PSC QUESTION PAPER - 18

KAS OFFICER (JUNIOR TIME SCALE) TRAINEE-KERALA ADMINISTRATIVE SERVICE Paper -II 
Question Code: 016/2020
Date of Test: 22.02.2020

71. ശരിയായ പദമേത്‌ ?
(A) പ്രഭുത്ത്വം
(B) സ്ത്രീത്ത്വം
(C) മഹത്ത്വം
(D) മനുഷ്യത്ത്വം
ഉത്തരം: (C)

72. ദീനന്റെ ഭാവം - ഒറ്റപ്പദമെഴുതുക.
(A) ദൈന്യത
(B) ദീനം
(C) ദയ
(D) ദൈന്യം
ഉത്തരം: (D)

73. “കലപ്പ' യ്ക്ക്‌ പര്യായമല്ലാത്തത്‌ ഏത്‌ ?
(A) സീരം
(B) ഹലം
(C) കുണ്ഡം
(D) ലാംഗലം
ഉത്തരം: (C)

74. വിപരീതപദമെഴുതുക - “അണിമ"
(A) ലഘിമ
(B) ഗരിമ
(C) ലഘുമ
(D) തനിമ
ഉത്തരം: (B)

75. “കാക്ക” എന്നര്‍ത്ഥം വരുന്ന പദമേത്‌ ?
(A) പിപീലിക
(B) നീല
(C) ഉന്ദുരു
(D) പരഭ്യത്ത്‌
ഉത്തരം: (D)

76. 'ഒറ്റുകാരന്‍' എന്നര്‍ത്ഥമുള്ള ശൈലി:
(A) അസുരവിത്ത്‌
(B) അഷ്ടാവക്രന്‍ 
(C) അഞ്ചാംപത്തി 
(D) അന്തകന്‍
ഉത്തരം: (C)

77. ബാഹ്യാലങ്കാരത്തിന്റെ ആവശ്യകത ധ്യനിപ്പിക്കുന്ന പഴഞ്ചൊല്ല്‌ കണ്ടെത്തുക.
(A) കുയിലിന്‌ സൗന്ദര്യം സ്വരം
(B) പല്ലൊത്താല്‍ പകുതിയൊത്തു
(C) സ്വര്‍ണമായാലും വര്‍ണം വേണം
(D) ചത്തുകിടക്കിലും ചമഞ്ഞുകിടക്കണം
ഉത്തരം: (D)

78. ‘Makeshift’‌ ന്‌ തുല്യമായ പ്രയോഗമേത്‌ ?
(A) മുട്ടുശാന്തി
(B) മുതലക്കണ്ണീര്‍
(C) മുടന്തന്‍ ന്യായം
(D) മനപ്പായസം
ഉത്തരം: (A)

79. ‘Flash in the pan’ ന് - ഉചിതമായ മലയാള ശൈലി കണ്ടെത്തുക.
(A) നഖശിഖാന്തം 
(B) ആരംഭശൂരത്വം 
(C) കരിതേയ്ക്കുക 
(D) കളമൊരുക്കുക
ഉത്തരം: (B)

നിര്‍ദ്ദേശങ്ങള്‍ : (ചോദ്യം നമ്പര്‍ 80 മുതല്‍ 81 വരെ) ചേര്‍ത്തെഴുതുക.
80. ശരത്‌ - ചന്ദ്രന്‍
(A) ശരത്ത്ചന്ദ്രന്‍ 
(B) ശരത്ശ്ചന്ദ്രന്‍
(C) ശരച്ചന്ദ്ര൯
(D) ശരത്ച്ചന്ദ്രന്‍
ഉത്തരം: (C)

81. സമ്പത്‌ - ലബ്ധി
(A) സമ്പല്ലബ്ധി
(B) സമ്പത്‌ലബ്ധി 
(C) സമ്പദ്‌ലബ്ധി 
(D) സമ്പലബ്ധി
ഉത്തരം: (C)

നിര്‍ദ്ദേശങ്ങള്‍ : (ചോദ്യം നമ്പര്‍ 82 മുതല്‍ 83 വരെ) പിരിച്ചെഴുതുക.
82. കുരുത്തോല
(A) കുരുന്ന്‌ + ഓല
(B) കുരുന്ത്‌ + ഓല
(C) കുരുത്ത + ഓല
(D) കുരുത്തു + ഓല
ഉത്തരം: (A)

83. വീണീടിനാളാകുലാല്‍
(A) വീണീടിനാല്‍ + ആകുലാല്‍
(B) വീണീടിനാല്‍ + അനാകുലാല്‍
(C) വീണീടിനാള്‍ + ആകുലാല്‍
(D) വീണീടിനാള്‍ + അനാകുലാല്‍
ഉത്തരം: (C)

84. അലിംഗ ബഹുവചനരൂപമേത്‌?
(A) സ്വാമികള്‍
(B) വധുക്കള്‍
(C) മരങ്ങള്‍
(D) ജനങ്ങള്‍
ഉത്തരം: (D)

85. പഴഞ്ചൊല്ലേത്‌ ?
(A) ഉരുളയ്ക്കുപ്പേരി
(B) തേടിയവള്ളി കാലില്‍ ചുറ്റി
(C) കയ്യാലപ്പുറത്തെ തേങ്ങ
(D) പമ്പകടക്കുക
ഉത്തരം: (B)

നിര്‍ദ്ദേശങ്ങള്‍ : (ചോദ്യം നമ്പര്‍ 86 മുതല്‍ 87 വരെ) എതിര്‍ലിംഗം കണ്ടെത്തുക.
86. ശ്രോതാവ്‌
(A) ശ്രോതി
(B) ശ്രോത
(C) ശ്രോത്രി
(D) ശ്രോതിനി
ഉത്തരം: (C)
87. ഏകാകിനി
(A) ഏകന്‍
(B) ഏകകന്‍
(C) ഏകാകന്‍
(D) ഏകാകി
ഉത്തരം: (D)

88. “മഴ പെയ്തെങ്കിലും ഉഷ്ണം ശമിച്ചില്ല” - ഈ വാക്യത്തിലെ ഘടകമേത്‌ ?
(A) പെയ്തു 
(B) പെയ്തെങ്കിലും
(C) എങ്കിലും
(D) ശമിച്ചില്ല
ഉത്തരം: (C)

89. വികലമായ പ്രയോഗമേത്‌ ?
(A) താപസ്വി
(B) തപസ്വി 
(C) തപസ്വിനി
(D) താപസി
ഉത്തരം: (A)

90. തന്നിരിക്കുന്ന വാക്യത്തില്‍ തെറ്റായ ഭാഗമേത്‌ ?
ഈ മഹാനായ കലാകാരന്റെ / സര്‍ഗസൃഷ്ടിപരമായ /
                   A                                      B
ശേഷിയെക്കുറിച്ചു ചിന്തിക്കുമ്പോള്‍ / അത്ഭുതം തോന്നും.
                   C                                         D
ഉത്തരം: (B)

91. ശരിയായ വാക്യപ്രയോഗം കണ്ടെത്തുക.
(A) പത്തഞ്ഞൂറ്‌ വര്‍ഷത്തോളം പഴക്കമുണ്ട്‌.
(B) അതിനേക്കാള്‍ കവിഞ്ഞ മെച്ചമൊന്നും ഇതിനില്ല.
(C) ഏകാധിപത്യത്തെ തീര്‍ച്ചയായും എതിര്‍ക്കുക തന്നെ വേണം.
(D) ഞാന്‍ ചോദിക്കുന്നതിനുമാത്രം ഉത്തരം പറഞ്ഞാല്‍ മതി.
ഉത്തരം: (D)

92. 'I am afraid I can’t help you’- ശരിയായ മലയാള പരിഭാഷയേത്‌ ?
(A) എനിക്ക്‌ നിങ്ങളെ സഹായിക്കുവാന്‍ കഴിയില്ല.
(B) എനിക്ക്‌ നിങ്ങളെ സഹായിക്കുവാന്‍ കഴിയുമെന്ന്‌ തോന്നുന്നില്ല.
(C) എനിക്ക്‌ നിങ്ങളെ സഹായിക്കുവാന്‍ കഴിയും.
(D) എനിക്ക്‌ നിങ്ങളെ സഹായിക്കുവാന്‍ കഴിയില്ലെന്ന്‌ ഭയപ്പെടുന്നു.
ഉത്തരം: (B)

93. “ഈ നിവേദനം തുടര്‍നടപടികള്‍ക്കായി സമര്‍പ്പിക്കുന്നു” - ശരിയായ ഇംഗ്ലീഷ്‌
പരിഭാഷയേത്‌ ?
(A) I recommend this memorandum for better action.
(B) I forward this request for further action.
(C) I submit this memorandum for further action.
(D) I submit this memorandum for immediate action.
ഉത്തരം: (C)

94. താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗത്തിന്റെ ശരിയായ സംഗ്രഹമേത്‌ ?
“എങ്ങനെയാണ്‌നമുക്ക്‌ അന്യരില്‍ നിന്ന്‌ മര്യാദയോടെയുള്ള പെരുമാറ്റം ലഭിക്കുമെന്ന്‌
ഉറപ്പുവരുത്തുക'” - ശിഷ്യന്‍ ചോദിച്ചു.
'“അതിന്‌ ഒരു വഴിയുണ്ട്‌, ഞാന്‍ പറയാം. നമ്മള്‍ അന്യരോട്‌ മര്യാദയോടെ പെരുമാറിയാല്‍ അവര്‍ നമ്മളോടും അങ്ങനെ തന്നെ പെരുമാറും എന്നതില്‍ സംശയമില്ല.'' ഗുരു വിശദീകരിച്ചു.
(A) "അന്യരോടുമര്യാദ കാട്ടുന്നവരോട്‌ മറ്റുള്ളവരും മര്യാദകാട്ടും" എന്ന്‌ ശിഷ്യന്‍ ഗുരുവിനെ ഉപദേശിച്ചു.
(B) “അന്യരോടു അപമര്യാദ കാട്ടുന്നവരോട്‌ മറ്റുള്ളവരും അപമര്യാദകാട്ടും"” എന്ന്‌ ഗുരു ശിഷ്യനെ ഉപദേശിച്ചു.
(C) “അന്യരോടു അപമര്യാദ കാട്ടുന്നവരോട്‌ മറ്റുള്ളവരും അപമര്യാദ കാട്ടുമെന്ന്‌ " ശിഷ്യന്‍ ഗുരുവിനെ ഉപദേശിച്ചു.
(D) “അന്യരോട്‌ മര്യാദ കാട്ടുന്നവരോട്‌ മറ്റുള്ളവരും മര്യാദകാട്ടും"” എന്ന്‌ ഗുരു ശിഷ്യനെ ഉപദേശിച്ചു.
ഉത്തരം: (D)

95. എനിക്ക്‌ ആ വിളക്ക്‌ വേണം. അടിവരയിട്ട വാക്ക്‌ ഈന്നല്‍ കൊടുക്കുന്നത്‌
ഏതര്‍ത്ഥത്തിനാണ്‌?
(A) മറ്റുള്ളവരുടെ ആഗ്രഹം എന്തായാലും കൊള്ളാം, എന്റെ ആഗ്രഹം ഇതാണ്‌.
(B) മറ്റുള്ളവര്‍ മറ്റുചില വിളക്കുകള്‍ ആഗ്രഹിക്കുന്നു, എനിക്ക്‌ ആ വിളക്കു തന്നെ കിട്ടണം.
(C) വേണ്ടെന്ന്‌ വയ്ക്കാനാവില്ല, കൂടിയെ തീരൂ.
(D) മറ്റുള്ളവര്‍ക്ക്‌ ഇഷ്ടപ്പെട്ടത്‌ വേറെ ചിലതാണ്‌. എനിക്കാകട്ടെ വിളക്കാണ്‌ വേണ്ടത്‌.
ഉത്തരം: (C)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 

മറ്റ് പ്രധാന പഠന സഹായികൾ  
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here