പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 02 (80 ചോദ്യോത്തരങ്ങൾ) പേജ് 02
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 02
ചോദ്യപേപ്പർ 02 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 02
Question Code: 030/2021
Date of Test: 25/02/2021
1. ഉത്തരാര്‍ധഗോളത്തില്‍ ഏഷ്യന്‍ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?
A) തെക്ക്
B) വടക്ക്
C) പടിഞ്ഞാറ്
D) കിഴക്ക്
ഉത്തരം: (A)
2. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മില്‍ ഏകദേശം
എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത് ?
A) 20
B) 25
C) 30
D) 35
ഉത്തരം: (C)
3. ഡെക്കാന്‍ പീഠഭൂമിയുടെ ആകൃതി എന്താണ് ?
A) വൃത്തം
B) സമചതുരം
C) അര്‍ദ്ധവൃത്തം
D) ത്രികോണം
ഉത്തരം: (D)
4. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം.
A) വടക്കേ ഇന്ത്യന്‍ സമതലങ്ങള്‍
B) ഉപദ്വിപീയ പീഠഭൂമി
C) തീരസമതലങ്ങള്‍
D) വടക്ക് പടിഞ്ഞാറന്‍ പര്‍വ്വത പ്രദേശം
ഉത്തരം: (B)
5. അറബിക്കടല്‍ നദീവ്യൂഹത്തില്‍ ഉള്‍പ്പെടാത്ത നദി.
A) താപ്തി
B) സിന്ധു
C) പെരിയാര്‍
D) ഗംഗ
ഉത്തരം: (D)
6. മൂത്തോന്‍ സംവിധാനം ചെയ്തത് ?
A) വിനീത് ശ്രീനിവാസന്‍
B) ഗീതു മോഹന്‍ദാസ്
C) അഞ്ചലി മേനോന്‍
D) സച്ചി
ഉത്തരം: (B)
7. 2020 ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റീവലില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്?
A) ആയുഷ്മാന്‍ ഖുറാന
B) മോഹന്‍ലാല്‍
C) നിവിന്‍ പോളി
D) റണ്‍വീര്‍ സിംഗ്
ഉത്തരം: (C)
8. 2020 ഒക്ടോബര്‍ 15-നു അന്തരിച്ച പ്രശസ്ത കവിയും 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവുമായ വ്യക്തി.
A) രഹത് ഇന്റോറി
B) ഷംസൂര്‍ റഹ്മാന്‍ ഫറൂഖി
C) അക്കിത്തം അച്യുതന്‍ നമ്പൂതിരി
D) ഓ. എന്‍. വി.
ഉത്തരം: (C)
9. ഏഴാച്ചേരി രാമചന്ദ്രന് വയലാര്‍ അവാര്‍ഡ് നേടിക്കൊടുത്ത കവിതാ സമാഹാരം.
A) നിരീശ്വരന്‍
B) ഉഷ്ണരാശി
C) ചാരുലത
D) ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം
ഉത്തരം: (D)
10. നേപ്പാളിലെ ഓള്‍ഡ് മോങ്ക് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രം, മികച്ച
സംവിധാനം എന്നീ പുരസ്കാരങ്ങള്‍ നേടിയ മലയാള സിനിമ.
A) ജെല്ലിക്കെട്ട്
B) മൂത്തോന്‍
C) ജലസമാധി
D) വെയില്‍ മരങ്ങള്‍
ഉത്തരം: (C)
11. സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം.
A) അറ്റോക്ക്
B) ഝാങ്
C) ചില്ലാര്‍
D) താന്തി
ഉത്തരം: (C)
12. ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരില്‍
അറിയപ്പെടുന്നു ?
A) ശൈലവൃഷ്ടി
B) ആലിപ്പഴമഴ
C) ഉച്ചലിതവൃഷ്ഠി
D) സംവഹനവൃഷ്ടി
ഉത്തരം: (C & D) അന്തിമ ഉത്തരസൂചികയിൽ ഉത്തരം C ആണ് നൽകിയിരിക്കുന്നത്.
13. ഉത്തരേന്ത്യന്‍ സമതലത്തില്‍ മേയ് ജൂണ്‍ മാസങ്ങളില്‍ വീശുന്ന വരണ്ട ഉഷ്ണകാറ്റ്.
A) മാംഗോ ഷവര്‍
B) കാല്‍ബൈശാകി
C) ലൂ
D) ചിനൂക്ക്
ഉത്തരം: (C)
14. ജിം കോര്‍ബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?
A) ഉത്തരാഖണ്ഡ്
B) ഉത്തര്‍പ്രദേശ്
C) ബീഹാര്‍
D) മഹാരാഷ്ട്ര
ഉത്തരം: (A)
15. ടൈഗര്‍ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
A) മധ്യപ്രദേശ്
B) ജാര്‍ഖണ്ഡ്
C) ഛത്തീസ്ഗഡ്
D) അസം
ഉത്തരം: (A)
16. 2020 ലെ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലില്‍ അംബാസിഡറായി
തിരഞ്ഞെടുക്കപ്പെട്ട ബോളിവുഡ് നടി.
A) പ്രിയങ്ക ചോവ്ര
B) വിദ്യാ ബാലന്‍
C) ദീപിക പദുക്കോണ്‍
D) അനുഷ്ക ശര്‍മ്മ
ഉത്തരം: (A)
17. ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ?
A) ഭഗത്സിംഗ് ചൗക്ക്
B) ചാന്ദിനി ചൗക്ക്
C) ആസാദ് ചൗക്ക്
D) ഭാരത് മാത് ചൗക്ക്
ഉത്തരം: (D)
18. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സര്‍വകലാശാല സ്ഥിതിചെയ്യുന്നത്?
A) ന്യൂയോര്‍ക്ക്
B) ചിക്കാഗോ
C) ലാസ് വേഗാസ്
D) ലോസ് ഏഞ്ചല്‍സ്
ഉത്തരം: (D)
19. ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകള്‍ പ്രസിദ്ധീകരിച്ച എത്നോലോഗ്
പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങള്‍ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ ?
A) പഞ്ചാബി
B) തെലുങ്ക്
C) ഹിന്ദി
D) ബംഗാളി
ഉത്തരം: (C)
20. 2020 ഫെബ്രുവരിയില്‍ ഇന്ത്യ സന്ദര്‍ശിച്ച വിദേശരാജ്യ തലവന്‍ ആര്‍ ?
A) ഡൊണാള്‍ഡ് ട്രംപ്
B) ജസ്റ്റിന്‍ ട്രൂഡോ
C) ബോറിസ് ജോണ്‍സണ്‍
D) ഇമ്മാനുവല്‍ മാക്രോണ്‍
ഉത്തരം: (A)
21. ജവഹര്‍ലാല്‍ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം.
A) ശാന്തിവനം
B) ശക്തിസ്ഥല്‍
C) നാരായണ്‍ഘട്ട്
D) ഏകതാസ്ഥല്‍
ഉത്തരം: (A)
22. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്,
A) ബി. ആര്‍. അംബേദ്ക്കര്‍
B) ജവഹര്‍ലാല്‍ നെഹ്റു
C) മഹാത്മാഗാന്ധി
D) ബി. എന്‍. റാവു
ഉത്തരം: (B)
23. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?
A) ബംഗാള്‍
B) ബീഹാര്‍
C) ഒറീസ്സ
D) മഹാരാഷ്ട്ര
ഉത്തരം: (A)
24. ഇന്ത്യന്‍ പ്രസിഡന്റ് പദത്തിലെത്തും മുന്‍പ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി.
A) ഭരണഘടനാ നിര്‍മ്മാണ സഭയുടെ അദ്ധ്യക്ഷന്‍
B) ഉപരാഷ്ട്രപതി
C) സെന്‍ട്രല്‍ ലെജിസ്റ്റേറ്റീവ് അസംബ്ലി സ്പീക്കര്‍
D) ഉപപ്രധാനമന്ത്രി
ഉത്തരം: (A)
25. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി.
A) ഡോ. രാജേന്ദ്രപ്രസാദ് B) ഡോ. സക്കീര്‍ ഹുസൈന്‍
C) വി. വി. ഗിരി D) ഡോ. എസ്. രാധാകൃഷ്ണന്‍
ഉത്തരം: (D)
26. ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബര്‍മാരെയും സ്ഥാനത്തുനിന്നും
നീക്കം ചെയ്യാന്‍ അധികാരമുള്ളത് ആര്‍ക്ക് ?
A) രാഷ്ട്രപതിക്ക് B) ലോകസഭ സ്പീക്കര്‍ക്ക്
C) ഉപരാഷ്ട്രപതിക്ക് D) പ്രധാനമന്ത്രിക്ക്
ഉത്തരം: (A)
27. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം.
A) മുംബൈ B) കൊല്‍ക്കത്ത
C) ഹൈദരാബാദ് D) ന്യൂഡല്‍ഹി
ഉത്തരം: (D)
28. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്ഥാപിതമായത്.
A) 1995 സെപ്റ്റംബര്‍ 15 B) 1992 ജനുവരി 31
C) 1998 ഡിസംബര്‍ 11 D) 1993 ഒക്ടോബര്‍ 12
ഉത്തരം: (D)
29. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍.
A) ജസ്റ്റിസ് എസ്. രാജേന്ദ്ര ബാബു B) ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍
C) ജസ്റ്റിസ് രംഗനാഥ് മിശ്ര D) ജസ്റ്റിസ് ജെ. എസ്. വര്‍മ്മ
ഉത്തരം: (C)
30. ദേശീയ വനിതാകമ്മീഷന്‍ അംഗങ്ങളെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍
അധികാരമുള്ളത് ആര്‍ക്കാണ് ?
A) ലോകസഭാ സ്തീക്കര്‍ക്ക് B) കേന്ദ്ര സര്‍ക്കാരിന്
C) രാഷ്ട്രപതിക്ക് D) പ്രധാനമന്ത്രിക്ക്
ഉത്തരം: (B)
31. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യന്‍ ശക്തി.
A) ബ്രിട്ടീഷുകാര്‍ B) പോര്‍ച്ചുഗീസുകാര്‍
C) ഫ്രഞ്ചുകാര്‍ D) ഡച്ചുകാര്‍
ഉത്തരം: (B)
32. ഈസ്റ്റ്ഇന്ത്യ കമ്പനിയില്‍ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടണ്‍ ഏറ്റെടുത്തത് ഏത്
വര്‍ഷമായിരുന്നു ?
A) 1857 B) 1858 C) 1859 D) 1860
ഉത്തരം: (B)
33. ബംഗാളില്‍ ദ്വിഭരണം നിര്‍ത്തലാക്കിയ ഗവര്‍ണര്‍ ജനറല്‍.
A) വില്യം ബന്റിക്ക്
B) ഡല്‍ഹൌസി
C) വാറന്‍ ഫഹേസ്റ്റിംഗ്സ്
D) വെല്ലസ്സി
ഉത്തരം: (C)
34. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകന്‍ എന്ന് അറിയപ്പെടുന്നത് ആര് ?
A) രാജാറാം മോഹന്‍ റോയ്
B) രബീന്ദ്രനാഥ ടാഗോര്‍
C) ഡോ. ബി. ആര്‍. അംബേദ്കര്‍
D) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (A)
35. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ് ആര് ?
A) രാജാറാം മോഹൻറോയ്
B) രബീന്ദ്രനാഥ ടാഗോര്‍
C) ഡോ. ബി. ആര്‍. അംബേദ്കര്‍
D) സുഭാഷ് ചന്ദ്രബോസ്
ഉത്തരം: (A)
36. ഇന്ത്യയുടെ മാഗ്നാകാര്‍ട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ് ?
A) മാലിക ചുമതലകള്‍
B) മൌലികാവകാശങ്ങള്‍
C) നിര്‍ദ്ദേശക തത്വങ്ങള്‍
D) നിയമ വാഴ്ച
ഉത്തരം: (B)
37. ഇന്ത്യന്‍ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്.
A) നിര്‍ദ്ദേശക തത്വങ്ങള്‍
B) മൗലിക ചുമതലകള്‍
C) ഭരണഘടനയുടെ ആമുഖം
D) മൗലികാവകാശങ്ങള്‍
ഉത്തരം: (D)
38. സമ്മതിദാന അവകാശം വിനിയോഗിക്കല്‍ ഭരണഘടനയനുസരിച്ച് ആണ്.
A) മൗലികാവകാശം
B) മൗലികസ്വാതന്ത്യം
C) നിയമം മൂലം നിര്‍ബന്ധിതമായ കടമ
D) ഇതൊന്നുമല്ല
ഉത്തരം: (D)
39. മതം, വര്‍ഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു
പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.
A) അനുച്ഛേദം 9
B) അനുച്ഛേദം 13
C) അനുച്ഛേദം 15
D) അനുച്ഛേദം 19
ഉത്തരം: (C)
40. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേല്‍ ആവശ്യമായ നിയന്ത്രണങ്ങള്‍
ഏര്‍പ്പെടുത്താനുള്ള അധികാരം ആര്‍ക്കാണ് ?
A) സുപ്രീംകോടതി
B) പ്രധാനമന്ത്രി
C) രാഷ്ട്രപതി
D) പാര്‍ലമെന്റ്
ഉത്തരം: (D)
41.മാസ്റ്റര്‍ വീവര്‍ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടില്‍ വ്യവസായം
A) കശുവണ്ടി
B) കയര്‍
C) തടി
D) കൈത്തറി
ഉത്തരം: (D)
42. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ് ?
A) മുംബൈ
B) പനാജി
C) കൊച്ചി
D) വിശാഖപട്ടണം
ഉത്തരം: (C)
43. പള്ളിവാസല്‍ പദ്ധതി ഏതു നദിയില്‍ ?
A) ചാലിയാര്‍
B) ചാലക്കുടിപ്പുഴ
C) മുതിരപ്പുഴ
D) പമ്പ
ഉത്തരം: (C)
44. കുറ്റിയാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വര്‍ഷം.
A) 1972 B) 1976 C) 1970 D) 1984
ഉത്തരം: (A)
45. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍.
A) ഫറോക്ക്-പാലക്കാട്
B) കോഴിക്കോട് -മൈസൂര്‍
C) തിരുമംഗലം-കൊല്ലം
D) ഡിണ്ടിഗല്‍-കൊട്ടാരക്കര
ഉത്തരം: (C)
46. അഞ്ചുതെങ്ങ് കലാപം നടന്ന വര്‍ഷം.
A) 1691 B) 1697 C) 1695 D) 1693
ഉത്തരം: (B)
47. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് വേണാട്ടില്‍ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട
പണ്ടകശാല.
A) ആറ്റിങ്ങല്‍
B) കടയ്ക്കാവൂര്‍
C) കുളച്ചല്‍
D) അഞ്ചുതെങ്ങ്
ഉത്തരം: (D)
48. പഴശ്ശി കലാപസമയത്ത് തകര്‍ക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ് ?
A) നിലമ്പൂര്‍
B) താന്നിത്തോട്
C) പേരാമ്പ്ര
D) അഞ്ചരക്കണ്ടി
ഉത്തരം: (D)
49. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപന്‍.
A) കേണല്‍ ലീഗര്‍
B) ലഫ്റ്റനന്റ് ഗോര്‍ഡന്‍
C) തോമസ് ഹാര്‍വേ ബാബര്‍
C) ആര്‍തര്‍ വെല്ലസ്സി
ഉത്തരം: (A)
50. കാലടിയില്‍ രാമകൃഷ്ണ അദ്ധൈതാശ്രമം സ്ഥാപിച്ചത്.
A) ആഗമനന്ദ സ്വാമി
B) ബ്രഹ്മാനന്ദ ശിവയോഗി
C) വൈകുണ്ഠസ്വാമികൾ
D) വാഗ്ഭടാനന്ദന്‍
ഉത്തരം: (A)
51. കേരളത്തിന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
A) കര്‍ണ്ണാടക
B) ആന്ധ്രാപ്രദേശ്
C) തമിഴ്‌നാട്
D) തെലുങ്കാന
ഉത്തരം: (A)
52. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം.
A) 72
B) 75
C) 78
D) 77
ഉത്തരം: (D)
53. വേനല്‍ക്കാലത്തെ ശരാശരി മഴ എത്രയാണ് ?
A) 30 cm
B) 40 cm
C) 20 cm
D) 50 cm
ഉത്തരം: (B)
54. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ് ?
A) എക്കല്‍ മണ്ണ് B) ചെങ്കല്‍ മണ്ണ്
C) കറുത്ത മണ്ണ് D) പര്‍വ്വത മണ്ണ്
ഉത്തരം: (D)
55. പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരില്‍ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
A) ചൂളന്നൂര്‍ B) തട്ടേക്കാട്
C) മംഗളവനം D) കുമരകം
ഉത്തരം: (B)
56. അക്കമ്മചെറിയാന്റെ ജനനം,
A) തിരുവല്ല B) കാഞ്ഞിരപ്പള്ളി
C) ചങ്ങനാശ്ശേരി D) ചെങ്ങന്നൂര്‍
ഉത്തരം: (B)
57. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്.
A) കാലടി B) തിരുവനന്തപുരം
C) പുതുക്കാട് D) തിരുവല്ല
ഉത്തരം: (C)
58. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാന്‍സി റാണി” എന്ന് വിശേഷിപ്പിച്ചത് ആരാണ് ?
A) ഗാന്ധിജി B) ജവഹര്‍ലാല്‍ നെഹ്റു
C) സര്‍ദാര്‍ പട്ടേല്‍ D) കെ. കേളപ്പന്‍
ഉത്തരം: (A)
59. കേരള പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ ആസ്ഥാനം.
A) തിരുവനന്തപുരം B) തൃശ്ശൂര്‍
C) കൊല്ലം D) കോഴിക്കോട്
ഉത്തരം: (B)
60. കേരളത്തിലെ ആദ്യത്തെ കര്‍ഷക തൊഴിലാളി സമരത്തിന് വേദിയായ സ്ഥലം ഏത്?
A) കുട്ടനാട് B) ചിറ്റുർ
C) വെങ്ങാനൂര്‍ D) ഇതൊന്നുമല്ല
ഉത്തരം: (C)
61. ആന്റിജന്‍ ഇല്ലാത്ത രക്തഗ്രൂപ്പ്
A) എ.ബി.ഗ്രൂപ്പ്
B) ഒ. ഗ്രൂപ്പ്
C) ബി. ഗ്രൂപ്പ്
D) എ. ഗ്രൂപ്പ്
ഉത്തരം: (B)
62. ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
A) സെറിബെല്ലം B) തലാമസ്
C) ഹൈപ്പോതലാമസ് D) സെറിബ്രം
ഉത്തരം: (A)
63. മനുഷ്യനില്‍ എത്രതരം പല്ലുകളാണുള്ളത് ?
A) 3 B) 4 C) 5 D) 6
ഉത്തരം: (B)
64. ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്.
A) പെരികാര്‍ഡിയം B) പ്ലൂറ
C) മെനിഞ്ചസ് D) ഡയഫ്രം
ഉത്തരം: (B)
65. ഒരു ചലനത്തില്‍ പേശിയുടെ നീളം കൂടുകയാണെങ്കില്‍ ആ കണ്‍ട്രാക്ഷണ്‍ അറിയപ്പെടുന്നത്
A) കോണ്‍സെന്‍ട്രിക് B) എസ്സന്‍ട്രിക്
C) ഐസോറ്റോണിക് D) ഐസോകൈന്റ്റിക്
ഉത്തരം: (B)
66. പേശീപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.
A) തലാമസ് B) സെറിബെല്ലം
C) ഹൈപ്പോതലാമസ് D) സെറിബ്രം
ഉത്തരം: (B)
67. സെഹത് എന്ന ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്
ആരായിരുന്നു ?
A) വിജയ് ഗോയല്‍ B) ധര്‍മ്മേന്ദ്ര പ്രധാന്‍
C) രവി ശങ്കര്‍ പ്രസാദ് D) നിര്‍മ്മലാസീതാരാമന്‍
ഉത്തരം: (C)
68. "ഭൂമിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന പ്രദേശം.
A) സഹാറ മരുഭൂമി B) ആമസോണ്‍ മഴക്കാടുകള്‍
C) ധ്രുവപ്രദേശം D) കോണിഫറസ്‌വനങ്ങള്‍
ഉത്തരം: (B)
69. ശരീരത്തില്‍ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിന്‍.
A) വിറ്റാമിന്‍ കെ B) വിറ്റാമിന്‍ ബി
C) വിറ്റാമിന്‍ സി D) വിറ്റാമിന്‍ എ
ഉത്തരം: (C)
70. രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.
A) ജീവകം കെ B) ജീവകം ഡി
C) ജീവകം ബി D) ജീവകം ഇ
ഉത്തരം: (A)
71. താഴെ പറയുന്നവയില്‍ ഏതിന്റെ ന്യൂക്സിയസ്സിലാണ് ന്യൂട്രോണ്‍ ഇല്ലാത്തത് ?
A) ഡ്യൂട്ടീരിയം B) ട്രിഷ്യം
C) പ്രോട്ടിയം D) ഹീലിയം
ഉത്തരം: (C)
72. K ഷെല്ലില്‍ ഉള്‍ക്കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം.
A) 2 B) 8 C) 18 D) 32
ഉത്തരം: (A)
73. സോപ്പ് ജലത്തില്‍ ലയിക്കുമ്പോള്‍ ജലത്തിന്റെ പ്രതലബലം
A) കൂടും
B) കുറയും
C) മാറ്റം സംഭവിക്കുന്നില്ല
D) ആദ്യം കൂടുകയും പിന്നെ കുറയുകയും ചെയ്യുന്നു
ഉത്തരം: (B)
74. മെന്‍ഡലിയേഫിന്റെ ആവര്‍ത്തന പട്ടികയില്‍ മൂലകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
A) അറ്റോമിക മാസിന്റെ അവരോഹണ ക്രമത്തില്‍
B) അറ്റോമിക നമ്പരിന്റെ ആരോഹണ ക്രമത്തില്‍
C) അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തില്‍
D) അറ്റോമിക നമ്പരിന്റെ അവരോഹണ ക്രമത്തില്‍
ഉത്തരം: (C)
75. സസ്യങ്ങള്‍ പ്രകാശ സംശ്ളേഷണത്തിലൂടെ പുറത്ത് വിടുന്ന വാതകം
A) ഹൈഡ്രജന്‍ B) നൈട്രജന്‍
C) ഓക്സിജന്‍ D) കാര്‍ബണ്‍ ഡൈ ഓക്സൈഡ്
ഉത്തരം: (C)
76. ഊര്‍ജ്ജത്തിന്റെ സി. ജി. എസ്. യൂണിറ്റ് ഏത് ?
A) എർഗ്ഗ് B) വാട്ട്
C) കിലോഗ്രാം/മണിക്കൂര്‍ D) ന്യൂട്ടണ്‍ മീറ്റര്‍
ഉത്തരം: (A)
77. ഉരുളല്‍ ഘര്‍ഷണം നിരങ്ങല്‍ ഘര്‍ഷണത്തേക്കാള്‍
A) കുറവായിരിക്കും B) കൂടുതലായിരിക്കും
C) വ്യത്യസ്തമായിരിക്കും D) ഇവയൊന്നുമല്ല
ഉത്തരം: (A)
78. ഒരു വസ്തുവില്‍ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്
A) ഭാരം B) പിണ്ഡം
C) ആകര്‍ഷണ ബലം D) ഭൂഗുരുത്വബലം
ഉത്തരം: (B)
79. സൂര്യനില്‍ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താന്‍ --------- സമയം മതിയാകും.
A) 19 മിനിട്ട് B) 12 മിനിട്ട്
C) മിനിട്ട് D) 8.2 മിനിട്ട്
ഉത്തരം: (D)
80. സ്ഥാനാന്തരത്തിന്റെ യൂണിറ്റ്.
A) മീറ്റര്‍ B) സെക്കന്റ്
C) മീറ്റര്‍/സെക്കന്റ് D) മീറ്റര്‍/സെക്കന്റ് :
ഉത്തരം: (A)
('X' DENOTES DELETION)
0 അഭിപ്രായങ്ങള്‍