ആദ്യത്തെ ശബ്ദ ചിത്രം ആലം അര: സിനിമാ ചോദ്യോത്തരങ്ങൾ 
നിശ്ശബ്ദ സിനിമകളുടെ ആരംഭം ദാദാ സാഹേബ്‌ ഫാൽക്കെയുടെ “രാജാ ഹരിശ്ചന്ദ്ര” (1913) ആണല്ലോ.
1931 മാർച്ച്‌ 14 ആം തീയതി ഇന്ത്യയിലെ ആദ്യത്തെ ശബ്ദചിത്രം “ആലം ആര” റിലീസായി. 'ആലം ആര' എന്ന ആദ്യ സംസാരിക്കുന്ന ചലച്ചിത്രം മുംബൈയിലെ (പഴയ ബോംബെ) മജസ്റ്റിക് സിനിമ എന്ന തിയേറ്ററിൽ പ്രദർശിപ്പിച്ചത് ഈ ദിനത്തിലാണ്. ഇംപീരിയൽ ഫിലിം കമ്പനിയുടെ ബാനറിൽ അർദേശിർ ഇറാനി സംവിധാനം ചെയ്ത സിനിമയുടെ ഭാഷ ഹിന്ദിയും ഉർദുവും. ആരംഭകാലത്തെ ഹിന്ദി ചിത്രങ്ങൾ മിക്കതും ഹിന്ദിയും ഉർദുവും ചേർന്ന ഭാഷയിലായിരുന്നു. “ആലം ആര’ എന്നാൽ ”ലോകത്തിന്റെ പ്രകാശം“. മുംബൈയിലെ 'അലക്‌സാണ്ടർ സിനിമ' എന്ന തിയേറ്റർ ഉടമയായിരുന്നു ഇറാനി. 1917 ൽ 'നളദമയന്തി' എന്ന പേരിൽ ഒരു നിശ്ശബ്ദസിനിമ നിർമിച്ചുകൊണ്ടാണ് സിനിമാ നിർമാണ മേഖലയിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.

1922 ൽ സ്റ്റാർ ഫിലിംസ് എന്ന നിർമാണ കമ്പനിയുടെ പേരിൽ 'വീർ അഭിമന്യു' എന്ന നിശബ്ദ ചിത്രം അദ്ദേഹം സംവിധാനം ചെയ്തു. 1924 ൽ ബി.പി. മിശ്ര, നവൽ ഗാന്ധി എന്നിവരോടൊപ്പം 'മജസ്റ്റിക് ഫിലിംസ്' എന്ന നിർമാണ കമ്പനി സ്ഥാപിച്ചു. പതിനഞ്ചോളം സിനിമകൾ നിർമ്മിച്ച ആ സ്ഥാപനത്തിന്റെ അനുഭവങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ടാണ്‌ 1925 ൽ ഇംപീരിയൽ മൂവിടോൺ എന്ന കമ്പനിക്ക് തുടക്കം കുറിച്ചത്.
ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിമറിച്ച നിരവധി ചിത്രങ്ങൾക്ക് ജന്മമേകിയ പ്രസ്ഥാനമായിരുന്നു അത്. അമേരിക്കയിലെ യൂണിവേഴ്‌സൽ സ്റ്റുഡിയോയുടെ ഇന്ത്യയിലെ പ്രതിനിധിയായിരുന്നു ഇറാനി. യൂണിവേഴ്‌സൽ സ്റ്റുഡിയോ പോലെ ആഗോള പ്രശസ്തമായ ഒരു സംരംഭമായി തന്റെ സ്ഥാപനത്തെ മാറ്റണമെന്ന ലക്ഷ്യം മനസ്സിൽ സൂക്ഷിച്ചു അദ്ദേഹം.

ഹിന്ദി, ഇംഗ്ലീഷ്, ജർമ്മൻ, പേർഷ്യൻ, ഉർദു, തമിഴ് എന്നീ ഭാഷകളിൽ സിനിമ നിർമിച്ച ഇറാനി ഇന്ത്യൻ സിനിമാ ചരിത്രത്തിലെ മൂന്നു നിർണായക സിനിമകൾക്ക് കാരണക്കാരനായി. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം നിർമ്മിച്ച അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ചിത്രമായ 'നൂർജഹാനും' നിർമിച്ചത്. 1937 ൽ മോത്തി ഗിദ്വാനി സംവിധാനം ചെയ്ത 'കിസാൻ കന്യ' എന്ന സിനിമ നിർമിച്ചുകൊണ്ട് തദ്ദേശീയമായി നിർമിച്ച ആദ്യ കളർ ചലച്ചിത്രത്തിനും കാരണക്കാരനായി. ആലം ആരയുടെ ഒറ്റപ്രിന്റുപോലും ഇന്ന് അവശേഷിക്കുന്നില്ല.

സിനിമാ ചോദ്യോത്തരങ്ങൾ 

1) ലോകത്തിലാദ്യമായി സിനിമാ പ്രദർശനം നടന്ന സ്ഥലം?
- പാരീസ്

2) മലയാള സിനിമയുടെ പിതാവ്?
- ജെ.സി ഡാനിയൽ

3) കാർട്ടൂൺ സിനിമയുടെ പിതാവ്?
- വാൾട്ട് ഡിസിനി

4) ആധുനിക സിനിമയുടെ ഉപജ്ഞാതാക്കൾ?
- ലൂമിയർ സഹോദരന്മാർ

5) ലോക സിനിമയുടെ മെക്ക?
- ഹോളിവുഡ്

6) ലോക സിനിമയുടെ തലസ്ഥാനം?
- കാലിഫോർണിയ

7) ലോകത്തിലെ എറ്റവും വലിയ ചൽചിത്രമേള?
- കാൻ ചലച്ചിത്രമേള

8) ആദ്യ ശബ്ദചിത്രം?
- ജാസ് സിങ്ങർ

9) ഹിന്ദി സിനിമാലോകം?
- ബോളിവുഡ്

10) തമിഴ് സിനിമാലോകം?
- കോളിവിഡ്

11) മലയാളം സിനിമാലോകം?
- മോളിവുഡ്

12) തെലുങ്ക് സിനിമ ലോകം?
- ടോലിവുഡ്

13) കന്നഡസിനിമലോകം?
- സാൻഡിൽ വുഡ്

14) കാൻ ചലചിത്രോത്സവത്തിൽ ജൂറി അംഗമായ ഇന്ത്യകാരി ?
- ഐശ്വര്യാ റൊയ്

15) ഏറ്റവു കൂടുതൽ രാജ്യങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം?
- ടൈറ്റാനിക്ക്

16) ഓസ്ക്കാർ നൽകിതുടങ്ങിയ വർഷം?
- 1929

17) ഓസ്ക്കാർ ശിൽ‌പ്പം നിർമ്മിച്ചിരിക്കുന്നത്?
- ബ്രിട്ടാനിയം

18) ആദ്യ ഇന്ത്യൻ ശബ്ദ ചിത്രം?
- ആലം ആര

19) ഇന്ത്യയിലെ ആദ്യ സിനിമാസ്കോപ്പ് ചിത്രം?
- കാഗസ് കാ ഫൂൽ

20) ഇന്ത്യൻ സിനിമയുടെ പിതാവ്?
- ദാദ സാഹിബ്

21) ഇന്ത്യൻ സിനിമാ മേഖലയിൽ നല്കുന്ന പരമോന്നത പുരസ്ക്കാരം?
- ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം(1969)

22) ദേശീയ തലത്തിൽ ഏറ്റവും മികച്ച ചിത്രത്തിനു നൽകുന്ന പുരസ്കാരം ?
- സുവർണ്ണകമലം

23) ദേശീയ തലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ ചിത്രത്തിന് നൽകുന്ന പുരസ്കാരം?
-രജത കമലം

24) രജത കമലം നേടിയ ആദ്യ ചിത്രം?
- നീലക്കുയിൽ

25) ഏറ്റവും കൂടുതൽ കാലം പ്രദർശിപ്പിച്ച ചിത്രം?
- ദിൽവാലെ ദുൽഹനിയ ലെ ജായേംഗേ

26) പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ ചിത്രം?
- രാജ ഹരിശ്ചന്ദ്ര

27) ഇന്ത്യയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സ്ഥിരം വേദി?
- പനാജി

28) ഇന്ത്യയിൽ ആദ്യ ഫിലിം ഫെസ്റ്റിവൽ നടന്നത്?
- മുബൈ

29) അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിന് നൽകുന്ന അവാർഡ്?
- സുവർണമയൂരം

30) ദേശീയ തലത്തിൽ മികച്ച നടിക്കുള്ള അവാർഡ് ഏറ്റവും അധികം തവണ നേടിയ വെക്തി?
- ശബാന ആസ്മി

31) സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ?
- മോഹിനി ഭസ്മാസുർ

32) സത്യജിത് റേ സംവിധാനം ചെയിത ആദ്യ ചിത്രം?
- പഥേര്‍  പാഞ്ചാലി

33) മൊസാർട്ട് ഓഫ് മദ്രാസ്?
- ഏ ആർ റഹിമാൻ

34) ഗാന്ധി സിനിമയിൽ ഗാന്ധി ആയി വേഷമിട്ട നടൻ?
- ബെൻ കിങ്സിലി

35) ഷെവലിയാർ പുരസ്‌കാരത്തിന് അർഹനായ ആദ്യ ഇന്ത്യൻ നടൻ?
- ശിവാജി ഗണേശൻ (അടുത്തിടെ കിട്ടിയത് കമൽഹാസൻ)

36) ലേടി ഓഫ് ഇന്ത്യൻ സിനിമ?
- ദേവികാ റാണി റോറിച്ച്

37) ഫാസ്റ്റ് ലേടി ഓഫ് ഇന്ത്യൻ സിനിമ?
- നർഗീസ് ദത്ത്

38) രാജ്യസഭയിലേക്ക് നാമനിർദേശം ചെയിത ആദ്യ നടി?
- നർഗീസ് ദത്ത്

39) പത്മശ്രീ ലഭിച്ച ആദ്യ നടി?
- നർഗീസ് ദത്ത്

40) ഏറ്റവു അധികം തവണ സിനിമയാക്കിയ ഇന്ത്യൻ നോവൽ?
- ദേവദാസ്

41) രാമോജി ഫിലിം സിറ്റി സ്ഥിതി ചെയ്യുന്നത്?
- ഹൈദരാബാദ്

42) മലയാളത്തിലെ ആദ്യ സിനിമ?
- വിഗതകുമാരൻ (ജെ സി ഡാനിയൽ )

43) മലയാള സിനിമക്ക് മികച്ച സംഭാവനകൾ നൽകുന്നവർക്ക് നൽകുന്ന പുരസ്ക്കാരം?
- ജെ സി ഡാനിയൽ പുരസ്ക്കാരം

44) മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം?
- ബാലൻ

45) പ്രസിഡന്റിന്റെ വെള്ളി മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
- നീലക്കുയിൽ

46) പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം?
- ചെമ്മീൻ

47) ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടി?
- സുകുമാരി

48) ഏറ്റവും കൂടുതൽ ചിത്രത്തിൽ അഭിനയിച്ച മലയാള നടൻ?
- ജഗതി ശ്രീകുമാർ

49) ഏറ്റവും കൂടുതൽ ചിത്രത്തിൽ നായകനായി അഭിനയിച്ച മലയാളനടൻ?
- പ്രേം നസീർ

50) മികച്ച സവിധാനത്തിനുള്ള കേരളസർക്കാർ അവാർഡ് നേടിയ ആദ്യ വനിത?
- വിധു വിൻസന്റ്

51) അവശത അനുഭവിക്കുന്ന ചലച്ചിത്ര പ്രവർത്തകർക്ക് പെൻഷൻ അനുവദിച്ച ആദ്യ സംസ്ഥാനം?
- കേരളം

52) കയൂർ സമരം ആധാരമാക്കി നിർമിച്ച ചിത്രം?
- മീനമാസത്തിലെ സൂര്യൻ

53) ലതാമങ്കേഷ്‌ക്കർ പിന്നണി പാടിയ മലയാള സിനിമ?
- നെല്ല്

54) മലയാളത്തിലെ ആദ്യ ജനകീയ സിനിമ?
- 'അമ്മ അറിയാൻ

55) മക്കൾ തിലകം
- എം ജി ആർ

56) നടികർ തിലകം
- ശിവാജി ഗണേശൻ

57) കാതൽ മന്നൻ
- ജെമിനി ഗണേശൻ

58) സ്റ്റെൽ മന്നൻ
- രജനികാന്ത്

59) ഉലകനായകൻ
- കമൽഹാസൻ

60) ഇളയ ദളപതി
- വിജയ്

61) പുരട്ച്ചി തലവി
- ജയലളിത

62) മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ രണ്ടാമത്തെ ചിത്രം?
- സ്വയവരം

63) മികച്ച സംവിധായകനുള്ള ബഹുമതി നേടിയ ആദ്യ മലയാളി?
- അടൂർ ഗോപാല ഗോപാല

64) ദേശീയ അവാർഡ് നേടിയ ആദ്യ നടൻ?
- പി ജെ ആന്റണി ((നിർമാല്യം)

65) മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ മലയാളി നടി?
- മോനിഷ

66) ഏറ്റവും കൂടുതൽ പുരസ്ക്കാരം നേടിയ മലയാള സിനിമ?
- പിറവി

67) മുരളിക്ക് ദേശീയ അവാർഡ് നേടിക്കൊടുത്ത സിനിമ?
- നെയ്ത്തുകാർ

68) ഓസ്‌കാറിന്‌ പരിഗണിക്കപ്പെട്ടു ആദ്യ മലയാള ചിത്രം?
- ഗുരു

69) ദാദാ സാഹിബ് ഫാൽക്കെ നേടിയ ആദ്യ മലയാളി?
- അടൂർ

70) മലയാളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
- ഉദയ

71) സലിം കുമാറിന് ദേശീയ അവാർഡ് നേടി കൊടുത്ത ചിത്രം?
- ആദാമിന്റെ മകൻ അബു

72) ബ്രീട്ടീഷ് ഫിലിം ഇൻസ്റ്റിറ്റിയൂട്ട് അവാർഡ് നേടിയ മലയാള ചിത്രം?
- എലിപ്പത്തായം

73) മലയാളത്തിലെ ആദ്യ കളർ ചിത്രം?
- കണ്ടംബെച്ച കോട്ട്

74) മലയാളത്തിലെ ആദ്യ പുരാണ ചിത്രം?
- പ്രഹ്‌ളാദകോട്ട

75) മലയാളത്തിലെ ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം?
- ന്യൂസ് പേപ്പർ ബോയ്

76) മലയാളത്തിലെ ആദ്യ സിസിനിമാസ്കോപ്പ് ചിത്രം?
- തച്ചോളി അമ്പു

77) മലയാളത്തിലെ ആദ്യ 70 എം എം ചിത്രം?
- പടയോട്ടം

78) മലയാളത്തിലെ ആദ്യ ത്രിഡി ചിത്രം?
- മൈഡിയർ കുട്ടിച്ചാത്തൻ

79) മലയാളത്തിലെ ആദ്യ ബോക്സോഫീസ് ഹിറ്റ് സിനിമ?
- ജീവിതനൗക

80) ചെമ്മീനിന്റെ സംവിധായകൻ?
- രാമു കാര്യാട്ട്

മലയാള സിനിമയെകുറിച്ച് അറിയേണ്ട വസ്തുതകൾ.

81. മലയാള സിനിമയുടെ പിതാവ്
- ജെ.സി.ദാനിയേൽ

82. ആദ്യത്തെ മലയാള സിനിമ
- വിഗതകുമാരൻ

83. സിനിമ ആക്കിയ ആദ്യ സാഹിത്യ കൃതി
- മാർത്താണ്ടവർമ(1933)

84. മലയാളത്തിലെ ആദ്യ ശബ്ദ ചിത്രം
- ബാലൻ(1938)

85. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വ്യക്തി
- ആലപ്പി വിന്സെന്റ് (ബാലൻ 1938)

86. മലയാള സിനിമയിൽ ആദ്യം സംസാരിച്ച വാക്ക്
 - ഹലോ മിസ്റ്റർ

87. ആദ്യം സംസാരിച്ച നായക നടൻ
- കെ കെ അരൂർ

88. ആദ്യം സംസാരിച്ച നായികാ നടി
- എം.കെ കമലം

89. മലയാളത്തിലെ ആദ്യ കളർ ചിത്രം
- കണ്ടം ബെച്ച കോട്ട്(1961)

90. ആദ്യ പുരാണ ചിത്രം
 - പ്രഹ്ലാദ(1941)

91. ആദ്യ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രം
-  ജീവിത നൗക (1951)

92. ആദ്യ നിയോ റിയലിസ്റ്റിക് ചിത്രം
- ന്യൂസ് പേപ്പർ ബോയ് (1955)

93. ആദ്യ സിനിമ സ്കോപ് ചിത്രം
- തച്ചോളി അമ്പു (1978)

94. ആദ്യ 70mm ചിത്രം
- പടയോട്ടം (1982)

95. പടയോട്ടം എന്ന ചിത്രത്തിന്  പ്രേരകമായ ഫ്രഞ്ച് നോവൽ
- ദി കൌണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ

96. ആദ്യ 3D ചിത്രം
- മൈ ഡിയർ കുട്ടിചാത്താൻ3D (1984)

97. ആദ്യ ഡോൾബി സ്റ്റീരിയൊ ചിത്രം
- കാലാപാനി (1996)

98. ആദ്യ ഡി ടി എസ് ചിത്രം
- മില്ലേനിയം സ്റ്റാർസ്(2000)

99. ആദ്യ ജനകീയ സിനിമ
- അമ്മ അറിയാൻ(1986)

100. ആദ്യ ഡിജിറ്റൽ സിനിമ
 - മൂന്നാമതൊരാൾ (2006)

101. ആദ്യ sponsered സിനിമ
- മകൾക്കായ് (2005)

102. പൂര്ണ്ണമായും ഔട്ഡോർ ൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ
- ഓളവും തീരവും (1970)

103. പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടിയ ആദ്യ മലയാള ചിത്രം
- നീലകുയിൽ (1954)

104. പ്രസിഡന്റിന്റെ സ്വർണ മെഡൽ നേടിയ ആദ്യ മലയാള ചിത്രം
- ചെമ്മീൻ(1965)

105. മികച്ചചിത്രതിനുള്ള ആദ്യ ദേശീയ അവാർഡ്
- ചെമ്മീൻ (1965)

106. ആദ്യ മലയാള കളർ ചിത്രം
- ചെമ്മീൻ (1965)

107. ഗാന രചനയ്ക് ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി
- വയലാർ

108. ഓസ്കാർ പുരസ്കാരത്തിന് നിർദ്ദേശിക്കപെട്ട ആദ്യ മലയാള ചിത്രം
- ഗുരു (1997)

109. ആദ്യ ഫിലിം സ്റ്റുഡിയോ
- ഉദയ (1948)

110. ആദ്യ ഫിലിം സൊസൈറ്റി
- ചിത്രലേഖ (1964)

111. പത്മശ്രീ നേടിയ ആദ്യ മലയാള നടൻ
- തിക്കുറിശി സുകുമാരാൻ നായർ(1973)

112. ആദ്യ ജെ സി ഡാനിയേൽ അവാർഡ്
- ടി.ഇ വാസുദേവൻ (1992)

113. ദാദ സാഹിബ് ഫാൽകെ അവാർഡ് നേടിയ ആദ്യ മലയാളി
- അടൂര്‍ ഗോപാല കൃഷ്ണൻ

114. മികച്ച നടനുള്ള ആദ്യ ദേശീയ അവാർഡ് നേടിയ നടൻ
 - പി.ജെ ആന്റണി(നിർമാല്യം -1973)

115. മികച്ച നടിക്കുള്ള ആദ്യ ദേശീയ അവാർഡ്
- ശാരദ (1968)

116. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ ആദ്യ മലയാളി
- മോനിഷ (നഖക്ഷതങ്ങൾ)

117. മികച്ച ചിത്രത്തിനുള്ള ആദ്യ സംസ്ഥാന
അവാർഡ്
- കുമാര സംഭവം (1969)

118. മികച്ച നടനുള്ള ആദ്യ സംസ്ഥാന
അവാർഡ്
- സത്യൻ (കടൽപാലം -1969)

119. മികച്ച നടിക്കുള്ള ആദ്യ സംസ്ഥാന അവാർഡ്
- ഷീല (കള്ളിചെല്ലമ-1969)

120. എറ്റവും കൂടുതൽ ദേശീയ അവാർഡ്നേടിയ മലയാള നടൻ
- മമ്മൂട്ടി (3 തവണ)

121. എറ്റവും കൂടുതൽ ദേശീയ അവാർഡ്നേടിയ നടി
- ശാരദ (2 തവണ)

122. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്നേടിയ നടൻ
- മോഹൻലാൽ (6 തവണ)

123. എറ്റവും കൂടുതൽ സംസ്ഥാന അവാർഡ്നേ ടിയ നടി
 - ഉർവശി(5തവണ)

124. എറ്റവും കൂടുതൽ ഫിലിംഫെയർ അവാർഡ്നേടിയ മലയാള നടൻ
- മമ്മൂട്ടി (13 തവണ)

125. വാട്ട്സ് ആപിലൂടെ റിലീസ് ചെയ്ത ആദ്യ മലയാള ചലച്ചിത്ര ഗാനം
- കൂട്ട് തേടി... (വർഷം - 2014)

126. എറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച മലയാള നടൻ
 - ജഗതി ശ്രീകുമാർ

127. എറ്റവും കൂടുതൽ സിനിമകളിൽ
അഭിനയിച്ച നടി
- സുകുമാരി

128. ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ മലയാള നടൻ
- പ്രേം നസീർ

129. ഏറ്റവും കൂടുതൽ സിനിമകളിൽ നായകൻ ആയ രണ്ടാമത്തെ മലയാള നടൻ
 - മമ്മൂട്ടി

130. എറ്റവും കൂടുതൽ സിനിമകളിൽ നായികാ - നായകന്മാർ
- പ്രേംനസീർ -ഷീല

131. എറ്റവും കൂടുതൽ സിനിമകളിൽ നായികാ -നായകന്മാർ ആയ രണ്ടാമത്തെ നടനും - നടിയും
- മമ്മൂട്ടി- സീമ

132. എറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ മലയാള സിനിമ
- പിറവി

133. എറ്റവും കൂടുതൽ അവാർഡ് നേടിയ മലയാളി സംവിധയകാൻ
- അടൂർ ഗോപാലകൃഷ്ണൻ

134. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ
 - ദിൽവാലെ ദുൽഹനിയാ ലെ ജായേംഗെ

135. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ പ്രദർശിപ്പിച്ച സിനിമ
- ദളപതി (555 ദിവസം)

136. തമിഴഴ്നാട്ടിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ
- ഒരു സിബിഐ ഡയറി കുറിപ്പ് (365 ദിവസം)

137. ആന്ധ്രാപ്രദേശിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ മലയാള സിനിമ
- സാമ്രാജ്യം(368 ദിവസം)

138. ഇതുവരെയും മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം തുടർച്ചയായി തീയറ്ററിൽ ഓടിയ സിനിമ.
- ഗോഡ്ഫാദർ (405 ദിവസം)

139. 2000- നു ശേഷം ഇന്നുവരെ ഏറ്റവും കൂടുതൽ ദിവസം തീയറ്ററിൽ ഓടിയ മലയാള സിനിമ
- പ്രാഞ്ചിയേട്ടൻ & ദി സെയിൻറ്റ് (225 ദിവസം)

140. ആദ്യമായി മലയാളത്തിൽ ഫാൻസ് അസോസിയേഷൻ തുടങ്ങിയതും, മാഗസിൻ തുടങ്ങിയതും ഏതു നടൻറ്റെ പേരിലാണ്
- മമ്മൂട്ടി

141. മമ്മൂട്ടിയെ സൂപ്പർസ്റ്റാറാക്കിയ സിനിമ
- അതിരാത്രം-1984

142. മോഹൻലാലിനെ സൂപ്പർസ്റ്റാറാക്കിയ സിനിമ
- രാജാവിന്റെ മകൻ-1986

143. മമ്മൂട്ടിയെ മെഗാതാരമാക്കിയ ചിത്രം
 - ന്യൂ ഡെൽഹി-1987

144. സുരേഷ് ഗോപിയെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം
 - കമ്മീഷണർ- 1994

145. ജയറാമിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം
- തൂവൽ കൊട്ടാരം- 1996

146. ദിലീപിനെ സൂപ്പർ സ്റ്റാറാക്കിയ ചിത്രം
 - മീശമാധവൻ -2002

147. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മലയാള സിനിമ
- മണിച്ചിത്രത്താഴ്

148. അന്യഭാഷാ സിനിമകളിൽ ഏറ്റവും കൂടുതൽ നായകനായതും, ഹിറ്റു കൾ ഉളളതുമായ മലയാളനടൻ
- മമ്മൂട്ടി

149. ആദ്യത്തെ 1 കോടി കളക്ഷൻ നേടിയ പടം
- ആ രാത്രി(മമ്മൂട്ടി -1984)

150. ആദ്യത്തെ 2 കോടി
- ന്യൂ ഡെൽഹി (മമ്മൂട്ടി -1987)

151. ആദ്യത്തെ 4 കോടി കളക്ഷൻ നേടിയ പടം
- ഒരു വടക്കൻ വീരഗാഥ(മമ്മൂട്ടി -1989)

152. ആദ്യത്തെ 5 കോടി
- കിലുക്കം(മോഹൻലാൽ-1991)

153. ആദ്യത്തെ 10 കോടി
- ദി കിംഗ്(മമ്മൂട്ടി -1995)

154. ആദ്യത്തെ 15 കോടി
- ഹിറ്റ്ലർ (മമ്മൂട്ടി -1996)

155. ആദ്യത്തെ 20 കോടി
- നരസിംഹം(മോഹൻലാൽ-2000)

156. ആദ്യത്തെ 25 കോടി
- രാജമാണിക്യം (മമ്മൂട്ടി -2005)

157. ഒരു കോടി രൂപ ഒരു തീയറ്ററിൽ നിന്ന് മാത്രം ആദ്യമായി കളക്ട് ചെയ്ത ആദ്യ മലയാളസിനിമ
- രാജമാണിക്യം

158. ആദ്യത്തെ 30 കോടി
- ട്വന്റി 20(മമ്മൂട്ടി,മോഹൻലാൽ -2008)

159. ആദ്യത്തെ 40കോടി
- പഴശ്ശിരാജ (മമ്മൂട്ടി -2009)

160. ആദ്യത്തെ 50 കോടി
- ദൃശ്യം

161. ആദ്യത്തെ 75,100 കോടി
- പുലിമുരുകൻ

162. ആദ്യ വൈഡ് റിലീസ് സിനിമ
- അണ്ണൻ തമ്പി

163. ആദ്യമായി 100 തീയറ്ററിൽ റിലീസായ സിനിമ
- പഴശ്ശിരാജ

164. ആദ്യ ദിവസം (റിലീസിന്) ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ
- ഗ്രേറ്റ് ഫാദർ- (4.31 കോടി രൂപ -200 തീയറ്റർ)

165. ആദ്യ ദിവസം (റിലീസിന്) കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ
- പുലിമുരുകൻ- (4.07 കോടി രൂപ- 202 തീയറ്റർ)

166. ആദ്യ ദിവസം ഏറ്റവും കൂടുതൽ തീയറ്ററിൽ കേരളത്തിൽ റിലീസായ മലയാള സിനിമ
 - വില്ലൻ - 253 തീയറ്ററിൽ ആദ്യ ദിന കളക്ഷൻ -3.71 കോടി

167. ഏറ്റവും വേഗത്തിൽ 10 കോടി നേടിയ മലയാള സിനിമ
- ഗ്രേറ്റ് ഫാദർ
<ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളും ഒരുമിച്ച് കാണുക >

PSC Solved Question Papers ---> Click here 
PSC TODAYS EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS (Degree Level) -> Click here
PSC Degree Level Questions & Answers - Click here
PSC LDC/LGS Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
PDF BOOKS - Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here