VILLAGE EXTENSION OFFICER (VEO) PREVIOUS EXAM QUESTIONS (Question Paper 02)
Question Paper: 02
Village Extension Officer Gr. II (NCA-PH) - Rural Development (Idukki District)
Exam Date: 28.11.2015
Question Paper Code: 216/2015-M 

1.  8.9×8.9 + 2×8.9×1.1+1.1×1.1 എത്ര?
(A) 89  (B) 121
(C) 100 (D) 200
Answer: (C)

2.  1$\frac{9}{16}$  ന്റെ വർഗ്ഗമൂലം എത്ര?
(A) 1$\frac{3}{4}$        (B) 1$\frac{1}{4}$
(C) 1$\frac{4}{5}$        (D) 1$\frac{1}{2}$
Answer: (B)

3. 300 രൂപയുടെ എത്ര ശതമാനമാണ് 25 രൂപ?
(A) 12 (B) $\frac{1}{12}$
(C) 8   (D) 8$\frac{1}{3}$
Answer: (D)

4, ഒരു തുകയ്ക്ക് 8% നിരക്കിൽ സാധാരണ പലിശയും കൂട്ടുപലിശയും തമ്മിൽ രണ്ടാം കൊല്ലത്തിലുള്ള വ്യത്യാസം 64 രൂപ എങ്കിൽ തുക എത്ര?
(A) 10000 (B) 8000
(C) 8064  (D) 10064
Answer: (A)

5. ഒരു ക്ലാസ്സിലെ ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 4 : 5 ആണ്. പെൺകുട്ടികളുടെ എണ്ണം 20 ആയാൽ ആൺകുട്ടികളുടെ എണ്ണം എത്ര?
(A) 25 (B) 16
(C) 14 (D) 18
Answer: (B)

6,  210 മീറ്റർ നീളമുള്ള ഒരു തീവണ്ടി മണിക്കൂറിൽ 54 കിലോമീറ്റർ വേഗതയിൽ ഓടുന്നു. പാതവക്കിലെ ഒരു വിളക്കുകാലിനെ മറികടക്കാൻ എന്തു സമയമെടുക്കും?
(A) 14 സെക്കന്റ് (B) 15 സെക്കന്റ്
(C) 10 സെക്കന്റ് (D) 18 സെക്കന്റ്
Answer: (A)

7. 12 പേർ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ഒരു ജോലി 8 പേർ ചെയ്തുതീർക്കാൻ എത്ര ദിവസം എടുക്കും?
(A) 24 ദിവസം (B) 25 ദിവസം
(C) 30 ദിവസം (D) 36 ദിവസം
Answer: (C)

8. ഒരു ക്ലാസ്സിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 11 ആണ്. ടീച്ചറിന്റെ വയസ്സും കൂടി ചേർത്തപ്പോൾ ശരാശരി 1 കൂടി. എങ്കിൽ ടീച്ചറിന്റെ വയസ്സ് എത്ര?
(A) 41 (B) 42
(C) 51 (D) 52
Answer: (D)

9. 3-² ×(-3)²എത്ര?
(A) - 1 (B) 1
(C) -3   (D) 3
Answer: (B)

10. ഒരു ഗോളത്തിന്റെ ആരം 2 മടങ്ങ് വർദ്ധിപ്പിച്ചാൽ അതിന്റെ വ്യാപ്തം എത്ര മടങ്ങ് വർദ്ധിക്കും?
(A) 2 (B) 4
(C) 6 (D) 8
Answer: (D)

11, 1, 3, 7, 15, 31, ... ശ്രേണിയിലെ അടുത്ത പദം ഏതാണ്?
(A) 48 (B) 58
(C) 68 (D) 64
Answer: (C)

12, ബന്ധം കണ്ടെത്തി പൂരിപ്പിക്കുക
അദ്ധ്യാപകൻ : വിദ്യാർത്ഥി : : ഡോക്ടർ :
(A) ആശുപ്രതി  (B) സ്‌കൂൾ
(C) പുസ്തകം      (D) രോഗി
Answer: (D)

13. വ്യത്യസ്തമായത് കണ്ടെത്തുക :
(A) 0.6  (B) 0.66
(C) 6%  (D)  $\frac{3}{5}$
Answer: (B)

14, ഒരു ക്ലോക്കിലെ സമയം 8.30 ആകുമ്പോൾ മണിക്കൂർ സൂചിയും മിനിട്ട് സൂചിയും തമ്മിലുള്ള കോണളവ്എത്ര?
(A) 76° (B) 85°
(C) 90° (D) 105°
Answer: (A)

15. 1, -1, 1, -1, ....... എന്ന ശ്രണിയിലെ 101 പദങ്ങളുടെ തുക എത്ര?
(A) 1 (B) -1
(C) 0  (D) 101
Answer: (A)

16. കോഡു ഭാഷയിൽ CAT എന്നത് 24 ആയാൽ RED എന്നത് എന്തായിരിക്കും?
(A) 20 (B) 25
(C) 27 (D) 30
Answer: (C)

17. നിഷ അവളുടെ വീട്ടിൽ നിന്നും 4 കിലോമീറ്റർ കിഴക്കോട്ട് നടന്നിട്ട് ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ നടന്നശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 3 കിലോമീറ്റർ കൂടി നടക്കുന്നു. യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും ഏതു ദിശയിലാണ് നിഷ ഇപ്പോൾ നില്ക്കുന്നത്?
(A) വടക്ക് (B) കിഴക്ക്
(C) വടക്ക് കിഴക്ക് (D) വടക്ക് പടിഞ്ഞാറ്
Answer: (C)

18. മാർച്ച് 8 തിങ്കളാഴ്ച ആയ വർഷം നവംബർ 14 ഏത് ദിവസം ആയിരിക്കും?
(A) ശനി (B) ഞായർ
(C) തിങ്കൾ (D) ചൊവ്വ
Answer: (B)

19. ഒരു വരിയിൽ മനു മുന്നിൽ നിന്ന് 8-ാമനും വിനു പിന്നിൽ നിന്ന് 7-ാമനും ആണ്. അവർ വരിയിലെ സ്ഥാനം പരസ്പരം മാറിയപ്പോൾ മനു മുന്നിൽ നിന്ന് 15-ാമനായി എങ്കിൽ ആ വരിയിൽ എത്ര പേരുണ്ട്?
(A) 15  (B) 19
(C) 20 (D) 21
Answer: (D)

20. P, + ചിഹ്നത്തെയും Q - ചിഹ്നത്തെയും R, × ചിഹ്നത്തെയും S, + ചിഹ്നത്തെയും സൂചിപ്പിച്ചാൽ 8 R 8 P 8 S 8 Q 8 എത്ര?
(A) 57 (B) 40
(C) 1  (D) 8
Answer: (A)

21. 'ശിവസമുദ്രം' നദീതടപദ്ധതി ഏത് നദിയുമായി ബന്ധപ്പെട്ടതാണ്?
(A) ഗോദാവരി (B) കാവേരി
(C) തുംഗഭദ്ര (D) വൈഗ
Answer: (B)

22. 'കുറ്റവും ശിക്ഷയും' ആര് എഴുതിയ നോവലാണ്?
(A) ടോൾസ്റ്റോയ് (B) വിക്ടർ ഹ്യൂഗോ
(C) സെർവാന്റെ (D) ഡോസ്റ്റോവ്സ്കി
Answer: (D)

23. കിളിമൻജാരോ ഏത് രാജ്യത്ത് സ്ഥിതിചെയ്യുന്ന പർവ്വതമാണ്?
(A) ടാൻസാനിയ  (B) ബ്രസീൽ
(C) കെനിയ (D) ജർമ്മനി
Answer: (A)

24, കൃഷ്ണൻ ശശികിരൺ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട താരമാണ്?
(A) ചെസ്സ് (B) ബാറ്റ്മിന്റൺ
(C) അമ്പെയ്ത്ത്ത് (D) ഗോൾഫ്
Answer: (A)

25. K.S.R.T.C. രൂപീകരിച്ച വർഷമേത്?
(A) 1976 (B) 1960
(C) 1965 (D) 1973
Answer: (C)

26. തീരപ്രദേശത്തുനിന്നും എത്ര നോട്ടിക്കൽ മൈൽ ദൂരമാണ് ഓരോ രാജ്യത്തിനും സ്വന്തമായി അവകാശപ്പെടാവുന്നത്?
(A) 175 (B) 200
(C) 220 (D) 250
Answer: (B)

27. 'കുർകുമിൻ' എന്ന ചായം അടങ്ങിയിരിക്കുന്ന ഉല്പന്നമേത്?
(A) തേയില (B) സിലിക്ക
(C) കുങ്കുമപ്പൂവ് (D) മഞ്ഞൾ
Answer: (D)

28. ഹവായ് ദ്വീപുകൾ കണ്ടുപിടിച്ചതാര്?
(A) മാർക്കോപോളോ (B) മഗല്ലൻ
(C) കൊളംബസ് (D) ജയിംസ് കുക്ക്
Answer: (D)

29. പപ്പായയുടെ ജന്മനാട് ഏത്?
(A) ബ്രസീൽ (B) മെക്സിക്കോ
(C) പോർച്ചുഗൽ (D) അറേബ്യ
 Answer: (B)

30. 2014-ൽ സന്തോഷ് ട്രോഫി നേടിയ സംസ്ഥാനമേത്?
(A) മിസ്സോറം (B) അരുണാചൽ പ്രദേശ്
(C) തമിഴ്നാട് (D) ഗോവ
Answer: (A)

31. ഔദ്യോഗിക നാണയം "യൂറോ' അല്ലാത്ത രാജ്യമേത്?
(A) നെതർലാന്റ് (B) മൊണാക്കോ
(C) നോർവേ (D) പോർച്ചുഗൽ
Answer: (C)

32. ഏറ്റവും കൂടുതൽ രേഖാംശരേഖകൾ കടന്നു പോകുന്ന വൻകര :
(A) ഏഷ്യ (B) ആഫ്രിക്ക
(C) അമേരിക്ക (D) അന്റാർട്ടിക്ക്
Answer: (D)

38. യക്ഷഗാനം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
(A) കർണ്ണാടകം (B) മഹാരാഷ്ട്ര
(C) ആന്ധ്രാപ്രദേശ് (D) ഗാവ
Answer: (A)

34. വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള പഠനത്തിന് തെളിവുകൾ നൽകാൻ കഴിയുന്ന സ്ഥലം :
(A) ലോത്തൽ (B) ഹംപി
(C) വിശാഖപട്ടണം (D) തഞ്ചാവൂർ
Answer: (B)

35. ഹിരാക്കുഡ് ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
(A) ഒഡീഷ (B) ഉത്തർപ്രദേശ്
(C) പഞ്ചാബ് (D) രാജസ്ഥാൻ
Answer: (A)

36. ഹരിതവിപ്ലവം മൂലം ഉല്പാദന വർദ്ധനവുണ്ടായ വിളയേത്?
(A) ഗോതമ്പ് (B) തേയില
(C) റാഗി (D) നാളികേരം
Answer: (A)

37. 'എന്റെ ജീവിതകഥ' ആരുടെ ആത്മകഥയാണ്?
(A) കെ. മാധവൻ നായർ (B) വി.ടി. ഭട്ടതിരിപ്പാട്
(C) എ.കെ. ഗോപാലൻ (D) കെ. കേളപ്പൻ
Answer: (C)

38. "ദൈവദശകം' ആര് എഴുതിയ കൃതിയാണ്?
(A) ശങ്കരാചാര്യർ (B) ശ്രീനാരായണഗുരു
(C) കുമാരനാശാൻ (D) വൈലോപ്പിള്ളി
Answer: (B)

39. രാത്രിയും പകലിനും ഒരേ ദൈർഘ്യം വരുന്ന ദിനം :
(A) ഡിസംബർ 22 (B) ജൂൺ 21
(C) ഏപ്രിൽ 23 (D) മാർച്ച് 21
Answer: (D)

40. കേരളത്തിൽ ഇടവപ്പാതി എന്നറിയപ്പെടുന്നതേത്?
(A) വടക്ക് കിഴക്കൻ മൺസൂൺ (C) മാംഗോ ഷവർ
(B) തെക്ക് പടിഞ്ഞാറൻ മൺസൂൺ (D) പശ്ചിമ അസ്വസ്ഥത
Answer: (B)

41, ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
(A) ഹാർപ്പ് (B) ഈജിപ്റ്റ്
(C) ചൈന (D) സുമേറിയ
Answer: (B)

42. മഞ്ഞനദി എന്നറിയപ്പെടുന്നതേത്?
(A) ഐരാവതി (C) ആമസോൺ
(B) നെൽ (D) ഹൊയാങ്ങ്ഹൊ
Answer: (D)

43. 'രവി' ഏത് നദിയുടെ പോഷകനദിയാണ്?
(A) ഗംഗ (C) സിന്ധു
(B) ബ്രഹ്മപുത്ര (D) യമുന
Answer: (C)

44. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?
(A) 2005 (B) 2006
(C) 2007 (D) 2008
Answer: (A)

45. വൈറ്റ് ഗോൾഡ് എന്നറിയപ്പെടുന്നത് ഏത്?
(A) ഡയമണ്ട് (B) പേൾ
(C) പ്ലാറ്റിനം (D) വെള്ളി
Answer: (C)

46. കടുവ എന്ന് അർത്ഥം വരുന്ന അറബിനാമമുള്ള മുഗൾ രാജാവാര്?
(A) ജഹാംഗീർ (B) ബാബർ
(C) ഹുമയൂൺ (D) ഔറംഗസീബ്
 Answer: (B)

47. വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?
(A) ചിപ്കോ പ്രസ്ഥാനം (B) ലോബയാൻ
(C) ഗ്രീൻപീസ് (D) ഗ്രീൻബെൽറ്റ്
Answer: (B)

48. യു.എൻ. ഏജൻസിയായ ഭക്ഷ്യ-കാർഷിക സംഘടനയുടെ ആസ്ഥാനം ഏത്?
(A) റോം (B) വാഷിങ്ടൺ
(C) ജനീവ (D) പാരീസ്
Answer: (A)

49. ആധുനിക രാഷ്ട്രീയ ചിന്തയ്ക്ക് തുടക്കം കുറിയ്ക്കുന്ന “രാജാവ്' എന്ന ഗ്രന്ഥം രചിച്ചതാര്?
(A) ചാണക്യൻ (B) ചന്ദ്രഗുപ്തൻ
(C) മാക്യവെല്ലി (D) ഹെൻറി - VIII
Answer: (C)

50. "റിക്കറ്റ്സ്' ശരീരത്തിന്റെ ഏത് ഭാഗത്തെ ബാധിക്കുന്ന രോഗമാണ്?
(A) മസ്തിഷ്കം (B) ത്വക്ക്
(C) ശ്വാസകോശം (D) എല്ലുകൾ
Answer: (D)

51. ആഗസ്റ്റ് 15 സ്വാതന്ത്യദിനമായി ആഘോഷിക്കുന്ന രാജ്യം :
(A) പാക്കിസ്ഥാൻ (B) ബംഗ്ലാദേശ്
(C) കൊറിയ (D) ശ്രീലങ്ക
Answer: (C)

52. ക്വാണ്ടം ബലതന്ത്രം ആര് ആവിഷ്ക്കരിച്ചതാണ്?
(A) ഐൻസ്റ്റീൻ (C) മാഡംക്യൂറി
(B) ഏണസ്റ്റ് റൂതർഫോർഡ് (D) മാക്സ് പ്ലാങ്ക്
Answer: (D)

53. ഗ്വർണിക്ക എന്ന പെയിന്റിംഗ് വരച്ചതാര്?
(A) പിക്കാസോ (B) ഡാവിഞ്ചി
(C) മൈക്കൽ ആഞ്ചലോ (D) ടിഷ്യാൽ
Answer: (A)

54. ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നടപ്പിലാക്കിയ വർഷം :
(A) 1990 (B) 1992
(C) 1993 (D) 1995
Answer: (C)

55. ഇന്ത്യയെ ഏകദേശം തുല്യമായി വിഭജിക്കുന്ന പ്രധാന അക്ഷാംശരേഖയേത്?
(A) 20° വടക്ക് (B) 66 വടക്ക്
(C) 28. വടക്ക് (D) 23° തെക്ക്
Answer: (C)

56, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആര്?
(A) പി. സദാശിവം (C) ഡോ. ത്വൻ സിൻഹ
(B) നിഖിൽ കുമാർ (D) വി.എസ്. സമ്പത്ത്
Answer: (D)

57. ചേരിചേരാ പ്രസ്ഥാനത്തിന്റെ 2012 ലെ ഉച്ചകോടി നടന്നത് എവിടെ?
(A) ജക്കാർത്ത (B) ടോക്കോ
(C) ബീജിങ്ങ് (D) ടെഫാൻ
Answer: (D)

58. ഗദ്ദർ പാർട്ടിയുടെ സ്ഥാപകൻ ആരാണ്?
(A) ലാലാ നിർദയാൽ (B) ബ്രദുദ്ദീൻ തിയാബ്ജി
(C) സയ്യദ് അഹമ്മദ്  (D) അശ്ഫാക്ക് ഉല്ലാഖാൻ
Answer: (A)

59. 1946-ൽ സ്ഥാപിച്ച കോൺസ്റ്റിവന്റ് അസംബ്ലിയുടെ ചെയർമാൻ ആര്?
(A) ഡോ. ബി.ആർ. അംബേദ്ക്കർ  (B) കെ.എം. പണിക്കർ
(C) ഡോ. രാജേന്ദ്രപ്രസാദ് (D) സി. രാജഗോപാലാചാരി
Answer: (C)

60. 1857 ലെ വിപ്ലവത്തിന് തുടക്കം കുറിച്ച സ്ഥലം ഏത്?
(A) സൂററ്റ് (B) ബംഗാൾ
(C) മീററ്റ് (D) ഝാൻസി
Answer: (C)

61. ഐ.എസ്.ആർ.ഒ. യുടെ ലോഗോയിലെ ഒരു നിറം ഓറഞ്ചാണ്. രണ്ടാമത്തെ നിറമേത്?
(A) നീല (B) പച്ച
(C) ചുവപ്പ് (D) വെളുപ്പ്
Answer: (A)

62. അന്തർദേശീയ വനിതാ ദിനമായി ആചരിക്കുന്ന ദിവസമേത്?
(A) മാർച്ച് 10 (B) ഫെബ്രുവരി 9
(C) മാർച്ച് 8 (D) മാർച്ച് 9
Answer: (C)

68. ഐ.എസ്.ആർ.ഒ. യുടെ വാണിജ്യ ഏജൻസി ഏത്?
(A) ANTRIX (C) VSSC
(B) TERLS (D) ICRB
Answer: (A)

64. ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിന്റെ ആദ്യ വിദേശ ഓഫീസ് സ്ഥാപിച്ചത് എവിടെയാണ്?
(A) ബ്രിട്ടൺ (B) ജോഹന്നാസ്ബർഗ്
(C) അന്റാർട്ടിക്ക (D) സിങ്കപ്പൂർ
Answer: (C)

65. ബിഹു നൃത്തം ഏത് സംസ്ഥാനത്തിന്റെ കലാരൂപമാണ്?
(A) ആസ്സാം (B) മിസ്സോറം
(C) നാഗാലാന്റ് (D) മണിപ്പൂർ
Answer: (A)

66. "വോട്ടേഴ്സ് ഡേ' ആയി ആചരിക്കുന്നത് ഏത് ദിവസമാണ്?
(A) ജനുവരി 20 (B) ജനുവരി 23
(C) ജനുവരി 24 (D) ജനുവരി 25
Answer: (D)

67. സാലാർ ജംഗ് മ്യൂസിയം എവിടെ സ്ഥിതിചെയ്യുന്നു?
(A) കൊൽക്കത്തെ (B) പഞ്ചാബ്
(C) അഹമ്മദാബാദ് (D) ഹൈദരാബാദ്
Answer: (D)

68. ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ട കലാകാരനാണ് ചിട്ടി ബാബു?
(A) മൃദംഗം (B) വീണ
(C) ഓടക്കുഴൽ (D) തബല
Answer: (B)

69. ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
(A) മഹാരാഷ്ട്ര (B) പശ്ചിമബംഗാൾ
(C) ബീഹാർ (D) കർണ്ണാടകം
Answer: (B)

70. റാബി വിളയ്ക്ക് ഉദാഹരണമാണ്
(A) നെല്ല് (B) റാഗി
(C) ജോവർ (D) ഗോതമ്പ്
Answer: (D)

71. The story is about a girl ------------ sacrificed her life for her friend.
(A) What (B) Who
(C) Whose (D) Whom
Answer: (B)

72. They never arrive ------------time :
(A) in (B) up 
(C) on (D) at
Answer: (C)

73. Replace the italicised words with a suitable phrasal verb
I 'found by chance' an interesting picture in that magazine
(A) came down (B) came up 
(C) came across (D) came over
Answer: (C)

74. The correctly spelt word is :
(A) vegitable (C) vegeteble
(B) vegetable (D) vegitabl
Answer: (B)

75. Bring me a blanket,-----------------?
(A) will you? (B) do you?
(C) are you?  (D) did you?
Answer: (A)

76. He made me ............... dance.
(A) to (B) by 
(C) in (D) none of these
Answer: (D)

77. Choose the correct one:
(A) Do you know what his name is? (C) Do you know what was his name?
(B) Do you know what is his name? (D) Do you know what were his name?
Answer: (A)

78. If you studied well, you ----------- the examination
(A) would pass (B) would passed 
(C) will pass (D) would have passed
Answer: (A)

79. The villagers in the flood-hit areas were in 'peril' but the Government took -----------------measures to rescue all of them.
(A) Danger (B) Hard 
(C) Risk (D) Safety
Answer: (D)

80. Would you mind .........................a bit?
(A) moving  (B) move
(C) moves  (D) moved
Answer: (A)

81. Elephantiasis' is a :
(A) animal (B) disease
(C) elephant's young one (D) none of these
Answer: (B)

82. He ------------------- thirsty.
(A) looking (B) have looked 
(C) looks (D) none of these
Answer: (C)

83. My younger son has just -------------- a letter.
(A) written (B) wrote 
(C) writing    (D) write
Answer: (A)

84. Which is not correctly matched?
(A) Dogs : bark (C) Horse : brays
Elephant : trumpets (D) Frogs : croak
Answer: (C)

85. Pick out the odd one:
(A) Patricide (B) Matricide
(C) Fratricide (D) Pesticide
Answer: (D)

86. The prefix 'homo' means :
(A) the same (C) simple
(B) different (D) none of these
Answer: (A)

87. The lady to the thief: "please, don't kill me" can be reported as:
(A) The lady requested the thief don't kill her
(B) The lady requested the thief not to kill her 
(C) The lady requested the thief didn't kill her 
(D) The lady requested the thief not to killed her
Answer: (B)

88. Select the most suitable word.
Congratulations were -------------- on him.
(A) showed (B) showered
(C) Snowed (D) none of these
Answer: (B)

89. It will be ---------------- to the commission within a couple of days.
(A) forwarded (B) foreworded
(C) forewarded  (D) forwerded
Answer: (A)

90. I used to .................... when I was a child.
(A) dancing (B) danced 
(C) dances (D) dance
Answer: (D)

91, സുഖഭോഗങ്ങൾ എന്ന പദം വിഗ്രഹിച്ചെഴുതിയാൽ ലഭിക്കുന്നത് :
(A) സുഖമാകുന്ന രോഗങ്ങൾ (B) സുഖത്തിന്റെ ഭാഗങ്ങൾ
(C) സുഖവും ഭോഗവും (D) സുഖമായ രോഗങ്ങൾ
Answer: (C)

92. “പ്രാവേ പ്രാവേ പോകരുതേ” എന്നു തുടങ്ങുന്ന പ്രശസ്തമായ കുട്ടിക്കവിതയുടെ രചയിതാവാര്?
(A) കുമാരനാശാൻ
(B) ഉള്ളൂർ
(C) വൈലോപ്പിള്ളി ശ്രീധരമേനോൻ
(D) നാലപ്പാട്ടു നാരായണമേനോൻ
Answer: (B)

93. അപ്പുണ്ണി എന്ന കഥാപാത്രം എം.ടി. വാസുദേവൻ നായരുടെ ഒരു കൃതിയിലേതാണ്. ഏതാണ് കൃതി?
(A) നാലുകെട്ട് (B) അസുരവിത്ത്
(C) ഓപ്പോൾ (D) മഞ്ഞ്
Answer: (A)

94. 'എന്റെ നാടുകടത്തൽ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാര്?
(A) വി.ടി. ഭട്ടതിരിപ്പാട് (B) ഡോ. ജോർജ് ഓണക്കൂർ
(C) ഇം.എം.എസ്. നമ്പൂതിരിപ്പാട്  (D) സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
Answer: (D)

95. “കളിയും ചിരിയും കരച്ചിലുമായ്
ക്കഴിയും നരനൊരു യന്ത്രമായാൽ
അംബ പേരാറേ നീ മാറിപ്പോയോ
ആകുലമാമൊരഴുക്കു ചാലായ് :
ഈ വരികൾ ആരുടേതാണ്?
(A) ഇടശ്ശേരി ഗോവിന്ദൻ നായർ (B) അയ്യപ്പപ്പണിക്കർ
(C) അക്കിത്തം (D) ജി. ശങ്കരക്കുറുപ്പ്
Answer: (A)

96. എഴുത്തച്ഛനെഴുതുമ്പോൾ എന്ന കൃതിയുടെ കർത്താവാര്?
(A) ആറ്റൂർ രവിവർമ്മ (B) ആർ. രാമചന്ദ്രൻ
(C) സച്ചിദാനന്ദൻ (D) ഒളപ്പമണ്ണ
Answer: (C)

97. അമ്മയാൽ എന്നതിലെ 'ആൽ' എന്ന പ്രത്യയം ഏതു വിഭക്തിയെ സൂചിപ്പിക്കുന്നു?
(A) നിർദ്ദേശിക (B) സംയോജിക
(C) ആധാരിക (D) പ്രയോജിക
Answer: (D)

98. ഓടുന്ന വണ്ടി ഇതിലെ ഓടുന്ന എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?
(A) ക്രിയ  (B) വിനയെച്ചം
(C) പേരെച്ചം (D) നാമം
Answer: (C)

99. കുരിശ് + അടയാളം = കുരിശടയാളം വർണ്ണമാറ്റം അടിസ്ഥാനമാക്കി സന്ധി നിർണ്ണയിക്കുക
(A) ആഗമസന്ധി (B) ആദേശസന്ധി
(C) ലോപസന്ധി (D) ദ്വിത്വസന്ധി
Answer: (C)

100. താഴെപ്പറയുന്നവയിൽ 'കണ്ണീർ' എന്ന പദത്തിന്റെ പര്യായപദമല്ലാത്ത പദം :
(A) അശ്രു  (B) മിഴിനീർ
(C) നയനാംബു (D) രോദനം
Answer: (D)

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
PSC PREVIOUS QUESTION PAPERS -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
CURRENT AFFAIRS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PSC FREE MOCK TEST -> Click here
ALL EXAM SYLLABUS Click here
DEVASWOM BOARD - Click here
TEACHING APTITUDE TEST (K-TET, C-TET etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here