പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -9

801. "Gandhiji was elected the president of Congress in 1924' എന്നതിന്റെ ശരിയായ പരിഭാഷ:
( എ ) 1924 ലെ കോൺ ഗ്രസ് പ്രസിഡന്റിന ഗാന്ധിജിയാണ് തിരഞ്ഞെടുത്തത് (ബി) കോൺഗ്രസ് പ്രസിഡന്റ് 1924-ൽ ഗാന്ധിജിയെ തിരഞ്ഞെടുത്തു
(സി) ഗാന്ധിജി യാണ് 1924-ൽ കോൺഗ്രസ് പ്രസിഡന്റായത്
(ഡി) ഗാന്ധിജി 1924-ൽ കോൺഗ്രസ് പ്രസിഡന്റായി. തിരഞ്ഞെടുക്കപ്പെട്ടു.
ഉത്തരം: (d)

802. മനുഷ്യനെ സൂചിപ്പിക്കുന്ന വാക്കേത്?
(എ) മനീഷി (ബി) മാനുഷൻ
(സി) മനസിജൻ (ഡി) മനീകം
ഉത്തരം: (b)

803. ഔദ്യോഗികമായ കത്തിടപാടുകളിൽ "Reference’' എന്ന ഇംഗ്ളീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന പദം:
(എ) വ്യക്തി (ബി) വിഷയം
(സി) പഠനം (ഡി) സുചന
ഉത്തരം: (d)

804. "I have been having fever for the last two days' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്
(ബി) എനിക്ക് പനി തുടങ്ങിയാൽ രണ്ടു ദിവസം നീണ്ടുനിൽക്കും
(സി) എനിക്ക് രണ്ടുദിവസം കൂടി പനി തുടരും
(ഡി) ഞാൻ പനിമൂലം രണ്ടുദിവസം കിടന്നു
ഉത്തരം: (a)

805. "Truth and Roses have thorns about them' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) സത്യവും റോസാപ്പൂവും ഒരുപോലെയാണ്
(ബി) സത്യത്തിനും പനിനീർപ്പൂവിനും മുള്ളുകളുണ്ട്
(സി) സത്യവും പനിനീർപ്പൂവുപോലെയാണ്
(ഡി) സത്യത്തിനും പനിനീർപ്പൂവിനും അതിന്റെതായ വ്യത്യാസങ്ങളുണ്ട്
ഉത്തരം: (b)

806. "വിശ്വസിക്കപ്പെടുന്നവൻ' എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്ന പദം:
(എ) വിശ്വസ്ഥൻ (ബി) വിശ്വസ്ത്യൻ
(സി) വിശ്വസ്തൻ (ഡി) വിശ്വസ്യൻ
ഉത്തരം: (c)

807. ശരിയായ വാക്യം തിരഞ്ഞെടുക്കുക:
(എ) ദയവായി ആശുപ്രതി വരാന്തയിൽ കൂട്ടം കൂടി നിൽക്കരുത്
(ബി) ആശുപ്രതി വരാന്തയിൽ കൂട്ടംകൂടി ദയവായി നിൽക്കരുത്
(സി) ആശുപ്രതി വരാന്തയിൽ ദയവായി കൂട്ടംകൂടി നിൽക്കരുത്
(ഡി) ആശുപ്രതി വരാന്തയിൽ കൂട്ടംകൂടി നിൽക്കരുത്
ഉത്തരം: (a)

808. തെറ്റായ വാക്യമേത്?
(എ) അയാൾ മരിക്കാൻ കാരണം പ്രായാധിക്യംകൊണ്ടാണ്
(ബി) അയാൾ മരിക്കാൻ കാരണം പ്രായാധിക്യമാണ്
(സി) പ്രായാധിക്യംകൊണ്ടാണ് അയാൾ മരിച്ചത്
(ഡി) പ്രായം കൂടിയാൽ ആരും മരിക്കും
ഉത്തരം: (a)

809. ബ്രാക്കറ്റിന് മലയാളത്തിൽ പറയുന്ന പേര്:
(എ) കോഷം (ബി) കാകൂ
(സി) ഭിത്തിക (ഡി) രോധിനി
ഉത്തരം: (a)

810. "The busiest man have the most leisure' എന്നതിന്റെ ശരിയായി പരിഭാഷ:
(എ) തിരക്കുള്ളവന് വിശ്രമം വേണം
(ബി) തിരക്കുള്ളവന് വിശ്രമം വേണമെന്നില്ല.
(സി) വിശ്രമംകൂടാതെ തിരക്കുള്ളവർ പ്രവർത്തിക്കുന്നു
(ഡി) ഏറ്റവും കൂടുതൽ തിരക്കുള്ളവനാണ് ഏറ്റവും കൂടുതൽ വിശ്രമം ലഭിക്കുന്നത്
ഉത്തരം: (d)

811. "ആണ്ട്' എന്നർഥം വരുന്ന പദം:
(എ) അബ്ദം (ബി) അബ്ദി
(സി) അബ്ധം (ഡി) അബഥാ
ഉത്തരം: (a)

812. "യാഥാസ്ഥിതികൻ' എന്ന വാക്കിന്റെ അർത്ഥം:
(എ) അയാഥാസ്ഥിതികൻ (ബി) ഉത്പതിഷ്ണു
(സി) അപായോഗികൻ (ഡി) ഇതൊന്നുമല്ല.
ഉത്തരം: (b)

813. Sachin Tendulkar is one of the twinkling stars of the cricket World എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കിക്കറ്റ് ലോകത്തിന്റെ തിളക്കം സച്ചിൻ ടെൻഡുൽക്കർ എന്ന താരത്തിലൂടെയാണ്
( ബി) കിക്കറ്റ് ലോകത്തിലെ മിന്നിത്തിളങ്ങുന്ന താരങ്ങളിൽ ഒന്നാണ് സച്ചിൻ ടെൻഡുൽക്കർ
(സി) കിക്കറ്റ് ലോകം മിന്നിത്തിളങ്ങുന്ന താരമാണ് സച്ചിൻ ടെൻഡുൽക്കർ
(ഡി) കിക്കറ്റ് ലോകത്തിന്റെ തിളക്കമാണ് സച്ചിൻ ടെൻഡുൽക്കർ
ഉത്തരം: (b)

814. "സ്ഥൂലം' എന്നതിന്റെ വിപരീതം:
(എ) (ഹസ്വം (ബി) അസ്ഥലം
(സി) സൂക്ഷ്മം - (ഡി) അധമം
ഉത്തരം: (c)

815. ശരിയായ വാക്യമേത്?
(എ) നീ വരുകയും പണം കൊടുത്തയയ്ക്കുകയോ വേണം
(ബി) നീ വരുകയും പണം കൊടുത്തയ്ക്കുകയും വേണം
(സി) നീ വരുകയോ പണം കൊടുത്തയ്ക്കുകയോ വേണം
(ഡി) നീ വരുകയോ പണം കൊടുത്തേയ്ക്കുകയും വേണം
ഉത്തരം: (c)

816. "I got a message from an alien friend' എന്നതിന്റെ ശരിയായി പരിഭാഷ:
(എ) വിദേശ സുഹൃത്ത് എനിക്കൊരു സന്ദേശം തന്നു
(ബി) എനിക്ക് വിദേശ സുഹൃത്തിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു
(സി) എനിക്ക് കിട്ടിയ സന്ദേശം വിദേശ സുഹൃത്തിന്റെ തായിരുന്നു
(ഡി) വിദേശ സുഹൃത്തിന്റെ സന്ദേശമാണ് എനിക്ക് കിട്ടിയത്
ഉത്തരം: (b)

817. "I was one among the rank holders' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഞാൻ റാങ്ക് ജേതാക്കളിൽ ഒരാളാണ്
(ബി) ഞാൻ റാങ്ക് ജേതാക്കളുടെ ഒപ്പമുണ്ട്
(സി) ഞാൻ റാങ്ക് ജേതാക്കളിൽ ഒരാളായിരുന്നു
(ഡി) റാങ്ക് ജേതാക്കൾ എന്റെ കൂടെയുണ്ട്
ഉത്തരം: (c)

818. ഏത് ചിഹ്നമാണ് രോധിനി?
(എ) : (ബി) ? (സി) ; (ഡി) =
ഉത്തരം: (c)

819. താഴെപ്പറയുന്നവയിൽ തെറ്റായ അർത്ഥമുള്ള ജോടിയേത്?
(എ) അളി-വണ്ട് (ബി) രോദനം- കരച്ചിൽ
(സി) സുതൻ-തേരാളി (ഡി) കൈവല്യം- മോക്ഷം
ഉത്തരം: (c)

820. ശരിയായി പദമേത്?
(എ) അസ്വസ്ഥബാധിതം (ബി) അസ്വാസ്ഥ്യബാധിതം
(സി) ആസ്വാസ്ഥ്യബാധിതം (ഡി) അസ്വാസ്ഥബാധിതം
ഉത്തരം: (b)

821. ശരിയായ വാക്കേത്?
(എ) അജാനുബാഹു (ബി) ആജാനബാഹു
(സി) അജാനബാഹു (ഡി) ആജാനുബാഹു
ഉത്തരം: (d)

822. "You must on no condition tell him what happened എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എന്താണ് സംഭവിച്ചതെന്ന് താങ്കൾ ഒരു കാരണവശാലും അയാളോട് പറയരുത്
(ബി) എന്തു സംഭവിച്ചുവെന്ന് താങ്കൾ ഒരുപാധിയുമില്ലാതെ അയാളെ ബോധ്യപ്പെടുത്തണം
(സി) എന്തു പറ്റിയെന്ന കാര്യം താങ്കൾ അയാളോട് പറയുമ്പോൾ വളരെ സൂക്ഷിക്കണം
(ഡി) ഏതവസരത്തിലാണ് അതു സംഭവിച്ചെന്നത് താങ്കൾ അയാളോട് പറയരുത്
ഉത്തരം: (d)

823. “കാടുകാട്ടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) കാടിനെ കാട്ടിക്കൊടുക്കുക
(ബി) കാടത്തരം കാട്ടുക
(സി) ഗോഷ്ടികൾ കാട്ടുക
(ഡി) അനുസരണയില്ലായ്മ കാട്ടുക
ഉത്തരം: (c)

824. തെറ്റായ രൂപമേത്?
(എ) ഭഗവത്ക ഥ (ബി) സത്പ്രവൃത്തി
(സി) മഹദ്കർമ്മം (ഡി) ഭഗവത്ഗീത
ഉത്തരം: (d)

825. "കറവപ്പശു' എന്ന ശൈലിയുടെ അർത്ഥം:
(എ) കറവയുള്ള പശു (ബി) കറന്നുകൊണ്ടിരിക്കുന്ന പശു
(സി) ലാഭകരമായ വസ്തു (ഡി) ഇവയൊന്നുമല്ല
ഉത്തരം: (c)

826. "The leader was able to line up his party members' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) നേതാവിന് തന്റെ പാർട്ടി അംഗങ്ങളെ വരിവരിയായി നിർത്തുവാൻ കഴിഞ്ഞു
(ബി) തന്റെ പാർട്ടിയിലെ അംഗങ്ങളെ ഒറ്റക്കെട്ടായി നിർത്താൻ നേതാവിന് കഴിഞ്ഞു
(സി) തന്റെ പാർട്ടി അംഗങ്ങൾക്ക് ഉചിതമായ സ്ഥാനം നൽകാൻ നേതാവിന് കഴിഞ്ഞു
(ഡി) പാർട്ടി അംഗങ്ങളെ മുഴുവൻ നേതാവ് വഞ്ചിച്ചു
ഉത്തരം: (b)

827. സുഹൃത്+ ലാഭം = ........
(എ) സുഹൃത് ലാഭം (ബി) സുഹൃല്ലാഭം
(സി) സുഹൃദ് ലാഭം (ഡി) സഹൃത്തല്ലാഭം
ഉത്തരം: ()

828. ആയുസ്, വേദം എന്നീ രണ്ടു പദങ്ങൾ ചേരുമ്പോഴുണ്ടാകുന്നത്:
(എ) ആയുർവേദം (ബി) ആയു:വേദം
(സി) ആയുഷ്ണവേദം (ഡി) ആയുർവേദം
ഉത്തരം: (d)

829. "Hunger knows no friend' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിശക്കുന്നവർക്ക് കൂട്ടുകാരില്ല
(ബി) കൂട്ടുകാർ വിശപ്പ് അറിയുന്നില്ല
(സി) വിശപ്പ് സുഹൃത്തിനെ അറിയുന്നില്ല
(ഡി) സുഹൃത്തുക്കൾക്ക് വിശപ്പ് ഉണ്ടാകുകയില്ല
ഉത്തരം: (c)

830. ശരിയായ രൂപമേത്?
(എ) അനാച്ഛാദനം (ബി) അനാച്ഛാദനം
(സി) അനാശ്ചാദനം (ഡി) അനാചശാദനം
ഉത്തരം: (a)

831. “ചക്കിന് വച്ചത് കൊക്കിനു കൊണ്ടു' എന്ന ശൈലിയുടെ അർത്ഥം:
(എ) ചക്കിനെ പിടിക്കാൻ നോക്കിയപ്പോൾ കൊക്കിനെ കിട്ടി
(ബി) ചക്കിനെ പിടിക്കാൻ കഴിഞ്ഞില്ല.
(സി) കാര്യം നടന്നില്ല.
(ഡി) ഉദ്ദേശിച്ച കാര്യത്തിന് പകരം മറ്റൊന്ന് നടക്കുന്നു
ഉത്തരം: (d)

832. താഴെപ്പറയുന്നവയിൽ ശരിയായ പദം:
(എ) അസ്ഥപ്രജ്ഞൻ (ബി) അസ്ഥപ്രജൻ
(സി) അസ്തപ്രജ്ഞൻ (ഡി) അസ്തപ്രജ്ഞൻ -
ഉത്തരം: (d)

833. “അരിയെത്ര  പയറഞ്ഞാഴി' എന്ന പഴഞ്ചൊല്ല്എന്തിനെക്കുറിക്കുന്നു?
(എ) അസംബന്ധം പറയുക
(ബി) ബന്ധം സൂചിപ്പിക്കുക
(സി) അരിയും പയറും എത്രയെന്നു പറയുക
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (a)

834. “നിന്ദ' എന്ന വാക്കിന്റെ വിപരീതം:
(എ) നീചം (ബി) സ്തുതി
(സി) മന്ദം (ഡി) ഗരിമ
ഉത്തരം: (b)

835. പാദം മുതൽ ശിരസ്സുവരെ
(എ) ആചന്ദ്രതാരം (ബി) ആമൂലാഗ്രം
(സി) ആപാദചൂഡം (ഡി) സമൂലം
ഉത്തരം: (c)

836. "Apostrophe' എന്നതിനു മലയാളത്തിൽ പറയുന്ന പേര് :
(എ) കുറുവര (ബി) വിശ്ളേഷം
(സി) നെടുവര (ഡി) കാകൂ
ഉത്തരം: (b)

837. കർമ്മണി പ്രയോഗത്തിന് ഉദാഹരണമല്ലാത്തത്:
(എ) കൊല്ലപ്പെടുക (ബി) വിൽക്കപ്പെടുക
(സി) അത്ഭുതപ്പെടുക (ഡി) കാണപ്പെടുക
ഉത്തരം: (c)

838. സലിംഗബഹുവചനം അല്ലാത്തത്:
(എ) അമ്മമാർ (ബി) പുരുഷൻമാർ
(സി) പെണ്ണുങ്ങൾ (ഡി) അധ്യാപകർ
ഉത്തരം: (d)

839. മാടമ്പി എന്നതിന്റെ സ്ത്രീലിംഗം:
(എ) കെട്ടിലമ്മ (ബി) കുഞ്ഞമ്മ
(സി) നങ്ങ (ഡി) തങ്കച്ചി
ഉത്തരം: (a)

840. “സിംഹാവലോകനം' എന്ന ശൈലി അർത്ഥമാക്കുന്നത്:
(എ) ചുരുക്കുക  (ബി) പരിഭ്രമിക്കുക
(സി) ആകെക്കൂടിനോക്കുക. (ഡി) സഹായിയായി നിൽക്കുക
ഉത്തരം: (c)

841. "One day the king heard about him' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഒരു ദിവസം രാജാവ് അയാൾ പറയുന്നതു കേട്ടു
(ബി) ഒരു ദിവസം അയാൾ രാജാവ് പറയുന്നതുകേട്ടു
(സി) അയാൾ പറയുന്നത് രാജാവ് കേട്ടുകൊണ്ടിരുന്നു
(ഡി) ഒരു ദിവസം രാജാവ് അയാളെപ്പറ്റി കേട്ടു
ഉത്തരം: (d)

842. "ഉരുളയ്ക്കുപ്പേരി' എന്നതിന്റെ അർത്ഥം:
(എ) തക്ക മറുപടി (ബി) മറുപടി
(സി) തെറ്റായ മറുപടി (ഡി) ഇതൊന്നുമല്ല
ഉത്തരം: (a)

843. "Dash' എന്നതിനു മലയാളത്തിൽ പറയുന്ന പേര് :
(എ) കുറുവര  ( ബി) ഭിത്തിക
(സി) നെടുവര (ഡി) കാകു
ഉത്തരം: (c)

844, കാണാൻ ആഗ്രഹിക്കുന്നവൻ:
(എ) ദിദൃക്ഷു  (ബി) വിപഠിഷു
(സി) പിപാസു (ഡി) ജിജ്ഞാസു
ഉത്തരം: (a)

845. പങ്കജം എന്ന വാക്കിന്റെ അർത്ഥം:
(എ) അശോകം (ബി) താമര
(സി) ആമ്പൽ (ഡി) പിച്ചി
ഉത്തരം: (b)

846. "അമ്പലം വിഴുങ്ങുക' എന്ന ശൈലിയുടെ അർത്ഥം:
(എ) മുഴുവൻ കൊള്ള ചെയ്യുക (ബി) അനാവശ്യ പ്രവൃത്തി
(സി) നിയന്ത്രിക്കുക (ഡി) അവസാനിപ്പിക്കുക
ഉത്തരം: (a)

847. ശരിയായ രൂപമേത്?
(എ) നിച്ഛയം (ബി) ആച്ഛര്യം
(സി) നിച്ഛലം (ഡി) യാദൃച്ഛികം
ഉത്തരം: (d)

848. "അംബു' എന്ന പദത്തിനർഥം:
(എ) ജലം (ബി) ആകാശം
(സി) താമര  ( ഡി ) അഗ്നി
ഉത്തരം: (a)

849. രണ്ടുകക്ഷിയിലും ചേരുന്നവൻ എന്നർഥമുള്ള ശൈലി ഏത്?
(എ) ഇരട്ടത്താപ്പ് (ബി) ഇരുതലമൂലി
(സി) ഇരുമുടി (ഡി) ഇതൊന്നുമല്ല
ഉത്തരം: (b)

850. പൂജക ബഹുവചനം അല്ലാത്തത്:
(എ) പണിക്കർ (ബി) തമ്പാക്കൾ
(സി) ഗുരുക്കൾ (ഡി) അമ്മമാർ -
ഉത്തരം: (d)

851. നപുംസകലിംഗത്തിന് ഉദാഹരണം:
(എ) ചങ്ങാതി (ബി) കോഴി
(സി) കുട്ടി (ഡി) മരം
ഉത്തരം: (d)

852. "A bird's eye view' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) പക്ഷിയുടെ നോട്ടം (ബി) വിഹഗവീക്ഷണം
(സി) പക്ഷിയെ നോക്കുക (ഡി) ഇവയൊന്നുമല്ല
ഉത്തരം: (b)

853. കുതിരയുടെ പര്യായം:
(എ) ശ്വാവ് (ബി) വേണി
(സി) തുരഗം (ഡി) ധാമം
ഉത്തരം: (c)

854. "കണ്ണിൽ മണ്ണിടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) വഞ്ചിക്കുക (ബി) മണ്ണുവാരിയിടുക
(സി) കണ്ണുകാണാതിരിക്കുക (ഡി) ഇവയൊന്നുമല്ല -
ഉത്തരം: (a)

855. വളരെ പഴയത്- എന്നർത്ഥമുള്ളത്:
(എ) പാക്തനം (ബി) നിരുക്തം
(സി) ചിരം (ഡി) ചിരകാലം
ഉത്തരം: (a)

856. "Hyphen' എന്നതിനു മലയാളത്തിൽ പറയുന്ന പേര് :
(എ) രോധിനി (ബി) ഭിത്തിക
(സി) കാകൂ. (ഡി) കുറുവര
ഉത്തരം: (d)

857. "എള്ളു കീറുക' എന്ന ശൈലിയുടെ അർത്ഥം:
(എ) എള്ളിനെ കീറുക (ബി) കർശനമായി പെരുമാറുക
(സി) എള്ളു മുറിക്കുക (ഡി) ഇവയൊന്നുമല്ല
ഉത്തരം: (b)

858. “The staff speak as one man on this issue' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഇക്കാര്യത്തിൽ ജീവനക്കാർ ഒരാളോടുമാത്രമാണ്സംസാരിച്ചത്
(ബി) ഈ പ്രശ്നത്തിൽ ജീവനക്കാർക്ക് ഏകാഭിപ്രായ മാണ്
(സി) ഈ വിഷയത്തിൽ ജീവനക്കാരിൽ ഒരാളേ സംസാ രിച്ചുള്ള
(ഡി) ഈ കാര്യത്തിൽ ഒരാളുടെ അഭിപ്രായം ജീവനക്കാർ എല്ലാവരും സ്വീകരിച്ചു
ഉത്തരം: (b)

859. ആസ്തികൻ എന്ന വാക്കിന്റെ വിപരീതം:
(എ) ദരിദ്രൻ (ബി) നാസ്തികൻ
(സി) മOയൻ (ഡി) ഭീകരൻ
ഉത്തരം: (b)

860. "പാടീരം' എന്ന വാക്കിന്റെ അർത്ഥം:
(എ) കൊട്ടാരം (ബി) കുടിൽ
(സി) ആൽ  (ഡി) ചന്ദനം
ഉത്തരം: (d)

861. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് "ഔ'?
(എ) അ, ഇ          (ബി) അ,ഉ
(സി) അ,ഒ           (ഡി) ഇ ഒ
ഉത്തരം: (b)

862, "To fish in troubled water' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) ചീത്തവെള്ളത്തിലെ മീൻ
(ബി) കുഴപ്പമുള്ള വെള്ളത്തിൽ മീൻ
(സി) കലക്കവെള്ളത്തിൽ മീൻപിടിക്കുക
(ഡി) കലങ്ങിയ വെള്ളത്തിലെ മീൻപിടിത്തം
ഉത്തരം: (c)

863. "കേരളീയർ' എന്ന പദം ഏത് വിഭാഗത്തിൽപ്പെടും?
( എ അലിംഗം (ബി) പുല്ലിംഗം
(സി) നപുംസകലിംഗം (ഡി) മൂന്നുവിഭാഗത്തിലുംപെടും
ഉത്തരം: (a)

864. "Gordian Knot' എന്നതിനു സമാനമായത്.
(എ) പൊല്ലാപ്പ് (ബി) വീട്ടാക്കടം
(സി) വിഫലശ്രമം (ഡി) ഊരാക്കുടുക്ക് -
ഉത്തരം: (d)

865. ശരിയായ പ്രയോഗം ഏത്?
(എ) യഥേഷ്ടംപോലെ (ബി) സാമുദായികപരം
(സി) രാഷ്ട്രീയപരം (ഡി) കുടിശ്ശിക
ഉത്തരം: (d)

866. സാമാന്യലിംഗത്തിന് ഉദാഹരണം:
(എ) അച്ഛൻ (ബി) മിടുക്കൻ
(സി) പൂവൻകോഴി (ഡി) ഗുരു
ഉത്തരം: (d)

867. "ഇല്ലത്തെ പൂച്ച' എന്ന ശൈലിയുടെ അർത്ഥം:
(എ) എവിടെയും പ്രവേശനമുള്ള ആൾ
(ബി) അവസരവാദി
(സി) നിഷ്ഫല വസ്തു
(ഡി) നിരന്തര ശല്യം
ഉത്തരം: (a)

868. സാമാന്യലിംഗ ബഹുവചനം അല്ലാത്തത്:
(എ) അധ്യാപകർ (ബി) ആസ്വാദകർ
(സി) തൊഴിലാളികൾ (ഡി) പുരുഷൻമാർ
ഉത്തരം: (d)

869. "A cracked bell never sounds well' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) തകർന്ന മണി ശബ്ദിക്കുന്നില്ല
ബി) തകരാറായ മണിയിൽ ധ്വനിയില്ല
(സി) സ്വരമിയലില്ല തകർന്ന മണിയിൽ
(ഡി) തകർന്ന മണി ചലിക്കില്ല
ഉത്തരം: (c)

870. "Sitting on the fence' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) വേലിയിൽ ഇരിക്കുക (ബി) മതിലിൽ ഇരിക്കുക
(സി) മതിലിൽ ചാരുക (ഡി) കയ്യാലപ്പുറത്തിരിക്കുക
ഉത്തരം: (d)

871. മിഥ്യ എന്ന പദത്തിന്റെ വിപരീതമേത്?
(എ) അമിഥ്യ (ബി) സത്യം
(സി) അസത്യം (ഡി) തിഥ്യ
ഉത്തരം: (d)

872. "ക്ഷണികം' എന്ന പദത്തിന്റെ വിപരീതം :
(എ) ശാശ്വതം (ബി) ലാഘവം
(സി) സഹിതം (ഡി) നിരാശ
ഉത്തരം: (a)

873. ശരിയായ രൂപമേത്?
(എ) ഉദാത്തവത്കരിക്കുക (ബി) ശുദ്ധവത്കരിക്കുക
(സി) ലളിതവത്കരിക്കുക (ഡി) ശീതീകരിക്കുക
ഉത്തരം: (d)

874. "ബാഹു' എന്ന വാക്കിന്റെ അർത്ഥം:
(എ) അസുരൻ (ബി) രാക്ഷസൻ
(സി) ശിരസ്സ് (ഡി) കൈ
ഉത്തരം: (d)

875. "ജനങ്ങൾ തിങ്ങിനിറഞ്ഞത്' എന്നർത്ഥമുള്ളത്:
(എ) ജനകീയം  (ബി) ജനാധിപത്യം
(സി) ജനനിബിഡം (ഡി) ഇതൊന്നുമല്ല
ഉത്തരം: (c)

876. I have few friends എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എനിക്ക് കൂട്ടുകാർ ആരുംതന്നെയില്ല
(ബി) എനിക്ക് വളരെ കുറച്ച് കൂട്ടുകാരേയുള്ളു
(സി) എനിക്ക് കുറച്ചു കൂട്ടുകാർ മാത്രമേയുള്ളൂ
(ഡി) എനിക്ക് എല്ലാവരും കൂട്ടുകാരാണ് -
ഉത്തരം: (a)

877. ഏത് ഭാഗത്താണ് തെറ്റെന്ന് കണ്ടെത്തുക.
(എ) ആധുനിക കവിത്രയങ്ങളുടെ കാലം
(ബി) മലയാള കവിതയുടെ
(സി) സുവർണ ദശയായിരുന്നു
(ഡി) തെറ്റൊന്നുമില്ല. -
ഉത്തരം: (a)

878. അനുചിതം എന്ന പദത്തിന്റെ അർത്ഥം:
(എ) യോഗ്യമല്ലാത്തത് (ബി) നല്ലത്
(സി) ഏറ്റവും ചേരുന്നത് (ഡി) അനവസരത്തിലുള്ളത് -
ഉത്തരം: (a)

879. തെറ്റായ രൂപമേത്?
(എ) സന്ന്യാസം (ബി) സംന്യാസം
(സി) നീരാജനം (ഡി) നീരാജ്ഞനം
ഉത്തരം: (d)

880. "Money is the root of all evils' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) സകല ദോഷത്തിന്റെയും ഹേതു ധനമായിരിക്കും
(ബി) ധനം ദോഷത്തിലേക്ക് നയിക്കും
(സി) ധനമില്ലെങ്കിൽ ദോഷവുമില്ല
(ഡി) സകലദോഷത്തിന്റെയും ഉറവിടം ധനമാണ് -
ഉത്തരം: (d)

881. We eat in order that we may live' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഭക്ഷിക്കുന്നതിനുവേണ്ടിയാണ് നാം ജീവിക്കുന്നത്
(ബി) ജീവിക്കാൻ വേണ്ടിയാണ് നാം ഭക്ഷണം കഴിക്കുന്നത്
(സി) ഭക്ഷിക്കുന്നതിനനുസരിച്ചാണ് നാം ജീവിക്കുന്നത്
(ഡി) ഭക്ഷണക്രമമനുസരിച്ചാണ് നാം ജീവിക്കുന്നത് -
ഉത്തരം: (b)

882. താഴെപ്പറയുന്നവയിൽ "വലം വെയ്ക്കുക' എന്നർഥമുള്ള വാക്ക്:
(എ) പ്രദക്ഷിണം  (ബി) പതിക്ഷിണം
(സി) പതക്ഷിണം (ഡി) പ്രദിക്ഷിണം
ഉത്തരം: (a)

883. തെറ്റായ വാക്കേത്?
(എ) വ്യജ്ഞനം ( ബി ) സുഗന്ധം
(സി) പ്രഭു  ( ഡി ) കൃതഘ്നത
ഉത്തരം: (a)

884, മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"The best is yet to Come':
(എ) സംഭവിച്ചതെല്ലാം നല്ലതിന്
(ബി) നല്ലത് മാത്രം സംഭവിക്കും
(സി) ഏറ്റവും നല്ലത് സംഭവിക്കാനിരിക്കുന്നതേയുള്ളൂ
(ഡി) സംഭവിക്കാനുള്ളതെല്ലാം നല്ലതിന് -
ഉത്തരം: (c)

885. ശരിയായ രൂപമേത്?
(എ) കൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ്
(ബി) ക്യഷിരീതികൾ ആധുനികവൽക്കരിക്കേണ്ടതാണ്
(സി) കൃഷിരീതികൾ ആധുനികമത്രിക്കേണ്ടതാണ്
(ഡി) കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്
ഉത്തരം: (d)

886. ശരിയായ വാക്യം തിരഞ്ഞെടുക്കുക:
(എ) കഥ പറയുന്നതും കഥ എഴുതുന്നതും തമ്മിൽ വ ലിയ അന്തരവും വ്യത്യാസവും ഉണ്ട്
(ബി) ഹിമാലയത്തിലെന്നപോലെ ആൽപ്സിനും ബാധ കമാണ് ഈ കാര്യം (സി) ആദ്യം ചോദ്യം പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
(ഡി) സെക്രട്ടറിയെ ഞങ്ങൾ ഐക്യകണ്ഠനയാണ് തിരഞ്ഞെടുക്കുന്നത് -
ഉത്തരം: (c)

887. "Suresh, today you must join with us for lunch' എന്നതിന്റെ ശരിയായ പരിഭാഷ: (എ) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കൂടും
(ബി) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം
(സി) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയുണു കഴിക്കണം
(ഡി) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയൂണിനുണ്ടാകും -
ഉത്തരം: (b)

888. തെറ്റായ വാക്യമേത്?
(എ) ഈ ലേഖനത്തിൽ ഞങ്ങളുടെ പ്രദേശത്ത് കാണുന്ന ഓരോ പക്ഷികളെപ്പറ്റിയും പറയുന്നുണ്ട്
(ബി) നിയമസഭയിൽ ഞങ്ങളുടെ മണ്ഡലത്ത് പതി നിധാനം ചെയ്യുന്നത് അദ്ദേഹമാണ്
(സി) അവർ മന്ത്രിയെ നേരിൽക്കാണുകയും കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്ത
( ഡി ) തക്കതായ കാരണങ്ങൾ ഉണ്ടെങ്കിലേ പരാതി കൊടുക്കേണ്ടതുള്ളൂ.
ഉത്തരം: (a)

889. ശുദ്ധമായ പ്രയോഗം ഏത്?
(എ) പുനർസൃഷ്ടി (ബി) പുനസ്രഷ്ടി
(സി) പുനസൃഷ്ടി (ഡി) പുന:സൃഷ്ടി
ഉത്തരം: (d)

890. "Stars are seen in the sky' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ആകാശത്ത് നക്ഷത്രങ്ങളെ കാണാം
(ബി) ആകാശത്ത് നക്ഷത്രങ്ങളെ കാണാം
(സി) ആകാശത്ത് നക്ഷത്രങ്ങൾ കാണപ്പെടുന്നു
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (c)

891. ശരിയായ രൂപമേത്?
(എ) ആയുർവേദം (ബി) അഷ്ഠവൈദ്യൻ
(സി) സായൂജ്യമാർഗം  (ഡി) എല്ലാം ശരിയാണ്
ഉത്തരം: (a)

892. 'ഉത്തരക്കടലാസ് വീണ്ടും പുന:പരിശോധിക്കാനാവശ്യപ്പെട്ടു' എന്നതിൽ ഒഴിവാക്കേണ്ട വാക്കേത്?
(എ) ആവശ്യപ്പെട്ടു (ബി) പരിശോധിക്കാൻ
(സി) ഉത്തരക്കടലാസ് (ഡി) വീണ്ടും
ഉത്തരം: (d)

893. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദമേത്?
(എ) വാക്ദാനം ചെയ്തു  (ബി) വാക് ദത്തം ചെയ്തു
(സി) വാഗ്ദാനം ചെയ്തു  (ഡി) വാഗ്ദത്തം ചെയ്തു
ഉത്തരം: (c)

894. ശരിയായ വാക്യം തിരഞ്ഞെടുക്കുക:
(എ) ലോകം മുഴുവൻ ഗാന്ധിജിയെ സത്യവാദി എന്നറി യപ്പെടുന്നു
(ബി) കാളിദാസനെ അറിയപ്പെടുന്നത് ഇന്ത്യൻ ഷേക്സ് പിയർ എന്നാണ്
(സി) മലയാളത്തിലെ ഏറ്റവും വലിയ സാഹിത്യകാരൻ എന്നറിയപ്പെടുന്നത് കുഞ്ചൻ നമ്പ്യാരെയാണ്
(ഡി) മലയാളത്തിലെ മാതൃത്വത്തിന്റെ കവയിത്രി എന്നറിയപ്പെടുന്നത് ബാലാമണിയമ്മയാണ്.
ഉത്തരം: (d)

895. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) വിദ്ധ്യാർഥി  (ബി) വിദ്യാർത്തി
(സി) വിദ്യാർത്ഥി (ഡി) വിദ്യാർദ്ധി
ഉത്തരം: (c)

896. "ഓട്ടപ്രദക്ഷിണം നടത്തി' എന്ന ശൈലികൊണ്ട് അർഥമാക്കുന്നത്:
(എ) വേഗത്തിൽ ചുറ്റിനടന്നു
( ബി ) ഓടി പദക്ഷിണം നടത്തി
(സി) തിടുക്കത്തിൽ കൃത്യം നിർവഹിച്ചു
(ഡി) കൃത്യനിർവഹണത്തിന് ഓട്ടം വേണ്ടിവന്നു
ഉത്തരം: (c)

897. “A hard nut to crack' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) പൊതിയാത്തേങ്ങ (ബി) കട്ടിത്തോടുള്ള തേങ്ങ
(സി) പൊട്ടാത്തോടുള്ള കായ് (ഡി) ഇതൊന്നുമല്ല
ഉത്തരം: (a)

898. "A loaded wagon makes no noise' എന്നതിനു സമാനമായ മലയാള പ്രയോഗം:
(എ) നിറകുടം തുളുമ്പില്ല
(ബി) അൽപജ്ഞാനം അപകടകരം
(സി) ചത്ത കുഞ്ഞിന്റെ ജാതകം നോക്കണ്ട
(ഡി) ഇവയൊന്നുമല്ല
ഉത്തരം: (a)

899. "Technologies of Self' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) സാങ്കേതിക വ്യക്തിത്വം
(ബി) സ്വത്വസങ്കേതങ്ങൾ
(സി) വ്യക്തിത്വങ്ങളുടെ സങ്കേതങ്ങൾ
( ഡി ) സാങ്കേതികമായി സ്വത്വം
ഉത്തരം: (b)

900. “രദം' എന്ന വാക്കിന്റെ അർത്ഥം:
(എ) സൈന്യം (ബി) രാജാവ്
(സി) ആന (ഡി) പല്ല
ഉത്തരം: (d)


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here