പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ

5321. ഓസ്കർ ശില്പ്പ൦ രൂപകൽപന ചെയ്തത്
- സെഡ്രിക് ഗിബ്ബൺസ്

5322. ശരീരത്തിൽ രക്തകോശങ്ങൾ നിർമിക്കുന്നതെവിടെ
- മജ്ജയിൽ

5323. ശരീരത്തിൽ കടന്നുകൂടുന്ന വിഷ വസ്തുക്കൾ നശിപ്പിക്കാൻ നിയുക്തമായ അവയവം
- കരൾ

5324. സിന്ധു നദീതടസംസ്കാരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത
- നഗരാസൂത്രണം

5325. സ്വാമി ചിന്മയാനന്ദന്റെ പൂർവാശ്രമത്തിലെ പേര്
- ബാലകൃഷ്ണമേനോൻ

5326. തേനീച്ച വളർത്തലിന്റെ ശാസ്ത്രനാമം 
- എപികൾച്ചർ

5327. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ രണ്ടാമത്തെ മലയാളി
- രാജാ രവിവർമ്മ

5328. തീർഥാടകരിൽ രാജകുമാരൻ എന്നു വിശേഷിപ്പിക്കപ്പെട്ടത്
- ഹ്യൂയാൻ സാങ്

5329. തീവണ്ടി ആദ്യമായി ആരംഭിച്ച രാജ്യം
- ഇംഗ്ലണ്ട്

5330. തുഗ്ലക് വംശത്തിലെ ഒടുവിലത്തെ ഭരണാധികാരി
- നാസിറുദ്ദീൻ മഹമ്മൂദ്

5331. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടു തൽ സംസാരിക്കപ്പെടുന്ന ഭാഷ
- തെലുങ്ക്

5332. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം
- തുമ്പ (തിരുവനന്തപുരം)

5333. വൈക്കം സത്യഗ്രഹകാലത്ത് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്
- മന്നത്ത് പത്മനാഭൻ

5334. വൈക്കം സത്യാഗ്രഹ സമയത്ത് നാഗർകോവിലിൽ നിന്നും തിരുവനന്തപുരത്തേക്ക് സവർണജാഥ നയിച്ചത്
- ഡോ. എം.ഇ. നായിഡു

5335. ഹൈന്ദവവിശ്വാസപ്രകാരമുള്ള നാലുയുഗങ്ങളുടെ ശരിയായ ക്രമം
- കൃത, ത്രേത, ദ്വാപര,കലി

5336. ലോകത്തിലാദ്യമായി ഡ്രയിനേജ് സ൦വിധാനം സ്ഥാപിതമായ നഗരം
- മൊഹൻജദാരോ

5337. സയന്റിഫിക് സോഷ്യലിസത്തിന്റെ പിതാവ്
- കാറൽ മാർക്സിസ്

5338. ലോകത്തിലെ രണ്ടാമത്തെ വലിയ പക്ഷി
- എമു

5339. കേരള കുംഭമേള എന്നറിയപ്പെടുന്നത്
- മകരവിളക്ക്

5340. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അധ്യക്ഷൻ
- സർദാർ കെ.എം.പണിക്കർ

5341. കോർബറ്റ് ദേശീയോദ്യാനത്തിന്റെ പഴയ പേര്
- ഹെയ്‌ലി നാഷണൽ പാർക്ക്

5342 വാക്വം ക്ലീനർ കണ്ടുപിടിച്ചത്
- ഇവ്സ് ഡബ്ലിയൂ. മക്ഗഫി(1869)

5343. ലോകത്തിലെ എത്രാമത്തെ ആണവശക്തിയാണ് ഇന്ത്യ
- 6

5344. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ തുടങ്ങിയ ആദ്യ രാജ്യ൦
ജപ്പാൻ

5345. ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റെയിൽവേപ്പാലം ഏതു സംസ്ഥാനത്താണ്
- ജമ്മു കശ്മീർ

5346. കർണാടകസംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും ഉപയോഗിക്കുന്ന സംഗീതോപകരണം
- പുല്ലാങ്കുഴൽ

5347. ലോകത്തിലെ ഏറ്റവും പഴക്കമുള്ള കറുവത്താട്ട൦
- അഞ്ചരക്കണ്ടി

5348. സിന്ധുവിന്റെ പോഷകനദികളിൽ ഏറ്റവും നീളം കൂടിയത്
- സത് ലജ്

5349. ലോകത്തിലെ ആദ്യത്തെ ദൃഢലിഖിത ഭരണഘടന നിലവിൽ വന്ന രാജ്യ൦
- യു.എസ്.എ.

5350. കേരള സംസ്ഥാനത്ത് മന്ത്രിയായ ആദ്യ വനിത
- കെ.ആർ.ഗൗരി