Chapter -15
1401. "ആൽ' പ്രത്യയമായ വിഭക്തി:
(എ) പ്രയോജിക (ബി) പ്രതിഗ്രാഹിക
(സി) സംയോജിക (ഡി) ആധാരിക
ഉത്തരം : (എ )
1402. പൂർവപദത്തിനു പ്രാധാന്യമുള്ള സമാസപ്രകാരമാണ്:
(എ) അവ്യയീഭാവൻ (ബി) തൽപ്പുരുഷൻ
(സി) ദ്വന്ദ്വൻ (ഡി) ബഹുവ്രീഹി
ഉത്തരം : (എ )
1403. ഉച്ചരിക്കുന്നതിന്റെ ശക്തി അനുസരിച്ച് വ്യഞ്ജനാക്ഷരങ്ങളെ എത്ര വിഭാഗങ്ങളായി വേർതിരിച്ചിട്ടുണ്ട്?
(എ) 4 (ബി) 5
(സി) 6 (ഡി) 3
ഉത്തരം : (ബി )
1404. പ്രത്യയം ഇല്ലാത്ത വിഭക്തി:
(എ) നിർദ്ദേശിക (ബി) പ്രതിഗ്രാഹിക
(സി) സംയോജിക (ഡി) ആധാരിക
ഉത്തരം : (എ )
1405. ശരിയായ പദം കണ്ടുപിടിക്കുക:
(എ) പീഢനം (ബി) ആഢംബരം
(സി) ജഢം (ഡി) മൂഢൻ
ഉത്തരം : (ഡി )
1406. തുറന്നുച്ചരിക്കപ്പെടാത്ത ശബ്ദം ..... എന്നറിയപ്പെടുന്നു:
(എ) വ്യഞ്ജനം (ബി) സ്വരം
(സി) ചില്ല് (ഡി) വിഭക്തി
ഉത്തരം : (എ )
1407. “മണവാളൻ' എന്നത് പിരിച്ചെഴുതുമ്പോൾ
(എ) മണ+വാളൻ (ബി) മണം+ആളൻ
(സി) മണ+ആളൻ (ഡി) മണം+ വാളൻ
ഉത്തരം : (ബി )
1408. 'Third Person' എതിന് തുല്യമായ മലയാള വ്യാകരണ പ്രയോഗം; -
(എ) പ്രഥമ പുരുഷൻ (ബി) മധ്യമപുരുഷൻ
(സി) ഉത്തമപുരുഷൻ (ഡി) ഇവയൊന്നുമല്ല
ഉത്തരം : (എ )
1409. വെൾ+നീർ =വെണ്ണീർ സന്ധിയേത്?
(എ) ആഗമസന്ധി (ബി) ആദേശസന്ധി
(സി) ദ്വിത്വസന്ധി (ഡി) ലോപസന്ധി
ഉത്തരം : (ബി )
1410. ദ്വന്ദ്വസമാസം അല്ലാത്തത് ഏത്?
(എ) ഭീഷ്മദ്രോണാദികൾ (ബി) രാമകൃഷ്ണൻമാർ
(സി) നാലഞ്ച് (ഡി) തലമുടി
ഉത്തരം : (ഡി )
1411. ചാട്ടം എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ?
(എ) ഗുണനാമം (ബി) ക്രിയാനാമം
(സി) മേയനാമം (ഡി) സർവനാമം
ഉത്തരം : (ബി )
1412. താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്?
(എ) എരിക്കുക (ബി) പായിക്കുക
(സി) ഓടിക്കുക (ഡി) ഭരിക്കുക
ഉത്തരം : (ഡി )
1413. ഘടകപദങ്ങൾക്ക് പ്രാധാന്യമില്ലാത്തതും അവ നൽകുന്ന സൂചനകളിലൂടെ മറ്റേതെങ്കിലും അന്യപദ ത്തിന് പ്രാധാന്യം കൈവരുന്നതുമായ സമാസം:
(എ) ദ്വന്ദ്വസമാസം (ബി) ബഹുവ്രീഹി
(സി) തത്പുരുഷൻ (ഡി) ദ്വിഗു
ഉത്തരം : (ബി )
1414. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം മാറി അതിന്റെ സ്ഥാനത്ത് മറ്റൊരു വർണം വരുന്ന സന്ധിയാണ്:
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1415. നിത്യസമാസത്തിനുദാഹരണം:
(എ) തൂനിലാവ് (ബി) ഗുരുശിഷ്യൻമാർ
(സി) കോമളരൂപം (ഡി) പ്രതിമാസം
ഉത്തരം : (എ )
1416. "നാലഞ്ച്' വിഗ്രഹിക്കുമ്പോൾ:
(എ) നാലും അഞ്ചും (ബി) നാലോ അഞ്ചോ
(സി) അഞ്ചിൽ കുറവ് (ഡി) നാലിനു മുകളിൽ
ഉത്തരം : (ബി )
1417."ഭാഷാസ്നേഹം' ഏത് സമാസത്തിന് ഉദാഹരണമാണ്?
(എ) ദ്വന്ദ്വൻ (ബി) തത്പുരുഷൻ
(സി) ബഹുവ്രീഹി (ഡി) അവ്യയീഭാവൻ
ഉത്തരം : (ബി )
1418. പെങ്ങൾ എന്ന പദം പിരിച്ചെഴുതുമ്പോൾ:
(എ) പെങ്ങ്+കൾ (ബി) പെൺ+കൾ
(സി) പെൺ+കൾ (ഡി) പെൺ+ങ്ങൾ
ഉത്തരം : (സി )
1419. വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതുമ്പോൾ:
(എ) വിദ്യുത് +ശക്തി (ബി) വിദ്യു+ഛക്തി
(സി) വിദ്യു+ശക്തി (ഡി) വിദ്യുത്+ഛക്തി
ഉത്തരം : (എ )
1420. രൂപക സമാസത്തിനുദാഹരണം:
(എ) അടിമലർ (ബി) നാന്മുഖൻ
(സി) പൂനിലാവ് (ഡി) മന്നവ നിയോഗം
ഉത്തരം : (എ )
1421. ദ്വന്ദ്വസമാസമല്ലാത്ത പദമേത്?
(എ) പഞ്ചചാമരം (ബി) അച്ഛനമ്മമാർ
(സി) രാപകൽ (ഡി) കൈകാലുകൾ
ഉത്തരം : (എ )
1422. ലോപസന്ധിക്ക് ഉദാഹരണമല്ലാത്തത്:
(എ) കേട്ടില്ല (ബി) കേട്ടെന്ന്
(സി) ചെയ്തതെങ്കിൽ (ഡി) മലർപ്പൊടി.
ഉത്തരം : (ഡി )
1423. "വിണ്ടലം' എന്ന പദം പിരിക്കുന്നത്:
(എ) വിൻ+തലം - (ബി) വിണ്ട്+തലം
(സി) വിൻ+ടലം (ഡി) വിൺ+തലം
ഉത്തരം : (ഡി )
1424. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണം ഇരട്ടിക്കുന്ന സന്ധിയാണ്. - (എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ഡി )
1425. കണ്ണിന്റെ പര്യായപദമല്ലാത്തത്:
(എ) ചക്ഷുസ്സ് (ബി) മുകുരം
(സി) അക്ഷി (ഡി) നേത്രം
ഉത്തരം : (ബി )
1426. വർണങ്ങൾ തമ്മിൽ ചേരുമ്പോൾ ഒരു വർണത്തിന് കുറവ് വരുന്ന സന്ധിയാണ്:
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (സി )
1427. ഒരു നാമത്തിനു പകരം ഉപയോഗിക്കുന്ന നാമതുല്യമായ പദമാണ്:
(എ) സംജ്ഞാനാമം (ബി) സാമാന്യ നാമം
(സി) മേയനാമം (ഡി) സർവനാമം
ഉത്തരം : (ഡി )
1428. പൈ +കിളി= പൈങ്കിളി- സന്ധിയേത്?
(എ) ആദേശം (ബി) ലോപം
(സി) ദ്വിത്വം (ഡി) ആഗമം
ഉത്തരം : (ഡി )
1429. ഒരു ഭാഷയിലേക്ക് മറ്റൊരു ഭാഷയിൽ നിന്ന് വർണഭേദം വരുത്താതെ അതേപടി സ്വീകരിച്ചിട്ടുള്ള പദങ്ങളാണ്:
(എ) തത്സമം (ബി) തത്ഭവം
(സി) തദ്ധിതം (ഡി) ഇതൊന്നുമല്ല
ഉത്തരം : (എ )
1430. "ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നു'- ഇതിൽ കർമം ഏത്?
(എ) ബ്രിട്ടീഷുകാർ (ബി) ഇന്ത്യ
(സി) ഭരിച്ചിരുന്നു (ഡി) ഇവയൊന്നുമല്ല.
ഉത്തരം : (ബി )
1431. "ഓട്', "ഒട്' എന്നിവ പ്രത്യയമായ വിഭക്തി:
(എ) പതിഗ്രാഹിക (ബി) നിർദ്ദേശിക
(സി) സംയോജിക (ഡി) ആധാരിക
ഉത്തരം : (സി )
1432.അനുപ്രാസം എന്നത്.
(എ) ശബ്ദാലങ്കാരം
(ബി) വാവോക്തിയലങ്കാരം
(സി) ശ്ളേഷാലങ്കാരം
(ഡി) അതിശയോക്തിയലങ്കാരം
ഉത്തരം : (എ )
1433. ഓഹരി എന്ന വാക്ക് ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്
(എ) പേർഷ്യൻ (ബി) സംസ്കൃതം
(സി) പോർച്ചുഗീസ് ( ഡി ) (ഫ്രഞ്ച്
ഉത്തരം : (എ )
1434.ചോദ്യചിഹ്നത്തിന് മലയാളത്തിൽപ്പറയുന്ന പേരെന്ത്?
(എ) രോധിനി (ബി) അങ്കുശം (സി) ഭിത്തിക (ഡി) കാകു
ഉത്തരം : (ഡി )
1435.ഒരു വാക്കിന് വ്യത്യസ്തങ്ങളായ അർഥങ്ങൾ കൽപ്പിക്കുന്ന അലങ്കാരി:
(എ) രൂപകം (ബി) ശ്ളേഷം
(സി) ദീപകം (ഡി) ഉല്ലേഖം
ഉത്തരം : (ബി )
1436. മഴ പെയ്തു; എങ്കിലും ചൂടു കുറഞ്ഞില്ല-അടിവരയിട്ട പദം ഏത് വിഭാഗത്തിൽപ്പെടുന്നു?
(എ) ദ്യോതകം (ബി) വാചകം
(സി) നിപാതം (ഡി) വിഭക്തി
ഉത്തരം : (എ )
1437.പൂമ്പൊടി എന്ന പദം പിരിച്ചെഴുതുന്നത്:
(എ) പൂവ് +പൊടി (ബി) പൂ + പൊടി
(സി) പൂ + ബൊടി (ഡി) പൂം+ പൊടി
ഉത്തരം : (ബി )
1438.ഛന്ദസ്സ് എന്നാൽ:
(എ) ഒരു പദ്യത്തിലെ യതികളുടെ എണ്ണം
(ബി) ഒരു പദ്യത്തിലെ വരികളുടെ എണ്ണം
(സി) ഒരു പദ്യത്തിലെ അക്ഷരങ്ങളുടെ എണ്ണം
(ഡി) ഒരു പാദത്തിലെ അക്ഷരങ്ങളുടെ എണ്ണം
ഉത്തരം : (ഡി )
1439.സൂക്ഷ്മ സ്വഭാവം വർണിച്ചാൽ:
(എ) കാവ്യലിംഗമാം (ബി) അർഥാന്തരന്യാസമാകും
(സി) സ്വഭാവോക്കിയതായത് (ഡി) സമാസോക്തിയല൦കൃതി
ഉത്തരം : (സി )
1440, മന്ത്രി പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ പത്രപ്രവർത്തകർ വിസ്മയിച്ചു- എന്ന വാക്യത്തിൽ പേരച്ചമേത്?
(എ) വിസ്മയിച്ചു (ബി) വാക്കുകൾ
(സി) പ്രത്രപ്രവർത്തകർ (ഡി) പറഞ്ഞ
ഉത്തരം : (ഡി )
1441.ലോപ സന്ധിക്ക് ഉദാഹരണം:
(എ) പടിപ്പുര (ബി) പെറ്റമ്മ
(സി) പലയിനം (ഡി) പെങ്ങൾ
ഉത്തരം : (ബി )
1442. ആധാരികാ വിഭക്തിയുടെ പ്രത്യയം ഏത്?
(എ) ന്റെ (ബി) ക്ക് (സി) ഉടെ (ഡി) ഇ
ഉത്തരം : (ഡി )
1443.സന്ധ്യക്ഷരമെന്നാൽ:
(എ) രണ്ടു വ്യത്യസ്ത വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത്
(ബി) ഒരേ വ്യഞ്ജനങ്ങൾ കൂടിച്ചേരുന്നത്
(സി) ഒരേ സ്വരങ്ങൾ കൂടിച്ചേരുന്നത്
(ഡി) രണ്ടു വ്യത്യസ്ത സ്വരങ്ങൾ കൂടിച്ചേരുന്നത്
ഉത്തരം : (ഡി )
1444. പദങ്ങളുടെ നിഷ്പത്തിയും അർഥഭേദങ്ങളും വ്യക്തമാക്കുന്ന പഠനമേഖല:
(എ) വ്യാകരണം (ബി) നിരുക്തം
(സി) ഭാഷാശാസ്ത്രം (ഡി) ശിക്ഷ
ഉത്തരം : (ബി )
1445,കൺ+നീർ= കണ്ണീർ- ഈ പദത്തിലെ സന്ധി;
(എ) ആദേശം (ബി)ആഗമം
(സി) ദ്വിത്വം (ഡി) ലോപം
ഉത്തരം : (എ )
1446.താഴെക്കൊടുത്തിരിക്കുന്നവയിൽ നിയോജക (പ്രകാരത്തിന് ഉദാഹരണമേത്?
(എ) വരണം (ബി) വരാം (സി) വരുന്നു (ഡി) വരട്ടെ
ഉത്തരം : (ഡി )
1447.കർപ്പൂര മഴ- സമാസമേത്?
(എ) തത്പുരുഷൻ (ബി) ദ്വന്ദ്വൻ
(സി) അവ്യയീഭാവൻ (ഡി) ബഹുവ്രീഹി
ഉത്തരം : (എ )
1448.ഒരു വാചകത്തിൽ അവശ്യം വേണ്ടുന്ന ഘടകങ്ങളേവ?
(എ) നാമം, ക്രിയ,ഭേദകം (ബി) ക്രിയ,നിപാതം, അവ്യയം
(സി) നാമം, ഭേദകം, പറ്റുവിന (ഡി) ക്രിയ, പേരെച്ചം, അവ്യയം
ഉത്തരം : (എ )
1449.ഭരണം മാറിയെങ്കിലും സാധനങ്ങളുടെ വില കുറഞ്ഞില്ല ഈ വാക്യത്തിൽ എങ്കിലും എന്ന പദം എന്തിനെക്കുറിക്കുന്നു?
(എ) ദ്യോതകം (ബി) ഗതി
(സി) വ്യാക്ഷേപകം (ഡി) പേരച്ച൦
ഉത്തരം : (എ )
1450.താഴെപ്പറയുന്നവയിൽ കേവല ക്രിയ ഏത്?
(എ) ആടുന്നു (ബി) തീറ്റുന്നു
(സി) കാട്ടുന്നു (ഡി) കയറ്റുന്നു
ഉത്തരം : (എ )
1451.ഇബിലീസ് എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളം സ്വീകരിച്ചത്?
(എ) പേർഷ്യൻ (ബി) ഇംഗ്ലീഷ്
(സി) അറബി (ഡി) ഫ്രഞ്ച്
ഉത്തരം : (സി )
1452.അനുനാസികാക്ഷരം തിരഞ്ഞെടുക്കുക:
(എ) ണ് (ബി) ച (സി) ക (ഡി) ത
ഉത്തരം : (എ )
1453.മറ്റു പദങ്ങളുടെ അർഥത്തെ വിശേഷിപ്പിക്കുന്ന പദമാണ്;
(എ) ഭേദകം (ബി) തദ്ധിതം
(സി) ക്രിയ (ഡി) നാമം
ഉത്തരം : (എ )
1454. മറ്റു പദങ്ങളുമായുള്ള ബന്ധത്തെക്കുറിക്കുന്നതിന് നാമങ്ങളിൽ ചേർക്കുന്ന പ്രത്യയമേത്
(എ) ഗതി (ബി) വിഭക്തി
(സി) നിപാതം (ഡി) ഘടകം
ഉത്തരം : (ബി )
1455.നിർദ്ദേശക പ്രകാരത്തിന്റെ പ്രത്യയം:
(എ) അണം (ബി) അട്ടെ
(സി) അം (ഡി) പ്രത്യയമില്ല
ഉത്തരം : (ഡി )
1456. അകർമക ക്രിയ ഏത്?
(എ) ഉറങ്ങി (ബി) ഓടിച്ചു
(സി) തിന്നു (ഡി) അടിച്ചു
ഉത്തരം : (എ )
1457. നീലമേഘം- എന്നതിലെ സമാസം:
(എ) ദ്വന്ദ്വസമാസം (ബി) ബഹുവ്രീഹി
(സി) തത്പുരുഷൻ (ഡി) കർമധാരയൻ
ഉത്തരം : (ഡി )
1458, നെന്മണി എന്നത് പിരിക്കുമ്പോൾ:
(എ) നെല് + മണി (ബി) നെൾ + മണി
(സി) നെൻ + മണി (ഡി) നെന്മ+ അണി
ഉത്തരം : (എ )
1459, പച്ച+അരി=പച്ചരി- സന്ധിയേത്?
(എ) ലോപസന്ധി (ബി) ആദേശ സന്ധി
(സി) ആഗമസന്ധി (ഡി) ദ്വിത്വ സന്ധി
ഉത്തരം : (എ )
1460, ഭിക്ഷാർഥി- എന്നതിലെ സമാസം:
(എ) ദ്വന്ദ്വസമാസം (ബി) ബഹുവ്രീഹി
(സി) തത്പുരുഷൻ (ഡി) ദ്വിഗുസമാസം
ഉത്തരം : (ബി )
1461. നാമങ്ങളിൽനിന്നും ഭേദകങ്ങളിൽനിന്നും ഉണ്ടാകുന്ന നാമങ്ങളാണ്:
(എ) കൃത്ത് (ബി) തദ്ധിതം
(സി) പ്രകാരം (ഡി) ഇവയൊന്നുമല്ല -
ഉത്തരം : (ബി )
1462. ഹാജർ എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?
(എ) ഇംഗ്ളീഷ് (ബി) പോർച്ചുഗീസ്
(സി) അറബി (ഡി) ലാറ്റിൻ
ഉത്തരം : (സി )
1463. സമാനാക്ഷരം അല്ലാത്തത് ഏത്?
(എ) ആ (ബി) ഈ
(സി) ഊ (ഡി) ഏ
ഉത്തരം : (ഡി )
1464. "ച' വർഗത്തിന്റെ മറ്റൊരു പേര്:
(എ) താലവ്യം (ബി) കണ്‌ഠ്യം
(സി) ഓഷ്ട്യം (ഡി) ദന്ത്യം
ഉത്തരം : (എ )
1465. ജിന്ന് എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളം സ്വീകരിച്ചത്?
(എ) ഹിന്ദി (ബി) ഫ്രഞ്ച്
(സി) അറബി (ഡി) പേർഷ്യൻ
ഉത്തരം : (സി )
1466, വാക് +അർഥം=
(എ) വാക്കർഥം (ബി) വാക്ഗർഥം
(സി) വാഗർഥം (ഡി) വാകർഥം
ഉത്തരം : (സി )
1467. മൂന്നുകവികളെ ഒരുമിച്ച് പറയാനുപയോഗിക്കുന്ന സമസ്തപദം ഏത്?
(എ) കവിയുമം (ബി) കവിത്രയം
(സി) കവിത്രയങ്ങൾ (ഡി) കവിദ്വന്ദം
ഉത്തരം : (ബി )
1468. “നമസ്കാരം' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) സംസ്കൃതം
(സി) അറബി (ഡി) പേർഷ്യൻ
ഉത്തരം : (ബി )
1469. ഇടിനാദം- സമാസമേത്?
(എ) ബഹുവ്രീഹി (ബി) കർമധാരയൻ
(സി) തത്പുരുഷൻ (ഡി) ദ്വന്ദ്വൻ
ഉത്തരം : (സി )
1470.സന്ധ്യക്ഷരം അല്ലാത്തത് ഏത്?
(എ) എ (ബി) ഏ
(സി) ഐ (ഡി) ഉ
ഉത്തരം : ( ഡി )
1471. ലോപസന്ധിക്ക് ഉദാഹരണമേത്?
(എ) കാറ്റ് +അടിക്കുന്നു= കാറ്റടിക്കുന്നു
(ബി) തീ +കനൽ= തീക്കനൽ
(സി) പോകും+തോറും= പോകുന്തോറും
(ഡി) അ +അൻ= അവൻ
ഉത്തരം : (എ )
1472. അനുജ്ഞായകപകാരത്തിന്റെ പ്രത്യയം ഏത്?
(എ) അട്ടെ (ബി) അണം
(സി) ആം (ഡി) പ്രത്യയമില്ല
ഉത്തരം : (സി )
1473.കേവലവാക്യത്തിന്റെ മറ്റൊരു പേരാണ്:
(എ) മഹാവാക്യം (ബി) ചൂർണിക
(സി) സങ്കീർണവാക്യം (ഡി) സംയുക്തവാക്യം
ഉത്തരം : (ബി )
1474.പഠിത്തം എന്ന ശബ്ദം ഏത് നാമവിഭാഗത്തിൽപ്പെടുന്നു?
(എ) സംജ്ഞാനാമം (ബി) ക്രിയാനാമം
(സി) മേയനാമം (ഡി) സർവനാമം
ഉത്തരം : (ബി )
1475.രാമൻ രാവണനെ വധിച്ചു- ഈ വാക്യത്തിലെ കർത്താവ്:
(എ) രാമൻ (ബി) രാവണൻ
(സി) വധം (ഡി) വധിച്ചു
ഉത്തരം : (എ )
1476."ജില്ല' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) അറബി (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) ഫ്രഞ്ച്
ഉത്തരം : (എ )
1477. "അണം' ഏത് പ്രകാരത്തിന്റെ പ്രത്യയമാണ്;
(എ) നിയോജകം (ബി) അനുജ്ഞായകം
(സി) നിർദ്ദേശക (ഡി) വിധായകം
ഉത്തരം : (ഡി )
1478. വെൾ+ മാടം= വെണ്മാടം- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1479. "പാതിരി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) ഗ്രീക്ക് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ബി )
1480, കലം+ അറ= കലവറ- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1481. തത്സമത്തിന് ഉദാഹരണം അല്ലാത്തതേത്?
(എ) പിതാവ് (ബി) മാതാവ്
(സി) സ്വിച്ച് (ഡി) കുപ്പായം
ഉത്തരം : (ഡി )
1482. "ബിരിയാണി' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? (എ) ഗ്രീക്ക് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ഡി )
1483. താഴെപ്പറയുന്നവയിൽ കാരിത്രകിയ;
(എ) കേൾക്കുന്നു (ബി) കളയുന്നു
(സി) പറയുന്നു (ഡി) ചാടുന്നു
ഉത്തരം : (എ )
1484. ചോറ് + ഉണ്ണുന്നു= ചോറുണ്ണുന്നു- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (സി )
1485. പൊൻ+ താമര= പൊൽതാമര- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (എ )
1486. പയോജക ക്രിയയ്ക്ക് ഉദാഹരണം അല്ലാത്തത്:
(എ) ഉറക്കുന്നു (ബി) ഓടിക്കുന്നു
(സി) പഠിപ്പിക്കുന്നു (ഡി) നടക്കുന്നു
ഉത്തരം : (ഡി )
1487. വിണ്ടലം എന്ന വാക്ക് പിരിച്ചു പറയുമ്പോൾ:
(എ) വിൻ+തലം. (ബി) വിണ്ട്+അലം
(സി) വിൻ+ടലം (ഡി) വിൺ +തലം
ഉത്തരം : (ഡി )
1488. "മൈത്രാൻ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? (എ) ഗ്രീക്ക് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (എ )
1489. “നാലഞ്ച് ഫയലുകൾ കിട്ടാനുണ്ട്' എന്ന വാക്യത്തിലെ നാലഞ്ച് എന്നത് ഏത് സമാസത്തെ കുറിക്കുന്നു?
(എ) തൽപ്പുരുഷൻ (ബി) ദ്വിഗു
(സി) ബഹുവ്രീഹി (ഡി) ദ്വന്ദ്വം
ഉത്തരം : (ഡി )
1490. ദൈവമേ രക്ഷിക്കണേ - ഈ ക്രിയ
(എ) അനുജ്ഞായക പ്രകാര൦ (ബി) നിർദ്ദേശക പ്രകാരം
(സി) നിയോജകപകാരം (ഡി) പാർഥക പ്രകാരം
ഉത്തരം : (ഡി )
1491. നാനാഴി- സമാസമേത്?
(എ) ബഹുവ്രീഹി (ബി) കർമധാരയൻ
(സി) ദ്വിഗു (ഡി) ദ്വിത്വ൦
ഉത്തരം : (സി )
1492. പ്രഥമ പുരുഷന് ഉദാഹരണം:
(എ) ഞാൻ (ബി) നീ (സി) നിങ്ങൾ (ഡി) അവൻ
ഉത്തരം : (ഡി )
1493. "കഫേ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) ഫ്രഞ്ച് (ബി) പ്രാകൃതം
(സി) അറബി (ഡി) പോർച്ചുഗീസ്
ഉത്തരം : (എ )
1494. ഘടകപദങ്ങളിൽ ഉത്തരപദത്തിന് പ്രാധാന്യമുള്ള സമാസം:
(എ) കർമധാരയൻ (ബി) അവ്യയീഭാവൻ
(സി) തത്പുരുഷൻ (ഡി) ദ്വിഗു
ഉത്തരം : (സി )
1495. താഴെപ്പറയുന്നവയിൽ ലോപസന്ധിക്കുദാഹരണം:
(എ) വാഴയില (ബി) പുന്തോട്ടം
(സി) പോയിപ്പറഞ്ഞു (ഡി) കണ്ടില്ല
ഉത്തരം : (ഡി )
1496. സ്ത്രീലിംഗ പ്രത്യയമല്ലാത്തത്:
(എ) ഇ (ബി) അൾ (സി) ത്തി (ഡി) അൻ
ഉത്തരം : (ഡി )
1497."വെളുത്ത കുട്ടി വേഗത്തിൽ ഓടി' ഈ വാക്യത്തിൽ ക്രിയാവിശേഷണം ഏത്?
(എ) വെളുത്ത (ബി) കുട്ടി
(സി) വേഗത്തിൽ (ഡി) ഓടി
ഉത്തരം : (സി )
1498.കേവല ക്രിയയ്ക്ക് ഉദാഹരണം:
(എ) നടത്തിക്കുക (ബി) കയറ്റിക്കുക
(സി) ചെയ്യിപ്പിക്കുക (ഡി) ഉന്തുക
ഉത്തരം : (ഡി )
1499. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം:
(എ) ഉണ്ണുക (ബി) പറയുക
(സി) പറക്കുക (ഡി) വായിപ്പിക്കുക
ഉത്തരം : (ഡി )
1500. ഇംഗ്ലീഷിലെ സൂപ്പർലേറ്റീവ് ഡിഗ്രിക്ക് തുല്യമായ മലയാളരൂപം :
(എ) മൂലാവസ്ഥ (ബി) ഉത്താരാവസ്ഥ
(സി) ഉത്തമാവസ്ഥ ( ഡി) നാമധാതു
ഉത്തരം : (സി )
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്