G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-45)

1331. അമൃതസർ നഗരം സ്ഥാപിച്ചതാര് ?
1574-ൽ നാലാം സിഖ് ഗുരു ആയിരുന്ന ഗുരു രാംദാസ്

1332.സുവർണ ക്ഷേത്രം നിർമിച്ചത് ആര് ? അഞ്ചാമത്തെ ഗുരു ആയിരുന്ന ഗുരു അർജൻ ദേവ്

1333.അഞ്ച് നദികളുടെ നാട് എന്ന അർത്ഥത്തിലാണ് പഞ്ചാബ് അറിയപ്പെടുന്നത് അഞ്ചു നദികൾ ഏതെല്ലാം ?
സത്‌ലജ്,രവി,ബിയാസ്,ഝലം ,ചിനാബ്

1334.ഈ നദികളെല്ലാം ഏതു നദിയുടെ കൈവഴികളാണ് ?
സിന്ധു

1335.ഭക്രാനംഗൽ അണക്കെട്ട്‌ ഏതു നദിയിലാണ് സ്ഥിതിചെയ്യുന്നത് ?
സത്ലജ്

1336.പഴയകാല മലയാള ഗ്രന്ഥങ്ങളിൽ പഞ്ചനദം എന്നപേരിലറിയപ്പെട്ടിരുന്ന സ്ഥലം ?
പഞ്ചാബ്

1337.1947ൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന പഞ്ചാബിനെ വിഭജിച്ചതെങ്ങനെ ?
പടിഞ്ഞാറെ പഞ്ചാബ്, കിഴക്കേ പഞ്ചാബ്
(പടിഞ്ഞാറെ പഞ്ചാബ് പാകിസ്താന്റെ ഭാഗമായി മാറി.കിഴക്കേ പഞ്ചാബ് ഇന്ത്യയുടെയും.)

1338.സിക്കുമത സ്ഥാപകൻ ?
ഗുരു നാനാക്ക്

1339.ആരുടെ നേതൃത്വത്തിൽ ആണ് പഞ്ചാബിൽ സിഖ് സാമ്ര്യാജ്യം സ്ഥാപിച്ചത്?
രഞ്ജിത്ത് സിങ്

1340.മഹാരാജ രഞ്ജിത്ത് സിങ് മരണപ്പെട്ടതെന്ന് ?
1839 ൽ

1341. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?
ചെറുശ്ശേരി

1342. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
സാഹിത്യ ലോകം

1343. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ് .?
ഗദ്ദിക

1344. 'പൂതപ്പാട്ട്‌ ' ആരെഴുതിയതാണ്.?
ഇടശ്ശേരി ഗോവിന്ദൻ നായർ

1345. 'മൌഗ്ലി ' എന്ന കഥാപാത്രത്തിന്റെ സൃഷ്ട്ടാവ് .?
റുഡ്യാർഡ് കിപ്ലിംഗ്

1346. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്

1347. ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം.?
ആലം ആര

1348.'പാതിരാസൂര്യന്റെ നാട്ടിൽ' എന്ന യാത്രാ വിവരണം എഴുതിയതാരാണ്.?
എസ്. കെ.പൊറ്റക്കാട്

1349.പഥേർ പാഞ്ചാലി സംവിധാനം ചെയ്തത് ആരാണ്.?
സത്യാ ജിത്ത് റായ്

1350. കാതൽ മന്നൻ എന്നറിയപ്പെട്ട സിനിമാ നടന് ആരാണ്.?
ജെമിനി ഗണേശൻ

1351. കുഴിവെട്ടി മൂടുക വേദനകൾ..കുതികൊള്ക ശക്തിയിലേക്ക്‌ നമ്മൾ ..' - ആരുടെ വരികളാണ്.?
ഇടശ്ശേരി

1352. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്.?
നാലുകെട്ട്

1353.ഗാന്ധി സിനിമയിൽ ഗാന്ധിജിയുടെ വേഷമിട്ടത് ആരാണ്.?
ബെൻ കിംഗ്‌സലി

1354.'ബാലമുരളി ' എന്ന തൂലികാ നാമത്തിൽ ആദ്യകാലത്ത് രചനകൾ നടത്തിയിരുന്നത് ആരാണ്.?
ഒ.എൻ.വി കുറുപ്പ്

1355. ഒരു ഗാനത്തിന്റെ ആദ്യ ഖണ്ഡം അറിയപ്പെടുന്നത്.?
പല്ലവി

1356. സർദാർ പട്ടേൽ ഇന്റർ നാഷണൽ വിമാനത്താവളം എവിടെയാണ്
- അഹമ്മദാബാദ്

1357. ഇന്ത്യ സന്ദർശിച്ച ആദ്യത്തെ ചൈനീസ് സഞ്ചാരി
- ഫാഹിയാൻ

1358. ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത മൊണാസ്റ്ററി
- തവാങ്

1359. ഇന്ത്യയിലെ ഏറ്റവും വലിയ ഗുരു ദ്വാര
-സുവർണക്ഷേത്രം

1360. ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷന്റെ ആസ്ഥാനം
-വാഷിംഗ്ടൺ ഡി.സി.
<Next Page><Previous>
<Chapters: 01,...4041424344, 45, 4647>