പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 21 (65 ചോദ്യോത്തരങ്ങൾ) പേജ് 21  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 21
 

ചോദ്യപേപ്പർ 21 ൽ നിന്നുള്ള 65 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 21

Question Code: 135/2021 
Date of Test: 24/12/2021

1. 'ഏറാള്‍നാട്‌ ഉടൈയവര്‍' എന്ന ജൂതശാസനത്തില്‍ പരാമര്‍ശിച്ചു കാണുന്ന
നാടുവാഴികള്‍ ആരായിരുന്നു?
A) കോലത്തിരിമാര്‍
B) ചേര രാജാക്കന്‍മാര്‍
C) സാമൂതിരിമാര്‍
D) ശക്തന്‍ തമ്പുരാന്‍
ഉത്തരം: (C)

2. താഴെ നല്‍കിയിരിക്കുന്നവയില്‍ പണ്ഡിറ്റ്‌ കറുപ്പന്‍ സ്ഥാപിച്ച സംഘടനകള്‍
ഏതൊക്കെയാണ്‌ ?
i) സുധര്‍മ്മ സൂരോദയം സഭ
ii) ജ്ഞാനോദയം സഭ
iii) സ്വതന്ത്ര സാഹോദര്യ സഭ
iv) ഷണ്‍മുഖവിലാസം സഭ
A) (ii) ഉം (iii) ഉം മാത്രം
B) മുകളില്‍ പറഞ്ഞവ എല്ലാം (i, ii, iii & iv)
C) (i) ഉം (ii) ഉം മാത്രം
D) (i) ഉം (ii) ഉം (iv) ഉം മാത്രം
ഉത്തരം: (D)

3. ഒളിമ്പിക്സ്‌ ഹോക്കി ചരിത്രത്തില്‍ ഇന്ത്യയ്ക്ക്‌ കിട്ടിയിട്ടുള്ള മെഡലുകള്‍ എത്ര ?
A) 8 സ്വര്‍ണ്ണം 1 വെള്ളി 3 വെങ്കലം
B) 8 സ്വര്‍ണ്ണം 2 വെള്ളി 3 വെങ്കലം
C) 8 സ്വര്‍ണ്ണം 2 വെള്ളി 2 വെങ്കലം
D) 8 സ്വര്‍ണ്ണം 3 വെങ്കലം
ഉത്തരം: (A)

4. I ഉം II ഉം ലിസ്റ്റിലെ വര്‍ഷവും സംഭവങ്ങളും ചേരുംപടി ചേര്‍ത്ത്‌, കൊടുത്തിരിക്കുന്ന കോഡുപയോഗിച്ച്‌ ഉത്തരം കണ്ടെത്തുക.
ലിസ്റ്റ്‌ I (സംഭവങ്ങള്‍)                    ലിസ്റ്റ്‌ II (വര്‍ഷം)
a) നിസ്സഹകരണ പ്രസ്ഥാനം -      1) 1934
b) ഉപ്പു സത്യാഗ്രഹം -                    2) 1942
c) കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ രൂപീകരണം - 3) 1930
d) ക്വിറ്റിന്ത്യാ സമരം -                   4) 1920
   (a)  (b)  (c)  (d)
A) 4    2    1    3
B) 4    3    1    2
C) 2    4    3    1
D) 1    3    4    2
ഉത്തരം: (B)

5. നെപ്പോളിയനുമായി ബന്ധപ്പെട്ട, താഴെ പറയുന്ന പ്രസ്താവനകളില്‍ ശരിയായത്‌
ഏത്‌ ?
i) സാമ്പത്തിക തലത്തില്‍ ബ്രിട്ടനെതിരായി യൂറോപ്പിനെ അണിനിരത്തുകയെന്ന പരിപാടിയായ കോണ്ടിനെന്റല്‍ വ്യവസ്ഥ നടപ്പിലാക്കി.
ii) ഫ്രാന്‍സില്‍ ഒരു നിയമസംഹിത നടപ്പിലാക്കി.
iii) ഓര്‍ഡേഴ്‌സ്‌ ഇന്‍ കാരണ്‍സില്‍ എന്ന പ്രഖ്യാപനം നടത്തി.
A) (i) ഉം (ii) ഉം മാത്രം
B) (ii) ഉം (iii) ഉം മാത്രം
C) എല്ലാം ശരിയാണ്‌
D) (i) ഉം (ii) ഉം മാത്രം
ഉത്തരം: (D)

6. ആരാണ്‌ സാമ്പ്രദായിക ഭൂമിശാസ്ത്ര പഠനം തുടക്കം കുറിച്ചത്‌ ?
A) കാള്‍ റിറ്റര്‍
B) അലക്സാണ്ടര്‍ ഹംബോള്‍ട്ട്‌
C) ലാപ്പയ്സ്‌
D) എഡ്വിന്‍ ഹമ്പിള്‍
ഉത്തരം: (B)

7. ഉത്തരായനരേഖ കടന്നു പോകാത്ത സംസ്ഥാനം.
A) രാജസ്ഥാന്‍
B) ഛത്തീസ്ഗഡ്‌ 
C) ഒറീസ
D) ത്രിപുര
ഉത്തരം: (C)

8. അഗ്നിപര്‍വ്വത സ്‌ഫോടനത്തിലൂടെ രൂപപ്പെടുന്ന ശിലയേത്‌ ?
A) ആഗ്നേയ ശില
B) അവസാദ ശില
C) കായാന്തരിത ശില
D) ഇവയില്‍ ഏതുമല്ല
ഉത്തരം: (A)

9. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നെല്ല്‌ ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനം.
A) ആന്ധ്രാപ്രദേശ്‌
B) ഉത്തര്‍പ്രദേശ്‌
C) പശ്ചിമബംഗാള്‍
D) ഹരിയാന
ഉത്തരം: (C)

10. COP 26 UN കാലാവസ്ഥ വ്യതിയാന സമ്മേളനത്തിന്‌ ആതിഥേയത്വം വഹിച്ച
രാജ്യമേത്‌ ?
A) യു. കെ.
B) ഇന്ത്യ
C) ചൈന
D) ബ്രസീല്‍
ഉത്തരം: (A)

11. കാര്‍ഷിക വികസനത്തിനും ഗ്രാമീണ വികസനത്തിനുമായി പ്രവര്‍ത്തിക്കുന്ന
ഇന്ത്യയിലെ പരമോന്നത ബാങ്ക്.
A) ഐ. ഡി.എഫ്‌.സി.
B) ഐ. ഡി. ബി. ഐ.
C) മുദ്രബാങ്ക്‌
D) നബാര്‍ഡ്‌
ഉത്തരം: (D)

12. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പകരം നിലവില്‍ വന്ന നീതി ആയോഗ്‌ ആരംഭിച്ചത്‌.
A) 2014
B) 2015
C) 2019
D) 2016
ഉത്തരം: (B)

13. ഇന്ത്യ പുത്തന്‍ സാമ്പത്തിക നയം സ്വീകരിച്ചത്‌ ഏത്‌ ഗവണ്‍മെന്റിന്റെ കാലത്താണ്‌ ?
A) നരസിംഹറാവു
B) രാജീവ്ഗാന്ധി
C) ലാലുപ്രസാദ്‌ യാദവ്‌
D) വാജ്പേയ്‌
ഉത്തരം: (A)

14. സ്വതന്ത്ര ഇന്ത്യയുടെ “പ്ലാന്‍ഹോളിഡേ' യുടെ കാലഘട്ടം.
A) 1966 - 1969
B) 1978 - 1980
C) 1984 - 1987
D) 1993 - 1995
ഉത്തരം: (A)

15. SBI യുടെ ഓണ്‍ലൈന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആയ YONO യുടെ ബ്രാന്‍ഡ്‌ അംബാസ്സിഡര്‍ ആര്‌ ?
A) സൈന നെഹ്വാള്‍ 
B) P.V. സിന്ധു
C) ഹിമ ബര്‍മന്‍
D) ശ്രീജേഷ്‌
ഉത്തരം: (X)

16. രാജ്യസഭാ അംഗങ്ങളുടെ കാലാവധി എത്ര വര്‍ഷമാണ്‌ ?
A) 5 വര്‍ഷം
B) 6 വര്‍ഷം
C) 2 വര്‍ഷം
D) 3 വര്‍ഷം
ഉത്തരം: (B)

17. കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ ആരാണ്‌ ?
A) ജോസഫൈന്‍
B) ജസ്റ്റിസ്‌ ശ്രീദേവി
C) ജസ്റ്റിസ്‌ ഫാത്തിമ ബീവി
D) പി. സതീദേവി
ഉത്തരം: (D)

18. ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍ ആരാണ്‌ ?
A) ഡോ. ബി. ആര്‍. അംബേദ്കര്‍
B) മോത്തിലാല്‍ നെഹ്റു
B) ഡോ. രാജേന്ദ്ര പ്രസാദ്‌
C) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം: (C)

19. താഴെ പറയുന്നതില്‍ മൗലികാവകാശങ്ങളില്‍ ഉള്‍പ്പെടാത്തത്‌ ഏതാണ്‌ ?
A) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B) ഭരണഘടനാ പരിഹാരങ്ങള്‍ക്കായുള്ള അവകാശം
C) ചൂഷണങ്ങള്‍ക്കെതിരെയുള്ള അവകാശം
D) സ്വത്തവകാശം
ഉത്തരം: (D)

20. കേരള സര്‍വീസ്‌ റൂള്‍സ്‌ കേരള നിയമസഭ പാസാക്കിയത്‌ ഭരണഘടനയിലെ ഏത്‌ വകുപ്പ്‌ പ്രകാരമാണ്‌ ?
A) ആര്‍ട്ടിക്കിള്‍ 309
B) ആര്‍ട്ടിക്കിള്‍ 356
C) ആര്‍ട്ടിക്കിള്‍ 326
D) ആര്‍ട്ടിക്കിള്‍ 32
ഉത്തരം: (A)

21. ഇന്ത്യയിലെ ആദ്യ വിദേശകാര്യവകുപ്പ്‌ മന്ത്രി ആരാണ്‌ ?
A) കെ. പി. എസ്‌. മേനോന്‍
B) ലാല്‍ ബഹദൂര്‍ ശാസ്ത്രി 
C) ജവഹര്‍ലാല്‍ നെഹ്റു
D) ഗുൽസാരിലാൽ നന്ദ
ഉത്തരം: (C)

22. കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍ ചെയര്‍മാനെ നിയമിക്കുന്നത്‌ ആരാണ്‌ ?
A) പ്രസിഡന്റ്‌
B) പ്രധാനമന്ത്രി
C) ഗവര്‍ണര്‍
D) ചീഫ്‌ സെക്രട്ടറി
ഉത്തരം: (C)

23. താഴെ പറയുന്നതില്‍ രാജ്യസഭാ അദ്ധ്യക്ഷന്‍ ആരാണ്‌ ?
A) ഉപരാഷ്ട്രപതി
B) സ്പീക്കര്‍
C) രാഷ്ട്രപതി
D) ഡെപ്യൂട്ടി സ്പീക്കര്‍
ഉത്തരം: (A)

24. കേരള ഹൈക്കോടതി ചീഫ്‌ ജസ്റ്റിസിനെ നിയമിക്കുന്നത്‌ ആരാണ്‌ ?
A) ഗവര്‍ണര്‍
B) പ്രസിഡന്റ്‌
C) സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌
D) മുഖ്യമന്ത്രി
ഉത്തരം: (B)

25. കഥകളിക്കാലംബമായിരിക്കുന്ന സാഹിത്യരൂപത്തിന്റെ പേര്‌ ?
A) രാമനാട്ടം
B) കൃഷ്ണനാട്ടം
C) ആട്ടക്കഥ
D) രാമചരിതം
ഉത്തരം: (C)

26. പാരലിമ്പിക്സില്‍ രണ്ട്‌ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യാക്കാരി.
A) സൈന നെഹ്വാള്‍
B) അവനി ലേഖറ
C) സാക്ഷി മാലിക്‌
D) മേരി കോം
ഉത്തരം: (B)

27. ഡി. വിനയചന്ദ്രന്റേതല്ലാത്ത കൃതി ഏത്‌ ?
A) വീട്ടിലേക്കുള്ള വഴി
B) പൊടിച്ചി
C) കിരാത വൃത്തം
D) ചിറപ്പ്‌
ഉത്തരം: (C)

28. വര്‍ക്കലയില്‍ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര്‌ ?
A) ചട്ടമ്പി സ്വാമികള്‍
B) നിത്യചൈതന്യയതി
C) നടരാജ ഗുരു
D) സ്വാമി മംഗളാനന്ദ
ഉത്തരം: (C)

29. അന്താരാഷ്ട്ര തലത്തില്‍ നടന്ന ആദ്യത്തെ Dy Night ടെസ്റ്റ്‌ ക്രിക്കറ്റ്‌ മത്സരം
ഏതൊക്കെ രാജ്യങ്ങള്‍ തമ്മിലായിരുന്നു ?
a) ആസ്ത്രേലിയ - ഇംഗ്ലണ്ട്‌
b) ആസ്ത്രേലിയ - ഇന്ത്യ
c) ആസ്ത്രേലിയ - സൗത്ത്‌ ആഫ്രിക്ക
d) ആസ്ത്രേലിയ - ന്യൂസിലന്റ്‌
ഉത്തരം: (D)

30. ഒപ്റ്റിക്കല്‍ ഡിസ്ക്‌ വിഭാഗത്തില്‍ പെടാത്തത്‌ ഏത്‌ ?
A) സിഡി
B) ഡിവിഡി
C) ഹാര്‍ഡ്‌ ഡിസ്റ്റ്‌
D) ബ്ലൂറേ ഡിസ്ക്‌
ഉത്തരം: (C)

31. നിബിള്‍ (Nibble) എന്നത്‌.
A) 4 ബിറ്റ്‌
B) 8 ബിറ്റ്‌
C) 12 ബിറ്റ്‌
D) 16 ബിറ്റ്‌
ഉത്തരം: (A)

32. ഒരു കെട്ടിടത്തിന്റെയോ, ഓഫീസിന്റേയോ ഉള്ളിലുള്ള കമ്പ്യൂട്ടറുകളെ തമ്മില്‍ പരസ്സരം ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്കാണ്‌?
A) PAN
B) LAN
C) WAN
D) MAN
ഉത്തരം: (B)

33. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങള്‍ ഉള്‍പ്പെടുന്ന ആപ്പിക്കേഷന്‍ ആണ്‌
A) സഞ്ചയ
B) സേവന
C) സ്പാര്‍ക്ക്‌
D) സമഗ്ര
ഉത്തരം: (C)

34. ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണെ താഴെ പറയുന്ന ഏതു സാഹചര്യ
ങ്ങളിലാണ്‌ കേന്ദ്ര സര്‍ക്കാറിന്‌ നീക്കം ചെയ്യുവാന്‍ സാധിക്കുക ?
i) ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ വിസമ്മതിക്കുന്ന സാഹചര്യങ്ങളില്‍
ii) ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളില്‍
iii) അവിമുക്ത നിര്‍ദ്ധനനാകുന്ന സാഹചര്യങ്ങളില്‍
iv) കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളില്‍ പങ്കെടുക്കാതെയിരുന്നാല്‍
A) (i) മുതല്‍ (iv) വരെയുള്ള സാഹചര്യങ്ങളില്‍
B) (i), (ii), (iv) സാഹചര്യങ്ങളില്‍ മാത്രം
C) (i)), (ii), (iii) സാഹചര്യങ്ങളില്‍ മാത്രം
D) (i), (iii), (iv) സാഹചര്യങ്ങളില്‍ മാത്രം
ഉത്തരം: (C)

35. താഴെ പറയുന്നവയില്‍ ഏതെല്ലാമാണ്‌ 1993 ലെ മനുഷ്യാവകാശ സംരക്ഷണ നിയമ പ്രകാരം പൂര്‍ണ്ണമായും മനുഷ്യാവകാശത്തിന്റെ നിര്‍വചന പരിധിയില്‍ വരുന്നവ.
i) ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന എല്ലാ അവകാശങ്ങളും.
ii) ഇന്ത്യന്‍ ഭരണഘടനയിലും മറ്റു ഇന്ത്യന്‍ നിയമങ്ങളിലും പരാമര്‍ശിച്ചിട്ടുള്ള
അവകാശങ്ങള്‍ മാത്രം.
iii) ഇന്ത്യന്‍ ഭരണഘടനയില്‍ ഇല്ലാത്തതും, അന്താരാഷ്ട ഉടമ്പടികളില്‍ പരാമര്‍ശിച്ചിട്ടുമുള്ള അവകാശങ്ങള്‍.
iv) മേല്‍പറഞ്ഞ മൂന്നു സൂചനകളും അപൂര്‍ണ്ണമാണ്‌.
A) (i), (iii) സൂചനകള്‍
B) സൂചന (iv)
C) സൂചന (ii)
D) സൂചന (iii)
ഉത്തരം: (B)

36. 1989 ലെ പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍
തടയാനുള്ള നിയമ പ്രകാരം “അതിക്രമം” എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്‌ എന്താണ്‌?
A) നിയമത്തിലെ വകുപ്പ്‌ 3 നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍.
B) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കുറ്റങ്ങള്‍ മാത്രം.
C) നിയമത്തിലെ 3, 14 വകുപ്പുകള്‍ നിഷ്കര്‍ഷിക്കുന്ന കുറ്റങ്ങള്‍.
D) പട്ടിക ജാതി-ഗോത്ര വിഭാഗങ്ങള്‍ക്കെതിരെയുള്ള എല്ലാ അക്രമങ്ങളും.
ഉത്തരം: (A)

37. വയോജനങ്ങളുടെ സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള നിയമനിര്‍മ്മാണത്തിനുള്ള പിന്‍ബലം താഴെ പറയുന്നവയില്‍ ഭരണഘടനയുടെ ഏതു അനുച്ഛേദത്തിലാണ്‌ കാണാന്‍ സാധിക്കുക ?
A) അനുച്ഛേദം 41
B) അനുച്ഛേദം 4 മുതല്‍ 7 വരെ
C) അനുച്ഛേദം 25
D) മേല്‍ സൂചനകള്‍ തെറ്റാണ്‌
ഉത്തരം: (A)

38. ദേശീയ ഉപഭോക്ത്യ തര്‍ക്ക പരിഹാര കമ്മീഷന്റെ നിലവിലെ അദ്ധ്യക്ഷന്‍.
A) ജസ്റ്റിസ്‌ അശോക്‌ ബാന്‍
B) ജസ്റ്റിസ്‌ ആര്‍. കെ. അഗര്‍വാള്‍
C) ജസ്റ്റിസ്‌ ദീപശര്‍മ്മ
D) ജസ്റ്റിസ്‌ അരുണ്‍ കുമാര്‍ മിശ്ര
ഉത്തരം: (B)

43. 1834-ല്‍ തിരുവനന്തപുരത്ത്‌ ഇംഗ്ലീഷ്‌ സ്‌ക്കൂള്‍ ആരംഭിച്ച തിരുവിതാംകൂര്‍
മഹാരാജാവ്‌.
A) മാര്‍ത്താണ്ഡവര്‍മ്മ
B) ആയില്യം തിരുനാള്‍
C) സ്വാതിതിരുനാള്‍
D) ചിത്തിര തിരുനാള്‍
ഉത്തരം: (C)

44. റവന്യൂ ജില്ലാതലത്തില്‍ വിദ്യാഭ്യാസ പരിശീലന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു
നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സ്ഥാപനം.
A) SCERT
B) SIET
C) SIEMAT
D) DIET
ഉത്തരം: (D)

47. ദേശീയ ബാലാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്‌.
A) 2002
B) 2005
C) 2012
D) 2007
ഉത്തരം: (D)

48. മംഗോളിസത്തിനു കാരണം.
A) കരള്‍ രോഗങ്ങള്‍
B) തൂക്ക കുറവ്‌
C) അണുബാധ
D) ക്രോമസോം തകരാറുകള്‍
ഉത്തരം: (D)

55. ടെറ്റനസ്‌ ' ബാധിക്കുന്ന ശരീര ഭാഗം.
A) ചെറുകുടല്‍
B) ശ്വാസകോശം 
C) രക്തധമനികള്‍
D) പേശികള്‍
ഉത്തരം: (D)

58. 'കോക്സിയാര്‍ ഇംപ്ലാന്റ്‌ ' - എന്നത്‌ ഏതു പരിമിതി മറികടക്കാന്‍ സ്വീകരിക്കുന്ന
ചികിത്സാ രീതിയാണ്‌ ?
A) കാഴ്ചക്കുള്ള പരിമിതി
B) ചലന പരിമിതി
C) ബുദ്ധി പരിമിതി
D) ശ്രവണ പരിമിതി
ഉത്തരം: (D)

65. 'നെക്റ്റലോപ്പിയ” (നിശാന്ധത) പ്രധാനമായും ഏത്‌ വിറ്റാമിന്റെ അപര്യാപ്തത മൂലമാണ്‌ ഉണ്ടാകുക ?
A) വൈറ്റമിന്‍. ഡി
B) വൈറ്റമിന്‍. എ
C) വൈറ്റമിന്‍. സി
D) വൈറ്റമിന്‍. കെ
ഉത്തരം: (B)

67. “ലോക ഭിന്നശേഷി ദിന'മായി ആചരിക്കുന്നത്‌.
A) ഒക്ടോബര്‍ 3
B) നവംബര്‍ 3
C) ഡിസംബര്‍ 3
D) ജനുവരി 3
ഉത്തരം: (C)

68. ഐക്യരാഷ്ട്ര സഭ പോഷകാഹാര ദശകമായി ആചരിക്കുന്നത്‌.
A) 2015-2024
B) 2012-2021
C) 2014-2024
D) 2016-2025
ഉത്തരം: (D)

69. “സുകന്യ സമൃദ്ധി യോജന"'യുമായി പൊരുത്തപ്പെടുന്നത്‌ താഴെ നല്‍കിയിട്ടുള്ളതില്‍ ഏതു പ്രസ്താവനയാണ്‌ ?
A) വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ക്ക്‌ സ്വയംതൊഴില്‍ നല്‍കുന്നതിനായുള്ള
പദ്ധതി.
B) പെണ്‍കുട്ടികളുടെ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര
സര്‍ക്കാര്‍ പദ്ധതി.
C) സ്ത്രീ ശാക്തീകരണം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്നിവക്കായുള്ള പദ്ധതി.
D) ഗ്രാമീണ വനിതകളില്‍ സമ്പാദ്യശീലം വളര്‍ത്താനുള്ള പദ്ധതി.
ഉത്തരം: (B)

70. മെലാനിന്റെ അഭാവം മൂലം ത്വക്കിന്‌ ഉണ്ടാകുന്ന രോഗം.
A) ആല്‍ബിനിസം
B) ക്വാഷിയോര്‍ക്കര്‍
C) മരാസ്മസ്‌
D) സേബം
ഉത്തരം: (A)

71. '10+2' എന്ന സ്‌ക്കൂള്‍ ഘടനയ്ക്കു പകരമായി “5+3+3+4” എന്ന ഘടനാ
പരിഷ്കാരം നിര്‍ദ്ദേശിച്ചത്‌.
A) എന്‍. സി. എഫ്‌. 2015
B) ദേശീയ വിദ്യാഭ്യാസ നയം 2020
C) കോത്താരി കമ്മീഷന്‍
D) മുതലിയാര്‍ കമ്മീഷന്‍
ഉത്തരം: (B)

72. “മനുഷ്യനിലുള്ള പൂര്‍ണ്ണതയുടെ ആവിഷ്കാരമാണ്‌ വിദ്യാഭ്യാസം". എന്നഭിപ്രായപ്പെട്ടത്‌.
A) കൊമിനിയസ്സ്‌
B) മഹാത്മാഗാന്ധി
C) പ്ലേറ്റോ
D) സ്വാമി വിവേകാനന്ദന്‍
ഉത്തരം: (D)

73. കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള “അമ്മത്തൊട്ടില്‍” പദ്ധതിയുടെ ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നത്‌.
A) ആദിവാസി വിഭാഗങ്ങള്‍ക്ക്‌ പോഷകാഹാരം നല്‍കല്‍
B) കൃഷി, ജല സംരക്ഷണം
C) അനാഥരായ നവജാത ശിശുക്കളെ ഏറ്റെടുക്കല്‍
D) ഗര്‍ഭിണികള്‍ക്ക്‌ പോഷകാഹാരം
ഉത്തരം: (C)

76. “ഓറല്‍ പോളിയോ വാക്സിന്‍” കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍.
A) ആല്‍ബര്‍ട്ട്‌ സാബിന്‍
B) ജന്നര്‍
C) ലൂയി പാസ്റ്റര്‍
D) ക്രിസ്ത്യന്‍ ബര്‍ണാഡ്‌
ഉത്തരം: (A)

78. എല്ലിന്റെയും പല്ലിന്റെയും വളര്‍ച്ചക്ക്‌ അവശ്യം വേണ്ടുന്ന മൂലകമാണ്‌.
A) സോഡിയം
B) കാല്‍സ്യം
C) മഗ്നീഷ്യം
D) ഇവയൊന്നുമല്ല
ഉത്തരം: (B)

79. 73, 74 ഭരണഘടന ഭേദഗതികള്‍ക്ക്‌ മുന്‍പ്‌ പാര്‍ലമെന്റില്‍ അവതരിപ്പിച്ച്‌
പാസ്സാകാതെപോയ പഞ്ചായത്തിരാജ്‌ നഗരപാലികയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ഏതാണ്‌ ?
A) 60, 61
B) 59, 60
C) 62, 63
D) 64, 65
ഉത്തരം: (D)

80. പഞ്ചായത്തിരാജ്‌ സംവിധാനത്തെ സ്‌ക്കൂള്‍ ഓഫ്‌ ഡെമോക്രസി എന്ന്‌ വിശേഷി
പ്പിച്ചത്‌ ആരാണ്‌ ?
A) ജയപ്രകാശ്‌ നാരായണ്‍
B) ബല്‍വന്ത്‌ റായ്‌ മേത്ത
C) എം. എന്‍. റോയ്‌
D) എസ്‌. കെ. ഡെ.
ഉത്തരം: (C)

81. ഭൂപരിഷ്കരണത്തിന്റെ ഉപാധിയായി പഞ്ചായത്തിരാജ്‌ സംവിധാനത്തെ ഉപയോഗിച്ച സംസ്ഥാനം ഏതാണ്‌ ?
A) ജമ്മുകാശ്മീര്‍
B) പശ്ചിമബംഗാള്‍
C) കര്‍ണ്ണാടക
D) കേരളം
ഉത്തരം: (B)

82. അടുത്ത കാലത്ത്‌ പഞ്ചായത്തിരാജ്‌ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്‌ മൂന്ന്‌
വര്‍ഷത്തിലേറെ വൈകിനടത്തിയ സംസ്ഥാനം ഏതാണ്‌ ?
A) സിക്കിം
B) തമിഴ്‌നാട്‌ 
C) കര്‍ണ്ണാടക
D) മഹാരാഷ്ട
ഉത്തരം: (B)

83. കുടുംബശ്രീയുടെ പ്രാരംഭ പ്രവര്‍ത്തനം കേരളത്തില്‍ നടത്തിയ ജില്ല ഏതാണ്‌ ?
A) തൃശൂര്‍
B) മലപ്പുറം
C) ആലപ്പുഴ
D) വയനാട്‌
ഉത്തരം: (B)

84. താഴെ പറയുന്നവയില്‍ കേരളത്തില്‍ രണ്ട്‌ പഞ്ചായത്തുകള്‍ മാത്രം ഉള്ള ബ്ലോക്ക്‌
പഞ്ചായത്ത്‌ ഏതാണ്‌ ?
A) അട്ടപ്പാടി
B) പാലക്കാട്‌
C) കോഴിക്കോട്‌
D) ആര്യാട്‌
ഉത്തരം: (C)

94. ട്രാന്‍സ്ജന്‍ഡര്‍ പോളിസി നടപ്പിലാക്കിയ സംസ്ഥാനം.
A) മഹാരാഷ്ട
B) ഉത്തര്‍പ്രദേശ്‌ 
C) പശ്ചിമ ബംഗാള്‍ 
D) കേരളം
ഉത്തരം: (D)

95. ഇന്ത്യയില്‍ ആദ്യമായി നെഹ്രു പഞ്ചായത്തിരാജ്‌ സംവിധാനം ഉദ്ഘാടനം ചെയ്യത്‌ രാജസ്ഥാനിലെ --------------ല്‍ ആണ്‌.
A) ബില്‍വാഡ
B) നാഗൂര്‍
C) ഉദയ്പൂര്‍
D) ജയ്പൂര്‍
ഉത്തരം: (B)

96. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയ
ജില്ലകള്‍.
A) വയനാട്‌. കാസര്‍ഗോഡ്‌, തൃശൂര്‍, ഇടുക്കി
B) ഇടുക്കി, കാസര്‍ഗോഡ്‌, കോട്ടയം, ആലപ്പുഴ
C) തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ
D) പാലക്കാട്‌, വയനാട്‌, കാസര്‍ഗോഡ്‌, ഇടുക്കി
ഉത്തരം: (D)

100. “റീ കണ്‍സ്ട്രക്ഷന്‍ ഓഫ്‌ ഇന്ത്യന്‍ പോളിറ്റി' എന്ന പുസ്തകത്തിന്റെ കര്‍ത്താവ്‌
ആരാണ്‌ ?
A) മഹാത്മാഗാന്ധി
B) ജയപ്രകാശ്‌ നാരായണ്‍
C) റാം മനോഹര്‍ ലോഹ്യ
D) എം. എന്‍. റോയ്‌
ഉത്തരം: (B)
'X' DENOTES DELETION
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here