LAB ASSISTANT - HIGHER SECONDARY EDUCATION 
082/2018-M
DATE OF TEST 28/07/2018
Total Marks: 100 Marks
Time: 1 hour and 15 minutes
1. “ഇന്ത്യയെ കണ്ടെത്തൽ” എന്ന ഗ്രന്ഥത്തിന്റെ കർത്താവാര് ?
(A) ദാദാഭായ് നവറോജി
(B) ജവഹർലാൽ നെഹ്റു (C) ഗാന്ധിജി
(D) എ. ആർ. ദേശായി
Answer: (B)

2. സ്വാതന്ത്രാനന്തര ഇന്ത്യയിൽ നാട്ടുരാജ്യ സംയോജനത്തിനായി സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആര് ?
(A) വി. പി. മേനോൻ (B) വി. കെ. കൃഷ്ണ മേനോൻ
(C) ചേറ്റൂർ ശങ്കരൻ നായർ (D) സർദാർ വല്ലഭായ് പട്ടേൽ
Answer: (A)

3. പ്രസിദ്ധ ശാസ്ത്രജ്ഞൻ സി. വി. രാമന് നോബേൽ സമ്മാനം ലഭിച്ചത് താഴെ കൊടുത്ത ഏത് വിഭാഗത്തിലെ കണ്ടുപിടുത്തത്തിന് ആയിരുന്നു ?
(A) ഭൗതികശാസ്ത്രം
 (B) രസതന്ത്രശാസ്ത്രം (C) വൈദ്യശാസ്ത്രം
(D) സാമ്പത്തികശാസ്ത്രം
Answer: (A)

4. പ്രഥമ ഉദ്യമത്തിൽ തന്നെ ചൊവ്വാദൗത്യം വിജയിപ്പിച്ച ലോകത്തിലെ ആദ്യ രാജ്യം ?
(A) ഇന്ത്യ
(B) ചൈന (C) അമേരിക്ക
(D) റഷ്യ
Answer: (A)

5. കൺകറന്റ് ലിസ്റ്റിൽപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്താനുള്ള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ?
(A) കേന്ദ്ര ഗവൺമെന്റിൽ  (B) സംസ്ഥാന ഗവൺമെന്റിൽ
(C) കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളിൽ സംയുക്തമായി (D) ഇവയൊന്നുമല്ല.
Answer: (C)

6. ഇന്ത്യ വിദേശ നയത്തിന്റെ ഭാഗമായി പഞ്ചശീല തത്വം ഒപ്പിട്ടത് ഏതു രാജ്യവുമായാണ് ?
(A) പാക്കിസ്ഥാൻ
(B) ശ്രീലങ്ക (C) ചൈന
(D) ഇന്തോനേഷ്യ
Answer: (C)

7. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യ സംഘടിത കലാപം ഏത് ?
(A) കുറിച്യ കലാപം
(B) ആറ്റിങ്ങൽ കലാപം (C) കുളച്ചൽ യുദ്ധം
(D) മാപ്പിള കലാപം
Answer: (B)

8. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ?
(A) 1809 ജനുവരി 11
(B) 1808 ജനുവരി 11 - (C) 1810 നവംബർ 1
(D) 1811 നവംബർ 1
Answer: (A)

9. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ നിലവിൽ വന്ന വർഷം ?
(A) 1949 (B) 1954 (C) 1953 (D) 1956
Answer: (C)

10. താഴെ കൊടുത്തിരിക്കുന്നവരിൽ "ദിനബന്ധു' പത്രത്തിന്റെ സ്ഥാപകൻ ആര് ?
(A) വി. ആർ. കൃഷ്ണനെഴുത്തച്ഛൻ (B) വി. ആർ. കൃഷ്ണയ്യർ
(C) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള (D) വക്കം അബ്ദുൾ ഖാദർ മൗലവി
Answer: (A)

11. മലയാളം സർവ്വകലാശാലയുടെ ഇപ്പോഴത്തെ വൈസ്ചാൻസലർ ആര് ?
(A) കെ. ജയകുമാർ (B) ഡോ. അനിൽ വള്ളത്തോൾ
(C) കെ. മുഹമ്മദ് ബഷീർ (D) ഡോ. ബാബു സെബാസ്റ്റ്യൻ
Answer: (B)

12. 2005-ൽ നിലവിൽ വന്ന വിവരാവകാശ നിയമത്തിന്റെ നിർമ്മാണത്തിലേക്ക് നയിച്ചത് "മസുർ കിസാൻ ശക്തി സൻഗാതൻ' എന്ന സംഘടനയുടെ പ്രവർത്തനമാണ്. ഏത് സംസ്ഥാനം കേന്ദ്രമാക്കികൊണ്ടാണ് ഈ സംഘടന പ്രവർത്തിച്ചത് ?
(A) രാജസ്ഥാൻ  (B) ഗുജറാത്ത് (C) മഹാരാഷ്ട്ര
 (D) മധ്യപ്രദേശ്
Answer: (A)

13. ലോക്പാലിനെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവനയേത് ?
(A) ദേശീയ തലത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് ലോക്പാൽ.
(B) 2014 ജനുവരി 16-നാണ് ഇന്ത്യയിൽ ഈ നിയമം നടപ്പിൽ വന്നത്. -
(C) എല്ലാ പാർലമെന്റംഗങ്ങളും ഗവൺമെന്റ് ഉദ്യോഗസ്ഥരും ഈ നിയമത്തിന്റെ പരിധിയിൽ വരും.
(D) ഈ സമിതിയുടെ അധ്യക്ഷൻ കേന്ദ്ര നിയമ വകുപ്പ് മന്ത്രിയാണ്.
Answer: (D)

14. ഇന്ത്യയേയും പാക്കിസ്ഥാനെയും വേർതിരിക്കുന്ന അതിർത്തി രേഖ അറിയപ്പെടുന്നത് ?
(A) റാഡ്ക്ലിഫ് ലൈൻ
 (B) മക്മോഹൻ ലൈൻ (C) ഡ്യൂറന്റ് ലൈൻ
(D) ഇവയൊന്നുമല്ല
Answer: (A)

15. ലോകത്തെ എത്ര സമയ മേഖലകളായി തരം തിരിച്ചിരിക്കുന്നു ?
(A) 24 (B) 14 (C) 12 (D) 15
Answer: (A)

16. പ്രാദേശിക വാതമല്ലാത്തതേത് ?
(A) ലൂ (C) ചിനൂക്ക്
(B) കരക്കാറ്റ് (D) ഫൊൻ
Answer: (B)

17. ഒരു ധാരാതലീയ ഭൂപടത്തിൽ കൃഷിയിടങ്ങളെ ചിത്രീകരിക്കുന്നതിനായി ഉപയോഗിക്കുന്ന നിറമേത് ?
(A) നീല
(B) പച്ച  (C) മഞ്ഞ
(D) ഇവയൊന്നുമല്ല
Answer: (C)

18. മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
(A) സ്ഥിര നിക്ഷേപം സ്വീകരിക്കുക (B) വനിതാ ശാക്തീകരണം
(C) ചെറുകിട വായ്പ നല്കൽ  (D) ഭവന നിർമ്മാണം
Answer: (C)

19. പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
(A) തമിഴ്
(B) കന്നഡ  (C) കാശ്മീരി
(D) ഒറിയ
Answer: (B)

20. ഇന്ത്യയിൽ ഒരു സാമ്പത്തിക വർഷമായി കണക്കാക്കുന്നത് ?
(A) മാർച്ച് 1 മുതൽ ഏപ്രിൽ 30 വരെ
(B) ജനുവരി 1 മുതൽ ഡിസംബർ 31 വരെ
(C) ജൂലൈ 1 മുതൽ ജൂൺ 30 വരെ
(D) ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
Answer: (D)

21. താഴെ കൊടുത്തിരിക്കുന്നവയിൽ കാറ്റിന്റെ പ്രവർത്തനംമൂലം രൂപപ്പെടുന്ന ഭൂരൂപമേത് ?
(A) സിറക്കുകൾ
(B) ബീച്ചുകൾ (C) കടൽത്തീര ക്ലിഫ്
 (D) കൂൺ ശില
Answer: (D)

22. താഴെ കൊടുത്തിരിക്കുന്നവയിൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ കടൽ ഏത് ?
(A) അറബിക്കടൽ
(B) മഞ്ഞക്കടൽ  (C) കരിങ്കടൽ
(D) മെഡിറ്റേറിയൻ കടൽ
Answer: (A)

23. സേവനങ്ങളെ അടിസ്ഥാനമാക്കി തരം തിരിക്കുമ്പോൾ, താഴെ പറയുന്നവയിൽ വിദ്യാഭ്യാസത്തിന്പ്രാധാന്യമുള്ള നഗരമേത് ?
(A) അലിഗഡ്
(B) ഊട്ടി (C) മധുര
(D) മുംബൈ
Answer: (A)

24. ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച വ്യക്തി ?
(A) ലെനിൻ
(B) സൈമൺ ബൊളിവർ  (C) റൂസ്സോ
(D) ജോർജ്ജ് വാഷിംഗ്ടൺ
Answer: (B)

25. ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് രൂപം കൊണ്ട സൈനിക സഖ്യമായ ത്രികക്ഷി സഖ്യത്തിൽ
പ്പെടാത്ത രാജ്യമേത് ?
(A) ജർമ്മനി
(B) ആസ്ത്രിയ (C) ഇറ്റലി
(D) ഫ്രാൻസ്
Answer: (D)

26. നിലവിലെ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയാര് ?
 (A) രാജ് നാഥ് സിംഗ്
(B) സുഷമാ സ്വരാജ്  (C) അരുൺ ജെയ്റ്റ്ലി
(D) നിർമ്മല സീതാരാമൻ
Answer: (A)

27. 2019-ലെ ലോക കപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യം ?
 (A) ഇംഗ്ലണ്ട്
(B) ഇന്ത്യ - (C) ആ സ്ട്രേലിയ
(D) ശ്രീലങ്ക
Answer: (A)

28. "മിസൈൽ മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത് ?
(A) എ.പി.ജെ. അബ്ദുൾ കലാം (B) എം. വിശ്വേശ്വരയ്യ
(C) ഡോ. എസ്. രാധാകൃഷ്ണൻ (D) സർദാർ വല്ലഭായ് പട്ടേൽ
Answer: (A)

29. കൊച്ചിയിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീര ദേശാഭിമാനി.
(A) പഴശ്ശി രാജ (B) വേലുത്തമ്പി ദളവ
(C) പാലിയത്തച്ഛൻ (D) തലക്കൽ ചന്തു
Answer: (C)

30. പഴശ്ശി സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെയാണ് ?
 (A) മാനന്തവാടി (B) സുൽത്താൻ ബത്തേരി
(C) കണ്ണൂർ (D) കോഴിക്കോട്
Answer: (A)

31. മലബാർ കുടിയായ്മ നിയമം നിലവിൽ വന്ന വർഷം ?
(A) 1929 (B) 1914  (C) 1865 (D) 1896
Answer: (A)

32. 1859-ൽ ആലപ്പുഴയിൽ കയർ ഫാക്ടറി സ്ഥാപിച്ച ജെയിംസ് ഡാറ ഏത് രാജ്യക്കാരനായിരുന്നു ?
(A) ജർമ്മനി
(B) അയർലണ്ട് (C) സ്പെയിൻ
(D) ഇറ്റലി
Answer: (B)

33. യോഗക്ഷേമ സഭ സ്ഥാപിച്ചതാര് ?
(A) കുമാര ഗുരുദേവൻ
(C) അയ്യങ്കാളി
(B) മന്നത്ത് പത്മനാഭൻ  (D) വി. ടി. ഭട്ടതിരിപ്പാട്
Answer: (D)

34. “വിദ്യകൊണ്ട് പ്രബുദ്ധരാവുക സംഘടനകൊണ്ട് ശക്തരാവുക' ഇങ്ങനെ ഉദ്ബോധിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവാര് ?
 (A) വാഗ്ഭടാനന്ദൻ (B) ചട്ടമ്പി സ്വാമികൾ
(C) ശ്രീനാരായണ ഗുരു
(D) സഹോദരൻ അയ്യപ്പൻ
Answer: (C)

35. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി നടന്ന "കീഴരിയൂർ ബോംബ് കേസ് ' നടന്നത് ഇന്നത്തെ ഏത്ജില്ലയിലാണ് ?
(A) വയനാട്
(B) ഇടുക്കി (C) കൊല്ലം
(D) കോഴിക്കോട്
Answer: (D)

36. ഭവന രഹിതർക്ക് ഭവനം എന്ന ലക്ഷ്യവുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
 (A) ആർദ്രം (B) നവ കേരള മിഷൻ
(C) ഹരിത കേരളം (D) ലൈഫ്
Answer: (D)

37. 2017-ലെ വള്ളത്തോൾ പുരസ്കാരം നേടിയതാര് ?
(A) ശ്രീകുമാരൻ തമ്പി  (B) കെ. ആർ. മീര
(C) കെ. സച്ചിദാനന്ദൻ  (D) പ്രഭാവർമ്മ
Answer: (D)

38. ഇലക്ഷൻ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ആർട്ടിക്കിൾ ഏത് ?
(A) 265 (B) 152 (C) 324  (D) 370
Answer: (C)

39. കേരള സംസ്ഥാനത്തെ ആദ്യ വിവരാവകാശ കമ്മീഷണർ ആര് ?
(A) വിൻസൺ എം. പോൾ (B) പാലാട്ട് മോഹൻദാസ്
(C) എം. എം. പരിദ് പിള്ള (D) വി. ഭാസ്കരൻ
Answer: (B)

40. ഓഖി ചുഴലിക്കാറ്റിനെ തുടർന്ന് രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യൻ സേന നടത്തിയ പ്രവർത്തനം അറിയപ്പെടുന്നത് ഏത് പേരിൽ ?
 (A) ഓപ്പറേഷൻ ഹണ്ട് (B) ഓപ്പറേഷൻ വിജയ്
(C) ഓപ്പറേഷൻ സിനർജി (D) ഇവയൊന്നുമല്ല
Answer: (C)

41. കേരളത്തിലെ ചൈൽഡ് ഹെൽപ്പ് ലൈൻ നമ്പർ ?
(A) 1091 (B) 182  (C) 1098 (D) 1800
Answer: (C)

42. കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 12-ാം തവണയും കിരീടം നേടിയ ജില്ലയേത് ?
 (A) പാലക്കാട്
(B) മലപ്പുറം (C) കണ്ണൂർ
(D) കോഴിക്കോട്
Answer: (D)

43. ജപ്പാന്റെ കറൻസി അറിയപ്പെടുന്നത് ഏത് പേരിൽ ?
(A) യുവാൻ
 (B) യെൻ (C) ഡോളർ
(D) പൗണ്ട്
Answer: (B)

44. താഴെ പറയുന്നവയിൽ കുംഭമേള നടക്കുന്ന സ്ഥലങ്ങളിൽ പെടാത്തത് ഏത് ?
(A) നാസിക്
(B) ഹരിദ്വാർ (C) അലഹബാദ്
(D) അഹമ്മദാബാദ്
Answer: (D)

45. ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളിൽ ഏറ്റവും തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന തുറമുഖമേത് ?
(A) പാരദ്വീപ്
 (B) തൂത്തുക്കുടി (C) കൊൽക്കത്തെ
 (D) കൊച്ചി
Answer: (B)

46. ലോക ജലദിനം ?
(A) ഏപ്രിൽ 22 (B) മെയ് 22  (C) മാർച്ച് 22
(D) ജൂൺ 5
Answer: (C)

47. പ്രവൃത്തിയുടെ യൂണിറ്റ്
 (A) കലോറി  (B) ജൂൾ
(C) ആമ്പിയർ (D) വോൾട്ട്
Answer: (B)

48. വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
(A) സൾഫ്യൂറിക്കാസിഡ്  (B) ലാക്ടിക് ആസിഡ്
(C) നൈട്രിക് ആസിഡ് (D) അസറ്റിക് ആസിഡ്
Answer: (D)

 49. ഓർണിത്തോളജി എന്ന ജീവശാസ്ത്ര ശാഖ എന്തിനെക്കുറിച്ച് പ്രതിപാദിക്കുന്നു ?
(A) മത്സ്യം
 (B) ഷഡ്പദം (C) ഫോസിൽ
 (D) പക്ഷി
Answer: (D)

50. പേപ്പട്ടി വിഷം ബാധിക്കുന്ന മനുഷ്യ ശരീരത്തിലെ അവയവം ?
(A) ത്വക്ക് (B) തലച്ചോറ് (C) സന്ധികൾ
(D) കരൾ
Answer: (B)

51. പന്നിയൂർ 1 എന്നത് താഴെപ്പറയുന്ന ഏതിനം സസ്യത്തിന്റെ സങ്കരയിനം ആണ് ?
(A) കരിമ്പ് (B) മരച്ചീനി
(C) നെല്ല് (D) കുരുമുളക്
Answer: (D)

52. 2017-ലെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയതാര് ?
(A) വിനായകൻ
(B) അലൻസിയർ (C) ഇന്ദ്രൻസ്
(D) പൃഥിരാജ്
Answer: (C)

53. സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?
(A) വ്യാഴം| (B) ബുധൻ (C) ശനി
(D) ഭൂമി
Answer: (B)

54. നിശാന്ധതയ്ക്ക് കാരണം ഏത് വിറ്റാമിൻ അഭാവമാണ് ?
(A) വിറ്റാമിൻ ബി
(B) വിറ്റാമിൻ സി (C) വിറ്റാമിൻ ഡി
(D) വിറ്റാമിൻ എ
Answer: (D)

55. താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് സമരത്തിന്റെ നൂറാം വാർഷികമാണ് 2017-ൽ ആഘോഷിച്ചത് ?
(A) ഉപ്പു സത്യാഗ്രഹം
(B) ചൗരിചൗരാ സംഭവം (C) ചമ്പാരൻ സത്യാഗ്രഹം (D) ക്വിറ്റ് ഇന്ത്യാ സമരം
Answer: (C)

56. കേരള സംസ്ഥാനം നിലവിൽ വന്നത് ?
(A) 1956 ജനുവരി 1 (C) 1947 ജനുവരി 1
(B) 1956 നവംബർ 1
(D) 1956 നവംബർ 11
Answer: (B)

57. രാഷ്ട്രതന്ത്രശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരെയാണ് ?
 (A) സോക്രട്ടീസ്
(B) പ്ലേറ്റോ  (C) അരിസ്റ്റോട്ടിൽ
(D) കൗടില്യൻ
Answer: (C)

58. കേരളത്തിലെ ഇപ്പോഴത്തെ നിയമസഭാ സ്പീക്കർ ആര് ?
 (A) പി. രാമകൃഷ്ണൻ
(B) പി. ശ്രീരാമകൃഷ്ണൻ  (C) പി. രാജു
 (D) കെ. ടി. ജലീൽ
Answer: (B)

59. കേരളത്തിലെ ആദ്യത്തെ സാമൂഹ്യപരിഷ്കരണ പ്രസ്ഥാനമായി പരിഗണിക്കുന്ന പ്രസ്ഥാനമേത് ?
(A) സഹോദര സംഘം
(B) ജാതിനാശിനി സഭ (C) ആനന്ദ മഹാസഭ
(D) സമത്വ സമാജം
Answer: (D)

60. താഷ്കന്റ് കരാറിൽ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര് ?
(A) ജവഹർലാൽ നെഹ്റു
(B) ചരൺസിംഗ് (C) ലാൽ ബഹദൂർ ശാസ്ത്രി (D) ഇന്ദിരാഗാന്ധി
Answer: (C)
ഈ ചോദ്യപേപ്പറിന്റെ Pdf ഡൗൺ ലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക.
<Next Question Paper><01,......, 11121314, 15, 1617181920>


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS (Malayalam) -> Click here
CURRENT AFFAIRS QUESTIONS (English) -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here