പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 06 (50 ചോദ്യോത്തരങ്ങൾ) പേജ് 06  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 06
 

ചോദ്യപേപ്പർ 06 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 06

Question Code: 042/2021 
Date of Test: 18/04/2021

1. സി. ഇ. ഒന്‍പതാം നൂറ്റാണ്ടില്‍ മാര്‍സപീര്‍ ഈശോ എന്ന ക്രൈസ്തവ കച്ചവടക്കാരന്‌ വേണാട്‌ നാടുവാഴി നല്‍കിയ അവകാശം ഏത്‌ ?
A) ജൂതശാസനം
B) തരിസാപ്പള്ളി ശാസനം
C) തിരുമണ്ണൂര്‍ ശാസനം
D) മുച്ചുന്തിപ്പള്ളി ശാസനം
ഉത്തരം: (B)

2. ഭക്രാനംഗല്‍ അണക്കെട്ടിന്റെ നിര്‍മ്മാണത്തില്‍ പങ്കെടുത്ത ഏക വിദേശി
ആരായിരുന്നു ?
A) ആല്‍ബര്‍ട്ട്‌ ഹെന്‍ട്രി
B) അല്‍മേഡ
C) റോബര്‍ട്ട്‌ ബ്രിസ്റ്റോ
D) ഹാര്‍വിസ്ലോകം
ഉത്തരം: (D)

3. മൗലാനാ അബുല്‍കലാം ആസാദ്‌ പ്രസിദ്ധീകരിച്ച പത്രത്തിന്റെ പേര്‌ എന്ത്‌ ?
A) അല്‍ഹിലാല്‍
B) യങ്‌ ഇന്ത്യ
C) വന്ദേമാതരം
D) വോയ്സ്‌ ഓഫ്‌ ഇന്ത്യ
ഉത്തരം: (A)

4. മെന്‍ഷെവിക്ക്‌ പാര്‍ട്ടിക്ക്‌ നേതൃത്വം നല്‍കിയതാര്‌ ?
A) ലെനിന്‍
B) ട്രോട്സ്കി
C) കെരന്‍സ്കി 
D) നിക്കോളാസ്‌ രണ്ടാമന്‍
ഉത്തരം: (C)

5. രണ്ടാം ലോകയുദ്ധവുമായി ബന്ധമില്ലാത്ത ചലച്ചിത്രം ഏത്‌ ?
A) ഷിന്‍ഡ്ലേഴ്സ്‌ ലിസ്റ്റ്‌
B) ദ ഗ്രേറ്റ്‌ ഡിക്റ്റേറ്റർ 
C) ഗ്രാന്‍ഡ്‌ ഇല്യൂഷന്‍
D) കനാല്‍
ഉത്തരം: (C)

6. പാതിരാസൂര്യന്‍ ദൃശ്യമാകുന്ന പ്രസിദ്ധമായ സ്ഥലം ഏത്‌ ?
A) ടൊറന്റോ
B) ഹമ്മര്‍ഫെറ്റ് 
C) മോണ്‍ട്രിയല്‍
D) ഓസ്ലോ
ഉത്തരം: (B)

7. മാര്‍ബിള്‍ ഏത്‌ തരം ശിലക്ക്‌ ഉദാഹരണമാണ്‌ ?
A) ആഗ്നേയ ശില
B) കായാന്തരിത ശില
C) അവസാദ ശില
D) ഇവയൊന്നുമല്ല
ഉത്തരം: (B)

8. ഭൂനികുതി ഈടാക്കുന്നതിനും ഉടമസ്ഥാവകാശം കാണിക്കുന്നതിനും വേണ്ടി നിര്‍മ്മിച്ച്‌ സൂക്ഷിക്കുന്ന ഭൂപടം ഏത്‌ ?
A) കഡസ്ട്രല്‍ ഭൂപടങ്ങള്‍
B) ധരാതലീയ ഭൂപടങ്ങള്‍
C) ചുവര്‍ ഭൂപടങ്ങള്‍
D) അറ്റ്ലസ്‌ ഭൂപടങ്ങള്‍
ഉത്തരം: (A)

9. ജി. പി. എസിന്‌ പകരമായി ഇന്ത്യ വികസിപ്പിച്ചെടുത്ത ഉപഗ്രഹാധിഷ്ഠിത ഗതി
നിര്‍ണയ സംവിധാനം ഏത്‌ ?
A) IRS
B) ഗലീലിയോ
C) ഗ്ലോനാസ്‌
D) IRNSS
ഉത്തരം: (D)

10. ചൂലന്നൂര്‍ പക്ഷിസങ്കേതം ഏത്‌ ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
A) എറണാകുളം
B) പാലക്കാട്‌
C) ഇടുക്കി
D) കൊല്ലം
ഉത്തരം: (B)

11. ഇന്ത്യയുടെ നിയമനിര്‍മ്മാണ വിഭാഗം.
A) സുപ്രീംകോടതി
B) ഹൈക്കോടതി
C) പാര്‍ലമെന്റ്‌
D) കേന്ദ്രമന്ത്രിസഭ
ഉത്തരം: (C)

12. വിവരാവകാശ നിയമം നിലവില്‍ വന്ന വര്‍ഷം.
A) 2015
B) 2005
C) 2010
D) 2018
ഉത്തരം: (B)

13. സ്വതന്ത്ര ഇന്ത്യയിലെ ആദ്യവോട്ടര്‍.
A) ശ്യാം സരണ്‍ നെഗി
B) ശ്യാം സരണ്‍ മുഖര്‍ജി
C) ബിബിന്‍ ചന്ദ്രപാൽ
D) രഘുവേന്ദ്രപാല്‍
ഉത്തരം: (A)

14. ഇലക്രോണിക്‌ സാങ്കേതിക വിദ്യയുടെ ഭരണരംഗത്തെ ഉപയോഗം,
A) ഇ-സാക്ഷരത
B) ഇ-മെയില്‍
C) പൊതുഭരണം
D) ഇ-ഗവേണന്‍സ്‌
ഉത്തരം: (D)

15. ദേശീയ തലത്തില്‍ അഴിമതി തടയുന്നതിനായി രൂപം നല്‍കിയ സ്ഥാപനം.
A) ലോക്പാല്‍
B) ലോകായുക്ത
C) വിജിലന്‍സ്‌ കമ്മീഷന്‍
D) അഴിമതി വിരുദ്ധ സ്ക്വാഡ് 
ഉത്തരം: (A)

16. ഇന്ത്യന്‍ ഭരണഘടനയിലെ ഏതു വകുപ്പിനെയാണ്‌ ഇന്ത്യന്‍ ഭരണഘടനയുടെ
ഹൃദയവും ആത്മാവുമെന്ന്‌ ഡോ. ബി. ആര്‍. അംബേദ്കർ വിശേഷിപ്പിച്ചത്‌ ?
A) ആര്‍ട്ടിക്കിള്‍ 32
B) ആര്‍ട്ടിക്കിള്‍ 42
C) ആര്‍ട്ടിക്കിള്‍ 22
D) ആര്‍ട്ടിക്കിള്‍ 23
ഉത്തരം: (A)

17. ധാരാളം മതങ്ങളുള്ള ഇന്ത്യയിലെപ്പോലെ ഒരു രാജ്യത്തെ ഗവണ്‍മെന്റിന്‌ ആധുനിക കാലഘട്ടത്തില്‍ മതേതരത്വത്തില്‍ അധിഷ്ഠിതമായല്ലാതെ പ്രവര്‍ത്തിക്കാന്‍ സാധ്യമല്ല. നമ്മുടെ ഭരണഘടന മതേതര സങ്കല്പത്തില്‍ അധിഷ്ഠിതമായതും മതസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണ്‌. ആരുടെ വാക്കുകള്‍ ?
A) ഡോ. ബി. ആര്‍. അംബേദ്കര്‍
B) ജവഹര്‍ലാല്‍ നെഹ്റു
C) ലാല്‍ബഹദൂര്‍ ശാസ്ത്രി
D) മഹാത്മാഗാന്ധി
ഉത്തരം: (B)

18. നിര്‍ദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ ഏതുഭാഗത്താണ്‌ ഉള്‍പെടുത്തിയിരിക്കുന്നത്‌ ?
A) 1
B) 2
C) 3
D) 4
ഉത്തരം: (D)

19. മൗലികാവകാശങ്ങള്‍ പുനസ്ഥാപിക്കാന്‍ വേണ്ടി കോടതികള്‍ പുറപ്പെടുവിക്കുന്ന
ഉത്തരവ്‌.
A) റിട്ട്‌
B) ഇടക്കാലവിധി
C) കമാന്‍ഡ്‌
D) കോടതി അലക്ഷ്യം
ഉത്തരം: (A)

20. ഒരു വ്യക്തിക്ക്‌ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ അവ പുനസ്ഥാപിക്കുന്നതിന്‌ സുപ്രീംകോടതിയേയോ ഹൈക്കോടതിയേയോ നേരിട്ട്‌ സമീപിക്കാനുള്ള അവകാശം.
A) സ്വാതന്ത്ര്യത്തിനുള്ള അവകാശം
B) ചൂഷണത്തിനെതിരായുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
D) മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
ഉത്തരം: (C)

21. ഇന്ത്യയില്‍ ബജറ്റ്‌ അവതരണവുമായി ബന്ധപ്പെട്ട ഭരണഘടനാ വകുപ്പ്‌.
A) 138
B) 124
C) 112
D) 154
ഉത്തരം: (C)

22. റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയുടെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണര്‍.
A) രഘുറാം രാജന്‍
B) ബിമല്‍ ജലാല്‍
C) ശക്തികാന്ത ദാസ്‌
D) ഊര്‍ജിത്‌ പട്ടേല്‍
ഉത്തരം: (A)

23. കേന്ദ്ര ഗവണ്‍മെന്റ്‌ പദ്ധതിയായ 'അടല്‍ പെന്‍ഷന്‍ യോജന' പ്രഖ്യാപിച്ചതെന്ന്‌?
A) 25 ഡിസംബര്‍ 2015
B) 1 ഏപ്രില്‍ 2015
C) 9 മെയ്‌ 2015
D) 11 ജൂലൈ 2015
ഉത്തരം: (C)

24. താഴെ കൊടുത്തിട്ടുള്ളവയില്‍ 'നീതി ആയോഗിന്റെ' ലക്ഷ്യങ്ങളില്‍ പെടാത്തത്‌ ഏത്‌ ?
A) വ്യവസായ സേവന മേഖലകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറക്കുക
B) കാര്‍ഷിക വളര്‍ച്ച നേടാന്‍ സമ്പന്ന വര്‍ഗത്തെ പ്രയോജനപ്പെടുത്തുക
C) സമ്പദ്‌ വ്യവസ്ഥയുടെ ഉല്ലാദന ക്ഷമത വര്‍ധിപ്പിക്കുക
D) സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഗരങ്ങളെ സുരക്ഷിത ആവാസ കേന്ദ്രങ്ങളാക്കി മാറ്റുക
ഉത്തരം: (B)

25. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ പ്രാഥമിക മേഖലയില്‍ ഉള്‍പ്പെടുന്ന സാമ്പത്തിക
പ്രവര്‍ത്തനം.
A) റിയല്‍ എസ്റ്റേറ്റ്‌
B) കെട്ടിട നിര്‍മ്മാണം
C) ബാങ്കിങ്‌
D) ഖനനം
ഉത്തരം: (D)

26. കോശശ്വസനത്തിന്റെ ഏതു ഘട്ടമാണ്‌ മൈറ്റോകോണ്‍ഡ്രിയയില്‍ വെച്ച്‌ നടക്കുന്നത്‌ ?
A) ഗ്ലൈക്കോളിസിസ്‌
B) ക്രബ്സ്‌ പരിവൃത്തി
C) ഉഛ്വാസം 
D) നിശ്വാസം
ഉത്തരം: (B)

27. ലോക പ്രമേഹദിനമായി ആചരിക്കുന്ന ദിവസം.
A) നവംബര്‍ 1 
B) നവംബര്‍ 14
C) നവംബര്‍ 21
D) ഡിസംബര്‍ 1
ഉത്തരം: (B)

28. കുരുമുളകില്‍ ദ്രുതവാട്ടത്തിന്‌ കാരണമായ രോഗക്കാരി.
A) പ്രോട്ടോസോവ
B) ബാക്ടീരിയ
C) ഫംഗസ്‌
D) വൈറസ്‌
ഉത്തരം: (C)

29. മുഗ ഏതിനത്തില്‍പ്പെട്ട കൃഷിരീതിയാണ്‌.
A) സെറികള്‍ച്ചര്‍
B) എപ്പികള്‍ച്ചര്‍
C) ക്യൂണികള്‍ച്ചര്‍
D) പിസി കള്‍ച്ചര്‍
ഉത്തരം: (A)

30. വൃക്കയുടെ ഏത്‌ ഭാഗത്താണ്‌ അതിസൂക്ഷ്മ അരിപ്പകള്‍ കാണപ്പെടുന്നത്‌ ?
A) മെഡുല്ല
B) പെല്‍വിസ്‌
C) കോര്‍ട്ടക്സ്‌
D) ശേഖരണനാളി
ഉത്തരം: (C)

31. ദ്രവീകരണ ലീനതാപത്തിന്റെ യൂണിറ്റ്‌ എന്ത്‌ ?
A) ജൂള്‍ /കിലോഗ്രാം
B) ജൂള്‍
C) ജൂള്‍ /കിലോഗ്രാം കെല്‍വിന്‍ 
D) ജൂള്‍ /കെല്‍വിന്‍
ഉത്തരം: (A)

32. ആറ്റത്തിന്റെ സബ്ഷെല്ലുകള്‍ ആകാന്‍ സാധ്യത ഇല്ലാത്തത്‌ ഏത്‌ ?
A) 2s B) 5s C) 4d D) 3f
ഉത്തരം: (D)

33. ഗ്ലാസിന്‌ മഞ്ഞ നിറം ലഭിക്കാന്‍ അസംസ്കൃത വസ്തുക്കളോടൊപ്പം ചേര്‍ക്കുന്ന
രാസവസ്തു ഏത്‌ ?
A) ഫെറിക്ക്‌ സംയുക്തം
B) ഫെറസ്‌ സംയുക്തം
C) കൊബാള്‍ട്ട്‌ ലവണങ്ങള്‍
D) ക്രോമിയം
ഉത്തരം: (A)

34. ഹേമറ്റൈറ്റ് ഏത്‌ ലോഹത്തിന്റെ പ്രധാന അയിരാണ്‌ ?
A) സിങ്ക്‌
B) ഇരുമ്പ്‌
C) ടിന്‍
D) അലൂമിനിയം
ഉത്തരം: (B)

35. ഡിസ്ചാര്‍ജ്‌ ലാംബിനുള്ളില്‍ ഏത്‌ വാതകം നിറച്ചാല്‍ ഓറഞ്ച്‌ ചുവപ്പ്‌ നിറത്തിലുള്ള പ്രകാശം ലഭിക്കും ?
A) ഹൈഡ്രജന്‍
B) ക്ലോറിന്‍
C) നിയോണ്‍
D) നൈട്രജന്‍
ഉത്തരം: (C)

36. കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ മെമ്മറി.
A) റാന്‍ഡം അക്സസ്സ്‌ മെമ്മറി
B) ക്യാഷ്‌ മെമ്മറി
C) മെമ്മറി രജിസ്റ്റര്‍
D) റീഡ്‌ ഒണ്‍ലി മെമ്മറി
ഉത്തരം: (C)

37. താഴെ പറയുന്നവയില്‍ ഏതാണ്‌ കംപ്യൂട്ടറിലേക്ക്‌ ഡാറ്റ ഇന്‍പുട്ട്‌ ചെയ്യാന്‍
ഉപയോഗിക്കുന്ന ഒരു ഉപകരണം.
A) പ്ലോറ്റെര്‍
B) പ്രിന്റര്‍
C) ഫ്ലാഷ്‌ മെമ്മറി
D) ബയോ-മെട്രിക്‌ സെന്‍സര്‍
ഉത്തരം: (D)

38. “വിക്കിസ്‌' എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ ?
A) ഒരു സോഷ്യല്‍ മീഡിയ
B) ഒരു വൈറസ്‌ പ്രോഗ്രാം
C) ഒരു ബ്രൌസര്‍ പ്രോഗ്രാം
D) ഒരു സെര്‍ച്ച്‌ എന്‍ജിന്‍ പ്രോഗ്രാം
ഉത്തരം: (X)

39. അറിയപ്പെടുന്ന ഒരു സെര്‍ച്ച്‌ എന്‍ജിന്‍ ആണ്‌.
A) മോസില്ല ഫയര്‍ഫോക്സ്‌
B) അവിരാ
C) ഗൂഗിള്‍ ക്രോം
D) ബിങ്‌
ഉത്തരം: (D)

40. ഒരു നെറ്റ്‌വർക്കിലുള്ള ഉപകരണങ്ങളുടെ അകലെത്തെ അടിസ്ഥാനപ്പെടുത്തികൊണ്ട്‌, ഏറ്റവും ചെറിയ നെറ്റ്‌വർക്കിനെ പറയുന്ന പേര്‌ ?
A) ലാന്‍
B) വാന്‍
C) മാന്‍
D) പാന്‍
ഉത്തരം: (D)

41. മലയാള മനോരമ, ജനയുഗം, കേരളകൌമുദി, വീക്ഷണം എന്നീ പത്രങ്ങളുടെ
ആസ്ഥാനം യഥാക്രമം
A) കോട്ടയം, തിരുവനന്തപുരം, കൊല്ലം, കൊച്ചി
B) കോട്ടയം, കൊല്ലം, തിരുവനന്തപുരം, കൊച്ചി
C) കോട്ടയം, കൊല്ലം, കൊച്ചി, തിരുവനന്തപുരം
D) കൊല്ലം, തിരുവനന്തപുരം, കൊച്ചി, കൊല്ലം
ഉത്തരം: (X)

42. കൂട്ടത്തില്‍ ചേരാത്ത ജോടി.
A) എസ്‌. കെ. പൊറ്റക്കാട്‌ -- നാടന്‍ പ്രേമം
B) കേശവദേവ്‌ -- ഓടയില്‍ നിന്ന്‌
C) വൈക്കം മുഹമ്മദ്‌ ബഷീര്‍ -- പ്രേമലേഖനം
D) എം. ടി. വാസുദേവന്‍നായര്‍ -- രണ്ടാമൂഴം
ഉത്തരം: (X)

43. കൊനേരുഹംപി ഏതുകളിയുമായി ബന്ധപ്പെട്ടതാണ്‌ ?
A) ചെസ്‌ B) ഹോക്കി C) ക്രിക്കറ്റ്‌ D) കബഡി
ഉത്തരം: (A)

44. സരസ്വതി സമ്മാന്‍ ഏത്‌ വിഭാഗവുമായി ബന്ധപ്പെട്ടതാണ്‌ ?
A) കല B) സാഹിത്യം
C) കായികം D) സിനിമ
ഉത്തരം: (B)

45. 'തപ്പ്‌ ' പ്രധാന വാദ്യമായുള്ള കലാരൂപം.
A) ചാക്യാര്‍കൂത്ത്‌ B) ഓട്ടന്‍തുള്ളല്‍
C) പടയണി D) തെയ്യം
ഉത്തരം: (C)

46. കേരളത്തില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക്‌ നിരോധനം നടപ്പിലാക്കിയത്‌.
A) 2019 നവംബര്‍ 30 മുതല്‍ B) 2020 ജനുവരി 1 മുതല്‍
C) 2020 ജനുവരി 30 മുതല്‍ D) 2019 ഡിസംബര്‍ 31 മുതല്‍
ഉത്തരം: (B)

47. പി. വി. സിന്ധു ഏതുകളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A) ബാഡ്മിന്റണ്‍ B) ക്രിക്കറ്റ്‌
C) ഫുട്‌ബോള്‍ D) ടെന്നീസ്‌
ഉത്തരം: (A)

48. ഇന്ത്യയുടെ 2020-2021 കേന്ദ്രബജറ്റ്‌ അവതരിപ്പിച്ച വ്യക്തി.
A) അരുണ്‍ ജെയ്റ്റ്ലി B) സ്‌മൃതി ഇറാനി
C) നിര്‍മലാ സീതാരാമന്‍ D) നരേന്ദ്ര മോഡി
ഉത്തരം: (C)

49. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയില്‍ ആശയ വിനിമയത്തിനായി കേന്ദ്രസര്‍ക്കാര്‍
തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍.
A) ജിംസ്‌ B) ബിംസ്‌
C) ഗവ്‌ ആപ്പ്‌ D) ഇന്‍സ്റ്റഗ്രാം
ഉത്തരം: (A)

50. കൊറോണ രോഗം ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യത്‌.
A) തായ്ലന്റ്‌ B) ചൈന
C) വൂഹാന്‍ D) ഹോങ്കോംഗ്‌
ഉത്തരം: (C)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here