ഇന്ത്യയിലെ ഗതാഗതം - ചോദ്യോത്തരങ്ങൾ - 02

കഴിഞ്ഞപേജിൽ നിന്ന് തുടരുന്നു.. 
👉ഇന്ത്യൻ റെയിൽവേ 
* ഇന്ത്യയില്‍ ആദ്യമായി ട്രെയിന്‍ ഓടിയത്‌ 1853 ഏപ്രില്‍ 14-ന്‌ മുംബൈ (ബോറിബന്ദര്‍) മുതല്‍ താനെവരെയാണ്‌ (34 കി.മീ.). 

* സാഹിബ്‌, സിന്ധ്‌, സുല്‍ത്താന്‍ എന്നിങ്ങനെ പേരുകളുള്ള ലോക്കോമോട്ടിവുകളാണ്‌ 14 കാര്യേജുകളിലായി 400 യാത്രക്കാരുള്ള ട്രെയിനിനെ ചലിപ്പിച്ചത്‌. 

* ഗ്രേറ്റ്‌ ഇന്ത്യന്‍ പെനിന്‍സുല റെയില്‍വേയാണ്‌ പാത നിര്‍മിച്ചത്‌.

* ഇന്ത്യയിലെ റെയില്‍ ഗതാഗതത്തിന്റെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ഗവര്‍ണര്‍ ജനറലായിരുന്ന ഡല്‍ഹൌസിപ്രഭുവാണ്‌.

* 1853 ഓഗസ്റ്റ്‌ 15-ന്‌ ഹൌറയെയും ഹുൂഗ്ലിയെയും ബന്ധിപ്പിച്ചുകൊണ്ട്‌ ട്രെയിന്‍ ഓടിത്തുടങ്ങിയതോടെ കിഴക്കൻ ഇന്ത്യയില്‍ റെയില്‍വേ ആരംഭിച്ചു.

* ദക്ഷിണേന്ത്യയില്‍ റെയില്‍വേയുടെ ചരിത്രം ആരംഭിക്കുന്നത്‌ 1856 ജൂലൈ ഒന്നിന്‌ റോയപുരം/വെയസാര്‍പാടി മുതല്‍ വലജറോഡ്‌ (ആര്‍ക്കോട്ട്) ട്രെയിന്‍ ഓടിത്തുടങ്ങിയതോടെയാണ്‌. മദ്രാസ് റെയില്‍വേ കമ്പനിയാണ്‌ പാത നിര്‍മിച്ചത്‌.

* ചെന്നൈയിലെ റോയപുരം റെയില്‍വേ സ്റ്റേഷനാണ്‌ ഇന്ന്‌ ഇന്ത്യയില്‍ നിലവിലുള്ളവയില്‍വച്ച്‌ ഏറ്റവും പഴക്കമുള്ള റെയില്‍വേ സ്റ്റേഷന്‍ (ആദ്യം പ്ര
വര്‍ത്തനം ആരംഭിച്ച ബോറി ബന്ദറിലെയും താനെയിലെയും കെട്ടിടങ്ങള്‍ ഇപ്പോള്‍ ഇല്ല).

* അലഹബാദിനെയും കാണ്‍പൂരിനെയും ബന്ധിപ്പിച്ചുകൊണ്ട്‌ 1859 മാര്‍ച്ച്‌ മൂന്നിന്‌ യാത്രാത്തീവണ്ടി ആരംഭിച്ചതോടെ ഉത്തരേന്ത്യയിലും ട്രെയിന്‍ സര്‍വീസിന്‌ തുടക്കമായി.

* കേരളത്തിലെ ആദ്യത്തെ തീവണ്ടി തിരൂരിനും ബേപ്പൂരിനുമിടയില്‍ 1861 മാര്‍ച്ച്‌ 12-ന്‌ ഓടിത്തുടങ്ങി. മദ്രാസ് റെയില്‍വേ കമ്പനിയാണ്‌ പാത നിര്‍മിച്ചത്‌.

* ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമാണ്‌ ഇന്ത്യന്‍ റെയില്‍വേ-13 ലക്ഷം ജീവനക്കാര്‍.

1905-ലാണ്‌ റെയില്‍വേ ബോര്‍ഡ്‌ രൂപംകൊണ്ടത്‌.

* ന്യൂഡല്‍ഹിയിലെ ബറോഡ ഹൌസ്‌ ആണ്‌ റെയില്‍വേയുടെ ആസ്ഥാനം

* ഭോലു എന്ന ആനക്കുട്ടിയാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ ചിഹ്നം.

* ഡല്‍ഹിയിലെ ചാണക്യപുരിയിലാണ്‌ റെയില്‍ മ്യുസിയം. 1977-ല്‍ ആണ്‌ സ്ഥാപിക്കപ്പെട്ടത്. 

* ബ്രോഡ്ഗേജ്‌, മീറ്റര്‍ ഗേജ്‌, നാരോ ഗേജ്‌ എന്നി മുന്നുതരം പാതകളാണ്‌ ഇന്ത്യയിലുള്ളത്‌. 

* ഇന്ത്യയില്‍ ഏറ്റവുംകൂടുതലുള്ളത്‌ ബ്രോഡ്ഗേജാണ്‌. 

* ബ്രോഡ്ഗേജില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം 1676 മില്ലീമീറ്ററും മീറ്റര്‍ഗേജില്‍
1000 മില്ലീമീറ്ററുമാണ്‌. 

* നാരോ ഗേജ്‌ രണ്ട്‌ തരമുണ്ട്‌-762 മില്ലീമീറ്ററും 600 മില്ലീമീറ്ററും. 

* എല്ലാ പാതകളും ഒരേ ഗേജിലാക്കുന്നതിനുള്ള പദ്ധതിയാണ്‌ യൂണിഗേജ്‌ പ്രോജക്ട്‌.

* സ്റ്റാന്‍ഡേര്‍ഡ്‌ ഗേജില്‍ പാളങ്ങള്‍ തമ്മിലുള്ള അകലം1435 മില്ലീമീറ്ററാണ്‌. കൊല്‍ക്കത്ത ട്രാം നിര്‍മിച്ചിരിക്കുന്നത്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഗേജിലാണ്‌.

* 65,436 കിലോമീറ്ററാണ്‌ പാതയുടെ നീളം.

* പ്രതിദിനം 14300 ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടുന്നുണ്ട്‌.

* റെയില്‍വേ സ്റ്റേഷനുകളുടെ എണ്ണം 7172.

* പ്രതിദിനം ശരാശരി രണ്ടരക്കോടി ആളുകള്‍ ഇന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നു.

* ഇന്ത്യന്‍ റെയില്‍വേയ്ക്ക്‌ സ്വന്തമായി ഏകദേശം 10.65 ലക്ഷം ഏക്കര്‍ ഭൂമിയുണ്ട്‌.

* ഇന്ത്യ സ്വതന്ത്രമാകുമ്പോള്‍ 42 റെയില്‍ സിസ്റ്റങ്ങളാണ്‌ രാജ്യത്ത്‌ ഉണ്ടായിരുന്നത്‌. ഇവയെ സംയോജിപ്പിച്ച്‌ ഇന്ത്യന്‍ റെയില്‍വേയെ ദേശസാത്കരിച്ചത്‌ 1951-ലാണ്‌.

* ഗുജറാത്തിലെ വഡോദരയിലാണ്‌ റെയില്‍വേ സ്റ്റാഫ്‌ കോളേജ്‌.

* ഇന്ത്യന്‍ റെയില്‍വേയുടെ കുപ്പിവെള്ള പദ്ധതിയാണ്‌ റെയില്‍നീര്‍. 

* ഇന്ത്യന്‍ റെയില്‍വേയുടെ മാഗസിനാണ്‌ ഇന്ത്യന്‍ റെയില്‍.

* ഇന്ത്യന്‍ റെയില്‍വേയും കേന്ദ്രസര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പും ചേര്‍ന്ന്‌ നടപ്പിലാക്കിയ പ്രത്യേകപദ്ധതിയാണ്‌ വിജ്ഞാന്‍ റെയില്‍.

* ആക് വര്‍ത്ത്‌ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശ പ്രകാരം റെയില്‍വേയെ പൊതു ബജറ്റില്‍നിന്ന്‌ വേര്‍പെടുത്തിയത്‌ 1921-ല്‍ ആണ്‌. 

* 1924-ല്‍ ആണ്‌ ആദ്യമായി റെയില്‍വേയ്ക്ക്‌ പ്രത്യേക ബജറ്റ്‌ അവതരിപ്പിച്ചത്‌. 

* അവസാന റെയില്‍വേ ബജറ്റ്‌ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ്‌പ്രഭു അവതരിപ്പിച്ചത്‌ 2016-ല്‍ ആണ്‌.

* ആദ്യത്തെ റെയില്‍വേ മന്ത്രി ഡോ.ജോണ്‍ മത്തായി ആണ്‌ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചത്‌.

* ആദ്യമായി റെയില്‍വേ ബജറ്റ്‌ ലൈവ്‌ ടെലികാസ്റ്റ്‌ ചെയ്‌തത്‌ 1994-ല്‍ ആണ്‌.

* തുടര്‍ച്ചയായി ആറു ബജറ്റുകള്‍ അവതരിപ്പിച്ച റെയില്‍വേ മന്ത്രിയാണ്‌ ലാലു പ്രസാദ്‌ യാദവ്‌ (2004-2009).

👉കൊങ്കണ്‍ റെയില്‍വേ
* മഹാരാഷ്ട്രയിലെ റോഹ മുതല്‍ കര്‍ണാടകത്തിലെ മംഗലുരു വരെയാണ്‌ കൊങ്കണ്‍ റെയില്‍വേ.

* കൊങ്കണ്‍ റെയില്‍വേയുടെ സാങ്കേതിക പാതയുടെ നീളം 736 കി.മീ.ആണ്‌.

* കൊങ്കണ്‍ റെയില്‍വേയില്‍ 123 സ്റ്റേഷനുകളുണ്ട്.

* ഇന്ത്യന്‍ റെയില്‍വേയുടെ ഒരു സബ്സിഡറി സോണ്‍ ആണ്‌ കൊങ്കണ്‍ റെയില്‍വേ. മറ്റു റെയില്‍വേ സോണുകളില്‍ നിന്ന്‌ വിഭിന്നമായി ഇതിനെ ഡിവിഷനുകളായി വിഭജിച്ചിട്ടില്ല.

* കൊങ്കണ്‍ റെയില്‍വേയുടെ ആസ്ഥാനം മഹാരാഷ്ട്രയിലെ ബേലാപ്പൂര്‍ ആണ്‌. 

* മഹാരാഷ്ട്രയിലെ രത്നഗിരിയിലും കര്‍ണാടകത്തിലെ കര്‍വാറിലും മേഖലാ ആസ്ഥാനങ്ങളുണ്ട്‌.

* കൊങ്കണ്‍ റെയില്‍വേയുടെ നിര്‍മാണത്തില്‍ സഹകരിച്ച സംസ്ഥാനങ്ങള്‍ മഹാരാഷ്ട്ര, ഗോവ, കര്‍ണാടകം, കേരളം എന്നിവയാണ്‌. കേരളത്തിലൂടെ പാത കടന്നു പോകുന്നില്ല.

* കൊങ്കണിലൂടെ ഗുഡ്സ്‌ ട്രെയിനുകള്‍ സഞ്ചരിച്ചു തുടങ്ങിയത്‌ 1997-ല്‍ ആണ്‌.

* കൊളങ്കണിലൂടെയുള്ള പാസഞ്ചര്‍ ട്രെയിനുകളുടെ സഞ്ചാരം 1998 ജനുവരി 26-ന്‌ ഉദ്ഘാടനം ചെയ്തു.

👉സതേണ്‍ റെയില്‍വേ
* ഇന്ത്യയില്‍ ആദ്യം രൂപവത്കരിച്ച (1951 ഏപ്രില്‍ 14) റെയില്‍വേ സോണ്‍ സതേണ്‍ റെയില്‍വേ ആണ്‌.

* സതേണ്‍ റെയില്‍വേയുടെ ആസ്ഥാനം ചെന്നൈ. 

* കേരളംസതേണ്‍ റെയില്‍വേയുടെ പരിധിയില്‍പ്പെടുന്നു.

* തിരുവനന്തപുരം, പാലക്കാട്‌, സേലം എന്നീ റെയില്‍വേ ഡിവിഷനുകളുടെ സേവനമേഖലയില്‍ കേരളത്തിലെ റെയില്‍പ്പാതകള്‍ ഉള്‍പ്പെടുന്നു.

* തിരുവനന്തപുരം റെയില്‍വേ ഡിവിഷന്റെ ആസ്ഥാനം തിരുവനന്തപുരത്ത്‌ തൈക്കാട്‌ എന്ന സ്ഥലത്തും പാലക്കാട്‌ ഡിവിഷന്റെ ആസ്ഥാനം പാലക്കാട്ട് ഒലവക്കോട്‌ എന്ന സ്ഥലത്തുമാണ്‌.

* കേരളത്തിലെ ഏറ്റവും തിരക്ക്‌ കൂടിയ റെയില്‍വേസ്റ്റേഷന്‍ തിരുവനന്തപുരമാണ്‌.

* കേരളത്തിലെ റെയില്‍വേ ജംഗ്ഷനുകള്‍ കൊല്ലം, കായംകുളം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവയാണ്‌.

* കേരളത്തിലെ തെക്കേയറ്റത്തെ റെയില്‍വേ ജംഗ്ഷന്‍ കൊല്ലമാണ്‌. 

* രണ്ടില്‍ കൂടുതല്‍ ദിശകളില്‍നിന്ന്‌ ഗതാഗതമുള്ള സ്റ്റേഷനുകളാണ്‌ ജംഗ്ഷനുകള്‍. 

* കേരളത്തില്‍ ല് ദിശകളില്‍നിന്ന്‌ ഗതാഗതമുള്ള സ്റ്റേഷനാണ്‌ ഷൊര്‍ണൂര്‍ (കോഴിക്കോട്, തൃശ്ശൂര്‍,പാലക്കാട്, നിലമ്പൂര്‍).

👉ആഡംബര ട്രെയിനുകള്‍
* ഇന്ത്യയിലെ ആദ്യത്തെ പാന്‍ കൺട്രി സൂപ്പര്‍ ലക്ഷ്വറി ട്രെയിനാണ്‌ പാലസ്‌ ഓണ്‍ വീല്‍സ്‌. 1982 ജനുവരി 26-ന്‌ ആണ്‌ ഇത്‌ ആരംഭിച്ചത്‌.

* ഇന്ത്യയിലെ ആദ്യ വിനോദസഞ്ചാര ട്രെയിനാണ് പാലസ് ഓൺ വീൽസ്. ഇന്ത്യൻ റെയിൽവേയുടെ ബന്ധപ്പെട്ട രാജസ്ഥാൻ ടൂറിസം വകുപ്പ് നടത്തുന്ന ട്രെയിനാണിത്. 

* ഇരുപത്തിമൂന്ന് കോച്ചുകളുളള പാലസ് ഓൺ വീൽസിൽ 104 യാത്രക്കാരെ ഉൾക്കൊളളിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. മഹാരാജ, മഹാറാണി എന്ന പേരിൽ രണ്ട് റെസ്റ്റോറന്റുകൾ, ഒരു ബാർ കം ലോഞ്ച്, 14 സലൂണുകൾ, ഒരു സ്പാ തുടങ്ങിയവ ഇതിലുണ്ട്. പഴയകാല രജപുത്രനാട്ടുരാജ്യങ്ങളുടെ പേരിലാണ് ഇതിലെ കോച്ചുകൾ.

* രാജസ്ഥാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്‌ ആര്‍ടിഡിസിയും റെയില്‍വേയും ചേര്‍ന്ന്‌ നടത്തുന്ന സര്‍വിസാണ്‌ ഹെറിറ്റേജ്‌ ഓണ്‍ വീല്‍സ്‌ (റോയൽ രാജസ്ഥാൻ ഇൻ വീൽസ്)

* റോയൽ ഓറിയന്റ് - ഗുജറാത്തിനും രാജസ്ഥാനുമിടയ്ക്ക് സഞ്ചരിക്കുന്ന ട്രെയിൻ സർവീസാണിത്. രാജകീയമായ ആർഭാടമാണ് ഈ ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്.

* ഫെയറി ക്വീൻ - രാജസ്ഥാനിലെ അൽവാർ, ന്യൂഡൽഹി എന്നീ സ്ഥലങ്ങൾക്കിടയിലെ വിനോദ സഞ്ചാരത്തിന്റെ മികച്ച വാക്കാണ് ഈ അദ്‌ഭുത രാജ്ഞി. നൂറ്റിനാൽപത്തി മൂന്ന് കിലോമീറ്ററാണ് ഈ ട്രെയിൻ സഞ്ചരിക്കുന്നത്. 

* ഐ.ആര്‍.സി.ടി.സിയുടെയും കോക്സ്‌ ആന്‍ഡ്‌ കിങ്സ്‌ ട്രാവല്‍ ഏജന്‍സിയുടെയും സംയുക്ത സംരഭമാണ്‌ മഹാരാജ എക്സ്പ്രസ്‌. 2010-ല്‍ ആരംഭിച്ചു.

* ഇന്ത്യയിലെ ഏറ്റവും ചെലവ്‌ കൂടിയ ലക്ഷ്വറി എക്സ്‌പ്രസ്‌ ട്രെയിനാണ്‌ മഹാരാജ എക്സ്പ്രസ്‌.

* കര്‍ണാടക സ്റ്റേറ്റ്‌ ടൂറിസം ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്‍ കര്‍ണാടകത്തിലെയും ഗോവയിലെയും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട്‌ നടത്തുന്ന ട്രെയിന്‍ സര്‍വീസാണ്‌ ഗോള്‍ഡന്‍ ചാരിയറ്റ്‌.

* ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി സൗഹൃദ ട്രെയിനാണ്‌ ഗോള്‍ഡന്‍ ചാരിയറ്റ്‌.

* മഹാരാഷ്ട്ര ടൂറിസം ഡെവലപ്മെന്റ്‌ കോര്‍പ്പറേഷന്റെയും ഇന്ത്യന്‍ റെയില്‍വേയുടെയും സംയുക്ത സംരംഭമാണ്‌ ഡക്കാണ്‍ ഒഡീസി. മഹാരാഷ്ട്രയിലെ പൈതൃക കേന്ദ്രങ്ങളെ അടുത്തറിയാന്‍ ഈ ട്രെയിന്‍ യാത്ര അവസരമൊരുക്കുന്നു.

👉ആദ്യത്തെത്
* ഇന്ത്യയിലെ ആദ്യ റെയില്‍ പാലമാണ്‌ മുംബൈ-താനെ റൂട്ടിലെ ദാപൂരി വയാഡക്ട്‌ (1854).

* ഇന്ത്യയിലെ ആദ്യ റെയില്‍ തുരങ്കമാണ്‌ മഹാരാഷ്ട്രയിലെ പാര്‍സിക്‌ (1865).

* ഇന്ത്യയിലെ ആദ്യത്തെ സബര്‍ബന്‍ റെയില്‍വേ സ്ഥാപിച്ചത്‌ മുംബൈയിലാണ്‌ (1867).

* ബ്രഹ്മപുത്ര നദിക്ക്‌ കുറുകെ നിര്‍മിച്ച സരായിഘട്ട്‌ പാലമാണ്‌ (1492 മീ.) ഇന്ത്യയിലെ ആദ്യത്തെ റെയില്‍-കം-റോഡ്‌ ബ്രിഡ്ജ്‌ (1963).

* ന്യൂഡല്‍ഹി -ഹൌറ രാജധാനി എക്‌സ്‌പ്രസാണ്‌ ആദ്യത്തെ അതിവേഗ ട്രെയിന്‍.

* ഇന്ത്യന്‍ റെയില്‍വേയില്‍ ആദ്യമായി വാക്വം ടോയ്‌ലറ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയത്‌ ദിബ്രുഗഢ് രാജധാനി എക്സ്പ്രസിലാണ്‌.

* 1984-ലാണ്‌ ഇന്ത്യയിലെ ആദ്യത്തെ മെട്രോ കൊല്‍ക്കത്തയില്‍ ആരംഭിച്ചത്‌. ഇത്‌ ഇന്ത്യയിലെ ആദ്യത്തെ ആധുനിക റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്റ്റമായി പരിഗണിക്കപ്പെടുന്നു. 

* ഇന്ത്യന്‍ റെയില്‍വേയുടെ പതിനേഴാമത്തെ സോണ്‍ ആണ്‌ കൊല്‍ക്കത്ത മെട്രോ.

* ഇന്ത്യയിലെ ആദ്യത്തെ ഭൂഗര്‍ഭ റെയില്‍വേ ആയികണക്കാക്കപ്പെടുന്നത്‌ കൊല്‍ക്കത്ത മെട്രോ ആണ്‌.

* മെട്രോ സ്ഥാപിതമായ (2011) ആദ്യത്തെ ദക്ഷിണേന്ത്യന്‍ നഗരം ബാംഗലുരു ആണ്‌. പേര്‍ നമ്മ മെട്രോ.

* ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക്‌ ട്രെയിന്‍ ഓടിയത്‌ 1925 ഫെബ്രുവരി മൂന്നിന്‌ മുംബൈ വി.ടി.ക്കും കുര്‍ളയ്ക്കും ഇടയിലാണ്‌ (16 കി.മീ.)

* ഇന്ത്യയിലെ ആദ്യത്തെ ദീര്‍ഘദൂര ഇലക്ട്രിക്‌ ട്രെയിനാണ്‌ കല്യാണിനും പുനെയ്ക്കുമിടയില്‍ ഓടുന്ന ഡെക്കാണ്‍ ക്വീന്‍ (1929).

* സ്ത്രീകള്‍ മാത്രമുള്ള കംപാര്‍ട്ടമെന്റ്‌ തുടങ്ങിയ ആദ്യ ട്രെയിനാണ്‌ ഡെക്കാണ്‍ ക്വീന്‍.

* കംപ്രസ്ഡ്‌ നാച്ചുറല്‍ ഗ്യാസ്‌ ഇന്ധനമായി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ തീവണ്ടി നോര്‍ത്തേണ്‍ സോണിന്റെ പരിധിയില്‍ റേവാരി-റോഹ്തക്‌ പാതയില്‍ 2015 ലാണ്സര്‍വ്വീസ്‌ ആരംഭിച്ചത്‌ (ജനുവരി 33).

* വിമാനത്തിനു സമാനമായി ഹോസ്റ്റസുമാരുള്ള ആദ്യ ഇന്ത്യന്‍ ട്രെയിനാണ്‌ ഗതിമാൻ എക്സ്പ്രസ്‌.

* സി.സി.ടി.വി. ക്യാമറയുടെ സുരക്ഷയുമായി ഓടിത്തുടങ്ങിയ ഇന്ത്യയിലെ ആദ്യത്തെ തീവണ്ടിയാണ്‌ ന്യൂഡല്‍ഹി-അമൃത്സര്‍ ഷാന്‍-ഇ-പഞ്ചാബ്‌ എകസ്പ്രസ്‌.

* ഇന്ത്യയില്‍ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ട്രെയിന്‍ രാജധാനി എക്സ്പ്രസ്‌ ആണ്‌.

* ഇന്ത്യയിലെ ആദ്യത്തെ എലിവേറ്റഡ്‌ റെയില്‍വേ സ്ഥാപിച്ചത്‌ ചെന്നൈയില്‍ ആണ്‌. ചെന്നൈ മാസ്‌ റാപ്പിഡ്‌ ട്രാന്‍സിറ്റ്‌ സിസ്റ്റം എന്ന്‌ ഇത്‌ അറിയപ്പെടുന്നു. 1995 നവംബറിലാണ്‌ ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌.

* ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ റെയില്‍വേ സ്റ്റേഷനാണ്‌ ജമ്മു-കശ്മീരിലെ മാന്‍വല്‍.

* ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ റെയില്‍ കോറിഡോര്‍ ആണ്‌ 114 കി.മീ.ദൈര്‍ഘ്യമുള്ള രാമേശ്വരം-മനമധുര പാത. റെയില്‍പാതയില്‍ സീറോ ടോയ്ലറ്റ്‌
ഡിസ്ചാര്‍ജ്‌ ആണ്‌ ഗ്രീന്‍ കോറിഡോറിന്റെ പ്രത്യേകത.

* 1986-ല്‍ ന്യുഡല്‍ഹിയിലാണ്‌ ആദ്യമായി കംപ്യൂട്ടര്‍ റിസര്‍വേഷന്‍ ആരംഭിച്ചത്‌.

* ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിനാണ്‌ അഹമ്മദാബാദ്‌- മുംബൈ സെന്‍ട്രല്‍ ഡബിള്‍ഡക്കര്‍ എക്സ്പ്രസ്‌.

* ഇന്ത്യയിലെ ആദ്യത്തെ കടല്‍പ്പാലമാണ്‌ തമിഴ്നാട്ടിലെ പാമ്പന്‍ പാലം. ഇത്‌ രാമേശ്വരം ദ്വീപിനെ മെയിന്‍ലാന്‍ഡുമായി ബന്ധിപ്പിക്കുന്നു.

* ഇന്ത്യയിലെ ആദ്യത്തെ ഐ.എസ്‌. ഒ.9000 സര്‍ട്ടിഫൈഡ്‌ ട്രെയിന്‍ ആണ്‌ ഷാന്‍-ഇ-ഭോപ്പാല്‍ എക്സ്പ്രസ്‌. ഇത്‌ ഭോപ്പാലിനും ഡല്‍ഹിയിലെ ഹസ്രത്ത്‌ നിസാമുദ്ദിനും
ഇടയില്‍ ഓടുന്നു.

* സൌജന്യ വൈ-ഫൈ സംവിധാനം ഏര്‍പ്പെടുത്തിയ ആദ്യ ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്‍ മുംബൈ സെൺട്രലാണ്‌, ഗുഗിളിന്റെയും റെയില്‍ടെലിന്റെയും സഹകരണത്തോടെ 2016 ജനുവരിയിലാണ്‌ സംവിധാനം നിലവില്‍വന്നത്‌.

* ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ട്രെയിന്‍ എന്നുവിശേഷിപ്പിക്കപ്പെടുന്ന സംജോത എക്സ്പ്രസ്‌ ഓടുന്നത്‌ ഇന്ത്യക്കും പാകിസ്താനുമിടയിലാണ്‌. 

* ഇന്ത്യക്കും ബംഗ്ലാദേശിനും ഇടയില്‍ ഓടുന്ന ട്രെയിനാണ്‌ മൈത്രി എക്സ്പ്രസ്‌.

* ഇന്ത്യയിലെ ആദ്യത്തെ റെയില്‍വേ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത്‌ വഡോദരയിലാണ്‌. 

👉മൗണ്ടൻറെയില്‍വേകളും സംസ്ഥാനങ്ങളും
* ഡാര്‍ജിലിങ്‌ ഹിമാലയന്‍ --> ബംഗാള്‍
* നീലഗിരി മൌണ്ടന്‍ റെയില്‍വേ --> തമിഴ്നാട് 
* കല്‍ക്ക-ഷിംല --> ഹിമാചല്‍ പ്രദേശ്‌
* മതേരന്‍ ഹില്‍ റെയില്‍വേ --> മഹാരാഷ്ട്ര
👉ചില പ്രധാന വസ്തുതകൾ 
* പതിമൂന്ന്‌ സംസ്ഥാനങ്ങളിലൂടെ /ഭരണഘടകങ്ങളിലൂടെ കടന്നുപോകുന്ന നവയുഗ്‌ എക്സ്പ്രസാണ്‌ ഏറ്റവും കൂടുതല്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന തീവണ്ടി.

* ജമ്മു താവിയ്ക്കും മാംഗ്ലൂര്‍ സെൺട്രലിനുമിടയില്‍ 68 മണിക്കൂര്‍കൊണ്ട്‌ 3607 കിലോമീറ്റര്‍ പിന്നിടുന്ന ഈ ട്രെയിന്‍ ജമ്മു കശ്മിര്‍, പഞ്ചാബ്‌, ഹരിയാന, ഡെല്‍ഹി, ഉത്തര്‍പ്രദേശ്‌, മധ്യപ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട്‌, കേരളം, കര്‍ണാടകം എന്നിവിടങ്ങളിലുടെയാണ്‌ ലക്ഷ്യത്തിലെത്തുന്നത്‌. വിവേക്‌എക്സ്പ്രസും ഹിമസാഗര്‍ എക്സ്പ്രസും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ദുരം സഞ്ചരിക്കുന്ന തീവണ്ടിയാണിത്‌.

* ഒരു സംസ്ഥാനത്തിനുള്ളില്‍മാത്രം ഓടുന്ന ട്രെയിനുകളില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ മഹാരാഷ്ട്ര എക്സ്പ്രസാണ്‌ (1346 കി.മീ. ).

* ഇന്ത്യയിലെ ഏറ്റവും വേഗം കുറഞ്ഞ ട്രെയിന്‍ നീലഗിരി മൌണ്ടന്‍ ട്രെയിനാണ്‌ (10 കി.മീ. (മണിക്കുര്‍).

* മൌണ്ടന്‍ ട്രയിനുകളെ ഒഴിവാക്കിയാല്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ പ്രതാപ് നഗര്‍-ജംബുസര്‍ പാസഞ്ചര്‍ ആണ്‌ (11കി.മീ. മണിക്കൂര്‍). 44 കിലോമീറ്റര്‍ പിന്നിടാന്‍ 4 മണിക്കൂര്‍ എടുക്കുന്നു.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദൂരം സഞ്ചരിക്കുന്ന ട്രെയിന്‍ വിവേക്‌ എക്‌സ്പ്രസാണ്‌. അസമിലെ ദിബ്രുഗഢ് മുതല്‍ തമിഴ്നാട്ടിലെ കന്യാകുമാരിവരെയാണ്‌ ഇതിന്റെ യാത്ര. 4286 കിലോമീറ്റര്‍ പിന്നിടാന്‍ 82 മണിക്കൂറും 30 മിനിട്ടും എടുക്കുന്നു.

* പ്രതിദിന തീവണ്ടികളില്‍ ഏറ്റവും കൂടുതല്‍ ദൂരം ഓടുന്നത്‌ കേരള എക്സ്പ്രസാണ്‌ (3054 കി.മീ.-42.5 മണിക്കൂര്‍).

* ഏറ്റവും ദൈര്‍ഘ്യത്തില്‍ പാതയുള്ള സോണ്‍ നോര്‍ത്തേണ്‍ സോണ്‍ ആണ്‌.

* ജമ്മു കശ്മീരിലെ പീര്‍പഞ്ജല്‍ തുരങ്കമാണ്‌ (11 കി.മീ) ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കം.

* ഉപദ്വീപീയ ഇന്ത്യയിലെ ഏറ്റവും ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കമാണ്‌ കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായ മഹാരാഷ്ട്രയിലെ രത്നഗിരിയിലെ കാര്‍ബുഡെ
(6.5 കി.മീ.).

* ഏറ്റവും വലിയ മാര്‍ഷലിങ്‌ യാര്‍ഡ്‌ ഉള്ള റെയില്‍വേ സ്റ്റേഷനാണ്‌ മുഗള്‍സരായി.

* ഏറ്റവും വലിയ റെയില്‍വേ ജംഗ്ഷനാണ്‌ ഏഴ്‌ റൂട്ടുകള്‍ സന്ധിക്കുന്ന മഥുര (ആറ്‌ ബ്രോഡ്ഗേജും ഒരു മീറ്റര്‍ഗേജും),

* ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ (23) പ്ലാറ്റുഫോമുകളുളള റെയില്‍വേ സ്റ്റേഷനാണ്‌ ഹൌറ.

* ബുക്കിങ്‌ സെന്ററുകളുള്ള അഞ്ചു കവാടങ്ങളുള്ള റെയില്‍വേ സ്റ്റേഷനാണ്‌ വിജയവാഡ.

* ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലാണ്‌ ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം (1366.33 മീ.). 

* ദക്ഷിണേന്ത്യയിലെ ഏറ്റവും ഏറ്റവും നീളംകൂടിയ റെയില്‍വേ പ്ലാറ്റ്ഫോം കൊല്ലം സ്റ്റേഷനിലാണ്‌ (1,180.5 മീ.)

* ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനാണ്‌ ചെന്നൈ. 2017-ലെ കണക്കുപ്രകാരം 17 പ്ലാറ്റ്ഫോമുകളാണ്‌ ഇവിടെയുള്ളത്‌.

* ഏറ്റവും നീളം കൂടിയ പേരുള്ള റെയില്‍വേ സ്റ്റേഷനാണ്‌ ആന്ധ്രാ പ്രദേശിലെ Venkatanarasimharajuvariipeta.

* ഏറ്റവും നീളം കുറഞ്ഞ പേരുള്ള റെയില്‍വേ സ്റ്റേഷ്നുകളാണ്‌ ഒഡിഷയിലെ ഇബ്‌ (Ib) ഗുജറാത്തിലെ ഒഡ്‌ (Od) എന്നിവ.

* ന്യൂഡല്‍ഹിക്കും ആള്‍വാറിനും ഇടയില്‍ ഓടുന്ന ഫെയറി ക്വീന്‍ ആണ്‌ ലോകത്തെ ഏറ്റവും പഴക്കമുള്ള ആവിഎഞ്ചിന്‍. 1855-ല്‍ ആണ്‌ ഇത്‌ നിര്‍മിക്കപ്പെട്ടത്‌.

* ജമ്മു കശ്മീരില്‍ ചിനാബ്‌ നദിക്ക്‌ കുറുകെയാണ്‌ ഇന്ത്യയില്‍ ഏറ്റവും ഉയരത്തിലുള്ള റെയില്‍വേപ്പാലം നിര്‍മിക്കുന്നത്‌ (359 മീ.). നിലവിലത്തെ റെയില്‍പ്പാലങ്ങളില്‍
ഏറ്റവും ഉയരം കൂടിയത്‌ കൊങ്കണ്‍ റെയില്‍വേയുടെ ഭാഗമായി മഹാരാഷ്ട്രയില്‍ പനവേൽ നദിക്ക്‌ കുറുകെയാണ്‌ നിര്‍മിച്ചിരിക്കുന്നത്‌.

* ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ ട്രെയിന്‍ ആഗ്രയയ്ക്കും നിസാമുദ്ദീനും ഇടയില്‍ ഓടുന്ന ഗതിമാൻ എക്സ്പ്രസ്‌ ആണ്‌ (160 കി.മി./മണിക്കുര്‍).

* പൂര്‍ണ്ണ സജ്ജമായി ഓടിതുടങ്ങിയാല്‍ ഇന്ത്യയില്‍ ഏറ്റവും വേഗമുള്ള ട്രെയിനായിരിക്കും വന്ദേഭാരത് എക്‌സ്പ്രസ് പരമാവധി വേഗം 200 കിലോമീറ്റര്‍

* ന്യൂഡല്‍ഹിയ്ക്കും ഭോപ്പാലിനും ഇടയില്‍ ഓടുന്ന ശതാബ്ദി എക്സ്പ്രസിനാണ്‌ വേഗത്തില്‍ രണ്ടാം സ്ഥാനം (150 കി.മീ./മണിക്കൂര്‍).

* ഏറ്റവും നീളം കുറഞ്ഞ റൂട്ടാണ്‌ മഹാരാഷ്ട്രയിലെ നാഗ്പൂര്‍-അജ്നി (3 കി.മീ.)

* ഹൌറ -അമൃത്സര്‍ എക്സ്പ്രസിനാണ്‌ ഏറ്റവും കൂടുതല്‍ സ്റ്റോപ്പുകളുള്ളത്‌ (115).

* ഇന്ത്യയിലെ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഏറ്റവും മനോഹരമായത്‌ എന്ന്‌ കണക്കാക്കുപ്പെടുന്നത്‌ മുംബൈയിലെ ഛത്രപതി ശിവജി ടെര്‍മിനസ്‌ ആണ്‌.

* ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍പ്പാലമാണ്‌ വേമ്പനാട്‌ റെയില്‍പ്പാലം (4.62 കി.മി. ). ഇത്‌ ചരക്ക്‌ നീക്കത്തിനുവേണ്ടി പരിമിതപ്പെടുത്തിയിരിക്കുന്നു. യാത്രാത്തീവണ്ടികള്‍ സഞ്ചരിക്കുന്ന പാതകളിലെ പാലങ്ങളില്‍ ഏറ്റവും നീളം കൂടിയത്‌ ബിഹാറില്‍ സോണ്‍ നദിക്ക്‌ കുറുകെ നിര്‍മിച്ചിരിക്കുന്ന നെഹ്‌റു സേതു ആണ്‌ (3065 മീ.)

* ഇന്ത്യയിലെ ഏറ്റവും സമയനിഷ്ഠ കുറഞ്ഞ ട്രെയിനായി വിലയിരുത്തപ്പെടുന്നത്‌ ഗുവഹത്തി-തിരുവനന്തപുരം എക്സ്പ്രസ്‌ ആണ്‌. 65 മണിക്കൂര്‍ 5 മിനിട്ടാണ്‌ നിര്‍ദിഷ്ട
സമയപരിധി എങ്കിലും ശരാശരി 10-12 മണിക്കൂര്‍ വൈകിയാണ്‌ ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത്‌ എത്തുന്നത്‌.

* ഏറ്റവും വടക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍ ജമ്മു- കശ്മീരിലെ ബാരാമുള്ളയും തെക്കേയറ്റത്തേത്‌ തമിഴ്നാട്ടിലെ കന്യാകുമാരിയുമാണ്‌.

* ഏറ്റവും പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ്‌ ഗുജറാത്തിലെ ഭൂജിനടുത്തുള്ള നലിയ. 

* അസമിലെ ടിന്‍സുകിയ ജില്ലയിലെ ലെഡോ ആണ്‌ കിഴക്കേയറ്റത്തെ റെയില്‍വേ സ്റ്റേഷന്‍.

* ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അപകടം നടന്നത്‌ 1981 ജൂണ്‍ ആറിന്‌ ബിഹാറിലാണ്‌, ട്രെയിന്‍ പാളംതെറ്റി നദിയില്‍വീണ്‌ 500-നും 800നും ഇടയില്‍ ആളുകള്‍ മരണമടഞ്ഞു.

* ഇന്ത്യന്‍ റെയില്‍വേയിലെ ഏറ്റവും വേഗം കൂടിയ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നത്‌ നാഗര്‍കോവിലിനും കന്യാകുമാരിക്കും ഇടയിലാണ്‌ (62 കി.മീ./മണിക്കൂര്‍).

* ലോകത്തിലെ ഏറ്റവും വലിയ റൂട്ട്‌ ഇന്റര്‍ ലോക്കിങ്‌ സംവിധാനമുള്ള റെയില്‍വേ സ്റ്റേഷനാണ്‌ ന്യൂഡല്‍ഹി.

* ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ കോംപ്ലക്സാണ്‌ ഹൌറയിലേത്‌. ഏറ്റവും കുടുതല്‍ പ്ലാറ്റ്ഫോമുകളുള്ള ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷനും ഹൌറയാണ്‌.

👉ട്രെയിനുകളും ആരംഭിച്ച വര്‍ഷവും
* രാജധാനി എക്സ്പ്രസ്‌ - 1969
* ശതാബ്ദി എക്സ്പ്രസ്‌ - 1988
* ജന്‍ശതാബ്ദി - 2003
* സമ്പര്‍ക്ക ക്രാന്തി - 2004
* ഗരീബ്‌ രഥ്‌ - 2005
* തുരന്തോ എക്സ്പ്രസ്‌ - 2009
* യുവ എക്സ്പ്രസ്‌ - 2009
* രാജ്യറാണി എക്സ്പ്രസ്‌ - 2011
 
👉അപൂര്‍വ വസ്തുതകള്‍ 
* ഇന്ത്യയില്‍ റെയില്‍വേ ബജറ്റ്‌ അവതരിപ്പിച്ചിട്ടുള്ള ആദ്യ വനിത മമത ബാനര്‍ജിയാണ്‌ (2002). 

* രണ്ടു വ്യത്യസ്ത മുന്നണികളുടെ (യുപിഎ, എന്‍ഡിഎ) മന്ത്രിസഭകളുടെ
കാലത്ത്‌ ബജറ്റ്‌ അവതരിപ്പിച്ച ഏക വനിതയും മമതയാണ്‌.

* മധ്യപ്രദേശ്‌, രാജസ്ഥാന്‍ എന്നീ രണ്ട്‌ സംസ്ഥാനങ്ങളിലായി സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്റ്റേഷനാണ്‌ ഭവാനിമന്‍ഡി.

* ഗുജറാത്തിലെ വഡോദരയ്ക്കും രാജസ്ഥാനിലെ കോട്ടയ്ക്കുമിടയിലുള്ള 528 കി.മീ.ദുരം എങ്ങും നിര്‍ത്താതെ പിന്നിടുന്ന ട്രെയിനാണ്‌ തിരുവനന്തപുരം- നിസാമുദ്ദീന്‍
രാജധാനി എക്സ്പ്രസ്‌.

* ഒരേ ട്രാക്കിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന സ്റ്റേഷനുകളാണ്‌ മഹാരാഷ്ട്രയിലെ അഹമ്മദ്‌ നഗര്‍ ജില്ലയിലെ ശ്രീരാംപൂരും ബേളാപ്പൂരും.

* ഇന്ത്യന്‍ റെയില്‍വേയില്‍ ഡയമണ്ട്‌ ക്രോസിങ്‌ ഉള്ള ഏക സ്ഥലമാണ്‌ നാഗ്പൂര്‍.

👉മൗണ്ടന്‍ റെയില്‍വേ
* പ്രകൃതിഭംഗി ആസ്വദിക്കാന്‍ വിനോദ സഞ്ചാരികള്‍ക്കായി ഹില്‍സ്റ്റേഷനുകളിലേക്ക്‌ സര്‍വീസ്‌ നടത്തുന്നതാണ്‌ മൌണ്ടന്‍ റെയില്‍വേ

1. ഡാര്‍ജിലിങ്‌ ഹിമാലയന്‍ റെയില്‍വേ (1881). പശ്ചിമ ബംഗാളിലെ ന്യു ജല്‍പൈഗുഡി മുതല്‍ ഡാര്‍ജിലിങ്‌ വരെ നീളുന്ന 78 കി.മി. നീളമുള്ളതും 610 മി.മീ 
വീതിയുള്ളതുമായ നാരോ ഗേജ്‌ പാത.

2. ഹിമാചല്‍ പ്രദേശില്‍ കല്‍ക്ക മുതല്‍ സിംല വരെ (1898). 762 മില്ലീ മീറ്ററാണ്‌ (രണ്ടര അടി) വീതി. പാതയുടെ ഭാഗമായി 107 തുരങ്കങ്ങളും 864 പാലങ്ങളുമുണ്ട്‌.

3. പഞ്ചാബിലെ പത്താന്‍കോട്ടിനെയും ഹിമാചല്‍ പ്രദേശിലെ ജോഗിന്ദര്‍ നഗറിനെയും ബന്ധിപ്പിക്കുന്ന കാംഗ്രേ വാലി റെയില്‍വേ (1924). 164 കി.മി. നീളമുള്ള പാതയുടെ വീതി 762 മില്ലീ മീറ്ററാണ്‌.

ഇവ മൂന്നും യുനെസ്കോയുടെ വേള്‍ഡ്‌ ഹെറിറ്റേജ്‌ സൈറ്റിന്റെ ഭാഗമാണ്‌.

* ഇന്ത്യയില്‍ ബ്രോഡ്ഗേജിലുള്ള ഏക മൌണ്ടന്‍ റെയില്‍വേയാണ്‌ കശ്മീര്‍ റെയില്‍വേ (2005). ജമ്മുവിനെയും ബാരമുള്ളയെയും ബന്ധിപ്പിക്കുന്ന പാതയുടെ നീളം 345 കി.മീ. ആണ്‌. 

* ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ റെയില്‍വേ തുരങ്കമായ പീര്‍പഞ്ജല്‍ ഇതിന്റെ ഭാഗമാണ്‌. ഈ പദ്ധതിയുടെ ഭാഗമായി ചിനാബ്‌ നദിക്കുകുറുകെ നിര്‍മിച്ച 359 മീ. ഉയരമുള്ള പാലം ലോകത്തിലെ ഏറ്റവും ഉയരം കുടിയ റെയില്‍വേപ്പാലമാണ്‌. പാ
രീസിലെ ഈഫല്‍ ടവറിനെക്കാള്‍ 35 മീ. ഉയരം ഇതിന്‌ കൂടുതലുണ്ട്‌.

* തമിഴ്നാട്ടിലാണ്‌ നീലഗിരി മൗണ്ടന്‍ റെയില്‍വേ. മേട്ടുപ്പാളയത്തെയും ഉദകമണ്ലത്തെയും ബന്ധിപ്പിക്കുന്ന 45.8 കി.മീ. നീളമുള്ള പാതയുടെ ഭാഗമായി 18 തുരങ്കങ്ങളും 250 പാലങ്ങളുമുണ്ട്‌. ഇത്‌ മീറ്റര്‍ ഗേജ്‌ പാതയാണ്‌ (1000 മി.മീ.). പല്‍ച്ചക്രങ്ങളുടെ പിടുത്തത്തിലാണ്‌ ട്രെയിനിന്റെ മലകയറ്റം. ഇത്‌ റാക്ക്‌ ആന്‍ഡ്‌ പിനിയന്‍ സംവിധാനം എന്ന്‌ അറിയപ്പെടുന്നു. ഇന്ത്യയിലെ ഏക റാക്ക്‌ ആന്‍ഡ്‌ പിനിയന്‍ പാതയാണിത്‌.

* മഹാരാഷ്ട്രയിലാണ്‌ മതേരന്‍ ഹില്‍ റെയില്‍വേ. നേരാല്‍ മുതല്‍ മതേരന്‍ വരെയുള്ള 21 കി.മീ. നീളമുള്ള പാതയുടെ വീതി 610 മില്ലീമീറ്ററാണ്‌.

👉ചില പ്രധാന ട്രെയിനുകള്‍
* രാജ്യതലസ്ഥാനത്തെ സംസ്ഥാന തലസ്ഥാനങ്ങളുമായും മറ്റ്‌ പ്രധാന നഗരങ്ങളുമായും ബന്ധിപ്പിക്കുന്ന ട്രെയിന്‍ സര്‍വീസാണ്‌ രാജധാനി എക്സ്പ്രസ്‌.

* ഇന്ത്യയുടെ ഗ്രാമപ്രദേശങ്ങളില്‍ ചികിത്സാ സഹായമെത്തിക്കുന്ന ട്രെയിനാണ്‌ ലൈഫ്‌ ലൈന്‍ എക്സ്പ്രസ്‌.

* ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടെ നടത്തുന്ന എയ്ഡ്സ്‌ ബോധവത്കരണ പരിപാടിയാണ്‌ റെഡ്‌ റിബണ്‍ എക്സ്പ്രസ്‌.

* റെയില്‍വേ ട്രാക്കുകളിലൂടെ ട്രക്കുകളെ ഒരു സ്ഥലത്തു നിന്ന്‌ മറ്റൊരു സ്ഥലത്ത്‌ എത്തിച്ച്‌ ചരക്കുനീക്കം നടത്തുന്ന സംരംഭമാണ്‌ റോ-റോ ട്രെയിന്‍ (റോള്‍ ഇന്‍-റോള്‍ ഓഫ്).

* ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മശതാബ്ദി പ്രമാണിച്ച്‌ ആരംഭിച്ച ട്രെയിന്‍ സര്‍വീസാണ്‌ ശതാബ്ദിഎക്സ്പ്രസ്‌.

* രാജ്യറാണി എക്സ്പ്രസിന്‌ പേരിട്ടിരിക്കുന്നത്‌ ജയ്പുരിലെ രാജമാതാവായിരുന്ന ഗായ്രതിദേവിയോടുള്ള ആദരസുചകമായിട്ടാണ്‌.

* മഹാകവി ടാഗോറിനോടുള്ള ആദരസൂചകമായി പേരിട്ടിരിക്കുന്ന ട്രെയിനാണ്‌ കവിഗുരു എക്സ്പ്രസ്‌.

* സ്വാമി വിവേകാനന്ദനോടുള്ള ആദര സൂചകമായിപേരിട്ടിരിക്കുന്ന ട്രെയിനാണ്‌ വിവേക്‌ എക്സ്പ്രസ്‌.

* രബീന്ദ്രനാഥ്‌ ടാഗോറിന്റെ 150-ാം ജന്മദിനത്തോട്‌ അനുബന്ധിച്ച്‌ ആരംഭിച്ച ട്രെയിന്‍ സര്‍വീസാണ്‌ സംസ്കൃതി എക്സ്പ്രസ്‌.

* മദര്‍ എക്സ്പ്രസ്‌ ആരംഭിച്ചത്‌ മദര്‍ തെരേസയുടെ 100-ാം ജന്മദിനത്തോട്‌ അനുബന്ധിച്ചാണ്‌.

* അഹമ്മദാബാദിനും ഹരിദ്വാറിനും ഇടയിലോടുന്ന പ്രതിദിന തീവണ്ടിയായ ഹരിദ്വാര്‍ എക്സ്പ്രസിനെ യോഗാദിനാചരണത്തിന്റെ ഭാഗമായി 2015-ല്‍ യോഗ എക്സ്പ്രസ്‌ എന്ന്‌ പുനര്‍നാമകരണം ചെയ്തു. 

* ഈസ്റ്റ്‌ കോസ്റ്റ്‌ എക്സ്പ്രസ്‌ --> സെക്കന്ദരാബാദ് - ഹൌറ  

* വെസ്റ്റ്‌ കോസ്റ്റ്‌ എക്‌സ്പ്രസ്‌ --> ചെന്നൈ - മംഗലുരു
 
* കോറമാണ്ടല്‍ എക്സ്പ്രസ്‌ --> ഹൌറ - ചെന്നൈ
 
* ശതവാഹന എക്സ്പ്രസ്‌ --> വിജയവാഡ - സെക്കന്തരാബാദ്‌

* ചാലൂക്യ എക്സ്പ്രസ്‌ --> ദാദര്‍ - തിരുനെല്‍വേലി

* പാണ്ഡ്യന്‍ എക്സ്പ്രസ്‌ --> ചെന്നൈ - മധുര

* പല്ലവന്‍ എക്സ്പ്രസ്‌ --> കാരൈക്കുടി - ചെന്നൈ എഗ്മോർ 
 
* ആസാദ്‌ ഹിന്ദ്‌ എക്സ്പ്രസ്‌ --> ഹൌറ - പൂനെ

* സ്റ്റീല്‍ എക്സ്പ്രസ്‌ --> ടാറ്റാനഗര്‍ - ഹൌറ 

* വൃന്ദാവന്‍ എക്സ്പ്രസ്‌ --> ചെന്നൈ - ബംഗലുരു

* കോള്‍ഫീല്‍ഡ്‌ എക്സ്പ്രസ്‌ --> ധന്‍ബാദ് - ഹൌറ

* ഏറനാട്‌ എക്സ്പ്രസ്‌ --> മംഗലുരു - നാഗര്‍കോവില്‍
 
* ഗീതാഞ്ജലി എക്‌സ്പ്രസ്‌ --> മുംബൈ - ഹൌറ
 
* ഗ്രാന്‍ഡ്‌ ട്രങ്ക് എക്‌സ്പ്രസ്‌ --> ന്യൂുഡല്‍ഹി - ചെന്നൈ

* ചാര്‍മിനാര്‍ എക്സ്പ്രസ്‌ --> ചെന്നൈ - ഹൈദരാബാദ്‌

* അജന്താ എക്സ്പ്രസ്‌ --> മന്‍മജ് - സെക്കന്തരാബാദ്‌

* കാസിരംഗ എക്‌സ്പ്രസ്‌ --> ഗുവഹത്തി - ബംഗലുരു

* ആന്തമാന്‍ എക്സ്പ്രസ്‌ --> ചെന്നൈ - ജമ്മു താവി

* ചാലൂക്യ എക്സ്പ്രസ്‌ --> ദാദര്‍ - തിരുനെല്‍വേലി

* യോഗ എക്സ്പ്രസ്‌ --> അഹമ്മദാബാദ്‌ - ഹരിദ്വാര്‍

* ഹിമസാഗര്‍ എക്സ്പ്രസ്‌ --> കന്യാകുമാരി - ജമ്മു താവി

* ഹിരാക്കുഡ്‌ എക്സ്പ്രസ്‌ --> വിശാഖപട്ടണം - അമൃത്സര്‍

* ഐലന്‍ഡ്‌ എക്സ്പ്രസ്‌ --> കന്യാകുമാരി - ബംഗലുരു

* കാഞ്ചൻജംഗ എക്‌സ്പ്രസ്‌ --> ഗുവഹത്തി - സീല്‍ഡാ

* കോവൈ എക്സ്പ്രസ്‌ --> കോയമ്പത്തുര്‍ - ചെന്നൈ

* സഹ്യാദ്രി എക്സ്പ്രസ്‌ --> മുംബൈ-കോലാപ്പൂര്‍

* താജ്‌ എക്സ്പ്രസ്‌ --> ഹസ്രത്‌ നിസാമുദ്ദീന്‍ - ഝാന്‍സി

* ഗതിമാന്‍ എക്സ്പ്രസ്‌ --> ഹസ്രത് നിസാമുദ്ദീന്‍ - ആഗ്ര
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here