G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-54)

1601. കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
വേലുത്തമ്പി ദളവ

1602. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ച വര്‍ഷം:
1809 ജനുവരി 11

1603. ബാലരാമപുരം നിര്‍മ്മിച്ച തിരുവീതാംകൂര്‍ ദിവാന്‍ ആരാണ്?
ദിവാന്‍ ഉമ്മിണിത്തമ്പി

1604. തിരുവിതാംകൂറില്‍ നെടുങ്കോട്ട പണികഴിപ്പിച്ചത് ഏത് രാജാവിന്റെ കാലത്താണ്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1605. പാതിരാമണല്‍ ദ്വീപ് സ്ഥപിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
വേലുത്തമ്പി ദളവ

1606. വേലുത്തമ്പി ദളവയുടെ മരണശേഷം തിരുവിതാംകൂര്‍ ദളവ ആയത് ആരാണ്‌?
ദിവാന്‍ ഉമ്മിണിത്തമ്പി

1607. തിരുവിതാംകൂറിലെ ആദ്യത്തെ ബ്രിട്ടീഷ് റസിഡന്റ് ആരായിരുന്നു?
കേണല്‍ മെക്കാളെ

1608. ജന്മിമാര്‍ക്ക് പട്ടയം നല്കുന്ന രീതി ആരംഭിച്ച തിരുവിതാംകൂര്‍ ഭരണാധികാരി ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

1609. അടിമക്കച്ചവടം നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

1610. തിരുവിതാംകൂറില്‍ അടിമക്കച്ചവടം നിര്‍ത്തലാക്കിയ വര്‍ഷം:
1812

1611. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാന്‍ ആയിരുന്ന ബ്രിട്ടീഷുകാരന്‍ ആരാണ്?
കേണല്‍ മണ്‍റോ

1612. നായര്‍ ഈഴവ വിഭാഗങ്ങള്‍ക്ക് സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ ധരിക്കുവാനുള്ള അവകാശം നല്കിയ തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി

1613. ഗര്‍ഭശ്രീമാന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

1614. തിരുവിതാംകൂറില്‍ കോടതി നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

1615. വിദ്യാഭ്യാസം ഗവണ്‍മെന്റിന്റെ കടമയാണെന്ന് പ്രഖ്യാപിച്ച തിരുവിതാംകൂര്‍ ഭരണാധികാരി:
റാണി ഗൗരി പാര്‍വ്വതി ഭായി

1616. ഇന്നത്തെ രീതിയിലുള്ള സെക്രട്ടേറിയറ്റ് ഭരണസംവിധാനത്തിന് തുടക്കം കുറിച്ച ദിവാന്‍
കേണല്‍ മണ്‍റോ

1617. ദക്ഷിണഭോജന്‍ എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
സ്വാതി തിരുനാള്‍

1618. സ്വാതി തിരുനാളിന്റെ സദസ്സ് അലങ്കരിച്ചിരുന്ന കവി ആര്?
ഇരയിമ്മന്‍ തമ്പി

1619. തിരുവിതാംകൂറില്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് രീതി നടപ്പിലാക്കിയ ദിവാന്‍:
കേണല്‍ മണ്‍റോ

1620. റീജന്റായി തിരുവിതാംകൂറില്‍ ഭരണം നടത്തിയത് ആരായിരുന്നു?
റാണി ഗൗരി പാര്‍വ്വതി ഭായി

1621. ബ്രിട്ടീഷ് ഇന്ത്യന്‍ മാതൃകയിലുള്ള ഭരണസംവിധാനം തിരുവിതാംകൂറില്‍ നടപ്പിലാക്കിയ ഭരണാധികാരി:
റാണി ഗൗരി ലക്ഷ്മി ഭായി

1622. തിരുവിതാംകൂറില്‍ ആദ്യമായി ജനസംഖ്യാ കണക്കെടുപ്പ് നടത്തിയത് ഏത് രാജാവിന്റെ കാലത്താണ്?
സ്വാതി തിരുനാള്‍

1623. സ്വാതി തിരുനാള്‍ ആരംഭിച്ച നൃത്തകല ഏത്?
മോഹിനിയാട്ടം

1624. തിരുവിതാംകൂറില്‍ സെക്രട്ടേറിയറ്റ് സമ്പ്രദായം നടപ്പിലാക്കിയത് ആര്?
റാണി ഗൗരി ലക്ഷ്മി ഭായി

1625. തിരുവിതാംകൂറില്‍ ഇംഗ്ലീഷ് സ്ക്കൂള്‍ സ്ഥാപിച്ചതാര്?
സ്വാതി തിരുനാള്‍

1626. മൗര്യവംശം സ്ഥാപിച്ചത്
- ചന്ദ്രഗു പ്തമൗര്യൻ

1627. മൗര്യസാമാജ്യ തലസ്ഥാനം
- പാടലീപുത്രം

1628. മൗലാനാ ആസാദ് തുടർച്ചയായി എത്ര വർഷം കോൺഗ്രസ് പ്രസിഡന്റായിരുന്നു
- 6

1629. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നതാര്
- ഗവർണർ

1630. മണിബില്ലിനെക്കുറിച്ച് പ്രതിപാദി ക്കുന്നത്
- ആർട്ടിക്കിൾ 110
<Next><Chapters: 01,...5152535455565758>