പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ: Chapter -3 

201. രാച്ചിയമ്മ എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്?
(A)എം.കെ.സാനു
(B)ഉറൂബ്
(C)നാലപ്പാട്ട് നാരായണ മേനോൻ
(D)സി.വിരാമൻപിളള
Answer: (B)

202. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
(A) വള്ളത്തോൾ
(B) ചെറുശ്ശേരി
(C) വൈലോപ്പളളി
(D) നാലപ്പാട്ട് നാരായണ മേനോൻ
Answer: (A)

203. ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനംഎന്ന ജീവ ചരിത്രം എഴുതിയത് ആരാണ്?
(A) പികേശവദേവ്
(B) എസ്കെ.പൊറ്റക്കാട്
(C) തകഴി
(D) എം.കെ.സാനു
Answer: (D)

204. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
(A) പ്രേമാമൃതം
(B) യാചകപ്രേമം
(C) പാട്ടബാക്കി
(D) വിഷകന്യക
Answer: (C)

205. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
(A) ചെറുശ്ശേരി
(B) വൈലോപ്പളളി
(C) വള്ളത്തോൾ
(D) ജിശങ്കരകുറുപ്പ്
Answer: (A)

206. കണ്ണുനീർത്തുളളി എന്ന വിലാപകാവ്യം രചിച്ചത് ആരാണ്.?
(A) .എൻ.വി കുറുപ്പ്
(B) നാലപ്പാട്ട് നാരായണ മേനോൻ
(C) ജിശങ്കരകുറുപ്പ്
(D) വൈലോപ്പളളി
Answer: (B)

207. സി.വിരാമൻപിളള രചിച്ച സാമൂഹിക നോവൽ .?
(A) പ്രേമാമൃതം
(B) ജീവിതപ്പാത
(C) മഗ്ദലനമറിയം
(D) കേശവീയം
Answer: (A)

208. 'വിശ്വദർശനംഎന്ന കൃതിയുടെ കർത്താവ് .?
(A) വൈക്കം മുഹമ്മദ് ബഷീർ 
(B) അപ്പൻതമ്പുരാൻ 
(C) എൻ‍.എൻ‍ കക്കാട്
(D) ജിശങ്കരകുറുപ്പ്
Answer: (D)

209. യാചകപ്രേമം എന്ന നാടകം രചിച്ചത് ആര്?
(A) സിരാധാകൃഷ്ണൻ 
(B) പികേശവദേവ്
(C) കെസികേശവപിള്ള
(D) എൻ‍. പ്രഭാകരൻ 
Answer: (B)

210. മലയാളത്തിലെ ആദ്യ മഹാ കാവ്യം ?
(A) വാനപ്രസ്ഥം
(B) സഫലമീ യാത്ര
(C) രാമചന്ദ്രവിലാസം
(D) ഉമാകേരളം
Answer: (C)

211. മലയാളത്തിലെ പ്രഥമ ഗീതക സമാഹാരം ഏത്?
(A) വെള്ളിനക്ഷത്രം,
(B) കദളീവനം
(C) മയൂരസന്ദേശം
(D) കർണ്ണഭൂഷണം
Answer: (A) (വെള്ളിനക്ഷത്രംഎം.വിഅയ്യപ്പൻ)

212. 'സഹ്യന്റെ മകൻ ' ആരെഴുതിയതാണ്.?
(A) ജിശങ്കരക്കുറുപ്പ്
(B) വൈലോപ്പളളി
(C) ഉള്ളൂർ 
(D) കുമാരനാശാൻ 
Answer: (B)

213. അരക്കവി എന്നറിയപ്പെടുന്നത് ആര്?
(A) അപ്പൻതമ്പുരാൻ 
(B) ജയദേവൻ 
(C) പൂനം നമ്പൂതിരി
(D) കൽഹണൻ 
Answer: (C)

214. 'അപ്പുക്കിളി ' എന്ന കഥാപാത്രം ഏതു കൃതിയിലെയാണ്.?
(A) അസുരവിത്ത്
(B) അവൻ‍ വീണ്ടും വരുന്നു
(C) ഖസാക്കിന്റെ ഇതിഹാസം
(D) ഇണങ്ങാത്ത കണ്ണികൾ 
Answer: (C)

215. നാട്യശാസ്ത്രകാരൻ എന്നറിയപ്പെടുന്നത്?
(A) കാളിദാസൻ 
(B) ഭരതമുനി
(C) ജയദേവൻ 
(D) ബാണഭട്ടൻ 
Answer: (B)

216. 'പാതിരാസൂര്യന്റെ നാട്ടിൽഎന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
(A) എസ്കെ.പൊറ്റക്കാട്
(B) സിജെതോമസ്
(C) കാക്കനാടൻ 
(D) കോവിലൻ 
Answer: (A)

217. ആദ്യത്തെ മലയാള മഹാകാവ്യം?
(A) കൃഷ്ണഗാഥ
(B) ഉമാകേരളം
(C) കൃഷ്ണഗാഥ
(D) കന്നിക്കൊയ്ത്ത്
Answer: (A)

218. 'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
(A) .ആർ‍. രാജരാജവർമ്മ
(B) അപ്പൻതമ്പുരാൻ 
(C) .എൻ.വി കുറുപ്പ്
(D) ജോസഫ് മുണ്ടശ്ശേരി
Answer: (C)

219. ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
(A) ഭൂമിഗീതങ്ങൾ 
(B) വീണപൂവ്
(C) രാത്രിമൊഴി
(D) ഉജ്ജയ്നി
Answer: (B)

220. ' കേരള വ്യാസൻആരാണ്.?
(A) ആർ‍. രാജരാജവർമ്മ
(B) സിവിരാമൻപിള്ള
(C) കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ
(D) കേരളവർമ്മ വലിയകോയിത്തമ്പുരാൻ 
Answer: (C)

221. എസ്.കെ.പൊറ്റക്കാടിന്റെ കുടിയേറ്റക്കാരുടെ കഥ പറയുന്ന നോവൽ.?
(A) മുമ്പേപറക്കുന്ന പക്ഷി
(B) ഒരു ദേശത്തിന്റെ കഥ
(C) ഏണിപ്പടികൾ 
(D) വിഷകന്യക
Answer: (D)

222. ചേര രാജാക്കൻമാരെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന സംഘകാല കൃതി?
(A) പുറനാനൂറ്
(B) പതിറ്റുപ്പത്ത്
(C) അകനാനൂറ്
(D) രത്നാവലി
Answer: (B)

223. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
(A) ജീവിതപ്പാത
(B) സഫലമീ യാത്ര
(C) ഓർമയുടെ ഓളങ്ങൾ
(D) കൊഴിഞ്ഞ ഇലകൾ
Answer: (A)

224. പുതുമലയാണ്മ തൻ മഹേശ്വരൻ എന്ന് എഴുത്തച്ചനെ വിശേഷിപ്പിച്ചതാരാണ്-
(A) ഉള്ളൂർ 
(B) കുട്ടികൃഷ്ണമാരാർ 
(C) വള്ളത്തോൾ
(D) ജോസഫ് മുണ്ടശ്ശേരി
Answer: (C)

225. ഓർമയുടെ തീരങ്ങളിൽ ആരുടെ ആത്മകഥയാണ്.?
(A) തകഴി ശിവശങ്കര പിളള
(B) ജോസഫ് മുണ്ടശ്ശേരി
(C) ജി.ശങ്കരകുറുപ്പ്
(D) സിവിരാമൻപിള്ള
Answer: (A)

226. മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം . ആരുടെ വരികൾ ?
(A) വള്ളത്തോൾ
(B) കുഞ്ചൻ നമ്പ്യാർ
(C) ഉള്ളൂർ 
(D) കുമാരനാശാൻ 
Answer: (B)

227. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
(A) ഉള്ളൂർ 
(B) കുമാരനാശാൻ 
(C) വള്ളത്തോൾ
(D) ജി.ശങ്കരകുറുപ്പ്
Answer: (D)

228. പെറ്റ + അമ്മ = പെറ്റമ്മ എന്നത് ഏത് സന്ധിക്ക് ഉദാഹരണമാണ്?
(A) ദ്വിത്വം
(B) ആഗമം
(C) ലോപം
(D) ആദേശം
Answer: (C)

229. അമ്പല മണി ആരുടെ രചനയാണ്.?
(A) സുഗതകുമാരി
(B) ബാലാമണിയമ്മ
(C) സാറാ ജോസഫ്
(D) വിജയലക്ഷ്മി
Answer: (A)

230. " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ
(B) കക്കാട്
(C) കടമ്മനിട്ട
(D) അയ്യപ്പപ്പണിക്കർ
Answer: (C)

231. ഖസാക്കിന്റെ കഥാകാരൻ ആര്?
(A) .വിവിജയൻ
(B) എംമുകുന്ദൻ 
(C) പെരുമ്പടവം ശ്രീധരൻ 
(D) ടിപത്മനാഭൻ 
Answer: (A)

232. പ്രയോജക ക്രിയയ്ക്ക് ഉദാഹരണമേത്?
(A) തീറ്റുക
(B) കളിക്കുക
(C) തിളയ്ക്കുക
(D) ഒളിക്കുക
Answer: (A)

233. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം.?
(A) പാട്ടബാക്കി
(B) അവന്‍ വീണ്ടും വരുന്നു
(C) ഡൈനാമിറ്റ്
(D) ഗറില്ല
Answer: (A)

234. മാടമ്പി എന്ന പദത്തിന്റെ സ്ത്രീലിംഗ പദമേത്?
(A) കെട്ടിലമ്മ
(B) തമ്പുരാട്ടി
(C) പിഷാരസ്യാർ
(D) അന്തർജ്ജനം
Answer: (A)

235. Time and tide wait for no man- ആശയം എന്ത്?
(A) കാലവും തിരമാലയും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല 
(B) കാലവും തിരമാലയും മനുഷ്യരെ കാത്തു നിൽക്കും
(C) കാലം തിരമാലയോടൊപ്പം മനുഷ്യനെ കാത്തു നിൽക്കുന്നു
(D) കാലവും തിരമാലയും മനുഷ്യനും ആർക്ക് വേണ്ടിയും കാത്തു നിൽക്കില്ല
Answer: (A)

236. താഴെ പറയുന്നവരിൽ‍ ആരാണ് ബാലസാഹിത്യകാരൻ‍ എന്ന നിലയിൽ പ്രസിദ്ധനായത്‌?
(A) കാരൂർ നീലകണ്ടപിള്ള
(B) പി.കുഞ്ഞിരാമൻ‍ നായർ 
(C) .വികൃഷ്ണപിള്ള
(D) ജോസഫ് മുണ്ടശേരി
Answer: (A)

237. വെളിച്ചം ദുഖമാണ് ഉണ്ണീ.. തമസ്സല്ലോ സുഖപ്രദം ആരുടെ വരികൾ.?
(A) പി.കുഞ്ഞിരാമൻ നായർ  
(B) പികെബാലകൃഷ്ണൻ 
(C) അക്കിത്തം അച്യുതൻ നമ്പൂതിരി
(D) വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
Answer: (C)

238. ശരിയായ പദമേത്?
(A) അന്തഛിദ്രം
(B) അന്തച്ഛിദ്രം
(C) അന്തശ്ചിദ്രം
(D) അന്തശ്ഛിദ്രം
Answer: (D)

239. ബന്ധനസ്ഥനായ അനിരുദ്ധൻ ആരുടെ കൃതിയാണ്.?
(A) പി.കുഞ്ഞിരാമൻ‍ നായർ 
(B) ഉള്ളൂർ 
(C) വള്ളത്തോൾ
(D) കുമാരനാശാൻ 
Answer: (C)

240. 'ആൽ ' പ്രത്യയമായ വിഭക്തി?
(A) പ്രയോജിക
(B) പ്രതിഗ്രാഹിക
(C) സംയോജിക
(D) ആധാരിക
Answer: (A)

241. സഞ്ചാരസാഹിത്യത്തിനുള്ള 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ എം.പിവീരേന്ദ്രകുമാറിന്റെ കൃതി ഏത്?
(A) ഹൈമവതഭൂവിൽ
(B) കാലം
(C) ഉഷ്ണമേഖല
(D) മുമ്പേപറക്കുന്ന പക്ഷി
Answer: (A)
242. പതുക്കെയാവുക എന്നർത്ഥം വരുന്ന ശൈലി?
(A) താളം മാറുക
(B) താളം പിഴയ്ക്കുക
(C) താളം മറിയുക
(D) താളത്തിലാവുക
Answer: (D)

243. സി.വി.യുടെ പ്രഥമ ചരിത്രാഖ്യായിക?
(A) മാർത്താണ്ഡവർമ്മ
(B) രാമരാജബഹദൂർ 
(C) കർണ്ണഭൂഷണം
(D) അരനാഴികനേരം
Answer: (A)

244. പഞ്ചമവേദം എന്ന് വിശേഷിപ്പിക്കുന്ന കൃതി?
(A) മഹാഭാരതം
(B) രാമായണം
(C) നാട്യശാസ്ത്രം
(D) കേരളാ രാമം
Answer: (A)

245. വേരുകൾ എന്ന നോവൽ എഴുതിയതാര്?
(A) ഉറൂബ്
(B) മലയാറ്റൂർ
(C) വിലാസിനി
(D) പികേശവദേവ്
Answer: (B)

246. നിനക്ക് സന്തോഷത്തോടെ ഇവിടെ കഴിയാം ക്രിയ?
(A) അനുജ്ഞായക പ്രകാരം
(B) നിര്ദ്ദേശക പ്രകാരം
(C) നിയോജക പ്രകാരം
(D) ആശംസക പ്രകാരം
Answer: (A)

247. ഉണ്ണായിവാര്യരുടെ നളചരിതത്തിന് .ആർരചിച്ച വ്യാഖ്യാനം?
(A) കര്ണ്ണഭൂഷണം
(B) ഭാഷാഭൂഷണം
(C) കാന്താരതാരകം
(D) വാനപ്രസ്ഥം
Answer: (C)

248. friends are the gift of god - ആശയം?
(A) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനങ്ങളിലൊന്നാണ്
(B) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമാണ്  
(C) സുഹൃത്തുക്കൾ മാത്രമാണ് ദൈവത്തിന്റെ വരദാനം
(D) സുഹൃത്തുക്കൾ ദൈവത്തിന്റെ വരദാനമല്ല
Answer: (B)

249. നാരായണീയത്തിന്റെ കർത്താവ് ആര്?
(A) എഴുത്തച്ഛൻ 
(B) ചെറുശ്ശേരി
(C) അപ്പന്തമ്പുരാൻ 
(D) മേൽപ്പത്തൂർ നാരായണ ഭട്ടതിരി
Answer: (D)

250. ആദ്യത്തെ വയലാർ അവാർഡ് നേടിയ കൃതി?
(A) ഇനി ഞാനുറങ്ങട്ടെ
(B) അഗ്നിസാക്ഷി 
(C) യന്ത്രം
(D) കയർ
Answer: (B)

251. കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആര്?
(A) ചെറുശ്ശേരി
(B) എഴുത്തച്ഛൻ
(C) വള്ളത്തോൾ 
(D) കുമാരനാശാൻ 
Answer: (B)

252. മലയാളം എന്ന പദം ശരിയായ അർത്ഥത്തിൽ പിരിക്കുന്നത്?
(A) മലയആളം
(B) മലഅളം
(C) മലയഅളം
(D) മലആളം
Answer: (B)

253. കേരള പാണിനി ആര്?
(A) .ആർരാജരാജവർമ്മ
(B) കേരളവർമ്മ വലിയകോയിത്തമ്പുരാൻ 
(C) രാമപുരത്തുവാര്യർ 
(D) കുട്ടികൃഷ്ണമാരാർ 
Answer: (A)

254. നോക്കി എഴുതി എന്നത് ഏത് വിനയെച്ചം?
(A) മുൻവിനയെച്ചം
(B) പിൻവിനയെച്ചം
(C) തൻവിനയെച്ചം
(D) നടുവിനയെച്ചം
Answer: (A)

255. ആശയ ഗംഭീരൻ എന്നറിയപ്പെടുന്ന കവി ആര്?
(A) കുമാരനാശാൻ
(B) വള്ളത്തോൾ 
(C) ചെറുശ്ശേരി
(D) എഴുത്തച്ഛൻ
Answer: (A)

256. ഗുണ്ടർട്ടിന്റെ നിഘണ്ടു പ്രസിദ്ധിപ്പെടുത്തിയ വര്ഷം?
(A) 1889
(B) 1847
(C) 1872 
(D) 1856
Answer: (C)

257. പ്രശസ്ത പത്രപ്രവർത്തകനായ സി.വി.കുഞ്ഞിരാമൻ എഴുതിയ നോവൽ ഏത്?
(A) കാലം
(B) വൃദ്ധസദനം
(C) ഹിഗ്വിറ്റ
(D) പഞ്ചവടി
Answer: (D)

258. ഒരു വാക്യത്തിന്റെ അവസാനത്തിൽ ഉപയോഗിക്കുന്ന ചിഹ്നം?
(A) ഭിത്തിക
(B) അല്പവിരാമം
(C) പൂർണ്ണവിരാമം
(D) അങ്കുശം
Answer: (C)

259. തുള്ളലിന് അവലംബമായ കലാരൂപം ഏത്?
(A) കൂടീയാട്ടം
(B) കൂത്ത്
(C) കഥകളി
(D) ഇവയൊന്നുമല്ല
Answer: (B)

260. വിധായക പ്രകാരത്തിന് ഉദാഹരണം?
(A) വരട്ടെ
(B) വരണം
(C) വരുന്നു
(D) വരാം
Answer: (B)

261. സൃഷ്ടികവി എന്നറിയപ്പെടുന്നത് ആരെ?
(A) രാമപുരത്തുവാര്യർ 
(B) കൊട്ടാരത്തിൽ ശങ്കുണ്ണി
(C) അപ്പൻ തമ്പുരാന്
(D) ആർ‍. രാജരാജവർമ്മ
Answer: (B)
262. കേരളാ സാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണം?
(A) സാഹിത്യച്ചക്രവാളം
(B) ഗ്രന്ഥലോകം
(C) ജനപഥം
(D) കേരളാകാളിംഗ്
Answer: (A)

263. കുട്ടികൾക്കുവേണ്ടിയുള്ള കുമാരനാശാന്റെ കൃതി?
(A) പുഷ്പവാടി
(B) ബാലവാടി
(C) മുത്തശ്ശി
(D) രാത്രിവിളക്കുകൾ
Answer: (A)

264. 'കാടുകാട്ടുകഎന്ന ശൈലിയുടെ അർഥമെന്ത്?
(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികൾ കാട്ടുക
(D) അനുസരണയില്ലായ്മ കാട്ടുക
Answer: (C)

265. സർക്കാർ പ്രസിൽ മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ പുസ്തകം?
(A) പഞ്ചാംഗം
(B) ഗീതാഞ്ജലി
(C) പഞ്ചതന്ത്രം
(D) രാമായണം
Answer: (A)

266. കാദംബരി ആരുടെ കൃതിയാണ്.
(A) ബാണഭട്ടൻ
(B) തുളസീദാസ്
(C) ഭവഭൂതി
(D) ഭാസന്
Answer: (A)

267. എം.ടി.യുടെ നാലുകെട്ടിലെ കേന്ദ്രകഥാപാത്രം ആര്?
(A) അപ്പുക്കിളി
(B) അച്ചു 
(C) അപ്പുണ്ണി
(D) ദാസൻ
Answer: (C)

268. ബുദ്ധചരിതം രചിച്ചത്?
(A) ബാണഭട്ടൻ 
(B) സൂർദാസ്
(C) കൽഹണൻ 
(D) അശ്വഘോഷൻ
Answer: (D)

269. മലയാളത്തിലെ പ്രഥമ ഖണ്ഡകാവ്യം ഏത്?
(A) ആസന്ന മരണ ചിന്താശതകം
(B) സ്വപ്നവാസവദത്തം
(C) ശാകുന്തളം
(D) ഉത്തരരാമചരിതം
Answer: (A) ( ആസന്ന മരണ ചിന്താശതകം- കെ.സികേശവപിള്ള)

270. അഷ്ടധ്യായി -യുടെ കർത്താവ്?
(A) പാണിനി
(B) ഭവഭൂതി
(C) അശ്വഘോഷൻ
(D) ശൂദ്രകൻ 
Answer: (A)

271. ക്രൈസ്തവ കഥയെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട പ്രഥമ മഹാകാവ്യം ഏത്?
(A) ശ്രീയേശുവിജയം
(B) സെന്റ് ജോണ്
(C) മഗ്ദലനമറിയം
(D) സഫലമീ യാത്ര
Answer: (A)

272. ദശകുമാരചരിതം ആരുടെ കൃതിയാണ്.
(A) ഭവഭൂതി
(B) ശൂദ്രകൻ 
(C) ദണ്ഡി
(D) അശ്വഘോഷൻ
Answer: (C)

273. ആധുനിക മലയാള ഭാഷയുടെ പിതാവ് ആര്?
(A) എഴുത്തച്ഛൻ
(B) ആർ‍. രാജരാജവർമ്മ
(C) കുമാരനാശാൻ 
(D) അപ്പൻ തമ്പുരാൻ 
Answer: (A)

274. ഹർഷചരിതം ആരുടെ കൃതി?
(A) ഹർഷവർധനൻ
(B) ബാണഭട്ടൻ
(C) ദണ്ഡി
(D) ഭവഭൂതി
Answer: (B)

275.  മലയാളത്തിലെ പ്രഥമ മഹാകാവ്യം ഏത്?
(A) രാമചന്ദ്രവിലാസം
(B) ഉമാകേരളം
(C) കരുണ
(D) കർണ്ണഭൂഷണം
Answer: (A)  (രാമചന്ദ്രവിലാസം - അഴകത്ത് പത്മനാഭക്കുറുപ്പ്)

276. രത്നാവലിപ്രിയദർശികനാഗാനന്ദ എന്നിവ രചിച്ചത്?
(A) എഴുത്തച്ഛൻ
(B) ഭവഭൂതി
(C) ഹർഷവർധനൻ
(D) അപ്പൻ തമ്പുരാൻ 
Answer: (C)

277. മലയാളത്തിലെ പ്രഥമ അലങ്കാര ഗ്രന്ഥം?
ഭാഷാഭൂഷണം
(A) ഭാഷാഭൂഷണം
(B) കാവ്യപീഠിക
(C) പരാഗ കോശങ്ങൾ 
(D) ഉമാകേരളം
Answer: (A)

278. മഹാവിഭാഷ ആരുടെ കൃതി?
(A) വരാഹമിഹിരൻ
(B) ഭവഭൂതി
(C) വസുമിത്രൻ
(D) ഭാസന്
Answer: (C)

279. മണിപ്രവാളം ലക്ഷണശാസ്ത്രഗ്രന്ഥം ഏത്?
(A) രാഗമാല
(B) ലീലാതിലകം
(C) രാജതരംഗിണി
(D) രത്നാവലി
Answer: (B)

280. സ്വർഗ്ഗദൂതൻ ആരുടെ കൃതി?
പോഞ്ഞിക്കര റാഫി
(A) ആനന്ദ്
(B) പോഞ്ഞിക്കര റാഫി
(C) ടിവികൊച്ചുവാവ
(D) എൻ‍. പ്രഭാകരന്
Answer: (B)

281. മാതൃത്വത്തിന്റെ കവയിത്രി ആര്?
(A) ജെ.പാറുക്കുട്ടിയമ്മ
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) ലളിതാംബിക അന്തര്ജ്ജനം
Answer: (C)
282. ശ്രീ ശക്തി അഥവാ ആപൽക്കരമായ മാലഎന്ന നോവൽ രചിച്ചതാര്.
ജെ.പാറുക്കുട്ടിയമ്മ
(A) ലളിതാംബിക അന്തര്ജ്ജനം
(B) ബി.കല്യാണിയമ്മ
(C) ജെ.പാറുക്കുട്ടിയമ്മ
(D) മാധവിക്കുട്ടി
Answer: (C)

283. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണംഎഴുതിയതാര്?
(A) എൻ.എൻപിള്ള
(B) തിക്കോടിയൻ 
(C) തോപ്പിൽഭാസി
(D) കുട്ടികൃഷ്ണമാരാർ 
Answer: (A)

284.വ്യാഴവട്ടസ്മരണകൾ ആരുടെ ആത്മകഥയാണ്.
(A) തിക്കോടിയൻ 
(B) ലളിതാംബിക അന്തർജ്ജനം
(C) പോഞ്ഞിക്കര റാഫി
(D) ബി.കല്യാണിയമ്മ
Answer: (D)

285. അസുരവിത്തെന്ന നോവലിൽ എം.ടിപശ്ചാത്തലമാക്കുന്ന ഗ്രാമം?
(A) കൂടല്ലൂർ
(B) ഉദയമ്പേരൂർ
(C) കതിരൂർ
(D) അമ്പലപ്പുഴ
Answer: (A)

286. അത്മകഥയ്ക്കൊരാമുഖം -ആരുടെ ആത്മകഥ.
(A) കമല സുരയ്യ
(B) ജെ.പാറുക്കുട്ടിയമ്മ
(C) ലളിതാംബിക അന്തർജ്ജനം
(D) ആഷാ മേനോൻ 
Answer: (C)

287. 'കൂടിയല്ല പിറക്കുന്ന നേരത്തും , കൂടിയല്ല മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്ത് മത്സരിക്കുന്നതെന്തിനു നാം വൃഥാ '- ആരാണ്  വരികൾ എഴുതിയത്. ?
(A) .എൻ‍.വി
(B) വള്ളത്തോൾ 
(C) ഉള്ളൂർ 
(D) പൂന്താനം
Answer: (D)

288.കവിയുടെ കാല്പാടുകൾ -ആരുടെ ആത്മകഥ.
(A) വള്ളത്തോൾ 
(B) .ആർ‍. രാജരാജവർമ്മ
(C) പി.കുഞ്ഞിരാമൻ നായർ
(D) വയലാർ‍ രാമവർമ്മ
Answer: (C)

289. പരാജയത്തിലൊടുങ്ങുന്ന ജീവിതകഥ പറയുന്ന .വിവിജയന്റെ നോവൽ?
ഗുരുസാഗരം
(A) തലമുറകള്
(B) ഗുരുസാഗരം
(C) മധുരം ഗായതി
(D) ധർമ്മപുരാണം
Answer: (B)

290.  " നിങ്ങളോർക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന് " ആരുടെ വരികൾ?
(A) സച്ചിദാനന്ദൻ
(B) കക്കാട്
(C) കടമ്മനിട്ട
(D) അയ്യപ്പപ്പണിക്കർ
Answer: (C)

291.' മയൂര സന്ദേശം ' രചിച്ചത് ആരാണ്.?
(A) ആർ‍. രാജരാജവർമ്മ
(B) കേരള വർമ്മ വലിയ കോയിതമ്പുരാൻ
(C) വിശാഖദത്തൻ 
(D) ബാണഭട്ടൻ 
Answer: (B)

292. വനം എന്നർത്ഥം വരാത്തപദം?
(A) വിപനം
(B) ഗഹനം
(C) അടവി
(D) ചത്വരം
Answer: (D)

293.മലയാള കഥാസാഹിത്യത്തിന്റെ ജനയിതാവ് ആര്?
(A) മൂർക്കോത്ത് കുമാരൻ
(B) ചന്തുമേനോൻ 
(C) അപ്പന്തമ്പുരാൻ 
(D) ബഷീർ
Answer: (A)

294. കേരളവാൽമീകി എന്നറിയപ്പെടുന്നത്?
(A) വള്ളത്തോൾ 
(B)  ആർ രാജരാജവർമ്മ
(C) സിവി രാമൻപിള്ള
(D) രാജാ രവിവർമ്മ
Answer: (A)

295.'അമ്പല മണി ' ആരുടെ രചനയാണ്.?
സുഗതകുമാരി
(A) ജിശങ്കരക്കുറുപ്പ്
(B) സുഗതകുമാരി
(C) ബാലാമണിയമ്മ
(D) .എന്‍.വി
Answer: (B)

296. പണിപ്പുര -സന്ധി ഏത്?
(A) ദിത്വം 
(B) ആഗമം
(C) ആദേശം
(D) ലോപം
Answer: (A)

297. സിസ്റ്റർ മേരി ബെഹിജ്ഞ എന്ന മേരിജോൺ തോട്ടത്തിന്റെ കവിതകളെ എന്ത് പേരിലാണ് വിശേഷിപ്പിക്കുന്നത്?
(A) തോട്ടം കവിതകൾ
(B) രത്നാവലി
(C) രാഗമാല
(D) അർക്ക പൂർണിമ
Answer: (A)

298. First Person എന്നതിന് തുല്യമായ മലയാള ഭാഷാ പ്രയോഗം?
(A) ഉത്തമപുരുഷൻ 
(B) മധ്യമ പുരുഷൻ
(C) പ്രഥമപുരുഷൻ
(D) കൃത്ത്
Answer: (A)

299. 'അപ്പുണ്ണിഎന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
(A) നാലുകെട്ട്
(B) കാലം
(C) അസുരവിത്ത്
(D) മഞ്ഞ്
Answer: (A)

300. സകർമ്മക ക്രീയ ഏത്?
(A) ഉറങ്ങുക
(B) ഉണ്ണുക
(C) കുളിക്കുക
(D) നിൽക്കുക
Answer: (B)

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here