പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 05 (50 ചോദ്യോത്തരങ്ങൾ) പേജ് 05  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 05
 

ചോദ്യപേപ്പർ 05 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 05

Question Code: 041/2021 
Date of Test: 10/04/2021

1. പതിനൊന്നാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട മൂഷകവംശ കാവ്യത്തിന്റെ രചയിതാവാര്‌?
A) ഖാസി മുഹമ്മദ്‌
B) സംഗ്രമ മാധവന്‍
C) അതുലന്‍
D) അര്‍ണോസ്‌ പാതിരി
ഉത്തരം: (C)

2. ചര്‍ച്ച്‌ മിഷന്‍ സൊസൈറ്റി (CMS) യുടെ പ്രവര്‍ത്തന മേഖല ഏതായിരുന്നു?
A) കൊച്ചിയും തിരുവിതാംകൂറും 
B) തിരുവിതാംകൂര്‍
C) കൊച്ചി
D) മലബാര്‍
ഉത്തരം: (A)

3. “കപ്പലോട്ടിയ തമിഴന്‍" എന്ന്‌ വിളിക്കപ്പെടുന്നതാരെ ?
A) വി. ഒ. ചിദംബരംപിള്ള
B) സി. രാജഗോപാലാചാരി
C) എം.വിശ്വേശരയ്യ
D) ഇ. വി. രാമസ്വാമിനായ്ക്കര്‍
ഉത്തരം: (A)

4. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ 'വിമോചകന്‍' എന്നറിയപ്പെടുന്ന നേതാവാര്‌ ?
A) ജോര്‍ജ്‌ വാഷിംങ്ടണ്‍
B) സൈമണ്‍ ബൊളിവര്‍
C) ഫ്രാന്‍സിസ്‌കോ മിരാന്‍ഡ 
D) ജോസെ ഡി സാന്‍മാര്‍ട്ടിന്‍
ഉത്തരം: (B)

5. ശീതസമരം (COLD WAR) എന്ന പദം ആദ്യമായി ഉപയോഗിച്ച വ്യക്തി ആര്‌ ?
A) ആര്‍തര്‍ ബാൽഫർ 
B) ആള്‍നോള്‍ഡ്‌ ടൊയന്‍ബി
C) മെറ്റിയോറ്റി 
D) ബര്‍നാഡ്‌ ബറൂച്ച്‌
ഉത്തരം: (D)

6. അയണോസ്ഫിയർ ഏത് അന്തരീക്ഷമണ്ഡലത്തിന്റെ ഭാഗമാണ്?
A) ട്രോപ്പോസ്ഫിയർ 
B) സ്ട്രാറ്റോസ്ഫിയര്‍
C) തെര്‍മോസ്ഫിയര്‍
D) മിസോസ്ഫിയര്‍
ഉത്തരം: (C)

7. ധരാതലീയ ഭൂപടങ്ങളില്‍ തരിശുഭൂമി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന നിറം ഏത്‌
A) തവിട്ട്‌
B) മഞ്ഞ
C) കറുപ്പ് 
D) വെള്ള 
ഉത്തരം: (D)

8. ബംഗ്ലാദേശില്‍ ബ്രഹ്മപുത്രനദിയെ വിളിക്കുന്ന പേരെന്ത്‌ ?
A) സാങ്പോ
B) പത്മ
C) ജമുന
D) മേഘ്ന
ഉത്തരം: (C)

9. “പശ്ചിമ അസ്വസ്ഥത"" എന്ന പ്രതിഭാസം ഇന്ത്യയിലെ ഏത്‌ കാലവുമായി
ബന്ധപ്പെട്ടതാണ്‌ ?
A) ഉഷ്ണകാലം
B) ശൈത്യകാലം
C) തെക്ക്‌ പടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലം
D) വടക്ക്‌ കിഴക്കന്‍ മണ്‍സൂണ്‍ കാലം
ഉത്തരം: (B)

10. സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റ്യുട്ട്‌ സ്ഥിതി ചെയ്യുന്നതെവിടെ 
A) ആലപ്പുഴ
B) എറണാകുളം
C) തിരുവനന്തപുരം
D) തൃശൂര്‍
ഉത്തരം: (C)

11. ഗവണ്‍മെന്റിന്റെ നയപരിപാടികളും വികസന പദ്ധതികളും നടപ്പാക്കുന്നതിന്‌ ഭൗതിക സാഹചര്യങ്ങളും മനുഷ്യവിഭവവും ഫലപ്രദമായി വിനിയോഗിക്കുന്നതിന്‌ പറയുന്ന പേര്‌?
A) പൊതുഭരണം
B) പൊതുജനാരോഗ്യം
C) ആസൂത്രണം
D) ആസൂത്രണ കമ്മീഷന്‍
ഉത്തരം: (A)

12. നിങ്ങള്‍ എന്തെങ്കിലും നടപ്പാക്കുന്നതിനു മുമ്പ്‌ നിങ്ങള്‍ കണ്ട പാവപ്പെട്ടവനും
നിസ്സഹായനുമായ ഒരുവന്റെ മുഖം ഓര്‍ക്കുക. ഞാനിപ്പോള്‍ ചെയ്യാന്‍ പോകുന്നത്‌
ആ പാവപ്പെട്ടവന്‌ എങ്ങനെ സഹായകമാകുമെന്ന്‌ സ്വയം ചോദിക്കുക എന്ന്‌ ആവശ്യപ്പെട്ട വ്യക്തി ?
A) സുഭാഷ്‌ ചന്ദ്രബോസ്‌
B) ജവഹര്‍ലാല്‍ നെഹ്റു
C) മഹാത്മാഗാന്ധി
D) വല്ലഭായ്‌ പട്ടേല്‍
ഉത്തരം: (C)

13. കേന്ദ്ര സര്‍വീസിലേക്കും അഖിലേന്ത്യാ സര്‍വീസിലേക്കും ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നത്‌
A) സംസ്ഥാന പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍
B) യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്‍
C) യുവജന കമ്മീഷന്‍
D) യൂണിവ്വേഴ്സിറ്റി ഗ്രാന്റ്സ്‌ കമ്മീഷന്‍
ഉത്തരം: (B)

14. ഇ-ഗവേണന്‍സിലൂടെ ഗവണ്‍മെന്റ്‌ നല്‍കുന്ന സേവനങ്ങള്‍ ജനങ്ങള്‍ക്ക്‌ പ്രയോജനപ്പെടുത്തുന്നതിനായി രൂപം നല്‍കിയിട്ടുള്ള സംരംഭം.
A) സാക്ഷരതാമിഷന്‍
B) സാമൂഹിക ക്ഷേമ വകുപ്പ്‌
C) ഫ്രണ്ട്‌ ഓഫീസ്‌
D) അക്ഷയകേന്ദ്രം
ഉത്തരം: (D)

15. സംസ്ഥാന തലത്തില്‍ അഴിമതിക്കേസുകള്‍ പരിശോധിക്കുന്നതിന്‌ രൂപം നല്‍കിയ സ്ഥാപനം.
A) ലോകായുക്ത
B) ലോക്പാല്‍
C) വിജിലന്‍സ്‌ കമ്മീഷന്‍
D) അഴിമതി വിരുദ്ധ സ്ക്വാഡ്‌
ഉത്തരം: (A)

16. വ്യക്തിക്ക്‌ ഒരു കാരണവശാലും നിഷേധിക്കപ്പെടാന്‍ പാടില്ലാത്ത അവകാശം.
A) മൗലികാവകാശം
B) വിനോദത്തിനുള്ള അവകാശം
C) സംഘം ചേരുന്നതിനുള്ള അവകാശം
D) സ്വത്ത്‌ ആര്‍ജിക്കുന്നതിനുള്ള അവകാശം
ഉത്തരം: (A)

17. ഈ ഭരണഘടനയില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പ്‌ ഏതാണെന്ന്‌ ചോദിച്ചാല്‍ എന്റെ ഉത്തരം ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം എന്നാണ്‌. ഇത്‌ ഇന്ത്യന്‍ ഭരണഘടനയുടെ ഹൃദയവും ആത്മാവുമാണ്‌. ഈ വാക്കുകള്‍ ആരുടെ ?
A) ഡോ. രാജേന്ദ്രപ്രസാദ്‌
B) ഡോ. ബി. ആര്‍. അംബേദ്കര്‍
C) ലാല്‍ ബഹദൂര്‍ശാസ്ത്രി 
D) ജവഹര്‍ലാല്‍ നെഹ്റു
ഉത്തരം: (B)

18. മൗലിക കര്‍ത്തവ്യങ്ങളെക്കുറിച്ച്‌ പ്രതിപാദിക്കുന്ന ഭരണഘടനാ ഭാഗം
A) 1A, B) 2 A, C) 3A, D) 4 A
ഉത്തരം: (D)

19. ന്യൂനപക്ഷങ്ങള്‍ക്ക്‌ അവരുടെ ഭാഷ, ലിപി, സംസ്ക്കാരം എന്നിവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന അവകാശം
A) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം  
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശം
D) സ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം: (C)

20. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ പരാമര്‍ശിക്കപ്പെടുന്ന തീയതി.
A) 26 നവംബര്‍ 1949
B) 26 ജനുവരി 1950
C) 26 ജനുവരി 1949
D) 26 നവംബര്‍ 1950
ഉത്തരം: (A)

21. 2017-18 സാമ്പത്തിക വര്‍ഷം കേന്ദ്ര ഗവണ്‍മെന്റിന്‌ ഏറ്റവും കൂടുതല്‍ വരുമാനം
ലഭിച്ച നികുതിയിനം ഏത്‌ ?
A) ആദായ നികുതി
B) കോര്‍പ്പറേറ്റ്‌ നികുതി
C) ജി. എസ്‌.ടി.
D) എക്സൈസ്‌ തീരുവ
ഉത്തരം: (B)

22. ബാങ്ക്‌ ഓഫ്‌ ഹിന്ദുസ്ഥാന്‍ ഇന്ത്യയില്‍ ആരംഭിച്ച വര്‍ഷം.
A) 1760
B) 1780
C) 1775
D) 1770
ഉത്തരം: (D)

23. അഞ്ചുലക്ഷം രൂപ മുതല്‍ പത്തുലക്ഷം രൂപവരെയുള്ള ഉപഭോക്തൃ തര്‍ക്ക
പരിഹാരത്തിനായി ഉപഭോക്താവ്‌ അടക്കേണ്ട ഫീസ്‌
A) 1000 രൂപ
B) 500 രൂപ
C) 400 രൂപ
D) 200 രൂപ
ഉത്തരം: (C)

24.1952-ല്‍ കേന്ദ്രഗവണ്‍മെന്റ്‌ മൊത്തം ചെലവിന്റെ എത്ര ശതമാനമാണ്‌
വിദ്യാഭ്യാസത്തിനായി ചെലവഴിച്ചത്‌ ?
A) 7.92%
B) 6.43%
C) 5.47
D) 8.63%
ഉത്തരം: (A)

25. താഴെ കൊടുത്തിട്ടുള്ളവയില്‍ ശരിയായ ജോഡി അല്ലാത്തത്‌ ഏത്‌ ?
A) അമര്‍ത്യസെന്‍ -- മനുഷ്യ ക്ഷേമം
B) കാള്‍ മാര്‍ക്സ്‌ - ലേസെഫെയര്‍
C) ദാദാഭായ്‌ നവറോജി -- ചോര്‍ച്ച സിദ്ധാന്തം
D) ഗാന്ധിജി -- ട്രസ്റ്റീഷിപ്പ്‌
ഉത്തരം: (B)

26. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഏത്‌ ?
A) വിറ്റാമിന്‍ എ
B) വിറ്റാമിന്‍ കെ
C) വിറ്റാമിന്‍ ബി
D) വിറ്റാമിന്‍ സി
ഉത്തരം: (B)

27. താഴെപ്പറയുന്നവയിൽ യോജകകലയിൽ ഉൾപ്പെടാത്തത് ഏത്?
A) തരുണാസ്ഥി
B) നാരുകല
C) രക്തം
D) പേശീകല
ഉത്തരം: (D)

28. ഇന്ത്യയുടെ സുഗന്ധ വൃക്ഷം എന്നറിയപ്പെടുന്ന സസ്യം.
A) അഗര്‍വുഡ്‌
B) അകില്‍
C) അലസിപ്പുമരം
D) യൂക്കാലിപിറ്റ്സ്‌
ഉത്തരം: (X)

29. ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയ നടത്തിയത്‌ ആര്‌ ?
A) ഡോ. ജോസഫ്‌ ഇ മുറഎ
B) ഡോ. പി. വി. വേണുഗോപാല്‍
C) ഡോ. പി. വി. ഗംഗാധരന്‍
D) ഡോ.കെ. പി. ബാലകൃഷ്ണന്‍
ഉത്തരം: (X)

30. മനുഷ്യ മസ്തിഷ്കത്തിന്റെ ശരാശരി ഭാരം.
A) 1.3 -1.4 kg      B) 1.2 -1.4 kg  
C) 1.4 - 1.5 kg     D) 1.25 - 1.3 kg
ഉത്തരം: (A)

31. സുരക്ഷാ ഫ്യൂസ്‌ പ്രവര്‍ത്തിക്കുന്നത്‌ വൈദ്യുത പ്രവാഹത്തിന്റെ ----------- ഫലം പ്രയോജനപ്പെടുത്തിയാണ്‌.
A) രാസഫലം B) യാന്ത്രികഫലം
C) താപഫലം D) പ്രകാശഫലം
ഉത്തരം: (C)

32. സമ്പര്‍ക്ക ബലത്തിന്‌ ഉദാഹരണമല്ലാത്തത്‌ ഏത്‌ ?
A) വിസ്കസ്‌ ബലം B) ന്യൂക്ളിയര്‍ ബലം
C) പ്രതല ബലം D) ഘര്‍ഷണ ബലം
ഉത്തരം: (B)

33. താഴെകൊടുത്തിരിക്കുന്നവയില്‍ ഓക്സിജന്റെ സബ്‌ ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം ഏത്‌ ?
A) 1s² 2s² 2p⁴
B) 1s² 2s² 2p²
C) 1s² 2s² 2p⁵
B) 1s² 2s² 2p⁶
ഉത്തരം: (A)

34. ഓസോൺ പാളി കാണപ്പെടുന്നത് താഴെപ്പറയുന്നവയിൽ ഏത് പാളിയിലാണ്? 
A) ട്രോപ്പോസ്ഫിയർ B) തെർമോസ്ഫിയർ 
C) മിസോസ്ഫിയർ  D) സ്ട്രാറ്റോസ്ഫിയർ 
ഉത്തരം: (D)

35. ശരീര വേദന കുറയ്ക്കുന്നതിനുപയോഗിക്കുന്ന ഔഷധ വിഭാഗം.
A) അന്റാസിഡുകള്‍ B) അനാല്‍ജസിക്കുകള്‍
C) ആന്റീസെപ്റ്റിക്കുകള്‍ D) ആന്റി പൈററ്റിക്കുകള്‍
ഉത്തരം: (B)

36. ഏറ്റവും കൂടുതല്‍ ഡാറ്റ സൂക്ഷിക്കാന്‍ പറ്റിയ ഒപ്റ്റിക്കല്‍ സ്റ്റോറേജ്‌ ഉപകരണം.
A) ഡി. വി. ഡി. B) ബ്ലൂ-റേ ഡി.വി.ഡി.
C) സി.ഡി. D) ഹാര്‍ഡ്‌ ഡിസ്ക്‌
ഉത്തരം: (B)

37. ചിത്രങ്ങള്‍ വരയ്ക്കാന്‍ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയര്‍ ആണ്‌
A) ഫോട്ടോഷോപ്പ്‌      B) എം എസ്‌ പെയിന്റ്‌
C) ജിമ്പ്‌                    D) അഫിനിറ്റി ഫോട്ടോ
ഉത്തരം: (C)

38. 'സഫാരി' ഏതു വിഭാഗത്തില്‍ പെടുന്ന സോഫ്റ്റ്വെയര്‍ ആണ്‌ ?
A) ഓപ്പറേറ്റിംഗ്‌ സിസ്റ്റം
B) വൈറസ്‌ പ്രോഗ്രാം
C) സിസ്റ്റം സോഫ്റ്റ്വെയര്‍
D) ബ്രൗസര്‍
ഉത്തരം: (D)

39. താഴെ പറയുന്നവയില്‍ നെറ്റ്‌വർക്ക് ആക്രമണത്തെ തടയാന്‍ ഉപയോഗിക്കാത്തത്‌ ഏതാണ്‌ ?
A) ആന്റി-വൈറസ്‌ സ്കാന്നെര്‍ ഉപയോഗിക്കുക
B) കമ്പ്യൂട്ടര്‍ ഇടയ്ക്കിടയ്ക്ക്‌ ഡീഫ്രാഗ്മെന്റ്‌ ചെയ്യുക
C) കുക്കീസ്‌ ഇടയ്ക്കിടയ്ക്ക്‌ മായിച്ചു കളയുക
D) ഫയര്‍വാള്‍ സെറ്റ്‌ ചെയ്യുക
ഉത്തരം: (B)

40. കമ്പ്യൂട്ടര്‍ പ്രോഗ്രാമില്‍ വരുന്ന തെറ്റിനെ പറയുന്നത്‌.
A) എറര്‍
B) ബഗ്സ്‌
C) മിസ്റ്റേക്‌
D) ഡിഫെക്ട്‌
ഉത്തരം: (B)

41. താഴെ കൊടുത്തവയില്‍ തെറ്റായ ജോടി.
A) നീലകണ്ഠപ്പിള്ള - കാരൂര്‍
B) അച്യുതന്‍ നമ്പൂതിരി - അക്കിത്തം
C) ജോര്‍ജ്‌ ഓണക്കൂര്‍ - കാക്കനാടന്‍
D) പി. സച്ചിദാനന്ദന്‍ - ആനന്ദ്‌
ഉത്തരം: (C)

42. തൃപ്പൂണിത്തുറയില്‍ നടക്കുന്ന അത്തച്ചമയ ഘോഷയാത്ര ഏത്‌ ഉത്സവുമായി
ബന്ധപ്പെട്ടതാണ്‌ ?
A) തിരുവാതിര
B) ഓണം
C) തൈപ്പൂയം
D) ശിവരാത്രി
ഉത്തരം: (B)

43. ബാലഭാസ്‌ക്കറിനെ പ്രശസ്തനാക്കിയ വാദ്യോപകരണം.
A) തബല
B) ഗിത്താര്‍
C) വീണ
D) വയലിന്‍
ഉത്തരം: (D)

44. കേരള കലാമണ്ഡലം സ്ഥിതിചെയ്യുന്നത്‌.
A) ചെറുതുരുത്തി
B) കാലടി
C) തിരൂര്‍
D) പാലക്കാട്‌
ഉത്തരം: (A)

45. ഖേല്‍രത്ന പുരസ്കാരം നേടിയ ആദ്യ മലയാളി.
A) അഞ്ജു ബോബി ജോര്‍ജ്‌ 
B) പി. ടി. ഉഷ 
C) കെ. എം. ബീനമോള്‍
D) എം. ഡി. വത്സമ്മ
ഉത്തരം: (C)

46. 43 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രിയെ നിയമിച്ച രാജ്യം.
A) റോം B) ചൈന C) ക്യൂബ D) യെമന്‍
ഉത്തരം: (C)

47. ബാങ്കിംഗ്‌ നിയമനങ്ങള്‍ക്ക്‌ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ബാങ്ക്.
A) ഐസിഐസിഐ
B) കാനറാ ബാങ്ക്‌
C) ഫെഡറല്‍ ബാങ്ക്‌
D) റിസര്‍വ്‌ ബാങ്ക്‌
ഉത്തരം: (C)

48. പ്രഥമ ഒ. എന്‍. വി. പുരസ്കാരം നേടിയ വ്യക്തി.
A) സുഗതകുമാരി
B) കെ. ആര്‍. മീര
C) മധുസൂദനന്‍ നായര്‍ 
D) മുരുകന്‍ കാട്ടാക്കട
ഉത്തരം: (A)

49. 2020 വര്‍ഷത്തിന്റെ അന്താരാഷ്ട പ്രാധാന്യം.
A ) മണ്ണുവര്‍ഷം B) ജൈവവൈവിധ്യ വര്‍ഷം
C) വൃക്ഷവർഷം  D) സസ്യരോഗവര്‍ഷം
ഉത്തരം: (D)

50. സ്വതന്ത്ര ഇന്ത്യയിലെ എത്രാമത് സെൻസസാണ് 2021 ൽ നടത്താനിരിക്കുന്നത്?
A) 7-ാമത്
B) 8-ാമത്
C) 6-ാമത്
D) 10-ാമത്
ഉത്തരം: (B)
X' DENOTES DELETION
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here