പൊതുവിജ്ഞാനം - ചോദ്യോത്തരങ്ങൾ
5261. 'എ പാസേജ് ടു ഇന്ത്യ' എന്ന കൃതി രചിച്ചതാര് ?
- ഇ.എം.ഫോസ്റ്റർ

5262. 'ഏകാന്തതയുടെ നൂറു വർഷങ്ങൾ, - കോളറാക്കാലത്തെ പ്രണയം' എന്നിവ ആരുടെ വിഖ്യാത രചനകളാണ് ?
- ഗ്രബിയേൽ ഗാർസിയ മാർക്കേസ്

5263. ഏത് വിഖ്യാത സാഹിത്യകാരന്റെ ഭവനമായിരുന്നു 'യാസ്‌നയാ പോളിയാന' ?
- ലിയോ ടോൾസ്റ്റോയി

5264. ഷെർലക്ക് ഹോംസ് കഥാപാത്രമായ ആദ്യ നോവലേത് ?
- എ സ്റ്റഡി ഇൻ സ്കാർലെറ്റ്

5265. "ആലീസ് ഇൻ വണ്ടർലാന്റ് ' ആരുടെ കൃതിയാണ് ?
- ലൂയിസ് കരോൾ

5266. "വുതറിങ് ഹൈറ്റ്സ് ' എന്ന നോവൽ രചിച്ച സാഹിത്യകാരിയാര് ?
- എമിലി ബ്രോണ്ടി

5267. സായ് ഷൻഷു എന്ന ചൈനീസ് പേരിൽ അറിയപ്പെട്ടിരുന്ന പ്രമുഖ എഴുത്തുകാരിയാര് ?
- പേൾ എസ് ബക്ക്

5268. "നല്ലഭൂമി' എന്ന പ്രശസ്ത രചന ആരുടേതാണ് ?
- പേൾ എസ് ബക്ക്

എഴുത്തുകാരും തൂലികാനാമങ്ങളും 
5269. റിക്കാർഡോ എലീസർ നെഫ് താലി റെയസ് ബൊസാൾട്ടോ
- പാബ്ലോ നെരൂദ

5270. സാമുവൽ ലാങ്ങോൺ ക്ലമൻസ്
- മാർക്ക് ട്വയിൻ

5271. എറിക്ക് ആർതർ ബെയർ
- ജോർജ് ഓർവെൽ

5272. വില്യം സിഡ്നി പോർട്ടർ
- ഒ. ഹെന്റി

5273. ചാൾസ് ഡിക്കൻസ്
- ബോസ്

5274. ഫ്രാങ്കോയിസ് മെറി എറോയിട്ട്
- വോൾട്ടയർ

5275. അഗതാ ക്രിസ്റ്റി
- മേരി വെസ്റ്റ് മാക്കോട്ട്

5276. 1901 ൽ സാഹിത്യത്തിനുള്ള പ്രഥമ നോബൽ സമ്മാനം നേടിയ ഫ്രഞ്ചു കാരനാര് ?
- സുള്ളി പൂക്കോം

5277. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ രണ്ടാമനാര് ?
- തിയോഡോർ മോംസെൻ (ജർമ്മനി)

5278. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യ വ്യക്തിയാര് (ഏഷ്യാക്കാരൻ) ?
- രബീന്ദ്രനാഥ ടാഗോർ (1913)

5279. സാഹിത്യ നോബൽ സമ്മാനം നേടിയ ആദ്യത്തെ അമേരിക്കക്കാരനാര് ?
- സിൻകെയർ ലെവിസ്

5280. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രഥമ വനിതയാര് ?
- സെൽമ ലാഗർലോഫ് (1909)

5281. സാഹിത്യ നോബൽ നേടിയ ആദ്യ ആഫ്രിക്കൻ എഴുത്തുകാരനാര് ?
- വോൾ സോയിങ്ക (നൈജീരിയ)

5282. സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഏറ്റവുമധികം തവണ നേടിയി ട്ടുള്ളത് ഏത് ഭാഷയിലെ എഴുത്തുകാരാണ് ?
- ഇംഗ്ലീഷ്

5283. തെക്കുപടിഞ്ഞാറൻ മൺസൂണിനെ ആശ്രയിച്ചുള്ള വിളയിറക്കുകാലമേത്?
 - ഖാരിഫ്

5284. ഖാരിഫ് കൃഷിയിൽ വിളയിറക്കുന്നത് ഏതു സമയത്താണ്?
 - ജൂൺ-ജൂലായ് മാസങ്ങളിൽ

5285. ഏതു മാസങ്ങളാണ് ഖാരിഫ് കൃഷിയിലെ വിളവെടുപ്പു സമയം?
- സപ്തംബർ-ഒക്ടോബർ

5286. മാറ്റിവയ്ക്കപ്പെട്ട ആദ്യ മനുഷ്യാവയവം?
വൃക്ക

5287. ജനിതക സ്വഭാവത്തിന് നിദാനമായ തന്മാത്ര ഏതാണ്?
ഡി.എൻ.എ

5288. ചുവന്ന രക്താണുക്കളുടെ ആയുസ്സ്?
120 ദിവസം

5289. ഡാൽട്ടണിസം എന്നറിയപ്പെടുന്ന രോഗം?
വർണാന്ധത

5290. ഏറ്റവും അധികം പ്രോട്ടീൻ അടങ്ങിയ പയറുവർഗ്ഗത്തിലെ സസ്യം?
സോയാബീൻ
<Next Page01,..., 169170171172173174175, 176, 177>
<General Knowledge -Questions and Answers in English - Click here
Related Links
* KERALA PSC EXAM PROGRAMME - Click here
CURRENT AFFAIRS ---> Click here
GENERAL KNOWLEDGE QUESTIONS AND ANSWERS (English) ---> Click here
PSC PREVIOUS / SOLVED QUESTION PAPERS ---> Click here
PSC QUESTIONS IN MALAYALAM  Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXT BOOKS SOLUTIONS FOR ALL CLASSES ---> Click here