Header Ads Widget

Ticker

6/recent/ticker-posts

PSC Malayalam - Questions and Answers 4

PSC Malayalam - Questions and Answers
പി.എസ്.സി . പരീക്ഷകളിലെ മലയാളം ; ചോദ്യോത്തരങ്ങൾ 
Chapter -4 

76. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ വാക്യം ഏത്?
(A) ഞാൻ അവിടെ പോകാമെന്നും അവനെയും കാണാമെന്നു പറഞ്ഞു
(B) ഞാൻ അവിടെ പോകാമെന്നും അവനെ കാണാമെന്നും പറഞ്ഞു
(C) ഞാൻ അവിടെ പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
(D) ഞാൻ അവിടെയും പോകുമെന്നും അവനെ കാണാമെന്നും പറഞ്ഞു
Answer: (B)

77. 'ഈരേഴ്' എന്ന പദത്തില് ഉള്ച്ചേര്ന്നിരിക്കുന്ന ഭേദകം ഏതു വിഭാഗത്തിൽ പെടുന്നു?
(A) സാംഖ്യം
(B) ശുദ്ധം
(C) പാരിമാണികം
(D) വിഭാവകം
Answer: (A)

78. ശരിയായ തർജ്ജമ എഴുതുക Fruit of the forbidden tree given mortal taste:
(A) വിലക്കപ്പെട്ട കനിയുടെ സ്വാദ് നശ്വരമാണ്
(B) സ്വാദുള്ള കനികൾ വിലക്കപ്പെട്ടവയാണ്
(C) വിലക്കപ്പെട്ട കനിയുടെ സ്വാദ് അമൂല്യമാണ്
(D) അമൂല്യമായ കനികൾ സ്വാദുള്ളവയാണ്
Answer: (A)

79. കണ്ണിൽ പൊടിയിടുക എന്ന ശൈലിയുടെ അർഥം എന്താണ്?
(A) മാന്ത്രിക വിദ്യ കാണിക്കുക
(B) ദാക്ഷിണ്യം കാണിക്കാതിരിക്കുക
(C) വഞ്ചിക്കുക
(D) തോൽപ്പിക്കുക
Answer: (C)

80. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പരിഭാഷകളുണ്ടായിട്ടുള്ള ഗ്രന്ഥം ഏത്?
(A) ശാകുന്തളം
(B) അവകാശികള്‍
(C) നാലുകെട്ട്‌
(D) നിര്‍മ്മാല്യം
Answer: (A)

81. കര്‍മ്മധാരയ സമാസം അല്ലാത്ത പദമേത് ?
(A) തോൾവള
(B) പീതാംബരം
(C) കൊന്നത്തെങ്ങ്
(D) നീലാകാശം
Answer: (A)

82. 'കാടുകാട്ടുക' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
(A) കാടിനെ കാട്ടിക്കൊടുക്കുക
(B) കാടത്തരം കാട്ടുക
(C) ഗോഷ്ടികൾ കാട്ടുക
(D) അനുസരണയില്ലായ്മ കാട്ടുക
Answer: (C)

83. 'Prevention is better than cure' എന്നതിന് സമാനമായ മലയാളത്തിലെ ശൈലി ഏത്?
(A) മടിയൻമല ചുമക്കും
(B) വിത്തുഗുണം പത്തുഗുണം
(C) മിന്നുന്നതെല്ലാം പൊന്നല്ല
(D) സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
Answer: (D)

84. 2009 -ല്‍ കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയ യു. എ. ഖാദറിന്റെ കൃതി ഏതാണ്?
(A) മഞ്ഞ്‌
(B) തൃക്കോട്ടൂര്‍ നോവലുകൾ
(C) കേശവന്റെ വിലാപങ്ങള്‍
(D) മരുഭൂമികള്‍ ഉണ്ടാകുന്നത്
Answer: (B)

85. സംബന്ധികാ തത്പുരുഷന് ഉദാഹരണം അല്ലാത്തത്?
(A) ശരീരാധ്വാനം
(B) ശരീരപ്രകൃതി
(C) ശരീരസൗന്ദര്യം
(D) ശരീരകാന്തി
Answer: (A)

86. ‘നിങ്ങള്‍’ എന്ന പദം പിരിക്കുന്നത് ഏതുവിധം?
(A) നി + കൾ
(B) നി + ങ് + കൾ
(C) നിന് + കൾ
(D) നിങ് + അൾ
Answer: (A)

87. അമ്മ കുട്ടിലിൽ ഇരുന്നു - ഈ വാക്യത്തിൽ വന്നിരിക്കുന്ന വിഭക്തി ഏത്?
(A) പ്രയോജിക
(B) സംയോജിക
(C) ആധാരിക
(D) പ്രതിഗ്രാഹിക
Answer: (C)

88. താഴെപ്പറയുന്നവയില്‍ ഏതാണ് ദേശീയഫിലിം അവാര്‍ഡ് നേടിയ മലയാള സിനിമ ?
(A) നിര്‍മ്മാല്യം
(B) സ്‌നേഹസീമ
(C) ജീവിതനൗക
(D) തുലാഭാരം
Answer: (A)

89. തെറ്റായ വാക്യം ഏത് ?
(A) പിന്നീടൊരിക്കല് ഞാന് താങ്കളെ സന്ദർശിക്കാമെന്ന് ഉറപ്പുനല്കുന്നു
(B) വ്യക്തിനാമങ്ങളും സ്ഥലനാമങ്ങളും അതാതു പ്രദേശത്ത് ഉച്ചരിക്കുന്നതുപോലെ
(C) ആ ചടങ്ങുമായി ബന്ധപ്പെട്ട എണ്ണമറ്റ അസംഖ്യം ഐതിഹ്യങ്ങളുണ്ട്
(D) ആ ചടങ്ങുമായി ബന്ധപ്പെട്ട അസംഖ്യം ഐതിഹ്യങ്ങളുണ്ട്
Answer: (C)

90. 'ഭീഷ്മപ്രതിജ്ഞ' എന്ന ശൈലിയുടെ അര്‍ഥമെന്ത് ?
(A) ഭീഷ്മരുടെ പ്രതിജ്ഞ
(B) വലിയ ശപഥം
(C) നശിക്കാത്ത പ്രതിജ്ഞ
(D) കഠിനശപഥം
Answer: (D)

91. I have been having fever for the last two days. ശരിയായ തർജ്ജമ എഴുതുക.
(A) എനിക്ക് രണ്ടു ദിവസം കൂടി പനി തുടരും
(B) എനിക്ക് കഴിഞ്ഞ രണ്ടു ദിവസമായി പനിയാണ്
(C) എനിക്ക് പനി തുടങ്ങിയാൽ രണ്ടു ദിവസം നീണ്ടുനിൽക്കും
(D) ഞാൻ പനിമൂലം രണ്ടു ദിവസം കിടന്നു
Answer: (B)

92. ശരിയായ വാക്യം ഏത്?
(A) ഈ പ്രശ്നങ്ങളിൽ നൂറിനു തൊണ്ണൂറു ശതമാനവും അവർ സ്വയം ഉണ്ടാക്കുന്നതാണ്.
(B) എന്തായാലും താങ്കളുടെ അഭിമാനത്തിന് ഒരു ലോപവും വരില്ല.
(C) കഥകളിയിൽ നൃത്തനൃത്യനാട്യരൂപങ്ങൾ ഉൾച്ചേർന്നുവെങ്കിലും പക്ഷേ, നൃത്യത്തിനാണ് പ്രാധാന്യം.
(D) അങ്ങനെ പറയുന്നതും അങ്ങനെ ചെയ്യുന്നതും തമ്മിൽ വലിയ അന്തരവും വ്യത്യാസവും ഉണ്ട്.
Answer: (B)

93. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദേശ സന്ധിക്ക് ഉദാഹരണം?
(A) കണ്ടില്ല
(B) നെന്മണി
(C) ചാവുന്നു
(D) മയില്പ്പീലി
Answer: (B)

94. മഹാഭാരതത്തെ എത്ര പര്‍വ്വങ്ങളായി തിരിച്ചിരിക്കുന്നു ?
(A) 18
(B) 9
(C) 24
(D) 15
Answer: (A)

95. വെള്ളായിയപ്പൻ ഏതു കൃതിയിലെ കഥാപാത്രം ആണ്?
(A) ഓടയിൽനിന്നു
(B) കടൽതീരത്ത്
(C) അസുരവിത്ത്
(D) ഏണിപ്പടികൾ
Answer: (B)

96. ഏത് കൃതിയെ മുന്‍നിര്‍ത്തിയാണ് എസ്‌. കെ. പൊറ്റക്കാടിനു ജ്ഞാനപീഠം ലഭിച്ചത്?
(A) കാപ്പിരികളുടെ നാട്ടില്‍
(B) ബാലിദ്വീപ്‌
(C) ഒരു ദേശത്തിന്‍റെ കഥ
(D) ഒരു തെരുവിന്‍റെ കഥ
Answer: (C)

97. താഴെപറയുന്നതില്‍ ദ്രാവിഡഗോത്രത്തില്‍പ്പെടാത്ത ഭാഷയേത് ?
(A) തുളു
(B) മലയാളം
(C) തെലുങ്ക്
(D) ഗുജറാത്തി
Answer: (D)

98. 'വിദ്' എന്ന വാക്കിന്റെയര്‍ത്ഥം
(A) അറിയുക
(B) ചോദിക്കുക
(C) കേള്‍ക്കുക
(D) ഇതൊന്നുമല്ല
Answer: (A)

99. ആദ്യത്തെ വള്ളത്തോള്‍ അവാര്‍ഡ്‌ നേടിയത് ആരാണ്?
(A) പാലാ നാരായണന്‍ നായര്‍
(B) ശൂരനാട് കുഞ്ഞന്‍പിള്ള
(C) സുഗതകുമാരി
(D) ലളിതാംബിക അന്തര്‍ജ്ജനം
Answer: (A)

100. മഹാഭാരതത്തിലെ പര്‍വ്വങ്ങള്‍ എത്ര?
(A) 21
(B) 10
(C) 18
(D) 14
Answer: (C)
<Next Page>
<Chapters: 010203, 04, 0506070809101112131415>

<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍