പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 23 (50 ചോദ്യോത്തരങ്ങൾ) പേജ് 23
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 23
ചോദ്യപേപ്പർ 23 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 23
Question Code: 136/2021
Date of Test: 27/12/2021
1. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ ഉത്തരം കണ്ടെത്തുക.
1) കേരളത്തിലെ ഓഷധസസ്യങ്ങളെക്കുറിച്ച് എഴുതിയ ഗ്രന്ഥമാണ് ഹോര്‍ത്തൂസ്
മലബാറിക്കസ്.
2) ഡച്ച് ഗവര്‍ണര്‍ ആയ വാന്‍റീഡ് ആണ് ഈ ഗ്രന്ഥം രചിച്ചത്.
3) ഈ ഗ്രന്ഥത്തിന് അനുബന്ധമായി തയ്യാറാക്കിയതാണ് പ്രയോഗസമുചയം.
4) 1678 നും 1703 നും ആമ്സ്റ്റര്‍ ഡാമില്‍ നിന്നാണ് ഈ ഗ്രന്ഥം പുറത്തിറക്കിയത് .
൧) 4,3,2
8) 2, 3, 4
൭) 1,2,4
൧) 1,2,3
ഉത്തരം: (C)
2. തെറ്റായ ജോടി അടയാളപ്പെടുത്തുക.
1) ലാറ്റിനമേരിക്കന്‍ വിപ്ലവം - സൈമണ്‍ ബെളിവര്‍
2) റഷ്യന്‍ വിപ്ലവം - ലെനിന്‍
3) മഹത്തായ വിപ്ലവം - ജെയിംസ് II
4) ഫ്രഞ്ചുവിപ്ലവം - ആര്‍തര്‍ വെല്ലസ്സി
A) 1, 3, 4
B) 1, 2, 3
C) 2, 3, 4
D) 4, 3, 2
ഉത്തരം: (B)
3. ശരിയായ ജോടി തിരഞ്ഞെടുക്കുക.
1) ലോങ് വാക് ടു ഫ്രീഡം - a) ഹെന്റി ഡ്യൂനന്റ്
2) എ മെമ്മറി ഓഫ് സോള്‍ ഫെറിനോ - b) അഡോള്‍ഫ്‌ഹിറ്റ്ലര്‍
3) മെയിന്‍ കാംഫ് - c) വിന്‍സ്റ്റന്റ് ചര്‍ച്ചില്‍
4) മെ ഏര്‍ളി ലൈഫ് - d) നെല്‍സണ്‍ മണ്ടേല
A) 1a, 2b, 3c, 4d
B) 1d, 2a, 3b, 4c
C) 1a, 2b, 3d, 4c
D) 1c, 2b, 3a, 4d
ഉത്തരം: (B)
4. താഴെ തന്നിരിക്കുന്നവയില്‍ നിന്ന് ശരിയായ ജോടി തിരഞ്ഞെടുക്കുക.
1) പ്രധാനമന്ത്രി വയവന്ദന യോജന 2017 മേയ്മാസം ആരംഭിച്ചു.
2) 60 വയസ്സോ അതിന് മുകളിലോ ഉള്ള സീനിയര്‍ സിറ്റിസണിന് വേണ്ടിയുള്ളതാണ് ഈ പദ്ധതി.
3) ഉത്തര്‍പ്രദേശിലെ ജോണ്‍പൂര്‍ ജില്ലയിലാണ് ഈ പദ്ധതി തുടങ്ങിയത്.
4) ഇന്ത്യന്‍ പൌരന്മാര്‍ക്ക് മാത്രമുള്ളതാണി പദ്ധതി.
A) 3, 2, 1
B) 1, 2,3
C) 2, 3, 1
D) 1, 2, 4
ഉത്തരം: (D)
5. താഴെ തന്നിരിക്കുന്ന സംഘടനകള്‍ രൂപംകൊണ്ട ക്രമത്തില്‍ ശരിയായ ഓപ്ഷന്‍
കണ്ടെത്തുക.
1) ഇന്ത്യന്‍ അസോസിയേഷന്‍.
2) ബോംബെ പ്രസിഡന്‍സി അസോസിയേഷന്‍.
3) ഈസ്റ്റ് ഇന്ത്യ അസോസിയേഷന്‍
4) ഓള്‍ ഇന്ത്യ കിസാന്‍ സഭ.
A) 3, 1, 2, 4
8) 1, 2, 3, 4
൮) 4, 2, 1, 3
൧) 2, 3, 1, 4
ഉത്തരം: (A)
6. ഗോദാവരി നദിയുടെ പോഷകനദി ഏത് ?
A) കബനി
B) ശബരി
C) ഭീമ
D) ടെല്‍
ഉത്തരം: (B)
7. ലക്ഷദ്വീപിന്റെ തലസ്ഥാനം.
A) മിനിക്കോയ്
B) കല്‍പേനി
C) കവരത്തി
D) ബംഗാരം
ഉത്തരം: (C)
8. ഹിമാചല്‍ പ്രദേശിനെയും ടിബ്റ്റിനെയും ബന്ധിപ്പിക്കുന്ന ചുരം.
A) ഷിപ്കിലാ
B) ലിപു ലേഖ്
C) സോജിലാ
D) നാഥുലാ
ഉത്തരം: (A)
9. ധ്രുവങ്ങളിലെ ഉച്ചമര്‍ദ്ദ കേന്ദ്രത്തില്‍ നിന്നും ഉപോഷ്ണ മേഖലയിലേക്ക് വീശുന്ന
ഹിമകാറ്റ് ഏത് ?
A) വാണിജ്യവാതങ്ങള്‍
B) പ്രാദേശികവാതങ്ങള്‍
C) പശ്ചിമവാതങ്ങള്‍
ഉത്തരം: (D) പി.എസ്.സി നൽകിയ ഉത്തരം തെറ്റാണ്. ധ്രുവീയ ഉച്ചമർദ്ദകേന്ദ്രത്തിൽ നിന്നും ഉപധ്രുവീയ ലഘുമർദ്ദ കേന്ദ്രത്തിലേക്ക് വീശുന്ന കാറ്റാണ് ധ്രുവീയ വാതങ്ങൾ. റഫറൻസിനായി ഇവിടെ ക്ലിക്കുക.
10 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
A) കേരളം
B) കര്‍ണ്ണാടക
C) അസം
D) അരുണാചല്‍ പ്രദേശ്
ഉത്തരം: (C)
11. താഴെ തന്നിരിക്കുന്നവയില്‍ ദാദാഭായ് നവറോജിയുടെ പുസ്തകമേത് ?
A) പ്ലാന്‍ഡ് ഇക്കോണമി ഫോര്‍ ഇന്ത്യ
B) വെല്‍ത്ത് ഓഫ് നേഷന്‍സ്
C) പോവര്‍ട്ടി ആന്‍ഡ് അണ്ബ്രിട്ടീഷ് റൂള്‍ ഇന്‍ ഇന്ത്യ
D) പോവര്‍ട്ടി ആന്‍ഡ് ഫാമിന്‍
ഉത്തരം: (C)
12. നീതി ആയോഗിന്റെ ഇപ്പോഴത്തെ വൈസ് ചെയര്‍മാന്‍ ആരാണ് ?
A) രമേശ് ചന്ദ്
B) വി. കെ. പോള്‍
C) വി. കെ. സരസ്വത്
D) രാജീവ് കുമാര്‍
ഉത്തരം: (D)
13. ഇന്ത്യന്‍ പഞ്ചവല്‍സര പദ്ധതികളുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളില്‍ തെറ്റായത് കണ്ടെത്തുക.
A) 'ഗരീബീ ഹഠാവോ”എന്ന മുദ്രാവാക്യം നാലാം പഞ്ചവല്‍സര പദ്ധതിയുമായി
ബന്ധപ്പെട്ടിരിക്കുന്നു.
B) രണ്ടാം പഞ്ചവല്‍സര പദ്ധതി മഹാലനോബിസ് മാത്യക അനുസരിച്ചാണ്
നടപ്പാക്കിയത്.
C) 1966 മുതല്‍ 1969 വരെയുള്ള കാലഘട്ടം ഇന്ത്യയില്‍ പ്ലാന്‍ ഹോളിഡേ
എന്നറിയപ്പെടുന്നു.
D) 1978 ല്‍ ഇന്ത്യയില്‍ റോളിങ്ങ് പ്ലാന്‍ നടപ്പിലാക്കി.
ഉത്തരം: (A)
14. താഴെ തന്നിരിക്കുന്നവയില്‍ ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
1) 1949 ല്‍ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ദേശസാല്‍ക്കരിച്ചു.
2) 1969 ല്‍ 14 ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
3) 1980 ല്‍ 6 സ്വകാര്യ മേഖല ബാങ്കുകള്‍ ദേശസാല്‍ക്കരിച്ചു.
4) റിസര്‍വ്‌ബാങ്ക് ഓഫ് ഇന്ത്യക്ക് പുറമെ ഇപ്പോള്‍ ഇന്ത്യയില്‍ 20 ദേശസാല്‍കൃത
ബാങ്കുകള്‍ ഉണ്ട്.
A) 1 & 2
B) 1, 2, 3 & 4
C) 1 മാത്രം
D) 1, 2 & 3
ഉത്തരം: (D)
15. ചേരുംപടി ചേര്‍ക്കുക.
ലിസ്റ്റ് -- I ലിസ്റ്റ് -- II
1) പുതിയ സാമ്പത്തിക നയം - I) 1950
2) ആസൂത്രണ കമ്മീഷന്‍ സ്ഥാപിതമായി - II) 1982
3) നബാര്‍ഡ് നിലവില്‍ വന്നു - III) 2015
4) നീതി ആയോഗ് - IV) 1991
1 2 3 4
A) I III IV II
B) IV I II III
C) I II III IV
D) IV II I III
ഉത്തരം: (B)
16. ഇന്ത്യന്‍ ഭരണഘടന ബ്രിട്ടനില്‍ നിന്നും കടം കൊണ്ട വ്യവസ്ഥകള്‍ തിരിച്ചറിയുക.
A) നിയമവാഴ്ച, മൗലികാവകാശങ്ങള്‍
B) പാര്‍ലമെന്ററി ഭരണസമ്പ്രദായം, നിയമവാഴ്ച
C) മൗലികാവകാശങ്ങള്‍, അര്‍ദ്ധഫെഡറല്‍ സമ്പ്രദായം
D) അവശിഷ്ഠാധികാരങ്ങള്‍, റിപ്പബ്ലിക്
ഉത്തരം: (B)
17. ഇന്ത്യയില്‍ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത് ആരെല്ലാമാണ് ?
A) ലോക്‌സഭയും രാജ്യസഭയും ചേര്‍ന്ന്
B) രാഷ്ട്രപതിയും ലോക്‌സഭയും ചേര്‍ന്ന്
C) രാഷ്ട്രപതിയും രാജ്യസഭയും ചേര്‍ന്ന്
D) ലോക്‌സഭയും രാജ്യസഭയും സംസ്ഥാനനിയമസഭകളും ചേര്‍ന്ന്
ഉത്തരം: (A)
18. പഞ്ചായത്ത് രാജ് സമ്പ്രദായവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ടു വ്യക്തിത്വങ്ങളെ തിരിച്ചറിയുക.
A) ബി. പി. മണ്ഡല്‍, കാക്കാ കലേല്‍ക്കര്‍
B) ഫസല്‍ അലി, സര്‍ദാര്‍ കെ. എം. പണിക്കര്‍
C) ആര്‍. എസ്. സര്‍ക്കാരിയ, ബി. ശിവരാമന്‍
D) അശോക്മേത്ത, ബല്‍വന്ത് റായ് മേത്ത
ഉത്തരം: (D)
19. നിര്‍ദ്ദേശക തത്വങ്ങളില്‍ പെടാത്തവ കണ്ടുപിടിക്കുക.
A) മദ്യനിരോധനവും കുടില്‍ വ്യവസായങ്ങളുടെ വികസനവും
B) ഏകീകൃത സിവില്‍കോഡും അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും
C) നിയമത്തിനുമുന്നിലുള്ള സമത്വവും വിവേചനങ്ങളില്‍ നിന്നുള്ള സംരക്ഷണവും
D) ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണവും തുല്യജോലിക്ക് തുല്യവേതനവും
ഉത്തരം: (C)
20. കേന്ദ്രഗവണ്‍മെന്റ് “ദേശീയ വിദ്യാഭ്യാസ നയം 2020" ന് (NEP 2020) അംഗീകാരം നല്‍കിയ വര്‍ഷം തിരിച്ചറിയുക.
A) 2020 ജൂണ്‍ 29
B) 2021 ജൂണ്‍ 29
C) 2020 ജൂലായ് 29
D) 2021 ജൂലായ് 20
ഉത്തരം: (C)
21. കിഫ്ബി (KIIFB) യുടെ പൂര്‍ണ്ണരൂപം കണ്ടുപിടിക്കുക.
A) കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്
B) കേരളാ ഇ൯ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ്
C) കേരളാ ഇന്‍ഡസ്ട്രിയല്‍ ഇന്‍വെസ്റ്റ്മെന്റ് ഫിനാന്‍ഷ്യല്‍ ബോര്‍ഡ്
D) കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഇന്‍ഡസ്‌ട്രിയല്‍ ഫിനാന്‍ഷ്യല്‍ ബോര്‍ഡ്
ഉത്തരം: (B)
22. കേരളാ സര്‍ക്കാരിന്റെ അവയവദാന പദ്ധതിയുടെ പേരും അതിന്റെ ഗുഡ്വില്‍
അംബാസിഡറേയുംതിരിച്ചറിയുക.
A) മൃതസഞ്ജീവനി: മമ്മൂട്ടി
B) സഞ്ജീവനി: മഞ്ജു വാര്യര്‍
C) മൃതസഞ്ജീവനി : മോഹന്‍ലാല്‍
D) സഞ്ജീവനി: ടൊവീനോ തോമസ്
ഉത്തരം: (C)
23. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്ന വര്‍ഷം
കണ്ടുപിടിക്കുക.
A) 1998 ഡിസംബര്‍
B) 1993 ഡിസംബര്‍
C) 1996 ഡിസംബര്‍
D) 1995 ജനുവരി
ഉത്തരം: (A)
24. മുസിരിസ് പൈതൃക പദ്ധതീ പ്രദേശങ്ങള്‍ കേരളത്തില്‍ ഏതുജില്ലകളിലായി വ്യാപിച്ചു കിടക്കുന്നു ?
A) ആലപ്പുഴ, എറണാകുളം
B) എറണാകുളം, തൃശൂര്‍
C) തൃശൂര്‍, പാലക്കാട്
D) പാലക്കാട്, കോഴിക്കോട്
ഉത്തരം: (B)
25. മനുഷ്യനില്‍ ന്യൂമോണിയ ബാധിക്കുന്നത് ഏത് ശരീരഭാഗത്തെയാണ് ?
A) കരള്‍
B) ശ്വാസകോശം
C) തലച്ചോര്‍
D) വൃക്ക
ഉത്തരം: (B)
26.മനുഷ്യനില്‍ നിറങ്ങളെ തിരിച്ചറിയാന്‍ സഹായിക്കുന്ന കണ്ണിലെ പ്രകാശഗ്രാഹി ഏത് ?
A) കോര്‍ണിയ
B) റോഡ്‌കോശങ്ങള്‍
C) കോണ്‍കോശങ്ങള്‍
D) ഐറിസ്
ഉത്തരം: (C)
27. ഏത് രോഗത്തെയാണ് “ഹാന്‍സെന്‍സ് രോഗം” എന്ന് അറിയപ്പെടുന്നത് ?
A) കുഷ്ഠരോഗം
B) ക്ഷയരോഗം
C) ഡിഫ്തിരിയ
D) എയ്ഡ്‌സ്
ഉത്തരം: (A)
28. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത് ?
A) തൈമസ്
B) പിയൂഷഗ്രന്ഥി
C) പാന്‍ക്രിയാസ്
D) കരള്‍
ഉത്തരം: (D)
29. മനുഷ്യനില്‍ വിറ്റാമിന്‍ എ യുടെ അഭാവത്തില്‍ ഉണ്ടാകുന്ന രോഗമേത് ?
A) നിശാന്ധത
B) ദീര്‍ഘദൃഷ്ടി
C) തിമിരം
D) വിഷമദൃഷ്ടി
ഉത്തരം: (A)
30. താഴെ പറയുന്നവയില്‍ ഏറ്റവും ചെറിയ യൂണിറ്റ് ഏത് ?
A) മില്ലി മീറ്റര്‍
B) ഫെര്‍മി
C) ആങ്സ്ട്രം
D) മീറ്റര്‍
ഉത്തരം: (B)
31. മഴവില്ല് ഉണ്ടാകുന്നത് പ്രകാശത്തിന്റെ ഏതെല്ലാം പ്രതിഭാസങ്ങള്‍ മൂലമാണ് ?
A) അപവര്‍ത്തനം, പ്രകീര്‍ണ്ണനം
B) ആന്തരപ്രതിപതനം, വിസരണം, പ്രകീര്‍ണ്ണനം
C) അപവര്‍ത്തനം, ആന്തരപ്രതിപതനം, പ്രകീര്‍ണ്ണനം
D) അപവര്‍ത്തനം, വിസരണം, ആന്തരപ്രതിപതനം
ഉത്തരം: (C)
32. 2021 ആഗസ്റ്റില്‍ ISRO വിക്ഷേപിച്ച ബഹിരാകാശ പേടകത്തിന്റെ പേര് ?
A) EOS - 03
B) CMS - 01
C) GSAT - 30
D) RISAT - 2B
ഉത്തരം: (A)
33. ഒരു ലായനിയിലേക്ക് ഒരു ആസിഡ് ചേര്‍ക്കുമ്പോള്‍ ലായനിയുടെ pH മൂല്യം.
A) കൂടുന്നു
B) കുറയുന്നു
C) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
D) മാറ്റം വരുന്നില്ല
ഉത്തരം: (B)
34. “രാസവസ്തുക്കളുടെ രാജാവ്” "എന്ന പേരില്‍ അറിയപ്പെടുന്നു.
A) സോഡിയം ക്ലോറൈഡ്
B) ഹൈഡ്രോക്ളോറിക് ആസിഡ്
C) കോപ്പര്‍ സള്‍ഫേറ്റ്
D) സള്‍ഫ്യൂരിക് ആസിഡ്
ഉത്തരം: (D)
35. പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന മൂലകം.
A) ഹൈഡ്രജന്‍
B) കാര്‍ബണ്‍
C) ഓക്സിജന്‍
D) ഹീലിയം
ഉത്തരം: (A)
36. താഴെപ്പറയുന്നവയില്‍ കേരള സാഹിത്യ അക്കാഡമിയുടെ പ്രസിദ്ധീകരണങ്ങള്‍ ഏവ ?
1) സാഹിത്യ ലോകം.
2) സാഹിത്യ വിമര്‍ശനം.
3) സാഹിത്യ ചക്രവാളം.
4) മലയാളംലിറ്റററി സര്‍വേ
A) 1, 2 എന്നിവ
B) 1, 2, 3 എന്നിവ
C) 1, 2, 4 എന്നിവ
D) 1, 3, 4 എന്നിവ
ഉത്തരം: (D)
37. 'ഞാന്‍' എന്ന ആത്മകഥ എഴുതിയത്.
A) എന്‍. എന്‍. പിള്ള
B) ജി. പി. പിള്ള
C) തകഴി ശിവശങ്കരപ്പിള്ള
D) ജി. ശങ്കരപ്പിള്ള
ഉത്തരം: (A)
38. സ്വദേശാഭിമാനി പത്രം സ്ഥാപിച്ചതാര് ?
A) വക്കം അബ്ദുല്‍ ഖാദര്‍
B) വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
C) കെ. രാമകൃഷ്ണപിള്ള
D) കെ. ബാലകൃഷ്ണന്‍
ഉത്തരം: (B)
39. കേരള ചലച്ചിത്ര അക്കാഡമി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള (iffk) യില്‍ ഏറ്റവും മികച്ച ചിത്രത്തിന് ലഭിക്കുന്ന പുരസ്കാരം.
A) ജെ. സി. ഡാനിയേല്‍ അവാര്‍ഡ്
B) അരവിന്ദന്‍ പുരസ്കാരം
C) സുവര്‍ണ മയുരം
D) സുവര്‍ണ ചകോരം
ഉത്തരം: (D)
40. മാരിയപ്പന്‍ തങ്കവേലു - ഏത് മേഖലയില്‍ അറിയപ്പെടുന്നു ?
A) ശാസ്ത്രം
B) സിനിമ
C) സ്പോര്‍ട്‌സ്
D) സംഗീതം
ഉത്തരം: (C)
41. 2021 ല്‍ യു. എസ്. ഓപ്പണ്‍ ടെന്നിസ് വനിതാ വിഭാഗം ചാമ്പ്യന്‍ ആര്‍ ?
A) എമ്മാ റഡുകാനു
B) നവോമി ഒസാക്ക
C) ലെയ്ക്ക ഫെര്‍ണാണ്ടസ്
D) വീനസ് വില്യംസ്
ഉത്തരം: (A)
42. താഴെ പറയുന്നവയില്‍ പോയിന്റിംഗ് ഉപകരണം അല്ലാത്തത് ഏത് ?
A) മൗസ്
B) ടച്ച് സ്ക്രീന്‍
C) ബാര്‍ കോഡ് റീഡര്‍
D) ജോയ് സ്റ്റിക്ക്
ഉത്തരം: (C)
43. ഒരുപ്രോഗ്രാമിംഗ് ഭാഷയില്‍ പ്രഖ്യാപന പ്രസ്താവനകള്‍ ഉപയോഗിക്കുന്നത്
എന്തിനാണ് ?
A) ഒരു വേരിയബിളിലേക്ക് വില നല്‍കുന്നതിന്
B) മെമ്മറിയില്‍ ഡാറ്റ സംഭരിക്കുന്നതിന്
C) വേരിയബിളിന്റെ വില ഉപഭോക്താവിനോട് പ്രഖ്യാപിക്കുന്നതിന്
D) ഉപഭോക്ത്യ നിര്‍വ്വചിത വാക്കുകള്‍ നിര്‍വ്വചിക്കുന്നതിന്
ഉത്തരം: (D)
44. കേബിള്‍ ടി.വി. ശ്യംഖല ഏതുതരം നെറ്റ്‌വര്‍ക്കിന് ഉദാഹരണമാണ് ?
A) ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്
B) മെട്രോ പൊളിറ്റന്‍ ഏരിയ നെറ്റ്‌വര്‍ക്ക്
C) വൈഡ് ഏരിയ നെറ്റ്‌വര്‍ക്ക്
D) പീര്‍ ടു പീര്‍ നെറ്റ്‌വര്‍ക്ക്
ഉത്തരം: (B)
45. ജനപ്രിയമായ ഒരു മൈക്രോബ്ലോഗിങ്ങ് സൈറ്റ് ആണ്.
A) facebook.com
B) twitter.com
C) WhatsApp
D) instagram.com
ഉത്തരം: (B)
46. താഴെ പറയുന്നതില്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഏത്?
A) മന്ത്രിസഭാ തീരുമാനങ്ങള്‍
B) രാജ്യസുരക്ഷയെ സംബന്ധിക്കുന്ന വിവരങ്ങള്‍
C) 15 വര്‍ഷം പഴക്കമുള്ള രേഖകള്‍
D) അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ വിവരങ്ങള്‍
ഉത്തരം: (B)
47. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം പരാതിക്കാരിയ്ക്കു ലഭിക്കുന്ന നിയമ പരിഹാരങ്ങളില്‍ പെടാത്തത് ഏത് ?
A) താമസ സൗകര്യം
B) സംരക്ഷണം
C) നഷ്ട പരിഹാരം
D) വിവാഹ മോചനം
ഉത്തരം: (D)
48. കേരള സംസ്ഥാന ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍.
A) സിബി മാത്യു
B) വിശ്വാസ് മേത്ത
C) ലോക്നാഥ് ബെഹ്റ
D) വിന്‍സണ്‍ എം. പോള്‍
ഉത്തരം: (B)
49. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഒരാളെ മുതിര്‍ന്ന പൗരനായി
കണക്കാക്കുന്നതിനുള്ള പ്രായപരിധി.
A) 70 വയസ്സ്
B) 65 വയസ്സ്
C) 60 വയസ്സ്
D) 56 വയസ്സ്
ഉത്തരം: (C)
50. താഴെ പറയുന്നതില്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരാത്തത് ഏത് ?
A) ആശുപത്രി-രോഗിബന്ധം
B) ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷൂര്‍ ചെയ്യ വ്യക്തിയും തമ്മിലുള്ള ബന്ധം
C) വിദ്യാഭ്യാസ സ്ഥാപനവും വിദ്യാര്‍ത്ഥിയുമായുള്ള ബന്ധം
D) ഉൽപാദകനും വിതരണക്കാരനും തമ്മിലുള്ള ബന്ധം
ഉത്തരം: (D)
0 അഭിപ്രായങ്ങള്‍