PSC QUESTION PAPER - 19

KAS Officer in Kerala Administrative Service (Supplementary exam for Gazetted teaching staff in Education Department) (PAPER-II) 
Question Code: 066/2020
Date of Test: 29.12.2020

71. താഴെ കൊടുത്തിരിക്കുന്നതില്‍ ശരിയായ രൂപമേത്‌ ?
A) പിഷ്ടപേഷണം 
B) പിഷ്ഠപേക്ഷണം 
C) പിഷ്ടപേക്ഷണം 
D) പിഷ്ഠപേഷണം
ഉത്തരം: (A)

72. 'ഏരകപ്പുല്ലു നടുക' എന്ന ശൈലി ഏത്‌ അര്‍ത്ഥത്തിലാണ്‌ ഉപയോഗിക്കുന്നത്‌ ?
A) അശുദ്ധി നീക്കുക 
B) തെറ്റുസമ്മതിക്കുക
C) കലഹമുണ്ടാക്കുക 
D) അഭിപ്രായസ്ഥിരതയില്ലാതിരിക്കുക
ഉത്തരം: (C)

73. രാക്ഷസന്‍ എന്ന വാക്കിന്റെ പര്യായമായി വരുന്നതേത്‌ ?
A) ഭൂസുരന്‍ 
B) അരക്കന്‍ 
C) ദണ്ഡധരന്‍ 
D) ഇനന്‍
ഉത്തരം: (B)

74. ശരിയായ വാക്യം/ വാക്യങ്ങള്‍ ഏത്‌ ?
i. പത്തോളം സ്ഥാപനങ്ങള്‍ ഇവരുടേതായുണ്ട്‌.
ii. ഏതാണ്ട്‌ പത്തോളം സ്ഥാപനങ്ങള്‍ ഇവരുടേതായുണ്ട്‌.
iii. ഏതാണ്ട്‌ പത്ത്‌ സ്ഥാപനങ്ങള്‍ ഇവരുടേതായുണ്ട്‌.
A) (i) and (ii) 
B) (ii) and (iii) 
C) (i) and (iii) 
D) (i) മാത്രം
ഉത്തരം: (C)

75. ഗജതുരഗങ്ങള്‍ എന്ന പദത്തെ എങ്ങനെ വിപുലീകരിക്കാം ?
A) ഗജമാകുന്ന തുരഗം 
B) തുരഗമാകുന്ന ഗജം
C) ഗജവും തുരഗവും 
D) ഗജം എന്ന തുരഗം
ഉത്തരം: (C)

76. ആദേശസസന്ധിയ്ക്ക്‌ ഉദാഹരണമായി വരുന്നതേത്‌ ?
A) വെണ്മ 
B) മുട്ടക്കട 
C) തിരുവോണം 
D) കാറ്റില്ല
ഉത്തരം: (A)

77. Marine Belt എന്നതിന്റെ ഉചിതമായ മലയാള പരിഭാഷ ?
A) സമുദ്രമധ്യം 
B) സമുദ്രാന്തരീക്ഷം 
C) സമുദ്രോപരിതലം 
D) സമുദ്രപ്രാന്തം
ഉത്തരം: (D)

78. 'വിരക്തി' എന്ന വാക്കിന്റെ വിപരീത പദമേത്‌ ?
A) പ്രസിദ്ധി 
B) വിഭക്തി 
C) ആസക്തി 
D) വിമുക്തി
ഉത്തരം: (C)

79. 'കഴുതക്കാമം കരഞ്ഞുതീര്‍ക്കും' എന്ന പഴഞ്ചൊല്ലിന്റെ അര്‍ഥമായി വരുന്നതേത്‌ ?
A) വാക്‌സാമര്‍ത്ഥ്യമില്ലെങ്കില്‍ നശിച്ചുപോകും
B) വീണ്ടുവിചാരമില്ലാത്ത സംഭാഷണം ശരിയല്ല
C) ലക്ഷ്യം തെറ്റിപ്പോയാല്‍ കുഴപ്പമാണ്‌
D) പ്രവൃത്തികൊണ്ടു സാധിക്കാത്തത്‌ പറഞ്ഞു തീര്‍ക്കുന്നു
ഉത്തരം: (D)

80. 'സംശയമില്ലാത്തവണ്ണം' എന്നര്‍ത്ഥം വരുന്ന വാക്കിന്റെ ശരിയായ രൂപമേത്‌ ?
A) അസന്നിഗ്ധം 
B) അസന്നിഗ്ദ്ധം 
C) അസന്ദിഗ്ദ്ധം 
D) അസന്ദിഗ്ധം
ഉത്തരം: (C)

81. കൃപണന്‍ എന്നതിന്റെ വിപരീതശബ്ദമേത്‌ ?
A) പണ്ഡിതന്‍ 
B) ഉദാരന്‍ 
C) ജ്യേഷ്ഠന്‍ 
D) ഗൃഹസ്ഥന്‍
ഉത്തരം: (B)

82. ശരിയായ രൂപം കണ്ടെത്തിയെഴുതുക.
A) നളന്ദ 
B) നാളന്ദ 
C) നളന്ത 
D) നളന്ധ
ഉത്തരം: (A)
83. "ധനാശി പാടുക" എന്ന ശൈലികൊണ്ടര്‍ത്ഥമാക്കുന്നതെന്ത്‌ ?
A) അവസാനിപ്പിക്കുക 
B) നശിക്കുക 
C) കുഴപ്പത്തിലാവുക 
D) ആരംഭിക്കുക
ഉത്തരം: (A)

84. പൂമൊട്ട്‌ എന്നര്‍ത്ഥം വരുന്ന പദമേത്‌ ?
A) കലവി 
B) കല്യം 
C) കല്ലകം 
D) കലിക
ഉത്തരം: (D)

85. Transistory measures എന്നതിന്റെ ശരിയായ വിവര്‍ത്തനം ?
A) ഹ്രസ്വകാലയളവുകള്‍
B) ഇടക്കാലനടപടികള്‍
C) ഇടക്കാലയളവുകള്‍
D) ഇടക്കാലരീതികള്‍
ഉത്തരം: (B)

86. ചേര്‍ത്തെഴുതുക.
നല്‌ + നിലം =
A) നന്നിലം
B) നല്‍നിലം
C) നല്ലിലം
D) നല്‍ന്നിലം
ഉത്തരം: (A)

87. 'എളിയ നിലത്തേ നീരാടൂ' എന്ന ചൊല്ലിനു സമാനമായ പഴഞ്ചൊല്ല്‌ കണ്ടെത്തുക.
A) തൊട്ടിലാട്ടുന്ന കൈ പട്ടണത്തെ ഭരിക്കും
B) തങ്കസൂചി തറച്ചാലും വേദനിക്കും
C) കറുകപ്പുല്ലിനു കാറ്റു പിടിക്കുകയില്ല
D) കടുകുചിന്നിയാല്‍ കലഹം
ഉത്തരം: (X)

88. “കാണാനുള്ള ആഗ്രഹം' എന്നതിനുള്ള ഒറ്റപ്പദമേത്‌ ?
A) പിപാസ
B) ദിദൃക്ഷ
C) ദര്‍ശനം
D) ജിജ്ഞാസ
ഉത്തരം: (B)

89. ശ്രോതാവ്‌ എന്നതിന്റെ എതിര്‍ലിംഗമേത്‌ ?
A) ശ്രോതി
B) ശ്രോതസ്പി
C) ശ്രോതസ്വിനി
D) ശ്രോതാത്രി
ഉത്തരം: (X)

90. തെറ്റുകള്‍ ചെയ്യുവര്‍ അതില്‍ നിന്നു പെട്ടെന്നു മാനസാന്തരപ്പെടുന്നതിനെ
സാധൂകരിക്കുന്ന ന്യായമേത്‌ ?
A) അരുന്ധതീദര്‍ശനന്യായം
B) ഗഡ്ഡരികാപ്രവാഹന്യായം
C) ഗുഡജിഹ്വികാന്യായം
D) പിംഗളന്യായം
ഉത്തരം: (D)

91. കത്തുകളില്‍ അയയ്ക്കുന്നയാളിന്റെ (From) സംബോധനയായി ചേര്‍ക്കുന്ന നാമത്തിന്റെ ശരിയായ രൂപമേത്‌ ?
A) പ്രേഷകന്‍
B) പ്രേഷിതന്‍
C) പ്രേക്ഷകന്‍
D) പ്രേക്ഷിതന്‍
ഉത്തരം: (A)

92. തരംപോലെ രണ്ടുവശത്തും ചേരുന്ന ആളുകളെ വിശേഷിപ്പിക്കാനുപയോഗിക്കുന്ന ശൈലിയേത്‌ ?
A) കൌടില്യനീതി
B) കായംകുളംവാള്‍ 
C) കുഞ്ചിരാമന്‍
D) തുറുപ്പ്ചീട്ട്‌
ഉത്തരം: (B)

93. തെറ്റുള്ള വാക്യം കണ്ടെത്തുക.
A) മഴ നനഞ്ഞ കുട്ടികള്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന്‌ മാനേജര്‍ നിര്‍ദ്ദേശിച്ചു
B) മഴ നനഞ്ഞ കൂട്ടികള്‍ മാനേജര്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചു
C) സ്റ്റേജിന്റെ ഇടതു ഭാഗത്ത്‌ മഴ നനഞ്ഞ കൂട്ടികളിരിക്കണമെന്ന്‌ മാനേജര്‍
നിര്‍ദ്ദേശിച്ചു
D) മാനേജർ, മഴ നനഞ്ഞ കുട്ടികള്‍ സ്റ്റേജിന്റെ ഇടതു ഭാഗത്തിരിക്കണമെന്ന്‌ നിര്‍ദ്ദേശിച്ചു
ഉത്തരം: (B)

94. coma ( , ) എന്ന ചിഹ്നത്തിന്റെ മലയാളം പേരെന്ത്‌ ?
A) അപൂര്‍ണ്ണവിരാമം
B) പൂര്‍ണ്ണവിരാമം
C) അല്പവിരാമം
D) അര്‍ധവിരാമം
ഉത്തരം: (C)

95. ശരിയായ രൂപങ്ങള്‍ ഏതാണെന്നു കണ്ടത്തുക.
a) പാരതന്ത്ര്യം 
b) പരതന്ത്രത
c) പരതന്ത്രം
d) പാരതന്ത്ര്യത
A) a and b
B) a and c
C) b and c
D) a and d
ഉത്തരം: (A)

96. Variety is the spice of life എന്നതിന്റെ ശരിയായ ആശയം ഉള്‍ക്കൊള്ളുന്ന
വാക്യമേത്‌ ?
A) ജീവിതമാകുന്ന സുഗന്ധദ്രവ്യം വ്യത്യസ്തതയാര്‍ന്നതാണ്‌
B) ജീവിതത്തിന്റെ സുഗന്ധവ്യഞ്ജനം വൈവിധ്യപൂര്‍ണ്ണമാണ്‌
C) വൈവിധ്യസുഗന്ധങ്ങള്‍ നിറഞ്ഞതാണ്‌ ജീവിതം
D) വ്യത്യസൃതകളിലാണ്‌ ജീവിതത്തിന്റ സുഗന്ധം കുടികൊള്ളുന്നത്‌
ഉത്തരം: (D)

97. രാമേശ്വരത്തെ ക്ഷൗരം പോലെ' എന്ന ശൈലി സൂചിപ്പിക്കുന്ന വസ്തുതയേത്‌ ?
A) പെട്ടെന്നു നടപ്പിലാകുന്ന പ്രവൃത്തി
B) ചെയ്തു തീരാത്ത പ്രവൃത്തി
C) നീചമായ പ്രവൃത്തി
D) പവിത്രമായ പ്രവൃത്തി
ഉത്തരം: (B)
ഈ ചോദ്യപേപ്പർ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കുക 

മറ്റ് പ്രധാന പഠന സഹായികൾ  
👉YouTube Channel - Click here

YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here