പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -5 

401. മറുകര കാണാത്തത് എന്നര്‍ഥമുള്ളത്:
(എ) ആമൂലാഗ്രം (ബി) അസഹ്യം
(സി) ആപാദചൂഡം (ഡി) അപാരം
ഉത്തരം: അപാരം

402. ശരിയായ പദമേത്?
(എ) യാദൃശ്ചികം (ബി) യാദൃച്ചികം
(സി) യാദൃച്ഛികം (ഡി) യാദൃഛികം
ഉത്തരം: യാദൃച്ഛികം

403. ശരത്+ ചന്ദ്രന്‍ = ?
(എ) ശരച്ചന്ദ്രന്‍ (ബി) ശരശ്ചന്ദ്രന്‍
(സി) ശരച്ശന്ദ്രന്‍ (ഡി) ശരഛന്ദ്രന്‍
ഉത്തരം: ശരച്ചന്ദ്രന്‍

404. 'വനരോദനം' എന്ന ശൈലിയുടെ പൊരുള്‍:
(എ) നിഷ്പ്രയോജനമായ സങ്കടനിവേദനം
(ബി) പ്രയോജനരഹിതമായ അലങ്കാരം
(സി) ലോകപരിചയക്കുറവ്
(ഡി) പുറത്തുകാണിക്കാത്ത യോഗ്യത
ഉത്തരം: നിഷ്പ്രയോജനമായ സങ്കടനിവേദനം

405. 'പതിനൊന്നാം മണിക്കൂര്‍ എന്ന ശൈലിയുടെ അര്‍ഥം:
(എ) എല്ലാം കഴിഞ്ഞിട്ട്
(ബി) തുടക്കത്തില്‍
(സി) അവസാന നിമിഷത്തിന് തൊട്ടു മുമ്പ്
(ഡി) രാത്രി പതിനൊന്നുമണിക്ക്
ഉത്തരം: അവസാന നിമിഷത്തിന് തൊട്ടു മുമ്പ്

406. അഭിജ്ഞാനം എന്ന വാക്കിന്‍റെ അര്‍ഥം:
(എ) തിരിച്ചറിയാനുള്ള അടയാളം
(ബി) അറിവ്
(സി) അഗാധ പാണ്ഡിത്യം
(ഡി) അറിയാനുള്ള ആഗ്രഹം
ഉത്തരം: തിരിച്ചറിയാനുള്ള അടയാളം

407.തെറ്റായ വാക്യമേത്?
(എ) അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്.
(ബി) അവന്‍ നിന്നെ ആശ്രയിച്ചതു  മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്.
(സി) അവന്‍ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാത്തതിനാലാണ്.
(ഡി) അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്.
ഉത്തരം: അവന്‍ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാത്തതിനാലാണ്

408. ‘Just in time’ എന്ന പ്രയോഗത്തിന്‍റെ അര്‍ഥമെന്ത്?
(എ) സമയം നോക്കാതെ
(ബി) യോജിച്ച സന്ദര്‍ഭത്തില്‍
(സി) സമയം പാലിക്കാതെ
(ഡി) കൃത്യസമയത്ത്
ഉത്തരം: കൃത്യസമയത്ത്

409. ‘There is little time to waste’ എന്നതിന്‍റെ പരിഭാഷ.
(എ) വെറുതേ കളയാന്‍ അല്‍പ സമയമേയുള്ളൂ.
(ബി) വെറുതെ കളയാന്‍ ഒട്ടും സംഅയമില്ല
(സി)  സമയം വെറുതേ കളയാനുള്ളതല്ല
(ഡി) വെറുതെ സമയം പാഴാക്കി കളയരുത്
ഉത്തരം: വെറുതെ കളയാന്‍ ഒട്ടും സംഅയമില്ല

410. ‘The kingdom of God is within you’ എന്നതിന്‍റെ പരിഭാഷ:
(എ) സ്വര്‍ഗരാജ്യത്തുള്ള ദൈവത്തെ നിങ്ങളുടെ ഉള്ളിലേക്ക് കൊണ്ടുവരണം.
(ബി) ദൈവത്തിന്‍റെി രാജ്യം നിങ്ങള്‍ക്കുള്ളതാണ്.
(സി) സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളിലല്ല ഉള്ളത്.
(ഡി) സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയാകുന്നു.
ഉത്തരം: സ്വര്‍ഗരാജ്യം നിങ്ങളുടെ ഉള്ളില്‍ത്തന്നെയാകുന്നു.

411. ‘Forgetfulness is some times a blessing’ എന്നതിന്‍റെ പരിഭാഷ.
(എ) മറവി എല്ലായ്പോഴും അനുഗ്രഹം തന്നെ
(ബി) മറക്കുന്നത് അത്ര നല്ല അനുഗ്രഹമല്ല
(സി) മറവി ചിലപ്പോള്‍ ഒരനുഗ്രഹമാണ്
(ഡി) മറവി എത്ര നല്ല ഒരനുഗ്രഹമാണ്
ഉത്തരം: മറവി ചിലപ്പോള്‍ ഒരനുഗ്രഹമാണ്

412. ‘He put out the lamp’ എന്നതിന്‍റെ പരിഭാഷ.
(എ) അവന്‍ വിളക്ക് തെളിയിച്ചു
(ബി) അവന്‍ വിളക്ക് വെളിയില്‍ വച്ചു
(സി) അവന്‍ വിളക്ക് പുറത്തെറിഞ്ഞു
(ഡി) അവന്‍ വിളക്കണച്ചു
ഉത്തരം: അവന്‍ വിളക്കണച്ചു

413. ധാത്രി എന്ന പദത്തിനര്‍ഥം
(എ) അമ്മ
(ബി) സഹോദരി
(സി) വളര്‍ത്തമ്മ
(ഡി) മുത്തശ്ശി
ഉത്തരം: വളര്‍ത്തമ്മ

414. സൂകരം എന്ന വാക്കിനര്‍ഥം
(എ) പശു
(ബി) കുതിര
(സി) സിംഹം
(ഡി) പന്നി
ഉത്തരം: പന്നി

415. ചെമപ്പുനാട എന്ന ശൈലിയുടെ അര്‍ഥം:
(എ) അനാവശ്യമായ കാലവിളംബം
(ബി) പ്രയോജനശൂന്യമായ വസ്തു
(സി) ഉയര്‍ന്ന പദവി
(ഡി) കലാപമുണ്ടാക്കുക
ഉത്തരം: അനാവശ്യമായ കാലവിളംബം

416. ഭൈമീകാമുകന്‍മാര്‍ എന്ന ശൈലിയുടെ അര്‍ഥം:
(എ) പെരുങ്കള്ളډാര്‍
(ബി) ദുഷ്ടന്‍മാര്‍
(സി) സ്ഥാനമോഹികള്‍
(ഡി) പ്രമാണിമാര്‍
ഉത്തരം: സ്ഥാനമോഹികള്‍

417. ശരിയായ പദമേത്?
(എ) വിമ്മിഷ്ടം
(ബി) വിമ്മിഷ്ഠം
(സി) വിമിഷ്ടം
(ഡി) വിമ്മിട്ടം
ഉത്തരം: വിമ്മിട്ടം

418. ശരിയായ വാക്കേത്?
(എ) ഗരുഢന്‍
(ബി) ഗരുഡന്‍
(സി) ഗരുഠന്‍
(ഡി) ഗരുടന്‍
ഉത്തരം: ഗരുഡന്‍

419. 'പരിവ്രാജകന്‍' എന്ന വാക്കിനര്‍ഥം:
(എ) രാജാവ്
(ബി) പരിചാരകന്‍
(സി) സന്ന്യാസി
(ഡി) മോഷ്ടാവ്
ഉത്തരം: സന്ന്യാസി

420. തെറ്റായ പദമേത്?
(എ) മഹത്ത്വം
(ബി) സമ്രാട്ട്
(സി) അനുഗ്രഹീതന്‍
(ഡി) സ്രഷ്ടാവ്
ഉത്തരം: അനുഗ്രഹീതന്‍

421. 'സുഗ്രീവശാസന' എന്ന ശൈലിയുടെ അര്‍ഥം:
(എ) ദുര്‍ബലമായ തടസ്സവാദം
(ബി) അലംഘനീയമായ കല്‍പന
(സി) കപടസദാചാരി
(ഡി) കൗശലപ്രയോഗം
ഉത്തരം: അലംഘനീയമായ കല്‍പന

422. അമ്പലംവിഴുങ്ങി എന്ന ശൈലിയുടെ അര്‍ഥം:
(എ) പരമഭക്തന്‍
(ബി) പെരുംകള്ളന്‍
(സി) ദുഷ്ടസന്തതി
(ഡി) അവസരവാദി
ഉത്തരം: പെരുംകള്ളന്‍

423. ഉപ്പും ചോറും തിന്നുക എന്ന ശൈലിയുടെ അര്‍ഥം:
(എ) വയറുനിറയെ തിന്നുക
(ബി) വില കുറഞ്ഞ ഭക്ഷണം കഴിക്കുക
(സി) ആശ്രിതനായി കഴിയുക
(ഡി) മോഷ്ടിക്കുക
ഉത്തരം: ആശ്രിതനായി കഴിയുക

424. എണ്ണിച്ചുട്ട അപ്പം എന്ന ശൈലിയുടെ അര്‍ഥം.
(എ) രുചികരമായ ആഹാരം
(ബി) വിലകൂടിയ ഭക്ഷണം
(സി) പരിമിതവസ്തു
(ഡി) നിഷ്ഫലവസ്തു
ഉത്തരം: പരിമിതവസ്തു

425. കുറുപ്പിന്‍റെ ഉറപ്പ് എന്ന ശൈലിയുടെ അര്‍ഥം:
(എ) നര്‍മഭാഷണം
(ബി) നിഷ്ഫലമായ ഉറപ്പ്
(സി) ലംഘിക്കാത്ത വാഗ്ദാനം
(ഡി) സര്‍വാധികാരം
ഉത്തരം: നിഷ്ഫലമായ ഉറപ്പ്

426. ഗ്രഹിക്കുന്ന ആള്‍ എന്നതിന് ഒറ്റപ്പദം:
(എ) ഗ്രാഹകന്‍
(ബി) വക്താവ്
(സി) ശ്രോതാവ്
(ഡി) ഗ്രഹണി
ഉത്തരം: ഗ്രാഹകന്‍

427. അര്‍ധരാത്രിക്കു കുട പിടിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) അനാവശ്യമായ ആഡംബരം കാണിക്കുക
(ബി) സാഹചര്യത്തിനൊത്തുപ്രവര്‍ത്തിക്കുക
(സി) കുഴപ്പത്തില്‍ മുതലെടുക്കുക
(ഡി) അന്യരെ ആശ്രയിക്കുക
ഉത്തരം: അനാവശ്യമായ ആഡംബരം കാണിക്കുക

428. മണ്ഡൂകം എന്ന വാക്കിനര്‍ഥം:
(എ) കിണര്‍
(ബി) തവള
(സി) പാമ്പ്
(ഡി) അലസന്‍
ഉത്തരം: തവള

429. മലയാളഭാഷ ഏതു ഗോത്രത്തില്‍പ്പെടുന്നു.
(എ) ദ്രാവിഡഗോത്രം
(ബി) ഇന്തോ-ആര്യന്‍
(സി) സിനോ-ടിബറ്റന്‍
(ഡി) ഇന്തോ-യൂറോപ്യന്‍
ഉത്തരം: ദ്രാവിഡഗോത്രം

430. ഒരു വാക്യത്തിന്‍റെ അവസാനത്തില്‍ ഉപയോഗിക്കുന്ന ചിഹ്നം
(എ) ഭിത്തിക
(ബി) അല്പവിരാമം
(സി) പൂര്‍ണവിരാമം
(ഡി) അങ്കുശം
ഉത്തരം: പൂര്‍ണവിരാമം

431. താഴെക്കൊടുത്തിരിക്കുന്ന പദങ്ങളില്‍ ബഹുവചന രൂപമല്ലാത്തത്:
(എ) മക്കള്‍
(ബി) കുഞ്ഞുങ്ങള്‍
(സി) പെങ്ങള്‍
(ഡി) ആണുങ്ങള്‍
ഉത്തരം: പെങ്ങള്‍

432. താഴെപ്പറയുവയില്‍ സ്തീലിംഗപദമേത്?
(എ) പതി
(ബി) ശ്വശ്രു
(സി) കവി
(ഡി) തമ്പി
ഉത്തരം: ശ്വശ്രു

433. വ്യാകരണം പഠിച്ചിട്ടുള്ളയാള്‍
(എ) വൈയാകരണന്‍
(ബി) വിദ്വാന്‍
(സി) വിദഗ്ധന്‍
(ഡി) വ്യാകരണന്‍
ഉത്തരം: വൈയാകരണന്‍

434. കുടത്തിലെ വിളക്ക് എന്ന ശൈലിയുടെ അര്‍ഥം:
(എ) പ്രയോഗിച്ചുകാണാത്ത വൈദഗ്ധ്യം
(ബി) അസാധരണമായ തണ്ട്
(സി) അലഭ്യവസ്തു
(ഡി) അപരിഷ്കൃതന്‍
ഉത്തരം: പ്രയോഗിച്ചുകാണാത്ത വൈദഗ്ധ്യം

435. ഹിരണ്യം എന്ന വാക്കിന്‍റെ അര്‍ഥം:
(എ) വനം
(ബി) സ്വര്‍ണം
(സി) സിംഹം
(ഡി) ആന
ഉത്തരം: സ്വര്‍ണം

436. ശരിയായ പ്രയോഗം:
(എ) പത്തുവീടുകള്‍
(ബി) പത്തുനാഴികള്‍
(സി) പത്തു കുട്ടി
(ഡി) പത്തു രൂപാ
ഉത്തരം: പത്തു രൂപാ

437. ആകാശത്തിന്‍റെ പര്യായമല്ലാത്തത്:
(എ) വ്യോമം
(ബി) ഗഗനം
(സി) നാകം
(ഡി) അംബരം
ഉത്തരം: നാകം

438. “Waxing and vaning’ എന്നതിന് ഏറ്റവും അനുയോജ്യമായ മലയാള രൂപം:
(എ) ചിട്ടവട്ടങ്ങള്‍
(ബി) വേലിയേറ്റവും വേലിയിറക്കവും
(സി) വൃദ്ധിക്ഷയങ്ങള്‍
(ഡി) ഉദയാസ്തമയങ്ങള്‍
ഉത്തരം: വൃദ്ധിക്ഷയങ്ങള്‍

439. ‘Accept this for the time being’ എന്നതിന്‍റെ പരിഭാഷ.
(എ) സമയക്കുറവ് കാരണം ഇത് പരിഗണിക്കുക
(ബി) തല്‍ക്കാലത്തേക്ക് ഇത് സ്വീകരിക്കുക
(സി) സമയാസമയങ്ങളില്‍ ഇത് അംഗീകരിക്കുക
(ഡി) എല്ലാക്കാലത്തേക്കുമായി ഇത് സമ്മതിക്കുക
ഉത്തരം: തല്‍ക്കാലത്തേക്ക് ഇത് സ്വീകരിക്കുക

440. ചക്രശ്വാസം വലിക്കുക എന്നാല്‍
(എ) അത്യധികം വിഷമിക്കുക
(ബി) വല്ലാതെ ദ്രോഹിക്കുക
(സി) ആസ്ത്മ കൊണ്ട് കഷ്ടപ്പെടുക
(ഡി) അമിത പലിശ ഈടാക്കുക
ഉത്തരം: അത്യധികം വിഷമിക്കുക

441. തെറ്റിച്ചെഴുതിയ പദമേത്?
(എ) ദാരിദ്ര്യം
(ബി) കോപിഷ്ഠന്‍
(സി) ദ്രൗപദി
(ഡി) ഐഹീകം
ഉത്തരം: ഐഹീകം

442. കിണറ്റിലെ തവള എന്ന ശൈലിയുടെ അര്‍ഥം:
(എ) ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി
(ബി) ഒഴിയാബാധക്കാരനായ ഉപദ്രവകാരി
(സി) പരിചയസമ്പന്നന്‍
(ഡി) കുഴപ്പക്കാരന്‍
ഉത്തരം: ലോകപരിജ്ഞാനം കുറഞ്ഞ വ്യക്തി

443. കണ്ണില്‍ പൊടിയിടുക എന്ന ശൈലിയുടെ അര്‍ഥം:
(എ) മാന്ത്രികവിദ്യ കാണിക്കുക
(ബി) വഞ്ചിക്കുക
(സി) തോല്‍പ്പിക്കുക
(ഡി) ദാക്ഷിണ്യം കാണിക്കാതിരിക്കുക
ഉത്തരം: വഞ്ചിക്കുക

444. മകളുടെ ഭര്‍ത്താവ് എന്നര്‍ഥമുള്ളത്:
(എ) ശ്വശുരന്‍
(ബി) ശ്വശ്രു
(സി) ജാമാതാവ്
(ഡി) സ്നുഷ
ഉത്തരം: ജാമാതാവ്

445. ആര്‍ഷം എന്ന വാക്കിനര്‍ഥം:
(എ) ഋഷിയെ സംബന്ധിച്ചത്
(ബി) പഴക്കമുള്ളത്
(സി) പുണ്യം
(ഡി) മഹത്തായത്
ഉത്തരം: ഋഷിയെ സംബന്ധിച്ചത്

446. "Credibility" എന്നതിനു തത്തുല്യമായത്:
(എ) വിശ്വസ്തത
(ബി) ആത്മാര്‍ഥത
(സി) വിശ്വാസ്യത
(ഡി) കടപ്പാട്
ഉത്തരം: വിശ്വാസ്യത

447. 'പാഷാണത്തിലെ കൃമി' എന്ന പ്രയോഗത്തിനര്‍ഥം:
(എ) ശുദ്ധഗതിത്ഥാരന്‍
(ബി) തമാശക്കാരന്‍
(സി) മഹാദുഷ്ടന്‍
(ഡി) നിഷ്ഫലവസ്തു
ഉത്തരം: മഹാദുഷ്ടന്‍

448. ദന്തഗോപുരം എന്ന ശൈലിയുടെ അര്‍ഥം:
(എ) സുരക്ഷാസ്ഥാനം
(ബി) നിഗൂഢസ്ഥാനം
(സി) സാങ്കല്‍പ്പിക സ്വര്‍ഗം
(ഡി) വിശിഷ്ടവസ്തു
ഉത്തരം: സാങ്കല്‍പ്പിക സ്വര്‍ഗം

449. “A fair weather friend’ എന്നാല്‍:
(എ) ലാഘവചിത്തനായ സുഹൃത്ത്
(ബി) സന്തോഷവാനായ കൂട്ടുകാരന്‍
(സി) പരസഹായിയായ ചങ്ങാതി
(ഡി) ആപത്തില്‍ ഉതകാത്ത സ്നേഹിതന്‍
ഉത്തരം: ആപത്തില്‍ ഉതകാത്ത സ്നേഹിതന്‍

450. ചരിത്രാതീതകാലം എന്ന വാക്കിന്‍റെ ശരിയായ അര്‍ഥം:
(എ) ചരിത്രത്തിനുശേഷമുള്ള കാലം
(ബി) ചരിത്രം തുടങ്ങുന്ന കാലം
(സി) ചരിത്രത്തിനുമുമ്പുള്ള കാലം
(ഡി) ചരിത്രകാലം
ഉത്തരം: ചരിത്രത്തിനുമുമ്പുള്ള കാലം

451. വ്യാഴദശ എന്ന ശൈലിയുടെ അര്‍ഥം:
(എ) കഷ്ടകാലം
(ബി) ഭാഗ്യകാലം
(സി) നാശകാലം
(ഡി) അമംഗളവേള
ഉത്തരം: ഭാഗ്യകാലം

452. ലംഘിക്കാനാവാത്ത അഭിപ്രായം എന്നര്‍ഥമുള്ളത്:
(എ) ഭരതവാക്യം
(ബി) വേദവാക്യം
(സി) നളപാകം
(ഡി) ചക്രശ്വാസം
ഉത്തരം: വേദവാക്യം

453. സ്ത്രീലിംഗ പദമേത്:
(എ) പാപി
(ബി) പാപന്‍
(സി) പാപിനി
(ഡി) പൗത്രന്‍
ഉത്തരം: പാപിനി
454. അമ്മയുടെ അച്ഛന്‍:
(എ) പിതാമഹന്‍
(ബി) ജാമാതാവ്
(സി) പൂര്‍വികന്‍
(ഡി) മാതാമഹന്‍
ഉത്തരം: മാതാമഹന്‍

455. 'കബന്ധം' എന്ന വാക്കിനര്‍ഥം:
(എ) തല വേര്‍പെട്ട ഉടല്‍
(ബി) ഉടല്‍ വേര്‍പെട്ട തല
(സി) കൃത്രിമതലക്കെട്ട്
(ഡി) തലയോട്ടി
ഉത്തരം: തല വേര്‍പെട്ട ഉടല്‍

456. 'അധരവ്യായാമം' എന്ന ശൈലിയുടെ അര്‍ഥം:
(എ) വ്യര്‍ഥഭാഷണം
(ബി) പുകഴ്ത്തല്‍
(സി) അശുഭസൂചന
(ഡി) ഗൂഢാലോചന
ഉത്തരം: വ്യര്‍ഥഭാഷണം

457.ചാക്കിട്ടുപിടുത്തം എന്ന ശൈലിയുടെ അര്‍ഥം:
(എ) മോഷണം
(ബി) മഹാദ്രോഹം
(സി) അവസാനമാര്‍ഗം
(ഡി) സ്വാധീനത്തില്‍ വരുത്തുക
ഉത്തരം: സ്വാധീനത്തില്‍ വരുത്തുക

458.ശരിയായ പദം ഏത്?
(എ) ഭ്രഷ്ഠ്
(ബി) ഭ്രഷ്ട്
(സി) ഭൃഷ്ട്
(ഡി) ഭൃഷ്ഠ്
ഉത്തരം: ഭ്രഷ്ട്

459. താഴെക്കൊടുത്തിരിക്കുന്നവയില്‍ പര്യായപദമല്ലാത്തത് ഏത്?
(എ) താരം
(ബി) ഉഡു
(സി) ആതങ്കം
(ഡി) ഋക്ഷം
ഉത്തരം: ആതങ്കം

460. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) ആദ്ധ്യാത്മീകം
(ബി) അധ്യാത്മീകം
(സി) ആധ്യാത്മികം
(ഡി) അധ്യാത്മികം
ഉത്തരം: ആധ്യാത്മികം

461. ഉരുളയ്ക്ക് ഉപ്പേരി എന്ന ശൈലിയുടെ അര്‍ഥം:
(എ) രുചികരമായ ഭക്ഷണം
(ബി) തക്ക മറുപടി
(സി) നിഷ്ഫല വസ്തു
(ഡി) നേര്‍വിപരീതം
ഉത്തരം: തക്ക മറുപടി

462. തെക്കോട്ടു പോകുക എന്ന ശൈലിയുടെ അര്‍ഥം:
(എ) അവസാനം കാണുക
(ബി) മരിക്കുക
(സി) കഷ്ടപ്പെടുക
(ഡി) ഗതിയില്ലാതാകുക
ഉത്തരം: മരിക്കുക

463. ചെണ്ട കൊട്ടിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) പുകഴ്ത്തുക
(ബി) വധിക്കുക
(സി) പരിഹാസ്യനാക്കുക
(ഡി) ധൂര്‍ത്തടിക്കുക
ഉത്തരം: പരിഹാസ്യനാക്കുക

464. എരിതീയില്‍ എണ്ണയൊഴിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) ദു:ഖം ഇല്ലാതാക്കുക
(ബി) ക്ളേശം വര്‍ധിപ്പിക്കുക
(സി) ഭയം ഉണ്ടാക്കുക
(ഡി) ആശ്വസിപ്പിക്കുക
ഉത്തരം: ക്ളേശം വര്‍ധിപ്പിക്കുക

465. 'പമ്പരം ചുറ്റിക്കുക എന്ന ശൈലിയുടെ അര്‍ഥം:
(എ) വിനോദിപ്പിക്കുക
(ബി) തമാശപറയുക
(സി) പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക
(ഡി) മദ്യപിക്കുക
ഉത്തരം: പരിഭ്രമിപ്പിച്ച് കഷ്ടപ്പെടുത്തുക

466. രാമേശ്വരത്തെ ക്ഷൗരം എന്ന ശൈലിയുടെ അര്‍ഥം:
(എ) മുഴുപ്പട്ടിണി
(ബി) തക്ക പ്രതിവിധി
(സി) ദുര്‍ബലന്യായം
(ഡി) പൂര്‍ത്തിയാകാത്ത കാര്യം
ഉത്തരം: പൂര്‍ത്തിയാകാത്ത കാര്യം

467. നളിനി എന്ന വാക്കിനര്‍ഥം:
(എ) താമര
(ബി) താമരപ്പൊയ്ക
(സി) നദി
(ഡി) ചന്ദ്രന്‍
ഉത്തരം: താമരപ്പൊയ്ക

468. ശരിയായ പദമേത്?
(എ) സ്ഭുരിക്കുക
(ബി) സ്ഫുരിക്കുക
(സി) സ്ബുരിക്കുക
(ഡി) സ്പുരിക്കുക
ഉത്തരം: സ്ഫുരിക്കുക

469. ഗോപി തൊടുക എന്ന ശൈലിയുടെ അര്‍ഥം:
(എ) സമാരംഭിക്കുക
(ബി) വിഫലമാകുക
(സി) അപമാനിക്കുക
(ഡി) അശുദ്ധമാകുക
ഉത്തരം: വിഫലമാകുക

470. ‘A few pages of this book are wanting’ എന്നതിന്‍റെ
പരിഭാഷ:
(എ) ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ ആവശ്യമുള്ളതാണ്
(ബി) പുസ്തകത്തിലെ ചില പുറങ്ങള്‍ ആവശ്യമില്ല
(സി) ചില പുസ്തകത്തിലെ ഈ പുറങ്ങള്‍ ആവശ്യമില്ല
(ഡി) ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ കാണാനില്ല
ഉത്തരം: ഈ പുസ്തകത്തിലെ ചില പുറങ്ങള്‍ കാണാനില്ല

471. ശരിയായ പ്രയോഗമേത്?
(എ) പ്രതിനിഥീകരിക്കുക
(ബി) പ്രതിനിധികരിക്കുക
(സി) പ്രതിനിതീകരിക്കുക
(ഡി) പ്രതിനിധീകരിക്കുക
ഉത്തരം: പ്രതിനിധീകരിക്കുക

472. ‘Let me go to dinner’ എന്നതിന്‍റെ പരിഭാഷ:
(എ) എന്നെ വിരുന്നിനു പോകാന്‍ സമ്മതിക്കുക
(ബി) എന്നെ വിരുന്നുണ്ണാന്‍ അനുവദിക്കുക
(സി) എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക
(ഡി) എനിക്ക് വിരുന്നിന് പോകണം
ഉത്തരം: എന്നെ വിരുന്നിനു പോകാന്‍ അനുവദിക്കുക

473. കുന്ദം എന്നാല്‍:
(എ) മുല്ല      
(ബി) കുത്താനുള്ള ആയുധം
(സി) വള്ളി
(ഡി) ഓട്ടക്കാരന്‍
ഉത്തരം: മുല്ല

474. ‘His marriage was the turning point in his life ' എന്നതിന്‍റെ ശരിയായ തര്‍ജമ:
(എ) വിവാഹം അവന്‍റെ ജീവിതത്തിലെ നിര്‍ണായക നിമിഷമായിരുന്നു
(ബി) അവന്‍റെ വിവാഹം ജീവിതത്തിലെ മറക്കാാനാവാത്ത സംഭവമായി
(സി) അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു
(ഡി) വിവാഹം അവനെ ജീവിതത്തില്‍ താല്പര്യമുള്ളവനാക്കി മാറ്റി
ഉത്തരം: അവന്‍റെ വിവാഹം അവന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു

475. പാദം മുതല്‍ ശിരസ്സുവരെ എന്നതിനു തുല്യമായത്:
(എ) ആമൂലാഗ്രം
(ബി) ആചന്ദ്രതാരം
(സി) ആപാദചുഡം
(ഡി) സമസ്തം
ഉത്തരം: ആപാദചുഡം

476. പൂജകബഹുവചനത്തിനുദാഹരണമല്ലാത്തത്:
(എ) തമ്പ്രാക്കള്‍
(ബി) വാദ്ധ്യാര്‍
(സി) പണിക്കര്‍
(ഡി) അദ്ധ്യാപകര്‍
ഉത്തരം: അദ്ധ്യാപകര്‍

477.  “Democracy is the ‘watch and ward’ of Freedom” എന്നതിന്‍റെ പരിഭാഷ.
(എ) ജനാധിപത്യം സ്വാതന്ത്ര്യത്തിന്‍റെ രക്ഷയ്ക്കുള്ളതാണ്
(ബി) സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കലാണ് ജനാധിപത്യം
(സി) സ്വാതന്ത്ര്യത്തിന്‍റെ മൂല്യം ജനാധിപത്യത്തിലാണ്
(ഡി) സ്വാതന്ത്ര്യത്തിന്‍റെ കാവല്‍ഭടനാണ് ജനാധിപത്യം
ഉത്തരം: സ്വാതന്ത്ര്യത്തിന്‍റെ കാവല്‍ഭടനാണ് ജനാധിപത്യം

478. ശരിയല്ലാത്ത പ്രയോഗം ഏത്?
(എ) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ബി) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
(സി) അതാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നത്
(ഡി) അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം
ഉത്തരം: അതുകൊണ്ടാണ് ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെടാന്‍ കാരണം

479. ‘Attend the interview without fail’ എന്നതിന്‍റെ പരിഭാഷ.
(എ) നിര്‍ബന്ധമായും ഇന്‍റര്‍വ്യൂവിന് ഹാജരാകണം
(ബി) കൃത്യമായി ഇന്‍റര്‍വ്യൂവിന് എത്തണം
(സി) ഇന്‍റര്‍വ്യൂവില്‍ പരാജയപ്പെടാം
(ഡി) ഇന്‍റര്‍വ്യൂവില്‍ പങ്കെടുത്താല്‍ പരാജയപ്പെടില്ല
ഉത്തരം: നിര്‍ബന്ധമായും ഇന്‍റര്‍വ്യൂവിന് ഹാജരാകണം

480. ‘I went to see him off at the airport’ എതിന് യോജിക്കുന്ന വിവര്‍ത്തനം:
(എ) അവനെ അവസാനമായിക്കാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(ബി) അവനെ യാത്രയാക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(സി)  അവനെ ഒരു നോക്കുകാണാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
(ഡി) അവനെ എതിരേല്‍ക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി
ഉത്തരം: അവനെ യാത്രയാക്കാന്‍ ഞാന്‍ വിമാനത്താവളത്തില്‍പ്പോയി

481.മഞ്ജിരം എന്ന വാക്കിനര്‍ഥം:
(എ) കാല്‍ച്ചിലമ്പ്
(ബി) താമരപ്പൂവ്
(സി) ചന്ദ്രബിംബം
(ഡി) ഇളംകാറ്റ്
ഉത്തരം: കാല്‍ച്ചിലമ്പ്
482. ‘To set free’ എന്നതിന്‍റെ പരിഭാഷ:
(എ) സ്വതന്ത്രമാക്കുക
(ബി) സ്വാതന്ത്ര്യം നേടുക
(സി) സ്വതന്ത്രമാകുക
(ഡി) സ്വാതന്ത്ര്യം പ്രഖ്യാപിക്കുക
ഉത്തരം: സ്വതന്ത്രമാക്കുക

483.‘Hockey is the national game of India’ എന്നതിന്‍റെ പരിഭാഷ:
(എ) ഇന്ത്യയുടെ ദേശീയ വിനോദങ്ങളിലൊന്നാണ് ഹോക്കി
(ബി)ദേശീയ തലത്തിലുള്ള ഇന്ത്യയുടെ ഏക വിനോദം ഹോക്കിയാണ്
(സി) ഇന്ത്യയുടെ പ്രധാന വിനോദമാണ് ഹോക്കി
(ഡി) ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി
ഉത്തരം: ഇന്ത്യയുടെ ദേശീയ വിനോദമാണ് ഹോക്കി

484. താഴെപ്പറയുന്നവയില്‍ ശരിയായ ശൈലി ഏത്?
(എ) അംബരചുംബിയായ ആകാശം
(ബി) അംബരചുംബിയായ ചെടി
(സി) അംബരചുംബിയായ മതില്‍
(ഡി) അംബരചുംബിയായ കൊടുമുടി
ഉത്തരം: അംബരചുംബിയായ കൊടുമുടി

485. ഭര്‍ത്താവിന്‍റെ പര്യായമല്ലാത്തത്:
(എ) കണവന്‍
(ബി) തനയന്‍
(സി)  വല്ലഭന്‍
(ഡി) കാന്തന്‍
ഉത്തരം: തനയന്‍

486. “A rolling stone gathers no moss’  എന്നതിനു സമാനമായ പഴഞ്ചൊല്ലേത്?
(എ) ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ
(ബി) ഉരുളുന്ന കല്ലില്‍ ചളി പിടിക്കുമോ
(സി) ഉരുളുന്ന കല്ലില്‍ പൊടി പിടിക്കുമോ
(ഡി) ഉരുളുന്ന കല്ലില്‍ പായല്‍ പിടിക്കും
ഉത്തരം: ഉരുളുന്ന കല്ലില്‍ പായല്‍ പുരളുമോ

487. ‘Nothing is worth than this day’ എന്നതിന്‍റെ പരിഭാഷ:
(എ) ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല
(ബി) വിലപ്പെട്ട ഒന്നും ഇന്നില്ല
(സി) ഈ ദിവസങ്ങളാണ് ഏറ്റവും വിലപ്പെട്ടത്
(ഡി) എല്ലാ ദിവസങ്ങളും വിലപ്പെട്ടതാണ്
ഉത്തരം: ഇന്നിനെക്കാള്‍ വിലപ്പെട്ടതായി ഒന്നുമില്ല

488. ‘Nothing is worth than this day’ എന്നത് ഏത് തരം ചികിത്സയുടേതാണ്?
(എ) ആയുര്‍വേദം
(ബി) സിദ്ധവൈദ്യം
(സി) നാട്ടുചികിത്സ
(ഡി) സ്വയം ചികിത്സ
ഉത്തരം: ആയുര്‍വേദം

489. താഴെക്കൊടുത്തിരിക്കുന്നവയില്‍ 'പറഞ്ഞയച്ചവന്‍'എന്നര്‍ഥം വരുന്ന വാക്ക്:
(എ) പ്രേക്ഷകന്‍
(ബി) പോഷകന്‍
(സി) പ്രേഷകന്‍
(ഡി) പ്രോക്ഷകന്‍
ഉത്തരം: പ്രേഷകന്‍

490. History is the essence of innumerable biographies എന്നതിന്‍റെ പരിഭാഷ.
(എ) അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം
(ബി) അനേകം ജീവചരിത്രങ്ങളുടെ സംയോഗമാണ് ചരിത്രം
(സി) അനേകം ജീവചരിത്രങ്ങളുടെ സമാഹാരമാണ് ചരിത്രം
(ഡി) അനേകം ആത്മകഥകളുടെ സമാഹാരമാണ് ചരിത്രം
ഉത്തരം: അനേകം ജീവചരിത്രങ്ങളുടെ സാരാംശമാണ് ചരിത്രം

491.‘Take French leave’ എന്നതിന്‍റെ മലയാള രൂപമേത്?
(എ) അനുവാദം കൂടാതെ ഹാജരാകാതിരിക്കുക
(ബി) ലീവെടുത്ത് നാടുവിടുക
(സി) ലീവെടുത്ത് മാറി നില്‍ക്കുക
(ഡി) ലീവെടുത്ത് വിദേശത്തുപോകുക
ഉത്തരം: അനുവാദം കൂടാതെ ഹാജരാകാതിരിക്കുക

492. കുളം കോരുക എന്ന ശൈലിയുടെ അര്‍ഥം:
(എ) കുളം നിര്‍മിക്കുക
(ബി) കുളം വൃത്തിയാക്കുക
(സി) ഉന്മൂലനാശം വരുത്തുക
(ഡി) ജലസേചന സൗകര്യമൊരുക്കുക
ഉത്തരം: ഉന്മൂലനാശം വരുത്തുക

493. താഴെക്കൊടുത്തിരിക്കുന്നവയില്‍ ശരിയായ വാക്യം ഏത്?
(എ) വേറെ ഗത്യന്തരമില്ലാതെ അവസാനം അയാള്‍ മാപ്പുപറഞ്ഞു
(ബി) ഇവിടെ വീട്ടാവശ്യത്തിനുള്ള എല്ലാം സാധനങ്ങളും വില്‍ക്കപ്പെടും
(സി) പലരോഗങ്ങള്‍ക്കും പ്രതിവിധി കഷായമാണ്
(ഡി) വെള്ളപ്പൊക്കത്തിനിരയായവരെ വീണ്ടും പുനരധിവസിപ്പിക്കണം
ഉത്തരം: പലരോഗങ്ങള്‍ക്കും പ്രതിവിധി കഷായമാണ്

494. ‘Slow and steady wins the race’ എന്നതിന്‍റെ പരിഭാഷ:
(എ) നാടോടുമ്പോള്‍ നടുവേ ഓടുക
(ബി) താന്‍ പാതി ദൈവം പാതി
(സി) ചൊട്ടയിലെ ശീലം ചുടലവരെ
(ഡി) പയ്യെത്തിന്നാല്‍ പനയും തിന്നാം
ഉത്തരം: പയ്യെത്തിന്നാല്‍ പനയും തിന്നാം

495. ‘Zero hour’ എന്നതിന്‍റെ പരിഭാഷ:
(എ) മൗനസമയം
(ബി) ഇടവേള
(സി) ശൂന്യവേള
(ഡി) ചര്‍ച്ചാവേള
ഉത്തരം: ശൂന്യവേള

496. ‘The world of human relationship is strange’ എന്നതിന്‍റെ പരിഭാഷ:
(എ) മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്
(ബി) അത്ര വിചിത്രമാണോ മനുഷ്യബന്ധങ്ങളുടെ ലോകം
(സി) മനുഷ്യബന്ധം കൊണ്ടാണ് ലോകം വിചിത്രമാകുന്നത്
(ഡി) എന്തുമാത്രം വിചിത്രമാണ് മനുഷ്യബന്ധങ്ങളുടെ ലോകം
ഉത്തരം: മനുഷ്യബന്ധങ്ങളുടെ ലോകം വിചിത്രമാണ്

497. ‘When I saw him, he was sleeping’ എന്നതിന്‍റെ പരിഭാഷ:
(എ) ഞാന്‍ അവനെ ഉറക്കത്തില്‍ കണ്ടു
(ബി) ഞാന്‍ കാണുമ്പോള്‍ അവന്‍ ഉറങ്ങിപ്പോയി
(സി) ഞാന്‍ അവനെ കണ്ടതും അവന്‍ ഉറക്കമായി
(ഡി) ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ ഉറക്കമായിരുന്നു
ഉത്തരം: ഞാന്‍ അവനെ കണ്ടപ്പോള്‍ അവന്‍ ഉറക്കമായിരുന്നു

498. ശരിയായ പദം തിരഞ്ഞെടുക്കുക:
(എ) കവിയിത്രി
(ബി) കവയിത്രി
(സി) കവിയത്രി
(ഡി) കവയത്രി
ഉത്തരം: കവയിത്രി

499. ‘To break the heart’എന്ന പ്രയോഗത്തിന്‍റെ അര്‍ഥം:
(എ) ഹൃദയം കവിക്ഷൊഴുകുന്ന ദു:ഖമുണ്ടാകുക
(ബി) ഹൃദയം സ്തംഭിപ്പിക്കുക
(സി) ഹൃദയമില്ലാതെ പെരുമാറുക
(ഡി) ഹൃദയം നിന്നുപോകുക
ഉത്തരം: ഹൃദയം കവിക്ഷൊഴുകുന്ന ദു:ഖമുണ്ടാകുക

500. ‘Of all the flowers, I like rose best’  എന്നതിന്‍റെ പരിഭാഷ:
(എ) എല്ലാ പൂക്കളിലും നല്ലത് റോസാണ്
(ബി) എല്ലാ പൂക്കളും റോസുപോലെ എനിക്കിഷ്ടമാണ്
(സി) റോസിനെക്കാളും എനിക്കിഷ്ടം മറ്റു പൂക്കളാണ്
(ഡി) എല്ലാ പൂക്കളിലും വെച്ച് ഞാന്‍ റോസിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു.
ഉത്തരം: എല്ലാ പൂക്കളിലും വെച്ച് ഞാന്‍ റോസിനെ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നു.


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here