പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 19 (70 ചോദ്യോത്തരങ്ങൾ) പേജ് 19
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 19
ചോദ്യപേപ്പർ 19 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 19
Question Code: 127/2021
Date of Test: 11/12/2021
1. സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തന ഫലമായി ഇന്ത്യയില്‍
നിയമം മൂലം ബ്രിട്ടീഷുകാര്‍ നിരോധിച്ച അനാചാരങ്ങള്‍ ഏതെല്ലാം ?
i) വിധവാ പുനര്‍വിവാഹം നിരോധിച്ചു.
ii) അടിമത്തം നിരോധിച്ചു.
iii) സതി നിരോധിച്ചു.
iv) ശൈശവ വിവാഹം നിരോധിച്ചു.
A) (ii), (iii) & (iv)
B) (i), (iii) & (iv) )
C) (iii) & (iv)
D) (i) & (ii)
ഉത്തരം: (A)
2. ഗാന്ധിജി ഇടപെട്ട പ്രാദേശിക സമരങ്ങളില്‍ പെടാത്തവ തിരഞ്ഞെടുക്കുക.
i) അഹമ്മദാബാദിലെ തുണിമില്‍ സമരം
ii) ഖേഡയിലെ കര്‍ഷക സമരം
ii) തെലങ്കാന സമരം
iv) സ്വദേശി പ്രസ്ഥാനം
A) (i), & (ii)
B) (ii), (iii)
C) (iii) & (iv)
D) (i) & (iv)
ഉത്തരം: (C)
3. ശരിയായ ജോഡികള്‍ തിരഞ്ഞെടുക്കുക.
പത്രങ്ങള്‍ - നേതൃത്വം നല്‍കിയവര്‍
i) യങ് ഇന്ത്യ, ഹരിജന്‍ - ദാദാഭായ് നവ്റോജി
ii) കേസരി, മറാത്ത - ബാലഗംഗാധര തിലക്
iii) വോയ്‌സ് ഓഫ് ഇന്ത്യ - സുരേന്ദ്രനാഥ് ബാനര്‍ജി
iv) വന്ദേമാതരം - ലാലാ ലജ്പത് റായ്
A) (i), & (iii)
B) (ii), (iv)
C) (ii), (iii) & (iv)
D) (ii) & (iii)
ഉത്തരം: (B)
4. വെനസ്വേല, കൊളംബിയ, ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളെ സ്പെയിനിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചതാര് ?
A) ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്‍
B) ജോര്‍ജ് വാഷിംഗ്ടണ്‍
C) ഫ്രാന്‍സിസ്‌കോ മിരാന്‍ഡ
D) സൈമണ്‍ ബൊളിവര്‍
ഉത്തരം: (D)
5. 1956-ല്‍ പാർലമെന്റ് പാസ്സാക്കിയ ഇന്ത്യന്‍ സംസ്ഥാന പുനസ്സംഘടനാ നിയമപ്രകാരം നിലവില്‍ വന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും എത്ര ?
A) 14 സംസ്ഥാനങ്ങളും 9 കേന്ദ്രഭരണപ്രദേശങ്ങളും
B) 18 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും
C) 20 സംസ്ഥാനങ്ങളും 7 കേന്ദ്രഭരണപ്രദേശങ്ങളും
D) 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും
ഉത്തരം: (D)
6. കേരളത്തില്‍ നടന്ന മുക്കുത്തി സമരവും അച്ചിപ്പുടവ സമരവും നയിച്ചതാര് ?
A) സി. വി. കുഞ്ഞുരാമന്‍
B) കെ. കേളപ്പന്‍
C) ആറാട്ടുപുഴ വേലായുധപ്പണിക്കര്‍
D) കെ. പി. ശങ്കരമേനോന്‍
ഉത്തരം: (C)
7. ഭൂമധ്യരേഖയ്ക്ക് നേര്‍മുകളില്‍ സൂര്യന്‍ വരുന്ന ദിവസം/ദിവസങ്ങള്‍ ഏതെല്ലാം ?
i) മാര്‍ച്ച് 21
i) ജൂണ്‍ 21
iii) സെപ്തംബര്‍ 23
iv) ഡിസംബര്‍ 22
A) ii) & (iv)
B) (i) & (ii)
C) (i) മാത്രം
D) (iv) മാത്രം
ഉത്തരം: (B)
8. ചുവടെ കൊടുത്തിരിക്കുന്നവയില്‍ നിന്നും അന്തരീക്ഷത്തില്‍ താപം പ്രസരിക്കുന്ന
വിവിധ രീതികള്‍ തിരഞ്ഞെടുക്കുക.
i) ചാലനം
ii) സംവഹനം
ii) അഭിവഹനം
iv) ബാഷ്പീകരണം
A) (i), (ii) & (iii)
B) (ii) & (iv)
C) (ii) & (iii) )
D) (i) & (iv)
ഉത്തരം: (A)
9. നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥ ഗാലക്സിയില്‍ ഉള്‍പ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
A) സര്‍പ്പിളാകാരം
B) അണ്ഡാകാരം
C) കാചാകാരം
D) അനിയത രൂപം
ഉത്തരം: (A)
10. കൂട്ടത്തില്‍ പെടാത്തത് തിരഞ്ഞെടുക്കുക.
A) ഒക്ടോബര്‍ ചൂട്
B) ചിനുക്ക്
C) മാംഗോഷവേഴ്‌സ്
D) പശ്ചിമ അസ്വസ്ഥത
ഉത്തരം: (B)
11. ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
i) സഞ്ചാരപഥം ഭൂമിയില്‍ നിന്നും ഏകദേശം 36000 കി. മീ. ഉയരത്തില്‍.
ii) ഭൂമിയുടെ ഭൂമണ വേഗത്തിനു തുല്യമായ വേഗത്തില്‍ സഞ്ചരിക്കുന്നു.
iii) പ്രദേശത്തിന്റെ ആവര്‍ത്തിച്ചുള്ള വിവരശേഖരണം സാധമാകുന്നു
iv) വാര്‍ത്താവിനിമയത്തിന് പ്രയോജനപ്പെടുന്നു.
A) (ii), (iii) & (iv)
B) (i) & (iii)
C) (i), (ii) & (iv) )
D) (ii) & (iv)
ഉത്തരം: (C)
12. സാംസ്‌ക്കാരിക ഭൂപടങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കുക.
i) സൈനിക ഭൂപടം
ii) ഭൂവിനിയോഗ ഭൂപടം
iii) കാലാവസ്ഥാ ഭൂപടം
iv) രാഷ്ട്രീയ ഭൂപടം
A) (i), (ii) & (iv)
B) (ii) & (iv)
C) (ii) & (iii) )
D) (i), (ii) & (iv)
ഉത്തരം: (D)
13. താഴെപ്പറയുന്ന പ്രസ്താവനകളില്‍ നബാര്‍ഡുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?
A) ശിവരാമന്‍ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം സ്ഥാപിക്കപ്പെട്ടു.
B) കൃഷിയ്ക്കും ഗ്രാമവികസനത്തിനും വേണ്ടിയുള്ള ദേശീയബാങ്ക് .
C) നബാര്‍ഡിന്റെ ആസ്ഥാനം മുംബൈ ആണ്.
D) വ്യവസായ വായ്പകള്‍ നല്‍കുന്ന പരമോന്നത ബാങ്ക്
ഉത്തരം: (D)
14. കേന്ദ്ര പൊതുമേഖല വ്യവസായ സംരംഭങ്ങള്‍ക്ക്, പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്വതന്ത്ര അധികാരങ്ങള്‍ നല്‍കുന്നതിനായി ഭാരത സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക പദവി ഏതാണ് ?
A) മഹാരത്ത
B) നവരത്ന
C) മിനിരത്ത
D) മേല്‍പ്പറഞ്ഞവജെല്ലാം
ഉത്തരം: (D)
15. താഴെപ്പറയുന്ന ജോഡികളില്‍ ശരിയായി യോജിക്കുന്നത് ഏത് ?
പദ്ധതികള്‍ - പ്രധാന ലക്ഷ്യം
A) മൂന്നാം പഞ്ചവത്സര പദ്ധതി - വ്യവസായ വികസനം
B) അഞ്ചാം പഞ്ചവത്സര പദ്ധതി - സുസ്ഥിര വികസനം
C) എട്ടാം പഞ്ചവത്സര പദ്ധതി - മാനവശേഷി വികസനം
D) പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി - ഗ്രാമീണ വികസനം
ഉത്തരം: (C)
16. പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന (PMJDY) യുമായി യോജിക്കുന്ന പ്രസ്ലാവന/
പ്രസ്താവനകള്‍ ഏത് ?
i) ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി.
ii) രാജ്യത്തെ ബാങ്ക് അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ട് ഉറപ്പാക്കാനുള്ള
പദ്ധതി.
iii) നേരിട്ടുള്ള സമഗ്ര സാമ്പത്തിക ശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതി.
താഴെപ്പറയുന്നവയില്‍ നിന്നും ശരിയായ ഉത്തരം കണ്ടെത്തുക.
A) (i) മാത്രം
B) (ii), (iii) മാത്രം
C) (i), (iii) മാത്രം
D) ഇവയൊന്നുമല്ല
ഉത്തരം: (X)
17. ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്ന സ്ഥാപനം ഏത് ?
A) സെന്‍ട്രല്‍ സ്റ്റാറ്റിസ്‌റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ (CSO)
B) നാഷണല്‍ സാമ്പിള്‍ സര്‍വ്വെ ഓര്‍ഗനൈസേഷന്‍ (NSSO)
C) ദേശീയ വികസന സമിതി (NDC)
D) നീതി ആയോഗ് (NITI Ayog)
ഉത്തരം: (X)
18. M2017-ജൂലൈ 1 ന് ഇന്ത്യയില്‍ നിലവില്‍ വന്ന ജി.എസ്.ടി. (GST) യില്‍
ലയിക്കപ്പെടാത്ത നികുതി ഏത് ?
A) കേന്ദ്ര എക്സൈസ് ഡ്യൂട്ടി
B) കേന്ദ്ര വില്‍പ്പന നികുതി
C) ആദായ നികുതി
D) സേവന നികുതികള്‍
ഉത്തരം: (C)
19. കേരള സംസ്ഥാന ആസൂത്രണ ബോര്‍ഡ് രൂപീകരിച്ച വര്‍ഷം ഏത് ?
A) 1960 സെപ്തംബര്‍
B) 1967 സെപ്തംബര്‍
C) 1950 സെപ്തംബര്‍
D) 1955 സെപ്തംബര്‍
ഉത്തരം: (B)
20. "കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ആക്ട് " നിലവില്‍ വന്നത്.
A) 2018 ജൂണ്‍ 9
B) 2011 ആഗസ്റ്റ് 8
C) 2001 ജൂണ്‍ 5
D) 2008 ആഗസ്റ്റ് 11
ഉത്തരം: (D)
21. ഇന്ത്യന്‍ ഭരണഘടനയുമായി ബന്ധപ്പെട്ട കേശവാനന്ദഭാരതി കേസില്‍ താഴെ
പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
A) ആമുഖം ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചു.
B) ഭരണഘടനയുടെ അടിസ്ഥാന ഘടന എന്ന ആശയം സുപ്രീംകോടതി കൊണ്ടു
വന്നു.
C) ആമുഖം ഭരണഘടനയുടെ അവിഭാജ്യ ഘടകമല്ല എന്ന് സുപ്രീം കോടതി പ്രഖ്യാപിച്ചു.
D) A, B, C എന്നീ പ്രസ്താവനകള്‍ ശരിയാണ്.
ഉത്തരം: (B)
22.താഴെ പറയുന്നവയില്‍ “ഹരിതകേരളം” പദ്ധതിയെപ്പറ്റി ശരിയായ പ്രസ്താവന ഏത് ?
A) ഗ്രാമീണമേഖലയില്‍ യുവാക്കളുടെ സഹകരണത്തോടെ വനവല്‍ക്കരണത്തിന്
വേണ്ടി ആരംഭിച്ച പദ്ധതി.
B) സംസ്ഥാന രൂപീകരണത്തിന്റെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് ആരംഭിച്ച
സംസ്ഥാന സമഗ്ര വികസന പദ്ധതി.
(C) മാലിന്യ നിര്‍മ്മാര്‍ജ്ജനം, പരിസ്ഥിതി സംരക്ഷണം, കാര്‍ഷിക വികസനം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആരംഭിച്ച പദ്ധതി.
D) ആദിവാസി യുവാക്കള്‍ക്ക് വേണ്ടിയുള്ള കാര്‍ഷിക വികസന പദ്ധതി.
ഉത്തരം: (C)
23. രാഷ്ട്രപതിയെ തല്‍സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള “ഇംപീച്ച്‌മെന്റ്” നെ പറ്റി ശരിയായ പ്രസ്താവന കണ്ടെത്തുക.
A) 14 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കിയതിനു ശേഷം മാത്രമേ പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാവൂ.
B) ഇംപീച്ച്‌മെന്റ് പ്രമേയം ആദ്യം ലോകസഭയില്‍ അവതരിപ്പിക്കണം.
C) ഇംപീച്ച്‌മെന്റ് പ്രമേയം പാസാകൂന്നതിന് സഭയില്‍ ഹാജരായി വോട്ട് ചെയ്യുന്ന
അംഗങ്ങളുടെ കേവല ഭൂരിപക്ഷം ആവശ്യമാണ്.
D) A, B, C എന്നീ പ്രസ്താവനകള്‍ ശരിയാണ്.
ഉത്തരം: (A)
24. മഴക്കെടുതികള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുന്നതിനുവേണ്ടി കേരള ദൂരന്ത നിവാരണ അതോറിറ്റി “യെല്ലോ അലര്‍ട്ട് " പുറപ്പെടുവിക്കുന്നതിന്റെ ഉദേശ്യം.
A) 24 മണിക്കൂറില്‍ 20 cm മുതല്‍ 26 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
B) 24 മണിക്കൂറില്‍ 10 cm മുതല്‍ 18 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
C) 24 മണിക്കുറില്‍ 12 cm മുതല്‍ 20 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
C) 24 മണിക്കുറില്‍ 6 cm മുതല്‍ 11 cm വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പ്
ഉത്തരം: (D)
25. ഭരണഘടന നിര്‍മ്മാണ സഭയിലെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ഡി. പി. ഖെയ്ത്താന്റെ നിര്യാണത്തെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗം.
A) അല്ലാടി കൃഷ്ണസ്വാമി അയ്യര്‍
B) എന്‍. മാധവ റാവു
C) ടി. ടി. കൃഷ്ണമാചാരി
D) എന്‍. ഗോപാലസ്വാമി അയ്യങ്കാര്‍
ഉത്തരം: (C)
26. എന്തിനു വേണ്ടിയുള്ള പദ്ധതിയാണ് “സെന്‍ട്രല്‍ വിസ്ത" ?
A) കേന്ദ്ര ഭരണ പ്രദേശങ്ങളിലെ അടിസ്ഥാനവികസനം
B) പുതിയ പാര്‍ലമെന്റ് സമുച്ചയ നിര്‍മ്മാണം
C) കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാന നിര്‍മ്മാണം
D) സംസ്ഥാന തലസ്ഥാനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍ പാത നിര്‍മ്മാണം
ഉത്തരം: (B)
27. താഴെപ്പറയുന്നവയില്‍ ഏത് വിഭാഗം ഉദ്യോഗസ്ഥരാണ് “കേരള സബോര്‍ഡിനേറ്റ്
സര്‍വീസ്" വിഭാഗത്തില്‍ ഉള്‍പ്പെടുന്നത് ?
A) കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസ്
B) കേരള ട്രഷറി സര്‍വീസ്
C) കേരള റവന്യു സര്‍വീസ്
D) കേരള വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസ്
ഉത്തരം: (A)
28. കേരള സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍
അടക്കം എത്ര അംഗങ്ങളുണ്ട് ?
A) 15 അംഗങ്ങള്‍
B) 10 അംഗങ്ങള്‍
C) 8 അംഗങ്ങള്‍
D) 5 അംഗങ്ങള്‍
ഉത്തരം: (X)
29. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ നികുതി പങ്കിടുന്നതിനെപ്പറ്റി രാഷ്ട്രപതിക്ക്
നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് അധികാരമുള്ള ഭരണഘടനാ സ്ഥാപനം ഏത് ?
A.) അറ്റോര്‍ണി ജനറല്‍
B) കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
C) ധനകാര്യ കമ്മീഷന്‍
D) സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍
ഉത്തരം: (C)
30. കേരളത്തിലെ സ്ത്രീ ശാക്തീകരണ പദ്ധതിയായ “കുടുംബശ്രീയുടെ ഉദ്ഘാടനം
നിര്‍വഹിച്ച പ്രധാനമന്ത്രി.
A) ഐ. കെ. ഗുജ്റാള്‍
B) എ. ബി. വാജ്പേയ്
C) മന്‍മോഹന്‍ സിംഗ്
D) പി. വി. നരസിംഹറാവു
ഉത്തരം: (B)
31. താഴെ പറയുന്നവയില്‍ ഭരണഘടനയിലെ അനുഛേദങ്ങളുമായി ബന്ധപ്പെട്ട
ശരിയായ പ്രസ്താവന ഏത് ?
A) അനുഛേദം 20 : ഒരു കുറ്റത്തിന് ഒന്നിലധികം പ്രാവശ്യം ഒരു വ്യക്തിയെ ശിക്ഷിക്കാന്‍ പാടില്ല എന്ന് അനുശാസിക്കുന്നു.
B) അനുഛേദം 14: നിയമവിധേയമല്ലാത്ത അറസ്റ്റിനും തടങ്കലിനുമെതിരെ
സംരക്ഷണം നല്‍കുന്നു.
C) അനുഛേദം 22: സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ പരരന്മാര്‍ക്ക് അവസരസമത്വം
ഉറപ്പുനല്‍കുന്നു.
D) അനുഛേദം 18: ജീവിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നു.
ഉത്തരം: (A)
32. താഴെ പറയുന്നവയില്‍ ഏത് കേന്ദ്രഭരണ പ്രദേശത്തിനാണ് രാജ്യസഭയില്‍
പ്രാതിനിധ്യം ഉള്ളത്?
A) ദാമന്‍-ദിയു
B) ലഡാക്ക്
C) ലക്ഷദ്വീപ്
D) ജമ്മുകാശ്മീര്‍
ഉത്തരം: (D)
33. മാതാപിതാക്കളുടെ മരണം മൂലം സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുട്ടികളെ വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്
കേരള സാമൂഹ്യ സുരക്ഷാമിഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ധനസഹായ പദ്ധതി.
A) ആശ്വാസകിരണം
B) സ്നേഹപൂര്‍വ്വം
C) താലോലം
D) ശ്രുതി താരകം
ഉത്തരം: (B)
34. പ്രൈമേറ്റ് വിഭാഗത്തില്‍പ്പെടുന്ന ജീവികളെ പ്രൊസീമിയന്‍സ് എന്നും ആന്ത്രോപോയിഡ് എന്നും തരംതിരിച്ചിട്ടുണ്ട്. ഇതില്‍ പ്രൊസീമിയന്‍സ് വിഭാഗത്തില്‍പ്പെടുന്ന ഒരു ജീവിക്ക് ഉദാഹരണമാണ്
A) ചിമ്പാന്‍സി
B) ലിമര്‍
C) ഗിബ്ബണ്‍
D) ഗോറില്ല
ഉത്തരം: (B)
35. തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ നിന്ന് പുതുതായി കണ്ടെത്തിയ ഏതിനം
സസ്യവിഭാഗത്തിനാണ് മുന്‍ കേരളസംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയോടുള്ള ബഹുമാനാര്‍ത്ഥം ഇന്‍പേഷ്യന്‍സ് ശൈലജേ എന്ന പേര് നല്‍കിയത് ?
A) ആര്യവേപ്പ്
B) കാശിത്തുമ്പ
C) കണിക്കൊന്ന
D) ശീമക്കൊന്ന
ഉത്തരം: (B)
36. മനുഷ്യന്റെ ദഹനപ്രക്രിയയില്‍ രാസാഗ്നികള്‍ക്ക് പ്രധാന പങ്കുണ്ട്. മാംസ്യത്തിന്റെ
ദഹനത്തെ സഹായിക്കുന്ന ആഗ്നേയരസത്തിലെ രാസാഗ്നിയാണ്
A) പെപ്സിന്‍
B) ലിപേസ്
C) ട്രിപ്സിന്‍
D) അമിലേസ്
ഉത്തരം: (C)
37. വൈറസ് വഴി ഉണ്ടാകുന്ന രോഗം.
A) എലിപ്പനി
B) മലമ്പനി
C) മഞ്ഞപ്പിത്തം
D) മന്ത്
ഉത്തരം: (C)
38. താഴെ പറയുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ കിട്ടുന്ന സേവനങ്ങളില്‍ ഏതാണ് ശരി "
i) പ്രസവവും പരിചരണവും
ii) മരുന്ന് കൊടുത്തുള്ള ചികിത്സ
iii) പ്രതിരോധ കുത്തിവെയ്യ്
iv) കിടത്തി ചികിത്സ
A) (i) & (iv)
B) (ii) & (iii)
C) (i), (iii) & (iv)
D) (i), (ii), (iii) & (iv)
ഉത്തരം: (B)
39. 'പാപ് സ്മിയര്‍” പരിശോധന ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
A) പക്ഷാഘാതം
B) രക്തസമ്മര്‍ദ്ദം
C) അര്‍ബുദം
D) പ്രമേഹം
ഉത്തരം: (C)
40. പുകയില ഉല്‍പന്നങ്ങളുടെ വില്പന നിയന്ത്രിക്കുന്ന നിയമം.
A) പബ്ലിക് ഹെല്‍ത്ത് ആക്ട്
B) COTPA
C) THOT ആക്ട്
D) FSS ആക്ട്
ഉത്തരം: (B)
41. ആധുനിക വൈദ്യശാസ്ത്രപഠനം നടത്തിവരുന്ന കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനം,
A) ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍
B) കേരള യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ്
C) ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വ്വീസസ്
D) കണ്ണൂര്‍ യൂണിവേഴ്സിറ്റി
ഉത്തരം: (B)
42. ഒരു ഉപഗ്രഹത്തിന്റെ ഗതികോര്‍ജം 2 MJ ആണ്. എങ്കില്‍ ആ ഉപഗ്രഹത്തിന്റെ ആകെ ഊര്‍ജം എത്രയായിരിക്കും ?
A) 4 MJ
B) 6 MJ
C) -2 MJ
D) -4 MJ
ഉത്തരം: (C)
43. ഒരു ദ്വിതീയ മഴവില്ലില്‍ വയലറ്റ് നിറത്തിന്റെ വ്യതിയാന കോണ്‍ എത്ര ?
A) 42°
B) 54.2°
C) 40°
D) 50.8°
ഉത്തരം: (B)
44. വായുമൂലമുണ്ടാകുന്ന ഘര്‍ഷണം എങ്ങനെ കുറയ്ക്കാം ?
A) സ്ട്രീം ലൈനിംഗ്
B) ലൂബ്രിക്കേഷന്‍
C) ബോള്‍ ബെയറിംഗുകള്‍ ഉപയോഗിച്ച്
D) പോളിഷ്
ഉത്തരം: (A)
45. ഇന്ത്യയിലെ ആദ്യത്തെ “ഗ്രീന്‍ ഹൈഡ്രജന്‍ അധിഷ്ഠിത മൊബിലിറ്റി പ്രൊജക്ട്"
സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ് "
A) സിക്കിം
B) ഹിമാചല്‍പ്രദേശ്
C) ഗോവ
D) ലഡാക്ക്
ഉത്തരം: (X)
46.സൂര്യന്റെ അന്തരീക്ഷമായ കൊറോണയില്‍ അനുഭവപ്പെടുന്ന കഠിനമായ
ചൂടിനെക്കുറിച്ചും മറ്റ് സൌരപ്രതിഭാസങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്ന പേടകം.
A) ആദിത്യ LI
B) ഓഷന്‍സാറ്റ് 1
C) നൈക്ക് അപ്പാച്ചേ
D) പി. എസ്. എല്‍. വി. C11
ഉത്തരം: (A)
47. ഒരേസമയം വൈദ്യുത ചാലകമായും വൈദ്യുതരോധിയായും അവതരിക്കാന്‍
കഴിയുന്ന ദ്രവ്യരൂപം.
A) ബോസ്-ഐന്‍സ്റ്റെന്‍ കണ്ടന്‍സേറ്റ്
B) ക്വാര്‍ക്ക് -ഗ്ലുവോപ്ലാസ്മ
C) ഫെര്‍മിയോണിക് കണ്ടന്‍സേറ്റ്
D) ജാന്‍-ടെല്ലര്‍ മെറ്റല്‍
ഉത്തരം: (D)
48. താഴെ കൊടുത്തിരിക്കുന്നവയില്‍ ആദ്യത്തെ കൃത്രിമമൂലകം ഏത് ?
A) ടെക്നീഷ്യം
B) യുറേനിയം
C) ടെലൂറിയം
D) പരോമിതിയം
ഉത്തരം: (A)
49. നൈട്രജന്‍ വാതകത്തിന്റെ ക്രിട്ടിക്കല്‍ താപനില.
A) 33.2 K
B) 126.4 K
C) 304.2 K
D) 140 K
ഉത്തരം: (B)
50. അംഫോറ്റെറിക് ഓക്സൈഡിന് ഉദാഹരണമാണ്
A) Mg(OH)₂
B) NaOH
C) AI₂O₃
D) Cu(OH)₂
ഉത്തരം: (C)
51. കോവിഡുമായി ബന്ധപ്പെട്ട് 'Swab Seq' എന്താണ് ?
A) വാക്സിന്‍ കാന്‍ഡിഡേറ്റ്
B) ടെസ്റ്റിംഗ് പ്പാറ്റ്ഫോം
C) ഓറല്‍ മെഡിസിന്‍
D) ഗ്ലോബല്‍ അലയന്‍സ്
ഉത്തരം: (B)
52. കേരളത്തിലെ ഏറ്റവും വലിയ ചുമര്‍ചിത്രമായ ഗജേന്ദ്രമോക്ഷം ചിത്രണം
ചെയ്യപ്പെട്ടിട്ടുള്ളത് എവിടെ ?
A) തിരുനന്തിക്കര
B) മട്ടാഞ്ചേരി കൊട്ടാരം
C) കൃഷ്ണപുരം കൊട്ടാരം
D) പുന്നത്തൂര്‍ കോട്ട
ഉത്തരം: (C)
53. “ഉറൂബ് ' എന്ന തൂലികനാമത്തില്‍ പ്രസിദ്ധനായ എഴുത്തുകാരന്‍ ആര് ?
A) പി. സി. ഗോപാലന്‍
B) പി. സി. കുട്ടികൃഷ്ണന്‍
C) പി. കെ. നാരായണപിള്ള
D) പി. എന്‍. പണിക്കര്‍
ഉത്തരം: (B)
54. “ജലത്തിലെ പൂരം' എന്നറിയപ്പെടുന്നത് ?
A) നെഹ്റു ട്രോഫി വള്ളംകളി
B) പിറവം വള്ളംകളി
C) ആറന്മുള ഉത്രട്ടാതി വള്ളംകളി
D) താഴത്തങ്ങാടി വള്ളംകളി
ഉത്തരം: (C)
55. കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ & ഓണ്‍ലൈന്‍ പഠനം ഉറപ്പുവരുത്താനായി കേരള സര്‍ക്കാര്‍ ആരംഭിച്ച പദ്ധതി.
A) ഫസ്റ്റ് ബെല്‍
B) വിക്ടേഴ്സ്
C) കിളിക്കൊഞ്ചല്‍
D) വിദ്യാകിരണം
ഉത്തരം: (A)
56. കണ്ണശ്ശസ്മാരകം ആരുടെ സ്മരണയ്ക്കുള്ളത് ?
A) പി. കുഞ്ഞിരാമന്‍ നായര്‍
B) നിരണം കവികള്‍
C) മോയിന്‍കുട്ടി വൈദ്യര്‍
D) വി. കെ. എന്‍
ഉത്തരം: (B)
57. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ.
A) ഉദയാ സ്റ്റുഡിയോ
B) ചിത്രാഞ്ജലി സ്റ്റുഡിയോ
C) മെറിലാന്‍ഡ്‌സ്റ്റുഡിയോ
D) ഇതൊന്നുമല്ല
ഉത്തരം: (A)
58. പാരാലിമ്പിക്സില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിത.
A) വന്ദനാ കട്ടാരിയ
B) അവാനി ലേഖര
C) പി. വി. സിന്ധു
D) മീരാ ബായ് ചാനു
ഉത്തരം: (B)
59. ഏതാണ് ഒരു ഇമേജ് എഡിറ്റിംഗ് സോഫ്റ്റ്വെയറായി ഉപയോഗിക്കാത്തത് ?
A) ജിംപ്
B) ഫോട്ടോഷോപ്പ്
C) പിക്സല്‍മേറ്റര്‍
D) ജി. തമ്പ്
ഉത്തരം: (X)
60. ഇനിപ്പറയുന്ന പ്രസ്താവനകള്‍ പരിഗണിക്കുക.
i) ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളും ഭാഷാ പ്രോസസ്സറുകളും സിസ്റ്റം സോഫ്റ്റ്വെയറിന്റെ
ഘടകങ്ങളാണ്.
ii) കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കിലെ ഫയലുകള്‍ പുനക്രമീകരിക്കുന്ന ഒരു പ്രോഗ്രാമാണ്
ഡിസ്‌ക് ഡിഫ്രാഗ് മെന്റര്‍.
iii) ഒരു ഉയര്‍ന്ന ഭാഷാ പ്രോഗ്രാമിനെ മെഷീന്‍ ഭാഷയിലേക്ക് വരികളായി പരിവര്‍ത്തനം ചെയ്യുന്ന ഒരു തരം ഭാഷാ പ്രോസസറാണ് (ലൈന്‍ ബൈ ലൈന്‍ എക്സിക്യൂട്ടറാണ്) കംപൈലര്‍.
മുകളില്‍ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ഏതാണ് ശരിയായത് ?
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം
C) (i) ഉം (iii) ഉം മാത്രം
D) (iii) മാത്രം
ഉത്തരം: (A)
61. സൈബര്‍ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികള്‍
പരിഗണിക്കുക.
i) ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പ് - വസ്തുവകകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍
ii) ഇന്റര്‍നെറ്റ് സമയ മോഷണം - വ്യക്തികള്‍ക്കെതിരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍
iii) സൈബര്‍ ഭീകരത - സര്‍ക്കാരിനെതിരെ സൈബര്‍ കുറ്റകൃത്യങ്ങള്‍
iv) സ്വകാര്യതയുടെ ലംഘനം - വസ്തുവകകള്‍ക്കെതിരായ സൈബര്‍
കുറ്റകൃത്യങ്ങള്‍
മുകളില്‍ കൊടുത്തിരിക്കുന്ന ജോഡികളില്‍ ഏതാണ് ശരിയായി പൊരുത്തപ്പെടുന്നത്?
A) (i) ഉം (ii) ഉം (iii) ഉം മാത്രം
B) (i) ഉം (iii) ഉം മാത്രം
C) (i) ഉം (ii ഉം (iv) ഉം മാത്രം
D) (iii) ഉം (iv) മാത്രം
ഉത്തരം: (A)
62. താഴെ പറയുന്നവയില്‍ ഏതാണ് വേഡ് പ്രോസസ്സറുകള്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്വെയറിന് കീഴില്‍ വരുന്നത് ?
A) വിന്‍ഡോസ്
B) പൊളാരിസ് ഓഫീസ്
C) ആപ്പിള്‍ പേജസ്
D) ലിബ്രെഓഫീസ് റൈറ്റര്‍
ഉത്തരം: (D)
63. താഴെ കൊടുത്തിരിക്കുന്ന ഓപ്ഷനുകളില്‍ നിന്ന്, ഇന്റര്‍നെറ്റിലെ സേവനങ്ങള്‍
അല്ലാത്തതു തിരഞ്ഞെടുക്കുക.
A) ഇമെയില്‍
B) ഡബ്ല്യൂ. ഡബ്ല്യൂ. ഡബ്ല്യൂ.
C) ടോപ്പോളജി
D) സെര്‍ച്ച് എഞ്ചിനുകള്‍
ഉത്തരം: (C)
64. 2005-ലെ വിവരാവകാശ നിയമമനുസരിച്ച് മുഖ്യ വിവരാവകാശ കമ്മീഷണറുടെ
നിയമനവുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായത് തിരഞ്ഞെടുക്കുക.
A) സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ക്ക് ആ പദവിയില്‍ തുടരുവാന്‍ വയസ്സ് സംബന്ധമായ തടസ്സങ്ങള്‍ ഒന്നും ഇല്ല.
B) സംസ്ഥാനത്തിന്റെ മുഖ്യവിവരാവകാശകമ്മീഷണര്‍ ആ പദവിയില്‍നിന്നും രാജി
വക്കണമെങ്കില്‍ മുഖ്യമന്ത്രിക്ക് രാജി സമര്‍പ്പിക്കണം.
C) സംസ്ഥാനത്ത് നിയമിക്കുന്ന മുഖ്യ വിവരാവകാശ കമ്മീഷണറെ കാലാവധിക്ക് ശേഷം പുനര്‍നിയമനം നടത്തുവാന്‍ സാദ്ധ്യമല്ല.
D) മേല്‍പറഞ്ഞ എല്ലാം ശരിയാണ്.
ഉത്തരം: (C)
65. താഴെ കൊടുത്തിരിക്കുന്ന രണ്ട് പ്രസ്താവനകള്‍ മനസ്സിലാക്കിയ ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) ഉപഭോക്ത്യ സംരക്ഷണ നിയമ പ്രകാരം നിയമിക്കുന്ന ദേശീയ ഉപഭോക്തൃ പരിഹാര കമ്മീഷനില്‍ പ്രസിഡന്റും കൂടാതെ നാലില്‍ കുറയാത്ത അംഗങ്ങളും ഉണ്ടായിരിക്കണം.
ii) ദേശീയ കമ്മീഷന് മുമ്പാകെ നേരിട്ട് സമര്‍പ്പിക്കുന്ന പരാതികള്‍ക്ക് അതിന്റെ അധികാര പരിധി നിശ്ചയിക്കുന്നതിനായി 10 കോടിയിലധികം രൂപയുടെ വില ഉണ്ടായിരിക്കണം.
A) പ്രസ്താവനകള്‍ രണ്ടും ശരിയല്ല
B) പ്രസ്താവന (i) മാത്രം ശരിയാണ്
C) പ്രസ്താവനകള്‍ രണ്ടും ശരിയാണ്
D) പ്രസ്താവന (ii) മാത്രം ശരിയാണ്
ഉത്തരം: (C)
66. ഗാര്‍ഹിക പീഡനങ്ങളില്‍ നിന്നുംസ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 2005 ലെ നിയമം അനുസരിച്ച് “ഗാര്‍ഹിക പീഡനം” എന്ന നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരാവുന്നത് ഏതാണ് ? ഉചിതമായത് തിരഞ്ഞെടുക്കുക.
A) ശാരീരികമായ പീഡനം
B) ലൈംഗികമായ പീഡനം
C) വാക്കുകള്‍ കൊണ്ടും മാനസികവുമായ പീഡനം
D) മേല്‍പറഞ്ഞ എല്ലാം ഉള്‍പ്പെടും
ഉത്തരം: (D)
67. മാതാപിതാക്കള്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും സംരക്ഷണച്ചിലവ് നല്‍കുന്ന
2007 ലെ നിയമം അനുസരിച്ച് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) സംരക്ഷണച്ചിലവിലേക്കായി പ്രതിമാസം പരമാവധി പതിനായിരം രൂപയാണ്
ട്രിബ്യൂണലിന് വിധിക്കാവുന്നത്
B) ഈ നിയമപ്രകാരം അപ്പീല്‍ നല്‍കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ബന്ധപ്പെട്ട
ജില്ലാ ജഡ്ജിക്ക് സമര്‍പ്പിക്കണം.
C) മേല്‍ പറഞ്ഞ 'A' യും 'B' യും ശരിയല്ല.
D) മേല്‍ പറഞ്ഞ 'A' യും 'B' യും ശരിയാണ്
ഉത്തരം: (A)
68. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ഉള്ള ചെയര്‍പേഴ്‌സണെയും
അംഗങ്ങളെയും സംബന്ധിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ചശേഷം ശരിയായത് തിരഞ്ഞെടുക്കുക.
i) സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലേക്ക് ചെയര്‍പേഴ്‌സണിനെയും അംഗങ്ങളെയും നിയമിക്കുന്നതിനുള്ള ശുപാര്‍ശ ചെയ്യുന്ന സമിതിയില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവും ഉള്‍പ്പെടുന്നു.
ii) ചെയര്‍പേഴ്‌സണ്‍ ആയി നിയമതിനായ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക് കേരള ഹൈക്കോടതിയുടെ മുന്‍ചീഫ് ജസ്റ്റീസായിരുന്നു.
A) പ്രസ്താവനകള്‍ രണ്ടും ശരിയാണ്
B) പ്രസ്താവനകളില്‍ (i) മാത്രം ശരിയാണ്
C) പ്രസ്താവനകളില്‍ (ii) മാത്രം ശരിയാണ്
D) പ്രസ്താവനകള്‍ രണ്ടും ശരിയല്ല
ഉത്തരം: (A)
69. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ച ശേഷം ശരിയായത് തിരഞ്ഞെടുക്കുക.
i) ഈ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളില്‍ അതിന്റെ ഗൗരവം
അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.
ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളില്‍ നിന്ന് മൊഴികള്‍ രേഖപ്പെടുത്തുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ ആയിരിക്കരുത്.
A) പ്രസ്മാവന (ii) മാത്രം ശരിയാണ്
B) പ്രസ്താവനകള്‍ രണ്ടും ശരിയാണ്
C) പ്രസ്താവനകള്‍ രണ്ടും ശരിയല്ല
D) പ്രസ്താവന (i) മാത്രം ശരിയാണ്
ഉത്തരം: (B)
70. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ആക്ട് 2014 അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ച ശേഷം ഉചിതമായ ഉത്തരം തിരഞ്ഞെടുക്കുക.
i) "ന്യൂനപക്ഷം" എന്നത് 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമപ്രകാരം
പ്രസിദ്ധപ്പെടുത്തിയിട്ടുള്ള സമുദായം ആയിരിക്കണം.
ii) കമ്മീഷന്‍ അംഗങ്ങളില്‍ ഒരു വനിത ഉണ്ടായിരിക്കേണ്ടതും അത് ന്യൂനപക്ഷ
സമുദായത്തില്‍ നിന്നും ആയിരിക്കേണ്ടതുമാണ്
A) പ്രസ്താവനകള്‍ രണ്ടും ശരിയല്ല
B) പ്രസ്താവനകള്‍ രണ്ടും ശരിയാണ്
C) പ്രസ്താവനകളില്‍ (i) മാത്രം ശരിയാണ്
D) പ്രസ്താവനകളില്‍ (ii) മാത്രം ശരിയാണ്
ഉത്തരം: (B)
0 അഭിപ്രായങ്ങള്‍