VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 06)
Question Paper: 06
Village Extension Officer Gr. II - Rural Development (Tvm, Ktm, Idk, Wyd, Knr Dists.)
Exam Date: 07.06.2014
Question Paper Code: 77/2014-M 

1. ഒരു സംഖ്യയുടെ 65% ന്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം?
(A) 30$\frac{10}{13}$ %  (B) 23%
(C) 12%  (D) 13%
Answer: (D) 

2. രണ്ടു സംഖ്യകളുടെ തുക 23 ഉം അവ തമ്മിലുള്ള വ്യത്യാസം 12 ഉം ആയാൽ അവയുടെ വർഗ്ഗങ്ങളുടെ വ്യത്യാസം എത്ര?
(A) 276  (B) 267
(C) 11    (D) 385
Answer: (A) 

3. A യിൽ നിന്ന് B യിലേയ്ക്കുള്ള ദൂരം 360 km. ഒരാൾ A യിൽ നിന്ന് B യിലേയ്ക്ക് മണിക്കൂറിൽ 40 km വേഗതയിലും തിരിച്ച് വീണ്ടും A യിലേയ്ക്ക് മണിക്കൂറിൽ 60 km വേഗതയിലും യാത്ര ചെയ്താൽ ശരാശരി വേഗത കണക്കാക്കുക :
(A) 24 km/hr (B) 30 km/hr
(C) 48 km/hr  (D) 32 km/hr
Answer: (C) 

4. ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?
(A) 2 മടങ്ങ് (B) 8 മടങ്ങ്
(C) 6 മടങ്ങ് (D) 4 മടങ്ങ്
Answer: (B) 

5. 24 കുട്ടികളുടെയും ക്ലാസ്സ് ടീച്ചറിന്റെയും ശരാശരി വയസ്സ് 16 ആണ്. ക്ലാസ്സ് ടീച്ചറെ ഒഴിവാക്കിയാൽ ശരാശരി 1 കുറയുന്നു. ക്ലാസ്സ് ടീച്ചറിന്റെ വയസ്സെത്ര?
(A) 45 (B) 40
(C) 50 (D) തന്നിരിക്കുന്ന വിവരങ്ങൾ വച്ച് പറയാൽ സാദ്ധ്യമല്ല.
Answer: (B) 

6. 𝒂=$\frac{1}{3}$, 𝒃=$\frac{1}{5}$ ആയാൽ $\frac{𝒂+𝒃}{𝒂𝒃}$ എത്ര?
(A) $\frac{15}{8}$     (B) $\frac{1}{8}$     
(C) 8      (D) $\frac{8}{15}$
Answer: (C) 

7. 5, 12, 19, ... എന്ന സമാന്തരശ്രേണിയിലെ പദമല്ലാത്ത സംഖ്യ ഏത്?
(A) 724 (B) 915
(C) 810 (D) 656
Answer: (A) 

8. 48 ആളുകൾ 14 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 12 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്ര പേരെ കൂടുതലായി നിയമിക്കണം?
(A) 7 (B) 9
(C) 2 (D) 8
Answer: (D) 

9. ഒരാൾ 100 മാമ്പഴം 220 രൂപാ കൊടുത്ത് വാങ്ങി. 10 എണ്ണം ചീഞ്ഞുപോയി. ബാക്കിയുള്ളവ,  ഒരെണ്ണത്തിന് എന്തു വില വച്ച് വിറ്റാൽ 68 രുപാ ലാഭം കിട്ടും?
(A) 2.50 രൂ. (B) 3.60 രൂ.
(C) 3.20 രൂ.  (D) 2.80 രൂ.
Answer: (C) 

10. 2ᵐ = 128 ആയാൽ 2ᵐ⁻⁴ എത്ര?
(A) 8   (B) 16
(C) 18  (D) 32
Answer: (A) 

11. താഴെക്കൊടുത്തിരിക്കുന്നവയിൽ ഏതാണ് മറ്റുള്ളവയിൽനിന്ന് വ്യത്യസ്തമായിട്ടുള്ളത്?
(A) 52 (B) 78
(C) 91 (D) 63
Answer: (D) 

12. ഒരു കോഡ് ഭാഷയിൽ 'SCHOOL.' എന്ന വാക്കിനെ 9 എന്നെഴുതുന്നു. എന്നാൽ "TEACHER' എന്ന വാക്കിനെ എങ്ങനെ എഴുതാം?
(A) 6 (B) 2
(C) 7 (D) 8
Answer: (A) 

13. ഒരു തോട്ടത്തിൽ ഓരോ ദിവസവും മുൻദിവസം വിരിഞ്ഞ പൂവിന്റെ ഇരട്ടി പൂ വിരിയുന്നു എന്ന് ഇന്ദു കണ്ടെത്തി. 4 ദിവസംകൊണ്ട് 225 പൂക്കൾ കിട്ടി. എങ്കിൽ 3 ദിവസംകൊണ്ട് എത്ര പൂക്കൾ കിട്ടിയിരിക്കും?
(A) 100 (B) 80
(C) 105 (D) 75
Answer: (C) 

14. കാർഡിയോളജി : ഹ്യദയം :: ഹെമറ്റോളജി : ?
(A) കരൾ (B) ശ്വാസകോശം
(C) വൃക്ക (D) രക്തം
Answer: (D) 

15. മാർച്ച് 7 വെള്ളിയാഴ്ച ആയാൽ ഏപ്രിൽ 17 ഏത് ദിവസമായിരിക്കും?
(A) വെള്ളിയാഴ്ച (B) വ്യാഴാഴ്ച
(C) ബുധനാഴ്ച (D) തിങ്കളാഴ്ച
Answer: (B) 

16. ഉച്ചയ്ക്ക് 12.20 pm ന് ഒരു വാച്ചിലെ മിനിട്ട് സുചിയും മണിക്കൂർ സൂ ചിയും തമ്മിലുള്ള കോൺ എത്ര ഡിഗ്രി ആണ്?
(A) 80° (B) 110°
(C) 73$\frac{1}{2}$°  (D) 160"
Answer: (B) 

17. A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദരന്മാരാണ്. E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?
(A) ഭർത്താവ് (B) സഹോദരി
(C) ഭാര്യ (D) അച്ഛൻ
Answer: (C) 

18. a = ന്യൂനം b = ഹരണം c = ഗുണനം d = അധികം ആയാൽ 14c7a18616d25 ന്റെ വില എത്ര?
(A) 8 (B) 30
(C) 29 (D) 73
Answer: (B) 

19. രവി ഒരു സ്ഥലത്തുനിന്നും 20 മീറ്റർ കിഴക്കോട്ടു സഞ്ചരിച്ചതിനുശേഷം ഇടത്തോട്ട് തിരിഞ്ഞു 15 മീറ്റർ സഞ്ചരിക്കുന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 10 മീറ്റർ സഞ്ചരിച്ച് വീണ്ടും വലത്തോട്ട് തിരിഞ്ഞ് 15 മീറ്റർ സഞ്ചരിക്കുന്നു. എന്നാൽ യാത്ര തിരിച്ചിടത്തുനിന്ന് രവി ഇപ്പോൾ എത്ര അകലത്തിലാണ്?
(A) 30 മീ. (B) 40 മീ.
(C) 25 മീ. (D) 45 മീ.
Answer: (A) 

20. താഴെ തന്നിരിക്കുന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത്?
1, 3, 8, 19, 42, 89, --------------
(A) 142  (B) 182
(C) 178 (D) 184
Answer: (D) 

21. തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ യുദ്ധം നടന്ന വർഷം :
(A) 1741 (B) 1731
(C) 1841 (D) 1840
Answer: (A) 

22. പുരാതനകാലത്ത് കേരളവുമായി യവന്മാർക്കും റോമാക്കാർക്കും ഉണ്ടായിരുന്ന വാണിജ്യബന്ധത്തിന്റെ ശക്തമായ തെളിവുകൾ ഉത്ഖനനത്തിലൂടെ ലഭിച്ച പ്രദേശം :
(A) കൊല്ലം (B) കൊച്ചി
(C) പട്ടണം (D) പുറക്കാട്
Answer: (C) 

23. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്ന കേരളത്തിന്റെ ഭൂപ്രദേശം
(A) കൊട്ടാരക്കര (B) കുട്ടനാട്
(C) കോഴിക്കോട് (D) വളപട്ടണം
Answer: (B) 

24. സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാക്കുവാനും കേരളീയ സമൂഹത്തെ ഉപദേശിച്ച സാമൂഹ്യാചാര്യൻ ആയിരുന്നു :
(A) ശ്രീനാരായണഗുരു (B) സ്വാമി വിവേകാനന്ദൻ
(C) നടരാജഗുരു (D) അയ്യങ്കാളി
Answer: (A) 

25. കേരള മോഡൽ വികസനത്തിന്റെ സവിശേഷതയല്ലാത്തത് :
(A) കുറഞ്ഞ ശിശുമരണനിരക്ക്
(B) ഉയർന്ന ആയുർദൈർഘ്യം
(C) ഉയർന്ന സാക്ഷരത
(D) ഉയർന്ന പ്രതിശീർഷവരുമാനം
Answer: (D) 

26. ഭൂമിശാസ്ത്രപരമായി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഭൂപ്രദേശം :
(A) ഹിമാലയ പർവ്വതമേഖല (B) ഗംഗാസമതലം
(C) ഡക്കാൻ പീഠഭൂമി (D) ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
Answer: (C) 

27. ഹിരാക്കുഡ് നദീതടപദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന സംസ്ഥാനം :
(A) ബീഹാർ (B) പശ്ചിമബംഗാൾ
(C) ചത്തീസ്ഗട്ട്    (D) ഒഡിഷ
Answer: (D) 

28. റൂർക്കലയിലെ ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡിന് സാങ്കേതിക സഹായം നല്കിയ രാജ്യം :
(A) U.S.A.  (B) ജർമ്മനി
(C) ഇംഗ്ലണ്ട് (D) U.S.S.R.
Answer: (B) 

29. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്രവിമാനത്താവളങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
(A) കേരളം (B) ആസ്സാം
(C) തമിഴ്നാട് (D) കർണ്ണാടക
Answer: (X) 

30. ജനപങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്രവിമാനത്താവളമാണ്
(A) ന്യൂ ഡൽഹി (B) കൊച്ചി
(C) ചെന്നെ (D) മുംബൈ
Answer: (B) 

31. കമ്പോള പരിഷ്കാരങ്ങളുടെ പേരിൽ മദ്ധ്യകാല ഇന്ത്യാ ചരിത്രത്തിൽ അറിയപ്പെടുന്ന ഭരണാധികാരി
(A) അലാവുദ്ദീൻ ഖിൽജി (B) ജലാലുദ്ദീൻ ഖിൽജി
(C) മുഹമ്മദ് ബിൻ തുഗ്ലക്ക് (D) ഫിറോസ് ഷാ തുഗ്ലക്ക്
Answer: (A) 

32. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരം ആരംഭിച്ച സ്ഥലം :
(A) ലക്നൗ (B) അലഹബാദ്
(C) ആഗ (D) മീററ്റ്
Answer: (D) 

33. ധീര സ്വാതന്ത്ര്യസമര സേനാനി ലാലാലജ്പത് റായിയുടെ മരണം സംഭവിച്ചത് ഏതു പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
(A) നിസ്സഹകരണ സമരം  (B) ചൗരിചൗരാ സമരം
(C) ഉപ്പു സത്യാഗ്രഹം (D) സൈമൺ കമ്മീഷൻ വിരുദ്ധ പ്രക്ഷോഭ൦
Answer: (D) 

34. ഭരണഘടനാ നിർമ്മാണ സഭ ഇന്ത്യയുടെ ഭരണഘടന അംഗീകരിച്ചതെന്ന്?
(A) 1949 നവംബർ 26 (B) 1949 ജനുവരി 26
(C) 1950 ജനുവരി 26 (D) 1947 ആഗസ്റ്റ് 15
Answer: (A) 

35. ഇന്ത്യയുടെ വിദേശനയത്തിന്റെ അടിസ്ഥാന പ്രമാണമായ ചേരിചേരാ നയം അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ബന്ദുങ്ങ് സമ്മേളനം നടന്നത് ഏതു രാജ്യത്തുവച്ചാണ്?
(A) ഈജിപ്ത് (B) യൂഗോസ്ലാവ്യ
(C) ഇന്തോനേഷ്യ (D) ഇന്ത്യ
Answer: (C) 

36. ഇന്ത്യയുടെ പ്രഥമ ആസൂത്രണ കമ്മീഷന്റെ ഉപാദ്ധ്യക്ഷൻ ആരായിരുന്നു?
(A) ടി.ടി. കൃഷ്ണമാചാരി (B) ഗുൽസാരിലാൽ നന്ദ
(C) ഡി.ഡി. ദേശമുഖ്     (D) കെ.സി, പാന്ത്
Answer: (B) 

37. വൻ വ്യവസായങ്ങൾക്ക് ഊന്നൽ നല്കിയ ഇന്ത്യൻ പഞ്ചവത്സര പദ്ധതി ഏതാണ്?
(A) ഒന്നാം പഞ്ചവത്സര പദ്ധതി
(B) അഞ്ചാം പഞ്ചവത്സര പദ്ധതി
(C) നാലാം പഞ്ചവത്സര പദ്ധതി
(D) രണ്ടാം പഞ്ചവത്സര പദ്ധതി
Answer: (D) 

38. ഇന്ത്യയുടെ കേന്ദ്രബാങ്കായ റിസർവ്വ് ബാങ്ക് നിലവിൽ വന്നതെന്ന്?
(A) 1935 ഏപ്രിൽ 1 (B) 1942 ജനുവരി 11
(C) 1949 ഏപ്രിൽ 1  (D) 1955 ജനുവരി 1
Answer: (A) 

39. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രൂപീകരിച്ചു കൊണ്ട് പാർലമെന്റ് നിയമം പാസ്സാക്കിയതെന്ന്?
(A) 2008 സെപ്തംബർ (B) 2004 ആഗസ്റ്റ്
(C) 2005 സെപ്തംബർ  (D) 2006 ആഗസ്റ്റ്
Answer: (C) 

40. ഇന്ത്യൻ ഭരണഘടനയിൽ എത ഷഡ്യൂളുകളാണ് ഉള്ളത്?
(A) 395  (B) 12   (C) 8      (D) 9
Answer: (B) 

41. സാർവ്വദേശീയ മനുഷ്യാവകാശ ദിനമായി ആചരിക്കുന്ന ദിവസം
(A) ജനുവരി 26 (B) ഒക്ടോബർ 30
(C) സെപ്തംബർ 16 (D) ഡിസംബർ 10
Answer: (D) 

42. വിവരാവകാശ നിയമമനുസരിച്ച് ജീവനും സ്വാതന്ത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അപേക്ഷകന് മറുപടി കൊടുക്കുന്നതിനുള്ള സമയപരിധി :
(A) 48 മണിക്കുർ (B) 36 മണിക്കുർ
(C) 24 മണിക്കുർ  (D) 30 ദിവസം
Answer: (A) 

48. രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണറാണ്
(A) മീരാ കുമാർ.       (B) മമതാ ബാനർജി
(C) സുഷുമ സിങ് (D) അരുന്ധതി ഭട്ടാചാര്യ
Answer: (C) 

44. കേരള വനിതാ കമ്മീഷന്റെ ആദ്യ അദ്ധ്യക്ഷ :
(A) ശ്രീദേവി   (B) സുഗതകുമാരി
(C) അന്നാ ചാണ്ടി       (D) കെ.ആർ. ഗൗരിയമ്മ
Answer: (B) 

45. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം പാസ്സാക്കപ്പെട്ട വർഷം :
(A) 1985  (B) 1990  (C) 1993  (D) 1996
Answer: (C) 

46. കർണ്ണാടക സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രിയാര്?
(A) യെക്യൂരപ്പ (B) സിദ്ധരാമയ്യ
(C) എസ്.എം. കൃഷ്ണ  (D) കുമാരസ്വാമി
Answer: (B) 

47. എട്ടാമത് ജി 20 ഉച്ചകോടി നടന്ന സ്ഥലം :
(A) ബെയ്ജിംഗ് (B) പാരീസ്
(C) ലണ്ടൻ    (D) മോസ്കോ
Answer: (D) 

48. ആഗോള കത്തോലിക്കാസഭയുടെ 266-ാമത് മാർപ്പാപ്പ ഏതു രാജ്യക്കാരനാണ്?
(A) അർജന്റീന (B) ജർമ്മനി
(C) ഇറ്റലി (D) പോളണ്ട്
Answer: (A) 

49. ഏറ്റവും കുറഞ്ഞ പ്രായത്തിൽ "ഭാരതരത്നം' ലഭിച്ച വ്യക്തി
(A) എ.പി.ജെ. അബ്ദു ൾ കലാം (B) സച്ചിൻ തെൻഡുൽക്കർ
(C) സി.വി. രാമൻ  (D) എം.എസ്. സുബ്ബലക്ഷ്മി
Answer: (B) 

50. ഇന്ത്യയുടെ ആദ്യത്തെ നാവിക ഉപഗ്രഹം ;
(A) INSAT 4A              (B) IRSI
(C) ആര്യഭട്ട      (D) GSAT-7
Answer: (D) 

51, പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക സന്തുലനാവസ്ഥ സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠിക്കുവാൻ 2009-ൽ ചുമതലപ്പെടുത്തിയ സമിതിയാണ്
(A) ഉമ്മൻ കമ്മിറ്റി (B) കസ്തൂരിരംഗൻ സമിതി
(C) ഗാഡ്ഗിൽ സമിതി (D) ഹരിത ട്രൈബ്യൂണൽ
Answer: (C) 

52. കണ്ണുകളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനാവശ്യമായ വിറ്റാമിൻ
(A) വിറ്റാമിൻ A (B) വിറ്റാമിൻ B
(C) വിറ്റാമിൻ C (D) വിറ്റാമിൻ D
Answer: (A) 

53. ഭക്ഷണത്തിൽ ഇരുമ്പിന്റെ കുറവുമൂലമുണ്ടാകുന്ന രോഗമാണ് ;
(A) ഗോയിറ്റർ  (B) കാറ്ററാക്റ്റ്
(C) അനീമിയ  (D) ലുക്കീമിയ
Answer: (C) 

54. അന്തരീക്ഷമർദ്ദം അളക്കുവാനുപയോഗിക്കുന്ന ഉപകരണം :
(A) ബാരോമീറ്റർ  (B) തെർമോമീറ്റർ
(C) ലാക്ടോമീറ്റർ     (D) ആൾട്ടിമീറ്റർ
 Answer: (A) 

55. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം :
(A) ഇരുമ്പ് (B) വെങ്കലം
(C) സൃർണ്ണം (D) ചെമ്പ്
Answer: (D) 

56. ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ്
(A) നൈട്രിക് ആസിഡ്  (B) സൾഫ്യൂറിക് ആസിഡ്
(C) ഹൈഡ്രോക്ലോറിക് ആസിഡ്       (D) സിട്രിക് ആസിഡ്
Answer: (B) 

57. ചുവടെ ചേർത്തിരിക്കുന്നവയിൽ ഏറ്റവും ശുദ്ധമായ ജല സ്രോതസ് ഏതാണ്?
(A) അരുവി ജലം  (B) നദി ജലം
(C) മഴ വെള്ളം (D) കിണർ ജലം
Answer: (C) 

58. അന്തരീക്ഷ വായുവിലെ പ്രധാന ഘടകം :
(A) ഓക്സിജൻ (B) നൈട്രജൻ
(C) കാർബൺ ഡൈ ഓക്സൈഡ്    (D) നീരാവി
Answer: (B) 

59. ഇന്ത്യയുടെ ഫാസ്റ്റ് ബ്രീഡർ ടെസ്റ്റ് റിയാക്ടർ പ്രവർത്തിക്കുന്നത്
(A) കൽപ്പാക്കം (B) കോട്ടാ
(C) നറോറ  (D) കൂടംകുളം
Answer: (A) 

60. ഇന്ത്യയിൽ വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു
(A) പെട്രോളിയം  (B) തോറിയം
(C) യുറേനിയം  (D) കൽക്കരി
Answer: (D) 

61. മാൻഗിഫെറ ഇൻഡിക്ക എന്ന ശാസ്ത്രനാമമുള്ള സസ്യമേത്?
(A) നെല്ല് (B) മഹാഗണി
(C) തേക്ക്  (D) മാവ്
Answer: (D) 

62. സുബ്രതോ റോയി ഏതു വ്യവസായ സ്ഥാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു?
(A) ഡാബർ (B) ജറ്റ് എയർ വേസ്
(C) സഹാറാ ഗ്രൂപ്പ് (D) ഭാരതിഗ്രൂപ്പ്
Answer: (C) 

63. ആയുർവേദ ഗ്രന്ഥമായ അഷ്ടാംഗഹൃദയം രചിച്ചതാര്?
(A) ചരകൻ (B) വാഗ്ഭടാചാര്യൻ
(C) സുശ്രുതൻ (D) നാഗാർജുനൻ
Answer: (B) 

64. തെലുങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അന്വേഷണ കമ്മീഷൻ
(A) മുഖർജി കമ്മീഷൻ  (B) സച്ചാർ കമ്മീഷൻ
(C) നാനാവതി കമ്മീഷൻ (D) ശ്രീകൃഷ്ണാ കമ്മീഷൻ
Answer: (D) 

65. ഇന്ത്യൻ മിസൈൽ ടെക്നോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് :
(A) എ.പി.ജെ. അബ്ദുൾ കലാം (B) എച്ച്. ജെ. ഭാഭ
(C) ഡോ. രാജാരാമണ്ണ    (D) വിക്രം സാരാഭായി
Answer: (A) 

66. ചിക്കൻ ഗുനിയ രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്?
(A) പ്ലാവി വൈറസ് (B) എച്ച് 1 എൻ 1 വൈറസ്
(C) ആൽഫാ വൈറസ്  (D) ഹെപ്പറ്റിസ് വൈറസ്
Answer: (C) 

67. കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് :
(A) പന്നിപ്പനി (B) ഡെങ്കിപ്പനി
(C) ചിക്കൻ ഗുനിയ (D) ജപ്പാൻ ജ്വരം
Answer: (A) 

68. ഭൂമി ഏറ്റെടുക്കൽ പുനരധിവാസം, പുനസ്ഥാപനം എന്നിവയ്ക്ക് ഉചിതമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കുമുള്ള അവകാശനിയമം പ്രാബല്യത്തിൽ വന്നതെന്ന്?
(A) 2013 ജനുവരി 1         (B) 2014 ജനുവരി 1
(C) 2014 ഏപ്രിൽ 1          (D) 2013 ഏപ്രിൽ 1
Answer: (B) 

69. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന സ്ഥാപിതമായ വർഷം
(A) 1972 (B) 1961 (C) 1969 (D) 1975
Answer: (C) 

70. സൗരോർജ്ജ കോർപ്പറേഷന്റെ ചെയർമാൻ :
(A) ഡോ. ജി. മാധവൻ നായർ (C) ഡോ. അനിൽ കകോദ്കർ
(B) ഡോ. രാധാകൃഷ്ണൻ (D) ഡോ, കസ്തൂരിരംഗൻ
Answer: (X) 

71. Neither he nor his friend ------------  arrived.
(A) is (B) has  (C) have (D) was
Answer: (B) 

72. Mary, -------------- I met yesterday, called me back.
(A) who (B) whose (C) which (D) whom
Answer: (D) 

73. Everybody wants to be happy, ---------------?
(A) don't they (B) doesn't they
(C) do they       (D) does they
Answer: (A) 

74. She made me -------------- 
(A) to sit down (B) sitting down 
(C) sit down (D) sat down 
Answer: (C) 

75. When I reached there, they ---------------------
(A) have gone (B) had gone 
(C) have been gone (D) had been gone
Answer: (B) 

76. Your boss would consider you, if ------------------
(A) you were punctual (B) you are punctual 
(C) you had been punctual  (D) you have been punctual
Answer: (A) 

77. He produced Medical Certificate to abstain ----------- duties. 
(A) on      (B) of 
(C) from  (D) in
Answer: (C) 

78. Find out the wrong part of the sentence.
One of the woman in the city, who won the award was my friend.
(A)                              (B)                 (C)                          (D)
Answer: (A) 

79. ------------- you go, please let me know. 
(A) Whoever (B) Whatever
(C) Where  (D) Wherever
Answer: (D) 

80. The passive form of "They have arrested the thief" is -------------------
(A) "The thief was arrested by them  
(B) The thief has been arrested by them
(C) The thief have been arrested by them 
(D) The thief had been arrested by them 
Answer: (B) 

81. The doctors could ---------- the problem easily.
(A) identificate (B) identicate 
(C) identification (D) identify
Answer: (D) 

82. The plural form of alumna is -----------------
(A) alumnae (B) alumni 
(C) alumnas (D) alumnaes
Answer: (A) 

83. The synonym for "Chide” is --------------
(A) mock at (B) cheat 
(C) scold  (D) scare
Answer: (C) 

84. Find out the correct spelling:
(A) bureoucracy (B) boureaucracy 
(C) buroecracy  (D) bureaucracy
Answer: (D) 

85. The new M.P. ---------------------- the Prime Minister yesterday.
(A) called on     (B) got on 
(C) called at       (D) got at
Answer: (A) 

86. He is benevolent though his father is --------------------
(A) bonafide (B) beneficial 
(C) malevolent  (D) delegent
Answer: (C) 

87. He "always makes castle in the air" means :
(A) He used to make castles 
(B) He would dream of making castles in the air 
(C) He often dreams of things to be done in the air 
(D) He often dreams of things impossible to happen
Answer: (D) 

88. Give one word for "cause to feel shame" :
(A) Purify (B) Mortify  
(C) Sterile  (D) Muting
Answer: (B) 

89. The antonym of 'fortune' is:
(A) unfortune (B) misfortune
(C) disfortune (D) enfortune
Answer: (B) 

90. The feminine gender of milkman' is :
(A) Milkwoman (B) Milklady
(C) Milkmaid  (D) Milkgirl
Answer: (C) 

91. താഴെ പറയുന്നവയിൽ നിന്നും ഗുണനാമത്തിന് ഉദാഹരണം കണ്ടെത്തുക :
(A) കളി (B) അഴക് (C) പഠിപ്പ് (D) ഉറക്കം
Answer: (B) 

92. 'പ്രതിനിധിയായിരിക്കുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന പദം ഏത്?
(A) പ്രതിനിധീകരിക്കുക  (B) പ്രതിനിധാനം ചെയ്യുക
(C) പ്രതിനിധീവൽക്കരിക്കുക (D) പ്രതിനിധാനീകരിക്കുക.
Answer: (B) 

93. ആഗമസന്ധിക്ക് ഉദാഹരണം ഏത്?
(A) നെന്മണി (B) പടച്ചട്ട (C) വിശപ്പുണ്ട്  (D) തിരുവാതിര
Answer: (D) 

94. 'അരയന്ന പ്രൗഢൻ' ഈ പദത്തിന്റെ ശരിയായ വിഗ്രഹരൂപം എഴുതുക:
(A) അരയന്നത്തിന്റെ പ്രൗഢൻ (B) അരയന്നമാകുന്ന പ്രൗഢൻ
(C) പ്രൗഢനായ അരയന്നം (D) അരയന്നത്തിന്റെ പ്രൗഢി
Answer: (C) 

95. താഴെക്കൊടുത്തിരിക്കുന്നവയിൽ ആകാശം എന്ന് അർത്ഥം വരാത്ത പദം ഏത്?
(A) നഭസ്സ്  (B) വ്യോമം (C) വിണ്ടലം (D) വസുധ
Answer: (D) 

96. ആദിവാസികളുടെ ജീവിതം പ്രമേയമാക്കി രചിച്ച നോവലാണ് 'കൊച്ചരേത്തി' - ഇതിന്റെ കർത്താവാര്?
(4) നാരായൻ (B) പി. വത്സല
(C) ആനന്ദ് (D) ഒ.വി. വിജയൻ
Answer: (A) 

97. സുഗതകുമാരിയുടെ ഏത് കൃതിക്കാണ് സരസ്വതി സമ്മാനം ലഭിച്ചത്?
(A) അമ്പലമണി (B) മണലെഴുത്ത്
(C) പാതിരാപ്പൂക്കൾ (D) രാധയെവിടെ
Answer: (B) 

98. "തിക്കൊടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നതാര്?
(A) പി.സി. കുട്ടിക്കുൻ (B) ജോർജ്ജ് വർഗ്ഗീസ്
(C) സി. കുഞ്ഞനന്തൻ നായർ (D) പി. സച്ചിദാനന്ദൻ
Answer: (C) 

99. ഒരു പ്രശസ്ത നോവലിലെ പ്രധാന കഥാപാത്രമാണ് 'രഘു' - ഈ കഥാപാത്രത്തിന്റെ സ്രഷ്ടാവാര്?
(A) കേശവദേവ് (B) ടി. പത്മനാഭൻ
(C) എം. മുകുന്ദൻ (D) മലയാറ്റൂർ രാമകൃഷ്ണൻ
Answer: (D) 

100. 'കരയുന്ന കുഞ്ഞിനേ പാലുള്ളൂ ഇതിന് സമാനമായ ഇംഗ്ലീഷ് വാക്യം:
(A) A child cry only get the milk 
(B) A child that cries will get the milk 
(C) A child cries only get the milk  
(D) A child that cries the milk will get
Answer: (B) 
X_ DENOTES DELETION
PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here

* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here