പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 20 (50 ചോദ്യോത്തരങ്ങൾ) പേജ് 20
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 20
ചോദ്യപേപ്പർ 20 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 20
Question Code: 125/2021
Date of Test: 06/12/2021
1. താഴെപ്പറയുന്ന കേരള മുഖ്യമന്ത്രിമാരുടെ ശരിയായ കാലഗണനാക്രമം
തിരഞ്ഞെടുക്കുക.
i) ഇ. എം. എസ്.നമ്പൂതിരിപ്പാട്
ii) പട്ടം താണുപിള്ള
iii) സി. അച്ച്യുതമേനോന്‍
iv) ആര്‍. ശങ്കര്‍
A) ii, i, iii, iv
B) i, ii, iv, iii
C) iv, i, ii, iii
D) i, ii, iii, iv
ഉത്തരം: (B)
2. താഴെപ്പറയുന്ന പ്രസ്താവനകളില്‍ തെറ്റായവ കണ്ടെത്തുക.
A) ഡച്ചുകാര്‍ കേരളത്തിന് നല്‍കിയ മഹത്തായ സംഭാവനയാണ് ഹോര്‍ത്തൂസ്
മലബാറിക്കസ്.
B) കുഷ്ഠരോഗികള്‍ക്കായി പള്ളിപ്പുറത്ത് ഡച്ചുകാര്‍ ഒരു ആശുപത്രി ആരംഭിച്ചു.
C) ഡച്ചുശക്തി ഇന്ത്യയില്‍ അധപതിക്കാനുള്ള പ്രധാനകാരണം ഇംഗ്ലീഷ് ആഗമനം
ആണ്
D) 1592-ല്‍ ആണ് ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിക്കപ്പെട്ടത്.
ഉത്തരം: (X)
3. തിരുവിതാംകൂർ ഭരിച്ച താഴെപ്പറയുന്ന രാജാക്കന്മാരെ കാലക്രമത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുക.
i) കാര്‍ത്തികതിരുനാള്‍ രാമവര്‍മ്മ
ii) ആയില്യം തിരുനാള്‍
iii) ഗൗരി പാര്‍വ്വതി ഭായി
iv) ശ്രീമൂലം തിരുനാള്‍
A) iii, ii, iv, i
B) iv, iii, i, ii
C) i, iii, ii, iv
D) i, ii, iii, iv
ഉത്തരം: (C)
4. പ്രധാന യു. എന്‍. ദിനങ്ങളില്‍ തെറ്റായത് കണ്ടെത്തുക
A) ലോക വന്യജീവി ദിനം മാര്‍ച്ച് 3
B) ലോക ജലദിനം മാര്‍ച്ച് 22
C) അന്താരാഷ്ട്ര യോഗദിനം ജൂണ്‍ 15
D) പരിസ്ഥിതി ദിനം ജൂണ്‍ 5
ഉത്തരം: (C)
5. കാര്‍ഷിക നിയമങ്ങളെപ്പറ്റി പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റിയിലെ അംഗങ്ങളില്‍ ശരിയായ ജോടി രേഖപ്പെടുത്തുക.
i) പി. കെ. ജോഷി
ii) വി. ആര്‍. ലളിതാംബിക
iii) അനില്‍ ഗണ്‍വദ്
iv) അശോക് ഗുലാത്തി
A) i, ii, iii
B) i, iii, iv
C) ii, iii, iv
D) iv, iii, ii
ഉത്തരം: (B)
6. “പന്തലാസ" എന്നത് താഴെ പറയുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) പീഠഭൂമി
B) വന്‍കര
C) സമുദ്രം
D) മലനിര
ഉത്തരം: (C)
7. റൂർക്കേല സ്റ്റീല്‍ പ്ലാന്റ് നിര്‍മ്മാണത്തിന് ഏത് രാജ്യത്തിന്റെ സഹകരണമാണ് ഇന്ത്യയ്ക്ക് ലഭിച്ചത് ?
A) ജര്‍മ്മനി
B) കാനഡ
C) അമേരിക്കന്‍ ഐക്യനാടുകള്‍
D) റഷ്യ
ഉത്തരം: (A)
8. ഭൂമിയുടെ ഉള്‍ഭാഗമായ നൈഫില്‍ (NIFE) ഏതൊക്കെ മൂലകങ്ങളാണ് പ്രധാനമായി അടങ്ങിയിരിക്കുന്നത്?
A) നിയോണും ഫ്ലൂറിനും
B) നൈട്രജനും ഫോസ്ഫറസും
C) സിലിക്കണും ഓക്സിജനും
D) നിക്കലും ഇരുമ്പും
ഉത്തരം: (D)
9. ഇന്ത്യയില്‍ ഏത് തരം ഉല്‍പാദന നിലയങ്ങളില്‍ നിന്നാണ് ഏറ്റവും അധികം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് ?
A) ജലവൈദ്യുതി നിലയങ്ങള്‍
B) താപ വൈദ്യുതി നിലയങ്ങള്‍
C) സൌരോര്‍ജ്ജ നിലയങ്ങള്‍
D) കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍
ഉത്തരം: (B)
10. മണ്ണിടിച്ചില്‍ ദൂരന്തമുണ്ടായ 'പെട്ടിമുടി' ഏത് ജില്ലയില്‍ സ്ഥിതി ചെയ്യുന്നു ?
A) പത്തനംതിട്ട
B) മലപ്പുറം
C) ഇടുക്കി
D) വയനാട്
ഉത്തരം: (C)
11. ഹരിത വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ നിരീക്ഷണങ്ങള്‍ തിരിച്ചറിയുക.
താഴെ കൊടുത്തിരിക്കുന്ന കോഡില്‍ നിന്ന് തെരെഞ്ഞെടുക്കുക.
i) ഇന്ത്യയില്‍ ഹരിതവിപ്ലവം ശക്തമായത് രണ്ടാം പഞ്ചവത്സര പദ്ധതി
കാലഘട്ടത്തിലാണ്.
ii) ഹരിത വിപ്ലവത്തിന്റെ അടിസ്ഥാനഘടകം അത്യുൽപാദന ശേഷിയുള്ള വിവിധയിനം വിത്തുകളുടെ ഉപയോഗമാണ്.
iii) ഹരിത വിപ്ലവത്തില്‍ ഏറ്റവും മെച്ചമുണ്ടാക്കിയ നാണ്യവിള പരുത്തിയാണ്.
കോഡുകള്‍
A) i ഉം iii ഉം മാത്രം
B) i ഉം ii ഉം മാത്രം
C) ii ഉം iiii ഉം മാത്രം
D) ii മാത്രം
ഉത്തരം: (D)
12. ചരക്ക് സേവന നികുതിയു (GST) മായി ബന്ധപ്പെട്ട ശരിയായ വയസ്തുതയാണ്
താഴെപ്പറയുന്ന കോഡില്‍ നിന്ന് തെരെഞ്ഞെടുക്കുക.
i) ഒരു പ്രത്യക്ഷ (Diret Tax) നികുതിയാണ്.
ii) കേന്ദ്രസംസ്ഥാന ഗവര്‍മെണ്ടുകള്‍ ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
iii) GST കൗണ്‍സിലിന് അദ്ധ്യക്ഷം വഹിക്കുന്നത് കേന്ദ്ര ധനകാര്യമന്ത്രിയാണ്.
കോഡുകള്‍
A) ii ഉം iii ഉം മാത്രം
B) i ഉം iii ഉം മാത്രം
C) i ഉം ii ഉം മാത്രം
D) ii മാത്രം
ഉത്തരം: (A)
13. ഇന്ത്യയിലെ കാര്‍ഷിക വിളകളുമായി ബന്ധപ്പെട്ട തെറ്റായ വസ്തുത ഏത് ?
ഇനി പറയുന്ന കോഡില്‍ നിന്ന് തെരെഞ്ഞെടുക്കുക.
i) കാര്‍ഷികവിള വര്‍ഷം ജൂലൈ മുതല്‍ ജൂണ്‍ വരെയാണ്.
ii) വടക്ക് കിഴക്കന്‍ മണ്‍സൂണിന്റെ ആരംഭത്തിലാണ് റാബി സീസണ്‍ ആരംഭിക്കുന്നത്.
iii) തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ ആരംഭത്തിലാണ് ഖാരിഫ് സീസണ്‍
ആരംഭിക്കുന്നത്.
iv) ഗോതമ്പ് ഖാരിഫ് വിളയാണ്.
കോഡുകള്‍
A) i ഉം iv ഉം മാത്രം
B) ii ഉം iii ഉം മാത്രം
C) i മാത്രം
D) iv മാത്രം
ഉത്തരം: (D)
14. ശരിയായ ജോഡി / ജോഡികള്‍ കണ്ടെത്തുക.
i) ആഗോളവത്കരണം - പുറംവാങ്ങല്‍ (Out Sourcing)
ii) ആബിദ് ഹുസൈന്‍ കമ്മീഷന്‍ - മൂലധന വിപണികളുടെ വികസനം
iii) സുസ്ഥിര വികസനം - കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (CNG)
A) i ഉം ii ഉം മാത്രം
B) ii ഉം iii ഉം മാത്രം
C) i ഉം ii ഉം iii ഉം
D) i ഉം iii ഉം മാത്രം
ഉത്തരം: (C)
15. നീതി ആയോഗ് (NITI Ayog) 2021 ല്‍ പുറപ്പെടുവിച്ച സുസ്ഥിര വികസന സൂചികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ സംസ്ഥാനങ്ങള്‍.
A) കേരളം, ആന്ധ്രാപ്രദേശ്
B) തെലങ്കാന, തമിഴ്‌നാട്
C) കേരളം, ഹിമാചല്‍പ്രദേശ്
D) ഹിമാചല്‍പ്രദേശ്, തെലങ്കാന
ഉത്തരം: (C)
16. മൌലിക അവകാശങ്ങളില്‍ പെടാത്തത് ഏത് "
i) ചൂഷണത്തിനെതിരെയുള്ള അവകാശം.
ii) സ്വാതന്ത്ര്യത്തിനൂള്ള അവകാശം.
iii) സാമ്പത്തിക സമത്വത്തിനുള്ള അവകാശം.
iv) സ്വത്തിനുള്ള അവകാശം.
A) i & iii
B) i & iv
C) iii & iv
D) i, iii & ii
ഉത്തരം: (C)
17. താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
i) 42-ാം ഭേദഗതിയിലൂടെ മതേതരത്വം എന്ന ആശയം ഭരണഘടനയുടെ ആമുഖത്തില്‍ ചേര്‍ക്കപ്പെട്ടു.
ii) 52-ാം ഭേദഗതിയിലൂടെ മാലികമായ കടമകള്‍ ചേര്‍ക്കപ്പെട്ടു.
iii) 73-ാം ഭേദഗതി പഞ്ചായത്തിരാജ് സമ്പ്രദായം നടപ്പിലാക്കി.
iv) 86-ാം ഭേദഗതി നഗരപാലിക ബില്‍ നടപ്പിലാക്കി.
A) i & iii
B) iv & i
C) i, iii & iv
D) iv & ii
ഉത്തരം: (A)
18. ഇന്ത്യന്‍ ഭരണഘടനയിലെ മൗലികമായ കടമകള്‍” “നിര്‍ദ്ദേശക തത്ത്വങ്ങള്‍” എന്നിവ ഏതെല്ലാം രാജ്യത്തിന്റെ ഭരണഘടനയില്‍ നിന്നുമാണ് കടമെടുത്തിട്ടുള്ളത് ?
i) അയര്‍ലന്റ്
ii) അമേരിക്ക
iii) ബ്രിട്ടന്‍
iv) റഷ്യ
A) i & iii
B) iv & iii
C) ii & iv
D) i & iv
ഉത്തരം: (D)
19. “കണ്‍കറന്റ്” ലിസ്റ്റില്‍പെടുന്ന വകുപ്പുകള്‍ ഏതെല്ലാം ?
i) പോലീസ്, ജയില്‍
ii) വനം, വിദ്യാഭ്യാസം
iii) ബാങ്കിംഗ്, പൊതുജനാരോഗ്യം
iv) വിവാഹം, വിവാഹമോചനം
A) iii & i
B) ii & iii
C) ii & iv
D) i, iii & iv
ഉത്തരം: (C)
20. സൈബര്‍ നിയമങ്ങള്‍ ഏത് ലിസ്റ്റില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് ?
A) യൂണിയന്‍ ലിസ്റ്റ്
B) കണ്‍കറന്റ് ലീസ്റ്റ്
C) സ്റ്റേറ്റ് ലിസ്റ്റ്
D) ഇവയിലൊന്നുമല്ല
ഉത്തരം: (D)
21. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെപ്പറ്റി പഠിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് നിയോഗിച്ച
ആദ്യത്തെ കമ്മിറ്റി ഏത് ?
A) തുംഗന്‍ കമ്മിറ്റി
B) സര്‍ക്കാരിയ കമ്മിറ്റി
C) ബല്‍വന്ത്റായ് മേത്ത കമ്മിറ്റി
D) സന്മാര്‍ കമ്മിറ്റി
ഉത്തരം: (B)
22. ഏതു കോടതികള്‍ക്കാണ് "റിട്ടുകള്‍' പുറപ്പെടുവിക്കാനുള്ള അധികാരം ഉള്ളത് ?
A) ഹൈകോടതി, ജില്ലാകോടതി
B) സുപ്രീംകോടതി, ജില്ലാകോടതി
C) ഹൈകോടതി, സുപ്രീംകോടതി
D) ജില്ലാകോടതി, മുന്‍സിഫ്‌കോടതി
ഉത്തരം: (C)
23. താഴെപ്പറയുന്നവയില്‍ സ്ഥിരം എക്സിക്യൂട്ടീവ് ഏത് ?
i) ഗവര്‍ണര്‍
ii) കളക്ടര്‍
iii) മുഖ്യമന്ത്രി
iv) ചീഫ് സെക്രട്ടറി
A) i & iv
B) ii & iv
C) iii & ii
D) i, iii & iv
ഉത്തരം: (B)
24. രാജ്യസഭാ ചെയര്‍മാന്‍ ആര് ?
A) സ്പീക്കര്‍
B) രാഷ്ടപതി
C) പ്രധാനമന്ത്രി
D) ഉപരാഷ്ട്രപതി
ഉത്തരം: (D)
25. ശരീര തുലനനില പാലിക്കാന്‍ സഹായിക്കുന്ന മസ്തിഷ്ക ഭാഗം.
A) സെറിബെല്ലം
B) സെറിബ്രം
C) മെഡുല്ല ഒബ്ലാംഗേറ്റ
D) തലാമസ്
ഉത്തരം: (A)
26. മനുഷ്യ ശരീരത്തില്‍ ഗ്ലോക്കോമ ബാധിക്കുന്ന അവയവം,
A) ചെവി
B) കണ്ണ്
C) ത്വക്ക്
D) നാവ്
ഉത്തരം: (B)
27. ഡയബെറ്റിസ്‌മെലിറ്റസ് എന്ന ജീവിത ശൈലി രോഗം ഏത് ഹോര്‍മോണിന്റെ
അപര്യാപ്തത മൂലം ആണ് ?
A) ഗ്ലുക്കഗോണ്‍
B) വാസോപ്രസ്സിന്‍
C) ഇന്‍സുലിന്‍
D) തൈറോക്സിന്‍
ഉത്തരം: (C)
28. പക്ഷിപ്പനിയ്ക്ക് കാരണമായ വൈറസ്,
A) എച്ച് 1 എന്‍ 5
B) വേരിയോള വൈറസ്
C) കൊറോണ വൈറസ്
D) എച്ച് 5 എന്‍ 1
ഉത്തരം: (D)
29. ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന “ആരോഗ്യ മന്ഥന്‍ 3.0'-ന്റെ ഭാഗമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ദേശീയ പുരസ്കാരം ലഭിച്ച സംസ്ഥാനം.
A) കേരളം
B) തമിഴ്‌നാട്
C) ഹിമാചല്‍ പ്രദേശ്
D) പഞ്ചാബ്
ഉത്തരം: (A)
30. രണ്ടു വസ്തുക്കള്‍ തമ്മിലുള്ള ദൂരം ഇരട്ടിയാക്കിയാല്‍ അവ തമ്മിലുള്ള
ഗുരുത്വാകര്‍ഷണ സ്ഥിരാങ്കത്തിന്റെ മൂല്യം
A) കൂടുന്നു
B) കുറയുന്നു
C) പൂജ്യം
D) മാറ്റം സംഭവിക്കുന്നില്ല
ഉത്തരം: (D)
31. വാഹനങ്ങളിലെ റിയര്‍വ്യൂമിറര്‍ ആയി ഉപയോഗിക്കുന്ന ദര്‍പ്പണം ഏതാണ് ?
A) കോണ്‍വെക്സ് ദര്‍പ്പണം
B) സമതലദര്‍പ്പണം
C) കോണ്‍കേവ് ദര്‍പ്പണം
D) ഇവയൊന്നുമല്ല
ഉത്തരം: (A)
32. വാഹനങ്ങളിലെ ഹൈഡ്രോളിക് ബ്രേക്കില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്ന നിയമം ഏത് ?
A) പാസ്‌ക്കല്‍ നിയമം
B) വിസ്കസ് നിയമം
C) ആര്‍ക്കമിഡീസ് നിയമം
D) ഹുക്‌സ് നിയമം
ഉത്തരം: (A)
33. വാതകനിയമങ്ങളില്‍ താപനില സ്ഥിരമായിരിക്കുമ്പോള്‍ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തവും, മര്‍ദവും വിപരീത അനുപാതത്തിലായിരിക്കും എന്ന ബന്ധം
പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ച ശാസ്ത്രജ്ഞന്‍ ആര് ?
A) റോബര്‍ട്ട് ബോയിൽ
B) ജാക്വസ് ചാള്‍സ്
C) അമേഡിയോ അവോഗാഡ്രോ
D) നീല്‍സ് ബോര്‍
ഉത്തരം: (A)
34. d സബ്ഷെല്ലില്‍ എത്ര ഓര്‍ബിറ്റലുകള്‍ ഉണ്ട് ?
A) 3
B) 5
C) 4
D) 2
ഉത്തരം: (B)
35. സൾഫ്യൂരിക് ആസിഡ് വ്യാവസായികമായി നിര്‍മ്മിക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര് എന്ത്?
A) സ്വാര്‍ടസ് പ്രക്രിയ
B) സമ്പര്‍ക്കപ്രക്രിയ
C) ഓസ്റ്റ്വാള്‍ഡ് പ്രക്രിയ
D) ഹേബര്‍ പ്രക്രിയ
ഉത്തരം: (B)
36. ഈ വര്‍ഷത്തെ സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് ജേതാവ്,
A) എം. ലീലാവതി
B) അരുന്ധതി റോയി
C) പ്രൊഫ. ഓംചേരി എന്‍. എന്‍. പിള്ള
D) വി. മധുസൂദനന്‍ നായര്‍
ഉത്തരം: (A)
37. റഷ്യയുടെ മരിയ ഷറപ്പോവയ്ക്ക് ശേഷം ഗ്രാന്‍സ്ലാം ഫൈനല്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ടെന്നീസ് താരം.
A) ലെയ്‌ല ഫെര്‍ണാണ്ടസ്
B) എമ്മ റഡുകാനു
C) മരിയ സക്കാറി
D) അരീന സബലേങ്ക
ഉത്തരം: (B)
38. A farrago of legendary nonsense എന്ന് കേരളോത്പത്തിയെപ്പറ്റി അഭിപ്രായപ്പെട്ടത് ആര് ?
A) വില്യം ലോഗന്‍
B) മാഹ്വാന്‍
C) ബാര്‍ബോസ
D) ഫ്രാന്‍സിസ് ബുക്കാനന്‍
ഉത്തരം: (A)
39. 'വോള്‍ക്സ്കുണ്ടെ' എന്ന പദം താഴെ തന്നിരിക്കുന്നവയില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) തത്വചിന്ത
B) ശാസ്ത്രം
C) ഫോക്ലോര്‍
D) സംസ്കാരം
ഉത്തരം: (C)
40. ഒളിംപിക്സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണം നേടിയതാര് ?
A) നീരജ് ചോപ്ര
B) കര്‍ണ്ണം മല്ലേശ്വരി
C) ദീപ കര്‍മാക്കര്‍
D) അഭിനവ് ബിന്ദ്ര
ഉത്തരം: (D)
41. 'അറപ്പുകൈ', വട്ടേന്‍തിരിപ്പ്, 'പിള്ളതാങ്ങി” എന്നീ പദങ്ങള്‍ താഴെ പറയുന്ന കലകളില്‍ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) കളരിപ്പയറ്റ്
B) കോല്‍ക്കളി
C) തെയ്യം
D) മകം കളി
ഉത്തരം: (A)
42. 1 നിബ്ബിള്‍ =
A) 4 ബിറ്റുകള്‍
B) 2 ബിറ്റുകള്‍
C) 8 ബിറ്റുകള്‍
D) 16 ബിറ്റുകള്‍
ഉത്തരം: (A)
43. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ ലഭിക്കുന്ന ഔട്ട്പൂട്ടിന്റെ പേരെന്ത് ?
A) ഹാര്‍ഡ് കോപ്പി
B) ഫയല്‍
C) സോഫ്റ്റ് കോപ്പി
D) ഇതൊന്നുമല്ല
ഉത്തരം: (C)
44. Microsoft Access എന്തിനുദാഹരണമാണ് ?
A) പ്രസന്റേഷന്‍ സോഫ്റ്റ്‌വെയർ
B) വേഡ് പ്രോസസിങ്ങ് സോഫ്റ്റ്‌വെയർ
C) സ്‌പ്രെഡ് ഷീറ്റ് സോഫ്റ്റ്‌വെയർ
D) ഡേറ്റാ ബേസ് സോഫ്റ്റ്‌വെയർ
ഉത്തരം: (D)
45. IT Act ന്റെ Section 66A, താഴെ പറയുന്നവയില്‍ ഏത് സൈബര്‍ കുറ്റകൃത്യത്തിന്റെ ശിക്ഷ നിര്‍ദ്ദേശിക്കുന്നു ?
A) ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ്
B) വ്യാജ സോഫ്റ്റ്വെയറിന്റെ ഉപയോഗം
C) വെബ്സൈറ്റ് ഹാക്ക് ചെയ്യല്‍
D) തെറ്റായതും കുറ്റകരവുമായ വിവരങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത്
ഉത്തരം: (D)
46. സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ നിയമിക്കപ്പെടേണ്ട പരമാവധി അംഗങ്ങളുടെ എണ്ണം എത്ര ?
A) 5
B) 10
C) 3
D) 15
ഉത്തരം: (B)
47. താഴെ പറയുന്നവയില്‍ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും കുട്ടികളെ
സംരക്ഷിക്കുന്നതിനുള്ള നിയമം ഏത് ?
A) പോക്‌സോ ആക്ട്
B) ജുവനൈല്‍ ജസ്റ്റീസ് ആക്ട്
C) ശൈശവ വിവാഹ നിരോധന നിയമം
D ഇന്ത്യന്‍ ശിക്ഷാനിയമം
ഉത്തരം: (A)
48. ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷനില്‍ എത്ര രൂപ വരെ മൂല്യമുള്ള പരാതികള്‍ സമര്‍പ്പിക്കാം ?
A) ഒരു കോടി
B) പത്തുലക്ഷം
C) ഒരു ലക്ഷം
D) അന്‍പതിനായിരം
ഉത്തരം: (A)
49. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍,
A) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍
B) ജസ്റ്റിസ് ദീപക് മിശ്ര
C) ജസ്റ്റിസ് അരുണ്‍ കുമാര്‍ മിശ്ര
D) ജസ്റ്റിസ് എ. എസ് ആനന്ദ്
ഉത്തരം: (C)
50. ഗാര്‍ഹിക പീഡന സംരക്ഷണ നിയമപ്രകാരം കേസുകളില്‍ വിചാരണ നടത്താനുള്ള അധികാരം ആര്‍ക്കാണ് ?
A) സംരക്ഷണ ഉദ്യോഗസ്ഥന്‍
B) സേവന ദാതാക്കള്‍
C) കളക്ടര്‍
D) മജിസ്‌ട്രേറ്റ്
ഉത്തരം: (D)
0 അഭിപ്രായങ്ങള്‍