പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 16 (50 ചോദ്യോത്തരങ്ങൾ) പേജ് 16
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 16
ചോദ്യപേപ്പർ 16 ൽ നിന്നുള്ള 50 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 16
Question Code: 128/2021
Date of Test: 12/12/2021
1. രക്തരഹിത വിപ്പവത്തിലൂടെ ഇംഗ്ലണ്ടില്‍ പുറത്താക്കപ്പെട്ട രാജാവ്,
A) ജെയിംസ് രണ്ടാമന്‍
B) ഹെന്‍റി
C) ചാള്‍സ്
D) വില്ല്യം ഒന്നാമന്‍
ഉത്തരം: (A)
2. ഇന്ത്യയില്‍ ഇംഗ്ലീഷുകാരുടെ ആദ്യത്തെ വ്യാപാര കേന്ദ്രം.
A) അഹമ്മദാബാദ്
B) ബോംബെ
C) മദ്രാസ്
D) സൂറത്ത്
ഉത്തരം: (D)
3. ഡച്ചുകാരുടെ പ്രധാന കോളനിയായിരുന്ന രാജ്യം ഇതില്‍ ഏതാണ് ?
A) കിഴക്കേ ആഫ്രിക്ക
B) പടിഞ്ഞാറെ ആഫ്രിക്ക
C) ഇന്തോനേഷ്യ
D) മലേഷ്യ
ഉത്തരം: (C)
4. ശിപായി ലഹള എന്നറിയപ്പെടുന്ന 1857-ലെ കലാപത്തെ 'ലക്നൗവില്‍' നയിച്ചത്
ആരാണ് ?
A) ബീഗം ഹസ്റത്ത് മഹല്‍
B) റാണി ലക്ഷ്മി ഭായി
C) നാനാ സാഹിബ്
D) താന്തിയാ തോപ്പി
ഉത്തരം: (A)
5. ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്, 2021ന്റെ വേദി.
A) ബംഗ്ലാദേശ്
B) ഇന്ത്യ
C) ചൈന
D) ദുബായ്
ഉത്തരം: (D)
6. സമുദ്രനിരപ്പിൽ നിന്നും ഒരേ ഉയരമുള്ള സ്ഥലങ്ങളെ തമ്മിൽ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ്.
A) ഫോം ലൈന്‍
B) സ്പോട്ട് ഹൈറ്റ്
C) ബെഞ്ച്മാർക്ക്
D) കോണ്ടൂർ
ഉത്തരം: (D)
7. ലോക്ടക് തടാകം ഏത് സംസ്ഥാനത്താണ്?
A) കേരളം
B) മണിപ്പൂര്‍
C) ഉത്തരാഖണ്ഡ്
D) രാജസ്ഥാന്‍
ഉത്തരം: (B)
8. ഉത്തരേന്ത്യൻ സമതലങ്ങളിൽ ഏപ്രിൽ-മെയ് മാസങ്ങളിൽ വീശുന്ന ചുടുകാറ്റാണ്
A) ലൂ
B) കാൽബൈശാഖി
C) എല്‍-നിനൊ
D) ചീരാ
ഉത്തരം: (A)
9. ഇന്ത്യയിലെ ഏറ്റവും വലിയ കല്‍ക്കരിപ്പാടം.
A) നെയ്‌വേലി
B) ഝാറിയ
C) കുൾട്ടി
D) ദുര്‍ഗ്
ഉത്തരം: (B)
10. സ്‌പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയുടെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ
പേരെന്ത് ?
A) ഇന്‍സ്പിരേഷന്‍ 4
B) ഇന്‍സ്പിരേഷന്‍ 3
C) ഇന്‍സ്പിരേഷന്‍ 2
D) ഇന്‍സ്പിരേഷന്‍ 1
ഉത്തരം: (A)
11. താഴെ പറയുന്ന പ്രസ്താവനകളില്‍ ഏതാണ് തെറ്റായത് ? താഴെ കൊടുത്തിരിക്കുന്ന കോഡില്‍ നിന്ന് തെരഞ്ഞെടുക്കുക.
1) സുസ്ഥിര വികസനം പരിസ്ഥിതി സൗഹാർദ്ദപരമാണ്
2) സുസ്ഥിരവികസനം സാധ്യമാകണമെങ്കിൽ പാരമ്പര്യ ഊർജ്‌ജസ്രോതസ്സുകളെ ആശ്രയിക്കണം
3) സുസ്ഥിരവികസനത്തിന് താപവൈദ്യുത പദ്ധതികൾ പ്രോത്സാഹിപ്പിക്കണം
കോഡുകൾ
A) 1 ഉം 2 ഉം മാത്രം
B) 3 ഉം 1 ഉംമാത്രം
C) 2 ഉം 3 ഉം മാത്രം
D) 3 മാത്രം
ഉത്തരം: (C)
12. ഇന്ത്യയില്‍ നവസാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കിയതിന് ശേഷമുള്ള നിരീക്ഷണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
1) പ്രത്യക്ഷ വിദേശ നിക്ഷേപവും വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപവും വര്‍ദ്ധിച്ചു
2) ഔട്ട് സോഴ്‌സിംഗ് (പുറം വാങ്ങൽ) അനേകം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
3) തൊഴില്‍ രഹിത വളര്‍ച്ച [Jobless Growth] നിലനില്‍ക്കുന്നു.
A) 1 ഉം 3 ഉം മാത്രം തെറ്റാണ്
B) 1 ഉം 2 ഉം മാത്രം ശരിയാണ്
C) 1 ഉം 2 ഉം 3 ഉം തെറ്റാണ്
D) 1 ഉം 2 ഉം 3 ഉം ശരിയാണ്
ഉത്തരം: (D)
13. താഴെ പറയുന്നവയില്‍ സംഘടിത മേഖലയുമായി [Organised Sector] ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏവ ?
താഴെക്കൊടുത്തിരിക്കുന്ന കോഡിൽ നിന്ന് തിരഞ്ഞെടുക്കുക
1) തൊഴില്‍ നിബന്ധനകള്‍ നിശ്ചയിച്ചിരിക്കുന്നു.
2) ഗവണ്‍മെ്റ് നിയന്ത്രണം ഉണ്ട്.
3) താഴ്‌ന്ന വരുമാനം.
4) ധാരാളം സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു.
കോഡുകള്‍
A) 1 ഉം 2 ഉം 4 ഉം മാത്രം
B) 3 ഉം 4 ഉം മാത്രം
C) 1ഉം 2ഉം 3 ഉം മാത്രം
D) മുകളില്‍ പറഞ്ഞവയെല്ലാം
ഉത്തരം: (A)
14. ശരിയായ ജോഡി/ജോഡികള്‍ കണ്ടെത്തുക.
1) ആബിദ് ഹുസൈന്‍ കമ്മീഷന്‍ - വ്യാപാരനയ പരിഷ്കരണം
2) ഹരിത വിപ്പവം - പഴം, പച്ചക്കറി, കൃഷി
3) ബ്രട്ട്ലാന്‍ഡ് കമ്മീഷന്‍ - സുസ്ഥിര വികസനം
4) സുവര്‍ണ്ണ വിപ്ലവം - വിപണന മിച്ചം
A) 1 ഉം 3 ഉം മാത്രം ശരിയാണ്
B) 2 ഉം 4 ഉം മാത്രം ശരിയാണ്
C) 2 ഉം 3 ഉം 4 ഉം മാത്രം ശരിയാണ്
D) 1 ഉം 4 ഉം മാത്രം ശരിയാണ്
ഉത്തരം: (A)
15. 2020-21 സാമ്പത്തിക സര്‍വേ പ്രകാരം 2021-22 സാമ്പത്തിക വര്‍ഷത്തില്‍
ഇന്ത്യയുടെ GDP വളര്‍ച്ചാ നിരക്ക് എന്തായിരിക്കും?
A) 10%
B) 11%
C) 9%
D) 12%
ഉത്തരം: (B)
16. ഇന്ത്യന്‍ ഭരണഘടനയുടെ തിരിച്ചറിയല്‍ രേഖ എന്ന് എന്‍. എ. പല്‍ക്കീവാല
വിശേഷിപ്പിച്ചത്.
A) മൗലികവകാശങ്ങള്‍
B) ആമുഖം
C) നിര്‍ദ്ദേശക തത്വങ്ങള്‍
D) മൗലിക കടമകള്‍
ഉത്തരം: (B)
17. ഇന്ത്യയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഭരണഘടനാ പദവി ശുപാര്‍ശ ചെയ്ത കമ്മീഷന്‍.
A) സര്‍ക്കാരിയ കമ്മീഷന്‍
B) മണ്ഡല്‍ കമ്മീഷന്‍
C) ബല്‍വന്ത്റായ് മേത്ത കമ്മിറ്റി
D) പി. കെ. തുംഗന്‍ കമ്മിറ്റി
ഉത്തരം: (D)
18. മൗലികവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് റിട്ട് പുറപ്പെടുവിക്കാന്‍ സുപ്രീം കോടതിക്ക് അധികാരം നല്‍കുന്ന അനുഛേദം ഏത് ?
A) അനുഛേദം 226
B) അനുഛേദം 17
C) അനുഛേദം 32
D) അനുഛേദം 368
ഉത്തരം: (C)
19. രാഷ്ട്രത്തിന്റെ നിര്‍ദ്ദേശക തത്വങ്ങള്‍ ഏതു രാജ്യത്തിന്റെ ഭരണഘടനയുടെ
സ്വാധീനത്തില്‍ നിന്നും രൂപം കൊണ്ടതാണ് ?
A) അയര്‍ലന്റ്
B) ബ്രിട്ടണ്‍
C) കാനഡ
D) ആസ്‌ത്രേലിയ
ഉത്തരം: (A)
20. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ ചീഫ്‌ജസ്റ്റിസ്.
A) ജസ്റ്റിസ്. എസ്. എ. ബോബ്ഡെ
B) ജസ്റ്റിസ്. എന്‍. വി. രമണ
C) ജസ്റ്റിസ്. അല്‍ട്ടമാസ് കബീര്‍
D) ജസ്റ്റിസ്. എച്ച്. ജെ. കനിയ
ഉത്തരം: (B)
21. തിരുവിതാംകൂര്‍ പ്രദേശത്തെ കൃഷിക്കാരുടെ മാഗ്‌നാകാര്‍ട്ടാ എന്ന് വിശേഷിപ്പിക്കുന്ന ഭൂനിയമനിര്‍മ്മാണ വിളംബരം.
A) പാട്ടം വിളംബരം
B) രാജകീയ വിളംബരം
C) കുടിയായ്മ നിയമം
D) അഞ്ചാം നമ്പര്‍ റഗുലേഷന്‍
ഉത്തരം: (A)
22. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയര്‍മാന്‍.
A) മുഖ്യമന്ത്രി
B) പ്രധാനമന്ത്രി
C) റവന്യൂമന്ത്രി
D) ആരോഗ്യമന്ത്രി
ഉത്തരം: (C)
23. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയാണ്.
A) ഓപ്പറേഷന്‍ വാത്സല്യ
B) നിര്‍ഭയ
C) ഓപ്പറേഷന്‍ വിജയ്
D) പിങ്ക് പോലീസ്
ഉത്തരം: (A)
24. സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ.
A) എം. സി. ജോസഫൈന്‍
B) പി. സതീദേവി
C) പി. കെ. ശ്രീമതി
D) കെ. കെ. ശൈലജ
ഉത്തരം: (B)
25. മനുഷ്യ ശരീരത്തില്‍ ഇന്‍സുലിന്‍ പുറപ്പെടുവിക്കുന്ന ഗ്രന്ഥി.
A) കരള്‍
B) പാന്‍ക്രിയാസ്
C) പിറ്റ്യുട്ടറി
D) പൈനിയല്‍
ഉത്തരം: (B)
26. പരിസ്ഥിതി സംഘടനയായ IUCN ന്റെ ആസ്ഥാനം.
A) ആംസ്റ്റര്‍ഡാം
B) നെയ്റോബി
C) സ്വിറ്റ്സര്‍ലന്‍ഡ്
D) ന്യൂയോര്‍ക്ക്
ഉത്തരം: (C)
27. കോവിഡ് രോഗകാരിയായ സാര്‍സ് കോവ് - 2 ജനിതകപരമായി ഏതിനം
വൈറസാണ് ?
A) RNA വൈറസ്
B) DNA വൈറസ്
C) ssDNA വൈറസ്
D) ഇവയൊന്നുമല്ല
ഉത്തരം: (A)
28. BCG വാക്സിന്‍ ഏത് രോഗപ്രതിരോധത്തിനു വേണ്ടിയുള്ളതാണ് ?
A) ഡിഫ്തീരിയ
B) മെനിന്‍ജൈറ്റിസ്
C) വില്ലന്‍ ചുമ
D) ക്ഷയം
ഉത്തരം: (D)
29. ഖരമാലിന്യ സംസ്കരണത്തിലെ മികവിന് തദ്ദേശസ്ഥാപനങ്ങൾക്കുള്ള കേരളസർക്കാരിന്റെ ശുചിത്വ പുരസ്‌കാരം.
A) നവകേരള പുരസ്‌കാരം
B) ഹരിതകേരള പുരസ്കാരം
C) പരിസ്ഥിതി സംരക്ഷണ പ്രവൃത്തി പുരസ്കാരം
D) പരിസ്ഥിതി മിത്രം പുരസ്കാരം
ഉത്തരം: (A)
30. ഒരു ബസ്സില്‍ റിയര്‍ വ്യൂ മിറര്‍ ആയി ഉപയോഗിച്ചിരിക്കുന്ന ദര്‍പ്പണത്തിന്റെ
ഫോക്കസ് ദൂരം 0.5 മീറ്ററാണ് ഇതിന്റെ വ്രക്രതാ ആരം നിര്‍ണ്ണയിക്കുക.
A) 1 മീറ്റര്‍ B) 0.5 മീറ്റര്‍ C) 1.2 മീറ്റര്‍ D) 0.6 മീറ്റര്‍
ഉത്തരം: (A)
31. ധുവപ്രദേശത്തു നിന്നും ഭൂമധ്യരേഖാ പ്രദേശത്തേക്ക് പോകുന്തോറും ഭൂഗുരുത്വ
ത്വരണത്തിന്റെ (g) മൂല്യം.
A) കൂടുന്നു
B) കുറയുന്നു
C) ആദ്യം കൂടുന്നു പിന്നീട് കുറയുന്നു
D) മാറ്റമൊന്നുമില്ല
ഉത്തരം: (B)
32. ഒരു വസ്തുവിന്റെ സ്ഥാനാന്തരം സമയത്തിന്റെ വര്‍ഗ്ഗത്തിന് ആനുപാതികമാണെങ്കില്‍ ആ വസ്തുവിന്റെ ചലനം
A) സമപ്രവേഗം
B) ത്വരണം കൂടുന്നു
C) സമത്വരണം
D) ത്വരണം കുറയുന്നു
ഉത്തരം: (C)
33. അഷ്ടകനിയമം പാലിക്കാത്ത പൂജ്യം ഗ്രൂപ്പ് മൂലകം ഏത് ?
A) ഹീലിയം
B) നൈട്രജന്‍
C) നിയോണ്‍
D) ആര്‍ഗണ്‍
ഉത്തരം: (A)
34. ഡയമണ്ടിന്റെ മഞ്ഞ നിറത്തിന് കാരണമായ മൂലകം ഏത് ?
A) ബോറോണ്‍
B) സിലിക്കണ്‍
C) ഹീലിയം
D) നൈട്രജന്‍
ഉത്തരം: (D)
35. ഒന്നാം ലോകമഹായുദ്ധത്തില്‍ രാസായുധമായി ഉപയോഗിച്ച മൂലകം ഏത് ?
A) ക്ലോറിന്‍
B) ഫ്ലൂറിന്‍
C) ഓക്സിജന്‍
D) ഹൈഡ്രജന്‍
ഉത്തരം: (A)
36. ഖ്യാല്‍ എന്ന മനോഹരമായ സംഗീത രൂപത്തിലൂടെ ഹിന്ദുസ്ഥാനി സംഗീതത്തിന്
അടിത്തറ പാകിയ വ്യക്തി ആരാണ് ?
A) പണ്ഡിറ്റ് രവിശങ്കര്‍
B) അമീര്‍ ഖുസ്‌റോ
C) ടാന്‍സെന്‍
D) ബീഗം അക്ബര്‍
ഉത്തരം: (B)
37. കായിക രംഗത്തെ മികച്ച പ്രകടനത്തിന് ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന
അവാര്‍ഡ്.
A) അര്‍ജ്ജുന അവാര്‍ഡ്
B) ദ്രോണാചാര്യ അവാര്‍ഡ്
C) മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന അവാര്‍ഡ്
D) രാഷ്ട്രീയ ഖേല്‍ പ്രോല്‍സാഹന്‍ പുരസ്കാര്‍
ഉത്തരം: (C)
38. ഗോവിന്ദന്‍ കുട്ടി എന്ന കഥാപാത്രം എം. ടി. വാസുദേവന്‍ നായരുടെ ഏത് കൃതിയുമായി ബന്ധപ്പെട്ടതാണ് ?
A) നാലുകെട്ട്
B) മഞ്ഞ്
C) അറബിപ്പൊന്ന്
D) അസുരവിത്ത്
ഉത്തരം: (D)
39. അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
A) വെള്ളായണിക്കായല്‍
B) പുന്നമടക്കായൽ
C) വേമ്പനാട്ടുകായല്‍
D) അഷ്ടമുടിക്കായല്‍
ഉത്തരം: (A)
40. ടോക്കിയോ പാരാലിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടിയ ഇന്ത്യന്‍ വനിത.
A) ഭവിന പട്ടേല്‍ B) സോനാല്‍ പട്ടേല്‍
C) അവനി ലേഖര D) മീരാബായി ചാനു
ഉത്തരം: (C)
41. 2020 ലെ എഴുത്തച്ഛന്‍ പുരസ്കാര ജേതാവ് ആരാണ് ?
A) പി. സച്ചിദാനന്ദന്‍
B) പോള്‍ സക്കറിയ
C) എം. മുകുന്ദന്‍
D) ശൂരനാട് കുഞ്ഞന്‍പിള്ള
ഉത്തരം: (B)
42. MAN ന്റെ പൂര്‍ണ്ണരൂപം.
A) Minimum Area Network
B) Maximum Area Network
C) Metropolitan Area Network
D) Mono Area Network
ഉത്തരം: (C)
43. മോസില്ല ഫയര്‍ഫോക്സ് എന്തിനുദാഹരണമാണ് ?
A) ബ്രൌസര്‍ B) സെര്‍ച്ച് എന്‍ജിന്‍
C) സോഷ്യല്‍ മീഡിയ D) വെബ്സൈറ്റ്
ഉത്തരം: (A)
44. ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നാവിഗേഷന്‍ ആവശ്യങ്ങള്‍ക്കായി ISRO തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സിസ്റ്റം ഇവയില്‍ ഏതാണ് ?
A) IONS B) ICNSS C) IOSNS D) IRNSS
ഉത്തരം: (D)
45. താഴെ പറയുന്നവയില്‍ വോളറ്റയില്‍ മെമ്മറി ഏതാണ് ?
A) ROM B) RAM
C) ഫ്ലാഷ് ഡ്രൈവ് D) ബ്ലൂ-റേ ഡിസ്ക്ക്
ഉത്തരം: (B)
46. മുഖ്യവിവരാവകാശകമ്മീഷണറേയും മറ്റ് കേന്ദ്രവിവരാവകാശ കമ്മീഷണര്‍മാരേയും തിരഞ്ഞെടുക്കുവാനുള്ള കമ്മറ്റിയില്‍ അംഗമല്ലാത്തതാര് ?
A) ഇന്ത്യന്‍ പ്രധാനമന്ത്രി
B) ലോകസഭാ പ്രതിപക്ഷനേതാവ്
C) സുപ്രീം കോടതി ചീഫ് ജസ്റ്റിസ്
D) പ്രധാനമന്ത്രി നിയമിക്കുന്ന കേന്ദ്ര കാബിനറ്റ് മന്ത്രി
ഉത്തരം: (C)
47. താഴെ കൊടുത്തിരിക്കുന്നവയില്‍ 2005-ലെ ഗാര്‍ഹിക പീഡന നിരോധന
നിയമപ്രകാരം പ്രൊട്ടക്ഷന്‍ ഓഫീസറുടെ ചുമതലയല്ലാത്തതേത് ?
A) ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേയും NGO-കളുടേയും സേവനങ്ങള്‍ ഏകോപിപ്പിക്കുക.
B) സങ്കടപ്പെട്ട വ്യക്തിക്ക് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി നിയമപ്രകാരം നിയമ
സഹായം ഉറപ്പു വരുത്തുക.
C) മജിസ്‌ട്രേറ്റിനെ അദ്ദേഹത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കുവാന്‍ സഹായിക്കുക.
A) ഗാര്‍ഹിക സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുക.
ഉത്തരം: (A)
48. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ കാലാവധി.
A) 5 വര്‍ഷമോ 65 വയസ് വരെയോ
B) 5 വര്‍ഷമോ 70 വയസ് വരെയോ
C) 6 വര്‍ഷമോ 70 വയസ് വരെയോ
D) 6 വര്‍ഷമോ 65 വയസ് വരെയോ
ഉത്തരം: (X)
49. നിര്‍മ്മാതാവോ സേവനദാതാവോ നല്‍കുന്ന തെറ്റോ തെറ്റിധരിപ്പിക്കുന്നതോ ആയ
പരസ്യങ്ങള്‍ക്ക്, 2019-ലെ ഉപഭോക്ത്യ സംരക്ഷണ നിയമപ്രകാരം ചുമത്തുന്ന
പരമാവധി ശിക്ഷ.
A) 2 വര്‍ഷം വരെയുള്ള ജയില്‍ വാസവും10 ലക്ഷം രൂപ പിഴയും
B) 2 വര്‍ഷം വരെയുള്ള ജയില്‍ വാസവും 20 ലക്ഷം രൂപ പിഴയും
C) 3 വര്‍ഷം വരെയുള്ള ജയില്‍ വാസവും10 ലക്ഷം രൂപ പിഴയും
D) 5 വര്‍ഷം വരെയുള്ള ജയില്‍ വാസവും 50 ലക്ഷം രൂപ പിഴയും
ഉത്തരം: (A)
50. താഴെ കൊടുത്തിരിക്കുന്നവയില്‍ ഏതൊക്കെയാണ് “ബേട്ടി ബഛാവോ ബേട്ടി
പഠാവോ യോജനയുടെ പ്രധാന ലക്ഷ്യങ്ങള്‍ ?
1) പെണ്‍കുട്ടികളുടെ നിലനില്‍പ്പും സംരക്ഷണവുംഉറപ്പുവരുത്തുക.
2) പെണ്‍കുട്ടികള്‍ക്ക് തൊഴിലധിഷ്ഠിത പരിശീലനം ഉറപ്പു വരുത്തുക.
3) പെണ്‍കുട്ടികളുടെ വിദ്യാഭ്യാസവും പങ്കാളിത്തവും ഉറപ്പു വരുത്തുക.
4) ലിംഗാധിഷ്ഠിത ഗര്‍ഭച്ഛിദ്രം തടയുക.
A) 1, 2 & 3
B) 2 & 3
C) 1, 2, 3 & 4
D) 1, 3 & 4
ഉത്തരം: (D)
'X' DENOTES DELETION
0 അഭിപ്രായങ്ങള്‍