VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 01)
Question Paper: 01
Village Extension Officer Grade II (NCA-PH/SIUC/AIRural Development (Idk, kkd) Exam Date: 13.07.2016
Question Paper Code: 087/2016-M 

1. (2 * 4) * 4 * 3 * (5 * 3) = 6 ശരിയായ രീതിയിൽ ചിഹ്നം ചേർക്കുക :
(A) + X + X +       (B) + X X +
(C) +-X  +         (D) X  + X +
Answer: (X)

2. $\frac{17}{36}$ ന് തുല്യമായ ഭിന്നസംഖ്യയേത്?
(A) $\frac{219}{348}$    (B) $\frac{68}{126}$
(C) $\frac{212}{326}$    (D) $\frac{204}{432}$
Answer: (D)

3. ഒരു കമ്പനിയിൽ 25% സ്ത്രീകളാണ് ആ കമ്പനിയിൽ 80 സ്ത്രീകളുണ്ടെങ്കിൽ പുരുഷന്മാരുടെ എണ്ണമെത്ര?
(A) 240 (B) 320
(C) 200 (D) 340
Answer: (A)

4. ഒരാൾ 48500 രൂപയ്ക്ക് വാങ്ങിയത് 42680 രൂപയ്ക്കാണ് വിറ്റത് എങ്കിൽ നഷ്ടശതമാനമെത്ര?
(A) 14% (B) 12%
(C) 16%  (D) 8%
Answer: (B)

5. 8% കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ ഒരാൾ 25000 രൂപ നിക്ഷേപിച്ചു. രണ്ടു വർഷം കഴിഞ്ഞാൽ അയാൾക്ക് പലിശയടക്കം എത്ര രൂപ തിരിച്ചു കിട്ടും?
(A) 29000 (B) 29500
(C) 29160 (D) 29360
Answer: (C)

6. 15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത ദിവസം വേണം?
(A) 45 B) 35
(C) 30 D) 40
Answer: (C)

 7. 450 മീറ്റർ നീളമുള്ള ഒരു തുരങ്കം മറികടക്കാൻ 725 മീറ്റർ നീളമുള്ള ട്രെയിൻ 50 സെക്കന്റ് സമയം എടുത്തു എന്നാൽ ട്രെയിനിന്റെ വേഗത മണിക്കുറിൽ എത്ര കിലോമീറ്റർ ആണ്?
(A) 100 (B) 99
(C) 98 (D) 97
Answer: (X)

8. 22, 27, 23, 28, 32, 5 എന്നീ സംഖ്യകളുടെ മാധ്യം 28 ആണ്. എങ്കിൽ x ന്റെ വിലയെത്ര?
(A) 33 (B) 28
(C) 35 (D) 36
Answer: (D)

9.  $\frac{2𝑥}{8}$ = 1 എങ്കിൽ 𝑥 ന്റെ വിലയെത്ര?
(A) 3 (C) 2
(B) 8 (D) 4
Answer: (A)

10. 2 + 4 + 6 + ..... + 200 എത്ര?
(A) 10000 (C) 10100
(B) 10010 (D) 10001
Answer: (C)

11, 2, 4, 6, 12, 14, . അടുത്ത പദമേത്?
(A) 16 - (C) 24
(B) 28 (D) 26
Answer: (B)

12. 3 *2 =2, 4 * 6 = 8, 7 *6 = 14 എങ്കിൽ 8*9 എത്ര?
(A) 72 (C) 24
(B) 17 (D) 15
Answer: (C)

13. ഒരാൾ 8 കിലോമീറ്റർ കിഴക്കോട്ട് കാറിൽ സഞ്ചരിക്കുന്നു. തുടർന്ന് 6 കിലോമീറ്റർ തെക്കോട്ട് സഞ്ചരിച്ചു. എന്നിട്ട് 4 കിലോമീറ്റർ കിഴക്കോട്ട് പോയി. തുടർന്ന് 6 കിലോമീറ്റർ വടക്കോട്ട് സഞ്ചരിച്ചു. ഇപ്പോൾ അയാൾ പുറപ്പെട്ട സ്ഥലത്തുനിന്ന് എത്ര അകലെയാണ്?
(A) 24 km (B) 12 km
(C) 20 km (D) 14 km
Answer: (B)

14. 2 →32, 3→243, എങ്കിൽ 5→ ----- എത്ര?
(A) 3125 (C) 4050
B) 625 (D) 3250
Answer: (A)

15.√ 2, √4, √6, √8 കൂട്ടത്തിൽ പെടാത്തത് ഏത്?
(A) √8 (B)√6
(C)√4 (D)√2
Answer: (C)

16. "KERALA' എന്നതിന്റെ കോഡ് 48 ആണ്. "BENGAL എന്നത് 41 ആണ്. എങ്കിൽ "PUNJAB' ന്റെ കോഡ് ഏത്?
(A) 54 (B) 46
(C) 60 (D) 64
Answer: (D)

17. ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ഇവയുടെ ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷക
ഉണ്ട്?
(A) 14 (B) 12
(C) 7  (D) 9
Answer: (C)

18. രാജുവിന് മുന്നിൽ അമ്മുവും റഹിമിന് പിറകിൽ സുരേഷും റഹിമിന് മുന്നിൽ രാജുവും നിൽക്കുന്നു. സുരേഷിന് പിറകിൽ ഗീതയും നിൽക്കുന്നു. എങ്കിൽ ഏറ്റവും പിറകിൽ ആരാണ് ഉള്ളത്?
(A) രാജു (B) ഗീത
(C) അമ്മു (D) സുരേഷ്
Answer: (B)

19. ഒരു ക്ലോക്കിലെ സമയം 3.30 ആണ്. കണ്ണാടിയിൽ അതിന്റെ പ്രതിബിംബം എത്ര സമയം കാണിക്കും?
(A) 5 മണി 30 മിനിട്ട്  (B) 4 മണി 30 മിനിട്ട്
(C) 6 മണി (D) 8 മണി 30 മിനിട്ട്
Answer: (D)

20. 2012-ൽ റിപ്പബ്ലിക് ദിനം വ്യാഴാഴ്ച ആയിരുന്നു 2014-ലെ റിപ്പബ്ലിക് ദിനം ഏത് ആഴ്ച ആയിരുന്നു?
(A) വ്യാഴാഴ്ച (B) വെള്ളിയാഴ്ച
(C) ശനിയാഴ്ച (D) ഞായറാഴ്ച
Answer: (D)

21. പ്രഭാത കിരണങ്ങൾ ഏൽക്കുന്ന മലകളുടെ നാട് എന്ന് വിശേഷണമുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ്?
(A) ഗുജറാത്ത് (B) സിക്കിം
(C) അരുണാചൽ പ്രദേശ് (D) കാശ്മീർ
Answer: (C)

22. ഉപദ്വീപീയ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി :
(A) ആനമുടി (B) പൊൻമുടി
(C) നീലഗിരി (D) എവറസ്റ്റ്
Answer: (A)

23. കൊങ്കൺ റെയിൽപാതയുടെ ദൈർഘ്യം എത്ര കിലോമീറ്ററാണ്?
(A) 760 km  (B) 780 km
(C) 840 km  (D) 560 km
Answer: (A)

24. ഏഷ്യയിലെ തന്നെ ആദ്യത്തെ ആണവ വൈദ്യുതി ഉൽപ്പാദന കേന്ദ്രം ട്രോംബേയിൽ സ്ഥാപിതമായ വർഷം ഏതാണ്?
(A) 1946 (B) 1956
(C) 1966 (D) 1976
Answer: (B)

25. ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് 1959 ൽ ദുർഗ്ഗാപ്പൂരിൽ ഹിന്ദുസ്ഥാൻ സ്റ്റീൽലിമിറ്റഡ് എന്ന ഇരുമ്പുരുക്ക് വ്യവസായം ആരംഭിച്ചത്?
(A) ജർമ്മനി (B) ഫ്രാൻസ്
(C) ഇറ്റലി (D) ഇംഗ്ലണ്ട്
Answer: (D)

26. 1757-ൽ പ്ലാസ്സിയിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യവും ആയി ഏറ്റുമുട്ടിയതാര്?
(A) സിറാജ്-ഉദ്-ദൗള (B) നാദിർഷ
(C) നാനാ സാഹിബ് (D) ബഹദൂർഷാ
Answer: (A)

27. 1857-ലെ സ്വാതന്ത്ര്യസമരകാലത്ത് പോരാടിയ റാണി ലക്ഷ്മി ഭായി ഏത് പ്രദേശത്തിലെ ഭരണാധികാരിയായിരുന്നു?
(A) ഝാൻസി (B) ഗ്വാളിയാർ
(C) കാൺപൂർ (D) ഡൽഹി
Answer: (A)

28. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ മിതവാദി വിഭാഗത്തിൽ ഉൾപ്പെടാത്തത് ആര്?
(A) സുരേന്ദ്രനാഥ ബാനർജി ( B) ഗോഖലെ
(C) ബാലഗംഗാധര തിലകൻ (D) ഫിറോത്ത
Answer: (C)

29. ബംഗാൾ വിഭജനത്തിനെതിരായുള്ള പ്രതിഷേധ പരിപാടികളുടെ ഭാഗമായി രൂപം കൊണ്ട് പ്രസ്ഥാനം :
(A) നിസ്സഹകരണ പ്രസ്ഥാനം
(B) ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം
(C) ഖിലാഫത്ത് പ്രസ്ഥാനം
(D) സ്വദേശി പ്രസ്ഥാനം
Answer: (D)

30. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏതാണ്?
(A) കറുത്ത കുപ്പായക്കാർ (B) ചുവന്ന കുപ്പായക്കാർ
(C) തവിട്ടു കുപ്പായക്കാർ (D) ഇതൊന്നുമല്ല
Answer: (B)

31. 1930 മാർച്ച് 12 ന് ഗാന്ധിജി ഏത് ആശ്രമത്തിൽ നിന്നാണ് ഉപ്പുനിയമം ലംഘിക്കാൻ ദണ്ഡികടപ്പുറത്തേക്ക് യാത്ര തിരിച്ചത്?
(A) സബർമതി (B) വാർധ
(C) പോർബന്തർ (D) ഇതൊന്നുമല്ല
Answer: (A)

32. 1925 ആഗസ്റ്റിലെ കാക്കോരി ഗൂഢാലോചന കേസിന് നേതൃത്വം കൊടുത്ത വിപ്ലവകാരി ആരാണ്?
(A) ലാലാ ലജ്പത് റായ് (B) ഉല്ലാഖാൻ
(C) രാംപ്രകാശ് ബിസ്മിൽ (D) ഭഗത്സിംഗ്
Answer: (C)

33. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി രൂപീകരിച്ച സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച മലയാളി ആരായിരുന്നു? - (A) എൻ.വി. കൃഷ്ണവാര്യർ (B) കെ.വി. രാമകൃഷ്ണൻ
(C) ആർ. രാമചന്ദ്രൻ      (D) വി.പി. മേനോൻ
Answer: (D)

34. ഏത് ഭാഷ സംസാരിക്കുന്നവർക്ക് വേണ്ടിയാണ് ആന്ധ്രാ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോറ്റി ശ്രീരാമലു നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചത്?
(A) തമിഴ്  (B) കന്നട
(C) തെലുങ്ക് (D) ഹിന്ദി
Answer: (C)

35. ഏത് വർഷമാണ് ഇന്ദിരാഗാന്ധി സർക്കാർ ഇന്ത്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്?
(A) 1985 (B) 1965
(C) 1975 (D) 1971
Answer: (C)

36. 1976 ലെ എത്രാമത്തെ ഭരണഘടന ഭേദഗതിയിലൂടെയാണ് മൗലിക കടമകൾ ഭരണഘടനയിൽ കൂട്ടിച്ചേർത്തത്?
(A) 42-ാം ഭേദഗതി (B) 44-ാം ഭേദഗതി
(C) 61-ാം ഭേദഗതി (D) 86-ാം ഭേദഗതി
Answer: (A)

37. നമ്മുടെ ദേശീയപതാകയുടെ ചുവടെ കാണുന്ന നിറം ഏതാണ്?
(A) വെള്ള  (B) പച്ച
(C) കുങ്കുമം (D) നീല
Answer: (B)

38. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം രചിച്ചത് ആരാണ്?
(A) രവീന്ദ്രനാഥ ടാഗോർ (B) പണ്ഡിറ്റ് രവിശങ്കർ
(C) നാരായണപിള്ള (D) ബങ്കിം ചന്ദ്ര ചാറ്റർജി
Answer: (D)

39. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ആരാണ്?
(A) ബി.എൻ. ശ്രീകൃഷ്ണ (B) കെ.ജി. ബാലകൃഷ്ണൻ
(C) പി. സദാശിവം (D) ഇവരാരുമല്ല
Answer: (D)

40. ദേശീയ വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷമാണ്?
(A) 2004. (B) 2006
(C) 2003 (D) 2005
Answer: (D)

41. കേരളത്തിലെ ഏറ്റവും വലിയ കായൽ
(A) വേളി കായൽ (B) വേമ്പനാട്ടു കായൽ
(C) അഷ്ടമുടി കായൽ (D) ശാസ്താംകോട്ട കായൽ
Answer: (B)

42. പേപ്പാറ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
(A) കൊല്ലം (B) തിരുവനന്തപുരം
(C) ആലപ്പുഴ (D) കോട്ടയം
Answer: (B)

43. കേരളത്തിലെ ഏറ്റവും വലിയ ജല വൈദ്യുത പദ്ധതി :
(A) ഇടുക്കി (B) ശബരിഗിരി
(C) കല്ലട (D) പീച്ചി
Answer: (A)

44. നീണ്ടകര ഏത് മേഖലയിലാണ് പ്രശസ്തം?
(A) കയർ നിർമ്മാണം
(B) ക്ഷീരമേഖല
(C) മത്സ്യബന്ധനം
(D) വന്യജീവി സങ്കേതം
Answer: (C)

45. വംശനാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകൾ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം
(A) മംഗളവനം (B) സൈലന്റ് വാലി
(C) ഇരവികുളം  (D) പറമ്പിക്കുളം
 Answer: (B)

46. ചരിത്ര പ്രസിദ്ധമായ എടയ്ക്കൽ ഗുഹ സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
(A) ഇടുക്കി  (B) പത്തനംതിട്ട
(C) പാലക്കാട് (D) വയനാട്
Answer: (D)

47. പ്രശസ്തമായ മാമാങ്കം നടന്നിരുന്നത് ഏത് പുഴയുടെ തീരത്ത് വെച്ചായിരുന്നു?
(A) പെരിയാർ (B) ഭാരതപ്പുഴ
(C) ചാലിയാർ (D) പമ്പ
Answer: (B)

48. പദവിയിലിരിക്കെ മരണമടഞ്ഞ കേരളത്തിലെ ആദ്യ ഗവർണ്ണർ ആരാണ്?
(A) വി.വി. ഗിരി (B) ബി. രാമകൃഷ്ണ റാവു
(C) സിക്കന്തർ ഭക്ത് (D) നിഖിൽ കുമാർ
Answer: (C)

49. സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മിച്ച കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളം ഏതാണ്?
(A) നെടുമ്പാശ്ശേരി (B) തിരുവനന്തപുരം
(C) കോഴിക്കോട് (D) ഇതൊന്നുമല്ല
Answer: (A)

50. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല :
(A) ആലപ്പുഴ (C) വയനാട്
(B) ഇടുക്കി (D) പാലക്കാട്
Answer: (D)

51. തമ്പി വേലായുധൻ ചെമ്പകരാമൻ എന്ന യഥാർത്ഥ നാമം ആരുടേതാണ്?
(A) രാമയ്യൻ ദളവ (B) വേലുത്തമ്പി ദളവ
(C) ഉമ്മിണി തമ്പി  (D) രാജാ കേശവദാസ്
Answer: (B)

52. 1921-ൽ ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിലെ മാപ്പിളമാർ നടത്തിയ സമരം :
(A) കയ്യൂർ സമരം (B) മലബാർ കലാപം
(C) പുന്നപ്ര വയലാർ സമരം  (D) കരിവള്ളൂർ കലാപം
Answer: (B)

53. “സംഘടിച്ച് ശക്തരാകാനും വിദ്യകൊണ്ട് പ്രബുദ്ധരാകാനും ഉപദേശിച്ച സാമൂഹ്യപരിഷ്ക്കർത്താവ് :
(A) ചട്ടമ്പിസ്വാമികൾ (B) വൈകുണ്ഠ സ്വാമി
(C) ശ്രീനാരായണ ഗുരു (D) അയ്യങ്കാളി
Answer: (C)

54. മാറുമറയ്ക്കുന്നതിനുള്ള അവകാശത്തിനായി 1859 ൽ കേരളത്തിൽ നടന്ന സമരം ഏതാണ്?
(A) ചാന്നാർ കലാപം (B) മലബാർ കലാപം -
(C) കുറിച്യകലാപം  (D) സാന്താൾ കലാപം
Answer: (A)

55. 1930 ൽ കെ കേളപ്പന്റെ നേതൃത്വത്തിൽ എവിടെവെച്ചാണ് ഉപ്പുനിയമം ലംഘിച്ചത്?
(A) ഒറ്റപ്പാലം
(B) ആലപ്പുഴ
(C) ചേറായി 
(D) പയ്യന്നൂർ 
Answer: (D)

56. പൊതുവഴിയിലൂടെ നടത്ഥാനുള്ള സ്വാതന്ത്ര്യത്തിന്  മന്നത്ത് പത്മനാഭന്റെ 
നേതൃത്വത്തിൽ കാൽനട ജാഥ വൈക്കത്തുനിന്ന് ഏത് പ്രദേശത്തേക്കാണ്
നടത്തിയത്?
(A) കണ്ണൂർ  (B) കൊല്ലം   
(C) തിരുവനന്തപുരം (D) തൃശ്ശൂർ 
Answer: (C)

57. പ്രശസ്തമായ 'വില്ലുവണ്ടി യാത്ര' നടത്തിയ കേരളത്തിലെ നവോഥാന
നായകനാര്?
(A) കുമാരഗുരുദേവൻ (B) അയ്യങ്കാളി
(C) മന്നത്ത് പത്മനാഭൻ (D) ഇ വി രാമസ്വാമി
Answer: (B)

58. ഗുരുവായൂർ സത്യാഗ്രഹത്തിലെ വളണ്ടിയർ ക്യാപ്റ്റൻ ആരായിരുന്നു?
(A) എ കെ ഗോപാലൻ   (B) കെ കേളപ്പൻ
(C) പി കൃഷ്ണപിള്ള  (D) എ കെ പിള്ള 
Answer: (A)

59. 1928 മെയ്മാസം പയ്യന്നുരിൽ നടന്ന നാലാം കേരള സംസ്ഥാന കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചിരുന്നത് ആരായിരുന്നു ?
(A) സർദാർ വല്ലഭായ് പട്ടേൽ 
(B) ഗാന്ധിജി
(C) ജവഹർലാൽ നെഹ്റു
(D) കെ കേളപ്പൻ
Answer: (C)

60. 'ഒന്നേകാൽ കോടി മലയാളികൾ ' ആരെഴുതിയ ഗ്രന്ഥമാണ്?
(A) ജി ശങ്കരക്കുറുപ്പ് 
(B) ഇ എം ശങ്കരൻ നമ്പുതിരിപ്പാട് 
(C) കോവിലൻ  
(D) വള്ളത്തോൾ 
Answer: (B)

61. ഇേപ്പോഴത്തെ കേരള സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷണർ ആര്?
(A) വി ഭാസ്കരൻ  (ബി) ശശിധർ സിൻഹ
(C) കെ കേശവൻ നായർ (D) കെ ശശിധരൻ നായർ 
Answer: (X)

62. 2013-14ൽ  ഏറ്റവും നല്ല പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചത് ഏത് പഞ്ചായത്തിനാണ്?
(A) നാദാപുരം (B) പോത്തുകൽ 
(C) ഉടുംബന (D) ഒരുമനയൂർ 
Answer: (A)

63. ഇന്ത്യൻ ക്രിക്കറ്റ്‌ കൺട്രോൾ ബോർഡിന്റെ ഇപ്പോഴത്തെ പ്രസിഡന്റ്?
(A) സി കെ ഖന്ന  (B) എൻ ശ്രീനിവാസൻ 
(C) ശശാങ്ക മനോഹർ  (D) ടി സി മാത്യു
Answer: (X)

64. ഏത് ഗവൺമെൻറ് മെഡിക്കൽ കോളേജിലാണ് കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്?
(A) കോഴിക്കോട് മെഡിക്കൽകോളേജ്
(B) കോട്ടയം മെഡിക്കൽകോളേജ്
(C) തിരുവനന്തപുരം മെഡിക്കൽകോളേജ്
(D) തൃശ്ശൂർ മെഡിക്കൽകോളേജ്
Answer: (B)

65. കേരളത്തിലെ ഏത് നഗരസഭയ്ക്കാണ് ഇന്ത്യയിലെ ആദ്യ സംപൂർണ്ണ സൗജന്യ'വൈഫൈ' നഗരസഭയെന്ന പദവി ലഭിച്ചത്?
(A) ഗുരുവായൂർ (B) അങ്കമാലി
(C) മട്ടന്നൂർ  (D) മലപ്പുറം
Answer: (D)

66. 2014ലെ ജെ പി ഡാനിയൽ പുരസ്കാരം ലഭിച്ചതാർക്ക് ?
(A) ഐ വി ശശി (B) ഷാജി എൻ കരുണ് 
(C) പ്രിയദർശൻ  (D) പി എൻ മേനോൻ 
Answer: (A)

67. ഇന്ത്യയിലെ ഇേപ്പോഴത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ 
(എ) സുധീർ ഭാർഗവ (ബി) വജാഹദ് ഹബീബുള്ള 
(സി) വിജയ്ശർമ്മ  (ഡി) ജെ ബി കോശി
Answer: (X)

68. കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ:
(A) പി ശ്രീരാമകൃഷ്ണൻ (B) വക്കം പുരുഷോത്തമൻ  
(C) മുല്ലപ്പള്ളി രാമചന്ദ്രൻ  (D) എൻ ശക്തൻ 
Answer: (X)

69. 69 - മത് സന്തോഷ് ട്രോഫി കിരീടം നേടിയത്:
(A)  പഞ്ചാബ് (B) സർവീസസ്
(C) മണിപ്പുർ  (D) കേരളം
Answer: (B)

70. 2014 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത്:
(A) വിഷ്ണുനാരായണൻ നമ്പുതിരി 
(B) സി.രാധാകൃഷ്ണൻ 
(C) എം.കെ സാനു 
(D) ആറ്റൂർ രവിവർമ്മ 
Answer: (A)

71. Fill in the blank with a suitable verb: 
Krishna as well as his friend --------------- present. 
(A) were (B) are 
(C) was (D) is
Answer: (X)

72. Find out the one word for the following:
"Murder of a King"
(A) Regicide (B) Genocide 
(C) Patricide (D) Assassination 
Answer: (A)

73. Fill in the blank with a suitable phrasal verb:
Quinine is ---------- the bark of a plant called Synchona.
(A) made of (B) made by 
(C) made with (D) made from
Answer: (D)

74. Pick out the correct relative pronoun from the following:
The man ------------ came yesterday was her uncle. 
(A) which (B) who 
(C) whom that (B) at
Answer: (B)

75. Change the voice :
"The fan is rotated by an engine".
(A) An engine rotates the fan
(B) An engine was rotated the fan 
(C) An engine is rotated the fan
(D) An engine has rotated the fan 
Answer: (A)

76. Use the correct article in the blank space: 
The Ganga is -------------  sacred river. 
(A) the (B) an 
(C) a (D) no need of article 
Answer: (C)

77. Fill in the blank with the correct preposition :
"Do not laugh ............ the poor" 
(A) to         (B) at
(C) on       (D) in
Answer: (B)

78. Pick out the correctly spelt word: 
(A) Travalogue (B) Travlogue 
(C) Travologue (D) Travelogue 
Answer: (D)

79. Fill in the blank with the correct form of the adjective:
A propeller is a kind of fan with two or ............. blades. 
(A) more (B) much
(C) most  (D) much more 
Answer: (A)

80. Give the plural form of the word 'tea':
(A) tea (B) ties 
(C) teas (D) tees  
Answer: (C)

81. Which is the correct sentence?
(A) Wait here until he comes (B) Wait here until he does not come
(C) Wait here until he does not comes (D) Wait here until he come
Answer: (A)

82. The antonym of the word 'sovereign' is :
(A) monarch  (B) autocrat
(C) supreme  (D) subordinate
Answer: (D)

83. The young one of a deer is called :
(A) foal (C) calf
(B) fawn (D) kid
Answer: (B)

84. Complete the following sentence with the correct word: 
The cat ran and ............. the rat. 
(A) ceased (B) sized 
(C) caused (D) seized
Answer: (D)

85. Fill in the blank with a suitable question tag :
I am healthy--------------?
(A) amn't I? (B) are I?
(C) aren't I? (D) am I? 
Answer: (C)

86. Change into past perfect tense :
He hires a boat.
(A) He has hired a boat
(B) He had hired a boat 
(C) He had been hired a boat
(D) He had been hiring a boat
Answer: (B)

87. Fill in the blank with the correct form of the verb:
For him .............. back was unthinkable. 
(A) to sail (B) sail 
(C) sailing (D) sailed
Answer: (A)

88. Fill in the blank with suitable modals :
"We ------------- not use the telephone after the storm".
(A) should (B) might 
(C) would (D) could 
Answer: (D)

89. Select the word similar in meaning to the word 'SERENE':
(A) meak (B) calm 
(C) feeble (D) solemn
Answer: (B)

90. Change the following sentence into indirect speech :
She said, "Are you ready?"
(A) She said that whether I am ready
(B) She asked that whether I was ready 
(C) She asked whether I was ready
(D) She asked whether I am ready
Answer: (C)

91. അകർമ്മക ക്രിയ ഏത്?
(A) വിറയ്ക്കുക (B) ആട്ടുക
(C) ഉറക്കുക (D) അയക്കുക
Answer: (A)

92. ഓടുന്നവൻ എന്ന പദം ഏതൊക്കെ പദങ്ങൾ ചേർന്ന് ഉണ്ടായതാണ്?
(A) ഓടുന്ന - അവൻ (B) ഓടുന്ന + വൻ
(C) ഓടുന്ന + അൻ (D) ഓടു + ന്നവൻ
Answer: (C)

93. ശ്യാമമാധവം ആരുടെ കൃതിയാണ്?
(A) വയലാർ രാമവർമ്മ (B) ഒ.എൻ.വി. കുറുപ്പ്
(C) സുഗതകുമാരി (D) പ്രഭാവർമ്മ
Answer: (D)

94. "ഗാന്ധിജിയെ ഒരിക്കലെങ്കിലും നേരിൽക്കാണുക എന്ന ഉദ്ദേശത്തോടെയാണ് അയാൾ യോഗസ്ഥലത്ത്എ ത്തിയത്', ഈ വാക്യത്തിലെ തെറ്റായ പ്രയോഗമേത്?
(A) ഒരിക്കലെങ്കിലും (B) യോഗസ്ഥലത്ത്
(C) ഉദ്ദേശത്തോടെ (D) നേരിൽക്കാണുക.
Answer: (C)

95. 2012-ൽ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ചത് ആർക്കാണ്?
(A) സുഗതകുമാരി (B) ഡോ. എം. ലീലാവതി
(C) എം.ടി. വാസുദേവൻ നായർ (D) ആറ്റൂർ രവിവർമ്മ
Answer: (D)

96. Birds eye view എന്ന ശൈലിയുടെ ഉചിതമായ തർജ്ജമ ഏത്?
(A) പക്ഷിയുടെ നോട്ടം (B) വിശാലമായ കാഴ്ചപ്പാട്
(C) വിഹഗവീക്ഷണം (D) പാർശ്വവീക്ഷണം
Answer: (C)

97. അവഗാഹം എന്ന പദത്തിന്റെ അർത്ഥം :
(A) അറിവില്ലായ്മ (B) ആഴത്തിലുള്ള അറിവ്
(C) അടിത്തട്ട് (D) അസംബന്ധം
Answer: (B)

98. We have a little time before the train leaves. എന്ന വാക്യത്തിന്റെ ശരിയായ മലയാള പരിഭാഷ:
(A) ട്രെയിൻ വിടുന്നതിനുമുമ്പ് നമുക്ക് ഒട്ടും സമയമില്ല
(B) ട്രെയിൻ വിടുന്നതിനുമുമ്പ് നമുക്ക് അൽപം സമയം ബാക്കി ഉണ്ട്
(C) ട്രെയിൻ വിടുന്നതിനുമുമ്പ് നമുക്ക് ധാരാളം സമയമുണ്ട്
(D) നമ്മൾ എത്തുമ്പോഴേക്കും ട്രെയിൻ വിട്ടുപോയിരിക്കും
Answer: (B)

99. "ആനന്ദ് എന്നത് ആരുടെ തൂലികാനാമമാണ്?
(A) കെ. സച്ചിദാനന്ദൻ (B) പി. സച്ചിദാനന്ദൻ
(C) സി.വി. ആനന്ദബോസ് (D) സച്ചിദാനന്ദൻ പുഴങ്കര
Answer: (B)

100. സൂത്രം എന്ന പദത്തിന്റെ അർത്ഥമില്ലാത്തത് ഏത്?
(A) ചരട് (B) കൗശലം
(C) ഗൃഹം (D) യന്ത്രപ്പണി
 Answer: (C)

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here