പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 01 (80 ചോദ്യോത്തരങ്ങൾ) പേജ് 01
ചോദ്യപേപ്പർ 01 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 01
Question Code: 029/2021
Date of Test: 20/02/2021
1. കേരള സര്‍ക്കാരിന്റെ 2020-ല്‍ സ്വാതി പുരസ്കാരം നേടിയതാര്?
(A) അംജദ് അലി ഖാന്‍
(B) വി. ദക്ഷിണാമൂര്‍ത്തി
(C) മങ്ങാട് കെ. നടേശന്‍
(D) ഡോ. എല്‍. സുബ്രഹ്മണ്യം
ഉത്തരം: (D)
2. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌എന്താണ്?
(A) ആര്‍.കെ. സച്ചിദാസ്
(B) കെ.ആര്‍. സച്ചിദാനന്ദന്‍
(C) കെ.എസ്. സച്ചിദാസ്
(D) എസ്.കെ. സച്ചിദാനന്ദന്‍
ഉത്തരം: (B)
3. കോട്ടയത്തെ കെ.ആര്‍. നാരായണ്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഫോര്‍ വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്ടിന്റെ ചെയര്‍മാനായി നിയമിതനായത്?
(A) കമല്‍
(B) ഷാജി എന്‍. കരുണ്‍
(C) അടൂര്‍ ഗോപാലകൃഷ്ണന്‍
(D) സണ്ണി ജോസഫ്
ഉത്തരം: (C)
4. കേരളത്തിലെ ആദ്യത്തെ പൈതൃക ബീച്ച്?
(A) കോവളം ബീച്ച്
(B) വര്‍ക്കല ബീച്ച്
(C) മുഴുപ്പിലങ്ങാട് ബീച്ച്
(D) അഴീക്കോട് മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച്
ഉത്തരം: (D)
5. തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധിയില്‍ ?
(A) വി.പി. മേനോന്‍
(B) വി.കെ. കൃഷ്ണമേനോന്‍
(C) സി. കേശവന്‍
(D) എ.കെ. ഗോപാലന്‍
ഉത്തരം: (X)
6. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?
(A) അചല്‍ മിശ്ര
(B) ലിജോ ജോസഫ് പെല്ലിശ്ശേരി
(C) ഗീതു മോഹന്‍ദാസ്
(D) ഡോ. ബിജു
ഉത്തരം: (A)
7. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12) ഭാഗമായി 2020-ല്‍ നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചതെവിടെ?
(A) ലഖ്നൌ
(B) നോയിഡ
(C) ബാംഗ്ലൂര്‍
(D) ഹൈദരാബാദ്
ഉത്തരം: (A)
8. 2020-ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായ സ്ഥലം?
(A) കാണ്‍പൂര്‍
(B) ലേ
(C) അഹമ്മദാബാദ്
(D) നാസിക്
ഉത്തരം: (B)
9. നാഷണല്‍ ബുക്ക്‌ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 2020 ജനുവരിയില്‍ വേള്‍ഡ്‌ബുക്ക് ഫെയര്‍ നടന്നതെവിടെ?
(A) ഗോവ
(B) ന്യൂഡല്‍ഹി
(C) മുംബൈ
(D) ചെന്നൈ
ഉത്തരം: (B)
10. 2020-ല്‍ കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്‌കാരം നേടിയ ഇന്ത്യന്‍
സാഹിത്യകാരി?
(A) ശൈലി ചോപ്ര
(B) ജുംപാ ലാഹിരി
(C) അനിത നായര്‍
(D) കൃതിക് പാണ്ഡേ
ഉത്തരം: (D)
11. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ഇന്ത്യയെക്കാള്‍ വലിപ്പമുള്ള രാജ്യം ഏതാണ്?
(A) ബ്രസീല്‍
(B) ഫ്രാന്‍സ്
(C) ഈജിപ്ത്
(D) ഇറാന്‍
ഉത്തരം: (A)
12. ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:
(A) 8° 14' N-37° 7' N
(B) 8° 4' N-37° 6' N
(C) 12° 6' N-97° 25' N
(D) 8° 4' E-37° 6' E
ഉത്തരം: (B)
13. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
(A) മാള്‍വ പീഠഭൂമി
(B) ഡെക്കാന്‍ പീഠഭൂമി
(C) വിന്ധ്യ പീഠഭൂമി
(D) ബേരൂള്‍ പീഠഭൂമി
ഉത്തരം: (B)
14. ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:
(A) ഡാര്‍ജിലിങ്
(B) കൊടൈക്കനാല്‍
(C) മുസോറി
(D നീലഗിരി
ഉത്തരം: (B)
15. ബംഗാള്‍ ഉള്‍ക്കടല്‍ നദിവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി:
(A) കൃഷ്ണ
(B) കാവേരി
(C) നര്‍മ്മദ
(D) മഹാനദി
ഉത്തരം: (C)
16. ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്
നദിക്കരയിലാണ്?
(A) ഗംഗ
(B) യമുന
(C) സിന്ധു
(D) ബ്രഹ്മപുത്ര
ഉത്തരം: (C)
17. മണ്‍സൂണ്‍ എന്ന വാക്ക് ഏതു ഭാഷയില്‍ നിന്ന് എടുത്തതാണ്?
(A) അറബി
(B) ലാറ്റിന്‍
(C) ഇംഗ്ലീഷ്
(D) സംസ്കൃതം
ഉത്തരം: (A)
18. കാൽബൈശാഖി എന്നത്.
(A) കാറ്റ്
(B) നൃത്തം
(C) മേഘം
(D) ഉത്സവം
ഉത്തരം: (A)
19. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌പ്രസിദ്ധമാണ്?
(A) കാട്ടുകഴുത
(B) ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം
(C) ഹിപ്പോപ്പൊട്ടാമസ്
(D) സിംഹം
ഉത്തരം: (B)
20. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
(A) മാനസ്‌ദേശിയോദ്യാനം
(B) കാഞ്ചന്‍ ജംഗ ദേശീയോദ്യാനം
(C) ജല്‍ദപ്പാറ ദേശീയോദ്യാനം
(D) ഡച്ചിഗാം നാഷണല്‍ പാര്‍ക്ക്
ഉത്തരം: (B)
21. യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന
ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ് നാവികന്‍:
(A) അല്‍ഫോന്‍സ ഡി. അല്‍ബുക്കര്‍ക്ക്
(B) പെട്രോ അല്‍ വാരിസ് കബ്രാള്‍
(C) വാസ്‌കോ ഡ ഗാമ
(D) ഫ്രാന്‍സിസ്‌കോ ഡി അല്‍മേഡ
ഉത്തരം: (C)
22. ഝാന്‍സി റാണി വീരമൃത്യു വരിച്ച വര്‍ഷം?
(A) 1858
(B) 1859
(C) 1860
(D) 1857
ഉത്തരം: (A)
23. ഏത് ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ് ബനാറസ്‌ഉടമ്പടി ഒപ്പ് വച്ചത്?
(A) വാറന്‍ ഫഹേസ്റ്റിംഗ്സ്
(B) കോണ്‍വാലിസ്
(C) വില്ല്യം ബെന്റിക്
(D) ഡല്‍ഹൌസി
ഉത്തരം: (A)
24. ഇന്ത്യയുടെ മത-സാമൂഹിക പരിഷ്കരണ രംഗത്ത് ഏറ്റവും കൂടുതല്‍
സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:
(A) ദേവസമാജം
(B) ആര്യസമാജം
(C) പ്രാര്‍ത്ഥനസമാജം
(D) ബ്രഹ്മസമാജം
ഉത്തരം: (D)
25. ഏതു വര്‍ഷമാണ്‌ആത്മീയ സഭ രൂപികരിച്ചത്?
(A) 1814
(B) 1815
(C) 1816
(D) 1817
ഉത്തരം: (B)
26. പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:
(A) ജവഹര്‍ലാല്‍ നെഹ്റു
(B) ഇന്ദിരാഗാന്ധി
(C) മൊറാര്‍ജി ദേശായി
(D) രാജീവ്‌ഗാന്ധി
ഉത്തരം: (A)
27. പയ്യന്നൂരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്:
(A) ജവഹര്‍ലാല്‍ നെഹ്റു
(B) ലാല്‍ ബഹദൂര്‍ ശാസ്ത്രി
(C) കെ. കേളപ്പന്‍
(D) മഹാത്മാ ഗാന്ധി
ഉത്തരം: (A)
28. ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം:
(A) ബർദോളി സത്യാഗ്രഹം
(B) ഖേഡ സത്യാഗ്രഹം
(C) ചമ്പാരന്‍ സത്യാഗ്രഹം
(D) അഹമ്മദാബാദ് സത്യാഗ്രഹം
ഉത്തരം: (C)
29. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
(A) ഗ്യാനി സെയില്‍ സിങ്ങ്
(B) ഡോ. സക്കിര്‍ ഹുസൈന്‍
(C) ഡോ. എസ്. രാധാകൃഷ്ണന്‍
(D) വി വി ഗിരി
ഉത്തരം: (C)
30. ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട് ആയ ആദ്യ വ്യക്തി?
(A) എ പി ജെ അബ്ദുള്‍ കലാം
(B) നീലം സഞ്ജിവറെഡ്ഡി
(C) ഡോ. സക്കീര്‍ ഹുസൈന്‍
(D) ഫ്രക്രുദ്ദീന്‍ അലി അഹമ്മദ്
ഉത്തരം: (C)
31. ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.
(A) മൗലികാവകാശങ്ങള്‍
(B) ഇന്ത്യയിലെ പ്രദേശങ്ങള്‍
(C) പൌരത്വം
(D) നിര്‍ദ്ദേശക തത്വം
ഉത്തരം: (A)
32. മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്തഭേദഗതി:
(A) 21-ാം ഭേദഗതി
(B) 24-ാം ഭേദഗതി
(C) 26-ാം ഭേദഗതി
(D) 27-ാം ഭേദഗതി
ഉത്തരം: (B)
33. സ്വത്ത് സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മാലികാവകാശത്തെ
നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
(A) 44-ാം ഭേദഗതി
(B) 46-ാം ഭേദഗതി
(C) 47-ാം ഭേദഗതി
(D) 49-ാം ഭേദഗതി
ഉത്തരം: (A)
34. പൊതുനിയമനങ്ങളില്‍ അവസര സമത്യം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്:
(A) അനുച്ഛേദം 15
(B) അനുച്ഛേദം 16
(C) അനുച്ചേദം 20
(D) അനുച്ഛേദം 21
ഉത്തരം: (B)
35. അടിയന്തരാവസ്ഥക്കാലത്ത് മാലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത് ഏതു
വകുപ്പു പ്രകാരമാണ്?
(A) 350
(B) 359
(C) 300
(D) 360
ഉത്തരം: (B)
36. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം:
(A) 1990
(B) 1993
(C) 1994
(D) 1996
ഉത്തരം: (B)
37. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും
നിയമിക്കുന്നത്:
(A) രാഷ്ട്രപതി
(B) ഹൈക്കോടതി ചീഫ്‌ജസ്റ്റിസ്
(C) മുഖ്യമന്ത്രി
(D) ഗവര്‍ണര്‍
ഉത്തരം: (D)
38. താഴെ പറയുന്നവരില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ എക്സ്‌ഒഫീഷ്യോ
മെമ്പറല്ലാത്തത് ആര്?
(A) കേന്ദ്ര നിയമകാര്യ വകുപ്പ്‌മന്ത്രി
(B) ദേശീയ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
(C) ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
(D) ദേശീയ പട്ടികജാതി കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍
ഉത്തരം: (A)
39. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍:
(A) സംസ്ഥാന പ്രതിപക്ഷ നേതാവ്
(B) മുഖ്യമന്ത്രി
(C) നിയമസഭാ സ്പിക്കര്‍
(D) ഗവര്‍ണര്‍
ഉത്തരം: (B)
40. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?
(A) ആര്‍ കെ മാത്തൂര്‍
(B) സൂരജ് ഭാന്‍
(C) രാംധന്‍
(D) അലോക് റവാത്ത്
ഉത്തരം: (D)
41. കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്:
(A) മഞ്ചേശ്വരം
(B) മടിക്കൈ
(C) ചെംനാട്
(D) മംഗല്‍പാടി
ഉത്തരം: (A)
42. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌കേരളം?
(A) 1.28
(B) 1.18
(C) 2.18
(D) 1.38
ഉത്തരം: (B)
43. കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം:
(A) മൂന്നാര്‍
(B) പൂനലൂര്‍
(C) കുണ്ടറ
(D) തലശ്ശേരി
ഉത്തരം: (C)
44.മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌പേരിലാണ്‌അറിയപ്പെടുന്നത്?
(A) പെഡോളജി
(B) മെട്രോളജി
(C) ഡെര്‍മെറ്റോളജി
(D) പീഡിയോളജി
ഉത്തരം: (A)
45. വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും
കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
(A) മംഗളവനം
(B) സൈലന്റ്വാലി
(C) ഇരവികുളം
(D) നെയ്യാര്‍
ഉത്തരം: (B)
46. തനിമ, കൃതിക എന്നീ പദ്ധതികള്‍ ഏത്‌മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്?
(A) വിനോദസഞ്ചാരം
(B) കൈത്തറി
(C) ഫിഷറീസ്
(D) ആരോഗ്യം
ഉത്തരം: (B)
47. ഇന്‍ഡോ നോര്‍വീജിയന്‍ ഫിഷറിസ്‌കമ്മ്യൂണിറ്റി പ്രൊജക്ട്
(A) വിഴിഞ്ഞം
(B) അഞ്ചുതെങ്ങ്
(C) നീണ്ടകര
(D) അഴീക്കല്‍
ഉത്തരം: (C)
48. കെ.എസ്.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍പ്പാന്‍്റ്
(A) ചിമേനി
(B) ബ്രഹ്മപുരം
(C) കായംകുളം
(D) നല്ലളം
ഉത്തരം: (B)
49. കേരളത്തില്‍ സ്വര്‍ണനിക്ഷേപം കൂടുതലുള്ള സ്ഥലമേതാണ്?
(A) നിലമ്പൂര്‍
(B) വാളയാര്‍
(C) കുണ്ടറ
(D) ചവറ
ഉത്തരം: (A)
50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍:
(A) ഫറോക്ക്- പാലക്കാട്
(B) സേലം - ഇടപ്പള്ളി
(C) കോഴിക്കോട് - മൈസൂര്‍
(D) ഡിണ്ടിഗല്‍ - കൊല്ലം
ഉത്തരം: (D)
51. “കേരളത്തിലെ വിവേകാനന്ദന്‍' എന്ന് അറിയപ്പെടുന്നത് ആര്?
(A) ശ്രീനാരായണ ഗുരു
(B) ആഗമാനന്ദ സ്വാമി
(C) ചിന്മയാനന്ദ സ്വാമി
(D) ചട്ടമ്പി സ്വാമികള്‍
ഉത്തരം: (B)
52. 1114-ന്റെ കഥ എന്ന കൃതി രചിച്ചത് ആരാണ്?
(A) ആര്‍. ബാലകൃഷ്ണപിള്ള
(B) അക്കാമ്മ ചെറിയാന്‍
(C) മന്നത്ത് പത്മനാഭന്‍
(D) കെ. കേളപ്പന്‍
ഉത്തരം: (B)
53. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ് പ്രസിഡന്റായ ആദ്യത്തെ വനിത:.
(A) എ.വി. കൂട്ടിമാളു അമ്മ
(B) അന്നാ ചാണ്ടി
(C) ആനി മസ്ക്രീന്‍
(D) അക്കാമ്മ ചെറിയാന്‍
ഉത്തരം: (D)
54. 1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത്
എവിടെയാണ്?
(A) കോട്ടയം
(B) കണ്ണൂര്‍
(C) പുന്നപ്ര
(D) വെങ്ങാനൂര്‍
ഉത്തരം: (D)
55. 1833-ല്‍ ശുചീന്ദ്രം രഥോത്സവത്തിന് അവര്‍ണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച്
പ്രതിഷേധിച്ച നവോത്ഥാന നായകന്‍:
(A) അയ്യങ്കാളി
(B) വൈകുണ്ഠസ്വാമി
(C) തൈക്കാട് അയ്യാഗുരു
(D) സഹോദരന്‍ അയ്യപ്പന്‍
ഉത്തരം: (B)
56. എവിടെ നിന്നുള്ള ബ്രിട്ടിഷ് സൈന്യമാണ് ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്:
(A) പയ്യന്നൂര്‍
(B) തളിപ്പറമ്പ്
(C) പാനൂര്‍
(D) തലശ്ശേരി
ഉത്തരം: (D)
57. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:
(A) 1795
(B) 1796
(C) 1797
(D) 1798
ഉത്തരം: (C)
58. കുരുമുളകിന്റെ വ്യാപാരകുത്തക ബ്രിട്ടിഷുകാര്‍ സ്വന്തമാക്കിയതുമായി
ബന്ധപ്പെട്ടുണ്ടായ കലാപം:
(A) ആറ്റിങ്ങല്‍ കലാപം
(B) ചാന്നാര്‍ ലഹള
(C) പൂക്കോട്ടൂര്‍ കലാപം
(D) അഞ്ചുതെങ്ങ് കലാപം
ഉത്തരം: (D)
59. ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ് പുരളിമല
(A) കയ്യൂര്‍ സമരം
(B) പുന്നപ്ര വയലാര്‍ സമരം
(C) മലബാര്‍ ലഹള
(D) പഴശ്ശി വിപ്ലവം
ഉത്തരം: (D)
60. ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വര്‍ഷം:
(A) 1931
(B) 1932
(C) 1930
(D) 1933
ഉത്തരം: (C)
61. മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
(A) 38
(B) 32
(C) 34
(D) 36
ഉത്തരം: (B)
62. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
(A) വൃക്ക
(B) പാന്‍ക്രിയാസ്
(C) ശ്വാസകോശം
(D) കരള്‍
ഉത്തരം: (C)
63. മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു
നിര്‍മ്മിക്കപ്പെടുന്നത് എവിടെയാണ്?
(A) പാന്‍ക്രിയാസ്
(B) ആമാശയം
(C) കരള്‍
(D) തൈറോയ്ഡ്
ഉത്തരം: (C)
64. ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
(A) മെഡുല ഒബ്ലോംഗേറ്റ
(B) സെറിബെല്ലം
(C) സെറിബ്രം
(D) തലാമസ്
ഉത്തരം: (A)
65. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
(A) തലാമസ്
(B) ഹൈപ്പോതലാമസ്
(C) സെറിബ്രം
(D) സെറിബെല്ലം
ഉത്തരം: (D)
66. പേശികളെക്കുറിച്ചുള്ള പഠനമാണ്:
(A) ഓസ്റ്റിയോളജി
(B) മയോളജി
(C) നെഫ്രോളജി
(D) ഫ്രെനോളജി
ഉത്തരം: (B)
67. പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
(A) വിറ്റാമിന്‍ സി
(B) വിറ്റാമിന്‍ എ
(C) വിറ്റാമിന്‍ ഇ
(D) വിറ്റാമിന്‍ ബി
ഉത്തരം: (A)
68. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച് എന്നറിയപ്പെടുന്നത് ഏതാണ്?
(A) ബയോട്ടിന്‍
(B) ഫോളിക് ആസിഡ്
(C) തയാമിന്‍
(D) റൈബോ ഫ്ലാവിന്‍
ഉത്തരം: (A)
69. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
(A) അരുണ അസഫ് അലി ഗവണ്‍മെന്റ് ഹോസ്റ്റിറ്റല്‍
(B) അപ്പോളോ ഹോസ്‌പിറ്റല്‍
(C) ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്‌പിറ്റല്‍
(ഇ) ജി ബി പന്ത് ഹോസ്പിറ്റല്‍
ഉത്തരം: (B)
70. റേച്ചല്‍ കാഴ്‌സണ്‍ രചിച്ച 'സൈലന്റ് സ്പ്രിങ് ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ
വിഷയം എന്താണ്?
(A) ഡിഡിടി
(B) ഓസോണ്‍ നാശനം
(C) ആഗോളതാപനം
(D) ഹരിത ഗൃഹ പ്രഭാവം
ഉത്തരം: (A)
71. ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന
അറ്റോമിക കണികകളേവ?
(A) ഇലക്ട്രോണ്‍
(B) ന്യൂട്രോണ്‍
(C) പ്രോട്ടോണ്‍
(D) പോസിട്രോണ്‍
ഉത്തരം: (A)
72. കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്?
(A) കാല്‍സ്യം
(B) മെഗ്നീഷ്യം
(C) സിങ്ക്
(D) മാന്‍ഗനീസ്
ഉത്തരം: (C)
73. ഭാവിയിലെ ഇന്ധനം:
(A) കാര്‍ബണ്‍ ഡൈ ഓക്സൈഡ്
(B) ന്റൈട്രജന്‍
(C) ഓക്‌സിജന്‍
(D) ഹൈഡ്രജന്‍
ഉത്തരം: (D)
74. ബാത്തിങ്‌സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
(A) പൊട്ടാസ്യം ക്ലോറൈഡ്
(B) പൊട്ടാസ്യം സള്‍ഫേറ്റ്
(C) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
(D) പൊട്ടാസ്യം ബ്രോമൈറ്റ്
ഉത്തരം: (C)
75. ലെസ്സൈന്‍സ്‌പരീക്ഷണത്തിലൂടെ തിരിച്ചറിയുന്നതിന് സാധിക്കാത്ത മൂലകം ഏത്?
(A) നൈട്രജന്‍
(B) ക്ലോറിന്‍
(C) ഓക്‌സിജന്‍
(D) സള്‍ഫര്‍
ഉത്തരം: (C)
76. പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ്..........
(A) ദ്രവ്യം
(B) ബലം
(C) ഊര്‍ജ്ജം
(D) പിണ്ഡം
ഉത്തരം: (C)
77. ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
(A) സ്ഥാനാന്തരം
(B) ചലനം
(C) സ്ഥിതികോര്‍ജ്ജം
(D) കൊഹിഷന്‍
ഉത്തരം: (B)
78. ദ്രവ്യത്തിന് എത്ര അവസ്ഥകളാണുള്ളത്?
(A) 3
(B) 4
(C) 7
(D) 5
ഉത്തരം: (C)
79. 1 ന്യൂട്ടണ്‍ (N) = ............. Dyne
(A) 100
(B) 10⁵
(C) 98
(D) 102
ഉത്തരം: (B)
80. സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
(A) ബൂധന്‍
(B) വ്യാഴം
(C) നെപ്റ്റ്യൂൺ
(D) പ്ലൂട്ടോ
ഉത്തരം: (D)
('X' DENOTES DELETION)
0 അഭിപ്രായങ്ങള്‍