പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -17

1601. താഴെ കൊടുത്തിരിക്കുന്നവയിൽ സ്ത്രീലിംഗപദം: 
(എ) മാടമ്പി (ബി) പിഷാരടി 
(സി) അന്തർജനം (ഡി) സന്ന്യാസി 
ഉത്തരം : (സി )

1602. "Prevention is better than cure ' എന്നതിന്റെ ഉചിതമായ പരിഭാഷ: 
(എ) സുഖമുണ്ടായാൽ ദു:ഖിക്കേണ്ട
(ബി) സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട 
(സി) സുഖത്തെക്കാൾ ദു:ഖമാണ് നല്ലത് 
(ഡി) ദു:ഖിക്കാതിരിക്കാൻ സൂക്ഷിക്കുക 
ഉത്തരം : (ബി )

1603. "Union is strength' എന്നതിനു സമാനമായ മലയാള പ്രയോഗം: 
(എ) സംഘടന ശക്തി തരും (ബി) സംഘടിക്കു, ശക്തരാകു 
(സി) ഐകമത്യം മഹാബലം (ഡി) ഒന്നിച്ചാൽ ശക്തി 
ഉത്തരം : (സി )

1604. "ദുർമുഖൻ' എന്നതിന്റെ വിപരീതം: 
(എ) സുമുഖൻ (ബി) അധോമുഖൻ 
(സി) ഉന്മുഖൻ (ഡി) സുന്ദരൻ 
ഉത്തരം : (എ )

1605. ശരിയായ വാക്ക് തിരഞ്ഞെടുക്കുക: 
(എ) സാഷ്ടാംഗം (ബി) സ്വാദിഷ്ടം 
(സി) വൃഷ്ഠി  (ഡി) നികൃഷ്ടം 
ഉത്തരം : (ഡി )

1606. “അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായി വരേണം' രചിച്ചത്: 
(എ) ചട്ടമ്പി സ്വാമികൾ (ബി) നാരായണ ഗുരു 
(സി) കുമാരനാശാൻ (ഡി) പൂന്താനം  
ഉത്തരം : (ബി )

1607. ശരിയായ രൂപമേത്? 
(എ) സാമ്രാട്ട് (ബി) മഹത്വം 
(സി) സൃഷ്ടാവ് (ഡി) പ്രാഗത്ഭ്യം 
ഉത്തരം : (ഡി )

1608. "തട്ടകം' രചിച്ചത്: 
(എ) നന്തനാർ (ബി) എം.മുകുന്ദൻ 
(സി) ഉറൂബ് (ഡി) കോവിലൻ 
ഉത്തരം : (ഡി )

1609. "മർക്കടമുഷ്ടി ' എന്ന ശൈലിയുടെ അർഥം: 
(എ) പിടിവാശി 
(ബി) കുരങ്ങനെപ്പോലെ 
(സി) കുരങ്ങന്റെ കെ 
(ഡി) ദേഷ്യം  
ഉത്തരം : (എ )

1610. "She soon picked up French' എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) അവൾ ഫ്രഞ്ചുകാരിയാണ് 
(ബി) അവൾ പെട്ടെന്ന് ഫ്രഞ്ച് പഠിച്ചെടുത്തു 
(സി) അവൾ ഉടൻ ഫാൻസിലേക്ക് പോയി 
(ഡി) അവൾക്ക് വേഗം കാര്യം ബോധ്യപ്പെട്ടു 
ഉത്തരം : (ബി )

1611. മലയാളത്തിലെ ആദ്യത്തെ ഗദ്യകൃതി: 
(എ) കേരളാരാമം 
(ബി) സംക്ഷേപവേദാർഥം 
(സി) ഭാഷാകൗടലീയം 
(ഡി) എന്റെ റോമായാത്ര 
ഉത്തരം : (സി )

1612. താഴെപ്പറയുന്നവയിൽ ഭേദകം: 
(എ) രാമൻ (ബി) ഓട്ടം  
(സി) നല്ല  (ഡി) വെളിച്ചം 
ഉത്തരം : (സി )

1613. ക്രിയാപദമേത്? 
(എ) അവൻ  (ബി) ഓടുക 
(സി) നല്ല  (ഡി) ഉം 
ഉത്തരം : (ബി )

1614. മയിലിന്റെ പര്യായമല്ലാത്ത പദമേത്? 
(എ) കേകി (ബി) ശിഖി 
(സി) കീരം (ഡി) മയൂരം 
ഉത്തരം : (സി )

1615. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം' എന്നു രചിച്ചത് 
(എ) കുഞ്ചൻ നമ്പ്യാർ (ബി) ചങ്ങമ്പുഴ 
(സി) പൂന്താനം  (ഡി) സുഗതകുമാരി 
ഉത്തരം : (എ )

1616. ശങ്കരമംഗലം എന്ന പേര് ഏത് സാഹിത്യകാരനുമായി ബന്ധപ്പെട്ടിരിക്കുന്നു?
(എ) എസ്.കെ. പൊറ്റക്കാട്ട് (ബി) തകഴി 
(സി) ജി.ശങ്കരക്കുറുപ്പ് (ഡി) മലയാറ്റൂർ 
ഉത്തരം : (ബി )

1617. ക്രിയാധാതു ആശംസ, ആശിസ്സ് എന്നീ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്: 
(എ) ആശംസകാ പ്രകാരം (ബി) നിയോജക (പകാരം 
(സി) വിധായക പ്രകാരം (ഡി) പാർഥക പ്രകാരം  
ഉത്തരം : (എ )

1618. ഒരൊറ്റമതമുണ്ടുലകിന്നുയിരാം പ്രേമമതൊന്നല്ലൊ - ഏതു കവിതയിലേതാണ് ഈ വരികൾ? 
(എ) പ്രേമാമൃതം (ബി) വീണപൂവ് 
(സി) വാഴക്കുല (ഡി) പ്രമസംഗീതം 
ഉത്തരം : (ഡി )

1619. "പപ്പു' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത് : 
(എ) ചന്തുമേനോൻ (ബി) പി.കേശവദേവ് 
(സി) സി.വി.രാമൻപിള്ള (ഡി) ബഷീർ 
ഉത്തരം : (ബി )

1620. സൈബർ സംസ്കാരത്തിൽപ്പെടുന്ന ആദ്യത്തെ മലയാള നോവൽ: 
(എ) നൃത്തം (ബി) അമാവാസി 
(സി) എ മൈനസ് ബി (ഡി) ഡൽഹി 
ഉത്തരം : (എ )

1621. ഏതെല്ലാം അക്ഷരങ്ങളുടെ ചേരുവയാണ് "ഔ"? 
(എ) അ, ഇ (ബി) അ,ഉ 
(സി) അ,ഒ (ഡി) ഇ, ഒ  
ഉത്തരം : (ബി )

1622. "ക്' നോട് “ഹ്' ചേർന്ന് "ഖ്' ആകുന്നത്: 
(എ) സ്വരസംവരണം (ബി) മഹാപാണീകരണം 
(സി) കാരിതീകരണം (ഡി) ഇതൊന്നുമല്ല 
ഉത്തരം : (ബി )

1623. അറബി മലയാളം എന്നാൽ 
(എ) മലയാളഭാഷ അറബിലിപിയിൽ എ ഴുതുന്നത് 
(ബി) അറബിഭാഷ മലയാളലിപിയിൽ എഴുതുന്നത് 
(സി) സംസ്കൃതഭാഷ അറബിലിപിയിൽ എഴുതുന്നത് 
(ഡി) ഇതൊന്നുമല്ല  
ഉത്തരം : (എ )

1624. സാമാന്യലിംഗത്തിന് ഉദാഹരണം: 
(എ) അച്ഛൻ (ബി) മിടുക്കൻ 
(സി) പൂവൻകോഴി (ഡി) ഗുരു 
ഉത്തരം : (ഡി )

1625. തൊൾ+ നൂറ്= തൊണ്ണൂറ്- സന്ധിയേത്? 
(എ) ആദേശസന്ധി(ബി) ആഗമസന്ധി 
(സി) ലോപ സന്ധി(ഡി) ദ്വിത്വസന്ധി 
ഉത്തരം : (എ )

1626. ഏത് പുഴയുടെ തീരത്താണ് പാലക്കാട് ജില്ലയിൽ എഴുത്തച്ഛൻ സ്ഥാപിച്ച മഠം? 
(എ) ശോകനാശിനി (ബി) കുന്തിപ്പുഴ 
(സി) ഭവാനി. (ഡി) പാമ്പാർ 
ഉത്തരം : (എ )

1627. "ഇന്നലെയോളമെന്തന്നറിഞ്ഞീല ഇനി നാളേയുമേതെന്നറിഞ്ഞീല ഇന്നിക്കണ്ട തടിക്കുവിനാശവു മിന്നിത നേരമെന്നേതുമറിഞ്ഞില്ല' -ആരുടെ വരികൾ: 
(എ) ചെറുശ്ശേരി (ബി) പൂന്താനം 
(സി) എഴുത്തച്ഛൻ (ഡി) മേൽപ്പത്തൂർ  
ഉത്തരം : (ബി )

1628. രാമപുരത്ത് വാര്യരുടെ ജന്മസ്ഥലം ഏത് ജില്ലയിലാണ്? 
(എ) പാലക്കാട് (ബി) മലപ്പുറം 
(സി) കോട്ടയം (ഡി) ആലപ്പുഴ 
ഉത്തരം : (സി )

1629. ശരീരാവയവങ്ങളുടെ അർഥപൂർണമായ 
ചലനങ്ങൾകൊണ്ടുള്ള അഭിനയരീതി യാണ്: 
(എ) ആഹാര്യം (ബി) ആംഗികം 
(സി) സാത്വികം (ഡി) വാചികം 
ഉത്തരം : (ബി )

1630. "Gordian Knot' എന്നതിനു സമാനമായത്. 
(എ) പൊല്ലാപ്പ് (ബി) വീട്ടാക്കടം 
(സി) വിഫലശമം (ഡി) ഊരാക്കുടുക്ക് 
ഉത്തരം : (ഡി )

1631. ഗീതഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച പരിഭാഷ: 
(എ) ഭാഷാഗീത (ബി) സ്വരരാഗസുധ 
(സി) മോഹിനി (ഡി) ദേവഗീത 
ഉത്തരം : (ഡി )

1632. "ഇരവിക്കുട്ടിപ്പിള്ളപ്പോര്' ഏതു വിഭാഗത്തിൽപ്പെടുന്ന സാഹിത്യ കൃതിയാണ്?: 
(എ) വടക്കൻപാട്ട് (ബി) പാനപ്പാട്ട് 
(സി) സർപ്പംപാട്ട് (ഡി) തെക്കൻപാട്ട് - 
ഉത്തരം : (ഡി )

1633. "A bird in hand is worth in the bush' എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) കാട്ടിലുള്ള രണ്ട് കിളികൾ സമീപത്തുള്ള ഒരു കിളിയെക്കാൾ നല്ലതാണ് (ബി) കാട്ടിലുള്ള രണ്ട് കിളികളെക്കാൾ ഗുണകരം കൈയിലുള്ള ഒരു കിളിയാണ് (സി) കാട്ടിൽ രണ്ടു കിളിയും കൈയിൽ ഒരു കിളിയുമുണ്ട് 
(ഡി) കാട്ടിൽ രണ്ടു കിളികളുള്ളപ്പോൾ കൈയിൽ വന്നത് ഒരു കിളി മാത്രം 
ഉത്തരം : (ബി )

1634. ശരിയായ രൂപമേത്? 
(എ) അദ്യക്ഷൻ (ബി) അത്യക്ഷൻ 
(സി) അദ്യഷ്ഷൻ (ഡി) അധ്യക്ഷൻ 
ഉത്തരം : (ഡി )

1635. "കഫേ' എന്ന പദം ഏത് ഭാഷയിൽനിന്നാണ് മലയാളത്തിലെത്തിയത്? 
(എ) ഫ്രഞ്ച് (ബി) പ്രാകൃതം 
(സി) അറബി (ഡി) പോർച്ചുഗീസ് 
ഉത്തരം : (എ)

1636. താഴെപ്പറയുന്നവയിൽ ലോപസന്ധിക്കുദാഹരണം: 
(എ) വാഴയില (ബി) പുന്തോട്ടം 
(സി) പോയിപ്പറഞ്ഞു (ഡി) കണ്ടില്ല 
ഉത്തരം : (ഡി )

1637. മലയാളത്തിലെ ആദ്യത്തെ ബാലസാഹി തകൃതിയായ "ചെറുപൈതങ്ങൾക്ക് ഉ പകാരാർഥം ഇംഗ്ലീഷിൽനിന്ന് പരിഭാഷപ്പെടുത്തിയ കഥകൾ' രചിച്ചത്: 
(എ) ഹെർമൻ ഗുണ്ടർട്ട് (ബി) കാൽഡ്വൽ 
(സി) ബെഞ്ചമിൻ ബെയ്‌ലി   (ഡി) വില്യം ലോഗൻ 
ഉത്തരം : (സി )

1638. ഈശ്വരൻ നന്മ വരുത്തട്ടെ- ഈ ക്രിയ: 
(എ) അനുജായക പ്രകാരം (ബി) നിർദ്ദേശക പ്രകാരം 
(സി) നിയോജകപകാരം. (ഡി) ആശംസക പ്രകാരം 
ഉത്തരം : (ഡി )

1639. താഴെപ്പറയുന്നവയിൽ സംസ്കൃതവ്യത്തം അല്ലാത്തത്: 
(എ) രഥോദ്ധത (ബി) വസന്തതിലകം 
(സി) മന്ദാക്രാന്ത (ഡി) തരംഗിണി 
ഉത്തരം : (ഡി )

1640. "ചെമ്പൻകുഞ്ഞ്' എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്: 
(എ) ചന്തുമേനോൻ (ബി) അപ്പു നെടുങ്ങാടി 
(സി) സി.വി. രാമൻ പിള്ള (ഡി) തകഴി 
ഉത്തരം : (ഡി )

1641. കഥകളിയിൽ ഏതുതരം കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഉപയോഗിക്കുന്ന താണ് ചുവന്ന താടി വേഷം? 
(എ) ധീരോദാത്ത നായകർ (ബി) സന്ന്യാസിമാർ 
(സി) ബ്രാഹ്മണർ  (ഡി) ഭയാനക പ്രകൃതി 
ഉത്തരം : (ഡി )
1642. ആരുടെ തൂലികാനാമമാണ് അഭയദേവ്?: 
(എ) എ.പി.പത്രോസ് (ബി) കെ.ശ്രീകുമാർ 
(സി) അയ്യപ്പൻ പിള്ള  (ഡി) എ.അയ്യപ്പൻ 
ഉത്തരം : (സി )

1643. വെടി+ ഉണ്ട= വെടിയുണ്ട-സന്ധിയേത്? 
(എ) ആദേശസന്ധി (ബി) ആഗമസന്ധി 
(സി) ലോപ സന്ധി (ഡി) ദ്വിത്വസന്ധി 
ഉത്തരം : (ബി )

1644. "പൊക്കമില്ലായ്മയാണന്റെ പൊക്കം' എന്ന് രചിച്ചത്: 
(എ) കുഞ്ഞുണ്ണി (ബി) എ. അയ്യപ്പൻ 
(സി) ബാലചന്ദ്രൻ ചുള്ളിക്കാട് (ഡി) അക്കിത്തം 
ഉത്തരം : (എ )

1645. ഗാഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്: 
(എ) കുഞ്ചൻ നമ്പ്യാർ (ബി) കുഞ്ഞിക്കുട്ടൻ തമ്പുരാൻ 
(സി) ചെറുശ്ശേരി (ഡി) രാമപുരത്ത് വാര്യർ 
ഉത്തരം : (സി)

1646. കുട്ടനാടിന്റെ ഇതിഹാസകാരൻ എന്നറിയപ്പെടുന്ന സാഹിത്യകാരൻ: 
(എ) എം.മുകുന്ദൻ (ബി) തകഴി 
(സി) വൈക്കം മുഹമ്മദ് ബഷീർ (ഡി) എം.ടി.വാസുദേവൻ നായർ 
ഉത്തരം : (ബി )

1647. സഹ്യന്റെ മകൻ എന്ന പ്രസിദ്ധമായ കവിതയെഴുതിയത്: 
(എ) ഇടശ്ശേരി  (ബി) വൈലോപ്പിള്ളി 
(സി) സുഗതകുമാരി (ഡി) എൻ.എൻ.കക്കാട് 
ഉത്തരം : (എ )

1648. സൂകരം എന്ന വാക്കിനർഥം: 
(എ) പശു  (ബി) കുതിര 
(സി) സിംഹം (ഡി) പന്നി 
ഉത്തരം : (ഡി )

1649. ജയജയ കോമള കേരള ധരണി. എന്നു തുടങ്ങുന്ന ഗാനം രചിച്ചത്: 
(എ) പി.ഭാസ്കരൻ (ബി) പന്തളം കെ.പി.രാമൻ പിള്ള 
(സി) ബോധേശ്വരൻ (ഡി) അംശി നാരായണപിള 
ഉത്തരം : (സി )

1650. വെളിച്ചം ദുഃഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം എന്നു എന്നെഴുതിയ കവി: (എ) ഒളപ്പമണ്ണ 
(ബി) അക്കിത്തം (സി) പൂന്താനം 
(ഡി) കുഞ്ചൻ നമ്പ്യാർ 
ഉത്തരം : (ബി )

1651. ചെമപ്പുനാട എന്ന ശൈലിയുടെ അർഥം; 
(എ) അനാവശ്യമായ കാലവിളംബം (ബി) പ്രയോജനശൂന്യമായ വസ്തു 
(സി) ഉയർന്ന പദവി (ഡി) കലാപമുണ്ടാക്കുക 
ഉത്തരം : (എ )

1652. ഭൈമീകാമുകൻമാർ എന്ന ശൈലിയുടെ അർഥം: 
(എ) പെരുങ്കള്ളൻമാർ (ബി) ദുഷ്ടൻമാർ 
(സി) സ്ഥാനമോഹികൾ (ഡി) പ്രമാണിമാർ 
ഉത്തരം : (സി )

1653. വേദശബ്ദ രത്നാകരം എന്ന ബൈബിൾ നിഘണ്ടു രചിച്ചതാര്? 
(എ) ഡോ.ഡി.ബാബു പോൾ (ബി) പി.സി.ദേവസ്യ 
(സി) ജോർജ് വർഗീസ് (ഡി) കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള 
ഉത്തരം : (എ )

1654. കേരളത്തിലെ ഏലിയറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന മലയാളകവി: 
(എ) ഒ.എൻ.വി.കുറുപ്പ് (ബി) എൻ.എൻ.കക്കാട് 
(സി) ഇടശ്ശേരി  (ഡി) കടമ്മനിട്ട 
ഉത്തരം : (ബി )

1655. കേരളം വളരുന്നു എന്ന കവിതാസമാഹാരം രചിച്ചത്? 
(എ) ഉള്ളൂർ  (ബി) വള്ളത്തോൾ 
(സി) അക്കിത്തം (ഡി) പാലാ നാരായണൻ നായർ 
ഉത്തരം : (ഡി )

1656. അക്ഷരത്തെറ്റില്ലാത്തത് തിരഞ്ഞെടുക്കുക:
 (എ) ജനാതിപദ്ധ്യം (ബി) ജനാധിപധ്യം 
(സി) ജനാധിപത്യം (ഡി) ജനാതിപത്യം 
ഉത്തരം : (സി )

1657. 'I respond to situations as the case may be nomolong പരിഭാഷ: 
(എ) എന്റെ പ്രതികരണങ്ങൾ സംഭവബഹുലമായിരിക്കും 
(ബി) സംഭവങ്ങളുണ്ടെങ്കിലേ ഞാൻ പ്രതികരിക്കു 
(സി) അവസരങ്ങൾക്കുവേണ്ടി ഞാൻ പ്രതികരിക്കുന്നു 
(ഡി) അവസരോചിതം ഞാൻ സംഭവങ്ങളോടു പതികരിക്കുന്നു 
ഉത്തരം : (ഡി )

1658. താഴെക്കൊടുത്തിരിക്കുന്നവയിൽ ശരിയായ പദം ഏത്? 
(എ) തർജ്ജിമ  (ബി) തർജ്ജുമ 
(സി) തർജിമ  (ഡി) തർജമ 
ഉത്തരം : (ഡി )

1659. "Herculean task' എന്നതിനു സമാനമായ മലയാള ശൈലി: 
(എ) ഹെർക്കുലിയൻ പ്രയത്നം 
ബി) ഹെർക്കലിയൻ കടമ 
(സി) ഹെർക്കുലിയൻ നിയോഗം 
(ഡി) ഭഗീരഥ പ്രയത്നം 
ഉത്തരം : (ഡി )

1660. ശാസ്ത്രജ്ഞൻ എന്ന പദം എങ്ങനെ പിരിച്ചെഴുതാം? 
(എ) ശാസത്ര + ജ്ഞൻ (ബി) ശാസ്ത്രം + അജ്ഞൻ 
(സി) ശാസ്ത്രം+ജ്ഞൻ (ഡി) ശാസ്ത്ര + ജ്ഞൻ 
ഉത്തരം : സി )

1661. താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പദം ഏത്? 
(എ) ലൗകികം (ബി) മുതലാളിത്തം 
(സി) ഐതീഹ്യം (ഡി) പ്രവൃത്തി 
ഉത്തരം : (സി )
1662. "A man had been condemned to death for murder' എന്നതിന്റെ ശരിയായ പരിഭാഷ: (എ) ഒരു മനുഷ്യനെ കൊലപാതകത്തിനു പരിപ്പിച്ചു 
(ബി) ഒരു മനുഷ്യൻ കൊല ചെയ്യപ്പെട്ടിരുന്നു 
(സി) കൊലപാതകത്തിന് ഒരു മനുഷ്യൻ തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ടിരുന്നു (ഡി) ഒരു മനുഷ്യനെ കൊലപാതകത്തിന് തൂക്കിക്കൊന്നു 
ഉത്തരം : (സി )

1663. ഗണം എന്ന് അർഥം വരാത്ത പദമേത്? 
(എ) അശ്മം (ബി) കൂട്ടം 
(സി) സഞ്ചയം  (ഡി) സംഘാതം 
ഉത്തരം : (എ )

1664. അകർമക ക്രിയ ഏത്? 
(എ) ഉറങ്ങി (ബി) ഓടിച്ചു 
(സി) തിന്നു  (ഡി) അടിച്ചു 
ഉത്തരം : (എ )

1665. ഏത് വൃത്തത്തിലാണ് എഴുത്തച്ഛൻ കിളിപ്പാട്ടെഴുതിയത്? 
(എ) കേക (ബി) കാകളി 
(സി) മഞ്ജരി  (ഡി) അനുഷ്ടപ്പ് 
ഉത്തരം : (എ )

1666. കേരള കലാമണ്ഡലം സ്ഥാപിച്ച കവി: 
(എ) ചങ്ങമ്പുഴ  (ബി) വള്ളത്തോൾ 
(സി) ഉള്ളൂർ  (ഡി) കുമാരനാശാൻ 
ഉത്തരം : (ബി )

1667. കല് +മദം= കന്മദം- സന്ധിയേത്? 
(എ) ആദേശം (ബി) ലോപം 
(സി) ദ്വിത്വം (ഡി) ആഗമം 
ഉത്തരം : (എ )

1668. "സാമ്പാർ' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) പോർച്ചുഗീസ് (ബി) പാകൃതം 
(സി) അറബി  (ഡി) മറാഠി 
ഉത്തരം : (ഡി )

1669. ഘടകപദങ്ങളിൽ മധ്യത്തിലുള്ള അർധസിദ്ധങ്ങളായ പദങ്ങൾ ലോപിക്കുന്ന സമാസമാണ്: 
(എ) മധ്യമപദലോപി (ബി) ബഹുവ്രീഹി 
(സി) തത്പുരുഷൻ (ഡി) നിത്യസമാസം 
ഉത്തരം : (എ )

1670. കേരള ഹെമിംഗ് വേ എന്നറിയപ്പെടുന്നത്: 
(എ) കേരളവർമ വലിയ കോയിത്തമ്പുരാൻ 
(ബി) തകഴി ശിവശങ്കരപ്പിള്ള 
(സി) എം.ടി.വാസുദേവൻ നായർ 
(ഡി) സി.വി. രാമൻപിള്ള 
ഉത്തരം : (സി )

1671. "കാലം' രചിച്ചത്: 
(എ) എം.ടി.വാസുദേവൻ നായർ (ബി) എം. മുകുന്ദൻ 
(സി) ഒ.വി.വിജയൻ (ഡി) കേശവദേവ് 
ഉത്തരം : (എ )

1672. "നരനായിങ്ങനെ ജനിച്ചുഭൂമിയിൽ നരക വാരിധി നടുവിൽ ഞാൻ' രചിച്ചത്:
(എ) ചെറുശ്ശേരി  (ബി) അക്കിത്തം 
(സി) പൂന്താനം  (ഡി) മേൽപ്പത്തൂർ 
ഉത്തരം : (സി )

1673. ക്രിയാധാതു വിധി ശീലം മുതലായ വിശേഷാർഥങ്ങളെ കാണിക്കുന്നതാണ്: (എ) നിർദ്ദേശക പ്രകാരം (ബി) നിയോജക പ്രകാരം 
(സി) വിധായക പ്രകാരം (ഡി) അനുജ്ഞായക പ്രകാരം 
ഉത്തരം : (സി )

1674. ഗദ്യവും പദ്യവും ഇടകലർന്ന കാവ്യരൂപം: 
(എ) മണിപ്രവാളം  (ബി) ചമ്പു 
(സി) പാട്ട്  (ഡി) ഇതൊന്നുമല്ല 
ഉത്തരം : (ബി )

1675. തെറ്റായ രൂപമേത്? 
(എ) സത്കർമ്മം (ബി) ഭവത്ഖേദം 
(സി) സത്ഫലം (ഡി) സദ്ഫലം 
ഉത്തരം : (ഡി )

1676. ബൈബിൾ ആദ്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയത്: 
(എ) ഗുണ്ടർട്ട്  (ബി) ബെഞ്ചമിൻ ബെയ്‌ലി 
(സി) ഫ്രാൻസിസ് ബുക്കാനൻ (ഡി) കാൽഡ്വൽ 
ഉത്തരം : (ബി )

1677. "മാസപ്പടി മാതു പിള്ള' എന്ന കഥാപാത്രത്ത സൃഷ്ടിച്ചത് : 
(എ) വേളൂർ കൃഷ്ണൻകുട്ടി (ബി) ചന്തുമേനോൻ 
(സി) തകഴി  (ഡി) കേശവദേവ് 
ഉത്തരം : (എ )

1678. ശരിയായ പദമേത്? 
(എ) അസ്വസ്ഥബാധിതം (ബി) അസ്വാസ്ഥ്യബാധിതം 
(സി) ആസ്വാസ്ഥ്യബാധിതം (ഡി) അസ്വാസ്ഥബാധിതം 
ഉത്തരം : (ബി )

1679. ഒരു പ്രയോഗം തെറ്റാണ്. അതേത്? 
(എ) അനുഗ്രഹം (ബി) അനുഗൃഹീതൻ 
(സി) അനുഗ്രഹീതൻ (ഡി) അനുഗ്രഹിക്കുക 
ഉത്തരം : (സി )

1680. "നിളയുടെ കഥാകാരൻ' എന്നറിയപ്പെടുന്നത്: - 
(എ) എം .ടി.  (ബി) എം.മുകുന്ദൻ 
(സി) കോവിലൻ  (ഡി) ടി.പദ്മനാഭൻ 
ഉത്തരം : (എ )

1681. "പയ്യൻ കഥകൾ' രചിച്ചത്: 
(എ) കോവിലൻ  (ബി) നന്തനാർ 
(സി) വി.കെ.എൻ. (ഡി) എം. മുകുന്ദൻ 
ഉത്തരം : (സി )
1682. "സ്നേഹമാണ മഖിലസാരമൂഴിയിൽ ' എന്ന പരാമർശമുള്ള കുമാരനാശാന്റെ കാവ്യം: 
എ) ലീല  (ബി) കരുണ 
(സി) ദുരവസ്ഥ  (ഡി) നളിനി 
ഉത്തരം : (ഡി )

1683. "ജയ ജയ കോമള കേരള ധരണി ജയ ജയ മാമക പൂജിത ജനനി' എന്നു രചിച്ചത്: 
(എ) അംശി നാരായണപിള്ള (ബി) വള്ളത്തോൾ 
(സി) ബോധേശ്വരൻ (ഡി) ഉള്ളൂർ 
ഉത്തരം : (സി )

1684. "വന്ന ഉടനെ വീണുപോയി' ഈ വാക്യത്തിൽ അനുപ്രയോഗം: 
(എ) വന്ന (ബി) ഉടനെ 
(സി) വീണു  (ഡി) പോയി  
ഉത്തരം : (ഡി )

1685. "I will be there at two o' clock without fail എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) ഞാൻ രണ്ടുമണിക്ക് അവിടെയെത്തിയാൽ രക്ഷപ്പെട്ടു 
(ബി) പരാജയപ്പെട്ടില്ലെങ്കിൽ ഞാൻ രണ്ടുമണിക്ക് തിരിച്ചെത്തും 
(സി) തീർച്ച; ഞാൻ രണ്ടുമണിക്ക് അവിടെ എത്തിയിരിക്കും 
(ഡി) ഞാൻ രണ്ടുമണിക്ക് പരാജയപ്പെട്ടിരിക്കും 
ഉത്തരം : (സി )

1686. പ്രണയം: സ്നേഹം: പ്രയാണം: .....: 
(എ) ജോലി (ബി) വാഹനം
(സി) യാത്ര  ( ഡി ) അഭയം 
ഉത്തരം : (സി )

1687. "Palmistry' എന്നതിന്റെ ശരിയായ പരിഭാഷ: 
(എ) ഹസ്തരേഖാശാസ്ത്രം  (ബി) മുഖലക്ഷണ ശാസ്തം 
(സി) ജ്യോതിശാസ്ത്രം (ഡി) നാഡീശാസ്ത്രം 
ഉത്തരം : (എ )

1688. വിദ്വേഷം: ശ്രതുത:: ദ്വേഷം: .....: 
(എ) ശത്രുത  (ബി) സ്നേഹം 
(സി) ഭയം (ഡി) പരിഹാസം 
ഉത്തരം : (എ )

1689. “അക്ഷരം' എന്ന പദത്തിന്റെ അർത്ഥം: 
(എ) ശബ്ദം (ബി) അറിവ് 
(സി) നാശമില്ലാത്തത് (ഡി) പഠനം 
ഉത്തരം : (സി )

1690. നാമത്തെ വിശേഷിപ്പിക്കാൻ അതിന്റെകൂടെ ചേർക്കുന്ന അപൂർണ ക്രിയ: (എ) പേരെച്ചം  (ബി) വിനയെച്ചം 
(സി) കാരിതം  (ഡി) അകാരിതം 
ഉത്തരം : (എ )

1691. കഥകളിയുടെ പൂർവരൂപം: 
(എ) കൃഷ്ണനാട്ടം (ബി) രാമനാട്ടം 
(സി) ഓട്ടൻ തുള്ളൽ (ഡി) മോഹിനിയാട്ടം 
ഉത്തരം : (ബി )

1692. ദോസ്തോവ്സ്കിയുടെ ജീവിതം ആസ്പദമാക്കി പെരുമ്പടവം ശ്രീധരൻ രചിച്ച നോവൽ: 
(എ) അഷ്ടപദി (ബി) അരൂപിയുടെ മൂന്നാം പാവ് 
(സി) ഒരു സങ്കീർത്തനം പോലെ (ഡി) ഇവയൊന്നുമല്ല. 
ഉത്തരം : (സി )

1693. ഏത് പുസ്തകത്തിലാണ് ആദ്യമായി മലയാളം ലിപി അച്ചടിക്കപ്പെട്ടത്? 
(എ) ഹോർത്തൂസ് മലബാറിക്കസ് (ബി) സംക്ഷേപവേദാർഥം 
(സി) എന്റെ റോമായാത്ര  (ഡി) ഘാതകവധം 
ഉത്തരം : (എ )

1694. “അളി വേണി എന്തു ചെയ്‌വു.....' എന്നു രചിച്ചത്: 
(എ) ഇരയിമ്മൻ തമ്പി (ബി) പൂന്താനം 
(സി) സ്വാതി തിരുനാൾ (ഡി) മേൽപ്പത്തൂർ 
ഉത്തരം : (സി )

1695. നാമത്തിന് ഉദാഹരണമേത്? 
(എ) വെളുക്കുക  (ബി) രാമൻ 
(സി) തണുത്ത  (ഡി) വീണു 
ഉത്തരം : (ബി )

1696. "ഓർക്കുക വല്ലപ്പോഴും' രചിച്ചത്: 
(എ) വയലാർ രാമവർമ (ബി) ചങ്ങമ്പുഴ
(സി) ഒ.എൻ.വി. (ഡി) പി.ഭാസ്കരൻ
ഉത്തരം : (ഡി )

1697. കഥകളിയുണ്ടെന്ന് നാട്ടുകാരെ അറിയിക്കുന്ന ചടങ്ങ്: 
(എ) തോടയം  (ബി) മഞ്ജു തര
(സി) പുറപ്പാട്  (ഡി) കേളികൊട്ട് 
ഉത്തരം : (ഡി )

1698. "ട' വർഗത്തിന്റെ മറ്റൊരു പേര്
(എ) താലവ്യം (ബി) കണ്‌ഠ്യം
(സി) മൂർധന്യം  (ഡി) ദന്ത്യം 
ഉത്തരം : (സി )

1699. ആദേശ സന്ധിക്ക് ഉദാഹരണമേത്?
(എ) വട്ടച്ചട്ടി (ബി) തകരപ്പാത്രം
(സി) തൊണ്ണൂറ്  (ഡി) കൂട്ടത്തല്ല്
ഉത്തരം : (സി )

1700. "പഞ്ചായത്ത്' എന്ന പദം ഏത് ഭാഷയിൽ നിന്നാണ് മലയാളത്തിലെത്തിയത്? (എ) പോർച്ചുഗീസ് (ബി) പ്രാകൃതം 
 (സി) അറബി  (ഡി) ഹിന്ദി
ഉത്തരം : (ഡി )


<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here