G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-51)

1511. കേരളത്തിലെ അശോകന്‍ എന്നറിയപ്പെട്ടിരുന്ന രാജാവ് ആരായിരുന്നു?
വിക്രമാദിത്യ വരഗുണന്‍

1512. ശൈവ മതം പ്രോത്സാഹിപ്പിച്ചിരുന്ന ആയ് രാജാവ് ആരായിരുന്നു?
ആയ് ആണ്ടിരന്‍

1513. മഹാകവിയായ കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചു പ്രതിപാദിക്കുന്നത്?
രഘുവംശം

1514. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം മഹോദയപുരത്തുനിന്ന് കൊല്ലത്തേക്ക് മാറ്റിയ കുലശേഖര രാജാവ് ആര്?
രാമവര്‍മ്മ കുലശേഖരന്‍

1515. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടു നിന്ന് കല്‍ക്കുളത്തേക്ക് മാറ്റിയതാര്?
രവി വര്‍മ്മന്‍

1516. വേണാട് ഭരിച്ച ആദ്യ വനിതാ ഭരണാധികാരി:
അശ്വതി തിരുനാള്‍ ഉമയമ്മ റാണി(ആറ്റിങ്ങല്‍ റാണി)

1517. 1684-ല്‍ അഞ്ചുതെങ്ങില്‍ ഇംഗ്ലീഷ് കാര്‍ക്ക് വ്യാപാരശാല സ്ഥാപിക്കാന്‍ അനുമതി നല്കിയ വേണാട് ഭരണാധികാരി ആര്?
ഉമയമ്മ റാണി (ആറ്റിങ്ങല്‍ റാണി)

1518. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് കുലശേഖര രാജാവിന്റെ കാലത്താണ്?
സ്ഥാണു രവി വര്‍മ്മ

1519. അറബി വ്യാപാരിയായ സുലൈമാന്‍ കേരളത്തില്‍ എത്തിയത് ഏത് വര്‍ഷമാണ്?
എ ഡി 851

1520. ചോളരാജാവ് ആയിരുന്ന രാജരാജചോളന്‍ ആയ് രാജ്യത്തിലെ വിഴിഞ്ഞവും കാന്തളൂര്‍ശാലയും ആക്രമിച്ചപ്പോള്‍ കുലശേഖര രാജാവ് ആരായിരുന്നു?
ഭാസ്കര രവിവര്‍മ്മന്‍

1521. പ്രാചീന കേരളത്തിലെ ആയ് രാജാക്കന്മാരുടെ ഔദ്യോഗിക ചിഹ്നം എന്തായിരുന്നു?
ആന

1522. ആയ് രാജാവായിരുന്ന വിക്രമാദിത്യ വരഗുണന്‍ന്‍റെ മതസഹിഷ്ണുതക്ക് തെളിവു നല്കുന്ന ചരിത്ര രേഖ:
പാലിയം ശാസനം

1523. മദ്ധേഷ്യയിലെ ഏത് പ്രദേശത്തു നിന്നാണ് ജൂതന്മാര്‍ കേരളത്തിലേക്ക് കുടിയേറിയത്?
പാലസ്തീന്‍

1524. സംഘകാലത്തെ പ്രസിദ്ധനായ രാജാവ് ആരായിരുന്നു?
ഏഴിമല നന്ദന്‍

1525. സംഘകാലത്തെ ഏറ്റവും വലിയ കവയിത്രി:
ഔവ്വയാര്‍

1526. ചിലപ്പതികാരം രചിച്ചതാര്?
ഇളങ്കോ അടികള്‍

1527. ഇളങ്കോ അടികളുടെ ആസ്ഥാനം:
തൃക്കണാമതിലകം

1528. കേരളത്തിലെ രണ്ടാം ചേര സാമ്രാജ്യമെന്നു വിശേഷിപ്പിക്കപ്പെടുന്ന കുലശേഖര സാമ്രാജ്യത്തിന്‍റെ സ്ഥാപകന്‍:
കുലശേഖര ആഴ്വാര്‍

1529. കുലശേഖര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം:
മഹോദയപുരം (തിരുവഞ്ചിക്കുളം)

1530. സംഘകാലകൃതികളില്‍ ഏറ്റവും പഴയതായ തൊല്‍ക്കാപ്പിയത്തിന്‍റെ രചയിതാവ് ആര്?
തൊല്‍ക്കാപ്പിയാര്‍

1531. സംഘകാലത്ത് ഏറ്റവുമധികം വ്യാപാര ബന്ധമുണ്ടായിരുന്ന വിദേശരാജ്യം ഏത്?
റോം

1532. പ്രദ്യുമ്നാഭ്യൂദയം എന്ന സംസ്കൃത നാടകം രചിച്ച വേണാട് രാജാവ്:
രവിവര്‍മ്മ കുലശേഖരന്‍

1533. കോട്ടയം ചെപ്പേട്, സ്ഥാണു രവി ശാസനം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ശാസനം ഏത്?
തരിസാപ്പള്ളി ശാസനം

1534. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച കുലശേഖര രാജാവ് ആര്?
സ്ഥാണു രവി വര്‍മ്മ

1535. പുരാതന കേരളത്തില്‍ ഏറെ പ്രചാരം സിദ്ധിച്ച ചികിത്സാ രീതി ഏത്?ആയുര്‍വേദം

1536. വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്
- കുങ്കുമം

1537. പ്രമേഹം മൂലമുണ്ടാകുന്ന നേത്രരോഗം
- റെറ്റിനോപ്പതി

1538. മതേതര ഭരണഘടനയ്ക്ക് കീഴിൽ അധികാരത്തിലെത്തിയ നേപ്പാളിലെ ആദ്യ പ്രധാനമന്ത്രി
- കെ.പി.എസ്. ഒലി

1539. മിനി പമ്പ എന്ന പദ്ധതി കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടതാണ്
- ഭാരതപ്പുഴ

1540. ആരുടെ വിദ്വൽസദസ്സായിരുന്നു കുന്നലക്കോനാതിരിമാർ
- സാമൂതിരി
<Next><Chapters: 01,...49505152, 53, 54, 55, 56, 5758>