) ഉത്സാഹം
(C) ജിജ്ഞാസ (D) കാശലം
Answer: (C)

1030. “ഖാദകന്‍' എന്ന പദത്തിന്റെ അര്‍ത്ഥമായി വരുന്നതേത്‌ ?
(A) ഭക്ഷിക്കുന്നവന്‍ (B) കുഴിക്കുന്നവന്‍
(C) കൊലയാളി (D) വഞ്ചിക്കുന്നവന്‍
Answer: (A)

1031. കാവാലം നാരായണപ്പണിക്കര്‍ രചിച്ച നാടകമേത്‌ ?
(A) കാഞ്ചനസിത (B) പാട്ടബാക്കി
(C) കൂട്ടുകൃഷി (D) ദൈവത്താര്‍
Answer: (D)

1032. “നന്തനാര്‍” എന്നത്‌ ആരുടെ തൂലികാനാമമാണ്‌ ?
(A) കെ. സുരേന്ദ്രന്‍  (B) എം. കെ. മേനോന്‍
(C) പി. സി. ഗോപാലന്‍ (D) വി. വി. അയ്യപ്പന്‍
Answer: (C)

1033. പ്രഥമ വള്ളത്തോള്‍പുരസ്‌ക്കാരം നേടിയ കവി ആര്‌?
(A) പാലാ.നാരായണന്‍ നായര്‍ (B) എം. പി. അപ്പന്‍
(C) അക്കിത്തം അച്യുതന്‍ നമ്പൂതിരി (D) ഒ. എന്‍. വി.
Answer: (A)

1034. “Where there is a will, there is a way" എന്ന ചൊല്ലിനു സമാനമായതേത്‌?
(A) മെല്ലെ തിന്നാല്‍ പനയും തിന്നാം
(B) ഒത്തു പിടിച്ചാല്‍ മലയും പോരും
(C) വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും
(D) വിത്തു ഗുണം പത്തു ഗുണം
Answer: (C)

1035. “താങ്കളെ ഈ തസ്തികയില്‍ നിയമിച്ചിരിക്കുന്നു." എന്നതിന്‌ ചേരുന്നത്‌ ഏത?
(A) You are selected to this post
(B) You are considered to this post
(C) You are joined to this post
(D) You are appointed to this post
Answer: (D)

1036. വിഭക്തി കൂടാതുള്ള പദയോഗത്തിന്റെ പേരെന്ത്?
(A) സന്ധി (B) കാരകം (C) സമാസം (D) ഭേദകം 
Answer: (C)

1037. കർമ്മത്താൽ വിശേഷിപ്പിക്കപ്പെട്ട ക്രിയ ?
(A) അകർമ്മക ക്രിയ (B) വിശിഷ്ട ക്രിയ 
(C) കേവലക്രിയ (D) പ്രയോജക ക്രിയ 
Answer: (B)

1038. താഴെകൊടുത്തിരിക്കുന്നവയിൽ കൃത്തിന് ഉദാഹരണം ?
(A) മിതത്വം (B) വൈയാകരണൻ 
(C) സന്ദർശനം (D) കീർത്തിമാൻ 
Answer: (C)

1039. സമീപം എന്നർത്ഥം വരുന്ന വാക്ക് ?
(A) നികടം (B) നിഖടം (C) നിഗടം (D) നിഘടം 
Answer: (A)

1040. പൂരണി തദ്ധിതത്തിന്റെ പ്രത്യയം ?
(A) അട്ടെ (B) അണം  (C) അൻ (D) ആം  
Answer: (D)

1041. 'പുളിങ്കുരു' പിരിച്ചെഴുതുമ്പോൾ 
(A) പുളിൻ + കുരു (B) പുളി + കുരു 
(C) പുളിങ് + കുരു (D) പുളിം + കുരു    
Answer: (B)
1042. ഉള്ളൂർ എഴുതിയ സാഹിത്യ ചരിത്രത്തിന്റെ പേര് ?
(A) കേരള സാഹിത്യ ചരിത്രം (B) കേരളഭാഷാ സാഹിത്യ ചരിത്രം 
(C) ഭാഷാസാഹിത്യ ചരിത്രം (D) മലയാള സാഹിത്യ ചരിത്രം 
Answer: (A)

1043. 'സുഗന്ധി എന്ന ആണ്ടാൾ ദേവനായകി' ഈ നോവൽ രചിച്ചത്?
(A) വി.ജെ ജെയിംസ് (B) അംബികാസുതൻ മാങ്ങാട് 
(C) റ്റി.ഡി. രാമകൃഷ്ണൻ (D) സുഭാഷ് ചന്ദ്രൻ 
Answer: (C)

1044. ശരിയായ രൂപം എഴുതുക 
(A) അസന്ദിഗ്ദ്ധം (B) അസന്നിഗ്ദ്ധം 
(C) അസന്ദിഗ്ധം  (D) അസന്നിഗ്ധം
Answer: (A)

1045. ഇലയിട്ടു ചവിട്ടുക എന്ന ശൈലിയുടെ അർത്ഥം 
(A) അനാവശ്യമായിട്ടുള്ളത് (B) തോറ്റതായി സമ്മതിക്കുക 
(C) അതിയായ കഷ്ടപ്പാട് (D) അറിഞ്ഞുകൊണ്ട് തെറ്റുചെയ്യുക 
Answer: (D)

1046. ചാടിക്കുന്നു എന്ന പദം താഴെ കൊടുത്തിരിക്കുന്നവയില്‍ ഏത്‌ വിഭാഗത്തിലാണ്‌
(A) കേവല ക്രീയ (B) പ്രയോജക ക്രിയ
(C) കാരിതം (D) അകാരിതം
Answer: (B)

1047. കരാരവിന്ദം എന്ന പദം വിഗ്രഹിച്ചെഴുതിയാല്‍
(A) കരമാകുന്ന അരവിന്ദം
(B) അരവിന്ദം പോലുള്ള കരം
(C) കരവും അരവിന്ദവും
(D) കരത്തിലെ അരവിന്ദം
Answer: (C)

1048. ശരിയായ പദം ഏത്‌ ?
(A) അടിമത്വം (B) അടിമത്ത്വം
(C) അടിമത്തം (D) അടിമതം
Answer: (C)

1049. നിനദം എന്ന പദത്തിന്റെ അര്‍ത്ഥം
(A) കണ്ണ്‌ (B) വസ്തം
(C) മഴ (D) നാദം
Answer: (D)

1050. കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രം ഏതു കൃതിയിലേതാണ്‌
(A) നീലവെളിച്ചം  (B) ന്റുപ്പുപ്പായ്‌ക്കൊരാനേണ്ടാര്‍ന്ന്‌
(C) ആയിഷുകുട്ടി  (D) പൂവമ്പഴം
Answer: (B)

1051. പവനന്‍ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന സാഹിത്യകാരന്‍?
(A) ശ്രീകുമാര്‍  (B) ജോര്‍ജ്‌ വര്‍ഗ്ഗീസ്‌
(C) പി.വി. നാരായണന്‍ നായര്‍ (D) എം. വാസുദേവന്‍ നായര്‍
Answer: (C)

1052. സരസ്വതീ സമ്മാനം നേടിയ ആദ്യ മലയാളി ?
(A) സുഗതകുമാരി (B) മാധവിക്കുട്ടി
(C) എം. ലീലാവതി (D) ബാലാമണിയമ്മ
Answer: (D)

1053. Poetic Trinity എന്നതിന്റെ മലയാളം
(A) മൂന്നു കവിതകള്‍ (B) കവിയുടെ പരിശുദ്ധി
(C) കവിതയുടെവിശുദ്ധി (D) കവിത്രയം
Answer: (D)

1054. Still waters run deep എന്നതിന്റെ മലയാളത്തിലുള്ള ചൊല്ലാണ്‌
(A) മിണ്ടാപ്പൂച്ച കലമുടയ്ക്കും  (B) ഒഴുക്കുള്ള വെള്ളത്തിലഴുക്കില്ല
(C) നിറകുടം തുളുമ്പില്ല            (D) താണനിലത്തേ നിീരോടു
Answer: (A)

1055. താഴെ പറയുന്നവയില്‍ ശരിയായ പദം ഏത്‌ ?
A) ലാഞ്ചന B) വിമ്മിഷ്ടം
C) നിഘണ്ഡു D) യാദൃച്ഛികം
Answer: (D)

1056. ശരിയായ വാക്യം ഏത്‌ ?
A) എല്ലാ ബുധനാഴ്ച തോറും ഞങ്ങള്‍ ചന്തയില്‍ പോവാറുണ്ട്‌.
B) വേറെഗത്യന്തരമില്ലാഞ്ഞിട്ടാണ്‌ അവന്‍ നാടുവിട്ടത്‌.
C) പരീക്ഷ കഠിനമായതാണ്‌ കുട്ടികളുടെ തോല്‍വിക്ക്‌ കാരണം.
D) ഏകദേശം നൂറോളം പേര്‍ വിനോദയാത്രയില്‍ പങ്കെടുത്തു.
Answer: (C)

1057. ലജ്ജ എന്ന അര്‍ത്ഥം വരുന്ന പദമേത്‌ ?
A) രൂപ B) ദ്രുമം C) രിപു D) തഥ്യ
Answer: (A)

1058. താഴെ പറയുന്നവയില്‍ ജലത്തിന്റെ പര്യായമല്ലാത്തത്‌
A) അംബു B) സലിലം C) നളിനം D) തോയം
Answer: (C)

1059. സരമ്യം എന്ന പദത്തിന്റെ വിപരീത പദമേത്‌ ?
A) സ്ഥൂലം B) തീക്ഷ്ണം C) ആര്‍ദ്രം D) കഠിനം
Answer: (B)

1060. 'ദീപാളി കുളിക്കുക' എന്ന ശൈലിയുടെ അര്‍ത്ഥം
A) ദീപാവലി ആഘോഷിക്കുക
B) ദീപാവലിക്ക്‌ കുളിക്കുക
C) വിറ്റുപെറുക്കി അന്യരെ സഹായിക്കുക
D) ധൂര്‍ത്തടിച്ച്‌ നശിക്കുക
Answer: (D)

1061. കന്മതില്‍ എന്ന പദം പിരിച്ചെഴുതുന്നത്‌
A) കല്‍ + മതില്‍ B) കന്‍ + മതില്‍
C) കല്ല്‌ + മതില്‍ D) കന്‌ + മതില്‍
Answer: (A)
1062. “കാലേല്‍ പിടിച്ചാല്‍ തോളേല്‍ കേറും" എന്ന കടങ്കഥകൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌
A) തേങ്ങ B) ചിരവ C) ചട്ടുകം D) കുട
Answer: (D)

1063. കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിക്കും. കടുത്ത വേനലില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും - ഈ വാക്യങ്ങള്‍ ചേര്‍ത്തെഴുതിയാല്‍
A)കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിച്ച്‌ വൃക്ഷങ്ങള്‍ ഇല പൊഴിക്കും
B) വേനല്‍ കടുക്കുമ്പോൾ ചെടികളും വൃക്ഷങ്ങളും ഇലപൊഴിച്ച്‌ നശിക്കും
C) കടുത്ത വേനലില്‍ ചെടികള്‍ ഉണങ്ങി നശിക്കുകയും വൃക്ഷങ്ങള്‍ ഇല പൊഴിക്കുകയുംചെയ്യും
D) കടുത്ത വേനലിലും ചെടികളുംവൃക്ഷങ്ങളും ഇലപൊഴിക്കുകയും നശിക്കുകയും
ചെയ്യും
Answer: (C)

1064. “അവനവനാത്മസുഖത്തിനാചരിക്കുന്നവ' - പിരിച്ചെഴുതുക.
A) അവനവ + നാത്മസുഖത്തി + നാചരിക്കുന്നവ
B) അവനവന്‍ + ആത്മസുഖത്തിന്‌ + ആചരിക്കുന്നവ
C) അവനവന്‍ + നാത്മസുഖത്തിന്‌ + ആചരിക്കുന്നവ
D) അവനവന്‍ + ആത്മസുഖത്തില്‍ + ആചരിക്കുന്നവ
Answer: (B)

1065. ശരിയായ പദമേത്‌?
(A) അധരപുഡം
(B) അധരപുഠം
(C) അധരപുടം
(D) അദരപുടം
Answer: (C)

1066. പിരിച്ചെഴുതുക - കേട്ടു :
(A) കേള്‍ + തു
(B) കേള്‍ + ടു
(C) കേള്‍ + ട്ടു
(D) കേള് + ട്ടു
Answer: (A)

1067. ഒറ്റപ്പദമെഴുതുക - പഠിക്കാന്‍ ആഗ്രഹിക്കുന്നയാള്‍:
(A) പിപഠിസു
(B) പിപഠിഷു
(C) പിപാസു
(D) പിപഠിശു
Answer: (B)

1068. ശരിയായ വാക്യമേത്‌?
(A) കോപാകുലനായും പക്വതയില്ലാത്തവനുമായി കാണപ്പെട്ട അയാളില്‍ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു
(B) കോപാകുലനായും പക്വതയില്ലാത്തവനും കാണപ്പെട്ട അയാളില്‍ വന്ന മാറ്റം ശ്രദ്ധേയമായിരുന്നു
(C) കോപാകുലനും പക്യതയില്ലാത്തവനുമായി കാണപ്പെട്ട അയാളില്‍ വന്ന ശ്രദ്ധേയമായിരുന്നു
(D)  കോപാകുലനും പക്വതയില്ലാത്തവനായും കാണപ്പെട്ട അയാളില്‍ വന്ന മാറ്റം
ശ്രദ്ധേയമായിരുന്നു
Answer: (C)

1069. ഏടുകെട്ടുക - ആശയമെന്ത്‌?
(A) ഗുരുവിന്റെയടുത്ത്‌ സാമര്‍ത്ഥ്യം കാണിക്കുക
(B) കാശിക്കു പോകുക
(C) ഉരരാക്കുടുക്കില്‍ ചെന്നു ചാടുക
(D) പഠിത്തം അവസാനിപ്പിക്കുക
Answer: (D)

1070. “പ്രഭുവിന്റെ എതിർലിംഗപദമേത്‌?
(A) പ്രഭ
(B) പ്രഭ്വി
(C) പ്രഭി
(D) പ്രഭ്വ
Answer: (B)

1071. പര്യായപദമെഴുതുക - രോഹിതം :
(A) ദേവനം
B) തിതീര്‍ഷു
(C) ഭസ്കം
(D) കുങ്കുമം
Answer: (D)

1072. വിപരീതപദമേത്‌? - ആശാസ്യം
(A) അനാശാസ്യം
(B) അപഹാസ്യം
(C) പരിഹാസ്യം
(D) ആക്ഷേപാസ്യം
Answer: (A)

1073. ചേര്‍ത്തെഴുതുക - പൊന്‍ + കുടം :
(A) പൊന്നുംകുടം
(B) പൊല്ക്കുടം
(C) പൊന്നിന്‍കുടം
(D) പൊന്‍ക്കുടം
Answer: (B)

1074. ഘടകപദം (വാക്യം ചേര്‍ത്തെഴുതുക) :
മൂന്നാര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു.
(A) മൂന്നാറോ കോവളമോ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(B) മൂന്നാറിലുള്ള കോവളംടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(C) കോവളത്തുള്ള മുന്നാര്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
(D) മൂന്നാറും കോവളവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു
Answer: (D)

1075. ഭൂമി എന്ന പദത്തിനു പകരം പദം തെരഞ്ഞെടുത്തെഴുതുക :
(A) ഭൂതി
(B) വാനം
(C) പാര്‍
(D) നാകം
Answer: (C)

1076. “അയക്കുന്ന ആള്‍' എന്നര്‍ത്ഥം വരുന്ന മലയാളപദം :
(A) പ്രേഷിതന്‍
(B) പ്രേക്ഷിതന്‍
(C) പ്രേഷികന്‍
(D) പ്രേക്ഷണന്‍
Answer: (A)

1077.‘Casual Leave’ എന്ന പദത്തിന്റെ മലയാളമെന്ത്‌?
(A) ആര്‍ജ്ജിത അവധി
(B) ആകമസ്തിക അവധി
(C) അനാവശ്യ അവധി
(D) അല്ലദിവസ അവധി
Answer: (B)

1078. 'കവി' എന്ന പദത്തിന്റെ സ്ത്രീലിംഗം :
(A) കവിയത്രി
(B) കവേയത്രി 
(C) കവായത്രി
(D) കവയിത്രി
Answer: (D)

1079. ശരിയായ പദം എഴുതുക :
(A) ഐശ്ചികം
(B) ഐച്ഛികം
(C) ഐച്ചികം
(D) ഐച്ചികം
Answer: (B)

1080. ഇവയില്‍ പൂജക ബഹുവചനമേതാണ്‌?
(A) ശൂദ്രര്‍
(B) വേലക്കാര്‍
(C) മിടുക്കര്‍
(D) ആചാര്യര്‍
Answer: (D)

1081. ചേതനം എന്ന പദത്തിന്റെ വിപരീതപദമെന്ത്‌?
(A) സചേതനം
(B) അചേതനം
(C) സാചേതനം
(D) പരചേതനം
Answer: (B)
1082. “ശ്ലോകത്തില്‍ കഴിക്കുക” എന്ന ശൈലിയുടെ അര്‍ത്ഥമെന്ത്‌?
(A) ശ്ലോകം ചൊല്ലി കഴിക്കുക
(B) ശ്ലോകത്തിലൂടെ കഴിക്കുക
(C) ചുരുക്കുക
(D) മെല്ലെ തീര്‍ക്കുക
Answer: (C)

1083. “അകമില്ലാ പുറമില്ലാ ഞെട്ടില്ലാ വട്ടയില” ഈ കടങ്കഥയുടെ ഉത്തരമെന്ത്‌?
(A) ചേമ്പില
(B) താമരയില
(C) കണ്ണാടി
(D) പപ്പടം
Answer: (D)

1084. “കൂപമണ്ഡൂകം” പിരിച്ചെഴുതുക :
(A) കൂപത്തിലെ മണ്ഡുകം
(B) കൂപം കൊണ്ടുള്ള മണ്ഡുകം
(C) കൂപം പോലുള്ള മണ്ഡൂകം
(D) മണ്ഡൂകം പോലുള്ള കൂപം
Answer: (A)

1085. വീരസേനന്റെ പുത്രന്‍ ?
(A) വീരസേനി
(B) വൈരസേനി
(C) വൈരസേനന്‍ 
(D) വൈരസേനികന്‍
ഉത്തരം: (B)

1086. മാതൃകപോലെ എഴുതുക.
മാതൃക: വാഴച്ചുവട്‌ - വാഴയുടെ ചുവട്‌.
ജീവിതാവസ്ഥ ------------
(A) ജീവിതത്തിലെ അവസ്ഥ
(B) ജീവിതത്തിന്റെ അവസ്ഥ
(C) ജീവിതവും അവസ്ഥയും
(D) ജീവിതമാകുന്ന അവസ്ഥ
ഉത്തരം: (B)

1087. പര്യായ പദമല്ലാത്തത്‌.
ശരീരം: ------------
(A) മെയ്യ്‌
(B) തനു
(C) കായം
(D) ഘൃതം
ഉത്തരം: (D)

1088. 'ചെണ്ടകൊട്ടിക്കുക' എന്ന ശൈലി ഏത്‌ അര്‍ഥത്തിലാണ്‌ പ്രയോഗിക്കുന്നത്‌ ?
(A) സന്തോഷിപ്പിക്കുക
(B) ആശ്വസിപ്പിക്കുക
(C) അപമാനിക്കുക
(D) പ്രകീര്‍ത്തിക്കുക
ഉത്തരം: (C)

1089.വിപരീതപദം കണ്ടെത്തുക.
ആധിക്യം X -----------------
(A) വൈരളൃം 
(B) വിരളം
(C) അനാധിക്യം
(D) ദാരിദ്യം
ഉത്തരം: (A)

1090. 2018 -ല്‍ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സാഹിത്യകാരന്‍:
(A) സക്കറിയ
(B) എം. മുകുന്ദന്‍ 
(C) സുഗതകുമാരി
(D) പ്രഭാവര്‍മ്മ
ഉത്തരം: (B)

1091. 'വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന സാഹിത്യകാരന്‍:
(A) എം. കെ. മേനോന്‍
(B) ആനന്ദ്‌
(C) എം. ആര്‍. മേനോന്‍
(D) പി. സി. കുട്ടികൃഷ്ണന്‍
ഉത്തരം: (A)

1092. “അന്യജീവനുതകി സ്വജീവിതം
ധന്യമാക്കുമമലേ വിവേകികള്‍” - കുമാരനാശാന്റെ ഏത്‌ കൃതിയിലെ വരികളാണ്‌ ?
(A) കരൂണ
(B) ചണ്ഡാലഭിക്ഷുകി
(C) നളിനി
(D) ലീല
ഉത്തരം: (C)

1093. Nothing is worth than this day.
(A) ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല
(B) ഈ ദിവസത്തില്‍ വിലപ്പെട്ടതായി ഒന്നുമില്ല
(C) ഈ ദിവസത്തിന്‌ ഒരു വിലയുമില്ല
(D) ഇന്ന്‌ പണത്തേക്കാള്‍ മൂല്യമുണ്ട്‌
ഉത്തരം: (A)

1094. The little knowledge is a dangerous thing.
(A) അല്പജ്ഞാനം അപകടത്തിന്റെ ലക്ഷണമാണ്‌
(B) ചെറിയ അറിവ്‌ അപകടത്തെ ഇല്ലാതാക്കുന്നു
(C) അറിവ്‌ അപകടകരമാണ്‌
(D) അല്പജ്ഞാനം അപകടകരമാണ്‌
ഉത്തരം: (D)

1095. തന്‍മാത്രാ തദ്ധിതത്തിന്‌ ഉദാഹരണം
(A) ഒന്നാം
(B) കണ്ടവന്‍
(C) മൂപ്പന്‍
(D) വെണ്‍മ
ഉത്തരം: (D)

1096. കൈകാലുകള്‍ - സമാസമെത്‌ ?
(A) ബഹുപ്രിഹി
(B) ദ്വന്ദ്വന്‍
(C) അവ്യയിഭാവന്‍
(D) തത്പുരുഷന്‍
ഉത്തരം: (B)

1097. ശരിയായ രൂപമേത്‌ ?
(A) അഭ്യസ്ത വിദ്യന്‍
(B) അഭ്യസ്ഥ വിദ്യന്‍
(C) അഭ്യസ്ത്ത വിദ്യന്‍
(D) അഭ്യസ്ഥ വിധ്യന്‍
ഉത്തരം: (A)

1098. ഋഷിയെ സംബന്ധിച്ചത്‌ എന്നര്‍ത്ഥം വരുന്ന വാക്ക്‌
(A) ഋഷഭം
(B) ഋഗ്വേദം 
(C) ആര്‍ഷം
(D) ഋതുക്കള്‍
ഉത്തരം: (C)
  
1099. അര്‍ത്ഥം എഴുതുക - ഇനന്‍
(A) ചന്ദ്രന്‍
(B) സൂര്യന്‍
(C) നക്ഷത്രം
(D) രാത്രി
ഉത്തരം: (B)

1100. “ആത്മകഥയ്ക്കൊരാമുഖം” - ആരുടെ കൃതി?
(A) ലളിതാബിക അന്തര്‍ജനം)
(B) സുഗത കുമാരി
(C) മാധവിക്കുട്ടി
(D) ബാലാമണിയമ്മ
ഉത്തരം: (A)


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here