G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-53)

1571. മാര്‍ത്താണ്ഡവര്‍മ്മയുമായുള്ള യുദ്ധത്തില്‍ കായംകുളം രാജാവിന്റെ സേനയ്ക്കു നേതൃത്വം നല്‍കിയത് ആര്?
എരുവയില്‍ അച്യുത വാര്യര്‍

1572. മാര്‍ത്താണ്ഡവര്‍മ്മയുടെ മുഖ്യമന്ത്രിയാരായിരുന്നു?
രാമയ്യന്‍ ദളവ

1573. മാര്‍ത്താണ്ഡവര്‍മ്മ തൃപ്പടിദാനം നടത്തിയത് എന്നയിരുന്നു?
1750 ജനുവരി 3

1574. ശ്രീ പത്മനാഭ ക്ഷേത്രത്തില്‍ മുറജപം, ഭദ്രദീപം എന്നിവ ആരംഭിച്ച തിരുവിതാംകൂര്‍ രാജാവ്:
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

1575. തിരുവിതാംകൂര്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1576. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
രാജാ കേശവദാസന്‍

1577. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആയിരുന്ന കേശവദാസന് രാജ എന്ന പദവി നല്കിയത് ആരായിരുന്നു?
മോര്‍ണിംഗ്ടണ്‍ പ്രഭു

1578. കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ രചിച്ച നാട്യശാസ്ത്ര കൃതി ഏത്?
ബാലരാമഭരതം

1579. തിരുവിതാംകൂറില്‍ ജന്മിത്വ ഭരണം അവസാനിപ്പിച്ച രാജാവ് ആരായിരുന്നു?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

1580. കിഴവന്‍ രാജാവ് എന്നറിയപ്പെടുന്ന തിരുവിതാംകൂര്‍ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1581. തിരുവിതാംകൂറിലെ ആദ്യ ദിവാന്‍ എന്നറിയപ്പെടുന്നത് ആരാണ്?
രാജാ കേശവദാസന്‍

1582. വേലുത്തമ്പി ദളവ ഏത് തിരുവിതാംകൂര്‍ രാജാവിന്റെ ദിവാനായിരുന്നു?
അവിട്ടം തിരുനാള്‍ ബാലരാമവര്‍മ്മ

1583. വേലുത്തമ്പി ദളവ ജനിച്ചതെവിടെ?
തലക്കുളം

1584. രാമപുരത്ത് വാര്യര്‍, കുഞ്ചന്‍ നമ്പ്യാര്‍ ഏത് തിരുവിതാംകൂര്‍ രാജാവിന്‍റെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ

1585. തിരുവനന്തപുരത്തെ ചാലകമ്പോളം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍

1586. വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയില്‍ ആണ്?
കന്യാകുമാരി ജില്ലയില്‍

1587. കൊല്ലത്ത് ഹജൂര്‍ കച്ചേരി ആരംഭിച്ച ദിവാന്‍ ആര്?
വേലുത്തമ്പി ദളവ

1588. ധര്‍മ്മരാജ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന തിരുവിതാംകൂര്‍ രാജാവ് ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1589. 1753 ല്‍ ഡച്ചുകാരുമായി മാവേലിക്കര ഉടമ്പടിയില്‍ ഏര്‍പ്പെട്ട തിരുവിതാംകൂര്‍ രാജാവ് ആര്?
മാര്‍ത്താണ്ഡവര്‍മ്മ

1590. ജനമദ്ധ്യേ നീതിന്യായങ്ങള്‍ നടപ്പാക്കാന്‍ സഞ്ചരിക്കുന്ന കോടതി ഏര്‍പ്പെടുത്തിയ തിരുവീതാംകൂര്‍ ഭരണധികാര്‍ ആര്?
വേലുത്തമ്പി ദളവ

1591. ആലപ്പുഴ പട്ടണം പണികഴിപ്പിച്ച ദിവാന്‍ ആര്?
രാജാ കേശവദാസന്‍

1592. വിഴിഞ്ഞം തുറമുഖം നവീകരിച്ച തിരുവിതാംകൂര്‍ ദിവാന്‍ ആര്?
ദിവാന്‍ ഉമ്മിണിത്തമ്പി

1593. തിരുവിതാംകൂറിന്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്:
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1594. 1789 ല്‍ ടിപ്പുവിന്റെ കേരള ആക്രമണകാലത്ത് തിരുവിതാംകൂര്‍ ഭരിച്ചിരുന്നത ആര്?
കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ

1595. തിരുവിതാംകൂറിന്റെ ചരിത്രത്തില്‍ വലിയ ദിവാന്‍ജി എന്നറിയപ്പെട്ടിരുന്നതാര്?
രാജാ കേശവദാസന്‍

1596. ഗ൦ഗയുടെ ഉൽഭവസ്ഥാനം
- ഗംഗോത്രി

1597. ഗംഗയുടെ പോഷകനദികളിൽ ഏ റ്റവും നീളം കൂടിയത്
യമുന

1598. കേരളത്തിൽ ഏറ്റവും കൂടുതൽ കാല൦ മന്ത്രിയായ വനിത
- കെ.ആർ. ഗൗരിയമ്മ

1599. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്
- തൃശ്ശൂർ

1600. കാളിദാസന്റെ ഏത് കൃതിയാണ് കേരളവുമായി ബന്ധപ്പെട്ട പരശുരാമ കഥ പ്രതിപാദിക്കുന്നത്
- രഘുവംശം
<Next><Chapters: 01,...505152535455565758>