കേരള നവോത്ഥാന നായകർ: ശ്രീനാരായണഗുരു - ചോദ്യോത്തരങ്ങൾ
ശ്രീനാരായണഗുരു (1856-1928)
1.കേരള നവോത്ഥാനത്തിന്റെ പിതാവ്?
*ശ്രീനാരായണ ഗുരു
2.ശ്രീനാരായണ ഗുരു ജനിച്ചത്?
*ചെമ്പഴന്തിയിൽ (1856 ആഗസ്റ്റ് 20)
3.ശ്രീനാരായണ ഗുരുദേവൻ ജനിക്കുമ്പോൾ തിരുവിതാംകൂർ ഭരിച്ചിരുന്നത്?
*ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ
4.ശ്രീനാരായണഗുരുവിന്റെ മാതാപിതാക്കൾ?
*കുട്ടിയമ്മ, മാടൻ ആശാൻ
5.ശ്രീനാരായണഗുരുവിന്റെ ഭവനം?
*വയൽവാരം വീട്
6.‘നാണു ആശാൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്?
*ശ്രീനാരായണ ഗുരു
7.ശ്രീനാരായണഗുരുവിന്റെ ഗുരുക്കന്മാർ?
*രാമൻപിള്ള ആശാൻ, തൈക്കാട് അയ്യ
8.ഗുരുവിനെ ഹഠയോഗവിദ്യ അഭ്യസിപ്പിച്ചത്?
*തൈക്കാട് അയ്യ
9.ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി?
*ജി.ശങ്കരക്കുറുപ്പ്
10.ശ്രീനാരായണഗുരുവിന്റെ ആദ്യ രചന?
*ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്
11.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ഗുരു സമർപ്പിച്ചതാർക്ക്?
*ചട്ടമ്പിസ്വാമികൾക്ക്
12.അർധനാരീശ്വര സ്തോത്രം എഴുതിയത്?
*ശ്രീനാരായണ ഗുരു
13.1881-ൽ ശ്രീനാരായണ ഗുരു സ്കൂൾ സ്ഥാപിച്ച സ്ഥലം?
*അഞ്ചുതെങ്ങ്
14.ആത്മോപദേശശതകം രചിക്കപ്പെട്ട വർഷം?
*1897
15.അരുവിപ്പുറം പ്രതിഷ്ഠ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി?
*ശിവശതകം
16.അരുവിപ്പുറം വിപ്ലവം എന്നറിയപ്പെടുന്നത്?
*അരുവിപ്പുറം ശിവപ്രതിഷ്ഠ
17.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കപ്പെട്ട സ്ഥലം?
*തലശ്ശേരി (1927)
18.ഗുരുവിന്റെ ആദ്യ പ്രതിമ സ്ഥാപിക്കുന്നതിന് മുൻകൈയെടുത്ത വ്യക്തി?
*മൂർക്കോത്ത് കുമാരൻ
19.ശ്രീനാരായണ ഗുരുവിന്റെ ആദ്യ പ്രതിമ രൂപകൽപ്പന ചെയ്ത ഇറ്റാലിയൻ ശിൽപി?
*സി.തവാർലി
20.ശ്രീനാരായണ ഗുരു വിവർത്തനം ചെയ്ത കൃതികൾ?
*ഈശാവസ്യോപനിഷത്ത്,തിരുക്കുറൽ, ഒടുവിലൊഴുക്കം
21.ശ്രീനാരായണഗുരു രചിച്ച തമിഴ് കൃതി?
*തേവാരപ്പതികങ്ങൾ
22.ശ്രീനാരായണഗുരു തപസ്സനുഷ്ഠിച്ച മരുത്വാ മലയിലെ ഗുഹ?
*പിള്ളത്തടം ഗുഹ
23."ജാതിഭേദം മതദേഷ
മേതുമില്ലാതെ സർവ്വരും
സോദരത്യേന വാഴുന്ന
മാതൃകസ്ഥാനമാണിത് എന്നിങ്ങനെ എഴുതിയിരിക്കുന്നത്?
*അരുവിപ്പുറം ക്ഷേത്രഭിത്തിയിൽ
24.ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം?
*1913
25.ശ്രീനാരായണ ഗുരു സ്ഥാപിച്ച ആലുവ അദ്വൈതാശ്രമത്തിന്റെ ആപ്തവാക്യം?
*ഓം സാഹോദര്യം സർവ്വത്ര
26.'മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു
27.'ഞാൻ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്ന് പറഞ്ഞത്?
*ശ്രീനാരായണ ഗുരു ("നാം പ്രതിഷ്ഠിച്ചത് നമ്മുടെ ശിവനെയാണ്' എന്നാണ് ഗുരു പറഞ്ഞതെന്ന വാദവും നിലനിൽക്കുന്നുണ്ട്)
28.ശീനാരായണ ധർമ്മപരിപാലനയോഗം(എസ്.എൻ.ഡി.പി) സ്ഥാപിച്ചത്?
*1903 മെയ് 15
29.ആരുടെ പ്രേരണയാലാണ് ശ്രീനാരായണ ഗുരു എസ്.എൻ.ഡി.പി സ്ഥാപിച്ചത്?
*ഡോ.പൽപ്പു
30.എസ്.എൻ.ഡി.പി യുടെ രൂപീകരണത്തിന് കാരണമായ യോഗം?
*അരുവിപ്പുറം ക്ഷേത്രയോഗം
31.എസ്.എൻ.ഡി.പി യുടെ മുൻഗാമി എന്നറിയപ്പെടുന്നത്?
*വാവൂട്ടുയോഗം
32.സുനിശ്ചിതമായ ഭരണഘടനയും പ്രവൃത്തി പദ്ധതിയും കാലാകാലങ്ങളിൽ തിരഞ്ഞെടുപ്പ് സമ്പ്രദായങ്ങളുമുള്ള ആദ്യത്തെ ജനകീയ സംഘടനയാണ്?
*എസ്.എൻ.ഡി.പി
33.S.N.D,P യുടെ ആജീവനാന്ത അധ്യക്ഷൻ?
*ശ്രീനാരായണ ഗുരു
34.S.N.D.P യുടെ ആദ്യ ഉപാധ്യക്ഷൻ?
*ഡോ.പൽപ്പു
35.*1887
36.ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം?
*1888(നെയ്യാറിൽ നിന്നെടുത്ത കല്ല് കൊണ്ടാണ് പ്രതിഷ്ഠ നടത്തിയത്)
37.അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം?
*1898
38.'ഒരു ജാതി ഒരു മതം ഒരു ദൈവം’ ഈ വചനമുള്ള ശ്രീനാരായണ ഗുരുവിന്റെ പുസ്തകം?
*ജാതിമീമാംസ
39.“അവനവനാത്മസുഖത്തിനാചരിക്കുന്നവയപരനു സുഖത്തിനായ് വരേണം” എന്നത് ഏത് കൃതിയിലെ വരികളാണ്?
*ആത്മോപദേശശതകം
40."സംഘടിച്ചു ശക്തരാകുവിൻ”, "വിദ്യ കൊണ്ട് പ്രബുദ്ധരാവുക", "മതമേതായാലും മനുഷ്യൻ നന്നായാൽ മതി”, "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന് പ്രസ്താവിച്ചത്?
*ശ്രീനാരായണ ഗുരു
41.S.N.D.P യുടെ ആദ്യ സെക്രട്ടറി?
*കുമാരനാശാൻ
42.വിവേകോദയം മാസികയുടെ സ്ഥാപകൻ?
*കുമാരനാശാൻ
43.ശ്രീനാരായണ ഗുരു ആലുവയിൽ സർവ്വമതസമ്മേളനം നടത്തിയ വർഷം?
*1924
44.S.N.D.P യുടെ മുഖപത്രം?
*വിവേകാദയം
45.വിവേകാദയം ആരംഭിച്ച വർഷം?
*1904
46.1904-ൽ വിവേകാദയം ആരംഭിച്ചപ്പോഴുള്ള ഔദ്യോഗിക പത്രാധിപർ?
*എം.ഗോവിന്ദൻ
47.എസ്.എൻ.ഡി.പി യുടെ ഇപ്പോഴത്തെ മുഖപത്രം?
*യോഗനാദം
48.S.N.D.P യുടെ ആസ്ഥാനം?
*കൊല്ലം
49.തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം?
*1908
50.ഗുരു ശിവഗിരിയിൽ ശാരദ പ്രതിഷം നടത്തിയ വർഷം?
*1912
51.അഷ്ടഭുജാകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ക്ഷേത്രം?
*ശിവഗിരി ശാരദ മഠം
52.ശ്രീനാരായണ ഗുരു കാഞ്ചിപുരത്ത് നാരായണ സേവ ആശ്രമം സ്ഥാപിച്ച വർഷം?
*1916
53.ശ്രീനാരായണഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി
54.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിക്കുന്ന സമയത്ത് ടാഗോറിനോടൊപ്പം ഉണ്ടായിരുന്ന വ്യക്തി?
*സി.എഫ്. ആൻഡ്രൂസ് (ദീനബന്ധു)
55.ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം?
*ശിവഗിരി
56.ഏതു സമ്മേളനത്തിൽ വച്ചാണ് ശ്രീനാരായണ ഗുരു താലികെട്ട് കല്യാണം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത്?
*ആലുവ സമ്മേളനം
57.ആലുവ സർവ്വമതസമ്മേളനത്തിന്റെ അധ്യക്ഷൻ?
*സദാശിവ അയ്യർ (മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്നു)
58.ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം?
*ശ്രീലങ്ക
59.ശ്രീനാരായണ ഗുരുവിന്റെ ആദ്യ ശ്രീലങ്ക സന്ദർശനം?
*1918-ൽ
60.ശ്രീനാരായണ ഗുരുവിന്റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം?
*1926-ൽ
61.ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം?
*വിവേകാദയം
62.ശ്രീനാരായണ ഗുരുവിന്റെ നിർദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന?
*സിലോൺ വിജ്ഞാനോദയം യോഗം
63.1999 ഡിസംബർ 31 ന് ശ്രീനാരായണ ഗുരുവിന് 'നൂറ്റാണ്ടിലെ മലയാളി’ എന്ന വിശേഷണം നൽകിയ ദിനപത്രം?
*മലയാള മനോരമ
64.ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം?
*1882
65.കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം?
*1891
66.ശ്രീനാരായണ ഗുരുവിനെ ഡോ.പൽപ്പു സന്ദർശിച്ച വർഷം?
*1895 (ബാംഗ്ലൂരിൽ വെച്ച്)
67.ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം?
*1912 (ബാലരാമപുരത്ത് വെച്ച്)
68.ശ്രീനാരായണ ഗുരുവും വാഗ്ഭടാനന്ദനും കണ്ടുമുട്ടിയ വർഷം?
*1914
69.ശ്രീനാരായണ ഗുരുരമണ മഹർഷിയെ കണ്ടുമുട്ടിയ വർഷം?
*1916
70.ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ചത്?
*1922 നവംബർ 22
71.ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ചത്?
*1925 മാർച്ച് 12
72.ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*കുമാരനാശാൻ
73.ശ്രീനാരായണ ഗുരുവും ഗാന്ധിജിയും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷിയായിരുന്ന വ്യക്തി?
*എൻ. കുമാരൻ
74.കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയിരുന്ന നവോത്ഥാന നായകർ?
*ശ്രീനാരായണ ഗുരു
75.ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതുചടങ്ങ്?
*കോട്ടയത്ത് വച്ച നടന്ന എസ്.എൻ.ഡി.പി യോഗം(1927)
76.ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത്?
*1928 ജനുവരി 9
77.ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ആദ്യ യൂറോപ്യൻ?
*ഏണസ്റ്റ് കിർക്
78.ശ്രീനാരായണ ഗുരു സമാധിയായത്?
*ശിവഗിരി (1928 സെപ്റ്റംബർ 20)
79.ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്നത്?
*കുന്നിൻ പുറം
80.പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ &പീസ് അവാർഡ് ലഭിച്ചത്?
*ശശി തരൂർ
81.ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ?
*കന്നേറ്റി കായൽ (കരുനാഗപ്പള്ളി)
82.ഇന്റർനാഷണൽ സെന്റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്?
*നവിമുംബൈ(മഹാരാഷ്ട്ര)
83.തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു
84.ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?
*1967 ആഗസ്റ്റ് 21
85.മറ്റൊരു രാജ്യത്തിന്റെ (ശ്രീലങ്ക) സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു (2009)
86.നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
*ശ്രീനാരായണ ഗുരു
87.ഗുരുവിനോടുള്ള ആദര സൂചകമായി റിസർവ്വ് ബാങ്ക് അദ്ദേഹത്തിന്റെ മുഖം ആലേഖനം ചെയ്ത 5 രൂപ നാണയം പുറത്തിറക്കിയത്?
*2006 സെപ്റ്റംബർ
88.2014ൽ ശതാബ്ദി ആഘോഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി?
*ദൈവദശകം
89.ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ ക്ഷേത്രങ്ങൾ?
*കളവൻകോടം, ഉല്ലല
90.ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത്?
*കളവൻകോടം ക്ഷേത്രത്തിൽ
91.ശ്രീനാരായണ ഗുരു അവസാനമായി പ്രതിഷ്ഠാ കർമ്മം നിർവ്വഹിച്ച ക്ഷേത്രം?
*ഉല്ലല (വെച്ചൂർ) (പ്രണവ മന്ത്രമെഴുതിയ കണ്ണാടിയാണ് ഗുരു ഇവിടെ പ്രതിഷ്ഠിച്ചത്)
92.ഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*വിളക്കമ്പലം (കാരമുക്ക്, തൃശ്ശൂർ)
93.ഗുരു 'ഓം' എന്നെഴുതിയ പഞ്ചലോഹ ഫലകം പ്രതിഷ്ഠ നടത്തിയ ക്ഷേത്രം?
*മുരുക്കുംപുഴ
94.ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വേഷം?
*കാവി വസ്ത്രം
95.ശ്രീ നാരായണ ഗുരു സമാധി സമയത്ത് ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം?
*വെള്ള
96.ശ്രീനാരായണ ഗുരു' എന്ന സിനിമ സംവിധാനം ചെയ്തത്?
*പി.എ.ബക്കർ
97.ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള ‘യുഗപുരുഷൻ' എന്ന സിനിമ സംവിധാനം ചെയ്തത്?
*ആർ.സുകുമാരൻ
98.‘യുഗപുരുഷൻ' എന്ന സിനിമയിൽ ശ്രീനാരായണ ഗുരുവായി അഭിനയിച്ചത്?
*തലൈവാസൽ വിജയ്
99.ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് രചിച്ചത്?
*ശ്രീനാരായണ ഗുരു
100.ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത്?
*കെ.പി.കറുപ്പൻ
101.കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത്?
*രാമപുരത്ത് വാര്യർ
102.ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി കെ. സുരേന്ദ്രൻ രചിച്ച നോവൽ
*ഗുരു
103.ഗുരുദേവനെപ്പറ്റി ‘നാരായണം' എന്ന നോവൽ എഴുതിയത്?
*പെരുമ്പടവം ശ്രീധരൻ
104.ശ്രീനാരായണ ഗുരുവിനെക്കുറിച്ച് 'ഗുരുദേവ കർണ്ണാമൃതം' എന്ന കൃതി രചിച്ചത്?
*കിളിമാനൂർ കേശവൻ
105.'മഹർഷി ശ്രീനാരായണ ഗുരു' എന്ന കൃതി രചിച്ചത്?
*ടി.ഭാസ്കരൻ
106.നാരായണ ഗുരുസ്വാമി എന്ന ജീവചരിത്രം എഴുതിയത്?
*എം.കെ. സാനു
107. ശ്രീനാരായണ ഗുരുവിന്റെ പ്രധാന രചനകൾ
*ആത്മോപദേശശതകം, ദർശനമാല, ദൈവദശകം, നിർവ്യതി പഞ്ചകം, ജന നീനവരത്നമഞ്ജരി, അദ്വൈത ദ്വീപിക,അറിവ്,ജീവകാരുണ്യപഞ്ചകം, അനുകമ്പാദശകം, ജാതിലക്ഷണം, ചിജ്ജഡചിന്തകം, ശിവശതകം,കുണ്ഡലിനിപ്പാട്ട്, വിനായകാഷ്ടകം, തേവാരപ്പതികങ്ങൾ, തിരുക്കുറൽ. വിവർത്തനം: ജ്ഞാന ദർശനം, കാളീനാടകം,ചിദംബരാഷ്ടകം, ഇന്ദ്രിയവൈരാഗ്യം, ശ്രീകൃഷ്ണ ദർശനം
👉Leaders of Renaissance in Kerala Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
👉Kerala Renaissance - Questions in English - Click here>
PSC Solved Question Papers ---> Click here
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
0 അഭിപ്രായങ്ങള്