QUESTION PAPER - 01
RESEARCH ASSISTANT -FOLKLORE-ARCHAEOLOGY
Question Code: 038/2018  
Date of Test: 01/03/2018   

21. മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവല്‍ :
(A) പറങ്ങോടി പരിണയം (B) ഘാതകവധം
(C) സുകുമാരി (D) പാറപ്പുറം
Answer: (A)

22. കുമാരനാശാന്റെ ജീവിതം വിഷയമാക്കി കെ. സുരേന്ദ്രന്‍ രചിച്ച നോവലേത്‌?
(A) കാട്ടുകുരങ്ങ്‌ (B) മരണം ദുര്‍ബ്ബലം
(C) ജ്വാല (D) മായ
Answer: (B)

23. മലയാളത്തിലെ ആദ്യത്തെ പ്രശ്ശനാടകമായി കണക്കാക്കുന്ന കൃതിയേത്‌?
(A) ഭഗ്നഭവനം (B) ബലാബലം
(C) കന്യക (D) നഷ്ടക്കച്ചവടം
Answer: (C)

24. പ്രതിനാടക (antiplay) മെന്നറിയപ്പെടുന്ന സി.ജെ.യുടെ നാടകം:
(A) ആമനുഷ്യന്‍ നീ തന്നെ (B) അവന്‍ വീണ്ടുംവരുന്നു
(C) വിഷവൃക്ഷം (D) 1128-ല്‍ ക്രൈം-27
Answer: (D)

25. പൂന്താനമെഴുതിയ മണിപ്രവാള കാവ്യമേത്‌?
(A) ഭാഷാകര്‍ണ്ണാമൃതം (B) അംബാസ്തവം
(C) ഘനസംഘം (D) ജ്ഞാനപ്പാന
Answer: (A)

26. ലീലാതിലകകാരന്‍ കൂന്തല്‍വാദത്തില്‍ എത്ര പക്ഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്‌?
(A) പതിനെട്ട്‌ (B) പന്ത്രണ്ട്‌
(C) പതിനാറ്‌ (D) പതിനാല്‌
Answer: (B)

27. സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ കൈകാര്യകര്‍ത്തൃത്വം ഏറ്റു നടത്തിയ ഭാഷയിലെ ആദ്യത്തെ മാസിക :
(A) ലക്ഷ്മീഭായി (B) മഹിള
(C) ശാരദ (D) മഹിളാരത്തം
Answer: (C)

28. കഥകളിയിലെ കല്ലുവഴിച്ചിട്ടയുടെ ആവിഷ്ക്കര്‍ത്താവ്‌ ആര്‌?
(A) കോട്ടയത്തു തമ്പുരാന്‍ (B) വെള്ളാട്ടു ചാത്തുപ്പണിക്കര്‍
(C) കലാമണ്ഡലം രാമന്‍കൂട്ടി നായര്‍ (D) ഇട്ടിരാരിച്ച മേനോന്‍
Answer: (D)

29. കേരളത്തിലെ ആദ്യത്തെ സാഹിത്യസമാജമേത്‌?
(A) കവിസമാജം (B) ഭാഷാപോഷിണി സഭ
(C) സാഹിത്യപരിഷത്ത്‌ (D) സാഹിത്യസംഘം
Answer: (A)

30. “ചരിത്രഗാഥ" ആരെഴുതിയ ചെറുകഥയാണ്‌?
(A) പട്ടത്തുവിള കരുണാകരന്‍ (B) എം. സുകുമാരന്‍
(C) സേതു (D) വി.കെ.എന്‍. 
Answer: (B)

31. ഭാരതീയ ഭാഷാഗോത്രങ്ങളെക്കുറിച്ചുള്ള ആദ്യത്തെ താരതമ്യപഠനം നടത്തിയതാര്‌?
(A) സര്‍ വില്യം ജോണ്‍സ്‌ (B) അര്‍ണോസ്‌ പാതിരി
(C) റോബര്‍ട്ട്‌ കാല്‍ഡ്വല്‍ (D) ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ട്‌
Answer: (C)

32. കലയുടെ മാഹാത്മ്യം തന്നെ അനുകരണമാണെന്നുവാദിച്ച യവനചിന്തകനാര്‌?
(A) പ്ലേറ്റോ (B) സോക്രട്ടീസ്‌
(C) സോഫോക്സിസ്‌ (D) അരിസ്റ്റോട്ടില്‍
Answer: (D)

33. പരരസ്ത്യ-പാശ്ചാത്യ സാഹിത്യ ചിന്താസമന്വയമായി മുണ്ടശ്ശേരി എഴുതിയ ഗ്രന്ഥമേത്‌?
(A) കാവ്യപീഠിക (B) മാറ്റൊലി
(C) രൂപഭ്ര്രത (D) നാടകാന്തം കവിത്വം
Answer: (A)

34. വള്ളത്തോള്‍ എഴുതിയ വിമര്‍ശനഗ്രന്ഥത്തിന്റെ പേരെന്ത്‌?
(A) ഗ്രന്ഥവിചാരം (B) ഗ്രന്ഥവിഹാരം
(C) ഗ്രന്ഥലോകം (D) ഗ്രന്ഥമഹാത്മ്യം
Answer: (B)

35. ശാകുന്തളത്തിന്റെ മലയാളഗദ്യപരിഭാഷ തയ്യാറാക്കിയതാര്‌?
(A) ഏ.ആര്‍. രാജരാജവര്‍മ്മ (B) കുഞ്ഞിക്കുട്ടന്‍ തമ്പുരാൻ 
(C) ആയില്യം തിരുനാള്‍ (D) കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍
Answer: (C)
36. മറിയാമ്മ നാടകത്തിന്റെ കര്‍ത്താവാര്‌?
(A) കണ്ടത്തില്‍ വര്‍ഗ്ഗീസ്‌ മാപ്പിള (B) ചിത്രമെഴുത്ത്‌ കെ.എം. വര്‍ഗ്ഗീസ്‌
(C) വി.എസ്‌. ആന്‍ഡ്രൂസ്‌ (D) കൊച്ചീപ്പന്‍ തരകന്‍
Answer: (D)

37. സി.എല്‍. ആന്റണി എഴുതിയ വ്യാകരണഗ്രന്ഥമേത്‌?
(A) കേരളപാണിനീയംഭാഷ്യം (B) കേരളഭാഷാ വ്യാകരണം
(C) കേരളപാണിനീയ വിമര്‍ശനം (D) കേരളഭാഷാവിജ്ഞാനീയം
Answer: (A)

38. സി.എസ്‌. സുബ്രഹ്മണ്യം പോറ്റിയെഴുതിയ നോവലേത്‌?
(A) അക്ബര്‍ (B) ചനമ്പകമാല
(C) കളിത്തോഴി (D) ദേവലോകം
Answer: (B)

39. മലയാളത്തിലെ ആദ്യത്തെ അപസര്‍പ്പക നോവലേത്‌?
(A) ഏഴാംമുദ്ര (B) ദിഷ്ടദംഷ്ട്രം
(C) ഭാസ്‌ക്കരമേനോന്‍ (D) തലയോട്‌
Answer: (C)

40. അയ്യപ്പപ്പണിക്കരുടെ “കുരുക്ഷേത്രം” പ്രസിദ്ധീകരിച്ച വര്‍ഷം :
(A) 1969 (B)1960
(C) 1967 (D) 1962 
Answer: (D)

41. ഗതി ചേര്‍ന്ന വിഭക്തിയ്ക്കു പറയുന്ന പേരെന്ത്‌?
(A) മിശ്രവിഭക്തി (B) സംബന്ധികാവിഭക്തി
(C) മാര്‍ഗവിഭക്തി (D) പ്രതിഗ്രാഹികവിഭക്തി
Answer: (A)

42. മലയാളഭാഷയെക്കുറിച്ച്‌ മലയാളിയെഴുതിയ ആദ്യത്തെ വ്യാകരണഗ്രന്ഥമേത്‌?
(A) കേരളപാണിനീയം (B) മലയാഴ്മയുടെവ്യാകരണം
(C) കേരളകൌരമുദി (D) മലയാളഭാഷാ വ്യാകരണം
Answer: (B)

43. “ആറാംതിരുമുറിവ്‌” എന്നത്‌ ഏതു തരം തദ്ധിതമാണ്‌?
(A) തന്മാത്രാ തദ്ധിതം (B) നാമനിര്‍മ്മായി തദ്ധിതം
(C) പൂരണി തദ്ധിതം (D) തദ്യത്തദ്ധിതം
Answer: (C)

44. നാട്യശാസ്ത്രത്തിന്റെ മറ്റൊരു പേരെന്ത്‌?
(A) ഭാരതകീര്‍ത്തി (B) വ്യക്തിവിവേകം
(C) അഭിനവഭാരതി (D) ഷഡ്സാഹസ്രി 
Answer: (D)

45. സന്ദേശകാവ്യങ്ങളിലുപയോഗിക്കുന്ന വൃത്തത്തിന്റെ പേരെന്ത്‌?
(A) മന്ദാക്രാന്ത (B) വിയോഗിനി
(C) മല്ലിക (D) പ്രഹര്‍ഷിണി
Answer: (A)

46. താഴെക്കാണുന്നവയില്‍ “അധികാക്ഷര'മേത്‌?
(A) ഹ (B) ഴ 
(C) ്ധ  (D) ണ
Answer: (B)

47. ഇന്‍ഡ്യന്‍ ലിപികളുടെ മൂലലിപിയായി കരുതുന്ന ലിപിയേത്‌?
(A) വട്ടെഴുത്ത്‌ (B) കോലെഴുത്ത്‌
(C) ബ്രാഹ്മി (D) ഗ്രന്ഥാക്ഷരം
Answer: (C)

48. ഉദയംപേരൂര്‍ സുന്നഹദോസ്‌ നടന്ന വര്‍ഷം :
(A) 1498 (B) 1665
(C) 1560 (D) 1599
Answer: (D)

49. അകനാനൂറ്‌ എന്ന സംഘകാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയമേത്‌?
(A) പ്രണയം (B) യുദ്ധം
(C) നീതി (D) തത്വചിന്ത
Answer: (A)

50. അപനിര്‍മ്മാണത്തിന്റെ ആചാര്യനായി കരുതുന്ന ഫ്രഞ്ച്‌ ദാര്‍ശനികനാര്‌?
(A) ആന്റോണിയോ ഗ്രാംഷി (B) ഴാക്‌ ദെരിദ
(C) ഫ്രെഡറിക്‌ ജയിംസണ്‍ (D) വാള്‍ട്ടര്‍ ബഞ്ചമിന്‍ 
Answer: (B)

51. കേരളപാണിനീയത്തിന്റെ ഒന്നാംപതിപ്പ്‌ പുറത്തിറങ്ങിയ വര്‍ഷം :
(A) 1890 (B) 1896
(C) 1895 (D) 1898
Answer: (C)

52. “അപാരേ കാവ്യസംസാരേ കവിരേവപ്രജാപതി” - ആരുടെ വാക്കുകള്‍?
(A) മമ്മടന്‍ (B) ഭാമഹന്‍
(C) രുദ്രടന്‍ (D) ആനന്ദവര്‍ദ്ധനന്‍
Answer: (D)

53. കുമാരനാശാനെ 'ദിവ്യകോകിലം" എന്നു വിളിച്ചതാര്‌?
(A) ഡോ. എം. ലീലാവതി (B) മുണ്ടശ്ശേരി
(C) പ്രൊഫ. എം. പി. പണിക്കര്‍ (D) എം.എന്‍. വിജയന്‍
Answer: (A)

54. “ആല്‍ഫ എന്ന നോവല്‍ എഴുതിയതാര്‌?
(A) സുഭാഷ്‌ ചന്ദ്രന്‍ (B) ടി.ഡി. രാമകൃഷ്ണന്‍
(C) ബന്യാമിന്‍ (D) കെ.ആര്‍. മീര
Answer: (B)

55. 'മൂലാനുസാരിത്വവാദം' എന്ന വിവര്‍ത്തനസിദ്ധാന്തം ആവിഷ്ക്കരിച്ചതാര?
(A) മാത്യു ആര്‍ണോള്‍ഡ്‌ (B) വില്യം ജോണ്‍സ്‌
(C) ന്യൂമാന്‍ (D) സി.പി. മറെ
Answer: (C)

56. “വെള്ളായിയപ്പന്‍” ഏതു കഥയിലെ കഥാപാത്രമാണ്‌?
(A) കാറ്റു പറഞ്ഞ കഥ (B) പാറകള്‍
(C) അരിമ്പാറ (D) കടല്‍ത്തീരത്ത്‌
Answer: (D)

57. 'Perumals of Kerala' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവാര്‌?
(A) ഡോ. എം.ജി.എസ്‌. നാരായണന്‍ (B) ഡോ. രാജന്‍ ഗുരുക്കള്‍
(C) ഡോ. എം.ആര്‍. രാഘവ വാരിയര്‍ (D) ഡോ. കെ.എന്‍. ഗണേശ്‌
Answer: (A)

58. “ഏറ്റുപറച്ചില്‍” രീതിയിലുള്ള ആത്മകഥ എന്നുവിശേഷിപ്പിക്കുന്ന കൃതി :
(A) അരങ്ങു കാണാത്ത നടന്‍ (B) കവിയുടെ കാൽപാടുകള്‍
(C) സോപാനം (D) കണ്ണീരും കിനാവും
Answer: (B)

59. കാല്പനികതയുടെതത്വദര്‍ശനത്തെ ആവിഷ്ക്കരിച്ച ആദ്യ കൃതിയേത്‌?
(A) ലിറിക്കല്‍ ബാലഡ്‌സ്‌ (B) ബയോഗ്രാഫിയ ലിറ്ററേറിയ
(C) കണ്‍ഫെഷന്‍സ്‌ (D) മിറര്‍ ആന്റ്‌ ലാംപ്‌
Answer: (C)

60. “ഭാഷാഭൂഷണ” രചനയില്‍ ഏ.ആര്‍. മാതൃകയാക്കിയ ആചാര്യനാര്‌?
(A) ഭാമഹന്‍ (B) ഭട്ടലൊല്ലടന്‍
(C) മമ്മടന്‍ (D) രുദ്രടന്‍
Answer: (D)

ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 


YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here