പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 04 (80 ചോദ്യോത്തരങ്ങൾ) പേജ് 04  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 04
 

ചോദ്യപേപ്പർ 04 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 04

Question Code: 032/2021 
Date of Test: 13/03/2021

144-ഠം വയലാര്‍ അവാര്‍ഡ്‌ നേടിയതാര്‌?
(A) വി.ജെ. ജയിംസ്‌
(B) യു.കെ. കുമാരന്‍
(C) ഏഴാച്ചേരി രാമചന്ദ്രന്‍
(D) കെ.ആര്‍. മീര
ഉത്തരം: (C)

2. നിരൂപണരംഗത്തെ സമഗ്ര സംഭാവനയ്ക്ക്‌ നല്‍കുന്ന 2020-ലെ ഒ.എന്‍.വി.
പുരസ്‌കാരം ലഭിച്ചത്‌.
(A) പ്രഭാ വര്‍മ്മ
(B) അക്കിത്തം അച്ചുതന്‍ നമ്പൂതിരി
(C) സി. രാധാകൃഷ്ണന്‍
(D) ഡോ. എം. ലീലാവതി
ഉത്തരം: (D)

3. "തിളച്ച മണ്ണില്‍ കാല്‍നടയായ്‌” അടുത്തിടെ അന്തരിച്ച ഏത്‌ എഴുത്തുകാരന്റെ
ആത്മകഥയാണ്‌?
(A) അക്കിത്തം അച്യുതന്‍ നമ്പൂതിരി
(B) പുതുശ്ശേരി രാമചന്ദ്രന്‍
(C) ഒ.എന്‍.വി. കുറുപ്പ്‌
(D) ആറ്റൂര്‍ രവിവര്‍മ്മ
ഉത്തരം: (B)

4. 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്‌നേടിയ മലയാളി സാഹിത്യകാരന്‍ ആര്‌?
(A) എസ്‌. രമേശന്‍ നായര്‍
(B) പ്രഭാവര്‍മ്മ
(C) വി. മധുസൂദനന്‍ നായര്‍
(C) എം.കെ. സാനു
ഉത്തരം: (C)

5. മലയാളത്തിലെ മികച്ച കൃതിക്കുള്ള 2019-ലെ കേന്ദ്ര സാഹിത്യ അക്കാദമി
അവാര്‍ഡിന്‌ അര്‍ഹമായ കൃതി ?
(A) ഗൂരു പൌര്‍ണമി
(B) മറന്നു വച്ച വസ്തുക്കള്‍
(C) ശ്യാമ മാധവം
(D) അച്ഛന്‍ പിറന്ന വീട്‌
ഉത്തരം: (D)

6. ഷാങ്ഹായ്‌ കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷനിലെ എട്ട്‌ അത്ഭുതങ്ങളില്‍
ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ നിര്‍മതിയേത്‌?
(A) സ്റ്റാച്യു ഓഫ്‌യൂണിറ്റി
(B) ആഗ്രാ ഫോര്‍ട്ട്‌
(C) താജ്‌ മഹാല്‍
(D) ഫത്തേപൂര്‍ സിക്രി
ഉത്തരം: (A)

7. 2019 ഡിസംബറില്‍ ദക്ഷിണേന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംസ്കൃത
ശിലാലിഖിതം കണ്ടെത്തിയ സംസ്ഥാനം.
(A) ആന്ധ്രാപ്രദേശ്‌
(B) തമിഴ്‌ നാട്‌
(C) കര്‍ണ്ണാടകം
(D) മഹാരാഷ്ട
ഉത്തരം: (A)

8. ബ്രിട്ടനില്‍ ധനമന്ത്രിയായി നിയമിതനായ ഇന്ത്യന്‍ വംശജന്‍
(A) അശോക്‌കുമാര്‍
(B) ഋഷി സുനാക്‌
(C) സാജിദ്‌ ജാവിദ്‌
(D) ബോറിസ്‌ ജോണ്‍സണ്‍
ഉത്തരം: (B)

9. ഏതിന്റെ ലഭ്യതയാണ്‌ മൗലികാവകാശങ്ങളുടെ ഗണത്തില്‍പ്പെടുമെന്ന്‌ 2020
ജനുവരിയില്‍ സുപ്രീംകോടതി നിരീക്ഷിച്ചത്‌?
(A) ഇന്റര്‍നെറ്റ്‌ ലഭ്യത
(B) സ്വത്തവകാശം
(C) എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള അവകാശം
(D) ഇവയൊന്നുമല്ല
ഉത്തരം: (A)

10. ഇന്ത്യയില്‍ ആദ്യമായി കോവിഡ്‌ബാധിച്ച്‌ മരണപ്പെട്ട മന്ത്രിയായ കമല്‍റാണി
വരുണ്‍ ഏത്‌ സംസ്ഥാനത്തെ മന്ത്രിയാണ്‌?
(A) ഉത്തര്‍പ്രദേശ്‌
(B) ഗുജറാത്ത്‌
(C) ബീഹാര്‍
(D) മധ്യപ്രദേശ്‌
ഉത്തരം: (A)

11. ഇന്ത്യയുടെ ഏകദേശം മധ്യഭാഗത്ത്‌ കൂടി കടന്നു പോകുന്ന രേഖാംശ രേഖ ഏതാണ്‌?
(A) 32 ഡിഗ്രി 30 മിനുട്ട്‌ പശ്ചിമ രേഖാംശം
(B) 32 ഡിഗ്രി 30 മിനുട്ട്‌ പൂര്‍വ്വ രേഖാംശം
(C) 52 ഡിഗ്രി 30 മിനുട്ട്‌ പശ്ചിമ രേഖാംശം
(D) 52 ഡിഗ്രി 30 മിനൂട്ട്‌ പൂര്‍വ്വ രേഖാംശം
ഉത്തരം: (B)

12. ഇന്ത്യന്‍ മാനകസമയം ഗ്രീന്‍വിച്ച്‌ സമയത്തെക്കാള്‍ എത്ര മണിക്കൂര്‍ മുന്നിലാണ്‌?
(A) 6 മണിക്കൂര്‍ 30 മിനിറ്റ്‌
(B) 5 മണിക്കൂര്‍ 30 മിനിറ്റ്‌
(C) 6 മണിക്കൂര്‍
(D) 5 മണിക്കൂര്‍
ഉത്തരം: (B)

13. ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ മടക്ക്‌ പര്‍വ്വതം:
(A) പശ്ചിമഘട്ടം
(B) ആരവല്ലി
(C) പൂര്‍വ്വഘട്ടം
(D) ഹിമാലയം
ഉത്തരം: (B)

14. ഡക്കാന്‍ പീഠഭൂമിയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം ഏത്‌?
(A) ഏലമല
(B) ദോഡാപെട്ട
(C) ആനമുടി
(D) പൂനെ
ഉത്തരം: (C)

15. ഒരു നദിയിലേക്ക്‌ വെള്ളമെത്തുന്ന നിശ്ചിത പ്രദേശം:
(A) നീര്‍ത്തടം
(B) നദീതടം
(C) വൃഷ്ടി പ്രദേശം
(D) ജല വിഭാജകം
ഉത്തരം: (C)

16. ജഹാംഗീറിന്റെയും നൂര്‍ജഹാന്റെയും ശവകുടിരങ്ങള്‍ സ്ഥിതിചെയ്യുന്ന നദി തീരം:
(A) യമുന
(B) ഗംഗ
(C) ലൂണി
(D) രവി
ഉത്തരം: (D)

17. ഇന്ത്യയിലെ ഉഷ്ണകാലമേത്‌?
(A) ഡിസംബര്‍ - ഫെബ്രുവരി
(B) മാര്‍ച്ച്‌ - മേയ്‌
(C) ജൂണ്‍ - സെപ്പംബര്‍
(D) ഒക്ടോബര്‍ - നവംബര്‍
ഉത്തരം: (B)

18. ഉത്തരേന്ത്യന്‍ സമതലങ്ങളിലെ പ്രധാന മണ്ണിനമേത്‌?
(A) പര്‍വതമണ്ണ്‌
(B) കരിമണ്ണ്‌
(C) ചെമ്മണ്ണ്‌
(D) എക്കല്‍മണ്ണ്‌
ഉത്തരം: (D)

19. പോയിന്റ്‌ കലൈമര്‍ പക്ഷി സങ്കേതം ഏതു സംസ്ഥാനത്താണ്‌?
(A) ഗുജറാത്ത്‌
(B) തമിഴ്‌ നാട്‌
(C) കര്‍ണാടക
(D) ഗോവ
ഉത്തരം: (B)

20. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദേശീയ ഉദ്യാനങ്ങള്‍ ഉള്ള സംസ്ഥാനം:
(A) കേരളം
(B) മധ്യപ്രദേശ്‌
(C) ഗോവ
(D) ഗുജറാത്ത്‌
ഉത്തരം: (B)

21. അവസാനമായി ഇന്ത്യ വിട്ടുപോയ വിദേശീയര്‍ ആര് ?
(A) ബ്രിട്ടിഷുകാര്‍
(B) പോര്‍ച്ചുഗീസുകാര്‍
(C) ഫ്രഞ്ചുകാര്‍
(D) ഡച്ചുകാര്‍
ഉത്തരം: (B)

22.1857 ലെ കലാപം അറിയപ്പെടുന്നത്‌:
(A) ശിപായി ലഹള
(B) പ്ലാസി യുദ്ധം
(C) ബക്‌സാര്‍ യുദ്ധം
(D) സന്താള്‍ കലാപം
ഉത്തരം: (A)

23. കല്‍ക്കട്ടയില്‍ സുപ്രീം കോടതി സ്ഥാപിച്ച ഗവര്‍ണര്‍ ജനറല്‍:
(A) വില്യം ബെന്റിക്‌
(B) വാറന്‍ ഹേസ്റ്റിംഗ്സ്‌
(C) ഡെല്‍ഹാസി
(D) കോണ്‍വാലിസ്‌
ഉത്തരം: (B)

24. ഇന്ത്യന്‍ ദേശിയതയുടെ പ്രവാചകന്‍ എന്നറിയപ്പെടുന്നത്‌:
(A) രാജാറാം മോഹന്‍ റോയ്‌
(B) സുഭാഷ്‌ ചന്ദ്രബോസ്‌
(C) മഹാത്മാ ഗാന്ധി
(D) ഭഗത്‌ സിങ്‌
ഉത്തരം: (A)

25. വേദങ്ങളുടെയും പ്രധാനപ്പെട്ട 5 ഉപനിഷത്തുക്കളുടെയും പരിഭാഷ ബംഗാളിയില്‍
പ്രസിദ്ധീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ്‌:
(A) രബിന്ദ്രനാഥ ടാഗോര്‍
(B) സുധീന്ദ്രനാഥ ദത്ത
(C) രാജാ റാം മോഹന്‍ റോയി
(D) അമര്‍ത്യസെന്‍
ഉത്തരം: (C)

26. ഇന്ത്യയെ കണ്ടെത്തല്‍ എന്ന കൃതി രചിച്ചതാര്‌?
(A) മഹാത്മാ ഗാന്ധി
(B) ജവഹര്‍ലാല്‍ നെഹ്റു
(C) വല്ലഭായി പട്ടേല്‍
(D) രബീന്ദ്രനാഥ ടാഗോര്‍
ഉത്തരം: (B)

27. അധികാരത്തിലിരിക്കേ അന്തരിച്ച ആദ്യ ഇന്ത്യന്‍ പ്രധാന മന്ത്രി:
(A) ജവഹര്‍ലാല്‍ നെഹ്റു
(B) ഇന്ദിരാ ഗാന്ധി
(C) രാജിവ്‌ഗാന്ധി
(D) മൊറാര്‍ജി ദേശായി
ഉത്തരം: (A)

28. നീല്‍ ദര്‍പ്പണ്‍ രചിച്ചതാര്‌?
(A) ബങ്കിം ചന്ദ്ര ചാറ്റര്‍ജി
(B) ദീനബന്ധു മിത്ര
(C) ശരത്‌ചന്ദ്ര ചാറ്റര്‍ജി
(D) രബീന്ദ്രനാഥ്‌ ടാഗോര്‍
ഉത്തരം: (B)

29. ഇന്ത്യയുടെ പ്രഥമപൌരനായ ആദ്യ മലയാളി:
(A) എ. പി. ജെ. അബ്ദുള്‍ കലാം
(B) കെ. ആര്‍. നാരായണന്‍
(C) ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മ
(D) ആര്‍. വെങ്കിട്ടരാമന്‍
ഉത്തരം: (B)

30. ഉപരാഷ്ട്രപതിയായതിനു ശേഷം രാഷ്ട്രപതിയായ ആദ്യ വ്യക്തി:
(A) വി വി ഗിരി
(B) ഡോ. സക്കിര്‍ ഹുസൈന്‍
(C) ഡോ. രാജേന്ദ്രപ്രസാദ്‌
(D) ഡോ. എസ്‌. രാധാകൃഷ്ണന്‍
ഉത്തരം: (D)

31. മൗലിക അവകാശങ്ങള്‍ ഭരണഘടനയുടെ ഏതു ഭാഗത്താണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌?
(A) പാര്‍ട്ട്‌ I
(B) പാര്‍ട്ട്‌ II
(C) പാര്‍ട്ട്‌ III
(D) പാര്‍ട്ട്‌ IV
ഉത്തരം: (C)

32. അടിയന്തിരാവസ്ഥ സമയങ്ങളില്‍ മൌലികാവകാശങ്ങള്‍ റദ്ദ്‌ ചെയ്യുന്നതിനുള്ള
അധികാരമുള്ളത്‌:
(A) പ്രധാനമന്ത്രിക്ക്‌
(B) രാഷ്ട്രപതിക്ക്‌
(C) ലോക്‌സഭാ സ്പീക്കര്‍ക്ക്‌
(D) സുപ്രീം കോടതി ചീഫ്‌ജസ്റ്റിസിന്‌
ഉത്തരം: (B)

33. സ്വത്തവകാശം ഇപ്പോള്‍ എന്ത്‌ അവകാശമാണ്‌?
(A) മാലികാവകാശം
(B) നിയമവകാശം
(C) സ്വാതന്ത്രാവകാശം
(D) പ്രത്യേക അവകാശം
ഉത്തരം: (B)

34. അസ്പൃശ്യത (untouchability) നിരോധനം വ്യവസ്ഥ ചെയ്യുന്ന ആര്‍ട്ടിക്കിള്‍:
(A) ആര്‍ട്ടിക്കിള്‍ 15
(B) ആര്‍ട്ടിക്കിള്‍ 17
(C) ആര്‍ട്ടിക്കിള്‍ 39
(D) ആര്‍ട്ടിക്കിള്‍ 21
ഉത്തരം: (B)

35. ഏത്‌ അനുച്ഛേദം പ്രകാരം ഏര്‍പ്പെടുത്തുന്ന അടിന്തരാവസ്ഥയിലാണ്‌ രാഷ്ട്രപതിക്ക്‌ മൗലികാവകാശങ്ങള്‍ റദ്ദു ചെയ്യുന്നതിനുള്ള?
(A) അനുച്ചേദം 324
(B) അനുച്ഛേദം 330
(C) അനുച്ചേദം 343
(D) അനുച്ചേദം 352
ഉത്തരം: (D)

36. ദേശീയ മനുഷ്യാവകാശ കമ്മിഷണറെയും മെംബര്‍മാരെയും നിയമിക്കുന്നത്‌:
(A) രാഷ്ട്രപതി
(B) ഉപരാഷ്ട്രപതി
(C) പ്രധാനമന്ത്രി
(D) ലോക്‌സഭാ സ്പീക്കര്‍
ഉത്തരം: (A)

37. ദേശീയ മനുഷ്യാവകാശ കമ്മിഷണറും മെംബര്‍മാരും രാജിക്കത്ത്‌ നൽകേണ്ടത്‌
ആര്‍ക്ക്‌?
(A) പ്രധാനമന്ത്രിക്ക്‌
(B) ലോക്‌സഭാ സ്പിക്കര്‍ക്ക്‌
(C) രാഷ്ട്രപതിക്ക്‌
(D) ഉപരാഷ്ട്രപതിക്ക്‌
ഉത്തരം: (C)

38. ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്നതെന്ന്‌?
(A) 1993 സെപ്തംബര്‍ 28
(B) 1993 സെപ്തംബര്‍ 13
(C) 1993 ഒക്ടോബര്‍ 30
(D) 1993 ഒക്ടോബര്‍ 13
ഉത്തരം: (A)

39. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഒരു................ ആണ്‌:
(A) ഭരണഘടനാ സ്ഥാപനം
(B) കേന്ദ്രസര്‍ക്കാരിന്റെ കിഴിലുള്ള ഒരു വകുപ്പ്‌
(C) സ്റ്റാറ്റ്യുട്ടറി ബോഡി
(D) ഒരു പൊതുമേഖലാ സ്ഥാപനം
ഉത്തരം: (C)

40. ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ പ്രധാന കാര്യനിര്‍വ്വഹണോദ്യോഗസ്ഥന്‍:
(A) സെക്രട്ടറി ജനറല്‍
(B) പ്രസിഡണ്ട്‌
(C) കമ്മീഷണര്‍
(D) വൈസ്‌ ചെയര്‍മാന്‍
ഉത്തരം: (A)

41. കേരളത്തിന്റെ വിസ്തീര്‍ണ്ണം -------------- ച കി മീ ആണ്‌:
(A) 38863
(B) 32383
(C) 36863
(D) 35368
ഉത്തരം: (A)

42. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള കോര്‍പ്പറേഷന്‍:
(A) കോഴിക്കോട്‌
(B) കാസര്‍ഗോഡ്‌
(C) മഞ്ചേശ്വരം
(D) കണ്ണൂര്‍
ഉത്തരം: (D)

43. കേരളത്തില്‍ ഏറ്റവും കുറവ്‌ മഴ ലഭിക്കുന്ന പ്രദേശം:
(A) ചിന്നാര്‍ (ഇടുക്കി)
(B) തേഞ്ഞിപ്പാലം
(C) മുല്ലപ്പെരിയാര്‍
(D) ഇരവികുളം
ഉത്തരം: (A)

44. കേരളത്തില്‍ ശൈത്യകാലം അനുഭവപ്പെടുന്നതെപ്പോള്‍ ?
(A) ഡിസംബര്‍ - ഫിബ്രവരി
(B) ഏപ്രില്‍ - മേയ്‌
(C) ജൂണ്‍ - നവംബര്‍
(D) ജൂണ്‍ - സെപ്തംബര്‍
ഉത്തരം: (A)

45. പക്ഷിപാതാളം ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌?
(A) കോട്ടയം
(B) പാലക്കാട്‌
(C) വയനാട്‌
(D) ഇടുക്കി
ഉത്തരം: (C)

46. കേരളത്തിലെ ആദ്യത്തെ കയര്‍ ഫാക്ടറി (ഡാറാസ്‌ മെയില്‍) ആലപ്പുഴയില്‍
സ്ഥാപിതമായത്‌ ഏത്‌ വര്‍ഷത്തില്‍
(A) എ. ഡി. 1800
(B) എ. ഡി. 1859
(C) എ. ഡി. 1850
(D) എ. ഡി. 1900
ഉത്തരം: (B)

47. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം
(A) തമിഴ്‌ നാട്‌
(B) കേരളം
(C) ആന്ധ്രാപ്രദേശ്‌
(D) ഗുജറാത്ത്‌
ഉത്തരം: (B)

48. ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി
(A) 740 മെഗാവാട്ട്‌
(B) 750 മെഗാവാട്ട്‌
(C) 800 മെഗാവാട്ട്‌
(D) 780 മെഗാവാട്ട്‌
ഉത്തരം: (D)

49. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:
(A) കക്കാട്‌
(B) മണിയാര്‍
(C) കുറ്റ്യാടി
(D) ഇടുക്കി
ഉത്തരം: (B)

50. കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 85 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍:
(A) കോഴിക്കോട്‌ - മൈസൂര്‍
(B) കൊച്ചി - ടൊണ്ടി പോയിന്റ്‌
(C) ഡിണ്ടിഗല്‍ - കൊട്ടാരക്കര
(D) സേലം - ഇടപ്പള്ളി
ഉത്തരം: (B)

51. അയ്യങ്കാളി ജനിച്ച ദിവസം?
(A) 1863 ജൂലൈ 28
(B) 1863 സെപ്തംബര്‍ 28
(C) 1863 ജൂണ്‍ 23
(D) 1863 ഓഗസ്റ്റ്‌ 28
ഉത്തരം: (D)

52. “സമപന്തിഭോജനം' സംഘടിപ്പിച്ചതാര്‌?
(A) സഹോദരന്‍ അയ്യപ്പന്‍
(B) വാഗ്ഭടാനന്ദന്‍
(C) വൈകുണ്സ്വാമി
(D) ബ്രഹ്മാനന്ദ ശിവയോഗി
ഉത്തരം: (C)

53. “അക്കമ്മ ചെറിയാന്‍ എന്ന പുസ്തകം എഴുതിയത്‌:
(A) ടോണി മാത്യു
(B) എം. നിസാര്‍
(C) ആര്‍. പാര്‍വ്വതീദേവി
(D) ടി.എച്ച്‌.പി. ചെന്താരശ്ശേരി
ഉത്തരം: (C)

54. ആഗമാന്ദ അന്തരിച്ച വര്‍ഷം?
(A) 1973
(B) 1958
(C) 1961
(D) 1968
ഉത്തരം: (C)

55. 1980 ല്‍ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത്‌ അനാച്ഛാദനം ചെയ്ത ഇന്ത്യന്‍
പ്രധാനമന്ത്രി ആര്‌?
(A) രാജീവ്‌ഗാന്ധി
(B) ഇന്ദിരാ ഗാന്ധി
(C) പി.വി. നരസിംഹ റാവു
(D) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം: (B)

56. ദക്ഷിണേന്ത്യയില്‍ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ നവോത്ഥാന നായകന്‍ ആര്‌:
(A) ശ്രീനാരായണ ഗുരു
(B) വൈകുണ്ഠസ്വാമി
(C) തൈക്കാട്‌ അയ്യാ
(D) ചട്ടമ്പി സ്വാമി
ഉത്തരം: (B)

57. ബ്രിട്ടിഷ്‌ ആധിപത്യത്തിനെതിരെ കേരളത്തില്‍ നടന്ന ആദ്യത്തെ സംഘടിത
കലാപം:
(A) മലബാര്‍ കലാപം
(B) അഞ്ചുതെങ്ങ്‌ കലാപം
(C) ആറ്റിങ്ങല്‍ കലാപം
(D) പൂക്കോട്ടൂര്‍ കലാപം
ഉത്തരം: (C)

58. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം:
(A) ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയം
(B) നികുതി പിരിവിനെ സഹായിക്കാന്‍ കമ്പോളങ്ങളില്‍ പട്ടാളക്കാരെ നിയോഗിച്ചു
(C) കുറുമ്പ്രനാട്‌ രാജാവിന്‌കോട്ടയം പ്രദേശം പാട്ടത്തിനു നല്‍കി
(D) ടിപ്പു സുല്‍ത്താന്റെ പതനം
ഉത്തരം: (A)

59. കുണ്ടറ വിളംബരം നടന്നതെന്ന്‌?
(A) 1812 മേയ് 8
(B) 1806 ഡിസംബര്‍ 16
(C) 1807 ഒക്ടോബര്‍ 31
(D) 1809 ജനുവരി11
ഉത്തരം: (D)

60. ചാന്നാര്‍ സ്ത്രീകള്‍ക്ക്‌ മാറുമറയ്ക്കാനുള്ള അവകാശം നല്‍കിയതെന്ന്‌:
(A) 1841 ജൂലായ്‌26
(B) 1869 ജൂലായ്‌26
(C) 1859 ജൂലായ്‌26
(D) 1861 ജൂലായ്‌26
ഉത്തരം: (C)

61. മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
(A) 38
(B) 32
(C) 34
(D) 36
ഉത്തരം: (B)

62. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
(A) വൃക്ക
(B) പാന്‍ക്രിയാസ്‌
(C) ശ്വാസകോശം
(D) കരള്‍
ഉത്തരം: (C)

63. രക്ത പര്യയന വ്യവസ്ഥ കണ്ടെത്തിയത്‌?
(A) കാള്‍ലാന്‍ഡ്‌ സ്റ്റീനര്‍
(B) വില്ല്യം ഹാര്‍വി
(C) ജോസഫ്‌ പ്രീസ്റ്റ്‌ ലി
(D) ഹംഫ്രി ഡേവി
ഉത്തരം: (B)

64. ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
(A) മെഡുല ഒബ്ലോംഗേറ്റ 
(B) സെറിബെല്ലം
(C) സെറിബ്രം
(D) തലാമസ്‌
ഉത്തരം: (A)

65. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
(A) തലാമസ്‌
(B) ഹൈപ്പോതലാമസ്‌
(C) സെറിബ്രം
(D) സെറിബെല്ലം
ഉത്തരം: (D)

66. പേശികളെക്കുറിച്ചുള്ള പഠനമാണ്‌:
(A) ഓസ്റ്റിയോളജി
(B) മയോളജി
(C) നെഫ്രോളജി
(D) ഫ്രെനോളജി
ഉത്തരം: (B)

67. മൂത്രത്തിലൂടെ വിസര്‍ജ്ജിക്കപ്പെടുന്ന ജീവകം:
(A) ജീവകം സി
(B) ജീവകം എ
(C) ജീവകം ഡി
(D) ജീവകം ബി
ഉത്തരം: (X)

68. ചുവടെ ചേര്‍ത്തിട്ടുള്ളവയില്‍ വൈറ്റമിന്‍ എച്ച്‌ എന്നറിയപ്പെടുന്നത്‌ ഏതാണ്‌?
(A) ബയോട്ടിന്‍
(B) ഫോളിക്‌ ആസിഡ്‌
(C) തയാമിന്‍
(D) റൈബോ ഫ്ലാവിന്‍
ഉത്തരം: (A)

69. സെഹത്‌ എന്ന ടെലിമെഡിസിൻ പദ്ധതി കേന്ദ്ര ഗവണ്‍മെന്റ്‌ ആരംഭിച്ചതെന്ന്‌?
(A) 2012 ഓഗസ്റ്റ്‌ 25
(B) 2013 ഓഗസ്റ്റ്‌ 25
(C) 2014 ഓഗസ്റ്റ്‌ 25
(D) 2015 ഓഗസ്റ്റ്‌ 25
ഉത്തരം: (D)

70. റേച്ചല്‍ കാഴ്‌സണ്‍ രചിച്ച 'സൈലന്റ്‌ സ്പ്രിങ്‌ ' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ
വിഷയം എന്താണ്‌?
(A) ഡിഡിടി
(B) ഓസോണ്‍ നാശനം
(C) ആഗോളതാപനം
(D) ഹരിത ഗൃഹ പ്രഭാവം
ഉത്തരം: (A)

71. ആറ്റത്തിലെ നെഗറ്റിവ്‌ ചാര്‍ജ്ജുള്ള കണം:
(A) ഇലക്ട്രോണ്‍
(B) പ്രോട്ടോണ്‍
(C) ന്യൂട്രോണ്‍
(D) ഇവയൊന്നുമല്ല
ഉത്തരം: (A)

72. തോറിയത്തിന്റെ അയിര്‌:
(A) മോണോസൈറ്റ് 
(B) ഗലീന
(C) പിച്ച്‌ ബ്ലെന്റ്‌
(D) ബോക്‌സൈറ്റ് 
ഉത്തരം: (A)

73. മാസ്‌നമ്പര്‍ 2 ഉള്ള ഹൈഡ്രജന്‍ ഐസോടോപ്പ്‌:
(A) പ്രോട്ടിയം
(B) ട്രിഷിയം
(C) ഡ്യുട്ടിരിയം
(D) ഇവയൊന്നുമല്ല
ഉത്തരം: (C)

74. അന്തരിക്ഷ വായുവില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്ത മൂലകം:
(A) നൈട്രജന്‍
(B) കാര്‍ബണ്‍ ഡൈ-ഓക്സൈഡ്‌
(C) ഹൈഡ്രജന്‍
(D) ഓക്‌സിജന്‍
ഉത്തരം: (D)

75. എണ്ണയോ കൊഴുപ്പോ ഒരു ആല്‍ക്കലിയുമായി പ്രവര്‍ത്തിച്ചുണ്ടാകുന്ന ലവണം:
(A) ബേസ്‌
(B) ആസിഡ്‌
(C) സോപ്പ്‌
(D) ഇവയൊന്നുമല്ല
ഉത്തരം: (C)

76. പ്രപഞ്ചത്തില്‍ ദ്രവ്യം ഏറ്റവും കൂടൂതല്‍ കാണപ്പെടുന്ന അവസ്ഥ:
(A) ഖരം
(B) ദ്രാവകം
(C) വാതകം
(D) പ്ലാസ്മ
ഉത്തരം: (D)

77. ഊര്‍ജ്ജം അളക്കുന്നതിനുള്ള യൂണിറ്റ്‌:
(A) ജൂള്‍
(B) ന്യൂട്ടന്‍
(C) ഡെസിബല്‍
(D) ആമ്പിയര്‍
ഉത്തരം: (A)

78. തുല്യ സമയത്തില്‍ തൂല്യ ദൂരം സഞ്ചരിക്കുന്ന ചലനം:
(A) സമചലനം
(B) സമമന്ദീകരണ ചലനം
(C) അസമചലനം
(D) ഇതൊന്നുമല്ല
ഉത്തരം: (D)

79. ഒരു വസ്തുവിനെ മുന്‍പോട്ടോ പിന്‍പോട്ടോ ചലിപ്പിക്കാന്‍ പ്രയോഗിക്കുന്ന ശക്തി:
(A) ആക്കം
(B) ബലം
(C) ത്വരണം
(D) ജഡത്വം
ഉത്തരം: (B)

80. സൗരയൂഥം പിന്നിട്ട ആദ്യ മനുഷ്യ നിര്‍മ്മിത പേടകം?
(A) വോയേജര്‍ - 1
(B) ഇന്‍സാറ്റ്‌- 1
(C) സ്റ്റൂട്നിക്‌
(D) GSLV-7
ഉത്തരം: (A)
X' DENOTES DELETION
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here