പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -14

1301. "ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം' എന്നു രചിച്ചത്
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ
(സി) പൂന്താനം (ഡി) സുഗതകുമാരി
ഉത്തരം : (എ )

1302. "മാണിക്ക് ഗൗണ്ടൻ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) സി.വി.രാമൻപിള്ള (ബി) ചന്തുമേനോൻ
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (എ )

1303. താഴെപ്പറയുന്നവയിൽ കെ.സുരേന്ദ്രൻ രചിച്ചത് അല്ലാത്തത്:
(എ) മരണം ദുർബലം (ബി) കാട്ടുകുരങ്ങ്
(സി) ഗുരുസാഗരം (ഡി) ഗുരു
ഉത്തരം : (സി )

1304. കഥകളിയുടെ പൂർവരൂപം:
(എ) കൃഷ്ണനാട്ടം (ബി) രാമനാട്ടം
(സി) ഓട്ടൻ തുള്ളൽ (ഡി) മോഹിനിയാട്ടം
ഉത്തരം : (ബി )

1305. “നളചരിതം കിളിപ്പാട്ട് രചിച്ചത്:
(എ) ഉണ്ണായി വാര്യർ (ബി) കുഞ്ചൻ നമ്പ്യാർ
(സി) രാമപുരത്ത് വാര്യർ (ഡി) എഴുത്തച്ഛൻ
ഉത്തരം : (ബി )

1306.ദസ്തയേവ്സ്കിയുടെ ജീവിതം ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ:
(എ) അഷ്ടപദി (ബി) അരൂപിയുടെ മൂന്നാം പാവ്
(സി) ഒരു സങ്കീർത്തനം പോലെ (ഡി) ഇവയൊന്നുമല്ല
ഉത്തരം : (സി )

1307.“അളി വേണി എന്തു ചെയ് വു ..' എന്നു രചിച്ചത്:
(എ) ഇരയിമ്മൻ തമ്പി (ബി) പൂന്താനം
(സി) സ്വാതി തിരുനാൾ (ഡി) മേൽപ്പത്തൂർ
ഉത്തരം : (സി )

1308. പി.കെ. ബാലകൃഷ്ണൻ രചിച്ച "ഇനി ഞാൻ ഉറങ്ങട്ടെ'  എന്ന നോവലിലെ കേന്ദ്രകഥാപാത്രം;
(എ) അർജുനൻ (ബി) ഭീമൻ
(സി) കർണൻ  (ഡി) ഭീഷ്മർ
ഉത്തരം : (സി )

1309. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി:
(എ) കേരളാരാമം (ബി) സംക്ഷേപവേദാർഥം
(സി) ഭാഷാകൗടലീയം (ഡി) എന്റെ റോമായാത്ര
ഉത്തരം : (സി )

1310.“സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു നാണം കെട്ടു നടക്കിന്നും ചിലർ' എന്നു രചിച്ചത്:
(എ) എഴുത്തച്ഛൻ (ബി) മേൽപ്പത്തൂർ
(സി) പൂന്താനം (ഡി) അക്കിത്തം
ഉത്തരം : (സി )

1311. ശങ്കരമംഗലം എന്ന പേര് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) എസ്.കെ. പൊറ്റക്കാട്ട് (ബി) തകഴി
(സി) ജി.ശങ്കരക്കുറുപ്പ് (ഡി) മലയാറ്റൂർ
ഉത്തരം : (ബി )

1312. ഇരുനൂറ്റമ്പതുവർഷത്തെ കേരളത്തിന്റെ സാമൂഹിക വികാസ പരിണാമ ചരിത്രം വിവരിക്കുന്ന തകഴിയുടെ നോവൽ:
(എ) ചെമ്മീൻ  (ബി) രണ്ടിടങ്ങഴി
(സി) കയർ  (ഡി) തോട്ടിയുടെ മകൻ
ഉത്തരം : (സി )

1313. "നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്:
(എ) എം.ടി.  (ബി) എം.മുകുന്ദൻ
(സി) കോവിലൻ (ഡി) ടി.പദ്മനാഭൻ
ഉത്തരം : (എ )

1314."നരനായിങ്ങനെ ജനിച്ചുഭൂമിയിൽ
നരക വാരിധി നടുവിൽ ഞാൻ' രചിച്ചത്:
(എ) ചെറുശ്ശേരി (ബി) അക്കിത്തം
(സി) പൂന്താനം (ഡി) മേൽപ്പത്തൂർ
ഉത്തരം : (സി )

1315. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും
ബന്ധനം ബന്ധനം തന്നെ പാരിൽ'-രചിച്ചത്:
(എ) ഉള്ളൂർ  (ബി) വള്ളത്തോൾ
(സി) കുമാരനാശാൻ (ഡി) ഇടശ്ശേരി
ഉത്തരം : (ബി )

1316. ഏത് പുസ്തകത്തിലാണ് ആദ്യമായി മലയാളം ലിപി അച്ചടിക്കപ്പെട്ടത്?
(എ) ഹോർത്തൂസ് മലബാറിക്കസ് (ബി) സംക്ഷേപവേദാർഥം
(സി) എന്റെ റോമായാത്ര  (ഡി) ഘാതകവധം
ഉത്തരം : (എ )

1317. "ആനവാരി രാമൻ നായർ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) തകഴി  (ബി) ചന്തുമേനോൻ
(സി) ബഷീർ  (ഡി) വേളൂർ കൃഷ്ണൻകുട്ടി
ഉത്തരം : (സി )

1318. ഒരൊറ്റമതമുണ്ടുല്ലകിന്നുയിരാം പ്രേമമതൊന്നല്ലൊ-ഏതു കവിതയിലേതാണ് ഈ വരികൾ?
(എ) പേമാമൃതം (ബി) വീണപൂവ്
(സി) വാഴക്കുല (ഡി) പ്രേമസംഗീതം
ഉത്തരം : (ഡി )

1319. സേതുവും പൂനത്തിൽ കുഞ്ഞബ്ദുള്ളയും ചേർന്നെഴുതിയ നോവൽ:
(എ) മരുന്ന് (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) പാണ്ഡവപുരം
ഉത്തരം : (ബി )

1320, "പപ്പു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) ചന്തുമേനോൻ (ബി) പി.കേശവദേവ്
(സി) സി.വി.രാമൻപിള്ള (ഡി) ബഷീർ
ഉത്തരം : (ബി )

1321, ഏത് ഭാഷയിൽനിന്നാണ് ശിപാർശ എന്ന പദം മലയാളത്തിലെത്തിയത്? (എ) അറബി  (ബി) ഫ്രഞ്ച്
(സി) ഹിന്ദി  (ഡി) പേർഷ്യൻ
ഉത്തരം : (ഡി )

1322. “വീര വിരാട കുമാര വിഭോ' എന്നു രചിച്ചത്:
(എ) സ്വാതി തിരുനാൾ (ബി) ഇരയിമ്മൻ തമ്പി
(സി) പൂന്താനം (ഡി) ചെറുശ്ശേരി
ഉത്തരം : (ബി )

1323. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം:
(എ) മണിപ്രവാളം (ബി) ചമ്പു
(സി) പാട്ട്  (ഡി) ഇതൊന്നുമല്ല
ഉത്തരം : (ബി )

1324, “സൂരി നമ്പൂതിരിപ്പാട്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) സി.വി.രാമൻപിള്ള (ബി) അപ്പു നെടുങ്ങാടി
(സി) ചന്തുമേനോൻ (ഡി) തകഴി
ഉത്തരം : (സി )

1325. കെ.എൽ.മോഹനവർമയും മാധവിക്കുട്ടിയും ചേർന്നെഴുതിയ നോവൽ: (എ) പാണ്ഡവപുരം (ബി) നവഗ്രഹങ്ങളുടെ തടവറ
(സി) അമാവാസി (ഡി) തട്ടകം
ഉത്തരം : (സി )

1326. " എന്റെ നാടുകടത്തൽ' ഏത് സാഹിത്യ ശാഖയിൽപ്പെ ടുന്നു?
(എ) നാടകം (ബി) ആത്മകഥ
(സി) യാത്രാവിവരണം (ഡി) ജീവചരിതം
ഉത്തരം : (ബി )

1327. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്:
(എ) ഗുണ്ടർട്ട് (ബി) ബെഞ്ചമിൻ ബെയ്‌ലി
(സി) ഫ്രാൻസിസ് ബുക്കാനൻ (ഡി) കാൽഡ്വൽ
ഉത്തരം : (ബി )

1328. "കാലം' രചിച്ചത്:
(എ) എം.ടി.വാസുദേവൻ നായർ (ബി) എം. മുകുന്ദൻ
(സി) ഒ.വി. വിജയൻ (ഡി) കേശവദേവ്
ഉത്തരം : (എ )

1329. ഭീമനെ കേന്ദ്രകഥാപാത്രമാക്കി എം.ടി.വാസുദേവൻ നായർ രചിച്ച നോവൽ:
(എ) കാലം (ബി) മഞ്ഞ്
(സി) രണ്ടാമൂഴം (ഡി) നാലുകെട്ട്
ഉത്തരം : (സി )

1330. സൈബർ സംസ്കാരത്തിൽപ്പെടുന്ന ആദ്യത്തെ മലയാള നോവൽ:
(എ) നൃത്തം  (ബി) അമാവാസി
(സി) എ മൈനസ് ബി (ഡി) ഡൽഹി
ഉത്തരം : (എ )

1331. “മാസപ്പടി മാതുപിള്ള' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) വേളൂർ കൃഷ്ണൻകുട്ടി (ബി) ചന്തുമേനോൻ
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (എ )

1332. ആരുടെ തൂലികാനാമമാണ് കൽക്കി?
(എ) അയ്യപ്പൻ പിള്ള (ബി) സേതുമാധവൻ
(സി) ഗോവിന്ദപ്പിഷാരടി (ഡി) ആർ.കൃഷ്ണമൂർത്തി
ഉത്തരം : (ഡി )

1333. “അതിരാണിപ്പാടം' എന്ന സാങ്കൽപിക നഗരപ്രാന്തത്തിന്റെ കഥ പറയുന്ന മലയാള നോവൽ:
(എ) ഒരു ദേശത്തിന്റെ കഥ (ബി) ഒരു തെരുവിന്റെ കഥ
(സി) സിംഹഭൂമി (ഡി) വിഷകന്യക
ഉത്തരം : (എ )

1334. "പാത്തുമ്മയുടെ ആട്' രചിച്ചത്:
(എ) കേശവദേവ് (ബി) തകഴി
(സി) ബഷീർ (ഡി) ഉറൂബ്
ഉത്തരം : (സി )

1335. കോഴിക്കോട്ടെ "മിഠായിത്തെരുവ്' പശ്ചാത്തലമായ മലയാള നോവൽ:
(എ) ഒരു ദേശത്തിന്റെ കഥ (ബി) ഒരു തെരുവിന്റെ കഥ
(സി) സിംഹഭൂമി (ഡി) വിഷകന്യക
ഉത്തരം : (ബി )

1336. ആരുടെ തൂലികാനാമമാണ് ചെറുകാട്?
(എ) വി.മാധവൻ നായർ (ബി) കെ. കെ. നായർ
(സി) ഗോവിന്ദപ്പിഷാരടി (ഡി) എം.വാസുദേവൻ നായർ
ഉത്തരം : (സി )

1337."മണ്ടൻ മുത്തപ്പ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) തകഴി (ബി) ബഷീർ
(സി) കേശവദേവ് (ഡി) പൊറ്റക്കാട്ട്
ഉത്തരം : (ബി )

1338.ഏതിൽനിന്നെടുത്ത കഥ ആസ്പദമാക്കിയാണ് വള്ളത്തോൾ ചിത്രയോഗം രചിച്ചത്?
(എ) പഞ്ചതന്ത്രം (ബി) കഥാസരിത് സാഗരം
(സി) മഹാഭാരതം (ഡി) ശാകുന്തളം
ഉത്തരം : (ബി )

1339. "കപ്പിത്താൻ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) ഫ്രഞ്ച് (ബി) പോർച്ചുഗീസ്
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ബി )

1340. "ഭാരതസ്ത്രീകൾതൻ ഭാവശുദ്ധി' രചിച്ചത്:
(എ) വള്ളത്തോൾ (ബി) കുമാരനാശാൻ
(സി) ഉള്ളൂർ  (ഡി) ബാലാമണിയമ്മ
ഉത്തരം : (എ )

1341. തുഞ്ചൻ ദിനമായി ആചരിക്കുന്നത്:
(എ) ജനുവരി 1 (ബി) ഡിസംബർ 31
(സി) ഡിസംബർ 1 (ഡി) ജനുവരി 31
ഉത്തരം : (ബി )
1342, "കൃഷ്ണദ്വൈപായനൻ' എന്നറിയപ്പെടുന്നത് ആര്?
(എ) വാല്മീകി (ബി) വ്യാസൻ
(സി) കാളിദാസൻ (ഡി) ഭരതമുനി
ഉത്തരം : (ബി )

1343. മാധവിക്കുട്ടിയുടെ ആത്മകഥാപരമായ നോവൽ:
(എ) നീർമാതളം പൂത്ത കാലം (ബി) കടൽ മയൂരം
(സി) ചന്ദനമരങ്ങൾ  (ഡി) തരിശുനിലം
ഉത്തരം : (എ )

1344. ആരുടെ തൂലികാനാമമാണ് കോഴിക്കോടൻ
(എ) കുഞ്ഞനന്തൻ നായർ (ബി) രാമചന്ദ്രൻനായർ
(സി) കെ.അപ്പുക്കുട്ടൻ നായർ (ഡി) കെ.കെ. നായർ
ഉത്തരം : (സി )

1345. "പൊൻകുരിശ് തോമ' ആരുടെ സൃഷ്ടിയാണ്?
(എ) തകഴി  (ബി) ഉറുബ്
(സി) ബഷീർ  (ഡി) സി.വി.
ഉത്തരം : (സി )

1346. "ഒരു തെരുവിന്റെ കഥ', "ഒരു ദേശത്തിന്റെ കഥ' എന്നിവ രചിച്ചത്:
(എ) കോവിലൻ (ബി) എസ്.കെ. പൊറ്റക്കാട്ട്
(സി) തകഴി  (ഡി) കേശവദേവ്
ഉത്തരം : (ബി )

1347, " കുഞ്ഞുപാത്തുമ്മ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്:
(എ) തകഴി  (ബി) ബഷീർ
(സി) കേശവദേവ് (ഡി) പൊറ്റക്കാട്ട്
ഉത്തരം : (ബി )

1348. "ദുനിയാവ്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) ഗ്രീക്ക്  (ബി) അറബി
(സി) സുറിയാനി (ഡി) പേർഷ്യൻ
ഉത്തരം : (ബി )

1349. എഡ്വിൻ ആർനോൾഡിന്റെ "ലൈറ്റ് ഓഫ് ഏഷ്യ' എന്ന കൃതിക്ക് കുമാരനാശാന്റെ മലയാള പരിഭാഷ:
(എ) ശ്രീബുദ്ധചരിതം (ബി) ശ്രീബുദ്ധവിജയം
(സി) കരുണ  (ഡി) ലീല
ഉത്തരം : (എ )

1350. "കാരസ്കരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കയ്പ് ശമിപ്പതുണ്ടോ' എന്ന് രചിച്ചത്:
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുമാരനാശാൻ
(സി) ചെറുശ്ശേരി (ഡി) പൂന്താനം
ഉത്തരം : (എ )

1351. മണിപ്രവാളം എന്ന സമസ്തപദത്തിന്റെ പ്രസിദ്ധി 
(എ) സംസ്കൃതവും കേരള വ്യവഹാരഭാഷയും ചേർന്ന സാഹിത്യഭാഷ 
(ബി) തമിഴും കേരള വ്യവഹാരഭാഷയും ചേർന്ന സാഹിത്യഭാഷ 
(സി) മാണിക്യവും പവിഴവും ഇടകലർന്ന രത്നമാല 
(ഡി) തമിഴും സംസ്കൃതവും കേരളഭാഷയും ചേർന്ന സാഹിത്യഭാഷ 
ഉത്തരം : (എ )

1352. മലയാളം ഏത് ഭാഷാഗോത്രത്തിൽപ്പെടുന്നു? 
(എ) ഇന്തോ യൂറോപ്യൻ (ബി) ഇന്തോ ആര്യൻ 
(സി) ദ്രാവിഡം (ഡി) തെക്കെ ഇന്ത്യൻ 
ഉത്തരം : (സി )

1353. ഗാനം ചെയ്യാവുന്നത് എന്നർഥമുള്ള വാക്ക്: 
(എ) ഗാനം (ബി) പാട്ട് 
(സി) ഗേയം (ഡി) വാരിദം 
ഉത്തരം : (സി )

1354 "Things fall apart' എന്നതിന്റെ പരിഭാഷ. 
(എ) സർവവസ്തുക്കളിലും ശിഥിലീകരണ സ്വഭാവമുണ്ട് 
(ബി) സർവവസ്തുക്കളും ശിഥിലീകരണത്തിൽനിന്ന് മാറി നിൽക്കുന്നു 
(സി) സർവവും ശിഥിലമാകുന്നു 
(ഡി) സർവവും ശിഥിലമാകുന്നില്ല 
ഉത്തരം : (സി )

1355. ദ്രാവിഡ ഗോത്രത്തിലെ ഏറ്റവും വലിയ ഭാഷ: 
(എ) തെലുങ്ക് (ബി) മലയാളം 
(സി) തമിഴ്  (ഡി) കന്നടം 
ഉത്തരം : (എ )

1356. "ശ്വശ്രു' എന്നാൽ: 
(എ) ഭർത്താവിന്റെ അച്ഛൻ (ബി) ഭർത്താവിന്റെ അമ്മ 
(സി) അമ്മയുടെ അച്ഛൻ (ഡി) പുത്രന്റെ പുത്രൻ 
ഉത്തരം : (ബി )

1357. "വിലങ്ങുതടി' എന്ന ശൈലിയുടെ അർത്ഥം: 
(എ) തടസ്സം (ബി) കൂറ്റൻ തടിക്കഷണം 
(സി) പ്രയാസം (ഡി) പ്രായാധിക്യം 
ഉത്തരം : (എ )

1358. പറയുന്ന ആളിന് പകരം നിൽക്കുന്ന സർവനാമം: - 
(എ) പ്രഥമപുരുഷൻ (ബി) മധ്യമപുരുഷൻ 
(സി) ഉത്തമപുരുഷൻ (ഡി) ഇവയൊന്നുമല്ല 
ഉത്തരം : (സി )

1359. കേൾക്കുന്ന ആളിന് പകരം നിൽക്കുന്ന സർവനാമമാണ്. 
(എ) പ്രഥമപുരുഷൻ (ബി) മധ്യമപുരുഷൻ 
(സി) ഉത്തമപുരുഷൻ (ഡി) ഇവയൊന്നുമല്ല 
ഉത്തരം : (ബി )

1360.വക്താവും ശാതാവും കൂടാതെ പരാമർശിക്കപ്പെടുന്ന സർവനാമമാണ്: 
(എ) പ്രഥമപുരുഷൻ (ബി) മധ്യമപുരുഷൻ 
(സി) ഉത്തമപുരുഷൻ (ഡി) ഇവയൊന്നുമല്ല 
ഉത്തരം : (എ )

1361. "നാരദൻ' എന്ന ശൈലിയുടെ അർത്ഥം: 
(എ) മഹർഷി (ബി) ഏഷണിക്കാരൻ 
(സി) ഗഗനാചാരി (ഡി) വഴക്കുപറയുന്നവൻ 
ഉത്തരം : (ബി )
1362. മലയാളത്തിന്റെ ഓർഫസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കവി; 
(എ) എൻ.എൻ. കക്കാട് (ബി) ചങ്ങമ്പുഴ 
(സി) ഇടശ്ശേരി (ഡി) വള്ളത്തോൾ 
ഉത്തരം : (ബി )

1363. "രാത്രിമഴ' എന്ന കവിത എഴുതിയത്: 
(എ) ഒ.എൻ.വി. (ബി) സുഗതകുമാരി 
(സി) ചങ്ങമ്പുഴ (ഡി) വിജയലക്ഷ്മി 
ഉത്തരം : (ബി )

1364.ഷേക്സ്പിയറുടെ "സിംബലിൻ' നാടകത്തിന്റെ ആശയാനുവാദമാണ് : 
(എ) ഇന്ദുലേഖ (ബി) കുന്ദലത 
(സി) മാർത്താണ്ഡവർമ (ഡി) പുല്ലേലിക്കുഞ്ചു  
ഉത്തരം : (ബി )

1365.ചതുർവിധാഭിനയങ്ങളിൽ കഥകളിയിൽ ഇല്ലാത്തത്: 
(എ) വാചികം (ബി) സാത്വികം 
(സി) ആഹാര്യം (ഡി) ആംഗികം 
ഉത്തരം : (എ )

1366.ഏത് രംഗകലയുമായി ബന്ധപ്പെട്ട ആധികാരിക ഗ്രന്ഥമാണ് "ഹസ്തലക്ഷണദീപിക' 
(എ) ഓട്ടൻതുള്ളൽ (ബി) കഥകളി 
(സി) കൂടിയാട്ടം (ഡി) മോഹിനിയാട്ടം 
ഉത്തരം : (ബി )

1367.വഞ്ചിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: 
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(സി) എഴുത്തച്ഛൻ (ഡി) രാമപുരത്ത് വാര്യർ 
ഉത്തരം : (ഡി )

1368. "ഖസാക്കിന്റെ ഇതിഹാസം' രചിച്ചത്: 
(എ) പെരുമ്പടവം ശ്രീധരൻ (ബി) ഒ.വി. വിജയൻ 
(സി) ഉണ്ണികൃഷ്ണൻ പുതൂർ (ഡി) കോവിലൻ 
ഉത്തരം : (ബി )

1369. ശരിയായ രൂപമേത്? 
(എ) ഗീഥാഗോവിന്ദം (ബി) ഗീതാഗോവിന്ദം 
(സി) ഗീഥഗോവിന്ദം (ഡി) ഗീതഗോവിന്ദം 
ഉത്തരം : (ഡി )

1370. "ക്ളാസിപ്പേർ കൊച്ചുപിള്ള' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) ആനന്ദ്  (ബി) തകഴി 
(സി) ഒ.വി.വിജയൻ (ഡി) സി.വി.രാമൻ പിള്ള 
ഉത്തരം : (ബി )

1371. "കുഴിവെട്ടി മൂടുക വേദനകൾ 
കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന് രചിച്ചത്: 
(എ) ഇടശ്ശേരി  (ബി) ചങ്ങമ്പുഴ 
(സി) ഉള്ളൂർ (ഡി) പാലാ നാരായണൻ നായർ 
ഉത്തരം : (എ )

1372. “ഭാഷയിലെ താജ്' എന്ന് സഞ്ജയൻ വിശേഷിപ്പിച്ച കൃതി; 
(എ) ലോകാന്തരങ്ങളിൽ (ബി) രമണൻ 
(സി) ചെമ്മീൻ (ഡി) കണ്ണുനീർത്തുള്ളി 
ഉത്തരം : (ഡി )

1373.നാലപ്പാട്ട് നാരായണമേനോന്റെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് രചിക്കപ്പെട്ട വിലാപകാവ്യമാണ് " ലോകാന്തരങ്ങളിൽ'. ഇതിന്റെ കർത്താവ്: (എ) കമലാദാസ് (ബി) ബാലാമണിയമ്മ 
(സി) കുമാരനാശാൻ (ഡി) തകഴി 
ഉത്തരം : (ബി )

1374.ഏത് നോവൽ മാതൃകയാക്കിയാണ് സി.വി. രാമൻപിള്ള മാർത്താണ്ഡവർമ രചിച്ചത്: 
(എ) ഐവാൻഹോ (ബി) സിംബലിൻ 
(സി) സ്ളേഴേഴ്സസ് ചെയിൻ (ഡി) കിംഗ് ലിയർ 
ഉത്തരം : (എ )

1375. തുള്ളൽപ്പാട്ട് പ്രസ്ഥാനത്തിൽ ഉൾപ്പെടുന്ന ആദ്യ മലയാള കൃതി: 
(എ) രാമചരിതം (ബി) കൃഷ്ണഗാഥ 
(സി) കല്യാണസൗഗന്ധികം (ഡി) അധ്യാത്മരാമായണം 
ഉത്തരം : (സി )

1376. “അധികാരം കൊയ്യണമാദ്യം നാം 
അതിനു മേലാകട്ടെ പൊന്നാര്യൻ' എന്ന് രചിച്ചത്: 
(എ) കുറ്റിപ്പുറത്ത് കേശവൻനായർ (ബി) ഇടശ്ശേരി 
(സി) വൈലോപ്പിള്ളി  (ഡി) ചങ്ങമ്പുഴ 
ഉത്തരം : (ബി )

1377. സാഹിത്യ പ്രവർത്തക സഹകരണസംഘം പ്രസിദ്ധീകരിച്ച ആദ്യ കൃതി: (എ) തകഴിയുടെ കഥകൾ (ബി) തോട്ടിയുടെ മകൻ 
(സി) കയർ  (ഡി) ചെമ്മീൻ 
ഉത്തരം : (എ )

1378.കേരള സാഹിത്യ അക്കാദമിയുടെ മുഖ പ്രസിദ്ധീകരണം : 
(എ) ഗ്രന്ഥാലോകം (ബി) വിജ്ഞാനകൈരളി 
(സി) സാഹിത്യലോകം (ഡി) ഭാഷാപോഷിണി 
ഉത്തരം : (സി )

1379. "റെഡീമർ' എന്ന പേരുമായി ബന്ധമുള്ള മലയാള സാഹിത്യകാരൻ: 
(എ) എം. മുകുന്ദൻ (ബി) കമലാ സുരയ്യ 
(സി) ചങ്ങമ്പുഴ (ഡി) കുമാരനാശാൻ 
ഉത്തരം : (ഡി )

1380. പ്രസിദ്ധരായ രണ്ടുപേർ "പൂവമ്പഴം' എന്ന പേരിൽ ചെറുകഥ എഴുതിയിട്ടുണ്ട്? 
(എ) വൈക്കം മുഹമ്മദ് ബഷീർ- കാരൂർ നീലകണ പ്പിള്ള 
(ബി) എം.ടി. വാസുദേവൻ നായർ- എൻ.പി.മുഹമ്മദ് 
(സി) വൈക്കം മുഹമ്മദ് ബഷീർ-മാധവിക്കുട്ടി 
(ഡി) തകഴി- കേശവദേവ്  
ഉത്തരം : (എ )

1381. മലയാളത്തിലെ ആദ്യത്തെ മണിപ്രവാള കൃതി: 
(എ) വൈശിക ത്രന്തം (ബി) മലയവിലാസം 
(സി) രാമചന്ദ്രവിലാസം (ഡി) രാമചരിതം 
ഉത്തരം : (എ )
1382. “ഹിഗ്വിറ്റ' എന്ന കഥ രചിച്ചത്: 
(എ) ആനന്ദ് (ബി) ഒ.വി.വിജയൻ 
(സി) തകഴി (ഡി) എൻ.എസ്. മാധവൻ -
ഉത്തരം : (ഡി )

1383.ഏണിപ്പടികൾ രചിച്ചത്: 
(എ) കോവിലൻ (ബി) നന്ദനാർ 
(സി) തകഴി  (ഡി) കേശവദേവ് 
ഉത്തരം : (സി )

1384.പച്ചമലയാള പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: 
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(സി) എഴുത്തച്ഛൻ (ഡി) പൂന്താനം 
ഉത്തരം : (ബി )

1385. ആരുടെ തൂലികാനാമമാണ് പമ്മൻ? 
(എ) എം.ആർ.നായർ 
(ബി) ആർ.പരമേശ്വരൻ നായർ 
(സി) ആർ.രാമചന്ദ്രൻനായർ 
(ഡി) കെ.എസ്.കൃഷ്ണപിള്ള 3
ഉത്തരം : (ബി )

1386. രാമപുരത്ത് വാര്യരുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്? 
(എ) പാലക്കാട് (ബി) മലപ്പുറം 
(സി) കോട്ടയം (ഡി) ആലപ്പുഴ 
ഉത്തരം : (സി )

1387."ഇന്നലെയോളമെന്തന്നറിഞ്ഞീല 
ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ: 
(എ) ചെറുശ്ശേരി (ബി) പൂന്താനം 
(സി) എഴുത്തച്ഛൻ (ഡി) മേൽപ്പത്തൂർ 
ഉത്തരം : (ബി )

1388. ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ: 
(എ) ഭാഷാഗീത (ബി) സ്വരരാഗസുധ 
(സി) മോഹിനി  (ഡി) ദേവഗീത 
ഉത്തരം : (ഡി )

1389. "ഭാഷാപോഷിണി' എന്നത് .......ഗ്രൂപ്പിന്റെ പ്രസിദ്ധീകരണമാണ്: 
(എ) മാതൃഭൂമി (ബി) കൗമുദി 
(സി) മലയാള മനോരമ (ഡി) ദീപിക 
ഉത്തരം : (സി )

1390. എം. മുകുന്ദൻ രചിച്ച "കേശവന്റെ വിലാപം' എന്ന നോവലിന്റെ പ്രമേയം ആരുടെ ജീവിതമാണ്? 
(എ) എ. കെ. ജി. (ബി) സി.കേശവൻ  
(സി) ഇ.കെ. നായനാർ (ഡി) ഇ.എം.എസ്. 
ഉത്തരം : (ഡി )

1391. “വേദന, വേദന, ലഹരിപിടിക്കും 
വേദന-ഞാനതിൽ മുഴുകട്ടെ' എന്ന് രചിച്ചത്: 
(എ) കുറ്റിപ്പുറത്ത് കേശവൻനായർ (ബി) ഉള്ളൂർ 
(സി) പാലാ നാരായണൻനായർ (ഡി) ചങ്ങമ്പുഴ 
ഉത്തരം : (ഡി )

1392. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം? 
(എ) ശോകനാശിനി (ബി) കുന്തിപ്പുഴ
(സി) ഭവാനി  (ഡി) പാമ്പാർ 
ഉത്തരം : (എ )

1393, തകഴിയെ വയലാർ അവാർഡിന് അർഹനാക്കിയ കൃതി: 
(എ) ഏണിപ്പടികൾ (ബി) രണ്ടിടങ്ങഴി 
(സി) ചെമ്മീൻ (ഡി) കയർ 
ഉത്തരം : (ഡി )

1394. "തലമുറകൾ'രചിച്ചത്: 
(എ) കോവിലൻ  (ബി) നന്തനാർ  
(സി) ഒ.വി.വിജയൻ (ഡി) മലയാറ്റൂർ 
ഉത്തരം : (സി )

1395. എം.കെ.ഗോപിനാഥൻ നായരുടെ തൂലികാനാമം: 
(എ) പവനൻ  (ബി) ഏകലവ്യൻ 
(സി) ശത്രുഘനൻ (ഡി) വൈശാഖൻ 
ഉത്തരം : (ഡി )

1396, “പളനി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) തകഴി  (ബി) അപ്പു നെടുങ്ങാടി 
(സി) ഒ.വി.വിജയൻ (ഡി) സി.വി.രാമൻ പിള്ള 
ഉത്തരം : (എ )

1397. സി.വി. രാമൻപിള്ള രചിച്ച സാമുദായിക നോവൽ: 
(എ) ദൊരശ്ശിണി (ബി) ശാരദ 
(സി) പ്രമാമൃതം (ഡി) രണ്ടിടങ്ങഴി 
ഉത്തരം : (സി )

1398. “അപ്പുക്കിളി' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) എം .ടി. (ബി) ഒ.വി. വിജയൻ 
(സി) ഉറൂബ്  (ഡി) കേശവദേവ് 
ഉത്തരം : (ബി )

1399. “ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാർട്ടൂൺ പരമ്പര വരച്ചതാര്? 
(എ) ഒ.വി.വിജയൻ (ബി) യേശുദാസൻ 
(സി) അരവിന്ദൻ (ഡി) ഗഫൂർ 
ഉത്തരം : (സി )

1400. എവിടെയാണ് എഴുത്തച്ഛൻ ജീവിതത്തിന്റെ അവസാനകാലം കഴിച്ചുകൂട്ടിയത്: 
(എ) തുഞ്ചൻ പറമ്പ് (ബി) കിള്ളിക്കുറിശ്ശിമംഗലം 
(സി) തിരുവനന്തപുരം (ഡി) ചിറ്റൂർ 
ഉത്തരം : (ഡി )


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here