G K QUESTIONS AND ANSWERS IN MALAYALAM
(CHAPTER-46)

1361. 'മൺസൂൺ വെഡിംഗ്' എന്ന ചിത്രം സംവിധാനം ചെയ്തത് ആരാണ്.?
മീരാ നായർ

1362. ' മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളീ നിങ്ങളെത്താൻ' - പ്രസിദ്ധമായ ഈ വരികൾ ആരെഴുതിയതാണ്.?
കുമാരനാശാൻ

1363. തമിഴ്നാട്ടിൽ 'ചോള മണ്ഡലം കലാഗ്രാമം' സ്ഥാപിച്ച ചിത്രകാരൻ .?
കെ.സി.എസ്.പണിക്കർ

1364. 'അമ്പല മണി ' ആരുടെ രചനയാണ്.?
സുഗതകുമാരി

1365. കേരള ഫോക് ലോർ അക്കാദമിയുടെ മുഖപത്രം ഏതാണ്.?
പൊലി

1366. കഥാപാത്രങ്ങള്ക്ക് പേരില്ലാത്ത മലയാള നോവൽ .?
മരണ സർട്ടിഫിക്കറ്റ്

1367. ദാർശനിക കവി എന്നറിയപ്പെട്ടത് ആരാണ്.?
ജി.ശങ്കരകുറുപ്പ്‌

1368. ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന നൃത്തരൂപം .?
കുച്ചിപ്പുടി

1369. 'ഓർമയുടെ തീരങ്ങളിൽ' ആരുടെ ആത്മകഥയാണ്.?
തകഴി ശിവശങ്കര പിളള

1370. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .?
തലയോട്

1371. ' എ മൈനസ് ബി ' - എന്ന കൃതിയുടെ കര്ത്താവ് .?
കോവിലൻ

1372. ' രാച്ചിയമ്മ ' എന്ന സുപ്രസിദ്ധ കഥ എഴുതിയത് ആരാണ്.?
ഉറൂബ്

1373. ' അറിവാണ് ശക്തി ' എന്ന് പറഞ്ഞതാരാണ്.?
ഫ്രാൻസിസ് ബെക്കൻ

1374. 'ചങ്ങമ്പുഴ , നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം' എന്ന ജീവ ചരിത്രം എഴുതിയത് ആരാണ്.?
എം.കെ.സാനു

1375. 'ഇന്ത്യന് പിക്കാസോ ' എന്നറിയപ്പെടുന്നത് ആരാണ്.?
എം.എഫ്. ഹുസൈൻ

1376. മഹാത്മാ ഗാന്ധിയുടെ ജീവിതത്തെ സ്വാധീനിച്ച കൃതി .?
അൺ ടു ദിസ്‌ ലാസ്റ്റ്

1377. ഋതുക്കളുടെ കവി എന്നറിയപ്പെട്ടത് ആരാണ്.?
ചെറുശ്ശേരി

1378. മൈ മ്യൂസിക്‌ മൈ ലൈഫ് ആരുടെ ആത്മകഥയാണ്.?
പണ്ഡിറ്റ്‌ രവിശങ്കർ

1379. ' കേരള വ്യാസൻ' ആരാണ്.?
കൊടുങ്ങല്ലൂർ കുഞ്ഞികുട്ടൻ തമ്പുരാൻ

1380. ചെറുകാടിന്റെ ആത്മകഥയുടെ പേരെന്താണ്.?
ജീവിതപ്പാത

1381. ഭരതനാട്യം ഉത്ഭവിച്ച നാട് .?
തമിഴ്നാട്

1382. 'സാൻഡൽവുഡ് ' എന്നറിയപ്പെടുന്നത് ഏതു ഭാഷയിലെ സിനിമാ വ്യവസായമാണ്‌.?
കന്നഡ

1383. ' കേരള സ്കോട്ട് ' എന്നറിയപ്പെട്ടത് ആരാണ്.?
സി.വി.രാമന്പിളള

1384. ഏവൻ നദിയിലെ രാജ ഹംസം എന്നറിയപ്പെടുന്ന വിശ്വ സാഹിത്യകാരന്.?
വില്യം ഷേക്സ്പിയർ

1385. ഭക്തി പ്രസ്ഥാനത്തിന്റെ പ്രയോക്താവ് ആരാണ്.?
എഴുത്തച്ചൻ

1386. രാഷ്ടപതി (പഥമ ഇ.എം.എസ് മന്ത്രിസഭയെ പിരിച്ചുവിട്ട തീയതി
- 1959 ജൂലൈ 31

1387. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസവും നേടിയെങ്കിലേ മനുഷ്യ പുരോഗതി സാധ്യമാവൂ എന്നു പറഞ്ഞ സാമുഹിക പരിഷ്കർത്താവ് - വ ക്കം മൗലവി

1388. കടലാസ് ആദ്യമായി ഉപയോഗിച്ച രാജ്യ൦
- ചൈന

1389. കടലിനടിയിലെ കൊടുമുടികൾ കൂടി കണക്കാക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി
- മൗനാകി

1390. സംഗീതജ്ഞനായിരുന്ന ഗുപ്തരാജാവ്
-സമുദ്രഗുപ്തൻ
<Next Page><Previous>
<Chapters: 01,...404142434445, 46, 47>