പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -18
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
1701. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നു വിശേഷിപ്പിക്കപ്പെടുന്നത്: (എ) എഴുത്തച്ഛൻ (ബി) കുഞ്ചൻ നമ്പ്യാർ
(സി) ചെറുശ്ശേരി (ഡി) പൂന്താനം
ഉത്തരം : (ബി )
1702. ശബ്ദാലങ്കാരത്തിന് ഉദാഹരണമേത്?
(എ) അനുപ്രാസം (ബി) ദ്വിതീയാക്ഷരപ്രാസം
(സി) യമകം (ഡി) ഇവയെല്ലാം
ഉത്തരം : (ഡി )
1703. മലയവിലാസം രചിച്ചത്:
(എ) ദേവൻ ശ്രീകുമാരൻ (ബി) എ.ആർ.രാജരാജവർമ
(സി) ചീരാമൻ (ഡി) അഴകത്ത് പദ്മനാഭക്കുറുപ്പ്
ഉത്തരം : (ബി )
1704. ചെമന്ന+ഉള്ളി= ചെമന്നുള്ളി- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (സി )
1705. ആരുടെ തൂലികാനാമമാണ് ഒളപ്പമണ്ണ?
(എ) അച്യുതൻ നമ്പൂതിരി (ബി) സുബ്രമണ്യൻ നമ്പൂതിരി
(സി) നാരായണൻ നമ്പൂതിരി (ഡി) സുകുമാരൻ പോറ്റി
ഉത്തരം : (ബി )
1706. "മൃഗയ', "ഭൂമിക്കൊരു ചരമഗീതം', 'ഉപ്പ്' എന്നിവ രചിച്ചത്:
(എ) വയലാർ രാമവർമ (ബി) കുമാരനാശാൻ
(സി) ഒ.എൻ.വി. (ഡി) പി.ഭാസ്കരൻ
ഉത്തരം : (സി )
1707. ഭേദകം എന്ന പദത്തിന്റെ അർഥം:
(എ) ഭിന്നിപ്പിക്കൽ (ബി) വേർതിരിച്ച് കാണിക്കൽ
(സി) താരതമ്യം (ഡി) വിശേഷണം
ഉത്തരം : (ഡി )
1708. മൂവാണ്ട്- സമാസമേത്?
(എ) ബഹുവ്രീഹി
(ബി) കർമധാരയൻ
(സി) ദ്വിഗു
(ഡി) ദ്വിത്വം
ഉത്തരം : (സി )
1709. വിപരീത പദമെഴുതുക- സ്വാഭാവികം:
(എ) അസ്വാഭാവികം (ബി) അസാധാരണം
(സി) സുബദ്ധം (ഡി) ശീതളം
ഉത്തരം : (എ )
1710. ജലത്തിന്റെ പര്യായപദമല്ലാത്തത്:
(എ) നീർ (ബി) വാരി
(സി) വഹ്നി (ഡി) അംബു
ഉത്തരം : (സി )
1711. "മെത്രാൻ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) ഗ്രീക്ക് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (എ )
1712. അരങ്ങുകാണാത്ത നടൻ എന്ന കൃതി ഏത് സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
(എ) ചെറുകഥ (ബി) നാടകം
(സി) ആത്മകഥ (ഡി) നോവൽ
ഉത്തരം : (സി )
1713. "അക്കരെ പറ്റുക' എന്ന ശൈലിയുടെ അർത്ഥം:
(എ) കാര്യം സാധിക്കുക (ബി) അബദ്ധം പറ്റുക
(സി) നിർബന്ധം (ഡി) ഇവയൊന്നുമല്ല
ഉത്തരം : (എ )
1714. “വാളല്ലെൻ സമരായുധം, ഝണഝണ ധ്വാനം മൂഴക്കീടുവാനാളല്ലെൻ കരവാളുവിറ്റൊരു മണിപ്പൊൻവീണവാങ്ങിച്ചു ഞാൻ' എന്ന് രചിച്ചത്:
(എ) ഒ.എൻ.വി. (ബി) കുമാരനാശാൻ
(സി) ചങ്ങമ്പുഴ (ഡി) വയലാർ
ഉത്തരം : (ഡി )
1715. മലയാളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവലായി പരിഗണിക്കപ്പെടുന്ന "ഇന്ദുലേഖ'യുടെ കർത്താവ്:
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി
(സി) സി.വി.രാമൻ പിള്ള (ഡി) തകഴി
ഉത്തരം : (എ )
1716. തെറ്റായ രൂപമേത്? -
(എ) അസുരത്വം (ബി) മൃഗത്വം
(സി) പുരുഷത്വം (ഡി) മടയത്വം
ഉത്തരം : (ഡി )
1717. "They murdered him in cold blood' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അവർ അവനെ ക്രൂരമായി കൊലചെയ്തു
(ബി) അവന്റെ കൊലപാതകം വളരെ ക്രൂരമായിപ്പോയി
(സി) മരണശേഷം അവന്റെ രക്തം തണുത്തുറഞ്ഞുപോയി
(ഡി) രക്തം തണുപ്പിച്ച് അവനെ ക്രൂരമായി കൊന്നു
ഉത്തരം : (എ )
1718.കഥകളിയിൽ ബ്രാഹ്മണർ, മുനിമാർ, സ്ത്രീകൾ തുടങ്ങിയ കഥാപാത്രങ്ങൾ ഉപയോഗിക്കുന്ന വേഷം:
(എ) പച്ച ( ബി മിനുക്ക്
(സി) കത്തി (ഡി) കരി
ഉത്തരം : (ബി )
1719.വട്ടം+ ചട്ടി= വട്ടച്ചട്ടി- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ഡി )
1720. "ബാലരാമഭരതം' രചിച്ച തിരുവിതാംകൂർ രാജാവ്:
(എ) സ്വാതി തിരുനാൾ (ബി) ചിത്തിര തിരുനാൾ
(സി) മാർത്താണ്ഡവർമ്മ (ഡി) കാർത്തിക തിരുനാൾ
ഉത്തരം : (ഡി )
1721. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് "ഔ"?
(എ) അ, ഇ (ബി) അ,ഉ
(സി) അ,ഒ (ഡി) ഇ, ഒ
ഉത്തരം : (ബി )
1722. "ക്' നോട് “ഹ്' ചേർന്ന് "ഖ്' ആകുന്നത്:
(എ) സ്വരസംവരണം (ബി) മഹാപാണീകരണം
(സി) കാരിതീകരണം (ഡി) ഇതൊന്നുമല്ല
ഉത്തരം : (ബി )
1723. അറബി മലയാളം എന്നാൽ
(എ) മലയാളഭാഷ അറബിലിപിയിൽ എ ഴുതുന്നത്
(ബി) അറബിഭാഷ മലയാളലിപിയിൽ എഴുതുന്നത്
(സി) സംസ്കൃതഭാഷ അറബിലിപിയിൽ എഴുതുന്നത്
(ഡി) ഇതൊന്നുമല്ല
ഉത്തരം : (എ )
1724. സാമാന്യലിംഗത്തിന് ഉദാഹരണം:
(എ) അച്ഛൻ (ബി) മിടുക്കൻ
(സി) പൂവൻകോഴി (ഡി) ഗുരു
ഉത്തരം : (ഡി )
1725. തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്?
(എ) ആദേശസന്ധി(ബി) ആഗമസന്ധി
(സി) ലോപ സന്ധി(ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1726. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം?
(എ) ശോകനാശിനി (ബി) കുന്തിപ്പുഴ
(സി) ഭവാനി. (ഡി) പാമ്പാർ
ഉത്തരം : (എ )
1727. "ഇന്നലെയോളമെന്തന്നറിഞ്ഞീല ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ:
(എ) ചെറുശ്ശേരി (ബി) പൂന്താനം
(സി) എഴുത്തച്ഛൻ (ഡി) മേൽപ്പത്തൂർ
ഉത്തരം : (ബി )
1728. ഭാരതമാല രചിച്ചത്: -
(എ) ശങ്കരപ്പണിക്കർ (ബി) രാമപ്പണിക്കർ
(സി) ചെറുശ്ശേരി (ഡി) ദേവൻ ശ്രീകുമാരൻ
ഉത്തരം : (എ )
1729. ദ്വിതീയാക്ഷര പ്രാസത്തിന്റെ ഉപജ്ഞാതാവ്
(എ) എ.ആർ. രാജരാജവർമ (ബി) കേരളവർമ വലിയകോയിത്തമ്പുരാൻ
(സി) ചങ്ങമ്പുഴ (ഡി) കുമാരനാശാൻ
ഉത്തരം : (ബി )
1730. Make hay while the sun shines' - ന്റെ ശരിയായ പരിഭാഷ:
(എ) സൂര്യനുദിക്കുമ്പോൾ കൊയ്ത്ത് നടത്തുക
(ബി) സൂര്യപ്രകാശം ആരോഗ്യം തരുന്നു
(സി) സൂര്യൻ പ്രകാശം തരുന്നു
(ഡി) വെയിലുള്ളപ്പോൾ വയ്ക്കോൽ ഉണക്കുക
ഉത്തരം : (ഡി )
1731. തെറ്റായ രൂപമേത്?
(എ) ദൈവികം (ബി) ഭാഗികം
(സി) പൈശാചികം (ഡി) വൈദീകൻ
ഉത്തരം : (ഡി )
1732. “അട്ടെ' എന്നത് ഏതു പ്രകാരത്തിന്റെ പ്രത്യയമാണ്:
(എ) നിയോജകം. (ബി) അനുജായകം
(സി) വിധായകം (ഡി) നിർദ്ദേശക൦
ഉത്തരം : (എ )
1733. "രാമൻ പഠിച്ചു'- ഈ വാക്യം :
(എ) സങ്കീർണം (ബി) കേവലം
(സി) മഹാവാക്യ൦ (ഡി) ഇതൊന്നുമല്ല
ഉത്തരം : (ബി )
1734. Squre bracket എന്നതിനു മലയാളത്തിൽ - പറയുന്ന പേര് :
(എ) കോഷ്ഠം (ബി) വിശ്ളേഷം
(സി) കുറുവര
ഉത്തരം : (എ )
1735. താഴെപ്പറയുന്നവയിൽ തെറ്റായ ജോടി ഏത്?
(എ) സലില൦ = വെള്ളം (ബി) പ്രഭാവ൦ = മഹിമ
(സി) അനിലൻ= കാറ്റ് (ഡി) കപാലം=കവിൾ
ഉത്തരം : (ഡി )
1736. "കേരള ടെന്നിസൺ' എന്നറിയപ്പെടുന്നത്. -
(എ)ചീരാമൻ (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) വള്ളത്തോൾ
ഉത്തരം : (ഡി )
1737. തെറ്റായ വാക്കേത്?
(എ) അഷ്ഠമി (ബി) കനിഷ്ഠൻ
(സി) കോപിഷ്ഠൻ (ഡി) കൃത്യനിഷ്ഠ
ഉത്തരം : (എ )
1738. "The question paper will be in English' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) ചോദ്യക്കടലാസ് ഇംഗ്ലീഷിന്റെതാണ്
(ബി) ഇംഗ്ലീഷിലും ചോദ്യങ്ങൾ ഉണ്ടാവും
(സി) ചോദ്യക്കടലാസ് ഇംഗ്ലീഷിലായിരിക്കും
(ഡി) ചോദ്യക്കടലാസ് ഇംഗ്ളീഷിന്റെതായിരിക്കും
ഉത്തരം : (സി )
1739. ധനം എന്നർഥമില്ലാത്ത വാക്ക്:
(എ) വിത്തം (ബി) വസു
(സി) ദ്യുമ്‌ന൦ (ഡി) നക്തം
ഉത്തരം : (ഡി )
1740. മാപ്പിള ലഹള പശ്ചാത്തലമാക്കി ജാതി വ്യവസ്ഥയ്ക്കെതിരെ കുമാരനാശാൻ രചിച്ച കൃതി യാണ്:
(എ) ദുരവസ്ഥ (ബി) ലീല
(സി) കരുണ (ഡി) വീണപൂവ്
ഉത്തരം : (എ )
1741. "സൂരി നമ്പൂതിരിപ്പാട് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്.
(എ) സി.വി.രാമൻപിള്ള (ബി) അപ്പു നെടുങ്ങാടി
(സി) ചന്തുമേനോൻ (ഡി) തകഴി
ഉത്തരം : (സി )
1742. 'Fools rush in where angels fear to tread - എന്നതിന്റെ ശരിയായ പരിഭാഷ:
(എ) മാലാഖമാരെ ഭയന്ന് ചെകുത്താൻമാർ ഓടുന്നു
(ബി) മാലാഖമാരെ പുറന്തള്ളി ചെകുത്താൻമാർ എത്തുന്നു
(സി) മാലാഖമാർ ഭയക്കുന്നിടത്ത് ചെകുത്താൻമാർ ഇരച്ചുകയറുന്നു
(ഡി) മാലാഖമാരെ ഭയപ്പെടുത്തി ചെകുത്താൻമാർ ഓടിക്കയറുന്നു
ഉത്തരം : (സി )
1743, തെറ്റായ രൂപമേത്?
(എ) ഭഗവത്കഥ (ബി) സത്പ്രവ്യത്തി
(സി) മഹദ്കർമ്മം (ഡി) ഭഗവത്ഗീത
ഉത്തരം : (ഡി )
1744, ഒരു വാക്യത്തിൽ സാധാരണമായി കാണുന്ന രണ്ട് ഘടകങ്ങൾ:
(എ) നാമം, കൃതി
(ബി) പേരെച്ചം, വിനയെച്ചം
(സി) മുറ്റുവിന, അനുപ്രയോഗ
(ഡി) മുറ്റുവിന, അനുപ്രയോഗം
ഉത്തരം : (എ )
1745, ആയുസ്, വേദം എന്നീ രണ്ടു പദങ്ങൾ ചേരുമ്പോഴുണ്ടാകുന്നത്:
(എ) ആയുർവേദം (ബി) ആയു: വേദം
(സി) ആയുഷ് വേദം (ഡി) ആയുർവേദം
ഉത്തരം : (ഡി)
1746. "പാത്തുമ്മയുടെ ആട് രചിച്ചത്:
(എ) കേശവദേവ് (ബി) തകഴി
(സി) ബഷീർ (ഡി) ഉറുബ്
ഉത്തരം : (സി)
1747. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയ൦ - ഈ ക്രിയ
(എ) അനുജ്ഞായക പ്രകാരം (ബി) നിർദ്ദേശക (പകാരം
(സി) നിയോജകപ്രകാരം (ഡി) ആശംസക (പകാരം
ഉത്തരം : (എ )
1748. ശരിയായ രൂപമേത്?
(എ) കൃഷിരീതികളെ ആധുനികവൽക്കരിക്കേണ്ടതാണ്
(ബി) കൃഷിരീതികൾ ആധുനികീവൽക്കരിക്കേണ്ടതാണ്
(സി) കൃഷിരീതികൾ ആധുനികമത്ക്കരിക്കേണ്ടതാണ്
(ഡി) കൃഷിരീതികളെ ആധുനികീകരിക്കേണ്ടതാണ്
ഉത്തരം : (ഡി )
1749. ഒരെണ്ണം മാത്രം അപൂർണക്രിയയാണ്. അതേത്?'
(എ) നടന്ന (ബി) വീണ്
(സി) ഓടി (ഡി) വിളിച്ചു
ഉത്തരം : (എ )
1750. "Sresh, today you must join with us for lunch' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) സുരേഷ് ഇന്ന് ഉച്ചയൂണിന് ഞങ്ങളോടൊപ്പം കൂടും
(ബി) സുരേഷ്, ഇന്ന് ഉച്ചയൂണ് ഞങ്ങളോടൊപ്പം നീ കഴിക്കണം
(സി) സുരേഷും, നിങ്ങളും ഇന്ന് ഞങ്ങളോടൊപ്പം ഉച്ചയൂണു കഴിക്കണം
(ഡി) ഇന്ന് സുരേഷ് ഞങ്ങളോടൊപ്പം ഉച്ചയുണിനുണ്ടാകും
ഉത്തരം : (ബി )
1751. വെൾ+നിലാവ്= വെണ്ണിലാവ്- സന്ധിയേത്?
എ) ആദേശം (ബി) ലോപം
(സി) ദ്വിത്വം (ഡി) ആഗമ൦
ഉത്തരം : (എ )
1752. ശരിയായ വാക്യം തിരഞ്ഞെടുക്കുക:
(എ) കഥ പറയുന്നതും കഥ എഴുതുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട്
(ബി) ഹിമാലയത്തിലെന്നപോലെ ആൽപ്സിനും ബാധകമാണ് ഈ കാര്യം
(സി) ആദ്യം ചോദ്യം പിന്നീട് ഉത്തരം എന്നതാണല്ലോ ക്രമം
(ഡി) സെക്രട്ടറിയെ ഞങ്ങൾ ഐക്യകണനയാണ് തിരഞ്ഞെടുക്കുന്നത് -
ഉത്തരം : (സി )
1753. എം.പി.പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ തൂലികാനാമം:
(എ) പമ്മൻ (ബി) പ്രേംജി
(സി) വേദബന്ധു ( ഡി ) തിക്കോടിയൻ
ഉത്തരം : (ബി )
1754. സംഘടനം എന്ന വാക്കിന്റെ വിപരീതം:
( എ) സംയോജനം ( ബി) ഘടനം
(സി) വിഘടനം ( ഡി ) സമ്മേളനം
ഉത്തരം : (സി )
1755. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്:
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1756. ഏതു രാജാവിനോട് നടത്തുന്ന (പാർഥനയാണ് രാമപുരത്ത് വാര്യരുടെ
കുചേലവൃത്തം വഞ്ചിപ്പാട്ട്?
(എ) സ്വാതി തിരുനാൾ (ബി) ധർമരാജാവ്
(സി) മാർത്താണ്ഡവർമ (ഡി) ചിത്തിര തിരുനാൾ
ഉത്തരം : (സി )
1757. പഞ്ചദ്രാവിഡ ഭാഷകളിൽ ഉൾപ്പെടാത്തത് ഏത് ?
(എ) തമിഴ് (ബി) തെലുങ്ക്
(സി) തുളു (ഡി) കൊങ്കിണി
ഉത്തരം : (ഡി )
1758. രണ്ടു വാക്കുകളുടെയും അർത്ഥ൦ വ്യക്തമാകുന്ന തരത്തിൽ മലയാളത്തിലാക്കുക.
Decease, Disease :
(എ) വഞ്ചന, അസ്വാസ്ഥ്യം
(ബി) മരണം, രോഗം
(സി) വിരഹം, വിരക്തി
(ഡി) ശാന്തി, അശാന്തി
ഉത്തരം : (ബി )
1759. “ഭൗതികം' എന്ന പദത്തിന്റെ വിപരീതം: -
( എ) ആത്മീയം (ബി) അഭൗതികം
(സി) അഭൗതീകം (ഡി) സ്വർഗീയ൦
ഉത്തരം : (എ )
1760. സഫലമീ യാത്ര രചിച്ചത്:
(എ) ഒ.എൻ.വി. (ബി) വയലാർ
(സി) എൻ.എൻ.കക്കാട് (ഡി) അക്കിത്തം
ഉത്തരം : (സി )
1761. "The kingdom of God is within you' എന്നതിന്റെ പരിഭാഷ:
(എ) സ്വർഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം (ബി) ദൈവത്തിന്റെ രാജ്യം നിങ്ങൾക്കുള്ളതാണ്
(സി) സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്
(ഡി) സ്വർഗരാജ്യം നിങ്ങളുടെ ഉള്ളിൽത്തന്നെയാകുന്നു
ഉത്തരം : (ഡി )
1762. ഉപ്പുതൊട്ടു കർപ്പൂരം വരെ -എന്ന വാക്യത്തിൽ വരെ എന്ന പദം ഏത് ദ്യോതകത്തെ കുറിക്കുന്നു?
(എ) ഗതി (ബി) വ്യാക്ഷേപകം
(സി) അവ്യയം (ഡി) നിപാതം
ഉത്തരം : (എ )
1763. സംസ്കൃതവൃത്ത പരിഗണനയിൽ പ്രധാനം:
(എ) മാത്രാനിയമം (ബി) ഈരടികളുടെ എണ്ണം
(സി) ഗണനിയമം (ഡി) താളം
ഉത്തരം : (സി )
1764. "Accept this for the time being' -എന്നതിന്റെ പരിഭാഷ.
(എ) സമയക്കുറവ് കാരണം ഇത് പരി ഗണിക്കുക
(ബി) തൽക്കാലത്തേക്ക് ഇത് സ്വീകരി ക്കുക
(സി) സമയാസമയങ്ങളിൽ ഇത് അംഗീ കരിക്കുക
(ഡി) എല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക
ഉത്തരം : (ബി )
1765. "A few pages of this book are wanting' - എന്നതിന്റെ പരിഭാഷ:
(എ) ഈ പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമുള്ളതാണ്
(ബി) പുസ്തകത്തിലെ ചില പുറങ്ങൾ ആവശ്യമില്ല.
(സി) ചില പുസ്തകത്തിലെ ഈ പുറങ്ങൾ ആവശ്യമില്ല.
(ഡി) ഈ പുസ്തകത്തിലെ ചില പുറങ്ങൾ കാണാനില്ല
ഉത്തരം : (ഡി )
1766. മലയാള ഭാഷയ്ക്കില്ലാത്തത്:
(എ) ഏകവചനം (ബി) ബഹുവചനം
(സി) ദ്വിവചനം (ഡി) പൂജക ബഹുവചനം
ഉത്തരം : (സി )
1767. കണ്ണിന്റെ പര്യായപദമല്ലാത്തത്:
(എ) ചക്ഷുസ്സ് (ബി) മുകുരം
(സി) അക്ഷി (ഡി) നേത്രം
ഉത്തരം : (ബി )
1768. തെറ്റായ വാക്യമേത്?
(എ) അയാൾ മരിക്കാൻ കാരണം പ്രായാധിക്യംകൊണ്ടാണ്
(ബി) അയാൾ മരിക്കാൻ കാരണം പ്രായാധിക്യമാണ്
(സി) പ്രായാധിക്യംകൊണ്ടാണ് അയാൾ മരിച്ചത്
(ഡി) പ്രായം കൂടിയാൽ ആരും മരിക്കും
ഉത്തരം : (എ )
1769. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം പുതുതായി വരുന്ന സന്ധിയാണ്:
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ബി )
1770. പുനരുക്തി ദോഷമില്ലാത്തത് തിരഞ്ഞടുക്കുക:
(എ) അത് നിഷ്ഫലമായ ഒരു പാഴ്വേലയാണ്
(ബി) പഴയ ജന്മിമാരിൽ എത്രയോപേർ കാലക്ഷേപം കഴിക്കാൻ വകയില്ലാതെ വലയുകയാണ്
(സി) ഗർഭിണികൾക്കു വേണ്ട തോതിൽ പോഷകാഹാരം ലഭിച്ചിരിക്കണം
(ഡി) വീണ്ടുമൊരിക്കൽക്കൂടി സി.ജെ. എന്ന നാടകകൃത്തിനെക്കുറിച്ചെഴുതുകയാണ്
ഉത്തരം : (സി )
1771. ഗാഥാവൃത്തം എന്നറിയപ്പെടുന്നത്:
(എ) മഞ്ജരി (ബി) കേക
(സി) കാകളി (ഡി) നതോന്നത
ഉത്തരം : (എ )
1772. ആരുടെ തൂലികാനാമമാണ് ഇന്ദുചൂഢൻ?
(എ) കെ.കെ.നായർ (ബി) എം.ആർ.നായർ
(സി) എം.കെ.മേനോൻ (ഡി) കെ.കെ.നീലകണ്ഠൻ
ഉത്തരം : (ഡി )
1773. “അവനവന്റെ പ്രവർത്തിയുടെ ഫലം അനുഭവിക്കാതെ നിവൃത്തിയില്ല' വാക്യത്തിൽ തെറ്റായ പ്രയോഗമേത്?
(എ) അവനവന്റെ (ബി) പ്രവർത്തിയുടെ
(സി) ഫലം അനുഭവിക്കാതെ (ഡി) നിവൃത്തിയില്ല
ഉത്തരം : (ബി )
1774. തുള്ളൽപ്പാട്ട് വൃത്തം എന്നറിയപ്പെടുന്നത്:
(എ) കാകളി (ബി) തരംഗിണി
(സി) നതോന്നത (ഡി) കാകളി
ഉത്തരം : (ബി )
1775. അജ്ഞലി ശബ്ദത്തിന്റെ അർത്ഥം:
(എ) കൈത്തലം (ബി) തൊഴുകൈ
(സി) കൈയൊപ്പ് (ഡി) കൈവള
ഉത്തരം : (ബി )
1776. ഘടകപദങ്ങളിൽ പൂർവപദം സംഖ്യയായി വരുന്ന സമാസം:
(എ) കർമധാരയൻ (ബി) അവ്യയീഭാവൻ
(സി) തത്പുരുഷൻ (ഡി) ദ്വിഗു
ഉത്തരം : (ഡി )
1777. തെറ്റായ പദമേത്?
(എ) അതാത് (ബി) ഉച്ചൈസ്തരം
(സി) പീഡനം (ഡി) അന്തച്ഛിദ്രം
ഉത്തരം : (എ )
1778. ശരിയായ രൂപമേത്?
(എ) ചീത്തത്വം (ബി) മണ്ടത്വം
(സി) മുട്ടാളത്വം (ഡി) സ്ത്രീത്വം
ഉത്തരം : (ഡി )
1779. തിരു + അനന്തപുരം= തിരുവനന്തപുരം - സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ബി )
1780. വേദശബ്ദ രത്നാകരം ആരുടെ രചനയാണ്?
ഉത്തരം : ഡി.ബാബുപോൾ
1781, "കൊന്തയിൽനിന്ന് കുരിശിലേക്ക് രചിച്ചത്
(എ) പെരുമ്പടവം ശ്രീധരൻ (ബി) ജോസഫ് മുണ്ടശ്ശേരി
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) സാറാ തോമസ്
ഉത്തരം : (ബി )
1782. മലയാളഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
-സംക്ഷേപ വേദാര്‍ത്ഥം(1772)
1783. മലയാളത്തിലെ ആദ്യത്തെ യാത്രാവിവരണഗ്രന്ഥം?
-വര്‍ത്തമാനപുസ്തകം(1785--പാറേമാക്കല്‍ തോമ കത്തനാര്‍.)
1784. മലയാളത്തിലെ ആദ്യ നിഘണ്ടു?
-ഡിക്ഷ്ണേറിയം മലബാറിക്കം(1746)
1785. മലയാളത്തിലെ ആദ്യ സാഹിത്യമാസിക?
-വിദ്യാവിലാസിനി(1881)
1786. മലയാളത്തിലെ ആദ്യ ചരിത്രാഖ്യായിക?
-മാര്‍ത്താണ്ടവര്‍മ്മ(1891-സി വി രാമന്‍പിള്ള
1787. പൂര്‍ണ്ണമായി കവിതയില്‍ പ്രസ്സിദ്ധീകരിച്ച ആദ്യത്തെ മലയാള മാസിക?
-കവന കൌമുദി
1788. മലയാളത്തിലെ ആദ്യത്തെ വിദ്യാഭാസ മാസിക?
-ഉപാദ്ധ്യായന്‍(1897-സി കൃഷ്ണപിള്ള)
1789. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം?
-രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്)
1790. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?
-മയൂരസന്ദേശം(കേരളവര്‍മ വലിയ കോയി തമ്പുരാന്‍)
1791. മലയാളത്തിലെ ആദ്യത്തെ ഏകാഭാഷാ നിഘണ്ടു?
-ശബ്ദതാരാവലി(1923-ശ്രീകണ്ടേശ്വരം പദ്മനാഭപിള്ള)
1792. മലയാളത്തിലെ ആദ്യത്തെ സര്‍വകലാശാല?
-തിരുവിതാംകൂര്‍ സര്‍വകലാശാല(1937.നവംബര്‍)
1793. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
-നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
1794. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
-ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
1795. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
-മാര്‍ത്താണ്ഡവര്‍മ്മ
1796. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
-കേരളനിര്‍ണ്ണയം (വരരുചി)
1797. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
-ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
1798. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്?
-കുട്ടിക്കൃഷ്ണമാരാര്‍
1799. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
-അവകാശികള്‍(വിലാസിനി)
1800. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക?
-വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്,കോട്ടയം)
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍