മഹാരാഷ്ട്ര: ചോദ്യോത്തരങ്ങൾ - 02 തുടരുന്നു ...

പ്രധാന സ്ഥലങ്ങൾ
* പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം മുംബൈയിലാണ്. ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്നാണ് പുതിയ പേര്.

* ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രവിശ്യയുടെ  വേനൽക്കാല തലസ്ഥാനമായിരുന്നത്- മഹാബലേശ്വർ

* മഹാരാഷ്ടയിൽ പെനിസെലിൻ ഫാക്ടറി എവിടെയാണ് - പിംപി (ഉത്തരാഖണ്ഡിലെ ഋഷികേശിലും പെനിസെലിൻ ഫാക്ടറിയുണ്ട്).

* ഔറംഗബാദിന്റെ പുതിയ പേര് - സാംബാജിനഗർ (ശിവജിയുടെ മകനായിരുന്നു സാംബാജി)

* ദഹ്ബോൾ വൈദ്യുത നിലയം ഏതു സംസ്ഥാനത്ത് - മഹാരാഷ്ട

* ഉജിനി തണ്ണീർ തടം ഏതു സംസ്ഥാനത്താണ് - മഹാരാഷ്ട്ര

* ഷോളാപ്പൂർ ഏതു വ്യവസായത്തിനു പ്രസിദ്ധം - പരുത്തിത്തുണിത്തരങ്ങൾ

* മഹാരാഷ്ട്രയിൽ കുംഭമേള നടക്കുന്ന സ്ഥലം- നാസിക് (ഗോദാവരിയുടെ തീരത്ത്)

* പാന്തർപൂർ ഏത് നദിയുടെ തീരത്താണ്- ഭീമ ഷിർദ്ദിസായി ബാബയുടെ ജന്മസ്ഥലമായ ഷിർദ്ദി മഹാരാഷ്ടയിലാണ്. 1838 മുതൽ 1938 വരെയാണ് അദ്ദേഹത്തിന്റെ ജീവിത കാലഘട്ടം.

* ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ രജിസ്റ്റേർഡ് ഓഫീസ് എവിടെയാണ്- മുംബൈ

* ഇന്ത്യയിലെ സിനിമാ വ്യവസായത്തിന്റെ കേന്ദ്രം - മുംബൈ (മോളിവുഡ് എന്നാണ് മുംബൈയിലെ സിനിമാ വ്യവസായം അറിയപ്പെടുന്നത്).

* ആഗാഖാൻ കൊട്ടാരം എ വിടെ യാണ് - പൂനെ (ഇവിടെവച്ചാണ് കസ്തൂർബ ഗാന്ധി അന്തരിച്ചത്).

* മുംബൈയിലെ പ്രശസ്തമായ സ്ഥലങ്ങളാണ് മറൈൻ - ഡവ്, നരിമാൻ പോയിന്റ് , ജൂഹു ബീച്ച് എന്നിവ.

* ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡിന്റെ ആസ്ഥാനം പൂനെയാണ്.

പ്രധാന സംഭവങ്ങൾ 
* 1908-ൽ ബോംബെയിൽ സേവാ സദൻ സ്ഥാപിച്ചത് ബി.എം. മലബാറിയാണ്. അതിന്റെ ആദ്യ പ്രസിഡന്റായിരുന്നത് പണ്ഡിത രമാഭായ്.

* ക്വിറ്റിന്ത്യാ സമര പ്രഖ്യാപനം (1942)നടത്തിയ മൈതാനം - ഗോവാലിയ ടാങ്ക്

* ഗോവാലിയ ടാങ്ക് ഇപ്പോൾ എന്തുപേരിൽ അറിയപ്പെടുന്നു- ഓഗസ്റ്റ് ക്രാന്തി മൈതാനം

* ലത്തൂർ ഭൂകമ്പം നടന്ന വർഷം- 1993

* ബോംബെ ഹൈക്കോടതിയുടെ പേര് മുംബ ഹൈക്കോടതി എന്നു മാറ്റിയത് 2016-ലാണ്.

പ്രധാന സ്ഥാപനങ്ങൾ 
* നബാർഡ്, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ലൈഫ് ഇൻഷു റൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) എന്നീ ധനകാര്യ സ്ഥാപനങ്ങളുടെ ആസ്ഥാനം മുംബൈയിലാണ്.

* പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം എവിടെയാണ്- മുംബെ (ബ്രിട്ടണിലെ കിരീടാവകാശിയുടെ സ്ഥാനപ്പേരാ ണ് പ്രിൻസ് ഓഫ് വെയിൽസ്)

* 1948-ൽ സ്ഥാപിതമായ ഫിലിംസ് ഡിവിഷന്റെ ആസ്ഥാനം- മുംബൈ

* ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് എവിടെയാണ് - പൂനെ

* 1955-ൽ സ്ഥാപിതമായ ചിൽഡ്രൻസ് ഫിലിം സൊസൈറ്റിയുടെ ആസ്ഥാനം- മുംബൈ

* 1992-ൽ സ്ഥാപിതമായ സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ആസ്ഥാനം - മുംബൈ

* നാഷണൽ എൻവയോൺമെന്റൽ എൻജിനിയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്- നാഗ്പൂർ (ഡോ.ബാ ബാസാഹേബ് അംബേദ്കർ വിമാനത്താവളം നാഗ്പൂരിലാണ്).

* അമരാവതി തെർമൽ പവർ പ്ലാന്റ് അമരാവതി ജില്ലയിലാണ്.

* ചന്ദപ്പൂർ സൂപ്പർ തെർമൽ പവർ സ്റ്റേഷൻ ചന്ദപ്പൂർ ജില്ലയിലാണ്.

* നബാർഡിന്റെ (നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് ) ആസ്ഥാനം- മുംബൈ (1982ൽ സ്ഥാപിക്കപ്പെട്ടു)

* ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എവിടെയാണ്- പൂനെ

* നാഷണൽ ഡിഫൻസ് അക്കാദമി- ഖഡക് വാസ്‌ല

* യുണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം- മുബൈ

* ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട്- പൂനെ

* ജിന്നാഹൗസ്, മലബാർ ഹിൽ എന്നിവ മുംബൈയിലാണ്.

* മുംബൈയിലാണ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും സ്ഥിതിചെയ്യുന്നത്.

* ദലാൽ സ്ട്രീറ്റിലെ ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഓഹരി വിലനിലവാര സൂചിക സെൻസെക്സ് എന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്റ്റി എന്നും അറിയപ്പെടുന്നു.

* സെൻസെക്സ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് ദീപക് മൊഹാനി യാണ്.

* ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്, ഇന്റർനാ ഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് എന്നിവ മുംബൈയിലാണ്.

* ഇന്ത്യൻ അണുശക്തി വകുപ്പിന്റെ ആസ്ഥാനമാണ് മുംബ.

* ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് മുംബൈയിലാണ്.

* മുംബൈ നഗരത്തിനു സമീപമാണ് സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്. മുമ്പ് ബോറിവിലി നാഷണൽ പാർക്ക് എന്നാണിതറിയപ്പെട്ടിരുന്നത്.

* 1966-ൽ ബാൽ താക്കറേ രൂപം നൽകിയ രാഷ്ടീയ കക്ഷിയായ ശിവസേനയുടെ ആസ്ഥാനം മുംബൈയിലെ സേനാ ഭവൻ ആണ്.

* സെൻട്രൽ റെയിൽവേയുടെ ആസ്ഥാനമാണ് മുംബൈ.

* ഛത്രപതി ശിവജി മഹാരാജ് ടെർമിനലിന്റെ (സി.എസ്. ടി.) പഴയ പേര് വിക്ടോറിയ ടെർമിനസ് (വി.ടി.) എന്നാണ്.

* ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷനായ ബോറിബന്ദറിന്റെ സ്ഥാനത്ത് ഈ മന്ദിരം രൂപകൽപന ചെയ്തത് ഫ്രഡറിക് വില്യം സ്റ്റീവൻസ് ആണ്.

* വാങ്കഡേ സ്റ്റേഡിയം,ബാബോൺ സ്റ്റേഡിയം എന്നിവ മുംബൈയിലാണ്.

* മൂംബെയിലെ മലബാർ ഹില്ലിലാണ് പ്രശസ്തമായ ഹാം ഗിങ് ഗാർഡൻസ്. ഇത് ഫിറോസ് ഷാ മേത്ത ഗാർഡൻസ് എന്നും അറിയപ്പെടുന്നു. കമലാ നെഹ്രുപാർക്കും മലബാർ ഹില്ലിലാണ്.

* ഡീകമ്മീഷൻ ചെയ്ത ഇന്ത്യയുടെ എയർ ക്രാഫ്റ്റ് കാരിയറായ ഐ.എൻ.എസ്. വിക്രാന്ത് ഇപ്പോൾ ഫ്ളോട്ടിംഗ് മ്യൂസിയമായി നിലനിർത്തിയിരിക്കുന്നത് മുംബൈയിലാണ്.

* എയർ ഇന്ത്യയുടെ ആസ്ഥാനം മുംബൈയിലെ നരിമാൻ പോയിന്റിലാണ് (എയർ ഇന്ത്യ എക്സ്പ്രസിന്റെ ആ സ്ഥാനം കൊച്ചിയാണ്). 1906-ൽ സ്ഥാപിതമായ ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്. ഇന്ത്യക്ക് പുറത്ത് ശാഖ തുടങ്ങിയ (1946-ൽ ലണ്ടനിൽ) ആദ്യത്തെ ഇന്ത്യൻ ബാങ്കാണിത്.

* സഹർ ഇന്റർനാഷണൽ എയർപോർട്ട് ഇപ്പോൾ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ട് എന്നറിയപ്പെടുന്നു. യാത്രക്കാരുടെ എണ്ണത്തിൽ തെക്കനേഷ്യയിലെ രണ്ടാമത്തെ വിമാനത്താവളമാണിത്.

* രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (RSS) ആസ്ഥാനം നാഗ്പൂരിലാണ്.

* നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് , സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോട്ടൺ റിസർച്ച് , നാഷണൽ അക്കാദമി ഓഫ് ഡയറക്ട് ടാക്സസ് , ദേശീയ നാരക ഗവേഷണ കേന്ദ്രം എന്നിവ നാഗ്പൂരിലാണ്.

* ഇന്ത്യൻ എയർഫോഴ്സിന്റെ മെയിന്റനൻസ് കമാൻഡിന്റെ ആസ്ഥാനവും ഇവിടെയാണ്.

* ദളിത് ബുദ്ധമതക്കാരുടെ പുണ്യസ്ഥലമായ ദീക്ഷഭൂമിയും
ഡോ. ബാബാ സാഹേബ് അംബേദ്കർ എയർപോർട്ടും നാഗ്പൂരിലാണ്.

* ഇന്ത്യൻ ആർമിയുടെ സതേൺ കമാൻഡ്, സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗ് (സി -ഡാക്), നാഷണൽ കെമിക്കൽ ലബോറട്ടറി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി,ഫിലിം ആന്റ് ടെലിവി ഷൻ ഇൻസ്റ്റിറ്റ്യൂട്ട്, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, നാഷണൽ ഡിഫൻസ് അക്കാദമി (ഖഡക് വാസ്‌ല ), രാജീ വ് ഗാന്ധി സുവോളജിക്കൽ പാർക്ക് , നാഷണൽ ഫിലിം ആർക്കൈവ്സ്, നാഷണൽ എയ്ഡ്സ് റിസർച്ച് സെന്റർ , നാഷണൽ റിസർച്ച് സെന്റർ ഫോർ ഗ്രെപസ് എന്നിവ പുനെയിലാണ്.

* ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ആസ്ഥാനം പൂനെയിലാണ്.

* ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോ പൂണെയിലാണ്

* സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് ട്രാൻസ്പോർട്ട്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റിയോറോളജി എന്നിവ പൂനെയിലാണ്.

* ഡെക്കാൺ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ ആസ്ഥാനം പുനെയിലാണ്. ഇവിടെ ആ സംഘടന 1885-ൽ ഫെർഗുസൻ കോളേജ് സ്ഥാപിച്ചു.

* ഫിഷറി സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം മുംബൈ ആണ്.

* ബോംബെ ഹൈക്കോടതിയ്ക്ക് നാഗ്പൂരിലും ഔറംഗബാദിലും ബഞ്ചുകളുണ്ട്.

കുഴപ്പിക്കുന്ന വസ്തുതകൾ 
* 1875-ൽ സ്ഥാപിതമായ മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി സൂചിക സെൻസെക്സ് ആണ്. എന്നാൽ, 1992-ൽ സ്ഥാപിതമായ നാഷണൽ സ്റ്റോക്ക് എക്സ്ചേ ഞ്ചിന്റെ ഓഹരി സൂചികയാണ് നിഫ്റ്റി.

* ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം മഹാരാഷ്ട്ര (എന്നാൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ സിക്കിമിലാണ്).

* അജന്താ ഗുഹകൾ കണ്ടെത്തിയ വർഷം- 1819 (ആകെ ഗുഹകൾ 29).

* എല്ലോറ ഗുഹകൾ ഏത് ജില്ലയിലാണ്- ഔറംഗബാദ് (ആകെ ഗുഹകൾ 34).

* കൊൽക്കത്തയ്ക്ക് സമീപം ഫോർട്ട് ഗ്ലാസ്റ്ററിൽ 1818-ൽ ഒരു തുണിമില്ലാരംഭിച്ചതോടെയാണ് ഇന്ത്യയിൽ പരുത്തിത്തുണി വ്യവസായത്തിന് തുടക്കമായത്. എന്നാൽ, വൻതോതിലുള്ള പരുത്തിത്തുണി വ്യവസായം തുടങ്ങിയത് 1854-ൽ മുംബൈയിലാണ്.

* മറാത്ത മാക്യവെല്ലി എന്നറിയപ്പെട്ടത് നാനാ ഫഡ്നാവി സ്. മറാത്ത കേസരിയെന്നു വിളിച്ചത് ബാലഗംഗാധര തി ലകനെയാണ്

* 1920-ൽ കോൺഗ്രസിന്റെ സമ്മേളനവേദി (ആന്വൽ സെഷൻ) നാഗ്പൂരായിരുന്നു. സി.വിജയരാഘവാചാര്യർ ആയിരുന്നു അധ്യക്ഷൻ. അതേ വർഷം കൊൽക്കത്തയിൽ നേരത്തേ നടന്ന പ്രത്യേക സമ്മേളത്തിൽ (സ്പെഷൽ സെഷൻ) ലാലാ ലജ്പതായിയായിരുന്നു അധ്യക്ഷൻ.

അപൂർവ വസ്തുതകൾ 
* പോർച്ചുഗലിലെ കാതറിനെ വിവാഹം കഴിച്ചപ്പോൾ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജാവിന് സ്ത്രീധനമായി ലഭിച്ച പ്രദേശം- ബോംബെ

* പോർച്ചുഗീസുകാരിൽ നിന്ന് സ്ത്രീധനമായി ബ്രിട്ടീഷുകാർക്ക് ലഭിച്ച നഗരമാണ് മുംബൈ.

* പോർച്ചുഗലിലെ ജോൺ നാലാമൻ രാജാവിന്റെ മകൾ കാതറിൻ രാജകു
മാരിയെ ഇംഗ്ലണ്ടിലെ ചാൾസ് രണ്ടാമൻ രാജകുമാരൻ വിവാഹം കഴിക്കുന്ന അവസരത്തിലായിരുന്നു (1661) ആ കൈമാറ്റം.

* സഞ്ജയ് ഗാന്ധി ദേശീയ പാർക്ക് ഏതു സംസ്ഥാനത്താണ്- മഹാരാഷ്ട

* സഞ്ജയ് ഗാന്ധി ദേശീയ പാർക്കിനുള്ളിലാണ് കാൻഹേരി ഗുഹകൾ.

* നാല് രാജ് ഭവനുകളുള്ള ഇന്ത്യൻ സംസ്ഥാനമാണ് മഹാരാഷ്ട.

* മുംബൈയിലുള്ളതു കൂടാതെ നാഗ്പൂർ , പൂനെ, മഹാബലേശ്വർ എന്നീ സ്ഥലങ്ങളിലും രാജ് ഭവനുകളുണ്ട്. സന്ദർശനത്തിനെത്തുമ്പോൾ ഗവർണർ ഇ വിടെ താമസിക്കും.

* മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാണ് വർഷ.

* ഇന്ത്യൻ റെയിൽവേയ്ക്ക് ഡയമണ്ട് ക്രോസിങ് ഉള്ള ഏക സ്ഥലമാണ് നാഗ്പൂർ. നാലു ദിശകളിലേക്കുമുള്ള പാതകൾ ക്രോസ് ചെയ്യുമ്പോഴാണ് ഡയമണ്ട് ക്രോസിങ് രൂപപ്പെടുന്നത്.

* 1945-ൽ മുംബൈയിലെ 8 പ്രമുഖ വ്യവസായികൾ ചേർന്ന് ആസൂത്രണം ചെയ്ത പദ്ധതി- ബോംബെ പ്ലാൻ

* ബോംബെ ഹൈക്കോടതിയുടെ അധികാര പരിധിയിൽ മഹാരാഷ്ട്ര, ഗോവ എന്നീ സംസ്ഥാനങ്ങളും ദാമൻ ദി യു, ദദ്ര -നഗർ ഹവേലി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും ഉൾപ്പെടുന്നു.

* രണ്ട് സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണപദേശങ്ങളും അധികാര പരിധിയിൽ വരുന്ന ഏക ഹൈക്കോടതിയാണ് ബോംബെ ഹൈക്കോടതി.

* ബിട്ടീഷ് ഇന്ത്യയുടെ മധ്യഭാഗത്തായിരുന്നതിനാൽ സീറോ മൈൽസ്റ്റോൺ സ്ഥാപിച്ചിരുന്നത് നാഗ്പൂരിലാണ്.

* മഹാരാഷ്ട്രയിലെ മികച്ച കായിക താരത്തിന് നൽകുന്ന അവാർഡാണ് ഛത്രപതി അവാർഡ്.

കൂടുതൽ മാർക്കു നേടാൻ 
* ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഏതു തെരുവിൽ സ്ഥിതി ചെയ്യുന്നു- ദലാൽ തെരുവ് (ഫിറോസ് ജീജാ ഭായ് ടവേഴ്സിൽ) 

* ജവാഹർലാൽ തുറമുഖത്തിന്റെ മറ്റൊരു പേര്- നവ ഷേവ (ഇന്ത്യയിൽ ഏറ്റവും കൂടുതൽ കണ്ടയ്നർ ഗതാഗതം നടക്കുന്ന തുറമുഖം)

* ഡോ. ബി.ആർ. അംബേദ്കറുടെ അന്ത്യവിശ്രമ സ്ഥാനമാണ് ചൈത്യഭൂമി.
* മഹാകാളി ഗുഹകൾ മുംബൈയ്ക്ക് സമീപമാണ്.

* കനേരി ഗുഹ മഹാരാഷ്ട്രയിലാണ്.

* ഗാന്ധിജിയുടെ അവസാനത്തെ തടവറവാസം പൂനെയിലെ ആഗാഖാൻ പാലസിലായിരുന്നു.

* മഹാബലേശ്വറിലെ പഞ്ചഗംഗ ക്ഷേത്രത്തിനകത്തുള്ള തടാകത്തിൽ നിന്നാണ് അഞ്ചു നദികളുടെ ഉദ്ഭവം. കൃഷ്ണ, കോയ്ന, വേണി, സാവിത്രി, ഗായത്രി എന്നീ നദികളാണ് അവ. ഈ നദികളെല്ലാം പിന്നീട് കൃഷ്ണയിൽ വന്നു ചേരുന്നു.

* കോയ്ന ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയാണ് ശിവസാഗർ തടാകം. അമ്പത് കിലോമീറ്ററോളമാണ് നീളം.

* ഉൽക്കാപതനത്തിന്റെ ഫലമായി രൂപംകൊണ്ടതെന്നു കരുതപ്പെടുന്ന തടാകമാണ് ബുൽധാൻ ജില്ലയിലെ ലോണാർ ക്രേറ്റർ തടാകം. ഇതിന് വൃത്താകൃതിയാണുള്ളത്.

ചരിത്രപഥം 
* 1687-ൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയുടെ ആസ്ഥാനം സൂററ്റിൽനിന്ന് മുംബൈയിലേക്ക് മാറ്റി.

* ബ്രിട്ടീഷ്കാലത്ത് ബോംബെ പ്രസിഡൻസിയുടെ ആസ്ഥാനം മുംബൈ ആയിരുന്നു.

* വെയ്ൽസ് രാജകുമാരൻ 1905-ൽ ഇന്ത്യ സന്ദർശിച്ചതിന്റെ സ്മരണയ്ക്ക് നിർമിച്ചതാണ് പ്രിൻസ് ഓഫ് വെയ്ൽസ് മ്യൂസിയം. ജോർജ് വിറ്ററ്റ് ആണ് മന്ദിരം രൂപകൽപന ചെയ്തത്. ഇപ്പോളത് ഛത്രപതി ശിവജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്നറിയപ്പെടുന്നു (ഇംഗ്ലണ്ടിലെ കിരീടാവകാശിയാണ് പ്രിൻസ് ഓഫ് വെയ്ൽസ് എന്നറിയപ്പെടുന്നത്).

* അധികാരത്തിലിരിക്കെ ഇന്ത്യ സന്ദർശിച്ച ഏക ബ്രിട്ടീഷ് ചക്രവർത്തിയാണ് ജോർജ് അഞ്ചാമൻ രാജാവ്. അദ്ദേഹവും ഭാര്യ മേരിയും 1911-ൽ ഇന്ത്യയിലെത്തിയതിന്റെ സ്മരണയ്ക്കായി നിർമിച്ച ഗേറ്റ് വേ ഓഫ് ഇന്ത്യ രൂ പകൽപന ചെയ്തത് ജോർജ് വിറ്ററ്റ് ആണ്. 26 മീറ്ററാണ് നിർമിതിയുടെ ഉയരം. 1924-ൽ നിർമാണം പൂർത്തിയായ കവാടം ഉദ്ഘാടനം ചെയ്തത് വൈസ്രോയി റീഡിങ് പ്രഭുവാണ്.

* 1942-ൽ ക്വിറ്റിന്ത്യാ സമരം ആരംഭിച്ചത് മുംബൈയിലാണ്. 1942 ആഗസ്ത് എട്ടിന് മുംബൈയിലെ ഗോവാലിയ ടാങ്ക് മൈതാനത്തിൽ ക്വിറ്റിന്ത്യാ പ്രമേയം പാസാക്കി. അടുത്ത ദിവസം പ്രക്ഷോഭം ആരംഭിച്ചു. മുൻകരുതലായി നേതാക്കളെ ജയിലിലടച്ചതിനാൽ സമരം നയിക്കാൻ പ്രധാന നേതാക്കൾ ഉണ്ടായിരുന്നില്ല. ഗോവാലിയ ടാങ്ക് പിൽ ക്കാലത്ത് ആഗസ്ത് ക്രാന്തി മൈതാൻ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.

* 1946- ലെ നാവിക കലാപം അരങ്ങേറിയത് മുംബൈയിലാണ്.

* 1992-ൽ ബാബറി മസ്ജിദിന്റെ പതനം മുംബൈയിൽ ക ലാപത്തിനു കാരണമായി.

* മുംബൈ കലാപം പശ്ചാത്തലമായി മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ബോംബെ. 2008-ൽ മുംബൈയിലെ താജ് ഹോട്ടൽ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഭീകരാക്രമണമുണ്ടായി. ഈ കേസിൽ പിടിയിലായ ഏക ഭീകരനാണ് അജ്മൽ കസബ്.

* മുംബൈയുടെ പഴയപേര് ബോംബെ എന്നാണ്. 1995ലാണ് പേരുമാറ്റിയത്. പ്രാദേശിക ഹൈന്ദവ ദേവതയായ മുംബാദേവിയാണ് പേരിന് അടിസ്ഥാനം.

* മുംബൈ നഗരത്തിനടുത്താണ് എലിഫന്റാ ഗുഹകൾ. തദ്ദേശീയമായി ഘരപുരി എന്നറിയപ്പെട്ടിരുന്ന ഈ ദ്വീപുകൾക്ക് എലിഫന്റാ എന്ന് പേരു ലഭിക്കുന്നത് പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരുടെ ആധിപത്യകാലത്താണ്. ഇവിടെയാണ് പ്രശസ്തമായ ത്രിമൂർത്തി പ്രതിമ. ഇവിടെ യുണ്ടായിരുന്ന ആനയുടെ ശിൽപം ഇപ്പോൾ മുംബൈയിലെ ജിജാ മാതാ ഉദ്യാനത്തിലേക്ക് (മുമ്പ് വിക്ടോറിയാ ഗാർഡൻസ്) മാറ്റി സ്ഥാപിച്ചിട്ടുണ്ട്.

* ഓസ്കർ അവാർഡിനർഹമായ (2008) സ്ലം ഡോഗ് മില്യണർ എന്ന ചിത്രത്തിൽ മുംബൈ സി.എസ്.ടി. റെയിൽവേ സ്റ്റേഷൻ ചിത്രീകരിച്ചിട്ടുണ്ട്.

* മുംബൈയ്ക്കടുത്ത് റോഹ മുതൽ കർണാടകത്തിലെ മംഗലാപുരം വരെയാണ് കൊങ്കൺ റെയിൽവേ.

* പുനാ ഉടമ്പടി ഒപ്പുവെച്ചത് 1932 സെപ്തംബർ 24ന് പുനെയിലെ യെർവാദ ജയിലിൽ വച്ചാണ്.

* കസ്തൂർബാ ഗാന്ധി (1869-1944) അന്തരിച്ച ആഗാഖാൻ പാലസ് പുനെയിലാണ്. 1892-ൽ ആഗാഖാനാണ് ഇത് പണികഴിപ്പിച്ചത്.

* ഗാന്ധിജിയുടെ വിശ്വസ്തനായിരുന്ന മഹാദേവ് ദേശായി 1942-ൽ അന്തരിച്ചത് പൂനെയിലാണ്. കസ്തൂർബയുടെയും ദേശായിയുടെയും സമാധികളും ആഗാഖാൻ കൊട്ടാരത്തിന്റെ പരിസരത്താണ്.

* പെഷ്വാമാരുടെ ആസ്ഥാനമായിരുന്ന പൂനെ ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ പ്രസിഡൻസിയുടെ മൺസൂൺ തലസ്ഥാനമായിരുന്നു, മറാഠിഭാഷയുടെ കല്പിത ആസ്ഥാനമായ പുനെയെ മഹാരാഷ്ട്രയുടെ സാംസ്കാരി ക തലസ്ഥാനം എന്നും വിശേഷിപ്പിക്കുന്നു.

* സിനിമാതാരം സഞ്ജയ് ദത്തും മുംബൈ ഫോടനക്കേസിൽ അറസ്റ്റിലായ അജ്മൽ കസബും പൂനെയിലെ യർവാദാ ജയിലിൽ തടവനുഭവിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ജയിലാണിത്. ഛത്രപതി ശിവജി ചെറുപ്പകാലത്ത് പുനെയിലാണ് ജീവിച്ചിരുന്നത്.

* സൗത്ത് മുബൈയിൽ കടൽത്തീരത്തിനു സമീപം മൂന്നു കിലോമീറ്റർ നീളത്തിലുള്ള പാതയാണ് മറൈൻ ഡ്രൈവ്. ഇംഗ്ളീഷിലെ സി അക്ഷരത്തിന്റെ ആകൃതിയിലുള്ള ഈ ആറുവരി കോൺക്രീറ്റ് പാത നരിമാൻ പോയിന്റിനെയും മലബാർ ഹില്ലിനെയും ബന്ധിപ്പിക്കുന്നു. ഔദ്യോഗികനാമം നേതാജി സുഭാഷ് ചന്ദ്രബോസ് റോഡ് എന്നാണെങ്കിലും അത് അപൂർവമായേ ഉപയോഗിക്കപ്പെടുന്നുള്ളു. രാത്രിയിൽ തെരുവുവിളക്കുകൾ മുത്തുമാല പോലെ കാണപ്പെടുന്നതിനാൽ മറൈൻഡ്രൈവ് Queen's Necklace എന്നും അറിയപ്പെടുന്നു. മറൈൻഡ്രൈവിന്റെ വടക്കുഭാഗത്താണ് പ്രശസ്തമായ Chowpatty Beach.

* മുംബൈയെയും പൂനെയെയും ബന്ധിപ്പിക്കുന്ന ചുരമാണ് ബോർഘട്ട്.

* ബാലഗംഗാധര തിലകനെ അടക്കം ചെയ്ത് ഗിർഗാം ചൗപ്പത്തിയെ 2015-ൽ സ്വരാജ്ഭൂമി എന്ന് പുനർനാമകരണം ചെയ്തു.

* 1920-കളിൽ ഡോ. അംബേദ്കർ ലണ്ടനിൽ താമസിച്ചിരുന്ന കിങ് ഹെൻറി റോഡിലെ മൂന്നുനിലക്കെട്ടിടം മഹാരാഷ്ട്ര സർക്കാർ 35 കോടി രൂപയ്ക്ക് 2015-ൽ സ്വന്തമാക്കി. ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ രാജ്യത്തിനു വെളിയിൽ ഒരു സ്ഥലം സ്വന്തമാക്കുന്നത്.

* ഓപ്പറേഷൻ ബ്ലൂസ്റ്റാർ (1984) ആസൂത്രണം ചെയ്ത് മേൽ നോട്ടം വഹിച്ചതിനു പ്രതികാരമായി ജനറൽ എ.എസ്. വൈദ്യയെ കൊലപ്പെടുത്തിയത് പൂനെയിൽവച്ചാണ് (1986 ഓഗസ്റ്റ് 10).

* 1957-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വി.കെ.കൃഷ്ണ മേനോൻ ജയിച്ച മണ്ഡലമാണ് ബോംബെ നോർത്ത്. (അവസാനിക്കുന്നില്ല)
(മുൻ അദ്ധ്യായത്തിലേക്ക് പോകാൻ ഇവിടെ ക്ലിക്കുക)
<Next State: GOA>
YouTube Video Channel - Click here
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC SHORTLISTS -> Click here
PSC RANK LISTS -> Click here
NEW JOBS & VACANCY -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here