കേരള നവോത്ഥാനം - ചോദ്യോത്തരങ്ങൾ - 01

Renaissance in Kerala - Questions and Answers in Malayalam

കേരള നവോത്ഥാനവുമായി ബന്ധപ്പെട്ട ചോദ്യോത്തരങ്ങൾ പി.എസ്.സി. പരീക്ഷയിൽ സ്ഥിരമായി ചോദിക്കുന്നതാണ്.  പി.എസ്.സി. പ്രാഥമിക പരീക്ഷയുൾപ്പെടെ ഏത് പരീക്ഷയ്ക്കും പ്രധാനമായി ചോദിക്കുന്ന ചോദ്യോത്തരങ്ങൾ.

PSC 10th Level Examination Questions. 
പി.എസ്.സി.യുടെ ഏത് പരീക്ഷയെ നേരിടാനും ഈ വിവരങ്ങൾ നിങ്ങളെ സഹായിക്കും. കേരള നവോത്ഥാനം - ചോദ്യോത്തരങ്ങൾ

പി.എസ്.സി. പ്രാഥമിക പരീക്ഷാ സഹായി. 

1. ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?

വൈകുണ്ഠസ്വാമികൾ.

2. സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?
അയ്യങ്കാളി.

3. 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
ശ്രീ അയ്യങ്കാളി.

4. ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
ശ്രീ അയ്യങ്കാളി.

5. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
കല്ലുമാല സമരം.

6. എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
വില്ലുവണ്ടി സമരം.

7. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര്?
കൗമുദി ടീച്ചർ

8. “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
ശ്രീ നാരായണ ഗുരു.

9. കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ?
ശ്രീ നാരായണഗുരു.

10. മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
സഹോദരൻ അയ്യപ്പൻ.

11. നമ്പൂതിരി സമുദായത്തിലെ അവശതകൾ പരിഹരിക്കാൻ യോഗക്ഷേമ സഭയ്ക്ക് രൂപം കൊടുത്തത് ആര് ?
വി.ടി.ഭട്ടതിരിപ്പാട്.

12. യോഗക്ഷേമ സഭ സ്ഥാപിതമായത് ഏത് വർഷമാണ് ?
1908 ൽ.

13. വി.ടി.ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ 1931 ൽ തൃശൂരിൽ നിന്നും കാസർകോടുവരെ നടത്തിയ കാൽനട പ്രചരണ ജാഥ ഏത് പേരിൽ അറിയപ്പെടുന്നു?
യാചനയാത്ര.

14. “ ആത്മവിദ്യ സംഘം ”സ്ഥാപിച്ചതാരാണ്?
വാഗ്ഭടാനന്ദൻ.

15. ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ഏത് വർഷമാണ് ?
1920 ൽ.

16. പൊയ്കയിൽ യോഹന്നാന്റെ നേതൃത്വത്തിൽ സ്ഥാപിതമായ സംഘടന ഏത് ?
പ്രത്യക്ഷരക്ഷ ദൈവസഭ.

17. പ്രത്യക്ഷരക്ഷ ദൈവസഭയുടെ ആസ്ഥാനം എവിടെയാണ് ?
പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂർ.

18. കുമാരഗുരുദേവൻ ശ്രീമൂലം പ്രജാസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഏതൊക്കെ വർഷങ്ങളിലാണ് ?
1921,1931.

19. അയ്യൻ കാളി “ വില്ലുവണ്ടിയാത്ര” നടത്തിയ വർഷമേത് ?
1893.

20. 1913 ലെ “കൊച്ചിക്കായൽ സമ്മേളനം” സംഘടിപ്പിച്ചതാര് ?
പണ്ഡിറ്റ് കറുപ്പൻ.

21. വി.കെ ഗുരുക്കൾ ഏത് പേരിലാണ് കേരളനവോത്ഥാന ചരിത്രത്തിൽ അറിയപ്പെടുന്നത് ?
വാഗ്ഭടാനന്ദൻ.

22. ശ്രീമൂലം തിരുനാൾ മഹാരാജാവിന് “മലയാളി മെമ്മോറിയൽ ”സമർപ്പിക്കപ്പെട്ട വർഷം ?
1891.

23. ഭാരതത്തിന്റെ രാഷ്ട്രപതി “ഭാരത കേസരി” ബഹുമതി നൽകിയ കേരളീയ നവോത്ഥാന നായകൻ ?
മന്നത്ത് പത്മനാഭൻ.

24. അവർണ്ണസ്ത്രീകൾക്ക് വസ്ത്രധാരണത്തിനും സ്വർണാഭരണം അണിയുന്നതിനും ഉള്ള അവകാശത്തിനായ് സമരം നടത്തിയതാര് ?
ആറാട്ടുപുഴ വേലായുധപണിക്കർ.

25. “കേരളത്തിലെ മാഗ്നകാർട്ട” എന്നു വിശേഷിപ്പിക്കുന്ന സംഭവം ?
ക്ഷേത്രപ്രവേശന വിളംഭരം.

26. വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത് “വൈക്കം വീരാർ”എന്നറിയപ്പെട്ട തമിഴ്നാട്ടിലെ നേതാവാര് ?
ഇ.വി.രാമസ്വാമിനായ്ക്കർ.

27. നമ്പൂതിരി സമുദായത്തിന്റെ ഉന്നമനത്തിനായ് നിലവിൽ വന്ന സംഘടനയേത് ?
യോഗക്ഷേമസഭ.

28. “കല്ലുമാല സമര”ത്തിന്റെ നേതാവ് ആരായിരുന്നു ?
അയ്യങ്കാളി.

29. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ വോളണ്ടിയർ ക്യാപ്ടൻ ആരായിരുന്നു ?
എ.കെ.ഗോപാലൻ.

30. ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച ഭരണാധികാരി ?
ശ്രീചിത്രതിരുനാൾ ബാലരാമവർമ്മ.

31. സെർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മാതൃകയിൽ കേരളത്തിൽ ആരംഭി ച്ച സാമുദായിക സംഘടന ?
നായർ സർവ്വീസ് സൊസൈറ്റി.

32. ഏത് സമരത്തിന്റെ ഭാഗമായിരുന്നു സവർണജാഥ?
വൈക്കം സത്യാഗ്രഹം.

33. വേലചെയ്താൽ കൂലികിട്ടണം എന്ന മുദ്രാവാക്യം ആദ്യമായ് മുഴക്കിയ വ്യക്തി ?
വൈകുണ്ഠസ്വാമി.

34. ഏത് സംഘടനയുടെ മുദ്രാവാക്യമായിരുന്നു “നമ്പൂതിരിയെ മനുഷ്യനാക്കുക” എന്നത്?
യോഗക്ഷേമസഭ.

35. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ്കർത്താവ്‌ ?
വൈകുണ്ഠസ്വാമികൾ.

36. 1926 ൽ ആരുടെ നേതൃത്വത്തിലാണ് ശുചിന്ദ്രം ക്ഷേത്രത്തിലെ റോഡുകൾ അവർണക്ക് തുറന്ന് കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചത് ?
എം.ഇ.നായുഡുവും ഗാന്ധിരാമൻ പിള്ളയും.

37. തിരുവിതാംകൂറിലെ ക്ഷേത്രനിരത്തുകളിൽ അവർണർക്ക് സഞ്ചാര സ്വാതന്ത്രം അനുവദിച്ച വർഷം ?
1928 ൽ.

38. തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?
1930 ൽ.

39. 1696 ൽ പുലപ്പേടി ,മണ്ണാപ്പേടി എന്നീ ദുരാചാരങ്ങൾ നിർത്തലാക്കിയത് ആരാണ് ?
കോട്ടയം കേരള വർമ്മ.

40. 1696 ലെ തിരുവിതാംകോട് ശാസനത്തിന്റെ പ്രാധാന്യമെന്ത് ?
പുലപ്പേടി ,മണ്ണാപ്പേടി എന്നിവ നിർത്തലാക്കി.

41. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരാണ് ?
റാണി ഗൗരി ലക്ഷ്മിഭായ്.

42. ഏത് തിരുവിതാംകൂർ ഭരണാധികാരിയാണ്ൺ ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയത് ?
സ്വാതിതിരുനാൾ.

43. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായ “സവർണജാഥ ” നയിച്ചതാര് ?
മന്നത്ത് പത്മനാഭൻ.

44. സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ?
റാണി സേതുലക്ഷ്മിഭായെ.

45. തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും ജാതിപരിഗണന കൂടാതെ സമസ്ത ഹിന്ദുക്കൾക്കും ആയി തുറന്ന് കൊടുത്തത് ഏത് വർഷമാണ് ?
1928 ൽ.

46. വൈക്കം സത്യാഗ്രഹം എത്ര മാസം നീണ്ടുനിന്നു ?
ഇരുപത് മാസം.

47. ഗുരുവായൂർ സത്യാഗ്രഹത്തിന്റെ സമരപ്രചരണത്തിന്റെ ഭാഗമായ് കണ്ണൂരിൽ നിന്നും ഗുരുവായൂരിലേക്ക് ജാഥ നയിച്ചതാര് ?
എ.കെ.ഗോപാലൻ.

48. ഗുരുവായൂർ സത്യാഗ്രഹസമയത്ത് ക്ഷേത്രത്തിന്റെ ട്രസ്റ്റി ആരായിരുന്നു ?
കോഴിക്കോട് സാമൂതിരി.

49. ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചതെന്ന് ?
1931 നവംബർ 1.

50. ഗാന്ധിജിയുടെ നിർദേശപ്രകാരം കെ.കേളപ്പൻ ഉപവാസം അവസാനിച്ചതെന്ന് ?
1932 ഒക്ടോബർ 2.

51. ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തി യത് ?
ഗുരുവായൂർ ക്ഷേത്രം.

52. ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?
1936 നവംബർ 12.

53. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ?
തിരുവിതാംകൂർ.

54. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?
ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി. 55. കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?
1948 ഏപ്രിൽ.

56. മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത് വർഷമായിരുന്നു ?
1947.

57. കേരളത്തിലെ ക്ഷേത്രപ്രവേശന പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന താര്?
ടി.കെ.മാധവൻ.

58. ഭാരതത്തിന് സ്വാതന്ത്രം ലഭിച്ചശേഷം കേരളത്തിൽ നടന്ന അയിത്തോച്ചാടന സമരം ഏതാണ് ?
പാലിയം സത്യാഗ്രഹം.

59. പാലിയം സത്യാഗ്രഹം നടന്നത് ഏത് വർഷമാണ് ?
1947 ഡിസംബർ മുതൽ 1948 മാർച്ച് വരെ.

60. പാലിയം സത്യാഗ്രഹത്തിന്ന് വേദിയായ സ്ഥലം ഏത് ?
കൊച്ചിയിലെ ചേന്ദമംഗലം.

61. ആരാണ് 1947 ഡിസംബർ 4 ന് പാലിയം സത്യാഗ്രഹത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതാര് ?
സി.കേശവൻ.

62. പാലിയം സത്യാഗ്രത്തിന്റെ നൂറാം ദിവസം ജാഥ നയിച്ച ഏത് സമരസേനാനിയാണ് പോലീസ് മർദനത്തെ തുടർന്ന് രക്തസാക്ഷി ആയത് ?
എ.ജി.വേലായുധൻ.

63. വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത് ?
1924-25.

64. കൊച്ചി -കൊടുങ്ങലൂർ രാജകുടുംബാംഗങ്ങളും നമ്പൂതിരി കുടുംബങ്ങളും പങ്കെടുക്കുക വഴി ശ്രദ്ധേയമായിത്തീർന്ന അയിത്തോച്ചാടന സമരമേത് ?
പാലിയം സത്യാഗ്രഹം.

65. 1926 ലെ ശുചീന്ദ്രം സത്യാഗ്രഹത്തിന്ന് നേതൃത്വം നൽകിയ ഗാന്ധിയൻ നേതാവ് ആരായിരുന്നു ?
ഡോ.നായിഡു.

66. 1907 ൽ സാധുജനപരിപാലന യോഗം സ്ഥാപിച്ചത് ?
അയ്യങ്കാളി.

67. കേരളത്തിൽ മരുമക്കത്തായ സമ്പ്രദായം ഔപചാരികമായ് നിർത്തലാക്കി കൊണ്ട് കേരളനിയമസഭ ഹിന്ദുകൂട്ടുകുടുംബ നിറുത്തൽ നിയമം പാസാക്കിയ വർഷമേത് ?
1975 ൽ.

68. തെക്കൻ തിരുവിതാംകൂറിൽ മാറുമറയ്ക്കൽ സമരം ആരംഭിച്ച വർഷമേത് ?
1829 ൽ.

69. ചാന്നാർ സ്ത്രീകൾക്ക് മേൽ മുണ്ട് ധരിക്കാൻ അനുവാദം നൽകികൊണ്ട് ഉത്തരവ് പുറപ്പെടുവിച്ച വർഷമേത് ?
1859 ജൂലായ്.

70. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠനടത്തിയ വർഷമേത് ?
1888 ൽ.

71. 1913 ൽ ശ്രീനാരായണ ഗുരു അദ്വൈതാശ്രമം സ്ഥാപിച്ചത് എവിടെയാണ് ?
ആലുവ.

72. “ജാതി വേണ്ട,മതം വേണ്ട,ദൈവം വേണ്ട മനുഷ്യന് ”എന്നു പ്രഖ്യാപിച്ചതാര് ?
സഹോദരൻ അയ്യപ്പൻ.

73. ദക്ഷിണഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയതാര് ?
വൈകുണ്ഠസ്വാമികൾ.

74. ആരാണ് തിരുവിതാംകൂർ രാജഭരണത്തെ “അനന്തപുരത്തെ നീചന്റെ ഭരണം ”എന്നും ബ്രിട്ടീഷ് ഭരണത്തെ “വെൺനീചഭരണം”എന്നു വിളിച്ചത് ?
വൈകുണ്ഠസ്വാമികൾ.

75. കേരളത്തിലെ ആദ്യത്തെ സാമൂഹിക സംഘടനയായ് കരുതപ്പെടുന്ന “സമത്വസമാജം”1836 ൽസ്ഥാപിച്ചതാര് ?
വൈകുണ്ഠസ്വാമികൾ.

കേരള നവോത്‌ഥാന നായകർ: ചോദ്യോത്തരങ്ങൾ- ഇവിടെ ക്ലിക്കുക 
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here