Header Ads Widget

Ticker

6/recent/ticker-posts

Raja Kesavadas

രാജാ കേശവദാസ് (1745-1799)
രാജാ കേശവദാസ് 1975 മാര്‍ച്ച് 17- ന് പഴയ തിരുവിതാംകൂറിലെ കുന്നത്തൂര്‍ ഗ്രാമത്തില്‍  കീർത്തിമംഗലം വീട്ടിൽ 1745 മാർച്ച് 17-ന് രാമൻ പിള്ളയുടെ മരുമകനായിട്ടാണ് കേശവപ്പിള്ളയുടെ ജനനം. ജനിച്ചു. അച്ഛന്‍ പോലീസുകാരനായിരുന്നു. അമ്മ ഒരു സാധാരണ വീട്ടമ്മ. കേശവദാസനെന്നായിരുന്നു കുട്ടിക്കാലത്തെ പേര്. രാമൻ കേശവപ്പിള്ള എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുഴുവൻ പേര്. കേശവന്റെ ബാല്ല്യകാലത്തെ കുറിച്ച് വലിയ അറിവുകളില്ല .
മതിയായ ഔപചാരിക വിദ്യാഭ്യാസം കിട്ടിയതായി രേഖകളില്ല. ബുദ്ധിമാനും,സത്യസന്ധനും ,പരിശ്രമശാലിയുമായ കേശവനെ പൂവാറ്റ് പോക്കുമൂസ മരയ്ക്കാർ എന്ന പ്രാദേശിക കച്ചവടക്കാരന്‍ ചെറിയൊരു ശബളത്തിന് കണക്കപ്പിള്ളയായി എടുത്തു. ഒരിക്കല്‍ പൊകുമൂസ മരയ്ക്കാരോടൊപ്പം കേശവന്‍ കൊട്ടാരത്തിലേക്കു പോയി. മഹാരാജാവിന് കേശവനെ നന്നെ ഇഷ്ടപ്പെട്ടു. വേണാടിന്റെ ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു മുഹൂര്‍ത്തമായി മാറി ധര്‍മ്മരാജാവും കേശവനുമായുള്ള കൂടിക്കാഴ്ച.
ഔദ്യോഗിക തലത്തിന്റെ താഴെ തട്ടില്‍ നിന്ന് പടിപടിയായി ഉയര്‍ന്ന്‍ അദ്ദേഹം ഉന്നത പദവിയില്‍ എത്തി. 1789-ല്‍ വലിയ ദിവാന്ജി‍യായി. അദ്ദേഹത്തിന്റെ ഭരണചാതുര്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് ഗവര്‍ണര്‍ രാജാ എന്ന പദവി നല്കി. എന്നാല്‍ വിനയാന്വിതനായ കേശവന്‍ പേരിനവസാനം ദാസന്‍ എന്നു ചേര്‍ത്തു രാജാകേശവദാസനായി. ക്യാപ്റ്റന്‍ ഡില്ലനോയിയുടെ കീഴില്‍ പരിശീലനം ലഭിച്ച മികച്ച യോദ്ധാവ് കൂടിയായിരുന്നു രാജാകേശവദാസ്. ഡില്ലനോയിയുടെ മരണാനന്തരം കാലടിയുദ്ധത്തില്‍ ടിപ്പുവിനെ തോല്‍പ്പിച്ച് രാജാകേശവദാസ് തിരുവിതാംകൂറിന്റെ പട്ടാള മേധാവിയായി.
തിരുവിതാംകൂര്‍ പിടിക്കുകയായിരുന്നല്ലോ ടിപ്പുവിന്റെ ഏറ്റവും വലിയ സ്വപ്നം. അതിന് തടയിട്ടതാകട്ടെ അന്ന് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന ധര്‍മരാജാവിന്റെ ദിവാന്‍ രാജാ കേശവദാസിന്റെ സമര്‍ത്ഥമായ സൈനികനീക്കങ്ങളായിരുന്നു. സൈനിക ചരിത്രത്തിലാദ്യമായി ‘കത്രികപ്പൂട്ട്’ എന്ന യുദ്ധതന്ത്രം പ്രയോഗിച്ച് ടിപ്പുവിന്റെ സൈനികശേഷിക്ക് രാജാ കേശവദാസ് മാരകമായ പ്രഹരമേല്‍പ്പിച്ചു. ചേന്ദമംഗലത്തിനും വാരാപ്പുഴയ്ക്കുമിടയില്‍ ഇരു സേനകളും മുഖാമുഖം വന്നു. പെട്ടെന്ന്, തിരുവിതാംകൂര്‍ സൈന്യത്തിന്റെ നടുവില്‍ നിന്ന് ഒരുഭാഗം പിന്തിരിഞ്ഞോടി. തങ്ങളെ ഭയന്നോടുകയാണെന്ന് കരുതി ഈ ഭാഗത്തേക്ക്‌ ടിപ്പുവിന്റെ സൈന്യം ഇരച്ചുകയറി. പെട്ടെന്നായിരുന്നു ഇരുവശത്തുമുള്ള കൈതക്കാടുകളില്‍ ഒളിപ്പിച്ചിരുന്ന പീരങ്കികള്‍ ഗര്‍ജിച്ചത്. ഒരു മണിക്കൂര്‍ കൊണ്ട് ടിപ്പുവിന് ഏഴായിരത്തോളം പടയാളികള്‍ നഷ്ടമായെന്നാണ് വില്യം ലോഗൻ ഉൾപ്പെടെയുള്ളവരുടെ ഗ്രന്ഥങ്ങളില്‍ പറയുന്നത്.
ആലപ്പുഴയെ ഒരു തുറമുഖ പട്ടണമാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ ആലപ്പുഴ അതിന് ഏറ്റവും അനുയോജ്യമാണെന്ന് അദ്ദേഹം വിശ്വസിച്ചു. 1786 -ല്‍ ആലപ്പുഴയില്‍ കപ്പലടുത്തപ്പോള്‍ രാജാകേശവദാസന്റെ സ്വപ്നം പൂവണിയുകയായിരുന്നു. രണ്ടു സമാന്തര ജലപാതകളും അവയെ കൂട്ടിയിണക്കുന്ന മറ്റു ജലപാതകളും നിര്‍മ്മിച്ച് തുറമുഖത്തേയ്ക്കും അവിടെനിന്ന് വിദേശരാജ്യങ്ങളിലേയ്ക്കുമുള്ള ചരക്കുഗതാഗതം സുഗമമാക്കി. പ്രമുഖ വ്യാപാരികളായ നവറോജി വാവാസ് ജി, വല്ലഭദാസ് കാഞ്ചി തുടങ്ങിയവര്‍ക്ക് കേശവദാസിന്റെ കാലത്ത് ആലപ്പുഴ രണ്ടാം സ്വദേശമായി മാറി.
വിദേശ വ്യാപാരം മെച്ചപ്പെടുത്താന്‍ കപ്പല്‍ കമ്പനികളെ രാജാവ് ക്ഷണിച്ചുവരുത്തി. അക്കാലത്ത് തിരുവിതാംകൂറിലെ സാമ്പത്തിക തലസ്ഥാനമായി മാറിയ ആലപ്പുഴ, വിദേശ രാജ്യങ്ങളില്‍ കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ടു. ഏതാണ്ട് പത്തുവര്‍ഷക്കാലമാണ് രാജാകേശവദാസന്‍ എന്ന വലിയദിവാന്‍ജി ഭരണാധിപനായിരുന്നത്.
1799-ല്‍ കാര്‍ത്തിക തിരുന്നാള്‍ ധര്‍മ്മരാജാവിന്റെ നാടുനീങ്ങലിനെ തുടര്‍ന്ന്‍ 14 വയസ്സുള്ള ബാലരാമവര്‍മ്മയെ യുവരാജാവായി വാഴിച്ചു. സ്തുതിപാഠകരുടെ കയ്യിലെ കളിപ്പാവ മാത്രമായിരുന്നു യുവരാജാവ്. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരിയുടെ തെറ്റായ ഉപദേശപ്രകാരം രാജാകേശവദാസനെ രാജ്യദ്രോഹിയായി പ്രഖ്യാപിക്കുകയും വീട്ടുതടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. ജയന്തന്‍ ശങ്കരന്‍ നമ്പൂതിരി, ദിവാന്റെ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 1799 ഏപ്രില്‍ 21 ന് രാജാ കേശവദാസനെ വിഷം കൊടുത്തു കൊന്നു.
സി.വി. രാമൻപിള്ളയുടെ രണ്ടു ചരിത്രാഖ്യായികകളായ, ധർമ്മരാജാ, രാമരാജാബഹദൂർ എന്നിവ രാജാകേശവദാസനെ കേന്ദ്രകഥാപാത്രമാക്കിയുള്ളതാണ്.

ചോദ്യോത്തരങ്ങൾ 
* തിരുവിതാംകൂറിൽ ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യത്തെ പ്രധാനമന്ത്രി
- രാജ കേശവദാസ് (കേശവപിള്ള)

* വലിയ ദിവാൻജി എന്ന് അറിയപ്പെട്ടത്
- രാജ കേശവദാസ്

* രാജ കേശവദാസിൻറെ പേരിൽ അറിയപ്പെട്ട പട്ടണം
- കേശവദാസപുരം

* രാജ കേശവദാസിന് 'രാജ' എന്ന പദവി നൽകിയത്
- മോണിങ്‌ടൺ പ്രഭു

* ആലപ്പുഴ തുറമുഖവും, ചാല കമ്പോളവും പണികഴിപ്പിച്ചത്
- രാജ കേശവദാസ്‌

* ആലപ്പുഴ പട്ടണത്തിൻറെ സ്ഥാപകൻ എന്നറിയപ്പെടുന്നത് 
- രാജ കേശവദാസ്‌

* 1789-ലെ ടിപ്പു സുൽത്താന്റെ പടയോട്ടത്തെ നെടുംകോട്ടയ്ക്കടുത്തു വച്ച് തിരുവിതാംകൂർ സൈന്യം എതിരിട്ട് തോല്പ്പിച്ചത് ആരുടെ നേതൃത്യത്തിലായിരുന്നു ?
- കേശവദാസന്റെ

* കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മയുടെ ദിവാന്‍ ആരായിരുന്നു?
- രാജാ കേശവദാസന്‍

* സൈനിക ചരിത്രത്തിലാദ്യമായി ‘കത്രികപ്പൂട്ട്’ എന്ന യുദ്ധതന്ത്രം പ്രയോഗിച്ച് ടിപ്പുവിന്റെ സൈനികശേഷി തകര്‍ത്ത ദിവാന്‍ ആരായിരുന്നു?
- രാജ കേശവദാസ്‌

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here

Post a Comment

0 Comments