VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 04)
Question Paper: 04
VEO Grade II - Rural Development (Klm, Alp, Tsr, Mlp, Kgd Dists)
Exam Date: 21.06.2014
Question Paper Code: 86/2014-M 

1. 7302, 6402, 5302, 4302 ഇവയിൽ ഒറ്റപ്പെട്ടതേത്?
(A) 7302 (C) 5302
(B) 6402 (D) 4302
Answer: (B)

2. 10 ന്റെ 30% + 30 ന്റെ 10% എത്ര?
(A) 3 (B) 4
(C) 5 (D) 6
Answer: (D)

3. 11, 13, 15, 17 എന്നിവകൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത്?
(A) 34665  (B) 36456
(C) 36465  (D) 35466
Answer: (C)

4. 10 ന്റെ ഘടകങ്ങളുടെ വ്യുൽക്രമങ്ങളുടെ തുക എന്ത്?
(A) $\frac{18}{10}$   (B) $\frac{17}{10}$
(C) $\frac{7}{10}$       (D) $\frac{11}{10}$
Answer: (A)

5. ആദ്യത്തെ എത്ര ഇരട്ട സംഖ്യകളുടെ തുകയാണ് 1640?
(A) 39  (B) 40
(C) 41  (D) 42
Answer: (B)

6. 30 പേരുടെ ശരാശരി വയസ്സ് 25. 10 പേർ കൂടി ചേർന്നപ്പോൾ അത് 30 ആയി. എങ്കിൽ പുതിയതായി വന്നു ചേർന്നവരുടെ ശരാശരി വയസ്സെത്ര?
(A) 30 (B) 35
(C) 40  (D) 45
 Answer: (D)

7. ഒരു സംഖ്യയുടെ 8 മടങ്ങ് അതിന്റെ വർഗ്ഗത്തിനോട് അതിന്റെ 2 മടങ്ങ് കൂട്ടിയതിനു തുല്യമാണ്. എങ്കിൽ സംഖ്യ എത്ര?
(A) 6  (B) 7
(C) 8  (D) 9
Answer: (A)

8. √10+ √29 + √40 + √81 ന്റെ വിലയെത്രയാണ്?
(A) 2 (B) 4
(C) 8 (D) 10
Answer: (B)

9. ഒരാൾ 25% ഡിസ്കൗണ്ടിൽ കുറേ പുസ്തകങ്ങൾ വാങ്ങി. 750 രൂപ കൊടുത്തു. എങ്കിൽ പുസ്തകത്തിന്റെ മുഖവില എന്ത്?
(A) 900  (B) 950
(C) 1000  (D) 1050
Answer: (C)

10. ഒരു വർഷത്തിലെ മാർച്ച് 1 ശനിയാഴ്ചയാണെങ്കിൽ ഏപ്രിൽ 1 എന്താഴ്ചയായിരിക്കും?
(A) തിങ്കൾ  (B) ചൊവ്വ
(C) ബുധൻ  (D) ശനി
Answer: (B)

11. ക്ലോക്കിൽ സമയം 3.15 കാണിക്കുമ്പോൾ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിൽ വരുന്ന കോൺ എത്ര?
(A) 3$\frac{1}{2}$°    (B) 5$\frac{1}{2}$°
(C) 7$\frac{1}{2}$°    (D) 9$\frac{1}{2}$°
Answer: (C)

12. 8 സെന്റീമീറ്റർ വശമുള്ള ഒരു ക്യൂബിൽ നിന്ന് ചെത്തിയെടുക്കാവുന്ന പരമാവധി വലിപ്പമുള്ള ഗോളത്തിന്റെ വ്യാസമെന്ത്?
(A) 4 സെ.മീ. (B) 2 സെ.മീ.
(C) 8 സെ.മീ. (D). 6 സെ.മീ.
Answer: (C)

13. 2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കുർ ഉണ്ട്?
(A) 84 (B) 96
(C) 72  (D) 120
Answer: (A)

14. 200 m നീളമുള്ള ഒരു ട്രെയിൻ 900 m നീളമുള്ള ഒരു തുരങ്കം കടന്നത് 44 സെക്കന്റ് കൊണ്ടാണ്. എങ്കിൽ ട്രെയിനിന്റെ വേഗം മണിക്കൂറിൽ എത്ര കിലോമീറ്റർ?
(A) 60 (B) 70
(C) 80  (D) 90
Answer: (D)

15. ഒരു സൈറ്റിയുടെ വില 10,000 രൂപയാണ്, വർഷം തോറും വിലയിൽ 10% വർദ്ധനയുണ്ടെങ്കിൽ മൂന്ന് വർഷം കഴിയുമ്പോൾ അതിന്റെ വിലയെത്രയായിരിക്കും?
(A) 13000 (B) 13300
(C) 13301 (D) 13310
Answer: (D)

16. മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?
(A) 6 (B) 1
(C) 8  (D) 9
Answer: (A)

17. 5005 - 5000 ×5 + 5 ന്റെ വിലയെത്ര?
(A) 1  (C) 5
(B) 10 (D) 0
Answer: (C)

18. ഒരാൾ 30 മീറ്റർ കിഴക്കോട്ട് നടന്നതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 50 മീറ്റർ നടന്നു. തുടർന്ന് 30 മീറ്റർ ഇടത്തോട്ടും തുടർന്ന് 10 മീറ്റർ വലത്തോട്ടും നടന്നു. അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര മീറ്റർ അകലെയാണ്?
(A) 90  (B) 80
(C) 70  (D) 100
Answer: (X)

19. രണ്ടു സംഖ്യകളുടെ തുക 50 വ്യത്യാസം 22 ആയാൽ അതിലെ വലിയ സംഖ്യ എത്ര?
(A) 30  (B) 32
(C) 36 (D) 34
Answer: (C)

20. 7, 8, 10, 5, 13 ..... ഈ ശ്രേണിയിലെ അടുത്ത പദമേത്?
(A) 3  (C) 12
(B) 2  (D) 15
Answer: (B)

21. 'ഇന്ത്യയെ കണ്ടെത്തൽ' എന്ന പ്രസിദ്ധമായ ഗ്രന്ഥം എഴുതിയതാര്?
(A) നെഹ്റു  (B) മഹാത്മാഗാന്ധി
(C) പട്ടേൽ  (D) അംബേദ്ക്കർ
Answer: (A)

22. ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിരേഖ തയ്യാറാക്കിയതാര്?
(A) മൗണ്ട് ബാറ്റൺ പ്രഭു (B) സിറിൽ റാഡ്ക്ലിഫ്
(C) ജോൺ മാർഷൽ  (D) ഡൽഹൗസി
Answer: (B)

23. ഇന്ത്യയിൽ ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷം ;
(A) - 1950  (B) 1952
(C) 1951  (D) 1954
Answer: (X)

24. ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഏത് പേരിലറിയപ്പെടുന്നു?
(A) മുതലാളിത്തം  (B) സോഷ്യലിസം
(C) മിശ്ര സമ്പദ് വ്യവസ്ഥ  (D) ഉട്ടോപ്യൻ സമ്പദ് വ്യവസ്ഥ
Answer: (C)

25. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് ആര്?
(A) എം.എൻ. റോയ്  (B) എം.എസ്. സ്വാമിനാഥൻ
(C) വർഗ്ഗീസ് കുര്യൻ (D) നെഹ്
Answer: (B)

26. ഇന്ത്യയിൽ ആരുടെ ജന്മദിനമാണ് ദേശീയോദ്ഗ്രഥന ദിനമായി ആചരിക്കുന്നത്?
(A) രാജീവ്ഗാന്ധി  (B) ഇന്ദിരാഗാന്ധി
(C) നെഹ്റു  (D) മൊറാർജി ദേശായി
Answer: (B)

27. ലോക പൈതൃക പട്ടിക തയ്യാറാക്കുന്ന U.N.O. യുടെ ഏജൻസി ഏത്?
(A) W.T.O,  (B) UNESCO
(C) UNICEF  (D) I.L.O.
Answer: (B)

28. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യത്തെ വനിതാ ചെയർമാൻ ആരായിരുന്നു?
(A) ഇന്ദിരാഗാന്ധി  (B) ബേനസീർ ഭൂട്ടോ
(C) ഷേയ്ക്ക് ഹസീന  (D) സിരിമാവോ ബണ്ഡാര നായക
Answer: (X)

29. ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ട വർഷം :
(A) 1857  (B) 1887
(C) 1757  (D) 1764
Answer: (A)

30. INS സിന്ധുരക്ഷ എന്ന അന്തർവാഹിനി കപ്പലിൽ മൂന്നര മണിക്കൂർ സമുദ്രയാത്ര നടത്തിയ ആദ്യ ഇന്ത്യൻ രാഷ്ട്രപതി ആര്?
(A) ഡോ. എസ്. രാധാകൃഷ്ണൻ  (B) കെ.ആർ. നാരായണൻ
(C) എ.പി.ജെ. അബ്ദുൾ കലാം   (D) പ്രണബ് മുഖർജി
Answer: (X)

31. ISRO യുടെ ഇപ്പോഴത്തെ ചെയർമാൻ :
(A) കസ്തൂരിരംഗൻ (C) സി.എൻ.ആർ. റാവു
(B) ജി. മാധവൻ നായർ (D) കെ. രാധാകൃഷ്ണൻ
Answer: (D)

32. കേരള മനുഷ്യാവകാശ കമ്മീഷന്റെ ഇപ്പോഴത്തെ ചെയർമാൻ ആര്?
(A) ജസ്റ്റിസ് ജെ.ബി. കോശി  (B) ജസ്റ്റിസ് സിരിഗജൻ
(C) ജസ്റ്റിസ് എം. കൃഷ്ണൻ നായർ (D) ജസ്റ്റിസ് ഹരിഹരൻ നായർ
Answer: (A)

33. "ലോങ് വാക് ടു ഫ്രീഡം' (Long walk to freedom) ആരുടെ ആത്മകഥയാണ്?
(A) ബാൻകിമൂൺ  (B) നെൽസൺ മണ്ടേല
(C) ബരാക് ഒബാമ  (D) പുട്ടിൻ
Answer: (B)

34. "പഞ്ചാബ് സിംഹം' എന്നറിയപ്പെടുന്ന ഇന്ത്യൻ ദേശീയ നേതാവാര്?
(A) ലാലാ ലജ്പത് റായ്  (B) ബി.ജി. തിലക്
(C) ഭഗത്സിംഗ്  (D) പട്ടേൽ
Answer: (A)

35. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം :
(A) ഇടുക്കി  (C) കായംകുളം
(B) നെയ്യാർ (D) മലമ്പുഴ
Answer: (C)

36. സുനാമി ബാധിത നാശനഷ്ടം നടന്ന ഇൻഡോനേഷ്യയിൽ നടത്തിയ രക്ഷാപ്രവർത്തനം ഏതു പേരിലറിയപ്പെടുന്നു?
(A) ഓപ്പറേഷൻ വിജയ്  (B) ഓപ്പറേഷൻ കൊക്കൂൺ
(C) ഓപ്പറേഷൻ ഗംഭീർ  (D) ഓപ്പറേഷൻ ഡസേർട്ട്
Answer: (C)

37. നാം അധിവസിക്കുന്ന അന്തരീക്ഷമണ്ഡലം ഏത്?
(A) തെർമോസ്ഫിയർ  (B) ട്രോപ്പോസ്ഫിയർ
(C) സ്ട്രാറ്റോസ്ഫിയർ  (D) അയണോസ്ഫിയർ
Answer: (B)

38. ദക്ഷിണ ഭാഗീരഥി എന്നറിയപ്പെടുന്ന നദി :
(A) നർമ്മദ (B) ഗോദാവരി
(C) താപ്തി  (D) പമ്പ
Answer: (D)

39. ഇന്ത്യയുടെ ചൊവ്വാ ദൗത്യം ഏത് പേരിലറിയപ്പെടുന്നു?
(A) ചന്ദ്രയാൻ  (B) ആദിത്യ
(C) മംഗൾയാൻ  (D) ദക്ഷിണ ഗംഗോത്രി
Answer: (C)

40. കടലിലെ ദൂരം അളക്കുന്നതിനുള്ള യൂണിറ്റ് ഏത്?
(A) ബാരോമീറ്റർ  (B) നോട്ടിക് മൈൽ
(C) തെർമോമീറ്റർ (D) ഹൈഗ്രോമീറ്റർ
Answer: (B)

41. കേരള ഗതാഗത മന്ത്രിയാര്?
(A) ആര്യാടൻ മുഹമ്മദ്  (B) തിരുവത്തൂർ രാധാകൃഷ്ണൻ
(C) രമേശ് ചെന്നിത്തല   (D) കെ. ബാബു
Answer: (B)

42. പ്ലാറ്റിനം ജൂബിലി എത്ര വർഷമാണ്?
(A) 75 (B) 25
(C) 50  (D) 100
Answer: (A)

43. കേരള നിയമസഭാ അംഗമായ ആദ്യത്തെ IAS ഓഫീസർ :
(A) മലയാറ്റൂർ രാമകൃഷ്ണൻ  (B) കെ. ജയകുമാർ
(C) അൽഫോൻസ് കണ്ണന്താനം  (D) സി.പി. നായർ
Answer: (C)

44. കേന്ദ്ര സംസ്ഥാന ഗവണ്മെന്റിന്റെ ഭരണ സുതാര്യത ഉറപ്പു വരുത്തുന്ന നിയമം :
(A) വിവരാവകാശ നിയമം  (B) അഴിമതി നിരോധന നിയമം
(C) വിദ്യാഭ്യാസവകാശ നിയമം  (D) ഭീകര വിരുദ്ധ നിയമം
Answer: (A)

45. CNN ഏത് രാജ്യത്തിന്റെ ടി.വി. ചാനലാണ്?
(A) ബ്രിട്ടൻ .   (B) യു.എസ്.എ.
(C) ഇന്ത്യ    (D) ഫ്രാൻസ്
Answer: (B)

46. ഭാരതരത്നം ലഭിച്ച ഏക ഇന്ത്യൻ കായികതാരം :
(A) ധ്യാൻചന്ദ്  (B) സച്ചിൻ ടെണ്ടുൽക്കർ
(C) പി.ടി. ഉഷ  (D) കപിൽദേവ്
Answer: (B)

47. കൂടംകുളം ആണവനിലയം ഏത് സംസ്ഥാനത്താണ്?
(A) ആന്ധാപ്രദേശ്  (B) തമിഴ്നാട്
(C) കർണ്ണാടക  (D) മഹാരാഷ്ട
Answer: (B)

48. ഭൗമദിനം എന്നാണ്?
(A) ഏപ്രിൽ 1  (B) ജൂൺ 1
(C) ഏപ്രിൽ 22  (D) സെപ്തംബർ 16
Answer: (C)

49. ബുക്കാർ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വനിത :
(A) ആലീസ് മൺറോ  (B) അരുന്ധതി റോയ്
(C) എലീനർ കാറ്റൺ  (D) ഇറോം ഷർമ്മിള
Answer: (C)

50. സൗത്ത് മലബാർ ഗ്രാമീണ ബാങ്കും നോർത്ത് മലബാർ ഗ്രാമീണ ബാങ്കും തമ്മിൽ ലയിച്ച് രൂപം കൊണ്ട പുതിയ ബാങ്ക് ഏത് പേരിലറിയപ്പെടുന്നു?
(A) കേരള വികസന ബാങ്ക്  (B) കേരള ഗ്രാമീണ ബാങ്ക്
(C) സൗത്ത് ഇന്ത്യൻ ബാങ്ക്  (D) കേരള ബാങ്ക്
Answer: (B)

51. 2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന ജോയിന്റ് പാർലമെന്ററി കമ്മറ്റിയുടെ അദ്ധ്യക്ഷനാര്
(A) പി.സി. ചാക്കോ  (B) പി.കെ. കുര്യൻ
(C) ശശി തരൂർ  (D) എം.കെ. രാഘവൻ
Answer: (A)

52. ഇന്ത്യയുമായി കൂടുതൽ അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
(A) ചൈന  (B) അഫ്ഗാനിസ്ഥാൻ
(C) പാക്കിസ്ഥാൻ  (D) ബംഗ്ലാദേശ്
Answer: (X)

53. ഇന്ത്യൻ രൂപയ്ക്ക് പുതിയ ചിഹ്നം രൂപകല്പന ചെയ്തതാര്?
(A) എസ്.പി. ഉദയകുമാർ  (B) ഡി. ഉദയകുമാർ
(C) സുബ്ബറാവു  (D) രഘുറാം രാജൻ
Answer: (B)

54. കേരള മലയാള സർവ്വകലാശാലയുടെ പ്രഥമ വൈസാൻസലറാരാണ്?
(A) കെ. ജയകുമാർ  (C) ഒ.എൻ.വി. കുറുപ്പ്
(B) അബ്ദുൾ സലാം  (D) എം.കെ. സാനു.
Answer: (A)

5. 2013-ലെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് കേന്ദ്രസാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ച മലയാള സാഹിത്യകാരൻ :
(A) ടി. പത്മനാഭൻ  (B) എം.ടി. വാസുദേവൻ നായർ
(C) എം.വി. വിരേന്ദ്രകുമാർ  (D) അക്ബർ കക്കട്ടിൽ
Answer: (B)

56. രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലി കൊടുക്കുന്നതാര്?
(A) ഉപരാഷ്ട്രപതി  (B) ലോക്സഭാ സ്പീക്കർ
(C) സുപ്രീംകോടതി ചീഫ് ജസ്റ്റിസ്  (D) കരസേന മേധാവി
Answer: (C)

57. 86-ാമത് ഓസ്കാർ പുരസ്കാരം നേടിയ ചലച്ചിത്രമേത്?
(A) 12 Years a Slave (B) Gravity
(C) Slum Dog Millionaire  (D) Great Beauty
Answer: (A)

58. കേരളത്തിൽ എത്ര ലോക്സഭ മണ്ഡലങ്ങളുണ്ട്?
(A) 10 (B) 15
(C) 20  (D) 25
Answer: (C)

59. സർക്കാർ സ്ഥാപനങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമായി പൊതുജനങ്ങളിലെത്തിക്കാൻ ആരംഭിച്ച പദ്ധതി :
(A) അക്ഷയ  (B) ഇ-ഗവേണൻസ്
(C) നിർഭയ (D) എമർജിങ് കേരള
 Answer: (X)

60. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നതാര്?
(A) ചന്ദ്രഗുപ്തൻ (B) സമുദ്രഗുപ്തൻ
(C) അശോകൻ  (D) സ്കന്ദഗുപ്തൻ
Answer: (B)

61. ഇന്ത്യയുടെ ആദ്യ സമ്പൂർണ്ണ വിദ്യാഭ്യാസ ഉപഗ്രഹമേത്?
(A) കാർട്ടോസാറ്റ്  (B) ഹാംസാറ്റ്
(C) ഹെഡ്യൂസാറ്റ് (D) ഓഷൻസാറ്റ്
Answer: (C)

62. ഇന്ത്യയുടെ വിദേശരഹസ്യാന്വേഷണ ഏജൻസി ഏതു പേരിലറിയപ്പെടുന്നു?
(A) ദേശീയ അന്വേഷണ ഏജൻസി  (B) റോ
(C) സി.ബി.ഐ.  (D) കോസ്റ്റ് ഗാർഡ്
Answer: (B)

63. താഴെ പറയുന്ന പദം ഏതുമായി ബന്ധപ്പെട്ടതാണ്?
'ബുൾമാർക്കറ്റ് '
(A) ബജറ്റ് (B) ആർ.ബി.ഐ.
(C) ഓഹരി വിപണി (D) ആദായ നികുതി
Answer: (C)

64. 1966-ൽ ഇന്ത്യയും പാക്കിസ്ഥാനുമായി ഒപ്പുവെച്ച സമാധാന കരാർ ഏത്?
(A) താഷ്കന്റ് കരാർ  (B) സിംല കരാർ
(C) ആഗ്ര കരാർ  (D) ക്യാബിനറ്റ് മിഷൻ
Answer: (A)

65. ചേരികളിൽ ജീവിക്കുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് വീടുവെയ്ക്കുന്നതിനും സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനുവേണ്ടിയുള്ള പദ്ധതി :
(A) ഇന്ദിരാ ആവാസ് യോജന (B) മാർത്താണ്ഡം പദ്ധതി
(C) വാൽമീകി അംബേദ്ക്കർ ആവാസ് യോജന (D) ഗംഗ കല്യാൺ യോജന
Answer: (C)

66. ലോക നാളികേര ദിനം :
(A) നവംബർ 2 (B) ജനുവരി 2
(C) ഒക്ടോബർ 2  (D) സെപ്റ്റംബർ 2
Answer: (D)

67. മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അവയുടെ മികവിന് സർക്കാർ നൽകുന്ന ബഹുമതി
(A) ശരണ്യ അവാർഡ് (B) മിത്ര അവാർഡ്
(C) സ്വരാജ് ട്രോഫി  (D) ചാണക്യ അവാർഡ്
Answer: (C)

68. നാട്യശാസ്ത്രത്തിന്റെ കർത്താവ് ആര്?
(A) ഭാസൻ  (B) ഭവഭൂതി
(C) ഭരതമുനി (D) ഭാരവി
Answer: (C)

69. മഴ മേഘങ്ങൾ എന്നറിയപ്പെടുന്ന മേഘം
(A) നിംബസ് (C) സ്ട്രാറ്റസ്
(B) കൃമിലസ്  (D) സിറസ് മേഘം
Answer: (A)

70. ഭൂകമ്പങ്ങളെ കുറിച്ചുള്ള പഠനം ഏത് പേരിലറിയപ്പെടുന്നു?
(A) നെഫോളജി  (B) ആന്ത്രാപോളജി
(C) സീസ്മോളജി  (D) ഓട്ടോളജി
Answer: (C)

71. Choose the correctly spelt word: 
(A) enemity        (C) enimity 
(B) enmity           (D) enemety 
 Answer: (B)

72. Give one word for - A person who is bad in spelling: 
(A) Cacographist  (B) Lexicographer 
(C) Calliographist  (D) Bibliophile 
Answer: (A)

73. The idiom 'dog's life' means : 
(A) a happy life (B) a free life 
(C) a miserable life (D) an easy life 
Answer: (C)

74. They ought to have repaired the bridge long ago. The passive form is: 
(A) They ought to have been repaired the bridge long ago 
(B) The bridge ought to have been repaired long ago 
(C) The bridge ought to have been repaired by them long ago  
(D) The bridge ought to have been repaired long ago by them 
Answer: (X)

75. The cow is grazing  ..................... the farm 
(A) on (B) in
(C) at  (D) of 
Answer: (A)

76. The idiom par excellence' means 
(A) far below (B) average 
(C) above average (D) above all 
Answer: (D)

77. Birds of the same feather 
(A) fly together (B) nest together
(C) flock together  (D) feed together 
Answer: (C)

78. Every adult has the right to marry,----------------? add proper tag question.
(A) hasn't they  (B) haven't they 
(C) has they  (D) have they 
Answer: (B)

79. Meaning of the word 'epilogue': 
(A) opening section (B) middle section
(C) closing section  (D) all sections 
Answer: (C)

80. Have you read "Othello?, The teacher asked the students. The reported form is : 
(A) The teacher asked the students had they read "Othello'   
(B) The teacher asked the students have they read 'Othello 
(C) The teacher asked the students whether they had read 'Othello   
(D) The teacher asked the students whether they have read 'Othello 
Answer: (C)

81. She stood on tip-toe 
She plucked the flowers 
The simple sentence of these sentences is: 
(A) She stood on tip-toe and plucked flowers 
(B) Standing on tip-toe, she plucked the flowers 
(C) As soon as she stood on tip-toe she plucked flowers 
(D) While she stood on tip-toe, she plucked the flowers 
Answer: (B)

82. If he had been better educated, he ---------  become a great man.
(A) will  (B) would
(C) would have been  (D) would have 
Answer: (D)

83. The feminine gender of 'lad' is : 
(A) lady (B) lass
(C) lazy  (D) lase 
Answer: (B)

84. The antonym of the word 'oriental: 
(A) Oxidental (B) Origenal
(C) Orientation  (D) Oximoron 
Answer: (X)

85. The phrasal verb 'look down upon' means : 
(A) treat carefully (B) treat with contempt
(C) treat royally  (D)  treat happily 
Answer: (B)

86. This is the book ---------- I bought yesterday. 
(A) Who (B) Whom
(C) Where  (D) Which 
Answer: (D)

               a                   b                          c                       d
87. The cabinet / discussed about / the issue in its / last sitting : 
(A) a (B) b
(C) c (D) d
Answer: (X)

88. I will find you ------------- - you hide. 
(A) where (B) wherever 
(C) whenever  (D) whichever 
Answer: (B)

89. The singular form of data' is: 
(A) data (B) datum
(C) datas  (D) datases 
Answer: (B)

90. Would you mind  ----------------- the window.
(A) closes (B) closed
(C) closing  (D) is closed 
Answer: (C)

91. തദ്വത്തദ്ധിതത്തിന് ഉദാഹരണമേത്?
(A) ജാനകി (B) തെക്കൻ
(C) നദി      (D) പഴമ
Answer: (B)

92. "ഇവൾ'' ഇതിലെ സന്ധിയേത്?
(A) ലോപസന്ധി (B) ദ്വിത്വസന്ധി
(C) ആഗമസന്ധി  (D) ആദേശസന്ധി
Answer: (C)

93. തെറ്റായ വാക്യമേത്?
(A) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗത്യന്തരമില്ലാഞ്ഞിട്ടാണ്
(B) അവൻ നിന്നെ ആശ്രയിച്ചത് വേറെ ഗതിയില്ലാഞ്ഞിട്ടാണ്
(C) അവൻ നിന്നെ ആശ്രയിച്ചത് ഗത്യന്തരമില്ലാഞ്ഞിട്ടാണ്
(D) അവൻ നിന്നെ ആശ്രയിച്ചത് മറ്റൊരു ഗതിയില്ലാഞ്ഞിട്ടാണ്
Answer: (A)

94. ശരിയായ വാക്കേത്?
(A) സൈ്വര്യം  (B) സമാട്ട്
(C) സൃഷ്ടാവ്  (D) സന്തുഷ്ഠം
Answer: (B)

95. താമരയുടെ പര്യായമല്ലാത്തതേത്?
(A) കമലം  (B) രാജീവം
(C) വാരിദം (D) സാരസം
Answer: (C)

96. കണ്ണീരും കിനാവും എന്ന കൃതിയുടെ കർത്താവാര്?
(A) എസ്.കെ. പൊറ്റക്കാട്  (B) എം.ടി. വാസുദേവൻ നായർ
(C) വി.ടി. ഭട്ടതിരിപ്പാട്  (D) എം.ആർ. ഭട്ടതിരിപ്പാട്
Answer: (C)

97. "തിക്കോടിയൻ' എന്ന പേരിലറിയപ്പെടുന്ന സാഹിത്യകാരൻ ആരാണ്?
(A) പി.സി. കുട്ടിക്കുപ്തൻ  (B) പി.വി. അയ്യപ്പൻ
(C) എം.കെ. മേനോൻ  (D) പി. കുഞ്ഞനന്തൻ നായർ
Answer: (D)

 98. "ഒറ്റക്കണ്ണൻ പോക്കർ'' ഏതു കൃതിയിലെ കഥാപാത്രമാണ്?
(A) മുച്ചീട്ട് കളിക്കാരന്റെ മകൾ  (B) ബാല്യകാലസഖി
(C) പാത്തുമ്മായുടെ ആട്  (D) ന്റുപ്പാക്കൊരാനേണ്ടാർന്ന്
Answer: (A)

99. ആനന്ദിന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതിയേത്?
(A) ആൾക്കൂട്ടം  (B) മരണസർട്ടിഫിക്കറ്റ്
(C) മരുഭൂമികൾ ഉണ്ടാകുന്നത്  (D) അഭയാർത്ഥികൾ
Answer: (C)

100. "Something is better than nothing'' ശരിയായ തർജ്ജമയേത്?
(A) എന്തെങ്കിലും ഉണ്ടായിരിക്കുന്നത് നല്ലതാണ്
(B) ഒന്നുമില്ലാതിരിക്കുന്നതാണ് നല്ലത്
(C) കുറച്ചുണ്ടായിരിക്കുന്നതിനേക്കാൾ നല്ലത് ഒന്നുമില്ലാതിരിക്കുന്നതാണ്
(D) ഒന്നുമില്ലാതിരിക്കുന്നതിനേക്കാൾ നല്ലത് എന്തെങ്കിലും ഉണ്ടായിരിക്കുന്നതാണ്.
Answer: (D)
X' DENOTES DELETION

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here