പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -16
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
1501. “ജനൽ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) അറബി (ബി) പോർച്ചുഗീസ്
(സി) ഹിന്ദി (ഡി) പേർഷ്യൻ
ഉത്തരം : (ബി )
1502, വരാതെ+ഇരുന്നു = വരാതിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന സന്ധി:
(എ) ലോപ൦ (ബി) ആഗമം
(സി) ആദേശം (ഡി) ദ്വിത്വം
ഉത്തരം : (എ )
1503. "കാക്കി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) അറബി (ബി) പോർച്ചുഗീസ്
(സി) ഹിന്ദി (ഡി) പേർഷ്യൻ
ഉത്തരം : (ഡി )
1504, “ഇവിടം' എന്ന പദം എങ്ങനെ പിരിച്ചെഴുതാം?
(എ) ഇവിടെ + അം (ബി) ഈ+ഇടം
(സി) ഇവി+ടം (ഡി) ഇവ്+ഇടം
ഉത്തരം : (ബി )
1505. ശുദ്ധനാമങ്ങൾ ഏത് വിഭക്തിയിൽപ്പെടും?
(എ) ഉദ്ദേശിക (ബി) ആധാരിക
(സി) സംയോജിക (ഡി) നിർദ്ദേശിക
ഉത്തരം : (ഡി )
1506. “പ' വർഗത്തിലെ അതിഖരം:
(എ) ഭ (ബി) ബ (സി) ഫ (ഡി) മ
ഉത്തരം : (സി )
1507. കിയാപദമേത്?
(എ) അവൻ (ബി) ഓടുക
(സി) നല്ല (ഡി) ഉം
ഉത്തരം : (ബി )
1508.രാമനും കൃഷ്ണനും- ഇതിലെ "ഉം':
(എ) ഘടക൦ (ബി) ഗതി
(സി) കേവല൦ (ഡി) വ്യാക്ഷേപകം
ഉത്തരം : (എ )
1509, ക്രിയാവിശേഷണം ഏത്?
(എ) ഒരു (ബി) ചെറിയ
(സി) ഉറക്കെ (ഡി) മിടുക്കനായ
ഉത്തരം : (സി )
1510. നാമത്തിന് ഉദാഹരണമേത്?
(എ) വെളുക്കുക (ബി) രാമൻ
(സി) തണുത്ത (ഡി) വീണു
ഉത്തരം : (ബി )
1511. "കളഞ്ഞു' എന്ന പദം ഒരു വാക്യത്തിൽ മാത്രം അനുപ്രയോഗമല്ല- ആ വാക്യമേത്?
(എ) സാറിനെക്കണ്ടതും അവൻ ഓടിക്കളഞ്ഞു.
(ബി) ഗീത വന്നപ്പോഴേക്കും അനുപമ പൊയ്ക്കളഞ്ഞു
(സി) കളഞ്ഞുകിട്ടിയ വാച്ച് അവൻ പൊലീസിൽ ഏൽപിച്ചു
(ഡി) പൊലീസിനെ കണ്ടപ്പോൾ അയാൾ കയ്യിലുള്ള സഞ്ചി താഴെയിട്ടു കളഞ്ഞു
ഉത്തരം : (സി )
1512. "കിളികൾ പാട്ടുപാടുന്നു' എന്ന വാക്യത്തിൽ കാലം
സൂചിപ്പിക്കുന്ന പ്രത്യയമേത്?
(എ) കൾ (ബി) ഉന്നു (സി) ഇ (ഡി) ഇതൊന്നുമല്ല
ഉത്തരം : (ബി )
1513. "നങ്കുരം' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) അറബി (ബി) പോർച്ചുഗീസ്
(സി) പേർഷ്യൻ (ഡി) ഫ്രഞ്ച്
ഉത്തരം : (സി )
1514.“അട്ടെ' എന്നത് ഏതു പ്രകാരത്തിന്റെ പ്രത്യയമാണ്:
(എ) നിയോജക (ബി) അനുജ്ഞായകം
(സി) വിധായകം (ഡി) നിർദ്ദേശകം
ഉത്തരം : (എ )
1515.വ്യാക്ഷേപകത്തിന് ഉദാഹരണം:
(എ) ഉം (ബി) അയ്യോ
(സി) കാൾ (ഡി) പറ്റി
ഉത്തരം : (ബി )
1516. നപുംസക ബഹുവചനം അല്ലാത്തത്:
(എ) പെട്ടികൾ (ബി) മരങ്ങൾ
(സി) നാടുകൾ (ഡി) പെണ്ണുങ്ങൾ
ഉത്തരം : (ഡി )
1517. ഉച്ചാരണാവയവങ്ങളിൽ നിന്ന് തടസ്സമുണ്ടാകാതെ ഉച്ചരിക്കുന്ന അക്ഷരങ്ങളാണ്:
(എ) വ്യഞ്ജനം (ബി) സ്വരം
(സി) ചില്ല് (ഡി) ഇതൊന്നുമല്ല.
ഉത്തരം : (ബി )
1518. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് "ഐ'?
(എ) അ, ഇ (ബി) അ,ഉ
(സി) അ,ഒ (ഡി) ഇ, ഒ
ഉത്തരം : (എ )
1519, അമ്മ+ എവിടെ = അമ്മയെവിടെ- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : (ബി )
1520. സ്ത്രീലിംഗ പ്രത്യയമേത്?
(എ) അൻ (ബി) തു
(സി) അം (ഡി) അൾ
ഉത്തരം : (ഡി )
1521. വെൾ+നിലാവ് വെണ്ണിലാവ്- ഇത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(എ) ലോപം (ബി) ആദേശം
(സി) ദ്വിത്വം (ഡി) ആഗമം
ഉത്തരം : (ബി )
1522. പെറ്റ+ അമ്മ= പെറ്റമ്മ- എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(എ) ദ്വിത്വം (ബി) ആഗമം
(സി) ലോപ൦ (ഡി) ആദേശം
ഉത്തരം : (സി )
1523. "ഹർജി' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) പാകൃതം
(സി) അറബി (ഡി) ഹിന്ദി
ഉത്തരം : (സി )
1524.സ്വരീകൃത വ്യഞ്ജനങ്ങളാണ്:
(എ) ചില്ലുകൾ (ബി) വർണം
(സി) ചുട്ടെഴുത്ത് (ഡി) കോലെഴുത്ത്
ഉത്തരം : (എ )
1525. "ക' വർഗത്തിലെ മൃദു ഏത്?
(എ) ഖ (ബി ) ഗ (സി) ഘ (ഡി) ങ
ഉത്തരം : (ബി )
1526.പൂ+കാവനം പൂങ്കാവനം- ഇവിടെ ആഗമിച്ച വർണമേത്?
(എ) ക് (ബി) ങ്
(സി) ങ്ക (ഡി) ക്ക
ഉത്തരം : (ബി )
1527. "ത' വർഗത്തിന്റെ മറ്റൊരു പേര്:
(എ) താലവ്യം (ബി) കണ്‌ഠ്യം
(സി) മൂർധന്യ൦ (ഡി) ദന്ത്യ൦
ഉത്തരം : (ഡി )
1528, "തപാൽ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) പ്രാകൃതം
(സി) അറബി (ഡി) മറാഠി
ഉത്തരം : (ഡി )
1529. "പ' വർഗത്തിലെ അനുനാസികമേത്?
(എ) മ (ബി) ഫ
(സി) ബ (ഡി) ഭ
ഉത്തരം : (എ )
1530.നാമത്തിന് നാമത്തോടുമാത്രമുള്ള ബന്ധം കുറിക്കുന്ന വിഭക്തി:
(എ) സംബന്ധിക (ബി) ആധാരിക
(സി) പ്രയോജിക (ഡി) നിർദ്ദേശിക
ഉത്തരം : (എ )
1531. പറയുന്ന ആളിന് പകരം നിൽക്കുന്ന സർവനാമം:
(എ) പ്രഥമപുരുഷൻ
(ബി) മധ്യമപുരുഷൻ
(സി) ഉത്തമപുരുഷൻ
(ഡി) ഇവയൊന്നുമല്ല
ഉത്തരം : (സി )
1532. "തഹസീൽദാർ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) പോർച്ചുഗീസ് (ബി) പ്രാകൃതം
(സി) അറബി (ഡി) ഹിന്ദി
ഉത്തരം : (സി )
1533. "അപ്പുണ്ണി' എന്ന കഥാപാത്രത്ത സൃഷ്ടിച്ചത്:
(എ) ആനന്ദ് (ബി) എം.മുകുന്ദൻ
(സി) സേതു (ഡി) എം.ടി.
ഉത്തരം : ( ഡി )
1534. ക്രിയയുടെ പ്രാധാന്യം അടിസ്ഥാനമാക്കിയുള്ള വിഭജനമാണ്:
(എ) സകർമകം, അകർമകം
(ബി) കേവലം, പ്രയോജക൦
(സി) കാരിതം, അകാരിതം
(ഡി) മൂറ്റുവിന, പറ്റുവിന
ഉത്തരം : ( ഡി )
1535. തെറ്റായ വാക്കേത്?
(എ) വ്യജ്ഞനം (ബി) സുഗന്ധം
(സി) പ്രഭു (ഡി) കൃതഘ്നത
ഉത്തരം : ( എ )
1536. ആരുടെ തൂലികാനാമമാണ് അയ്യനേത്ത്?:
(എ) എ.പി. പത്രോസ് (ബി) കെ.ശ്രീകുമാർ
(സി) പി.സച്ചിദാനന്ദൻ (ഡി) എം.ആർ.നായർ
ഉത്തരം : (എ )
1537. ഘടകപദങ്ങളിൽ പൂർവപദം വിശേഷണവും ഉത്തരപദം വിശേഷ്യവുമായി വരുന്ന സമാസം:
(എ) കർമധാരയൻ
(ബി) അവ്യയീഭാവൻ
(സി) തത്പുരുഷൻ
(ഡി) ദ്വിഗു
ഉത്തരം : ( എ )
1538. നിങ്ങൾക്ക് പോകാം- ഈ ക്രിയ:
(എ) അനുജ്ഞായക പ്രകാരം (ബി) നിർദ്ദേശക പ്രകാരം
(സി) നിയോജകപ്രകാരം (ഡി) ആശംസക (പകാരം
ഉത്തരം : (എ )
1539. പണി+ പുര= പണിപ്പുര- സന്ധിയേത്?
(എ) ആദേശസന്ധി (ബി) ആഗമസന്ധി
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി
ഉത്തരം : ( ഡി )
1540. “കാണാനുള്ള ആഗ്രഹം' എന്നതിനുള്ള ഒറ്റപ്പദമേത് ?
A) പിപാസ
B) ദിദൃക്ഷ
C) ദര്‍ശനം
D) ജിജ്ഞാസ
ഉത്തരം: (B)
1541. Transistory measures എന്നതിന്റെ ശരിയായ വിവര്‍ത്തനം ?
A) ഹ്രസ്വകാലയളവുകള്‍
B) ഇടക്കാലനടപടികള്‍
C) ഇടക്കാലയളവുകള്‍
D) ഇടക്കാലരീതികള്‍
ഉത്തരം: (B)
1542. തെറ്റുകള്‍ ചെയ്യുവര്‍ അതില്‍ നിന്നു പെട്ടെന്നു മാനസാന്തരപ്പെടുന്നതിനെ
സാധൂകരിക്കുന്ന ന്യായമേത് ?
A) അരുന്ധതീദര്‍ശനന്യായം
B) ഗഡ്ഡരികാപ്രവാഹന്യായം
C) ഗുഡജിഹ്വികാന്യായം
D) പിംഗളന്യായം
ഉത്തരം: (D)
1543. കത്തുകളില്‍ അയയ്ക്കുന്നയാളിന്റെ (From) സംബോധനയായി ചേര്‍ക്കുന്ന നാമത്തിന്റെ ശരിയായ രൂപമേത് ?
A) പ്രേഷകന്‍
B) പ്രേഷിതന്‍
C) പ്രേക്ഷകന്‍
D) പ്രേക്ഷിതന്‍
ഉത്തരം: (A)
1544. തരംപോലെ രണ്ടുവശത്തും ചേരുന്ന ആളുകളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ശൈലിയേത് ?
A) കൌടില്യനീതി
B) കായംകുളംവാള്‍
C) കുഞ്ചിരാമന്‍
D) തുറുപ്പ്ചീട്ട്
ഉത്തരം: (B)
1545. തെറ്റുള്ള വാക്യം കണ്ടെത്തുക.
A) മഴ നനഞ്ഞ കുട്ടികള്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന് മാനേജര്‍ നിര്‍ദ്ദേശിച്ചു
B) മഴ നനഞ്ഞ കൂട്ടികള്‍ മാനേജര്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു
C) സ്റ്റേജിന്റെ ഇടതു ഭാഗത്ത് മഴ നനഞ്ഞ കൂട്ടികളിരിക്കണമെന്ന് മാനേജര്‍
നിര്‍ദ്ദേശിച്ചു
D) മാനേജർ, മഴ നനഞ്ഞ കുട്ടികള്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന് നിര്‍ദ്ദേശിച്ചു
ഉത്തരം: (B)
1545. coma ( , ) എന്ന ചിഹ്നത്തിന്റെ മലയാളം പേരെന്ത് ?
A) അപൂര്‍ണ്ണവിരാമം
B) പൂര്‍ണ്ണവിരാമം
C) അല്പവിരാമം
D) അര്‍ധവിരാമം
ഉത്തരം: (C)
1546. ശരിയായ രൂപങ്ങള്‍ ഏതാണെന്നു കണ്ടത്തുക.
a) പാരതന്ത്ര്യം
b) പരതന്ത്രത
c) പരതന്ത്രം
d) പാരതന്ത്ര്യത
A) a and b
B) a and c
C) b and c
D) a and d
ഉത്തരം: (A)
1547. Variety is the spice of life എന്നതിന്റെ ശരിയായ ആശയം ഉള്‍ക്കൊള്ളുന്ന
വാക്യമേത് ?
A) ജീവിതമാകുന്ന സുഗന്ധദ്രവ്യം വ്യത്യസ്തതയാര്‍ന്നതാണ്
B) ജീവിതത്തിന്റെ സുഗന്ധവ്യഞ്ജനം വൈവിധ്യപൂര്‍ണ്ണമാണ്
C) വൈവിധ്യസുഗന്ധങ്ങള്‍ നിറഞ്ഞതാണ് ജീവിതം
D) വ്യത്യസൃതകളിലാണ് ജീവിതത്തിന്റ സുഗന്ധം കുടികൊള്ളുന്നത്
ഉത്തരം: (D)
1548. രാമേശ്വരത്തെ ക്ഷൗരം പോലെ' എന്ന ശൈലി സൂചിപ്പിക്കുന്ന വസ്തുതയേത് ?
A) പെട്ടെന്നു നടപ്പിലാകുന്ന പ്രവൃത്തി
B) ചെയ്തു തീരാത്ത പ്രവൃത്തി
C) നീചമായ പ്രവൃത്തി
D) പവിത്രമായ പ്രവൃത്തി
ഉത്തരം: (B)
1549. താഴെ കൊടുത്തിരിക്കുന്നതില്‍ തദ്ധിതത്തിന് ഉദാഹരണമായി വരുന്ന പദം ഏത് ?
(A) എണ്ണം (B) കള്ളം (C) മണ്ടത്തം (D) പിടിത്തം
Answer: (C)
1550. : തന്നിരിക്കുന്ന ചിഹ്നത്തിന്റെ പേരെന്ത് ?
(A) വിക്ഷേപണി (B) വിശ്ലേഷണം (C) കാകു (D) ഭിത്തിക
Answer: (D)
1551. വികലമല്ലാത്ത പ്രയോഗമേതെന്ന് തിരിച്ചറിയുക.
(A) സമകാലന്‍ (B) സമകാലികന്‍
(C) സമകാലീനന്‍ (D) സമാനകാലീനന്‍
Answer: (B)
1552. കോടിമുണ്ട് :- ഇതില്‍ അടിവരയിട്ട പദത്തിന്റെ അര്‍ത്ഥം കണ്ടെത്തി എഴുതുക.
(A) നിറമുള്ള (B) വിലപിടിച്ച (C) പഴയ (D) പുതിയ
Answer: (D)
1553. “ധനാശിപാടുക” എന്ന ശൈലിയുടെ അര്‍ത്ഥം വരുന്ന രൂപമേത് ?
(A) അവസാനിക്കുക (B) തുടങ്ങുക
(C) കൂലികൊടുക്കുക (D) പണത്തിന് പാടുക
Answer: (A)
1554. ഉമ്മാച്ചുവിലെ കഥാപാത്രമായി വരുന്നത് ആര് ?
(A) മായന്‍ (B) കോരന്‍ (C) വിശ്വം (D) ചുടലമുത്തു
Answer: (A)
1555. ആഷാമേനോന്‍ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത് ഏത് എഴുത്തുകാരനെയാണ് ?
(A) സി.വി. ശ്രീരാമന്‍ (B) കെ. ശ്രീകുമാര്‍
(C) യു.കെ. കുമാരന്‍ (D) പി. ശ്രീധരന്‍പിള്ള
Answer: (B)
1556. ചെമ്മനം ചാക്കോയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതി ഏത് ?
(A) രാജപാത (B) കനകാക്ഷരം
(C) ആഗ്നേയാസ്ത്രം (D) ജൈത്രയാത്ര
Answer: (A)
1557. Wash dirty linen in public എന്നതിന്റെ ഉചിതമായ മലയാളശൈലി കണ്ടെത്തുക.
(A) നനഞ്ഞിടം കുഴിക്കുക (B) കൈകഴുകുക
(C) വിഴുപ്പലക്കുക (D) കുളിക്കാതെ ഈറന്‍ ചുമക്കുക
Answer: (C)
1558. 'Home truth - ന് തുല്യമായ അര്‍ത്ഥം ഏത് ?
(A) ലോകസത്യം (B) അപ്രിയസത്യം
(C) നഗ്നസത്യം (D) ദുഃഖസത്യം
Answer: (B)
1559. ചേര്‍ത്തെഴുതുക.
നല് + നിലം =
A) നന്നിലം
B) നല്‍നിലം
C) നല്ലിലം
D) നല്‍ന്നിലം
ഉത്തരം: (A)
1560. “റാന്തൽ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്?
(എ) ഫ്രഞ്ച് (ബി) പ്രാകൃതം
(സി) അറബി (ഡി) പോർച്ചുഗീസ്
ഉത്തരം : ( ഡി )
1561. “കേരളപ്രാസം' എന്നറിയപ്പെടുന്ന അലങ്കാരം:
(എ) ദ്വിതീയാക്ഷരപ്രാസം (ബി) ശ്ളേഷം
(സി) അനുപ്രാസം (ഡി) ഉൽപ്രേക്ഷ
ഉത്തരം : (എ )
1562. സംഭാഷണം ഉപയോഗിച്ചുള്ള അഭിനയരീതിയാണ്.
(എ) ആഹാര്യം (ബി) ആംഗികം
(സി) സാത്വികം (ഡി) വാചികം
ഉത്തരം : (ഡി )
1563. "കുഴിവെട്ടി മൂടുക വേദനകൾ
കുതികൊൾക ശക്തിയിലേക്ക് നമ്മൾ' എന്ന് രചിച്ചത്:
(എ) ഇടശ്ശേരി (ബി) ചങ്ങമ്പുഴ
(സി) ഉള്ളൂർ (ഡി) പാലാ നാരായണൻ നായർ
ഉത്തരം : ( എ )
1564. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ രൂപം:
(എ) ഹാർദം (ബി) ഹാർധം
(സി) ഹാർദ്ദവം (ഡി) ഹാർദവം
ഉത്തരം : (എ )
1565. "Technologies of Self"' ശരിയായ പരിഭാഷ:
(എ) സാങ്കേതിക വ്യക്തിത്വം
(ബി) സ്വത്വസങ്കേതങ്ങൾ
(സി) വ്യക്തിത്വങ്ങളുടെ സങ്കേതങ്ങൾ
(ഡി) സാങ്കേതികമായ സ്വത്വം
ഉത്തരം : (ബി )
1566. “അതിരാണിപ്പാടം' എന്ന സാങ്കൽപിക നഗരപ്രാന്തത്തിന്റെ കഥ പറയുന്ന മലയാള നോവൽ: -
(എ) ഒരു ദേശത്തിന്റെ കഥ (ബി) ഒരു തെരുവിന്റെ കഥ
(സി) സിംഹഭൂമി (ഡി) വിഷകന്യക
ഉത്തരം : ( എ )
1567. “എന്റെ നാടുകടത്തൽ' ഏത് സാഹിത്യ ശാഖയിൽപ്പെടുന്നു?
(എ) നാടകം (ബി) ആത്മകഥ
(സി) യാത്രാവിവരണം (ഡി) ജീവചരിത്രം
ഉത്തരം : ( ബി )
1568. കോരിയ കിണറ്റിലേ ഉറവുള്ളൂ ഇതിലെ താൽപര്യം അല്ലാത്തത്:
(എ) വിദ്യ കൊടുക്കുന്തോറും വർധിക്കും
(ബി) കിണറ്റിലേക്ക് വെള്ളം വന്നുകൊണ്ടിരിക്കും
(സി) ദാനം ചെയ്യുന്തോറും ധനം വർധിക്കും
(ഡി) സ്നേഹം കൊടുക്കുമ്പോൾ സ്നേഹം ലഭിക്കും
ഉത്തരം : ( ബി )
1569. അനുജ്ഞായകപകാരത്തിന്റെ പ്രത്യയം ഏത്?
(എ) അട്ടെ (ബി) അണം
(സി) ആം (ഡി) പ്രത്യയമില്ല.
ഉത്തരം : ( സി )
1570, "ചെറുപയർ' ഏത് ഭേദക വിഭാഗത്തിൽപ്പെടുന്നു?
(എ) ശുദ്ധം (ബി) സാർവനാമികം
(സി) പാരിമാണികം (ഡി) വിഭാവകം
ഉത്തരം : ( എ )
1571. "നളചരിതം കിളിപ്പാട്ട്' രചിച്ചത്:
(എ) ഉണ്ണായി വാര്യർ
(ബി) കുഞ്ചൻ നമ്പ്യാർ
(സി) രാമപുരത്ത് വാര്യർ
(ഡി) എഴുത്തച്ഛൻ
ഉത്തരം : (ബി )
1572. ക്രിയാധാതു സമ്മതം എന്ന വിശേഷാർഥത്തെ കാണിക്കുന്നതാണ്.
(എ) നിർദ്ദേശക പ്രകാരം
(ബി) നിയോജക പ്രകാരം
(സി) വിധായക പ്രകാരം
(ഡി) അനുജ്ഞായക പ്രകാരം
ഉത്തരം : (ഡി )
1573. ഭീമ ന കേന്ദ്ര കഥാപാത മാക്കി എം.ടി. വാസുദേവൻ നായർ രചിച്ച നോവൽ:
(എ) കാലം (ബി) മഞ്ഞ്
(സി) രണ്ടാമൂഴം (ഡി) നാലുകെട്ട്
ഉത്തരം : (സി )
1574. തെറ്റായ രൂപമേത്?
(എ) തപസ്സ്+ചര്യ= തപശ്ചര്യ
(ബി) ശിരസ്സ്+ചേദം= ശിരച്ഛേദം
(സി) മഹദ്+ചരമം= മഹച്ചരമം
(ഡി) മനസ്സ്+ശുദ്ധി=മനോശുദ്ധി
ഉത്തരം : (ഡി )
1575. "ആനവാരി രാമൻ നായർ' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് :
(എ) തകഴി (ബി) ചന്തുമേനോൻ
(സി) ബഷീർ (ഡി) വേളൂർ കൃഷ്ണൻകുട്ടി
ഉത്തരം : (സി )
1576. സകർമ്മക ക്രിയയ്ക്ക് ഉദാഹരണം:
(എ) ഉറങ്ങുന്നു (ബി) കുളിക്കുന്നു
(സി) കേൾക്കുന്നു (ഡി) വീഴുന്നു
ഉത്തരം : (സി )
1577. 'He lost hineelf in translation' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) അയാളുടെ തർജമ നഷ്ടപ്പെട്ടു (ബി) അയാൾ തർജമയിൽ മുഴുകി.
(സി) അയാൾക്ക് തർജമ ചെയ്യാൻ അറിയില്ല (ഡി) അയാൾ തർജമ ചെയ്യാറില്ല
ഉത്തരം : (ബി )
1578. “അണ്ണാറക്കണ്ണനും തന്നാലായത്' എന്ന ശൈലിയുടെ അർഥം
(എ) മൃഗങ്ങളെക്കൊണ്ട് ജോലി ചെയ്യി ക്കുക
(ബി) ആരൊക്കൊണ്ടും പറ്റുന്ന കാര്യം
(സി) എളിയവനെങ്കിലും തന്നെക്കൊണ്ടാവും വിധം
(ഡി) പാവങ്ങളുടെ കഷ്ടപ്പാട്
ഉത്തരം : (സി )
1579. "രാത്രിമഴ' എന്ന കവിത എഴുതിയത്:
(എ) ഒ.എൻ.വി. (ബി) സുഗതകുമാരി
(സി) ചങ്ങമ്പുഴ (ഡി) വിജയലക്ഷ്മി
ഉത്തരം : (ബി )
1580. "തുണീരം' എന്ന വാക്കിനർത്ഥം:
(എ) ആയുധം (ബി) ആവനാഴി
(സി) അടയാളം (ഡി) തുണി
ഉത്തരം : (ബി )
1581. താഴെപ്പറയുന്നവയിൽ കാരിതക്രിയ:
(എ) കേൾക്കുന്നു (ബി) കളയുന്നു
(സി) പറയുന്നു (ഡി) ചാടുന്നു
ഉത്തരം : (എ )
1582. കാവ്യലിംഗം, ഉദാത്തം, സ്വഭാവോക്തി എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ്?
(എ) സാമ്യോക്തി (ബി) അതിശയോക്തി
(സി) വാസ്തവോക്തി (ഡി) ശ്ളേഷോക്തി
ഉത്തരം : (സി )
1583. പ്രയോജക ക്രിയയ്ക്ക് ഉദാഹരണം അല്ലാത്തത്:
(എ) ഉറക്കുന്നു (ബി) ഓടിക്കുന്നു
(സി) പഠിപ്പിക്കുന്നു (ഡി) നടക്കുന്നു -
ഉത്തരം : (ഡി )
1584. "വെയിൽ തിന്നുന്ന പക്ഷി' രചിച്ചത്:
(എ) അയ്യപ്പപ്പണിക്കർ (ബി) എ.അയ്യപ്പൻ
(സി) ഡി.വിനയചന്ദ്രൻ (ഡി) ലളിതാ ലെനിൻ
ഉത്തരം : (ബി )
1585. മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ്:
(എ) സരസ്വതിയമ്മ (ബി) ലളിതാംബിക അന്തർജനം
(സി) ജെ.പാറുക്കുട്ടിയമ്മ (ഡി) മേരി ജോൺ തോട്ടത്തിൽ
ഉത്തരം : (സി )
1586. പി.വി.നാരായണൻ നായരുടെ തൂലികാനാമം:
(എ) പമ്മൻ (ബി) പവനൻ
(സി) അക്കിത്തം (ഡി) ഏകലവ്യൻ
ഉത്തരം : (ബി )
1587. ചതുർവിധാഭിനയങ്ങളിൽ കഥകളിയിൽ ഇല്ലാത്തത്:
(എ) വാചികം (ബി) സാത്വികം
(സി) ആഹാര്യം (ഡി) ആംഗികം
ഉത്തരം : (എ )
1588. ജ്ഞാനപീഠത്തിനർഹനായ രണ്ടാമത്തെ മലയാള കവി:
(എ) അയ്യപ്പപ്പണിക്കർ (ബി) അക്കിത്തം
(സി) ഒ.എൻ.വി. (ഡി) ജി.ശങ്കരക്കുറുപ്പ്
ഉത്തരം : (സി )
1589. മലയാളത്തിലേക്ക് വിവർത്തനം ചെയ്യുക-"Life is not a bed of roses alone':
(എ) ജീവിതം മലർമെത്തയല്ല
(ബി) ജീവിതത്തിന് മലർമെത്തയില്ല
(സി) ജീവിതത്തിന്റെ മെത്തയിൽ റോസ്മലർ ഇല്ല
(ഡി) ജീവിതം മലർമെത്ത മാത്രമല്ല
ഉത്തരം : (ഡി )
1590. "കപടലോകത്തിലെന്നുടെ കാപട്യം
സകലരും കാണുന്നതാണെൻ പരാജയം' എന്ന് രചിച്ചത്:
(എ) ചങ്ങമ്പുഴ (ബി) എ. അയ്യപ്പൻ
(സി) കുഞ്ഞുണ്ണി (ഡി) ഇടപ്പള്ളി രാഘവൻപിള്ള
ഉത്തരം : (സി )
1591. താഴെപ്പറയുന്നവയിൽ ഭാഷാവൃത്തം അല്ലാത്തത്:
(എ) നതോന്നത (ബി) അന്നനട
(സി) തരംഗിണി (ഡി) ഇന്ദ്രവ്രജ
ഉത്തരം : (ഡി )
1592. "പ്രമാദം' എന്ന വാക്കിനർത്ഥം: -
(എ) വിവാദം (ബി) ശരി
(സി) സന്തോഷം (ഡി) തെറ്റ്
ഉത്തരം : (ഡി )
1593. ശരിയായ രൂപമേത്?
(എ) ഐക്യകണ്ഠ ന (ബി) കവിത്രയങ്ങൾ
(സി) അസ്തമനം (ഡി) ഇത:പര്യന്തം
ഉത്തരം : (ഡി )
1594. ഉപമ, രൂപകം, ഉൽപ്രേക്ഷ, സസന്ദേഹം, അപ്രസ്തുതപശംസ എന്നിവ ഏത് വിഭാഗത്തിൽപ്പെടുന്ന അലങ്കാരമാണ്?
(എ) സാമ്യോക്തി (ബി) അതിശയോക്തി
(സി) വാസ്തവോക്തി (ഡി) ശ്ളേഷോക്തി
ഉത്തരം : (എ )
1595. സമാനമായ പഴഞ്ചൊല്ല് എഴുതുക 'Slow and steady wins the race':
(എ) നാടോടുമ്പോൾ നടുകേ ഓടണം
(ബി) പയ്യെത്തിന്നാൽ പനയും തിന്നാം
(സി) അഴകുള ചക്കയിൽ ചുളയില്ല
(ഡി) മെല്ലെ ഓടിയാൽ വേഗം ജയിക്കാം
ഉത്തരം : (ബി )
1596. "നമുക്കു നാമേ പണിവതു നാകം
നരകവുമതുപോലെ' എന്നു രചിച്ചത്:
(എ) വയലാർ (ബി) ചങ്ങമ്പുഴ
(സി) ഉള്ളൂർ (ഡി) വള്ളത്തോൾ
ഉത്തരം : (സി )
1597. "Add fuel to flames' എന്നതിന്റെ ശരിയായ പരിഭാഷ:
(എ) കാറ്റുള്ളപ്പോൾ തൂറ്റുക (ബി) തീയുണ്ടെങ്കിലേ പുകയുണ്ടാവൂ
(സി) എരിതീയിൽ എണ്ണയൊഴിക്കുക (ഡി) ശുഷ്കേന്ധനത്തിൽ തീ പോലെ
ഉത്തരം : (സി )
1598. താമരയുടെ പര്യായപദമല്ലാത്തത് ഏത്?
(എ) പത്മം (ബി) ദ്രുമം
(സി) രാജീവം (ഡി) നളിനം
ഉത്തരം : (ബി )
1599. "ശ്രീധരൻ' ഏതു നോവലിലെ കഥാപാത്രമാണ്?
(എ) ഒരു തെരുവിന്റെ കഥ
(ബി) ഒരു ദേശത്തിന്റെ കഥ
(സി) അനുഭവങ്ങൾ പാളിച്ചകൾ
(ഡി) ഖസാക്കിന്റെ ഇതിഹാസം
ഉത്തരം : (ബി )
1600. "ത്രിശങ്കു സ്വർഗം' എന്ന ശൈലിയുടെ അർഥം:
(എ) വളരെ സുഖകരമായ അവസ്ഥ (ബി) വളരെ ഉന്നതമായ പദവി
(സി) നീതിയും നിയമവുമില്ലാത്ത സ്ഥലം (ഡി) അങ്ങുമിങ്ങുമില്ലാത്ത അവസ്ഥ
ഉത്തരം : (ഡി )
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്‍