ഇന്ത്യയിലെ വ്യവസായങ്ങൾ - പി.എസ്.സി. ചോദ്യോത്തരങ്ങൾ

Major Industries in India - Questions and Answers
ഇന്ത്യയിലെ വിവിധ വ്യവസായങ്ങളെ നമുക്ക് പരിചയപ്പെടാം. ഇന്ത്യയിലെ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എസ്.സിയുടെ 10th, +2, Degree ലെവൽ പരീക്ഷാ സിലബസിലുണ്ട്. അവയുടെ അനുബന്ധ വസ്തുതകളുമുൾപ്പെടെയുള്ള ഒരു സമഗ്രമായ പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. SCERT സിലബസിലെ പത്താം ക്ലാസ്സിലെ ഭൂമിശാസ്ത്ര പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഏത് മത്സര പരീക്ഷകൾക്കും ഈ വിവരങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്. 
India is blessed with diverse natural resources. The extent of land, physiographic characteristics, climate, soil types, etc. form the basis of our resource potential. Resource utilisation is as significant as resource availability for the development of the country. 
രാജ്യപുരോഗതിക്ക്‌ വിഭവലഭ്യതപോലെ പ്രധാനമാണ്‌ വിഭവവിനിയോഗവും. കൃഷി, ഖനനം, വൃവസായം, ഗതാഗതം എന്നിങ്ങനെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന നിരവധി മേഖലകളുണ്ട്.
കൃഷിയും കൃഷിയധിഷ്ഠിത വ്യവസായങ്ങളും
(Agriculture and Agro-based Industries)

ഇന്ത്യ ഒരു കാര്‍ഷികരാജ്യമാണ്‌. ജനസംഖ്യയില്‍ മൂന്നില്‍ രണ്ടുഭാഗം ജനങ്ങളും കൃഷിയെ ആശ്രയിച്ച്‌ ജീവിക്കുന്നവരാണ്‌. ഭക്ഷ്യവിളകള്‍ കൂടാതെ ചില വ്യവസായങ്ങള്‍ക്കുള്ള അസംസ്കൃതവസ്തുക്കളും കാര്‍ഷികമേഖലയില്‍ നിന്ന്‌ ലഭിക്കുന്നു. 

പരുത്തിക്കൃഷിയും പരുത്തിത്തുണിവ്യവസായവും (Cotton cultivation and cotton textile industry) 
* വസ്ത്രനിര്‍മാണരംഗത്ത്‌ ലോകവ്യാപകമായി ഉപയോഗിക്കുന്നതിനാൽ പരുത്തിയെ “യൂണിവേഴ്‌സല്‍ ഫൈബര്‍” എന്ന്‌ പറയുന്നു. 

* മഞ്ഞുവീഴ്ചയില്ലാത്ത വളര്‍ച്ചാകാലവും 20 മുതല്‍ 30 ഡിഗ്രി സെല്‍ഷ്യല്‍സ്‌ വരെ താപനിലയും ചെറിയതോതില്‍ വാര്‍ഷിക വര്‍ഷപാതവും പരുത്തിക്കൃഷിക്ക്‌ ആവശ്യമാണ്‌.

* കറുത്തമണ്ണും എക്കല്‍മണ്ണുമാണ്‌ ഏറ്റവും അനുയോജ്യം.

* പരുത്തി ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക്‌ നാലാം സ്ഥാനമാണുള്ളത്‌.

* സിന്ധുനദീതട സംസ്കാര കാലത്തോളം പഴക്കമുള്ളതാണ്‌ ഇന്ത്യയിലെ പരുത്തികൃ
ഷി. 

* ലോകത്താദ്യമായി പരുത്തി കൃഷി ചെയ്തത്‌ സിന്ധു നദീതട നിവാസികളാണ്‌.

* മഹാരാഷ്ട്രയും ഗുജറാത്തുമാണ്‌ പരുത്തി കൃഷിയില്‍ ഏറ്റവും മുന്നിലുള്ളത്‌. 

* ഇന്ത്യയിലെ ഏറ്റവും വലിയ കൃഷിയധിഷ്ഠിത വ്യവസായമാണ്‌ പരുത്തിത്തുണിവ്യവസായം. 

* ഇന്ത്യയിലെ ആദ്യത്തെ പരുത്തിത്തുണി മില്‍ സ്ഥാപിതമായത്‌ 1818 ല്‍ കൊല്‍ക്കത്തയ്ക്ക്‌ സമീപമുള്ള ഫോര്‍ട്ട്‌ ഗ്ലാസ്റ്ററിലാണ്‌. എന്നാല്‍ വന്‍തോതില്‍ ഉല്‍പ്പാദനമാരംഭിക്കുന്നത്‌ 1854 ല്‍ മുംബൈയിലാണ്‌. 

* ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉല്‍പ്പാദനകേന്ദ്രം മുംബൈ ആയതിനാല്‍ ഈ നഗരത്തെ “കോട്ടോണോപോളിസ്‌” എന്നു വിശേഷിപ്പിക്കുന്നു.

* മുംബൈ കഴിഞ്ഞാല്‍ ഗുജറാത്തിലെ അഹമ്മദാബാദാണ്‌ പ്രധാന പരുത്തിത്തുണി വ്യവസായകേന്ദ്രം. 

* പരുത്തിത്തുണി വ്യവസായത്തില്‍ മുന്‍പന്തിയിലായിരുന്നതിനാലാണ്‌ മുംബൈയ്ക്ക്‌ ഇന്ത്യയുടെ മാഞ്ചസ്റ്റര്‍ എന്ന വിശേഷണം ലഭിച്ചത്‌. 

* തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റര്‍ എന്നറിയപ്പെടുന്നത്‌ കോയമ്പത്തൂരാണ്‌. 

* ഗുജറാത്തിലെ അഹമ്മദാബാദും ഉത്തര്‍പ്രദേശിലെ കാണ്‍പൂരും പഞ്ചാബിലെ ലുധിയാനയും പരുത്തിത്തുണി വ്യവസായത്തിന്റെ കേന്ദ്രങ്ങളാണ്‌.

ചണംകൃഷിയും ചണവ്യവസായവും(Jute farming and jute industry)
* ഇന്ത്യയിലെ മറ്റൊരു നാരുവിളയാണ്‌ ചണം. 

* ചൂടും ഈര്‍പ്പവുമുള്ള സാഹചര്യങ്ങളിലാണ്‌ ചണം വളരുന്നത്‌. 

* ഉയര്‍ന്ന താപനിലയും 150 സെന്റിമീറ്ററില്‍ കൂടുതല്‍ മഴയും ചണം കൃഷിക്ക്‌ അത്യന്താപേക്ഷിതമാണ്‌. 

* നീര്‍വാര്‍ച്ചയുള്ള എക്കല്‍മണ്ണാണ്‌ ഇതിനു വേണ്ടത്‌.

* പശ്ചിമബംഗാളിലെ ഗംഗ-ബ്രഹ്മപുത്ര ഡൽറ്റാപ്രദേശമാണ്‌ പ്രധാന ചണ ഉല്‍പ്പാദനമേഖല. 

* പശ്ചിമബംഗാള്‍, അസം, ഒഡിഷയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ്‌ പ്രധാനമായും ചണം കൃഷിചെയ്യുന്നത്‌.

* താരതമ്യേന വിലകുറഞ്ഞ നാരുവിളയായതിനാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ചണനാരിനും ഉല്‍പ്പന്നങ്ങള്‍ക്കും അന്താരാഷ്ട്ര വ്യാപാരത്തില്‍ ഏറെ പ്രാധാന്യമുണ്ട്‌. 

* ചണമുല്‍പ്പാദനത്തില്‍ ഇന്ത്യക്ക്‌ ലോകത്തു രണ്ടാം സ്ഥാനമാണുള്ളത്‌. 

* ബംഗ്ലാദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചണം കയറ്റുമതി ചെയ്യുന്നത്‌ ഇന്ത്യയാണ്‌.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചണം ഉല്‍പാദിപ്പിക്കുന്നത്‌ ബംഗാളാണ്‌. 

* പ്രധാനമായും ഹുഗ്ലി നദിയുടെ തീരത്താണ്‌ ചണവ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്‌.

* 1947-ല്‍ ഇന്ത്യാ വിഭജനം നടന്നപ്പോള്‍ ചണം ഉല്‍പാദിപ്പിക്കുന്ന പ്രദേശങ്ങളുടെ ഭൂരിഭാഗവും കിഴക്കന്‍ പാകിസ്താനിലും ചണ ഫാക്ടറികളുടെ ഭൂരിഭാഗവും ഇന്ത്യയിലും ആയതുകാരണം അക്കാലത്ത്‌ അസംസ്കൃത പദാര്‍ഥങ്ങളുടെ ലഭ്യതയില്‍ ക്ഷാമം നേരിടുകയും തൻമൂലം നിരവധി ഫാക്ടറികള്‍ പൂട്ടേണ്ടി വരികയും ചെയ്തു.

* ചണം കയറ്റുമതി ഏറ്റവും കൂടുതല്‍ നടക്കുന്ന ഇന്ത്യന്‍ തുറമുഖം കൊല്‍ക്കത്തയാണ്‌.

* ചണം ഉല്‍പാദനത്തില്‍ മുന്‍നിരയിലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനം ആന്ധ്രാപ്രദേശാണ്‌. 

* ഇന്ത്യയിലെ ആദ്യ ചണമില്‍ സ്ഥാപിക്കപ്പെട്ടത്‌ കൊല്‍ക്കത്തയ്ക്കടുത്ത്‌ റിഷ്റ എന്ന സ്ഥലത്താണ്‌ (1855).

കരിമ്പു കൃഷിയും പഞ്ചസാര വ്യവസായവും (Sugarcane cultivation and sugar industry) 
* ഉഷ്ണമേഖലാ വിളയായ കരിമ്പിന്‌ ചൂടും മഴയുമുള്ള കാലാവസ്ഥയാണ്‌ വേണ്ടത്‌.

* കറുത്ത മണ്ണ്‌, എക്കല്‍മണ്ണ്‌ തുടങ്ങിയ മണ്ണിനങ്ങള്‍ കരിമ്പുകൃഷിക്ക്‌ അനുയോജ്യമാണ്‌.

* കരിമ്പ്‌ ഉല്‍പ്പാദനത്തില്‍ ഇന്ത്യക്ക്‌ രണ്ടാംസ്ഥാനമാണുള്ളത്‌.

* കരിമ്പുകൃഷി ചെയ്യുന്ന പ്രദേശങ്ങള്‍ക്കൊപ്പം പഞ്ചസാര വ്യവസായകേന്ദ്രങ്ങളും
കാണപ്പെടുന്നു. വിളവെടുത്തു കഴിഞ്ഞാല്‍ ഉടന്‍തന്നെ ഫാക്ടറികളിലെത്തിച്ച്‌ അതിന്റെ നീരെടുക്കേണ്ടതുണ്ട്‌. അല്ലെങ്കില്‍ കരിമ്പിലെ സൂക്രോസിന്റെ അളവ്‌ കുറയും.

* ബ്രസീൽ കഴിഞ്ഞാല്‍ ലോകത്ത്‌ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ.

*1840-ല്‍ ബിഹാറിലെ ബേട്ടിയ എന്ന സ്ഥലത്താണ്‌ ഇന്ത്യയിലെ ആദ്യത്തെ പഞ്ച
സാരമില്‍ സ്ഥാപിതമായത്‌.

* പുരാതനകാലം മുതല്‍ക്കേ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന വിദ്യ ഇന്ത്യക്കാര്‍ക്ക്‌ വശമായിരുന്നു. 

* ഇന്ത്യ കരിമ്പിന്റെ ജന്മനാടായാണ് അറിയപ്പെടുന്നത്. 

* എന്നാല്‍, ആധുനിക രീതിയില്‍ പഞ്ചസാര ഉല്‍പാദനം ആരംഭിച്ചത്‌ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ്‌.

* പരുത്തി കഴിഞ്ഞാല്‍, ഇന്ത്യയിലെ കാര്‍ഷിക മേഖലയെ ആശ്രയിച്ചുള്ള ഏറ്റവും വലിയ വ്യവസായമാണ്‌ പഞ്ചസാര.

* ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം ഉത്തര്‍ പ്രദേശാണ്‌. 

* ഇന്ത്യയുടെ പഞ്ചസാരക്കിണ്ണം എന്നറിയപ്പെടുന്നത്‌ ഉത്തര്‍ പ്രദേശാണ്‌.

* ഉപദ്വീപീയ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ചസാര ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്‌. 

* നാസിക്‌, സാംഗ്ലി, കോല്‍ഹാപ്പുര്‍ എന്നിവിടങ്ങളാണ്‌ ഈ സംസ്ഥാനത്തെ പഞ്ചസാര വൃവസായത്തിന്റെ കേന്ദ്രങ്ങള്‍. 

തേയിലകൃഷിയും തേയില വ്യവസായവും(Tea Industry)
* ഏറ്റവും കൂടുതല്‍ തേയില ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ്‌ ഇന്ത്യ. 

* 200 മുതല്‍ 250 സെന്റിമീറ്റര്‍ വരെ വാര്‍ഷിക വര്‍ഷപാ തവും 25൦ മുതല്‍ 30० സെല്‍ഷ്യസ്‌ വരെ താപനിലയുമുള്ള കുന്നിന്‍ചരിവുകളാണ്‌ തേയിലകൃഷിക്ക്‌ ഏറ്റവും അനുയോജ്യം. 

* ജൈവാംശമുള്ള ജലം വാര്‍ന്നുപോകുന്ന മണ്ണാണ്‌ ഈ തോട്ടവിളയ്ക്ക്‌ ആവശ്യം.

* അസം, പശ്ചിമബംഗാള്‍, കേരളം, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലാണ്‌ ഇന്ത്യയില്‍ തേയിലത്തോട്ടങ്ങളുള്ളത്‌. 

* ബ്രിട്ടീഷുകാരാണ്‌ ഇന്ത്യയില്‍ ആദ്യമായി തേയില കൃഷി ആരംഭിച്ചത്‌.

* അസം, ഡാര്‍ജിലിങ്‌ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ തേയില കൃഷി ആരംഭിച്ചത്‌.

* തേയില ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്ന സംസ്ഥാനം അസം ആണ്‌. 

* ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്‌ അസം ആണ്‌.

* ഇന്ത്യയില്‍ തേയിലയും കാപ്പിയും കൃഷി ചെയ്യുന്ന ഭൂവിഭാഗമാണ്‌ തെക്കേ ഇന്ത്യ.

* കമേലിയ സൈനന്‍സിസ്‌ എന്നാണ്‌ തേയിലയുടെ ശാസ്ത്രനാമം.

* തേയില ഉല്‍പാദനത്തിലും ഉപഭോഗത്തിലും മുന്‍നിരയിലാണ്‌ ഇന്ത്യ.

* മണിറാം ദത്ത ബറുവ (മണിറാം ദിവാന്‍) എന്നയാളാണ്‌ വാണിജ്യാടിസ്ഥാനത്തില്‍ തേയില കൃഷി നടത്തിയ ആദ്യത്തെ ഇന്ത്യക്കാരന്‍.

കാപ്പി കൃഷിയും കാപ്പി വ്യവസായവും (Coffee) 
* ഒരു ഉഷ്ണമേഖലാതോട്ടവിളയായ കാപ്പിയുടെ ഉല്‍പ്പാദനത്തില്‍ ഇന്ത്യ ആറാംസ്ഥാനത്താണ്‌.

* കര്‍ണാടകം, കേരളം, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളിലായി പശ്ചിമഘട്ട മലനിരകളിലാണ്‌ ഇന്ത്യയിലെ കാപ്പിത്തോട്ടങ്ങള്‍. 

* മിതമായ താപനിലയും ഉയര്‍ന്ന വര്‍ഷപാതവുമാണ്‌ കാപ്പികൃഷിക്ക്‌ വേണ്ടത്‌.

* അന്താരാഷ്ട്രവിപണിയില്‍ ഏറെ ആവശ്യക്കാരുള്ള “അറബിക്ക” എന്ന മുന്തിയ ഇനം കാപ്പിക്കുരുക്കളാണ്‌ ഇന്ത്യ മുഖ്യമായും ഉല്‍പ്പാദിപ്പിക്കുന്നത്‌.

* ആകെ ഉല്‍പ്പാദനത്തില്‍ മൂന്നില്‍ രണ്ടു ഭാഗവും കര്‍ണാടകത്തില്‍ നിന്നാണ്‌. 

* കാപ്പിക്കുരു വിളവെടുത്തശേഷം ഫാക്ടറികളില്‍ സംസ്കരിച്ച്‌ വിപണനം ചെയ്യുന്നു.  

* കര്‍ണാടകം, കേരളം, തമിഴ്നാട്‌ എന്നീ സംസ്ഥാനങ്ങളാണ്‌ കാപ്പി കൃഷിയില്‍ മുന്‍നിരയിലുള്ളത്‌.

* കാപ്പി കൃഷി പരിചയപ്പെടുത്തിയത്‌ മുസ്ലിം തീര്‍ഥാടകനായ ബാബാ ബുധന്‍ ആണ്‌.

* യെമനില്‍നിന്നാണ്‌ അദ്ദേഹം മൈസൂരിലേക്ക്‌ ഏഴ്‌ കാപ്പി വിത്തുകള്‍ കൊണ്ടുവന്നത്‌.

* ഇന്ത്യയുടെ കാപ്പിത്തോട്ടം എന്നറിയപ്പെടുന്നത്‌ കര്‍ണാടകമാണ്‌. 

* ഇന്ത്യ കോഫി ഹൌസ്‌ ചെയിന്‍ ആരംഭിച്ചത്‌ 1940-കളില്‍ ബ്രിട്ടിഷുകാരാണ്‌. 

* പില്‍ക്കാലത്ത്‌ ഇതിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ എ.കെ.ഗോപാലന്‍ തൊഴിലാളികളെ സംഘടിപ്പിച്ച്‌ ഇന്ത്യന്‍ കോഫി ഹൌസ്‌ സ്ഥാപിച്ചു. 

* ആദ്യത്തെ ഇന്ത്യന്‍ കോഫിവര്‍ക്കേഴ്‌സ്‌ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്ഥാപിച്ചത്‌ 1957 ഓഗസ്റ്റ്‌ 19-ന്‌ ബംഗലുരുവിലാണ്‌.

* ആദ്യത്തെ കോഫി ഹൌസ്‌ 1957 ഒക്ടോബര്‍ 27-ന്‌ ന്യൂഡല്‍ഹിയില്‍ തുടങ്ങി.

ക്ഷീര വ്യവസായം (Milk Industry)
* ലോകത്ത്‌ ഏറ്റവും കൂടുതല്‍ കന്നുകാലികള്‍ ഉള്ള രാജ്യമാണ്‌ ഇന്ത്യ.

* ഇന്ത്യയുടെ പാല്‍ത്തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ഹരിയാനയാണ്‌.

* ക്ഷീരോല്‍പാദനത്തില്‍ പുരോഗതി കൈവരിക്കുന്നതിന്‌ ഇന്ത്യയില്‍ നടപ്പിലാക്കിയ പദ്ധതിയാണ്‌ ഓപ്പറേഷന്‍ ഫ്‌ളഡ്‌.

* ഡോ.വര്‍ഗീസ്‌ കുര്യന്‍ ആണ്‌ നാഷണല്‍ ഡയറി ഡെവലപ്മെന്റ്‌ ബോര്‍ഡിന്റെ സ്ഥാപകന്‍ (1965). ഗുജറാത്തിലെ ആനന്ദ് ആണ്‌ ആസ്ഥാനം.

* നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യുട്ട് ഹരിയാനയിലെ കര്‍ണാല്‍ എന്ന സ്ഥലത്താണ്‌. 

* ബ്രിട്ടിഷ്‌ ഭരണകാലത്ത്‌ ഇംപീരിയല്‍ ഇന്‍സ്റ്റിറ്റൂട്ട്‌ ഓഫ്‌ അനിമല്‍ ഹസ്ബന്ററി
ആന്‍ഡ്‌ ഡയറിയിങ്‌ എന്ന പേരില്‍ 1923-ല്‍ ബംഗലുരുവില്‍ ആരംഭിച്ച സ്ഥാപനമാണ്‌ സ്വാതന്ത്ര്യാനന്തരം നാഷണല്‍ ഡയറി റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന്‌ പുനര്‍നാമകരണം ചെയ്യുകയും പിന്നീട്‌ കർണാലിലേയ്ക്ക്‌ മാറ്റി സ്ഥാപിക്കുകയും ചെയരുത്‌.

റബര്‍ അധിഷ്ഠിത വ്യവസായം (Rubber Industry)
* 25 ഡിഗ്രി സെല്‍ഷ്യസില്‍ കൂടിയ താപനിലയും 150 സെ.മീറ്ററിന്‌ മുകളില്‍ മഴയുമാണ്‌ റബര്‍കൃഷിക്ക്‌ അനുയോജ്യം. മറ്റു കൃഷികള്‍ക്ക്‌ പൊതുവെ അനുകൂലമല്ലാത്ത ലാറ്ററൈറ്റ്‌ മണ്ണ്‌ റബര്‍കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌.

* കേരളമാണ്‌ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റബര്‍ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം. കേരളത്തിന്റെ ഒരു പ്രധാന വരുമാനസ്രോതസ്സാണിത്‌.

* തമിഴ്‌നാട്ടിന്റെ ചില ഭാഗങ്ങളിലും ആന്‍ഡമാന്‍ - നിക്കോബാര്‍ ദ്വീപുകളിലും ചെറിയ തോതില്‍ റബര്‍ കൃഷി ചെയ്തുവരുന്നു.    

* ബ്രസീലാണ്‌ റബറിന്റെ ജന്മദേശം. 1875 ല്‍ ബ്രിട്ടീഷുകാരനായ സര്‍ വില്യം ഹെന്‍റിയാണ്‌ ഇന്ത്യയിലേക്ക്‌ ആദ്യമായി റബര്‍വിത്തുകള്‍കൊണ്ടുവന്നത്‌. 

* മധ്യതിരുവിതാംകൂറിലെ കുന്നിന്‍ചരിവുകളില്‍ ആരംഭിച്ച റബര്‍ കൃഷി മലബാറിലേക്കുണ്ടായ കുടിയേറ്റത്തിലൂടെ വടക്കന്‍ ജില്ലകളിലേക്കും വ്യാപിച്ചു.

ധാതുക്കളും ധാതു അധിഷ്ഠിത വ്യവസായങ്ങളും (Minerals and Mineral-based industries)
* വൈവിധ്യമാര്‍ന്ന ധാതുവിഭവങ്ങള്‍കൊണ്ട്‌ അനുഗൃഹീതമായ രാജ്യമാണ്‌ ഇന്ത്യ. 

* ഇന്ത്യയിലെ ധാതുവിഭവങ്ങളില്‍ ഏറിയ പങ്കും ഉപദ്വീപീയ പീഠഭൂമിയിലെ ആഗ്നേയ-കായാന്തരിത ശിലകളുമായി ബന്ധപ്പെട്ട്‌ കാണപ്പെടുന്നു. 

* കാര്‍ഷികവിളകള്‍ കൃഷിയധിഷ്ഠിത വ്യവസായങ്ങള്‍ക്കെന്നപോലെ ധാതുവിഭവങ്ങള്‍ വിവിധ ധാതു അധിഷ്ഠിത വ്യവസായങ്ങള്‍ക്ക്‌ അസംസ്കൃത വസ്തുക്കള്‍ പ്രദാനം ചെയ്യുന്നു. 

* ഇന്ത്യയുടെ വ്യാവസായിക അടിത്തറയ്ക്ക്‌ നിദാനമാകുന്നത്‌ ഇവിടത്തെ ധാതുവിഭവങ്ങളാണ്‌. 
ഇന്ത്യയിലെ പ്രധാന ധാതുക്കളെ വര്‍ഗീകരിച്ചിരിക്കുന്നത്‌ എങ്ങനെയെന്നു
നോക്കൂ. 
* ലോഹങ്ങളുടെ സ്രോതസ്സുകളാണ്‌ ലോഹധാതുക്കള്‍. 

* ലോഹധാതുക്കളെ ഇരുമ്പിന്റെ അംശമുള്ളവയെന്നും അല്ലാത്തവയെന്നും തരംതിരിക്കാം. 
ഇന്ത്യയിലെ ചില പ്രധാന ധാതുക്കളെക്കുറിച്ചും അനുബന്ധ വൃവസായങ്ങളെക്കുറിച്ചും മനസ്സിലാക്കാം. 

ഇരുമ്പയിരുനിക്ഷേപങ്ങളും ഇരുമ്പുരുക്കുവ്യവസായവും (Iron ore deposits and iron and steel industries)
* ഇരുമ്പയിരില്‍നിന്നാണ്‌ ഇരുമ്പ്‌ എന്ന ലോഹം വേര്‍തിരിച്ചെടുക്കുന്നത്‌.

* മാഗ്നറ്റ്റൈറ്റ്‌, ഹേമറ്റൈറ്റ്, ലിമൊണൈറ്റ്‌, സിഡറൈറ്റ്‌ എന്നീ നാലു തരം
ഇരുമ്പയിരുനിക്ഷേപങ്ങള്‍ ഇന്ത്യയില്‍ കാണപ്പെടുന്നു. 

* ലോകത്തെ മൊത്തം ഇരുമ്പയിരുനിക്ഷേപത്തിന്റെ 20 ശതമാനവും ഇന്ത്യയിലാണ്‌.

* ഇരുമ്പയിരു കയറ്റുമതിയില്‍ ഇന്ത്യ നാലാംസ്ഥാനത്താണ്‌. 

* ഇന്ത്യയില്‍ ഖനനം ചെയ്യുന്ന ഇരുമ്പയിരിന്റെ 50 മുതല്‍ 60 ശതമാനംവരെ ജപ്പാന്‍, കൊറിയ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഗള്‍ഫ്‌ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേ
ക്കാണ്‌ കയറ്റുമതി ചെയ്യുന്നത്‌. 

* ഇരുമ്പയിരിന്റെ ആഭ്യന്തര ഉപയോഗം വർധിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പ്രധാന ഇരുമ്പയിര്‍ ഖനനമേഖലകള്‍ പട്ടിക നിരീക്ഷിച്ച്‌ മനസ്സിലാക്കൂ.
* ഇന്ത്യയിലെ ഏറ്റവും വലിയ ധാതു അധിഷ്ഠിത വ്യവസായമാണ്‌ ഇരുമ്പുരുക്ക്‌ വ്യവസായം. 

* ഇരുമ്പുരുക്ക്‌ വ്യവസായശാലകള്‍ക്ക്‌ ആവശ്യമായ അസംസ്കൃത വസ്തുക്കളാണ്‌ ഇരുമ്പയിര്‍, കല്‍ക്കരി, മാംഗനീസ്‌, ചുണ്ണാമ്പുകല്ല്, ഡോളമൈറ്റ്‌ എന്നിവ.

* ഇരുമ്പുരുക്കുവ്യവസായത്തിലെ ഒരു പ്രധാന അസംസ്കൃതവസ്തുവാണ്‌ കല്‍ക്കരി. 

* ഇന്ത്യയിലെ ഇരുമ്പയിരുനിക്ഷേപങ്ങള്‍ കല്‍ക്കരിപ്പാടങ്ങള്‍ക്ക്‌ സമീപത്തായി കാണപ്പെടുന്നു എന്നത്‌ ഏറെ വ്യാവസായിക പ്രാധാന്യമര്‍ഹിക്കുന്നു. 
പ്രധാന ഇരുമ്പുരുക്കുവ്യവസായശാലകളുടെ വിശദാംശങ്ങളാണ്‌ പട്ടികയില്‍.

വാഹനവ്യവസായം (Motor Vehicle Industry)
* ഇന്ത്യയിലെ ആദ്യകാല കാര്‍ നിര്‍മാണ കമ്പനികളാണ്‌ കൊൽക്കത്തയിലെ ഫിന്ദുസ്ഥാന്‍ മോട്ടോഴ്‌സും മുംബൈയിലെ പ്രീമിയര്‍ ഓട്ടോമൊബൈല്‍സും.

* മോറിസ്‌ മോട്ടോഴ്‌സുമായി സഹകരിച്ച്‌ ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ്‌ പുറത്തിറക്കിയ
മോറിസ്‌ ഓക്സ്ഫോര്‍ഡ്‌ പില്‍ക്കാലത്ത്‌ ഹിന്ദുസ്ഥാന്‍ അംബാസഡറായി.

* പ്രീമിയര്‍ ഓട്ടോമൊബൈല്‍സും ഫിയറ്റുമായുള്ള കൊളാബൊറേഷന്റെ ഫലമായി
ഉല്‍പാദിപ്പിക്കപ്പെട്ട , പ്രിമീയര്‍ പദ്മിനി ഏറെക്കാലം അംബാസഡറിന്റെ പ്രധാന എതിരാളി ആയിരുന്നു.

* മുംബൈയിലെ മഹിന്ദ്ര ആന്‍ഡ്‌ മഹിന്ദ്ര വില്ലിസുമായി സഹകരിച്ച്‌ ജീപ്പ്‌ പുറത്തിറക്കി.

* പുനെയിലെ ടാറ്റാ മോട്ടോഴ്‌സ്‌, മെർസിഡസ്‌ ബെന്‍സുമായി സഹകരിച്ച്‌ ബസുകളും ട്രക്കുകളും നിര്‍മിച്ചു.

* ബസുകളും ട്രക്കുകളും നിര്‍മിക്കുന്ന മറ്റൊരു സംരംഭമാണ്‌ അശോക്‌ ലൈലാന്‍ഡ്‌.

* ബുള്ളറ്റ്‌ എന്ന ഇരുച്രകവാഹനത്തിന്റെ നിര്‍മാതാക്കള്‍ ചെന്നൈയിലെ റോയല്‍ എന്‍ഫീല്‍ഡ്‌ ആയിരുന്നു.

* പൂനെയിലെ ബജാജ്‌ ഓട്ടോ ഇറ്റലിയിലെ പിയാജിയോ എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വെസ്പ എന്ന പേരില്‍ സ്‌കൂട്ടറുകളും ത്രീ വീലറുകളും
നിര്‍മിച്ചു. പില്‍ക്കാലത്ത്‌ ഈ ബന്ധം അവസാനിക്കുകയും പിയാജിയോ എല്‍എം എല്ലുമായി ചേര്‍ന്ന്‌ വെസ്പ സ്‌കൂട്ടര്‍ നിര്‍മിക്കുകയും ചെയ്തു.

* ബോംബെയിലെ ഓാട്ടോമൊബൈല്‍ പ്രൊഡക്ട്സ്‌ ഓഫ്‌ ഇന്ത്യ, ലാംബ്രട്ട എന്ന
പേരില്‍ സ്‌കൂട്ടറുകളും ത്രീ വീലറുകളും നിര്‍മിച്ചു.

* ന്യൂഡല്‍ഹിയിലെ എസ്‌കോര്‍ട്സ്‌ ഗ്രുപ്പായിരുന്നു രാജ്ദൂത്‌ മോട്ടോര്‍ സൈക്കിളുകളുടെ നിര്‍മാതാക്കള്‍. പോളണ്ടിലെ ഒരു കമ്പനിയുമായിട്ടാണ്‌ ഇവര്‍ സഹകരിച്ചിരുന്നത്‌.

* മൈസുറിലെ ഐഡിയല്‍ ജാവ എന്ന കമ്പനിയാണ്‌ ജാവ, യെസ്ഡിഎന്നീ മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മിച്ചത്‌. ഇവര്‍ ഒരു ചെക്കോസ്ലോവാക്യൻ കമ്പനിയുമായി സഹകരിച്ചു.

* ജപ്പാനിലെ സുസുകിയുമായി സഹകരണത്തിന്റെ ഫലമായി 1983-ല്‍ മാരുതി ഉദ്യോഗ്‌ലിമിറ്റഡിന്റെ ആദ്യ വാഹനമായ മാരുതി-800 എന്ന ചെറുകാര്‍ നിരത്തിലിറങ്ങി.

* ജപ്പാനിലെ ഹോണ്ട കമ്പനിയുമായി ചേര്‍ന്ന്‌ ഹീറോ മോട്ടോഴ്‌സ്‌ നിര്‍മിച്ച ടു വീലറാണ്‌ ഹീറോ ഹോണ്ട. പില്‍ക്കാലത്ത്‌ ഈ സംരംഭങ്ങള്‍ വേര്‍പെട്ടു. 

* ഹോണ്ടയുമായി ചേര്‍ന്ന്‌ ഇന്ത്യയിലെ കൈനറ്റിക്‌ മോട്ടോഴ്‌സ്‌ പുറത്തിറക്കിയ സ്കൂട്ടറാണ്‌ കൈനറ്റിക്‌ ഹോണ്ട. ഇരു കമ്പനികളും പില്‍ക്കാലത്ത്‌ വഴിപിരിഞ്ഞു. 

* ആക്ടിവ എന്ന പേരില്‍ ഹോണ്ട പുറത്തിറക്കിയ ടു വീലര്‍ ജനപ്രീതി നേടി.

* എസ്‌കോര്‍ടസ്‌ കമ്പനി ജപ്പാനിലെ യമഹയുമായിച്ചേര്‍ന്ന്‌ ടു വീലറുകള്‍ നിര്‍മിച്ചു.

* ജപ്പാനിലെ കാവസാക്കിയുമായി ചേര്‍ന്ന്‌ ടൂ വീലറുകള്‍ നിര്‍മിച്ച ഇന്ത്യന്‍ കമ്പനിയാണ്‌ ബജാജ്‌.

* സുസുകിയുമായി ചേര്‍ന്ന്‌ ടു വീലറുകള്‍ നിര്‍മിച്ച കമ്പനിയാണ്‌ ടി.വി.എസ്‌.

* 1991-ലെ ഉദാരവത്കരണനയം ഇന്ത്യന്‍ വാഹനരംഗത്തിന്‌ പുത്തനുണര്‍വ്‌ സമ്മാനിച്ചു. 

* ദക്ഷിണ കൊറിയയിലെ ഫ്യുണ്ടായി, ദെയ് വു തുടങ്ങിയ കമ്പനികള്‍ ഇന്ത്യയിലെത്തി. 

* 2000 ആണ്ടോടെ ഇരുപതോളം ആഗോള കമ്പനികള്‍ ഇന്ത്യയിലെത്തി.

* ടാറ്റ നിര്‍മിച്ച ഇന്‍ഡിക്ക എന്ന കാര്‍ വിപണിയിലെത്തിയ വര്‍ഷമാണ്‌ 1997.

* ഇന്ത്യയിലെ വാഹനകയറ്റുമതിയുടെ എഴുപത്‌ ശതമാനവും നടക്കുന്നത്‌ ചെന്നൈയിലാണ്‌.

* മഹാരാഷ്ട്രയില്‍ വാഹന വ്യവസായത്തിന്‌ പ്രസിദ്ധമായ സ്ഥലങ്ങളാണ്‌ ചാകന്‍, നാസിക്‌, ഓറംഗബാദ്‌ തുടങ്ങിയവ. 

* മാരുതി സുസുകിയുടെ പ്രധാന ഫാക്ടറികള്‍ ഹരിയാനയിലെ ഗുഡ്ഗാവ്‌ (ഗുരുഗ്രാം),
മനേസര്‍ എന്നിവിടങ്ങളിലാണ്‌.

* ടാറ്റ നാനോ കാറിന്റെ ഫാക്ടറി ഗുജറാത്തിലെ സാനന്ദില്‍ ആണ്‌.

* പ്രവര്‍ത്തനം നിലച്ച ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ഫാക്ടറി ബംഗാളിലെ ഉത്തര്‍പാരയിലായിരുന്നു.

* ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ ഇലക്ട്രിക്‌ കാറാണ്‌ റേവ 

കപ്പല്‍ നിര്‍മാണ വ്യവസായം (Shipping Industry)
* വിശാഖപട്ടണം, കൊല്‍ക്കത്ത, കൊച്ചി, മുംബൈ എന്നിവിടങ്ങളിലാണ്‌ ഇന്ത്യയിലെ കപ്പല്‍ നിര്‍മാണശാലകള്‍.

* വിശാഖപട്ടണത്തിലാണ്‌ ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡ്‌ ലിമിറ്റഡ്‌. 1941-ല്‍ സിന്ധ്യ സ്റ്റീം
നാവിഗേഷന്‍ കമ്പനിയാണ്‌ ഇത്‌ ആരംഭിച്ചത്‌. 1948 മാര്‍ച്ച്‌ 14-ന്‌ ആദ്യ കപ്പല്‍ പുറത്തിറക്കി. 

* ഗവണ്‍മെന്റ്‌ ഏറ്റെടുത്ത ഈ കപ്പല്‍ നിര്‍മാണശാല 1952-ല്‍ ഹിന്ദുസ്ഥാന്‍
ഷിപ്പ്യാര്‍ഡ്‌ എന്ന്‌ പുനര്‍ നാമകരണം ചെയ്യപ്പെട്ടു. 1962-ല്‍ ഇതൊരു കേന്ദ്ര പൊതുമേഖലാ സംരംഭമായി.

* സര്‍ക്കാര്‍ ഉടമസ്ഥതയില്‍ 1972-ല്‍ ആരംഭിച്ച കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഉല്‍പാദനം ആരംഭിച്ചത്‌ 1976-ല്‍ ആണ്‌.

* കൊല്‍ക്കത്തയിലെ കപ്പല്‍ നിര്‍മാണശാല പൊതുമേഖലാ സ്ഥാപനമായത്‌ 1984-ല്‍ ആണ്‌.

* മുംബൈയിലെ മസഗവോണ്‍ ഡോക്ക്‌ നാവിക സേനയ്ക്ക്‌ ആവശ്യമായ സമുദ്ര വാഹനങ്ങള്‍ നിര്‍മിക്കുന്നു. സമുദ്രസഞ്ചാരത്തിനുള്ള വെസ്സലുകള്‍ നിര്‍മിക്കുന്നതിനും ശേഷിയുണ്ട്‌.  

* 1940-ല്‍ ബംഗലുരുവിലാണ്‌ ഇന്ത്യയിലെ ആദ്യത്തെ എയര്‍ക്രാഫ്റ്റ്‌ വ്യവസായം ഹിന്ദുസ്ഥാന്‍ എയര്‍ ക്രാഫ്റ്റ്‌ ലിമിറ്റഡ്‌ എന്ന പേരില്‍ ആരംഭിച്ചത്‌. 

* ഈ സ്വകാര്യ കമ്പനിയെ 1942-ല്‍ ഗവണ്‍മെന്റ്‌ ഏറ്റെടുത്തു. 

* 1964-ല്‍ ഈ സ്ഥാപനത്തെ എയറോനോട്ടിക്സ്‌ ഇന്ത്യ ലിമിറ്റഡുമായി കൂട്ടിയോജിപ്പിച്ച് ‌ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ്‌ ലിമിറ്റഡിന്‌ രൂപംനല്‍കി. 

സിനിമ വ്യവസായം (Cinema Industry)
* ഇന്ത്യന്‍ സിനിമയുടെ പിതാവ്‌ എന്നറിയപ്പെടുന്നത്‌ ദാദാ സാഹേബ്‌ ഫാല്‍ക്കെ ആണ്‌.

* ഇന്ത്യയില്‍ ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ നല്‍കുന്ന അംഗീകാരമാണ്‌
ദാദാ സാഹേബ്‌ ഫാല്‍ക്കെ അവാര്‍ഡ്‌.

* ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്ര പ്രദര്‍ശനം നടന്നത്‌ കൊല്‍ക്കത്തയിലാണ്‌ (1896).

* മുംബൈയിലെ കൊണോറേഷന്‍ സിനിമാറ്റോഗ്രാഫില്‍ 1912 മെയ്‌ 18-ന്‌ പ്രദര്‍ശനം ആരംഭിച്ച മറാഠി ചലച്ചിത്രമായ ശ്രീ പുണ്ടാലിക്‌ ആണ്‌ ആദ്യത്തെ ഇന്ത്യന്‍ സിനിമ.

* പുണ്ടാലിക്‌, പ്രശസ്തമായ ഒരു മറാഠി നാടകത്തിന്റെ ചിത്രീകരണം ആയതിനാലും ക്യാമറാമാനായ ജോണ്‍സണ്‍ ബ്രിട്ടിഷുകാരനാണെന്നതിനാലും ചിത്രം പ്രൊസസ്‌ ചെയ്തത്‌ ലണ്ടനില്‍ ആയതുകൊണ്ടും ഇതിനെ പ്രഥമ ഇന്ത്യന്‍ ചലച്ചിത്രമായി കണക്കാക്കാന്‍ സാധിക്കില്ല എന്ന്‌ ചിലര്‍ വാദിക്കുന്നു.

* ഇന്ത്യയിലെ ആദ്യത്തെ മുഴുനീള ചലച്ചിത്രത്തിന്റെ ഉപജ്ഞാതാവ്‌ ദാദാ സാഹേബ്‌
ഫാല്‍ക്കെ ആണ്‌. 1913-ല്‍ ആണ്‌ അദ്ദേഹം നിര്‍മിച്ച നിശബ്ദ മറാഠി സിനിമ റിലീസായത്‌.

* 1916-ല്‍ ആര്‍.നടരാജ മുതലിയാര്‍ നിര്‍മിച്ച കീചകവധം എന്ന തമിഴ്‌ ചിത്രമാണ്‌ ആദ്യ ദക്ഷിണേന്ത്യന്‍ സിനിമ.

* ഇന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം 1931 മാര്‍ച്ചില്‍ റിലീസായ ആലം ആര ആണ്‌. ആര്‍ദേഷിര്‍ ഇറാനി ആയിരുന്നു ഉപജ്ഞാതാവ്‌. 

* ഏഴുമാസത്തിനുശേഷം 1931 ഒക്ടോബറില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രമായ കാളിദാസ്‌ എന്ന തമിഴ്‌ സിനിമ പുറത്തുവന്നു.

* 1937-ല്‍ പുറത്തുവന്ന കിസാന്‍ കന്യ ആണ്‌ ഇന്ത്യയിലെ ആദ്യത്തെ കളര്‍ സിനിമ.

* ഫിലിംസ്‌ ഡിവിഷന്‍ രൂപംകൊണ്ടത്‌ 1948-ല്‍ ആണ്‌.

* ഇന്ത്യന്‍ സിനിമയ്ക്ക്‌ കനപ്പെട്ട സംഭാവന നല്‍കിയ സത്യജിത്‌ റേയുടെ പഥേര്‍
പാഞ്ചാലി പുറത്തുവന്നത്‌ 1955-ല്‍ ആണ്‌. 

* ബംഗാളി സിനിമയിലെ മറ്റു ചില പ്രഗല്ഭ സംവിധായകരാണ്‌ ഋത്വിക്‌ ഘട്ടക്‌, മൃണാള്‍ സെന്‍, ബുദ്ധദേവ്ദാസ്‌ ഗുപ്ത, ഗൌതം ഘോഷ്‌ തുടങ്ങിയവർ.

* തമിഴ്‌ സിനിമാലോകത്തെ അതികായരായ സംവിധായക പ്രതിഭകളാണ്‌ കെ.ബാലചന്ദര്‍, ബാലു മഹേന്ദ്ര, ഭാരതിരാജ, മണിരത്നം തുടങ്ങിയവര്‍.

* മലയാള സിനിമയെ ശ്രദ്ധേയമാക്കിയ സംവിധായകരാണ്‌ അടുർ ഗോപാലകൃഷ്ണന്‍,
ഷാജി എന്‍.കരുണ്‍, ജോണ്‍ എബ്രഹാം, ഭരതന്‍, ജി.അരവിന്ദന്‍ തുടങ്ങിയവര്‍.

* ഓസ്കറിന്‌ നാമനിര്‍ദ്ദേശം ലഭിച്ച ആദ്യ ഇന്ത്യന്‍ ചലച്ചിത്രമാണ്‌ മദര്‍ ഇന്ത്യ(1957).

* ഇന്ത്യയില്‍നിന്ന്‌ ആദ്യമായി ഓസ്‌കര്‍ നേടിയത്‌ ഗാന്ധി സിനിമയുടെ കോസ്റ്റ്യും  
ഡിസൈനറായ ഭാനു അത്തയ്യ ആണ്‌. 

* സത്യജിത്‌ റേ, എ.ആര്‍.റഹ്മാന്‍, റസൂല്‍ പുക്കുട്ടി, ഗുല്‍സാര്‍ എന്നിവര്‍ ഓസ്കര്‍ നേടിയ ഇന്ത്യക്കാരാണ്‌.

* ഇന്ത്യയിലെ ചലച്ചിത്ര വ്യവസായത്തിന്റെ കേന്ദ്രമായ മുംബൈ സിനിമ ബോളിവുഡ്‌ എന്ന അപരനാമത്തില്‍ അറിയപ്പെടുന്നു.

* ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സിനിമ തിയേറ്ററുകള്‍ ഉള്ളത്‌ ആന്ധ്രാപ്രദേശിലാണ്‌.

* ദ്വാരകാദാസ്‌ സമ്പത്ത്‌ 1918-ല്‍ ഇന്ത്യയിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ ആയ
കോഹിനൂര്‍ ഫിലിം കമ്പനി മുംബൈയില്‍ സ്ഥാപിച്ചു.

* ലോകത്തിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ ഹൈദരാബാദിലെ രാമോജി ഫിലിംസിറ്റി ആണ്‌.

* പുനെയിലാണ്‌ ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ്‌ ഇന്ത്യ.  

ചില ചോദ്യോത്തരങ്ങള്‍
* ഇന്ത്യയിലെ ഏറ്റവും പഴയ വ്യവസായം 
- പരുത്തി തുണി വ്യവസായം

* ഇന്ത്യയിൽ ആദ്യമായി തുണി വ്യവസായം ആരംഭിച്ചത് 
- കൊൽക്കത്തയ്ക്ക് അടുത്ത് ഫോർട്ട് ഗ്ലോസ്റ്റർ(1818). 

* ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തിത്തുണി ഉൽപ്പാദനകേന്ദ്രം 
- മുംബൈ (ഇന്ത്യയിലെ കോട്ടണോപോളിസ്)

* ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം 
- പരുത്തി

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
- ഗുജറാത്ത്

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോട്ടൺ മില്ലുകൾ ഉള്ള സംസ്ഥാനം 
- മഹാരാഷ്ട്ര

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന തുറമുഖം  
- മുംബൈ

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം
- കണ്ട് ല

* സുവർണ്ണ നാര് എന്നറിയപ്പെടുന്ന ചണം ഏറ്റവും കൂടുതൽ  ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
- പശ്ചിമ ബംഗാൾ (വ്യവസായത്തിലും)

* ലോകത്തിൽ ചണം ഉൽപ്പാദനത്തിലും കയറ്റുമതിയിലും മുന്നിൽ നിൽക്കുന്ന രാജ്യം 
- ബംഗ്ലാദേശ് (ഇന്ത്യ രണ്ടാമത്)

* ചണം ഉൽപ്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം 
- ആന്ധ്രപ്രദേശ്

* കമ്പിളി വ്യവസായത്തിന് മുന്നിൽ നിൽക്കുന്ന സംസ്ഥാനം 
-  പഞ്ചാബ്

* ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന രാജ്യം 
- ഇന്ത്യ

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പട്ടുനൂൽ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
- കർണ്ണാടക

* ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
- അഹമ്മദാബാദ്

* ദക്ഷിണ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
- കോയമ്പത്തുർ

* വടക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്  
- കാൺപൂർ

* നെയ്ത്തുകാരുടെ നഗരം എന്നറിയപ്പെടുന്നത്  
- പാനിപ്പത്ത്

* ഇന്ത്യയിൽ പരുത്തിക്ക് താഴെ രണ്ടാം സ്ഥാനത്തുള്ള കാർഷിക വ്യവസായം
- പഞ്ചസാര

* കരിമ്പ്, പഞ്ചസാര ഉൽപ്പാദനത്തിൽ ലോകത്ത് രണ്ടാം സ്ഥാനം 
-  ഇന്ത്യ

* ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഞ്ചസാര ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം 
- മഹാരാഷ്ട്ര
മറ്റ് പ്രധാന പഠന സഹായികൾ👇   
👉YouTube Channel - Click here
👉ഊർജ്ജപരിവർത്തനം   
👉പ്രവര്‍ത്തിയും ഊര്‍ജ്ജവും 
👉കേരളത്തിലെ നദികളും ജലസംഭരണികളും 
👉ഇന്ത്യൻ പ്രതിരോധം 
👉അന്തരീക്ഷതാപന പ്രക്രിയകള്‍ 
👉മനുഷ്യ ശരീരം: ചോദ്യോത്തരങ്ങൾ 
👉ഇന്ത്യൻ സംസ്ഥാനങ്ങളും അവയുടെ പ്രത്യേകതകളും 
👉ഇന്ത്യയുടെ അതിർത്തികൾ: ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്ത്രത്തിലെ നൂതന സങ്കേതങ്ങള്‍: ചോദ്യോത്തരങ്ങൾ 
👉പി.എസ്.സി: 200 തിരഞ്ഞെടുത്ത ചോദ്യോത്തരങ്ങൾ 
👉ഋതുഭേദങ്ങളും സമയവും: ചോദ്യോത്തരങ്ങൾ  
👉ഇന്ത്യയിലെ ഭാഷകള്‍ - ചോദ്യോത്തരങ്ങൾ  
👉ജീവകങ്ങള്‍ (Vitamins) ചോദ്യോത്തരങ്ങൾ 
👉കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമ പദ്ധതികൾ  
👉നിറങ്ങളുമായി ബന്ധപ്പെട്ട അറിവുകൾ  
👉തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ  
👉എല്‍.ഡി.സി. ചില ചോദ്യങ്ങളും അനുബന്ധ വിവരങ്ങളും 
👉സൗരയൂഥം - പി.എസ്.സി.ചോദ്യോത്തരങ്ങൾ  
👉ഭക്തിപ്രസ്ഥാനം - ചോദ്യോത്തരങ്ങൾ 
👉ഭൂമിശാസ്‌ത്രം: ഇന്ത്യയിലെ ധാതുക്കൾ- ചോദ്യോത്തരങ്ങൾ 
👉ഇന്ത്യയിലെ സംരക്ഷിത പ്രദേശങ്ങൾ- ചോദ്യോത്തരങ്ങൾ 
👉സവിശേഷതകളുടെ ഇന്ത്യ - ചോദ്യോത്തരങ്ങൾ 
👉കൊറോണ - ചോദ്യോത്തരങ്ങൾ 
👉അസ്ഥിവ്യവസ്ഥ: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ബഹിരാകാശ ചരിത്രം: ചോദ്യോത്തരങ്ങൾ
👉രോഗങ്ങള്‍: ചോദ്യങ്ങൾ ഉത്തരങ്ങൾ  
👉ഇന്ത്യാചരിത്രം: 500 ചോദ്യോത്തരങ്ങൾ  
👉കേരളത്തിലെ ജില്ലകൾ  
👉മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും  
👉ഇന്ത്യ: അപരനാമങ്ങൾ 
👉എൽ.ഡി.സി. സൗജന്യ മോക്ക് ടെസ്റ്റ് 
👉എൽ.ഡി.സി - 2500 മാതൃകാ ചോദ്യോത്തരങ്ങൾ 
👉കലയും സാഹിത്യവും 
👉ലോകരാജ്യങ്ങൾ 
👉മധ്യകാല ഇന്ത്യ: ചരിത്ര വസ്തുതകളും, ചോദ്യോത്തരങ്ങളും. 
👉ഇന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 
👉ഇന്ത്യൻ നാഷണൽ കോൺഗ്രസ് - ചരിത്രവും..
👉ലോക പൈതൃക പട്ടികയിലെ ഇന്ത്യൻ പൈതൃക കേന്ദ്രങ്ങൾ
👉ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍
👉ഇന്ത്യയിലെ നദികൾ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here