പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -8 

701. കോമ ചിഹ്നത്തിന് മലയാളത്തിൽ പറയുന്ന പേര്:
(എ) രോധിനി (ബി) ഭിത്തിക
(സി) വലയം (ഡി) അങ്കുശം
ഉത്തരം: (d)

702. ഊഷരം എന്ന പദത്തിന്റെ വിപരീതം:
(എ) ആർദ്രം   (ബി) ഉറവ
(സി) ഉർവരം (ഡി) വേനൽ
ഉത്തരം: (a)

703. 'Onam is the symbol of the hopes and aspirations of the people of Kerala' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഓണം കേരളീയ ജനതയുടെ ആഗ്രഹാഭിലാഷങ്ങളുടെ പ്രതീകമാണ്
(ബി) ഓണം കേരളീയരുടെ സുഖദു:ഖങ്ങളുടെ പ്രതീകമാണ്
(സി) ഓണം കേരളീയ ജനതയിൽ പ്രതീക്ഷയും സ്വപ്നവും ഉണർത്തുന്നു
(ഡി) ഓണം കേരളീയരുടെ മോഹങ്ങളുടെയും മോഹഭംഗങ്ങളുടെയും പ്രതീകമാണ്
ഉത്തരം: (a)

704, ശരിയായ രൂപമേത്?
(എ) കഢിനം (ബി) കടിനം
(സി) കഡിനം ( ഡി) കഠിനം
ഉത്തരം: (d)

705. ആകാശത്തിന്റെ പര്യായപദം:
(എ) ശൈലം (ബി) അവനി
(സി) അനിശം (ഡി) ഗഗനം
ഉത്തരം: (d)

706. "Read between the lines' എന്നതിന്റെ ആശയം:
(എ) എഴുതാപ്പുറം വായിക്കുക
(ബി) പ്രകടമായി പറയാത്ത അർത്ഥo വായിച്ചെടുക്കുക
(സി) പറയാത്ത കാര്യം വ്യാഖ്യാനിച്ചെടുക്കുക
(ഡി) വസ്തുതകൾ വളച്ചൊടിക്കുക
ഉത്തരം: (b)

707. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
(എ) നവഗൃഹം  (ബി) നവംഗ്രഹം
(സി) നവഗ്രഹം (ഡി) നവംഗൃഹം
ഉത്തരം: (c)

708. സംക്ഷിപ്ത രൂപങ്ങളുടെ അവസാനം ഇടുന്ന ചിഹ്നം:
( എ) പൂർണവിരാമ ചിഹ്നം ( ബി) അല്പവിരാമ ചിഹ്നം
(സി) അർധവിരാമ ചിഹ്നം (ഡി) ഉദ്ധരണി ചിഹ്നം
ഉത്തരം: (a)

709. "All human rights for all' എന്നതിന്റെ പരിഭാഷ.
(എ) എല്ലാവരും മനുഷ്യാവകാശങ്ങൾക്കുവേണ്ടി നിലകൊള്ളണം
(ബി) മനുഷ്യർക്കുവേണ്ടിയുള്ളതാണ് അവകാശങ്ങൾ
(സി) എല്ലാ അവകാശങ്ങളും മനുഷ്യരുണ്ടാക്കുന്നു
(ഡി) എല്ലാ മനുഷ്യാവകാശങ്ങളും എല്ലാവർക്കും
ഉത്തരം: (d)

710. "He gave up the idea of writing a novel' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അദ്ദേഹം ഒരു നോവൽ എഴുതുന്നതിനുള്ള ആശയം കണ്ടെത്തി
(ബി) അദ്ദേഹം ഒരു നോവൽ എഴുതാൻ ആരംഭിച്ചു
(സി) നോവൽ എഴുതുക എന്ന ആശയം അദ്ദേഹം ഉപേക്ഷിച്ചു
(ഡി) അദ്ദേഹം ഒരു നോവൽ എഴുതാനുള്ള ആശയംകൊടുത്തു
ഉത്തരം: (c)

711. നമ്പ്യാർ എന്നതിന്റെ സ്ത്രീലിംഗം:
(എ) നമ്പ്യാതിരി (ബി) കെട്ടിലമ്മ
(സി) പിഷാരസ്യാർ (ഡി) നങ്ങ്യാർ
ഉത്തരം: (d)

712. "This will adversally affect all our plans for development' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഇത് വികസനത്തിനുള്ള ശ്രമങ്ങളെ ത്വരിതപ്പെടുത്തും
(ബി) ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും പ്രതികൂലമായി ബാധിക്കും
(സി) ഇത് വികസനത്തിനുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ത്വരിതപ്പെടുത്തും (ഡി) വികസനത്തിനുവേണ്ടിയുള്ള നമ്മുടെ എല്ലാ പദ്ധതികളെയും ഇത് പ്രതികൂലമായി ബാധിക്കും
ഉത്തരം: (d)

713. തെറ്റായ വാക്യമേത്?
(എ) കുട്ടികളിൽ പലരും ജയിച്ചു
(ബി) കുട്ടികളിൽ തൊണ്ണൂറ് ശതമാനവും ജയിച്ചു
(സി) കുട്ടികളിൽ നൂറിന് തൊണ്ണൂറും പാസായിട്ടുണ്ട്
(ഡി) കുട്ടികളിൽ നൂറിന് തൊണ്ണൂറ് ശതമാനവും ജയിച്ചു
ഉത്തരം: (d)

714. പുല്ലിംഗ സ്ത്രീലിംഗ ജോടികളിൽ തെറ്റായത് ഏത്?
(എ) ദേവൻ-ദേവി (ബി) പൂവൻ- പിട
(സി) ലേഖകൻ-ലേഖിക (ഡി) ജനകൻ-ജാനകി
ഉത്തരം: (d)

715. "ചെല്ലം പെരുത്താൽ ചിതലരിക്കും' എന്ന ശൈലിയുടെ അർത്ഥം:
(എ) പണം അധികമുണ്ടായിട്ട് കാര്യമില്ല, ഉപകാരപ്പെടില്ല
(ബി) ചെലവുകൂടിയാൽ നശിച്ചുപോകും
(സി) മുറുക്കാൻ അധികം കഴിക്കരുത്, രോഗം വരും
(ഡി) രാജാവ് ദേഷ്യപ്പെട്ടാൽ സ്ഥിതി അപകടമാകും
ഉത്തരം: (a)

716. അക്ഷരങ്ങൾ എഴുതിക്കാണിക്കാൻ ഉപയോഗിക്കുന്ന ചിഹ്നത്തിന് പറയുന്ന പേര്:
(എ) രോധിനി (ബി) അങ്കുശം -
(സി) അല്പവിരാമം (ഡി) ലിപി
ഉത്തരം: (d)

717. "His father booted him out of the house' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അച്ഛൻ അവനെ ബലമായി വീട്ടിൽനിന്നിറക്കിവിട്ട
(ബി) അച്ഛൻ അവന്റെ ചെരിപ്പുകൾ വലിച്ചെറിഞ്ഞു
(സി) അച്ഛൻ അവനെ ഗൃഹനാഥനായി വാഴിച്ചു
(ഡി) അച്ഛൻ വീടുവിട്ടിറങ്ങിപ്പോയി -
ഉത്തരം: (a)

718. "മരിക്കുക' എന്നർഥമുള്ള ശൈലി:
(എ) ത്രിശങ്കു സ്വർഗം (ബി) പഞ്ചഭൂതമിളക്കുക.
(സി) ഉറിയിൽ കയറുക (ഡി) തെക്കോട്ടു പോകുക -
ഉത്തരം: (d)

719. "വികാസം' എന്നതിന്റെ വിപരീത പദം :
(എ) അവികാസം (ബി) വികാസരഹിതം
(സി) ചുരുങ്ങൽ (ഡി) സങ്കോചം
ഉത്തരം: (d)

720. “സുഗന്ധം' എന്ന അർത്ഥമുള്ള പദം::
(എ) പരിമാണം (ബി) പരിമൂഖം
(സി) പരിമളം (ഡി) പരിമകം
ഉത്തരം: (c)

721. "ക്ഷണനം' എന്ന വാക്കിന്റെ അർത്ഥമല്ലാത്ത പദം:
(എ) വധം (ബി) ഹത്യ
(സി) വിളിക്കൽ  (ഡി) നിഹനം
ഉത്തരം: (c)

722. "To grease the palm' എന്നതിന്റെ പൊരുൾ:
(എ) കൈയിൽ എണ്ണ പുരട്ടുക
(ബി) മെയ് വഴക്കം പ്രകടിപ്പിക്കുക
(സി) കൈക്കൂലി കൊടുക്കുക
(ഡി) അസാധ്യമായതിനു ശ്രമിക്കുക.
ഉത്തരം: (c)

723. ആഹാരനീഹാരങ്ങൾ- ഇതിൽ നീഹാരം എന്നാൽ
(എ) മഞ്ഞുതുള്ളി (ബി) വെള്ളം
(സി) വിസർജനം - (ഡി) ഉറക്കം
ഉത്തരം: (c)

724. മലയാള വാക്യങ്ങളുടെ പദക്രമം:
(എ) കർത്താവ്, കർമം, ക്രിയ
(ബി) കിയ, കർമം, കർത്താവ്
(സി) കർത്താവ്, കിയ, കർമം
(ഡി) കർമം, കർത്താവ്, കിയ
ഉത്തരം: (a)

725. "Gokhale was one of the freedom fighters' എന്നതിന്റെ പരിഭാഷ:
(എ) ഗോഖലെ ഒരു സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു (ബി) ഗോഖലെ സ്വാതന്ത്യസമര സേനാനികളോടൊ പ്പമായിരുന്നു
(സി) ഒരു ഒറ്റയാൻ സ്വാതന്ത്ര്യസമരസേനാനി ആയിരുന്നു ഗോഖലെ
(ഡി) സ്വാതന്ത്ര്യസമര സേനാനികളിൽ ഒരാളായിരുന്നു ഗോഖലെ
ഉത്തരം: (d)

726. "Lily is the queen of flowers' എന്നതിന്റെ പരിഭാഷ:
(എ) ലില്ലി പൂക്കൾക്ക് റാണിയാണ്
(ബി) പുഷ്പങ്ങളുടെ ഇടയിലെ റാണിയാണ് ലില്ലി
(സി) പുഷ്പങ്ങളുടെ റാണിയാണ് ലില്ലി
(ഡി) ലില്ലിയെ പുഷ്പങ്ങൾ റാണിയാക്കുന്നു
ഉത്തരം: (c)

727. "Prima facie' എന്നാൽ:
(എ) ആദ്യാനുരാഗം (ബി) മുഖ്യപ്രതി
(സി) പ്രഥമദൃഷ്ട്യാ (ഡി) പ്രധാന ഉപദേഷ്ടാവ്
ഉത്തരം: (c)

728. ഔദ്യോഗികമായി കത്തിടപാടുകളിൽ Subject എന്ന ഇംഗ്ളീഷ് പദത്തിന്റെ സ്ഥാനത്ത് ഉപയോഗിക്കുന്ന പദം:
(എ) വിഷയം (ബി) വ്യക്തി
(സി) പ്രശ്നം (ഡി) സൂചന
ഉത്തരം: (a)

729. "When I met her in 1975, she had been working there for four years' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷം ജോലി ചെയ്തിട്ടുണ്ട്
( ബി) 1975- ൽ അവി ടെ നാലു വർഷം ജോലി നോക്കിയതിൽപ്പിന്നെയാണ് ഞാൻ അവളെ കണ്ടത്
(സി) 1975-ൽ ഞാൻ അവളെ കാണുമ്പോൾ അവൾ അവിടെ നാലു വർഷമായി ജോലി ചെയ്യുകയായിരുന്നു
(ഡി) 1975-ൽ ഞാൻ അവളെ കണ്ടപ്പോൾ അവൾ അവിടെ നാലുവർഷത്തെ ജോലി പൂർത്തിയാക്കിയിരുന്നു
ഉത്തരം: (c)

730. "Habitat' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പാർപ്പിടം (ബി) വസ്തു
(സി) പരിചയപ്പെടൽ (ഡി) സ്വാഭാവികം -
ഉത്തരം: (a)

731. സമാനമായ ശൈലി ഏത്? 'All that glitters are not gold’
(എ) കാണുന്നതൊന്നും സത്യമല്ല
(ബി) അഴകുള്ള ചക്കയിൽ ചുളയില്ല
(സി) തിളങ്ങുന്നതൊന്നും സ്വർണമല്ല
(ഡി) മിന്നുന്നതെല്ലാം പൊന്നല്ല
ഉത്തരം: (d)

732. " He hardly works' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവൻ കഠിനമായി ജോലി ചെയ്യുന്നു
(ബി) ഏത് കഠിനജോലിയും അവൻ ചെയ്യും
(സി) അവൻ കുറച്ചു ജോലി ചെയ്യുന്നു.
(ഡി) അവൻ ജോലി ചെയ്യാറില്ല.
ഉത്തരം: (d)

733. പ്രഷണം എന്ന പദത്തിന്റെ അർത്ഥം:
(എ) കാഴ്ച (ബി) നൽകുക
(സി) കേൾക്കുക (ഡി) അയയ്ക്കപ്പെടൽ
ഉത്തരം: (d)

734. "Fraction' എന്നതിനു തുല്യമായ മലയാള പദം:
( എ) ഭിന്നതലം (ബി) ഭിന്നരൂപം
(സി) ഭിന്നസംഖ്യ (ഡി) ഇതൊന്നുമല്ല
ഉത്തരം: (c)

735. "He didn't carry out the promise' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അയാൾ ആ വാഗ്ദാനം നിറവേറ്റിയില്ല
(ബി) അയാൾ ആ സ്വപ്നം നടപ്പാക്കിയില്ല
(സി) അയാൾ തന്റെ ചുമതല നിറവേറ്റിയില
(ഡി) അയാൾ ആ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയില്ല
ഉത്തരം: (a)

736. Envy is the sorrow of fools എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അസൂയ വിഡ്ഢിയുടെ ദു:ഖമാണ്
(ബി) വിഡ്ഢികൾക്ക് അസൂയമൂലം ദു:ഖിക്കേണ്ടിവരും
(സി) അസൂയ പെരുത്തവൻ വിഡ്ഢിയാണ്
(ഡി) അസൂയ യാണ് വിഡ്ഢിയെ ദു: ഖത്തിലേക്ക് നയിക്കുന്നത്
ഉത്തരം: (a)

737. സെക്രട്ടറി എന്ന വാക്കിനു തുല്യമായ മലയാളപദം:
(എ) അധ്യക്ഷൻ (ബി) ഖജാൻജി -
(സി) പേഷ്കാർ (ഡി) കാര്യദർശി
ഉത്തരം: (d)

738. വാക്യത്തിൽ ഉപയോഗിക്കുക-ഘടദീപം:
(എ) ഘടദീപം പോലെ വെളിച്ചം വിതറുന്നവരാണ് മഹാൻമാർ
(ബി) ഇരുട്ടിൽ തപ്പുന്നവർക്ക് ഘടദീപം വെളിച്ചം നൽകുന്നു.
(സി) പ്രോൽസാഹനം ലഭിക്കാത്ത കലാകാരൻമാരുടെ പ്രതിഭ ഘടദീപം പോലെയാണ് നമുക്ക് അനുഭവപ്പെടുന്നത്
( ഡി ) ഘടദീപത്തിന്റെ പ്രകാശത്തിൽ നഗരം വെട്ടിത്തിളങ്ങി
ഉത്തരം: (c)

739. Carefully go over the document before you sign it എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഒപ്പുവെയ്ക്കു ന്ന രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുക -
(ബി) ഒപ്പുവെയ്ക്കുന്നതിനുമുമ്പ് രേഖ ശ്രദ്ധാപൂർവം പരിശോധിക്കുക
(സി) ഒപ്പു വെയ്ക്കുന്ന രേഖകൾ ശ്രദ്ധയോടെ പരിശോധിക്കുക
(ഡി) ശ്രദ്ധയോടെ പരിശോധിച്ചിട്ടേ ഒപ്പുവെയ്ക്കാവു
ഉത്തരം: (b)

740. "My uniform experience has convinced me that there is no God than truth' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എന്റെ ഒരേപോലെയുള്ള അനുഭവങ്ങൾ എന്നെ ബോധ്യപ്പെടുത്തിയത് സത്യം അല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നാണ്
(ബി) എന്റെ പല തരം അനുഭവങ്ങൾ എന്നെ പഠിപ്പിച്ച ത് സത്യം ദൈവമാണ് എന്നാണ്.
(സി) സത്യമല്ലാതെ ദൈവം എന്നൊന്നില്ലെന്ന് അനുഭവ ങ്ങൾ എന്നെ പഠിപ്പിച്ചു (ഡി) ദൈവത്തെക്കാൾ വലുത് സത്യമാണെന്ന് അനുഭവത്തിൽനിന്നും ഞാൻ മനസ്സിലാക്കി
ഉത്തരം: (a)

741. "ഭൗതികം' എന്ന പദത്തിന്റെ വിപരീതം:
(എ) ആത്മീയം (ബി) അഭൗതികം
(സി) അഭൗതീകം (ഡി) സ്വർഗീയം
ഉത്തരം: (a)

742. "പതിരില്ലാതെ കതിരില്ല' എന്ന ശൈലിയുടെ അർത്ഥം:
(എ) ഗുണങ്ങൾക്കിടയിലെല്ലാം ദോഷമേയുള്ളൂ
(ബി) എവിടെയും ദോഷം വിളയുകയാണ്
(സി) ദോഷമില്ലാതെയും ഗുണമുണ്ട്
(ഡി) ഗുണങ്ങൾക്കിടയിൽ ദോഷവും കാണും
ഉത്തരം: (d)

743. രണ്ടു വാക്കുകളുടെയും അർത്ഥം വ്യക്തമാകുന്ന തരത്തിൽ മലയാളത്തിലാക്കുക - Decease, Disease :
(എ) വഞ്ചന, അസ്വാസ്ഥ്യം (ബി) മരണം, രോഗം
(സി) വിരഹം, വിരക്തി (ഡി) ശാന്തി, അശാന്തി
ഉത്തരം: (b)

744. താഴെപ്പറയുന്നവയിൽ ഭൂമിയുടെ പര്യായമല്ലാത്തത്:
(എ) ധര  (ബി) ക്ഷോണിജ
(സി) ധരിത്രി (ഡി) പൃത്ഥി
ഉത്തരം: (b)

745. സംഘടനം എന്ന വാക്കിന്റെ വിപരീതം:
(എ) സംയോജനം (ബി) ഘടനം
(സി) വിഘടനം (ഡി) സമ്മേളനം
ഉത്തരം: (c)

746. "Interim' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ആഭ്യന്തരം (ബി) ഇടക്കാലം
(സി) തർക്കം (ഡി) പകരം
ഉത്തരം: (b)

747. “സുഗ്രീവാജ്ഞ' എന്ന പ്രയോഗത്തിന്റെ അർത്ഥം:
(എ) മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളത് (ബി) നടക്കാത്ത കാര്യം
(സി) നേരമ്പോക്ക് ( ഡി ) ഉഗ്രമായ കൽപന
ഉത്തരം: (d)

748. "Play with fire' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) തീക്കൊള്ളികൊണ്ട് രസിക്കുക (ബി) തീകൊണ്ട് രസിക്കുക
(സി) തീയിലേക്ക് ചാടുക (ഡി) തീകൊണ്ട് കളിക്കുക -
ഉത്തരം: (d)

749. "ഭീഷ്മ പ്രതിജ്ഞ ' എന്ന ശൈലിയുടെ അർത്ഥം:
(എ) ഭീഷ്മരുടെ പ്രതിജ്ഞ (ബി) വലിയ ശപഥം
(സി) പാലിക്കാത്ത പ്രതിജ്ഞ (ഡി) കഠിനമായ പ്രതിജ്ഞ
ഉത്തരം: (d)

750. ശരിയായ രൂപം:
(എ) വൃച്ഛികം  (ബി) വൃച്ഛികം
(സി) വൃശ്ചികം (ഡി) വൃശ്ചികം
ഉത്തരം: (c)

751. "The dispute among the countries are not solved'
എന്നതിന്റെ ശരിയായ പരിഭാഷ:
(എ) രാജ്യങ്ങൾക്കിടയിലുള്ള തർക്കം പരിഹരിച്ചില്ല
(ബി) രാജ്യങ്ങൾക്കിടയിലുള്ള പ്രതിസന്ധി പരിഹരിച്ചില്ല
( സി) രാജ്യ ങ്ങ ൾ ക്കിടയിലുള്ള അനിശ്ചിതത്വം പരിഹരിച്ചില്ല.
(ഡി) രാജ്യങ്ങൾ തമ്മിലുള്ള സഹായം അവസാനിച്ചില്ല
ഉത്തരം: (a)

752. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം:
(എ) അവലാപം ( ബി) അവലംഭം
(സി) അവലംബം (ഡി) അവലമ്പം -
ഉത്തരം: (c)

753. സമവായം എന്ന വാക്കിനർത്ഥം:
(എ) വേണ്ട തരത്തിലുള്ളത് (ബി) വലിയ അപകടം
(സി) കൂട്ടം (ഡി) നല്ലത്
ഉത്തരം: (a)

754. ഉത്കൃഷ്ടം എന്ന പദത്തിന്റെ വിപരീതം:
(എ) നികൃഷ്ഠം (ബി) അപകൃഷ്ടം
(സി) അപരാധം (ഡി) അപഖ്യാതി -
ഉത്തരം: (b)

755. തെറ്റായരൂപമേത്?
(എ) വാക്+വാദം=വാഗ്വാദം
(ബി) സമ്പത്+രംഗം=സമ്പദ് രംഗം
(സി) മഹത് +യത്നം=മഹദ് യത്നം
(ഡി) ത്വക്-രോഗം ത്വക് രോഗം
ഉത്തരം: (d)

756. "Get out of my sight' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എന്റെ കാഴ്ച്ച തിരിച്ചുകിട്ടി
(ബി) എന്റെ കൺമുന്നിലില്ല.
(സി) എന്റെ കൺവെട്ടത്തുനിന്ന് പോകൂ
(ഡി) എന്റെ കണ്ണിനു കേടുപറ്റി
ഉത്തരം: (c)

757, "Her efforts finally bore the fruit' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവളുടെ അധ്വാനങ്ങൾ ഒടുവിൽ വെറുതെയായി
(ബി) അവളുടെ പ്രയത്നമെല്ലാം ഒടുവിൽ ചതഞ്ഞ ഫലം പോലെയായി
(സി) അവളുടെ പ്രയത്നങ്ങൾ ഒടുവിൽ സഫലമായി
(ഡി) അവളുടെ തന്ത്രങ്ങൾ ഒടുവിൽ തിരിച്ചടിച്ചു -
ഉത്തരം: (c)

758. "മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർഥം
(എ) പിടിവാശി (ബി) കുരങ്ങനെപ്പോലെ
(സി) കുരങ്ങന്റെ കൈ  (ഡി) ദേഷ്യം
ഉത്തരം: (a)

759. മയിലിന്റെ പര്യായമല്ലാത്ത പദമേത്?
(എ) കേകി (ബി) ശിഖി
(സി) കീരം (ഡി) മയൂരം
ഉത്തരം: (c)

760. "Delay in the submission of the case is regretted' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ഈ കേസ് സമർപ്പിക്കുവാൻ താമസിച്ചതിൽ പശ്ചാത്താപിക്കുന്ന
( ബി) ഈ കാര്യം സമർപ്പിക്കുവാൻ കാലതാമസം വന്നുപോയതിൽ ഖേദിക്കുന്നു
(സി) കാലതാമസം വന്നുപോയ കാര്യം ശ്രദ്ധിക്കുക
( ഡി ) താമസിച്ച് ഈ പ്രശ്നം ക്ഷമിക്കേണ്ടതാണ് -
ഉത്തരം: (b)

761. “സൂതൻ' എന്ന പദത്തിന്റെ അർത്ഥം:
(എ) മകൻ (ബി) തേരാളി
(സി) രാജാവ് (ഡി) കുയിൽ
ഉത്തരം: (b)

762. തെറ്റായ ജോടിയേത്?:
(എ) മകളുടെ മകൾ-ദൗഹിത്രി
(ബി) പുത്രന്റെ പുത്രൻ-പ്രപൗത്രൻ
(സി) അമ്മയുടെ അച്ഛൻ- മാതാമഹൻ
(ഡി) പുത്രൻ ഉള്ളവൾ- പുത്രവതി
ഉത്തരം: (b)

763. ഭക്തിയും വിഭക്തിയും എന്ന കവിതാനാമത്തി ൽ
വിഭക്തിയുടെ അർത്ഥം:
(എ) പാണ്ഡിത്യം (ബി) വ്യാകരണം
(സി) സംഗീതം  (ഡി) ദേഹശുദ്ധി
ഉത്തരം: (a)

764. "She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവൾ ഫ്രഞ്ചുകാരിയാണ്
(ബി) അവൾ പെട്ടെന്ന് ഫ്രഞ്ച് പഠിച്ചെടുത്തു
(സി) അവൾ ഉടൻ ഫാൻസിലേക്ക് പോയി
(ഡി) അവൾക്ക് വേഗം കാര്യം ബോധ്യപ്പെട്ടു -
ഉത്തരം: (b)

765. തെറ്റായ രൂപമേത്?
(എ) തപസ്സ്+ചര്യ= തപശ്ചര്യ
(ബി) ശിരസ്സ്+ചേദം= ശിരച്ഛേദം
(സി) മഹദ്+ചരമം= മഹച്ചരമം
(ഡി) മനസ്സ്+ശുദ്ധി=മനോശുദ്ധി
ഉത്തരം: (d)

766. "അക്ഷരം' എന്ന പദത്തിന്റെ അർത്ഥം:
(എ) ശബ്ദം (ബി) അറിവ്
(സി) നാശമില്ലാത്തത് (ഡി) പഠനം
ഉത്തരം: (c)

767. " We have state of art computer programmes' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) നമുക്ക് കലാപരമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളുണ്ട്
(ബി) നമ്മുടെ സംസ്ഥാനത്ത് കലയും കമ്പ്യൂട്ടറും പ്രോഗ്രാമുകളാണ്
(സി) നമുക്ക് ഏറ്റവും ആധുനികമായ കമ്പ്യൂട്ടർ പ്രോഗ്രാമുകളുണ്ട്
(ഡി) നമ്മുടെ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടെ സ്ഥിതി നല്ലതാണ്
ഉത്തരം: (c)

768. വിദ്വേഷം : ശ്രതുത:: ദ്വേഷം : ..........
(എ) ശത്രുത (ബി) സ്നേഹം
(സി) ഭയം (ഡി) പരിഹാസം
ഉത്തരം: (a)

769. "He lost himself in translation' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അയാളുടെ തർജമ നഷ്ടപ്പെട്ടു
(ബി) അയാൾ തർജമയിൽ മുഴുകി
(സി) അയാൾക്ക് തർജമ ചെയ്യാൻ അറിയില്ല
(ഡി) അയാൾ തർജമ ചെയ്യാറില്ല.
ഉത്തരം: (b)

770. രാജാവ് എന്നർത്ഥമില്ലാത്ത പദം:
(എ) നൃപൻ  (ബി) മന്നവൻ
(സി) ആത്മജൻ (ഡി) അരചൻ
ഉത്തരം: (c)

771. "A child means all the world to its mother' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ലോകത്തിലുള്ളവരെല്ലാം അ മ്മയ് ക്ക് സ്വന്തം കുഞ്ഞുങ്ങളാണ്
(ബി) കുഞ്ഞുങ്ങൾക്ക് ലോകമാണ് മാതാവ്
(സി) കുഞ്ഞുങ്ങൾക്ക് മാതാവാണ് ലോകം
 (ഡി) അ മ്മയ്ക്ക് തന്റെ കുഞ്ഞ് എല്ലാറ്റിലും വിലപ്പെട്ടതാണ് -
ഉത്തരം: (c)

772. വല്മീകം എന്ന വാക്കിനർഥം:
(എ) മൗനം (ബി) പക്ഷി
(സി) ചിതൽപ്പുറ്റ് (ഡി) വനം
ഉത്തരം: (c)

773. “അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ശൈലിയുടെ അർഥം:
(എ) മൃഗങ്ങളെക്കൊണ്ട് ജോലി ചെയ്യിക്കുക
(ബി) ആരൊക്കൊണ്ടും പറ്റുന്ന കാര്യം
(സി) എളിയവനെങ്കിലും തന്നെക്കൊണ്ടാവും വിധം
(ഡി) പാവങ്ങളുടെ കഷ്ടപ്പാട്
ഉത്തരം: (c)

774. തെറ്റായ പദമേത്? -
(എ) രുക്മിണി (ബി) ചെലവ്
(സി) മഠയൻ (ഡി) അനുഷ്ഠാനം
ഉത്തരം: (c)

775. "കാള പെറ്റെന്ന് കേൾക്കുമ്പോൾ കയറെടുക്കുക' എന്ന ശൈലിയുടെ അർഥം:
(എ) അവനവന് ദോഷമുണ്ടാകുന്ന കാര്യം ചെയ്യുക
(ബി) അവസരത്തിനൊത്ത് പെരുമാറുക
(സി) ധിക്കാരപൂർവം പെരുമാറുക
(ഡി) വിവേകശൂന്യമായി പെരുമാറുക
ഉത്തരം: (d)

776. ഒരു പ്രയോഗം തെറ്റാണ്. അതേത്?
(എ) അനുഗഹം " (ബി) അനുഗൃഹീതൻ
(സി) അനുഗ്രഹീതൻ (ഡി) അനുഗ്രഹിക്കുക
ഉത്തരം: (c)

777. "I don't get it. What do you mean?' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എനിക്കത് കിട്ടിയില്ല. എന്താ നീ കരുതിയത്
(ബി) എനിക്കാണ് കിട്ടാത്തത്. നീ അറിഞ്ഞാ
(സി) എനിക്കത് മനസ്സിലായില്ല. നീ എന്താ ഉദ്ദേശിച്ചത്
(ഡി) എനിക്കല്ല, നിനക്കല്ലേ കിട്ടിയത്
ഉത്തരം: (c)

778. താഴെപ്പറയുന്നവയിൽ പൗനരുക്ത്യത്തിന് ഉദാഹരണമല്ലാത്തത്:
(എ) ധൂളിപ്പൊടി (ബി) നടുമധ്യം
(സി) അജഗജാന്തരം (ഡി) അർധപകുതി
ഉത്തരം: (c)

779, "Cheat me in the price but not in the goods' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വിലയിൽ എന്നെ വഞ്ചിച്ചാലും സാധനം തന്ന് വഞ്ചിക്കരുത്
(ബി) വിലയിലും സാധനത്തിലും എന്നെ വഞ്ചിക്കരുത് (സി) വിലയുടെ കാര്യത്തിൽ എന്നെ നന്നായി വഞ്ചിചോളു
(ഡി) വിലയുടെ കാര്യത്തിൽ എന്നെ വഞ്ചിച്ചോളൂ, പക്ഷേ സാധനത്തിന്റെ കാര്യത്തിൽ പാടില്ല.
ഉത്തരം: (d)

780. "തിരുവുള്ളക്കേട്' എന്നാൽ:
(എ) വയറുവേദന (ബി) രാജകോപം
(സി) അന്തപ്പുര രഹസ്യം (ഡി) രാജ്ഞിയുടെ ഗർഭം
ഉത്തരം: (b)

781. ചക്ഷുശ്രവണം എന്ന വാക്കിനർഥം:
(എ) മൂങ്ങ (ബി) പാമ്പ്
(സി) തവള (ഡി) എലി
ഉത്തരം: (b)

782. തലമുടി എന്ന പദത്തിനു പര്യായമല്ലാത്തത്:
(എ) കബരി (ബി) ചികുരം
(സി) കൂന്തൽ (ഡി) രജ്ജു
ഉത്തരം: (d)

783. "To catch red handed' എന്നതിനു സമാനമായ മലയാള
പരിഭാഷ: (എ) ചുവന്ന കൈയിൽ പിടിക്കുക (ബി) കൈയോടെ പിടികൂടുക - (സി) കെ ചുവന്നിരിക്കുമ്പോൾ പിടിക്കുക
(ഡി) കെ ചുവക്കുമ്പോൾ പിടിക്കണം
ഉത്തരം: (b)

784. താഴെപ്പറയുന്നവയിൽ അലിംഗപദത്തിനുദാഹരണം:
(എ) നേതാവ് (ബി) ആൾ
(സി) ദാതാവ് (ഡി) കവി
ഉത്തരം: (b)

785. “അവസാനിപ്പിക്കുക' എന്ന അർത്ഥത്തിലുള്ള ശൈലി:
(എ) ഭരതവാക്യം ചൊല്ലുക (ബി) കച്ച കെട്ടുക
(സി) ഭാണ്ഡം മുറുക്കുക (ഡി) നക്ഷത്രമെണ്ണിക്കുക
ഉത്തരം: (a)

786. സംസ്കൃതത്തിൽ നവതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്:
(എ) 10 (ബി) 80 (സി) 90 (ഡി) 60
ഉത്തരം: (c)

787. തെറ്റിച്ചെഴുതിയ വാക്കേത്?
(എ) പതിവ്രത (ബി) പരിവർത്തനം
(സി) നിഘണ്ടു (ഡി) വിമ്മിട്ടം
ഉത്തരം: (b)

788. കണിക്കൊന്ന എന്ന അർത്ഥമില്ലാത്ത പദം:
(എ) ആരഗ്വധം (ബി) കർണികാരം
(സി) സുവർണകം  (ഡി) സൗപർണിക
ഉത്തരം: (d)

789, "Fools rush in where angels fear to tread' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) മാലാഖമാരെ ഭയന്ന് ചെകുത്താൻമാർ ഓടുന്നു
(ബി) മാലാഖമാരെ പുറന്തള്ളി ചെകുത്താൻമാർ എത്തുന്നു.
(സി) മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു.
(ഡി) മാലാഖമാരെ ഭയപ്പെടുത്തി ചെകുത്താൻമാർ ഓടിക്കയറുന്നു
ഉത്തരം: (c)

790. "മഞ്ഞ്' എന്ന വാക്കിന്റെ പര്യായ പദമല്ലാത്തത്:
(എ) ഹിമം  (ബി) സീരം
(സി) നീഹാരം (ഡി) തുഷാരം
ഉത്തരം: (b)

791. 'It is better to be carried of than to live as a defeated man' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) പരാജയപ്പെടുന്നതിനെക്കാൾ നല്ലത് മരിക്കുന്നതാണ്
(ബി) കൊല്ലപ്പെടുന്നതിനെക്കാൾ നല്ലത് പരാജയപ്പെടുന്നതാണ്
(സി) പരാജിതനായി ജീവിക്കുന്നതിനെക്കാൾ ഭേദം കൊ ല്ലപ്പെടുന്നതാണ്
(ഡി) ജീവിതത്തിൽ പരാജയങ്ങൾ ഏറ്റുവാങ്ങുന്നതാണ്നല്ലത്
ഉത്തരം: (c)

792. "Disinvestment' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) എല്ലാറ്റിലും താല്പര്യക്കുറവ്
(ബി) സമ്പാദ്യം വർധിപ്പിക്കൽ
(സി) മന്ത്രിസഭാ തീരുമാനങ്ങൾ
(ഡി) ഓഹരി വിറ്റഴിക്കൽ
ഉത്തരം: (d)

793. “പതുക്കെയാവുക' എന്നർത്ഥമുള്ള ശൈലി:
(എ) താളം മാറുക (ബി) താളം പിഴയ്ക്കുക
(സി) താളം മറിയുക (ഡി) താളത്തിലാവുക
ഉത്തരം: (d)

794. "കുഴിയിലേക്ക് കാലുനീട്ടുക' എന്ന ശൈലിയുടെ അർത്ഥം:
(എ) പ്രായമായി മരിക്കാറാകുക
(ബി) അപകടത്തിൽപ്പെടാൻ പോകുക
(സി) അപകടത്തിൽനിന്ന് രക്ഷപ്പെടുക
(ഡി) അപമാനിതനാകുക
ഉത്തരം: (a)

795. കുടിക്കാനുള്ള ആഗ്രഹം എന്നർഥം വരുന്ന പദം:
(എ) പപീല (ബി) ഉപശാഖ
(സി) അപാക്ഷ (ഡി) പിപാസ
ഉത്തരം: (d)

796. ശരിയായ രൂപമേത്?
(എ) പാഠകം  (ബി) പാഢകം
(സി) പാഢഗം (ഡി) പാടഗം
ഉത്തരം: (a)

797. “മുഖത്തു കരിതേയ്ക്കുക' എന്ന പ്രയോഗത്തിന്റെ അർത്ഥം:
(എ) നാടകത്തിൽ അഭിനയിക്കുക
(ബി) പിണക്കം ഭാവിക്കുക
(സി) നാണക്കേടുണ്ടാക്കുക
(ഡി) ഇല്ലാത്ത ഭംഗി ഉണ്ടാക്കാൻ ശ്രമിക്കുക
ഉത്തരം: (c)

798. "They decided topt aside their diffe' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) വ്യത്യസ്ത വേഷങ്ങൾ ധരിക്കാൻ അ വർ തീരുമാനിച്ചു
(ബി) വ്യത്യസ്ത രീതിയിൽ കാര്യങ്ങളവതരിപ്പിക്കാൻ അവർ തീരുമാനിച്ചു (സി) അഭിപ്രായ വ്യത്യാസങ്ങൾ മറക്കാൻ അവർ തീരുമാനിച്ചു
(ഡി) അഭിപ്രായ വ്യത്യാസങ്ങളാൽ പിരിയാൻ അവർ തീരുമാനിച്ചു
ഉത്തരം: (d)

799. തീവണ്ടി എന്ന സമസ്തപദത്തെ എങ്ങനെ വിഗ്രഹിക്കാം?
(എ) തീയുള്ള വണ്ടി (ബി) തീയാൽ ഓടുന്ന വണ്ടി
(സി) തീ കൊണ്ടുളള വണ്ടി  (ഡി) തീ കൊണ്ടുപോകുന്ന വണ്ടി
ഉത്തരം: (b)

800. “കുളിക്കാതെ ഈറൻ ചുമക്കുക' എന്ന ശൈലിയുടെ അർത്ഥം:
(എ) വിവേകശൂന്യമായി പെരുമാറുക
(ബി) ആത്മാർത്ഥയില്ലാതെ പണിയെടുക്കുക
(സി) കുറ്റം ചെയ്യാതെ ആരോപണ വിധേയനാകുക
(ഡി) അവസരത്തിനൊത്ത് പെരുമാറുക
ഉത്തരം: (c)


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here