പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 22 (50 ചോദ്യോത്തരങ്ങൾ) പേജ് 22
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 22
ചോദ്യപേപ്പർ 22 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 22
Question Code: 126/2021
Date of Test: 08/12/2021
1. വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ അവസാനത്തെ യൂറോപ്യന്‍മാര്‍
A) പോര്‍ച്ചുഗീസുകാര്‍
B) ഫ്രഞ്ചുകാര്‍
C) ഡച്ചുകാര്‍
D) ഇംഗ്ലീഷുകാര്‍
ഉത്തരം: (B)
2. സംസ്ഥാന രൂപീകരണ വേളയില്‍ ബോംബെ, മദ്രാസ്, ഹൈദരാബാദ്, കൂര്‍ഗ്
എന്നിവിടങ്ങളിലെ കന്നട സംസാരിക്കുന്ന പ്രദേശങ്ങളെ കൂടിചേര്‍ത്ത് മൈസൂര്‍
സംസ്ഥാനം രൂപീകരിച്ചു. ഈ സംസ്ഥാനത്തിന് "കര്‍ണ്ണാടകം” എന്ന് നാമകരണം
ചെയ്യപ്പെട്ട വര്‍ഷം ഏതാണ് ?
A) 1971
B) 1972
C) 1973
D) 1974
ഉത്തരം: (C)
3. ബോംബെ ക്രോണിക്കിള്‍ ' എന്ന പത്ര സ്ഥാപകന്‍
A) ഈശ്വര ചന്ദ്ര വിദ്യാസാഗര്‍
B) ഗംഗാധര്‍ ഭട്ടാചാര്യ
C) സുരേന്ദ്രനാഥ ബാനര്‍ജി
D) ഫിറോസ് ഷാ മേത്ത
ഉത്തരം: (D)
4. 1640 മുതല്‍ 20 വര്‍ഷകാലം 'ലോങ്ങ് പാര്‍ലമെന്റ് ' നില നിന്ന രാജ്യം ഏതാണ് ?
A) ഇംഗ്ലണ്ട്
B) കൊറിയ
C) ചൈന
D) വിയറ്റ്നാം
ഉത്തരം: (A)
5. കോവിഡ് - 19 വ്യാപനം തടയുന്നത് ലക്ഷ്യമാക്കി ഡല്‍ഹി സര്‍ക്കാര്‍ ആരംഭിച്ച ദൗത്യം.
A) ഓപ്പറേഷന്‍ കോവിഡ് കെയര്‍
B) ഓപ്പറേഷന്‍ നമസ്തേ
C) ഓപ്പറേഷന്‍ ഷീല്‍ഡ്
D) ഓപ്പറേഷന്‍ ഉഡാന്‍
ഉത്തരം: (C)
6. നേപ്പാളുമായി അതിര്‍ത്തി പങ്കിടാത്ത സംസ്ഥാനം.
A) ജാര്‍ഖണ്ഡ്
B) ഉത്തര്‍ പ്രദേശ്
C) ബീഹാര്‍
D) ഉത്തരാഖണ്ഡ്
ഉത്തരം: (A)
7. "കുപ്പം" നദി താഴെ പറയുന്നവയില്‍ ഏതെല്ലാം സംസ്ഥാനങ്ങളില്‍ കൂടിയാണ്
ഒഴുകുന്നത്?
A) കേരളം, തമിഴ്‌നാട്
B) മഹാരാഷ്ട, തെലുങ്കാന
C) കേരളം, കര്‍ണ്ണാടകം
D) കര്‍ണ്ണാടകം, തമിഴ്‌നാട്
ഉത്തരം: (C)
8. തുല്യ അന്തരീക്ഷ മര്‍ദ്ദം അനുഭവപ്പെടുന്ന സ്ഥലങ്ങളെ തമ്മില്‍ യോജിപ്പിക്കുന്ന
സാങ്കല്‍പ്പിക രേഖയാണ്
A) ഐസോഹെല്‍
B) ഐസോബാര്‍
C) ഐസോനെഫ്
D) ഐസോബാത്ത്
ഉത്തരം: (B)
9. താഴെ പറയുന്നവയില്‍ “ഡ്രംലിനുകള്‍' എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്
എന്താണ് ?
A) നദികളുടെ അടിത്തട്ടിലെ പാറക്കെട്ടുകള്‍
B) കാറ്റിന്റെ ഫലമായി രൂപപ്പെട്ട മണല്‍ക്കുനകള്‍
C) നദീതീരത്തെ എക്കല്‍ നിക്ഷേപം
D) ഹിമാനികളുടെ നിക്ഷേപത്തില്‍ രൂപീകൃതമാകുന്ന കുന്നുകള്‍
ഉത്തരം: (D)
10. 'മോണ്‍ട്രിയല്‍ പ്രോട്ടോകോള്‍” ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു 7
A) സ്വതന്ത്ര വ്യാപാരം
B) ഓസോണ്‍ പാളിയുടെ സംരക്ഷണം
C) വന വത്ക്കരണം
D) സമുദ്രവിഭവങ്ങളുടെ പങ്കുവയ്ക്കല്‍
ഉത്തരം: (B)
11. മാക്രോ ഇക്കണോമിക്സിന്റെ (സ്ഥൂല സാമ്പത്തിക ശാസ്ത്രം) പിതാവ് എന്ന് അറിയപ്പെടുന്നത് താഴെ പറയുന്നവരില്‍ ആരാണ് ?
A) ആല്‍ഫ്രഡ് മാര്‍ഷല്‍
B) ആദം സ്മിത്ത്
C) സാമുവല്‍സണ്‍
D) J.M. കെയ്ന്‍സ്
ഉത്തരം: (D)
12. ആദ്യകാലങ്ങളില്‍ ഇന്‍ഡ്യയില്‍ 'ദാരിദ്ര്യരേഖ' കണക്കാക്കാന്‍ ശ്രമിച്ച ഒരാളായിരുന്നു ദാദാബായി നവറോജി. അദ്ദേഹം അതിനായി ഉപയോഗിച്ച മാര്‍ഗ്ഗം എന്തായിരുന്നു ?
A) കലോറിയുടെ അടിസ്ഥാനത്തില്‍
B) ചില്ലറ വില്പന വിലസൂചിക
C) ജയില്‍ ജീവിത ചെലവ് സൂചിക
D) മൊത്ത വില്‍പന വിലസൂചിക
ഉത്തരം: (C)
13. താഴെ പറയുന്നവയില്‍ ഏതാണ് ചെറുകിട വ്യവസായത്തിന്റെ വളര്‍ച്ചയ്ക്കായി
രൂപീകരിച്ച കമ്മീഷന്‍ /കമ്മിറ്റി ?
A) കാര്‍വെ കമ്മറ്റി
B) തപസ്‌മജുംദാര്‍ കമ്മറ്റി
C) ലിബര്‍ഹാന്‍ കമ്മീഷന്‍
D) നരേന്ദ്രന്‍ കമ്മീഷന്‍
ഉത്തരം: (A)
14. താഴെ പറയുന്നവയില്‍ പ്രതക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ?
1) കസ്റ്റംസ് ടാക്സ്
2) കോര്‍പ്പറേറ്റ് ടാക്സ്
3) പ്രോപ്പര്‍ട്ടി ടാക്സ്
4) ഗുഡ്‌സ് ആന്റ് സര്‍വ്വീസ് ടാക്സ്
A) 1 & 2
B) 2 & 4
C) 1 & 4
D) 3 & 4
ഉത്തരം: (C)
15. നീതി ആയോഗ് അടുത്തിടെ പ്രസിദ്ധീകരിച്ച 2020-21 സാമ്പത്തിക വര്‍ഷത്തെ
സുസ്ഥിര വികസന സൂചികയില്‍ (SDG) 1 2 3 റാങ്കിന്റെ അടിസ്ഥാനത്തില്‍ താഴെ തന്നിട്ടുള്ള സംസ്ഥാനങ്ങളെ ക്രമീകരിക്കുക.
1) ആന്ധ്രാപ്രദേശ്
2) ഹിമാചല്‍ പ്രദേശ്
3) കേരളം
A) 3, 1, 2
B) 1, 3, 2
C) 3, 2, 1
D) 2, 3, 1
ഉത്തരം: (C)
16. 74-ാം ഭരണഘടനാ ഭേദഗതിയുമായി ബന്ധമില്ലാത്ത പ്രസ്താവന കണ്ടെത്തുക.
A) 12-ാം പട്ടിക ഭരണഘടനയില്‍ കൂട്ടി ചേര്‍ത്തു.
B) ത്രിതല സംവിധാനം നിലവില്‍ വന്നു.
C) പ്രാദേശിക ഭരണ സ്ഥാപനങ്ങളില്‍ സംവരണം നടപ്പിലായി.
D) സംസ്ഥാന തിരെഞ്ഞെടുപ്പ് കമ്മീഷന്‍ നിലവില്‍ വന്നു.
ഉത്തരം: (B)
17. ഇന്ത്യന്‍ ഭരണഘടനയുടെ 19-ാം വകുപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ആറ് അടിസ്ഥാന സ്വാതന്ത്ര്യങ്ങളില്‍ ഉള്‍പെടാത്തത് ഏത് ?
A) ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുവാനുള്ള സ്വാതന്ത്ര്യം
B) ഇഷ്ടമുള്ള തൊഴില്‍ നേടുവാനുള്ള സ്വാതന്ത്ര്യം
C) സംഘടിക്കുവാനുള്ള സ്വാതന്ത്ര്യം
D) സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം
ഉത്തരം: (A)
18. താഴെപ്പറയുന്നവയില്‍ ഏതാണ് ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍
ഉള്‍പെടുന്നത്?
A) ബാങ്കിംഗ്, പോസ്റ്റ് ആന്‍ഡ് ടെലഗ്രാം
B) കൃഷിയും, പൊതുജനാരോഗ്യവും
C) വിദ്യാഭ്യാസം, വനം
D) റെയില്‍വേ, തുറമുഖം
ഉത്തരം: (C)
19. താഴെപ്പറയുന്നവയില്‍ ഇന്ത്യയുടെ ഭരണഘടനാ നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരെഞ്ഞെടുക്കുക.
A) 1949 നവംബര്‍ 26-ന് ആണ് ഇന്ത്യന്‍ ഭരണഘടന പാസാക്കപ്പെട്ടത്.
B) ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ആയിരുന്നു.
C) ഭരണഘടനാ നിര്‍മ്മാണ സഭയുടെ ചെയര്‍മാന്‍ Dr. B.R. അംബേദ്കര്‍ ആയിരുന്നു.
D) ഭരണഘടനാ നിര്‍മ്മാണ സഭയുടെ ആകെ അംഗസാഖ്യ 543 ആയിരുന്നൂ.
ഉത്തരം: (A)
20. 2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യന്‍ നിയമനിര്‍മ്മാണ
സഭകളിലെ ആംഗ്ലോ-ഇന്ത്യന്‍ സംവരണത്തില്‍ വന്ന മാറ്റം.
A) ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം രണ്ടില്‍ നിന്നും
ഒന്ന് ആയി കുറച്ചു.
B) ലോക്‌സഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം രണ്ടില്‍ നിന്നും
മൂന്ന് ആക്കി വര്‍ദ്ധിപ്പിച്ചു.
C) സംസ്ഥാന നിയമസഭകളിലേക്ക് നാമ നിര്‍ദ്ദേശം ചെയ്യപ്പെടുന്നവരുടെ എണ്ണം
ഒന്നില്‍ നിന്നും രണ്ടായി വര്‍ദ്ധിപ്പിച്ചു
C) ലോക്‌സഭകളിലെയും, നിയമസഭകളിലെയും ആഗഗ്ലോ ഇന്ത്യന്‍ സംവരണം
നിര്‍ത്തലാക്കി.
ഉത്തരം: (D)
21. ശാരീരികവും, മാനസികവുമായി വെല്ലുവിളി നേരിടുന്നവരും കിടപ്പു രോഗികളുമായ
വരെ ശുശ്രൂഷിക്കുന്ന ബന്ധുജനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന കേരള
സംസ്ഥാന ഗവണ്‍മെന്റിന്റെ പദ്ധതി ഏത് ?
A) ആര്‍ദ്രം
B) മന്ദഹാസം
C) ആശ്വാസ കിരണം
D) വയോ മധുരം
ഉത്തരം: (C)
22. P.W.D. ആക്റ്റ് എന്തുമായി ബന്ധപ്പെട്ടതാണ് ?
A) റോഡപകടങ്ങളില്‍പ്പെടുന്നവരെ സഹായിക്കുന്നതിനും, സംരക്ഷിക്കുന്നതിനും
വേണ്ടിയുള്ള നിയമം.
B) അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമവും, സംരക്ഷണവും ഉറപ്പു വരുത്തുന്നതിനുള്ള നിയമം.
C) ഭിന്നശേഷിക്കാരെ സംബന്ധിക്കുന്ന നിയമം
D) റോഡുകളും, പൊതുസ്ഥലങ്ങളും കയ്യേറുന്നതിനെതിരെയുള്ള നിയമം,
ഉത്തരം: (C)
23. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയര്‍മാന്‍.
A) റവന്യൂ മന്ത്രി
B) ചീഫ് സെക്രട്ടറി
C) മുഖ്യമന്ത്രി
D) സംസ്ഥാന പോലീസ് മേധാവി
ഉത്തരം: (C)
24. ഓപ്പറേഷന്‍ പി. ഹണ്ട് ലക്ഷ്യം വയ്ക്കുന്നത്
A) ലഹരി പദാര്‍ത്ഥങ്ങളുടെ വ്യാപനം തടയുക
B) വന വിഭവങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുക
C) മനുഷ്യക്കടത്ത് തടയുക
D) കൂട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുക
ഉത്തരം: (D)
25. കണ്ണിലെ ലെന്‍സ് അതാര്യമാകുന്നതിനെ തുടര്‍ന്ന് അന്ധത ഉണ്ടാകുന്ന അവസ്ഥ.
A) ഗ്ലോക്കോമ
B) നിശാന്ധത
C) സീറോഫ്താല്‍മിയ
D) തിമിരം
ഉത്തരം: (D)
26. മനുഷ്യനില്‍ ജീവകം B₃ (Niacin) യുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം
A) പെല്ലാഗ്ര
B) സ്കർവി
C) ബെറിബെറി
D) റിക്കറ്റ്സ്
ഉത്തരം: (A)
27. എലിപ്പനിക്ക് കാരണമാകുന്ന രോഗാണു ഏത് വിഭാഗത്തില്‍ പെട്ടവയാണ് ?
A) ബാക്ടീരിയ
B) വൈറസ്
C) ഫംഗസ്
D) പ്രോട്ടോസോവ
ഉത്തരം: (A)
28. എയിഡ്സിനു കാരണമായ HIV മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ താഴെ പറയുന്ന ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു ?
1) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായികൂടുന്നു.
2) രോഗപ്രതിരോധശേഷി കുറയുന്നു.
3) രോഗപ്രതിരോധശേഷി കൂടുന്നു.
4) ലിംഫോസൈറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നു.
A) 1 & 2
B) 2 Only
C) 2 & 4
D) 3 & 4
ഉത്തരം: (C)
29. 2021-ലെ ലോക പരിസ്ഥിതി ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിച്ച രാജ്യം ഏത് ?
A) ഇന്ത്യ
B) പാക്കിസ്ഥാന്‍
C) കൊളംബിയ
D) ചൈന
ഉത്തരം: (B)
30. അപവര്‍ത്തനം എന്ന പ്രതിഭാസത്തില്‍ പ്രകാശത്തിന്റെ ഏത് സവിശേഷതയ്ക്കാണ് മാറ്റം സംഭവിക്കാത്തത് ?
A) തരംഗദൈര്‍ഘ്യം
B) ആവൃത്തി
C) ആയതി
D) പ്രവേഗം
ഉത്തരം: (B)
31. ഗോളാകൃതിയിലുള്ള ഭൂമിയുടെ ഉപരിതലത്തില്‍ ഒരുവസ്തുവിന് 5 Kg പിണ്ഡം ഉണ്ട്. ആ വസ്തുവിനെ ഭൂമിയുടെ കേന്ദ്രബിന്ദുവില്‍ എത്തിച്ചാല്‍ പിണ്ഡം എത്ര ആയിരിക്കും ?
A) 5 Kg
B) 49 Kg
C) 0
D) 2.5 Kg
ഉത്തരം: (A)
32. ഫാരന്‍ഹീറ്റ് സ്കെയിലില്‍ ഒരു വസ്തുവിന്റെ താപം രേഖപ്പെടുത്തിയത് 131°F ആണ് ഇതിന് തത്തുല്യമായി ഡിഗ്രി സെല്‍ഷ്യസ് സ്കെയിലില്‍ താപത്തിന്റെ അളവ്.
A) 131°C
B) 52°C
C) 53°C
D) 55°C
ഉത്തരം: (D)
33. ഇലകട്രോണ്‍ കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍.
A) ഏണസ്റ്റ് റൂഥര്‍ഫോര്‍ഡ്
B) ജെ. ജെ. തോംസണ്‍
C) ജെയിംസ് ചാഡ്വിക്ക്
D) യൂഗന്‍ ഗോള്‍ഡ് സ്റ്റീന്‍
ഉത്തരം: (B)
34. ഒരു ഗ്രാം ആറ്റം ഓകസിജനില്‍ അടങ്ങിയിട്ടുള്ള ഓക്സിജന്‍ ആറ്റങ്ങളുടെ എണ്ണമെത്ര ?
A) 1
B) 6.62 X10²³
C) 6.022 X 10²³
D) 16
ഉത്തരം: (C)
35. അലുമിനിയത്തിന്റെ പ്രധാനപ്പെട്ട അയിരാണ്
A) ഹെമറ്റൈറ്റ്
B) മാഗ്നറ്റൈറ്റ്
C) കലാമിന്‍
D) ബോക്സൈറ്റ്
ഉത്തരം: (D)
36. കേരള കലാമണ്ഡലത്തിന്റെ സ്ഥാപക അധ്യക്ഷന്‍ ആരാണ് ?
A) വള്ളത്തോള്‍ നാരായണമേനോന്‍
B) കുമാരനാശാന്‍
C) ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍
D) ജഗതി എന്‍. കെ. ആചാരി
ഉത്തരം: (A)
37. മികച്ച കായിക പരിശീലകന് ഭാരത സര്‍ക്കാര്‍ നല്‍കുന്ന പാരിതോഷികം താഴെ പറയുന്നതില്‍ ഏതാണ് ?
A) ധ്യാന്‍ചന്ദ് അവാര്‍ഡ്
B) ഏകലവ്യ അവാര്‍ഡ്
C) അര്‍ജുന അവാര്‍ഡ്
D) ദ്രോണാചാര്യ അവാര്‍ഡ്
ഉത്തരം: (D)
38. ഒരു ദേശത്തിന്റെ കഥ”' എന്ന ജ്ഞാനപീഠ പുരസ്കാരത്തിനര്‍ഹമായ കൃതിയുടെ
രചയിതാവ് ആര് ?
A) എം. ടി. വാസുദേവന്‍ നായര്‍
B) എസ് കെ. പൊറ്റക്കാട്
C) ജി ശങ്കരക്കുറുപ്പ്
D) തകഴി ശിവശങ്കരപ്പിള്ള
ഉത്തരം: (B)
39. കേരളത്തിന്റെ പൈതൃക കലാരൂപം അല്ലാത്തത് താഴെ കൊടുത്തിരിക്കുന്നവയില്‍ നിന്ന് കണ്ടെത്തുക
A) കൂടിയാട്ടം
B) തെയ്യം
C) മോഹിനിയാട്ടം
D) ഭരതനാട്യം
ഉത്തരം: (D)
40. "ലെറ്റ്" എന്ന പദം താഴെ പറയുന്നവയില്‍ ഏത് കായിക വിനോദവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
A) ക്രിക്കറ്റ്
B) ടെന്നീസ്
C) ഗുസ്തി
D) വാള്‍പയറ്റ്
ഉത്തരം: (B)
41. വയലാര്‍ രാമവര്‍മ്മ ട്രസ്റ്റിന്റെ നാല്ലത്തിഅഞ്ചാമത് വയലാര്‍ സാഹിത്യ അവാര്‍ഡ്
(2021) ന് അര്‍ഹനായ സാഹിത്യകാരന്‍ ആര്?
A) പ്രഭാവര്‍മ്മ
B) ബാലചന്ദ്രന്‍ ചുള്ളിക്കാട്
C) കെ. ആര്‍ മീര
D) ബെന്ന്യാമിന്‍
ഉത്തരം: (D)
42. കമ്പ്യൂട്ടര്‍ ഓഫാക്കിയാല്‍ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്
A) ഹാര്‍ഡ് ഡിസ്ക്
B) റാന്‍ഡം ആക്സസ്‌മെമ്മറി (RAM)
C) ഫ്ളാഷ്‌മെമ്മറി
D) റീഡ് ഓണ്‍ലി മെമ്മറി (ROM)
ഉത്തരം: (B)
43. 'ഒരു സോഫ്റ്റ്വെയര്‍ കമ്പനി നിര്‍മ്മിച്ച സോഫ്റ്റ്വെയര്‍ കമ്പനിയിലെ ഒരു ജീവനക്കാരന്‍ കമ്പനി അറിയാതെ കോപ്പി ചെയ്ത് മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നു.” ഇത് ഏതുതരം സൈബര്‍ കുറ്റകൃത്യം ആണ് ?
A) സ്വകാര്യത ലംഘനം
B) ആൾമാറാട്ടവും വഞ്ചനയും
C) ബൗദ്ധിക സ്വത്ത് മോഷണം
D) സ്വകാര്യ വിവരങ്ങളുടെ മോഷണം
ഉത്തരം: (C)
44. ഇന്റര്‍നെറ്റില്‍കൂടിയുള്ള ഈമെയില്‍ (e-mail) സംപ്രേഷണത്തിന് ഉപയോഗിക്കുന്ന പ്രോട്ടോകോള്‍ ആണ്
A) ജിമെയില്‍ (Gmail)
B) സിംപിള്‍ മെയില്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ (SMTP)
C) ഗൂഗിള്‍
D) ഹൈപ്പര്‍ ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോകോള്‍ (HTTP)
ഉത്തരം: (B)
45. ഇസ്രയേലി സൈബര്‍ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോണ്‍
ചോര്‍ത്തല്‍ ചാരവൃത്തി സോഫ്റ്റ്വെയര്‍ (Spyware) ആണ്.
A) ഐ ലൌ യു വേം
B) റോബോട്ടിക്‌സ്
C) ട്രോജന്‍ വാര്‍
D) പെഗാസസ്
ഉത്തരം: (D)
46. കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, ആയത് പോക്‌സോ നിയമപ്രകാരം പോലീസ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയെ അറിയിക്കേണ്ട പരമാവധി സമയം.
A) കൃത്യം നടന്നതിനു ശേഷം 24 മണിക്കൂറിനകം
B) കൃത്യം നടന്നതിനു ശേഷം 18 മണിക്കൂറിനകം
C) കൃത്യം നടന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം 24 മണിക്കൂറിനകം
D) കൃത്യം നടന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം 48 മണിക്കൂറിനകം
ഉത്തരം: (C)
47. കേരള വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയര്‍പേഴ്‌സണ്‍
A) സുഗത കുമാരി
B) കെ. ആര്‍, ഗരരിയമ്മ
C) ജയന്തി പട്നായിക്
D) ജോസഫൈന്‍
ഉത്തരം: (B)
48. താഴെ പറയുന്ന ഏത് കാരണത്താലാണ് ഇന്ത്യന്‍ രാഷ്ട്രപതിക്ക് കേന്ദ്ര ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണറെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാവുന്നത്?
1) പാപ്പരായി തീര്‍പ്പ് കല്‍പ്പിക്കപ്പെട്ടാല്‍
2) ഔദ്യോഗിക പദവിയിലിരിക്കെ പ്രതിഫലം പറ്റുന്ന മറ്റേതെങ്കിലും ജോലിയില്‍
ഏര്‍പ്പെട്ടാല്‍
3) ശാരീരികമോ മാനസികമോ ആയ ബലക്ഷയം മൂലം ഔദ്യോഗിക പദവിയില്‍
തുടരാ൯ സാധ്യമല്ലെന്ന് ബോധ്യമായാല്‍
4) സദാചാര അപഭ്രംശം ഉള്‍ക്കൊള്ളുന്ന ഒരു കുറ്റത്തിന് അപരാധിയാണെന്ന്
കണ്ടെത്തിയാല്‍
A) 1 & 4
B) 1 & 3
C) 1,3.4
D) 1,2, 3, & 4
ഉത്തരം: (D)
49. 2019 -ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം അവസാന അപ്പീലധികാരം
താഴെ പറയുന്നവയില്‍ ആര്‍ക്കാണ് ?
A) സുപ്രീം കോടതി
B) കേന്ദ്ര ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
C) സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍
D) ഹൈക്കോടതി
ഉത്തരം: (A)
50. അംബേദ്കര്‍ സോഷ്യല്‍ ഇന്നോവേഷന്‍ ആന്റ് ഇന്‍കുബേഷന്‍ മിഷന്‍ (ASIIM)
ആരംഭിച്ചത് ഏത് മന്ത്രാലയമാണ്?
A) ട്രൈബല്‍ അഫയേഴ്‌സ്
B) എഡ്യുക്കേഷന്‍
C) സോഷ്യല്‍ ജസ്റ്റീസ് & എംപവര്‍മെന്റ്
D) ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ്
ഉത്തരം: (C)
0 അഭിപ്രായങ്ങള്‍