പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 18 (80 ചോദ്യോത്തരങ്ങൾ) പേജ് 18
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 18
ചോദ്യപേപ്പർ 18 ൽ നിന്നുള്ള 80 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 18
Question Code: 134/2021
Date of Test: 23/12/2021
1. i) ഇരവികുളം
ii) പാമ്പാടും ചോല
iii) സൈലന്റ്വാലി
iv) മതികെട്ടാന്‍ ചോല
ഇവയില്‍ വേറിട്ട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം
A) (i)
B) (iv)
C) (ii)
D) (iii)
ഉത്തരം: (D)
2. U. വിമൽകുമാർ 1992 ലെ ബാഴ്‌സലോണ ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച ഇനം.
A) ഫുട്‌ബോള്‍
B) വോളിബോള്‍
C) ബാഡ്മിന്റന്‍
D) അത്ലറ്റിക്സ്
ഉത്തരം: (C)
3. i) തിരഞ്ഞെടുപ്പ് കമ്മീഷൻ നല്കുന്നതോ/ അംഗീകരിച്ചതോ ആയ തിരിച്ചറിയൽ കാർഡ്
ii) വോട്ടർ പട്ടികയിൽ പേര്
iii) കരം ഒടുക്കിയ രസീത്
iv) പതിനെട്ട് വയസ്സ് പൂർത്തീകരിക്കുക
തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മേല്പറഞ്ഞവയിൽ ആവശ്യമായത് / ആവശ്യമായവ
A) (i)
B) (i), (ii) & (iv)
C) (ii)
D) ഇവയെല്ലാം
ഉത്തരം: (B)
4. പൂർണ്ണമായും ഇന്ത്യയിലൂടെ ഒഴുകുന്ന നദികൾ
i) സിന്ധു - ഗംഗ - ബ്രഹ്മപുത്ര
ii) സിന്ധു - ബ്രഹ്മപുത്ര
iii) ഗംഗ - ബ്രഹ്മപുത്ര
A) (iii)
B) (ii)
C) (i)
D) ഇവയൊന്നുമല്ല
ഉത്തരം: (D)
5. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം.
A) കില
B) കേരള യൂണിവേഴ്‌സിറ്റി
C) കിന്‍ഫ്ര
D) കിഫ്‌ബി
ഉത്തരം: (A)
6. i) ആന - വേഴാമ്പൽ - കണിക്കൊന്ന - തെങ്ങ്
ii) കടുവ - മയിൽ - കണിക്കൊന്ന - അരയാൽ
iii) ആന - മയിൽ - അശോകം - ചന്ദനം
iv) ആന - വേഴാമ്പൽ - നീലക്കുറിഞ്ഞി - തെങ്ങ്
മേല്പറഞ്ഞവയിൽ കേരളത്തിന് ഏറ്റവും അനുയോജ്യമായ ശ്രേണി കണ്ടെത്തുക
A) (iv)
B) (i)
C) (iii)
D) (ii)
ഉത്തരം: (B)
7. i) എവറസ്റ്റ് -- വിന്ധ്യാപര്‍വതം
ii) വിന്ധ്യാപര്‍വതം -- ഉപദ്വീപീയ പീഠഭൂമി
iii) ആരവല്ലി -- പശ്ചിമഘട്ടം
iv) പൂര്‍വഘട്ടം -- സിവാലിക്
ഇവയില്‍ ശരിയായ ജോഡി ഏത് ?
A) (ii)
B) (i)
C) (i) & (iii)
D) (ii) & (iv)
ഉത്തരം: (A)
8. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ഇന്ത്യ വിഭജിച്ചിരിക്കുന്നത് താഴെ തന്നിട്ടുള്ളവയിൽ ഏത് രീതിയിലാണ്?
i) ഡക്കാന്‍ പീഠഭൂമി- പശ്ചിമഘട്ടം - പൂർവ്വഘട്ടം - സമുദ്രങ്ങൾ
ii) ഡക്കാന്‍ പീഠഭൂമി - ഉത്തരമഹാസമതലം - ഹിമാലയം - തീരസമതലങ്ങൾ
iii) ഡക്കാന്‍ പീഠഭൂമി - മാള്‍വാ പീഠഭൂമി - ഛോട്ടാ നാഗ്പൂര്‍ പീഠഭൂമി - തീരസമതലങ്ങള്‍
iv) മലനാട് - ഇടനാട് - തീരപ്രദേശം - പര്‍വതങ്ങള്‍
A) (i)
B) (iv)
C) (ii)
D) (iii)
ഉത്തരം: (X)
9. താഴെപ്പറയുന്നവയില്‍ കേരളത്തിന്റെ ശരിയായ അതിരുകള്‍ ഏത് ?
i) അറബിക്കടല്‍ -- പശ്ചിമഘട്ടം -- പൂര്‍വഘട്ടം
ii) കര്‍ണാടക -- തമിഴ്‌നാട് -- മഹാരാഷ്ട
iii) ഇന്ത്യന്‍മഹാസമുദ്രം - കര്‍ണാടക -- തമിഴ്‌നാട്
iv) കര്‍ണാടക -- തമിഴ്‌നാട് - അറബിക്കടല്‍
A) (i)
B) (i)
C) (iii)
D) (iv)
ഉത്തരം: (D)
10. ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്‍ - പ്രസിഡന്റ്;
മുനിസിപ്പാലിറ്റി അദ്ധ്യക്ഷന്‍ - ---------------- ?
A) മേയര്‍
B) ചെയര്‍മാന്‍
C) കൗണ്‍സിലര്‍
D) കമ്മീഷണര്‍
ഉത്തരം: (B)
11. കേരളത്തിന്റെ ഭൂമിശാസ്ത്രവിഭാഗമായ “ഇടനാട് ' സ്ഥിതി ചെയ്യുന്നത്.
A) മലനാടിനും തീരപ്രദേശത്തിനും മദ്ധ്യ
B) മലനാടിനും അറബിക്കടലിനും മദ്ധ്യ
C) അറബിക്കടലിനും തീരപ്രദേശത്തിനും മദ്ധ്യ
D) തീരപ്രദേശത്തിനും കായലുകള്‍ക്കും മദ്ധ്യ
ഉത്തരം: (A)
12. സുന്ദരവനം ഡെല്‍റ്റയെ സംബന്ധിച്ച് താഴെപ്പറയുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
A) മഹാനദി കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
B) കാവേരിയുടെ ഉദ്ഭവസ്ഥാനത്ത് രൂപം കൊണ്ടത്.
C) ഗംഗയും ബ്രഹ്മപുത്രയും ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
D) സിന്ധുനദി കടലില്‍ ചേരുന്ന ഭാഗത്ത് രൂപം കൊണ്ടത്.
ഉത്തരം: (C)
13. ഇവരില്‍ ആര്‍ക്കാണ് 2015 ല്‍ അര്‍ജ്ജുനാ അവാര്‍ഡ് ലഭിച്ചത് ?
A) വലിയ വീട്ടില്‍ ദിജൂ
B) സജി തോമസ്
C) ടോം ജോസഫ്
D) പി. ആര്‍. ശ്രീജേഷ്
ഉത്തരം: (D)
14. താഴെ പറഞ്ഞിരിക്കുന്നവയില്‍ ഏത് വിഭാഗത്തിലാണ് കൃഷ്ണാനദി ഉള്‍പ്പെടുന്നത് ?
A) ഹിമാലയന്‍ നദികള്‍
B) ഡക്കാന്‍ നദികള്‍
C) തീരദേശ നദികള്‍
D) ഉള്‍നാടന്‍ നദികള്‍
ഉത്തരം: (B)
15. i) ലൈഫ് മിഷന്‍
ii) പൂുനര്‍ഗേഹം
iii) സുരക്ഷാഭവന പദ്ധതി
iv) ലക്ഷംവീട് പദ്ധതി
ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയില്‍ ഏതാണ് ?
A) (ii)
B) (i)
C) (iv)
D) (iii)
ഉത്തരം: (A)
16. i) കല്ലട
ii) പേപ്പാറ
iii) മലമ്പുഴ
iv) പള്ളിവാസൽ
കേരളത്തിലെ ചില ജലവൈദ്യുത പദ്ധതികളാണിവ. ഇവയില്‍ ഒരെണ്ണം മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തത പുലർത്തുന്നു. അത് ഏതാണ്?
A) (i)
B) (iii)
C) (iv)
D) (ii)
ഉത്തരം: (C)
17. വർഷം - ഉത്പാദനം
2012-13 - 5.31 ടണ്‍
2013-14 - 5.22 ടണ്‍
2014-15 - 5.24 ടണ്‍
2015-16 - 5.17 ടണ്‍
2016-17 - 4.88 ടണ്‍
2017-ലെ ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്സ് അനുസരിച്ച് കേരളത്തിലെ മത്സ്യോത്പാദനത്തിന്റെ കണക്കാണ്‌പട്ടികയില്‍ തന്നിട്ടുള്ളത്. മത്സ്യോത്പാദനത്തില്‍ വര്‍ദ്ധനവ് രേഖപ്പടുത്തിയത് ഏത് വര്‍ഷം ?
A) 2012-13
B) 2013-14
C) 2015-16
D) 2014-15
ഉത്തരം: (D)
18. താഴെ തന്നിട്ടുള്ളവയില്‍ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യുത പദ്ധതി ഏത്/
ഏതെല്ലാം ?
i) ശബരിഗിരി
ii) കുറ്റ്യാടി
iii) ഇടമലയാര്‍
iv) പെരിങ്ങൽകുത്ത്
A) (iii)
B) ഇവജെല്ലാം
C) (i) & (iv)
D) (i), (ii) & (iv)
ഉത്തരം: (B)
19. കേരളത്തിലെ ശുദ്ധജല തടാകങ്ങളാണ് ചുവടെ തന്നിട്ടുള്ളത്. ഇവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന തടാകം ഏതാണ് ?
A) മാനാഞ്ചിറ
B) ശാസ്താംകോട്ട
C) പൂക്കോട്
D) വെള്ളായണി
ഉത്തരം: (A)
20.1857ലെ ഒന്നാം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ആദ്യമായി പ്രതിഷേധം ഉയര്‍ത്തിയ ആള്‍ ?
A) മംഗള്‍ പാണ്ഡെ
B) ഗാന്ധിജി
C) നെഹ്റു
D) സുഭാഷ്‌ചന്ദ്രബോസ്
ഉത്തരം: (A)
21. ഇന്ത്യന്‍ നവോത്ഥാനത്തിന്റെ പിതാവ്,
A) അംബേദ്കര്‍
B) രാജാറാം മോഹന്‍ റോയ്
C) ലാലാലജ്പത്റായ്
D) ടാഗോര്‍
ഉത്തരം: (B)
22. ആര്യസമാജം എന്ന സംഘടനയുടെ സ്ഥാപകന്‍.
A) ബിപിന്‍ചന്ദ്രപാല്‍
B) ശ്രീനാരായണഗുരു
C) ചട്ടമ്പിസ്വാമികള്‍
D) സ്വാമി ദയാനന്ദ സരസ്വതി
ഉത്തരം: (D)
23. ബംഗാളിനെ രണ്ടായി വിഭജിച്ച വൈസ്രോയി.
A) വെല്ലിംഗ്ടണ്‍ പ്രഭു
B) മെക്കാളെ പ്രഭു
C) കഴ്സണ്‍ പ്രഭു
D) ജനറല്‍ ഡയര്‍
ഉത്തരം: (C)
24. "സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ് ഞാനത് നേടുക തന്നെ ചെയ്യും” എന്ന
പ്രസിദ്ധമായ പ്രഖ്യാപനം ആരുടെ ?
A) ഭഗത്സിംഗ്
B) ബാലഗംഗാധര തിലക്
C) നാനാസാഹിബ്
D) ഝാന്‍സി റാണി
ഉത്തരം: (B)
25. കേരള സംസ്ഥാന രൂപീകരണം.
A) 1956 നവംബര്‍ 1
B) 1956 ജനുവരി 1
C) 1946 നവംബര്‍ 1
D) 1946 ജനുവരി 1
ഉത്തരം: (A)
26. വയനാടന്‍ വനങ്ങള്‍ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര്‍ യുദ്ധം
നടത്തിയത്.
A) പാലിയത്തച്ചന്‍
B) ശക്തന്‍ തമ്പുരാന്‍
C) പഴശ്ശിരാജ
D) മാര്‍ത്താണ്ഡവര്‍മ്മ
ഉത്തരം: (C)
27. പുന്നപ്ര-വയലാര്‍ സമരം.
A) 1906
B) 1916
C) 1936
D) 1946
ഉത്തരം: (D)
28. ജാതിവ്യവസ്ഥയുടെ കാര്‍ക്കശ്യം കണ്ട് 'കേരളം ഒരു ഭ്രാന്താലയം" എന്നു
വിശേഷിപ്പിച്ചത്.
A) ചട്ടമ്പിസ്വാമികള്‍
B) സ്വാമി വിവേകാനന്ദന്‍
C) അയ്യങ്കാളി
D) ശ്രീരാമകൃഷ്ണ പരമഹംസന്‍
ഉത്തരം: (B)
29. 1931-ലെ ഗുരുവായൂര്‍ സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്.
A) കെ. കേളപ്പന്‍
B) ടി. കെ. മാധവന്‍
C) മന്നത്ത് പത്മനാഭന്‍
D) കെ. മാധവന്‍ നായര്‍
ഉത്തരം: (A)
30. വാർഡ് തലത്തിലുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാനുള്ള വേദി.
A) ലോക്‌സഭ
B) രാജ്യസഭ
C) ഗ്രാമസഭ
D) നിയമസഭ
ഉത്തരം: (C)
31. ജനാധിപത്യഭരണം ജനങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായിരിക്കണം എന്നു
പറഞ്ഞത്.
A) ജവഹര്‍ലാല്‍ നെഹ്റു
B) ഇന്ദിരാഗാന്ധി
C) ഡോ. രാജേന്ദ്രപ്രസാദ്
D) മഹാത്മാഗാന്ധി
ഉത്തരം: (D)
32. നിയമവാഴ്ച എന്നാല്‍
A) എല്ലാവരും നിയമത്തിനു മുന്നില്‍ തുല്യരല്ല
B) എല്ലാവരും നിയമത്തിനുമുന്നില്‍ തുല്യരാണ്
C) നിയമങ്ങള്‍ അനുസരിക്കാന്‍ ഏല്ലാവര്‍ക്കും ബാധ്യതയില്ല
D) നിയമം ചില പ്രത്യേക വിഭാഗങ്ങള്‍ക്കു മാത്രം ബാധകം
ഉത്തരം: (B)
33. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനത്തിലെ പാളിച്ചകള്‍ തുറന്നുകാട്ടി നല്ല രീതിയില്‍
പ്രവര്‍ത്തിക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കുന്നത്.
A) മത സംഘടന
B) സാമൂഹ്യ സംഘടന
C) പ്രതിപക്ഷം
D) സാംസ്കാരിക സംഘടന
ഉത്തരം: (C)
34. ഇന്ത്യന്‍ ഭരണഘടനാ ശില്‍പി.
A) ഡോ. ബി. ആര്‍. അംബേദ്കര്‍
B) സര്‍ദാര്‍ വല്ലഭായ് പട്ടേല്‍
C) ഡോ. എസ്. രാധാകൃഷ്ണന്‍
D) വി. പി. മേനോന്‍
ഉത്തരം: (A)
35. രണ്ട് ഒളിമ്പിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിത.
A) റാണി രാംപാല്‍
B) അദിതി അശോക്
C) പി. വി. സിന്ധു
D) പി.ടി. ഉഷ
ഉത്തരം: (C)
36. ടോക്യോ ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി
ഗോള്‍കീപ്പര്‍.
A) പി. ആര്‍. സന്തോഷ്
B) പി. ആര്‍. ശ്രീജേഷ്
C) മാനൂവല്‍ ഫ്രെഡറിക്സ്
D) വരുണ്‍ കുമാര്‍
ഉത്തരം: (B)
37. മിശ്രിത സമ്പദ്വ്യവസ്ഥയുമായി ബന്ധപ്പെടുന്ന പ്രസ്താവനയേത് ?
i) പൊതുമേഖലയ്ക്ക് പ്രാധാന്യം
ii) സ്വകാര്യമേഖലയ്ക്ക് പ്രാധാന്യം
A) (i) മാത്രം
B) (ii) മാത്രം
C) (i) & (ii)
D) ഇവയൊന്നുമല്ല
ഉത്തരം: (C)
38. താഴെ പറയുന്നവയില്‍ ഏതാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവേഷണ സ്ഥാപനങ്ങളില്‍പെടാത്തത് ?
A) ICAR
B) ICMR
C) CISR
D) CSIR
ഉത്തരം: ()C
39. ഇന്ത്യാ ഗവണ്‍മെന്റിന്റെ 'Mke in India' പോളിസിയെ സാമ്പത്തീകാസൂത്രണത്തിന്റെ ഏത് ലക്ഷ്യവുമായി ഏറ്റവും അനുയോജ്യമായി ബന്ധിപ്പിക്കപ്പെടുന്നു?
A) വളര്‍ച്ച
B) തുല്യത
C) സ്വാശ്രയത്വം
D) ഇവയൊന്നുമല്ല
ഉത്തരം: (C)
40. ഇന്ത്യ പിന്‍തുടരുന്ന ആസൂത്രണ മാതൃക ഏത് രാജ്യത്തിന്റേതാണ് ?
A) അമേരിക്ക
B) സോവിയറ്റ് യൂണിയന്‍
C) ചൈന
D) ജര്‍മ്മനി
ഉത്തരം: (B)
41. രണ്ടാം പഞ്ചവത്സര പദ്ധതി ശ്രദ്ധ ക്കേന്ദ്രീകരിച്ചത് താഴെപറയുന്നതില്‍ ഏതെല്ലാം ഭാഗങ്ങളിലാണ് ?
i) കനത്ത വ്യവസായം
ii) വലിയ ഡാമുകളുടെ നിര്‍മ്മാണം
iii) ഇന്‍ഷുറന്‍സ്
iv) രാജ്യസുരക്ഷ
A) (i) മാത്രം
B) (ii) മാത്രം
C) (i) & (ii)
D) മുകളില്‍ ഉള്ള എല്ലാം
ഉത്തരം: (C)
42. 2021 ഇന്ത്യ വികസിപ്പിച്ച അഗ്നി പ്രൈം മിസൈല്‍ ഏതു സംസ്ഥാനത്ത് നിന്നാണ് വിക്ഷേപിച്ചത് ?
A) കേരളം
B) മഹാരാഷ്ട
C) ഒഡിഷ
D) തെലുങ്കാന
ഉത്തരം: (C)
43. ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിന്‍ നിര്‍മ്മിച്ച സ്ഥാപനമേത് ?
A) ഗമലയ റിസര്‍ച്ച് സെന്റര്‍
B) നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് വൈറോളജി
C) സെറം ഇൻസ്റ്റിറ്റ്യുട്ട്
D) നാഷണല്‍ ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് സയന്‍സ് & ടെക്നോളജി
ഉത്തരം: (C)
44. ഗുരു ഗോപിനാഥ് രൂപം നല്‍കിയ നൃത്തരൂപത്തിന്റെ പേര്.
A) കൂടിയാട്ടം
B) കഥകളി
C) ഓട്ടന്‍തുള്ളല്‍
D) കേരളനടനം
ഉത്തരം: (D)
45. “എയര്‍ബാള്‍' ഏത് കായികയിനവുമായി ബന്ധപ്പെട്ടതാണ് ?
A) വോളിബോള്‍
B) ഫുട്‌ബോള്‍
C) ഹാന്‍ഡ്ബാള്‍
D) ബാസ്ക്കറ്റ് ബാള്‍
ഉത്തരം: (D)
46. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹം ഏത് ?
A) രോഹിണി
B) ഭാസ്ക്കര I
C) ആര്യഭട്ട
D) എഡ്യുസാറ്റ്
ഉത്തരം: (C)
47. “അമ്പിളി ചിരിക്കും മാനത്ത്, തുമ്പ ചിരിക്കും താഴത്ത്” ഈ വരികള്‍ ആരെഴുതി
യതാണ് ?
A) ഉള്ളൂര്‍
B) കുമാരനാശാന്‍
C) ഒ. എന്‍. വി. കുറുപ്പ്
D) കുഞ്ഞുണ്ണി
ഉത്തരം: (C)
48 ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചിട്ടില്ലാത്തത് താഴെ കൊടുത്തിരിക്കുന്നവരില്‍
ആര്‍ക്കാണ് ?
A) എം. ടി. വാസുദേവന്‍ നായര്‍
B) വയലാര്‍ രാമവര്‍മ്മ
C) ജി. ശങ്കരക്കുറുപ്പ്
D) മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി
ഉത്തരം: (B)
49. 201 9-ലെ ദാദാസാഹിബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ വ്യക്തി.
A) അമിതാഭ് ബച്ചന്‍
B) രജനീകാന്ത്
C) കമലഹാസന്‍
D) ലതാമങ്കേഷ്കർ
ഉത്തരം: (B)
50. 2020-ലെ ടോക്യോ ഒളിമ്പിക്സില്‍ രണ്ടാംസ്ഥാനം ലഭിച്ച രാജ്യം ഏത് ?
A) അമേരിക്ക
B) ജപ്പാന്‍
C) ചൈന
D) ബ്രിട്ടന്‍
ഉത്തരം: (C)
51. 2020-ലെ വയലാര്‍ പുരസ്കാര ജേതാവ് ആര് ?
A) കെ. വി. മോഹന്‍ കുമാര്‍
B) വി. ജെ. ജയിംസ്
C) ഏഴാച്ചേരി രാമചന്ദ്രന്‍
D) ആലങ്കോട് ലീലാകൃഷ്ണന്‍
ഉത്തരം: (C)
52. 2021-ലെ കേരള സയന്‍സ് കോണ്‍ഗ്രസ് നടന്ന സ്ഥലം ഏത് ?
A) കൊച്ചി
B) കോഴിക്കോട്
C) കണ്ണൂര്‍
D) തിരുവനന്തപുരം
ഉത്തരം: (D)
53. സങ്കരയിനം ചെടികള്‍ ഉല്‍പ്പാദിപ്പിക്കുന്ന രീതി താഴെ കൊടുത്തിട്ടുള്ളവയില്‍
ഏതാണ്?
A) വിത്തുകള്‍ സംയോജിപ്പിച്ച്
B) കാണ്ഡങ്ങള്‍ സംയോജിപ്പിച്ച്
C) പരപരാഗണം നടത്തിയിട്ട്
D) മുകുളം ഒട്ടിച്ച്
ഉത്തരം: (C)
54. ഭൂമിയിലെ ജലസ്രോതസ്സില്‍ ഭൂഗര്‍ഭ ജലത്തിന്റെ സാന്നിധ്യം എത്ര ?
A) 2 ശതമാനത്തില്‍ കുറവ്
B) 5-10 ശതമാനത്തിനിടയില്‍
C) 10-15 ശതമാനത്തിനിടയില്‍
D) 15 ശതമാനത്തിന് മുകളില്‍
ഉത്തരം: (A)
55. മുറിവുകളില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ജീവകം ഏത് ?
A) E
B) D
C) A
D) K
ഉത്തരം: (D)
56. ഡയഫ്രം എന്ന ശരീരഭാഗം ഏത് അവയവവുമായി ബന്ധപ്പെട്ടതാണ് ?
A) ചെവി
B) ഹൃദയം
C) ശ്വാസകോശം
D) വൃഷണം
ഉത്തരം: (C)
57. വനംവകുപ്പിന്റെ വനശ്രീസെല്‍ കൈകാര്യം ചെയ്യുന്ന വിഷയം.
A) വനവിഭവങ്ങളുടെ വിപണനം
B) വനഭൂമി സംരക്ഷണം
C) വനസംരക്ഷണം
D) സ്വകാര്യവല്‍ക്കരണം
ഉത്തരം: (A)
58. കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം.
A) വൃക്ക
B) ശ്വാസകോശം
C) തലച്ചോറ്
D) ഹൃദയം
ഉത്തരം: (B)
59. ഇന്ത്യയില്‍ ചായ എത്തിയത് ഏത് രാജ്യത്ത് നിന്നാണ് ?
A) അമേരിക്ക
B) ബ്രസീല്‍
C) ചൈന
D) ഡെന്‍മാര്‍ക്ക്
ഉത്തരം: (C)
60. അന്തരീക്ഷത്തിലെ ജലകണികകളിലൂടെ സൂര്യപ്രകാശം കടന്നു പോകുമ്പോള്‍
ഉണ്ടാകുന്ന വര്‍ണവിസ്മയമാണ് മഴവില്ല്. മഴവില്ലിന് കാരണമായ പ്രകാശ പ്രതിഭാസം ഏത് ?
A) അപവര്‍ത്തനം
B) പ്രകീര്‍ണ്ണനം
C) വിസരണം
D) ആന്തര പ്രതിപതനം
ഉത്തരം: (B)
61. പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഊര്‍ജം ഏതാണ് ?
A) താപോര്‍ജം
B) യാന്ത്രികോര്‍ജം
C) രാസോര്‍ജം
D) പ്രകാശോര്‍ജം
ഉത്തരം: (C)
62. ദ്രാവകങ്ങളിലും വാതകങ്ങളിലും തന്മാത്രകളുടെ യഥാര്‍ത്ഥ സ്ഥാനമാറ്റം മുഖേന
താപം പ്രേഷണം ചെയ്യപ്പെടുന്ന രീതി ഏത് പേരില്‍ അറിയപ്പെടുന്നു ?
A) ചാലനം
B) സംവഹനം
C) വിക്ഷേപണം
D) വികിരണം
ഉത്തരം: (B)
63. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?
A) മാലിക് ആസിഡ്
B) ടാര്‍ടാറിക് ആസിഡ്
C) ലാക്ടിക് ആസിഡ്
D) അസറ്റിക് ആസിഡ്
ഉത്തരം: (A)
64. പാരക്കോല്‍ഉപയോഗിച്ച് ഒരാള്‍ വലിയ ഒരു പാറക്കല്ല് ഉയര്‍ത്തുന്നു. ഈ സന്ദര്‍ഭത്തില്‍ താഴെത്തന്നിരിക്കുന്നതിൽ ശരിയായ ഉത്തരം കണ്ടെത്തുക.
A) രോധത്തിനും ധാരത്തിനും ഇടയില്‍ യത്നം
B) യത്നത്തിനും ധാരത്തിനും ഇടയില്‍ രോധം
C) രോധത്തിസും യത്നത്തിനും ഇടയില്‍ ധാരം
D) രോധം, ധാരം, യത്നം നിര്‍ണയിക്കാന്‍ സാധ്യമല്ല
ഉത്തരം: (C)
65. പാചക വാതകമായ LPG യുടെ പ്രധാന ഘടകം ഏതാണ് ?
A) പ്രൊപ്പെയിന്‍
B) ബ്യൂട്ടെയ്ന്‍
C) മീഥെയ്‌ൻ
D) ഹെക്സെയ്‌ന്‍
ഉത്തരം: (B)
66. “അന്താരാഷ്ട പിരിയോഡിക്കല്‍ ടേബിള്‍ വര്‍ഷം” ആയി UN ആചരിച്ച വര്‍ഷം
ഏതാണ് ?
A) 2020
B) 2018
C) 2019
D) 2000
ഉത്തരം: (C)
67. താഴെ പറയുന്നവയില്‍ ഏതെല്ലാമാണ് കൊതുക് പരത്തുന്ന രോഗങ്ങള്‍ ?
i) മലേറിയ
ii) മന്ത് രോഗം
iii) സിക്കാവൈറസ് രോഗം
A) (i) മാത്രം ശരി
B) (i) & (ii) മാത്രം ശരി
C) (i) & (iii) മാത്രം ശരി
D) (i), (ii) & (iii) ശരിയാണ്
ഉത്തരം: (D)
68. ഇവയില്‍ കൈകളുടെ ശുചിത്വകൂറവ് കാരണം ഉണ്ടാകുന്ന രോഗം ഏതാണ് ?
A) പ്രമേഹം
B) ഡെങ്കിപനി
C) ടൈഫോയ്ഡ്
D) കുരങ്ങുപനി
ഉത്തരം: (C)
69. വാക്സിന്‍ സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) ഏതു താപനിലയിലും സൂക്ഷിക്കാന്‍ പറ്റും
ii) പോളിയോ തുള്ളിമരുന്ന് ഒരു തരം വാക്സിന്‍ ആണ്.
iii) എല്ലാ വാക്സിനും കുത്തിവെപ്പ് രൂപത്തിൽ മാത്രമാണ് ലഭ്യമാകുന്നത്.
A) (i) & (ii) ശരി
B) (ii) മാത്രം ശരി
C) (iii) മാത്രം ശരി
D) (i), (ii) & (iii) ശരിയാണ്
ഉത്തരം: (B)
70. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറിച്ചുള്ള തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പുകവലി രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു
B) രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ രക്ത സാമ്പിള്‍ ആവശ്യമില്ല
C) ഉപ്പ് അധികം ഉള്ള ഭക്ഷണം കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയും
D) രക്തസമ്മര്‍ദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം
ഉത്തരം: (C)
71. പ്രമേഹത്തെകുറിച്ചുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) ദിവസേന മധുരം കഴിക്കുന്നവര്‍ക്ക് മാത്രമെ പ്രമേഹം ബാധിക്കുകയുള്ളു.
B) പ്രമേഹ രോഗത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും.
C) പ്രമേഹം പരിശോധിക്കാന്‍ രക്തം, മൂത്രം സാമ്പിള്‍ ആവശ്യമില്ല.
D) ഗ്ലുക്കോമീറ്റര്‍ ഉപയോഗിച്ച് വീട്ടിലിരുന്ന് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കാം.
ഉത്തരം: (D)
72. പാലിയേറ്റീവ് പരിചരണത്തെപറ്റിയുള്ള ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) തീവ്രരോഗ ബാധിതകര്‍ക്കും അവരുടെ കുടുംബത്തിന്റെയും ജീവിത ഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നു.
B) പാലിയേറ്റീവ് പരിചരണം ആശുപത്രികളില്‍ മാത്രമാണ് ലഭ്യം.
C) പാലിയേറ്റീവ് പരിചരണം ലഭ്യമാവാന്‍ പണം അടക്കേണ്ടതാണ്.
D) ക്യാന്‍സര്‍ രോഗികള്‍ക്ക് മാത്രമാണ് പാലിയേറ്റീവ് പരിചരണം ലഭിക്കുന്നത്
ഉത്തരം: (A)
73. ആശ്വാസകിരണം പദ്ധതി ഉപഭോക്താക്കള്‍ ആരാണ് ?
A) അങ്കണവാടി പ്രവര്‍ത്തകര്‍ക്ക്
B) ആശാ പ്രവര്‍ത്തകര്‍ക്ക്
C) തീവ്ര രോഗ ബാധിതര്‍ക്ക്
D) രോഗികളെ പരിചരിക്കുന്നവര്‍ക്ക്
ഉത്തരം: (C)
74. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കോവിഡ് വാക്സിന്‍. കോവാക്സിന്‍ രണ്ടാം ഡോസ് എത്ര
ദിവസം കഴിഞ്ഞാണ് എടുക്കുന്നത് ?
A) 60 ദിവസം കഴിഞ്ഞ്
B) 28 ദിവസം കഴിഞ്ഞ്
C) 14 ദിവസം കഴിഞ്ഞ്
D) 84 ദിവസം കഴിഞ്ഞ്
ഉത്തരം: (A)
75. ഇന്ത്യയില്‍ ആദ്യമായി കോവിഡ് 19 സ്ഥിതീകരിച്ചത് ഏതു സംസ്ഥാനത്താണ് ?
A) മഹാരാഷ്ട
B.) ഗുജറാത്ത്
C) തമിഴ്‌നാട്
D) കേരളം
ഉത്തരം: (C)
76. പ്ലാസ്റ്റിക് മാലിന്യം നിര്‍മ്മാര്‍ജനം ചെയ്യുന്ന ശരിയായ രീതി ഏതാണ് ?
A) കത്തിക്കുക
B) കുഴിച്ച് മൂടുക
C) വലിച്ചെറിയുക
D) പുനരുപയോഗിക്കുക
ഉത്തരം: (D)
77. താഴെ കൊടുത്തവയില്‍ സാംക്രമിക രോഗം ഏതാണ് ?
A) ക്യാന്‍സര്‍
B) ക്ഷയരോഗം
C) ഹൃദയാഘാതം
D) പൊണ്ണതടി
ഉത്തരം: (B)
78. ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ ലഭ്യമല്ലാത്ത സേവനം ഏതാണ് ?
A) പ്രതിരോധ കുത്തിവെപ്പ്
B) ഡോക്ടറുടെ സേവനം
C) സി ടി. സ്കാന്‍
D) പാലിയേറ്റീവ് പരിചരണം
ഉത്തരം: (C)
79. ഡെങ്കിപനി പരത്തുന്നത് ഏത് ജീവിയാണ് ?
A) കൊതുക്
B) ഈച്ച
C) കുരങ്ങ്
D) പക്ഷികള്‍
ഉത്തരം: (A)
80. നവകേരളം കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടാത്തത് തിരഞ്ഞെടുക്കുക.
A) ഹരിതകേരളം പദ്ധതി
B) ആര്‍ദ്രം പദ്ധതി
C) പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതി
D) തൊഴിലുറപ്പ് പദ്ധതി
ഉത്തരം: (D)
0 അഭിപ്രായങ്ങള്‍