G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-50)

1481. സംഘകാലത്തെ ജനങ്ങളുടെ മുഖ്യഭക്ഷണം:
അരി

1482. കുലശേഖര ആഴ്വാരുടെ സമകാലീനനായിരുന്ന പ്രസിദ്ധ കവി ആര്?
തോലന്‍

1483. വേണാട് രാജവംശത്തിന്റെ സ്ഥാപകന്‍ ആര്?
രാമവര്‍മ്മ കുലശേഖരന്‍

1484. വേണാട് രാജവംശത്തിന്റെ തലസ്ഥാനം:
കൊല്ലം

1485. വേണാട്ടില്‍ മരുമക്കത്തായ സമ്പ്രദായമനുസരിച്ച് അധികാരത്തില്‍ വന്ന ആദ്യ രാജാവ് ആര്?
വീര ഉദയ മാര്‍ത്താണ്ഡ വര്‍മ്മ

1486. ബുദ്ധമത സന്ദേശം കേരളത്തില്‍ പ്രചരിപ്പിച്ച കാലഘട്ടം:
സംഘകാലഘട്ടം

1487. 232 ബി സി മുതല്‍ കേരളത്തില്‍ വ്യാപരിച്ചു തുടങ്ങിയ മതം ഏത്?
ബുദ്ധമതം

1488. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ഏത്?
മണിമേഖല

1489. സംഘകാലകൃതിയായ മണിമേഖല രചിച്ചതാര്?
സാത്തനാര്‍

1490. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി?
കൃഷി

1491. ദക്ഷിണ ഭോജന്‍ എന്ന ബഹുമതി കരസ്ഥമാകിയ വേണാട് രാജാവ് ആരായിരുന്നു?
രവിവര്‍മ്മ കുലശേഖരന്‍

1492. കേരളത്തിലെ ഏറ്റവും പഴയ രാജവംശം ഏതാണ്?
ആയ് രാജവംശം

1493. ആയ് രാജാക്കന്മാരുടെ ആദ്യകാല തലസ്ഥാനം ഏതായിരുന്നു?
പൊതിയന്‍മല

1494. ആയ് രാജാക്കന്മാരുടെ പിന്‍കാല തലസ്ഥാനം ഏതായിരുന്നു?
വിഴിഞ്ഞം

1495. ആയ് രാജാക്കന്മാരുടെ പരദേവത ആരായിരുന്നു?
ശ്രീ പത്മനാഭന്‍

1496. ആയ് രാജവംശത്തിലെ ഏറ്റവും പ്രമുഖ രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

1497. ചിലപ്പതികാരത്തില്‍ വര്‍ണ്ണിക്കുന്ന ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

1498. പ്രസിദ്ധമായ കണ്ണകി പ്രതിഷ്ട നടത്തിയ ചേര രാജാവ് ആര്?
ചേരന്‍ ചെങ്കുട്ടുവന്‍

1499. റോമന്‍ നാണയമായിരുന്ന ദിനാറയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശാസനം:
വാഴപ്പള്ളി ശാസനം

1500. കേരളത്തിനു പുറത്തു നിന്നു ലഭിച്ചിട്ടുള്ള കേരള പരാമര്‍ശമുള്ള ആദ്യത്തെ പ്രാചീന രേഖ:
അശോകന്റെ രണ്ടാം ശിലാശാസനം

1501. കൗടില്യന്‍ രചിച്ച അര്‍ത്ഥശാസ്ത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കേരളത്തിലെ ചൂര്‍ണീനദി ഏത്?
പെരിയാര്‍

1502. സംഘകാലത്തെ ജൈനമതത്തിന്റെയും ജൈന വിജ്ഞാനകത്തിന്റെയും ആസ്ഥനം:
തൃക്കണാമതിലകം

1503. സംഘകാലത്ത് നിലനിന്നിരുന്ന നാണയങ്ങള്‍:
ദിനാരം, കാണം

1504. സംഘകാലത്തെ പ്രധാന കൃതികള്‍:
അകനാന്നൂറ്, പുറനാന്നൂറ്

1505. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികള്‍ എഴുതിയ വിദേശ സഞ്ചാരികള്‍:
മെഗസ്തനീസ്, പ്ലീനി

1506. മെയ് ഒന്നിന് നിലവിൽ വന്ന ഒരു ഇന്ത്യൻ സംസ്ഥാനം
- മഹാരാഷ്ട

1507. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്യസമരം പ്രഖ്യാപിക്കപ്പെട്ട വർഷം
- 1857

1508. വെളിച്ചം ദുഃഖമാണുണ്ണി..എന്നത് ഏത് കൃതിയിലെ വരികൾ
 - ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം

1509. വൊഡയാർ രാജവംശത്തിന്റെ തല സ്ഥാനമായിരുന്നത്
- മൈസൂർ

1510. മഹാവീരന്റെ മാതാവ്
- ത്രിശാല
<Next><Chapters: 01,...4546474849505152,...58>