പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 15 (70 ചോദ്യോത്തരങ്ങൾ) പേജ് 15
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 15
ചോദ്യപേപ്പർ 15 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 15
Question Code: 117/2021
Date of Test: 20/11/2021
1. സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 75 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കേരളത്തിന്റെ
ഭൂപ്രദേശം.
A) ഇടനാട് B) മലനാട് C) തീരപ്രദേശം D) സമതലം
ഉത്തരം: (B)
2. മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന പ്രധാന സംഭവം ?
1) പൂക്കോട്ടൂര്‍ യുദ്ധം
2) കുളച്ചല്‍ യുദ്ധം
3) കുറച്യര്‍ യുദ്ധം
4) ചാന്നാര്‍ ലഹള
A) 1,2 B) 2,3 C) 3,4 D) 1
ഉത്തരം: (D)
3. പടിഞ്ഞാറോട്ടൊഴുകുന്ന ഉപദ്വിപീയ നദികള്‍.
A) മഹാനദി, ഗോദാവരി B) കൃഷ്ണ, കാവേരി
C) നര്‍മ്മദ, താപ്തി D) സോണ്‍, ചമ്പല്‍
ഉത്തരം: (C)
4. ഇന്ത്യയുടെ ആദ്യത്തെ അന്റാര്‍ട്ടിക് ഗവേഷണ കേന്ദ്രം.
A) മൈത്രി B) ഭാരതി
C) ഹിമാദ്രി D) ദക്ഷിണഗംഗോത്രി
ഉത്തരം: (D)
5. സിക്കിമിനെയും ടിബ്റ്റിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ചുരം.
A) നാഥുലാചുരം B)ലിപുലേഖ്ചുരം
C) ഷിപ്കിലാചുരം D) സോജിലാചുരം
ഉത്തരം: (A)
6. ത്രികക്ഷിസൗഹാര്‍ദത്തില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍.
1) ജര്‍മ്മനി, ആസ്ത്രിയ ഹംഗറി, ഇറ്റലി
2) ഇംഗ്ലണ്ട്, ഫ്രാന്‍സ്, റഷ്യ
3) ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍
4) ഇംഗ്ലണ്ട്, ഫ്രാന്‍സ്, ചൈന
A) 1,2 B) 2,3 C) 2 D) 3,4
ഉത്തരം: (C)
7. ധാരാതലീയഭൂപടങ്ങളുടെ ഡിഗ്രിഷീറ്റുകളുടെ അക്ഷാംശ രേഖാംശ വ്യാപ്തി എത്ര ?
A) 4 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി
B) 1 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി
C) 15 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി
D) 10 ഡിഗ്രി അക്ഷാംശ-രേഖാംശ വ്യാപ്തി
ഉത്തരം: (B)
8. നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയില്‍ രചിക്കപ്പെട്ടതാണ് ?
A) ഉര്‍ദു B) മറാത്തി C) ബംഗാളി D) ഹിന്ദി
ഉത്തരം: (B)
9. പുതിയതായി പശ്ചിമഘട്ടത്തില്‍ നിന്ന് കണ്ടെത്തിയ തവളയിനത്തിന്റെ പേരെന്ത്?
A) മണ്‍വെട്ടിക്കാലന്‍ B) മിനര്‍വാര്യപെന്റാലി
C) ഗോലിയാത്ത് തവള D) ടെക്‌സസ് തവള
ഉത്തരം: (B)
10. ഇന്ത്യയിലെ ആദ്യത്തെ ധാന്യ എ.ടി.എം. പ്രവര്‍ത്തിച്ചു തുടങ്ങിയത് എവിടെ ?
A) മുംബൈ
B) ബംഗാള്‍
C) ഗുരുഗ്രാം
D) തിരുവനന്തപുരം
ഉത്തരം: (C)
11. സൂര്യതാപം ഭൂമിയിലെത്തുന്ന രീതിയേത് ?
A) അഭിവഹനം B) വികിരണം C) സംവഹനം D) ചാലനം
ഉത്തരം: (B)
12. നിസഹകരണ സമരത്തിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ ഉള്‍പ്പെടാത്തത് ?
A) നികുതി നല്‍കാതിരിക്കുക
B) തിരഞ്ഞെടുപ്പുകള്‍ ബഹിഷ്കരിക്കുക
C) കൃഷിയിടങ്ങള്‍ തരിശിടുക
D) ബ്രിട്ടീഷ് പുരസ്കാരങ്ങള്‍ തിരികെ നല്‍കുക
ഉത്തരം: (C)
13. ഒരു രാജ്യത്തിന്റെ ധനകാര്യ അതോറിറ്റിയാണ് ആ രാജ്യത്തിന്റെ കറന്‍സിയുടെ
വിനിമയനിരക്ക് നിശ്ചയിയ്ക്കുന്നതെങ്കിൽ അതിനു പറയുന്ന പേര്.
A) സ്ഥിര വിനിമയ നിരക്ക്
B) അയവുള്ള വിനിമയ നിരക്ക്
C) മാനേജഡ് ഫ്ലോട്ടിംഗ്
D) ഇതൊന്നുമല്ല
ഉത്തരം: (A)
14. ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ഖാദി ഗ്രാമവ്യവസായ കമ്മീഷന്‍
സ്ഥാപിതമായത് ?
A) ഒന്നാം പഞ്ചവത്സര പദ്ധതി B) രണ്ടാം പഞ്ചവത്സര പദ്ധതി
C) മൂന്നാം പഞ്ചവത്സര പദ്ധതി D) നാലാം പഞ്ചവത്സര പദ്ധതി
ഉത്തരം: (B)
15. ഇന്ത്യയിൽ ഏറ്റവുമധികം ബോക്സൈറ്റ് ഉല്ലാദിപ്പിക്കുന്നത് താഴെപ്പറയുന്നവയില്‍ ഏത് സംസ്ഥാനത്താണ് ?
A) ഒഡീഷ B) ജാര്‍ഖണ്ഡ് C) ഗുജറാത്ത് B) ബീഹാര്‍
ഉത്തരം: (A)
16. WTO (ലോകവ്യാപാര സംഘടന) സ്ഥാപിതമായ വര്‍ഷം.
A) 1944 B) 1948 C) 1995 D) 1998
ഉത്തരം: (C)
17. താഴെ കൊടുത്തിരിക്കുന്നവയില്‍ സ്വയം തൊഴില്‍ പദ്ധതി ഏത് ?
A) ആം ആദ്മി ബീമാ യോജന
B) പ്രധാന്‍മന്ത്രി ഗ്രാമസടക് യോജന
C) പ്രധാന്‍മന്ത്രി ഗ്രാമോദയ യോജന
D) സ്വര്‍ണ്ണജയന്തി ഗ്രാം സ്വരോസ്ഗാര്‍ യോജന
ഉത്തരം: (D)
18. നീതി ആയോഗിന്റെ ഇപ്പോഴത്തെ ഉപാദ്ധ്യക്ഷന്‍ ആര് ?
A സിന്ധു ശ്രീ ഖുള്ളര്‍
B) രാജീവ് കുമാര്‍
C) നരേന്ദ്രമോഡി
D) അരവിന്ദ് പനഗരിയ
ഉത്തരം: (B)
19. 2019-2020 വര്‍ഷത്തില്‍ ലെ കൂട്ടിച്ചേര്‍ത്ത മൊത്തം മൂല്യത്തിലേക്കുള്ള
(Gross Value Added) മേഖലയുടെ സംഭാവന ഏകദേശം എത്ര ശതമാനമായിരുന്നു?
A) 24% B) 12% C) 27% D) 18%
ഉത്തരം: (D)
20. ഇന്ത്യന്‍ ഭരണഘടനാ അനുച്ഛേദം 25 മുതല്‍ 28 വരെയുള്ള ഭാഗങ്ങളില്‍ ഏത്
മൗലികാവകാശത്തെക്കുറിച്ചാണ് പ്രതിപാദിക്കുന്നത് ?
A മതസ്വാതന്ത്ര്യത്തിനുള്ള അവകാശം
B) സമത്വത്തിനുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരം കാണാനുള്ള അവകാശം
D) സാംസ്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങള്‍
ഉത്തരം: (A)
21. സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണര്‍ നിയമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ ?
1) സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത് ഗവര്‍ണര്‍ ആണ്.
2) സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്.
3) കാലാവധി 65 വയസ്സ് തികയുന്നത് വരെയോ, അല്ലെങ്കില്‍ പരമാവധി 5 വര്‍ഷമോ ആകുന്നു
4) ഇന്ത്യന്‍ ഭരണഘടനാ അനുച്ഛേദം 243K വകുപ്പ് ഒന്ന് പ്രകാരമാണ് സ്റ്റേറ്റ് ഇലക്ഷന്‍ കമ്മീഷണറെ നിയമിക്കുന്നത്.
A) രണ്ടും മൂന്നും B) ഒന്നും മൂന്നും നാലും
C) രണ്ടും മൂന്നും നാലും D) രണ്ടും നാലും
ഉത്തരം: (B)
22. കേരള കൃഷിവകുപ്പിനു കീഴിലുള്ള സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം (Kerala Centre for Pest Management) സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?
A) കണ്ണൂര്‍ B) ആലപ്പുഴ C) തൃശ്ശൂര്‍ D) കൊല്ലം
ഉത്തരം: (B)
23. താഴെ പറയുന്നവയില്‍ ഭരണഘടനാസ്ഥാപനം അല്ലാത്തത് ഏത് ?
1) കേരളാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍
2) സംസ്ഥാന ധനകാര്യ കമ്മീഷന്‍
3) സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍
4) സംസ്ഥാന വിവരാവകാശ കമ്മീഷന്‍
A) രണ്ടും മൂന്നും B) ഒന്നും രണ്ടും
C) മൂന്നും നാലും D) ഒന്നും നാലും
ഉത്തരം: (C)
24. നിലവിലെ കേരള സാമൂഹ്യനീതിവകുപ്പ് മന്ത്രിയാര് ?
A) ശ്രീമതി ചിഞ്ചുറാണി B) ശ്രീമതി വീണാ ജോര്‍ജ്
C) ആര്‍. ബിന്ദു D) ശ്രീ. കെ. രാജന്‍
ഉത്തരം: (C)
25. കേരളത്തിലെ നിലവിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വനിതാമേയര്‍മാര്‍ എത്ര?
A) 5 B) 6 C) 4 D) 3
ഉത്തരം: (D)
26. ഇന്ത്യയിലെ സംസ്ഥാന ഗവര്‍ണ്ണറായി നിയമിക്കപ്പെടുന്നതിനുള്ള യോഗ്യതകള്‍
വിവരിക്കുന്ന ഭരണഘടനാ ആർട്ടിക്കിള്‍ ഏത് ?
A) 158
B) 157
C) 156
D) 155
ഉത്തരം: (B)
27. ഇന്ത്യയിലെ സാര്‍വ്വത്രിക പ്രായപൂര്‍ത്തിവോട്ടവകാശവുമായി ബന്ധപ്പെട്ട് താഴെ
കൊടുത്തവയില്‍ ശരിയായ പ്രസ്താവനകള്‍ ഏവ ?
1) 1950 ജനുവരി 28 ന് ഭരണഘടന നിലവില്‍ വന്നതു മുതല്‍ സാര്‍വ്വത്രിക
പ്രായപൂര്‍ത്തി വോട്ടവകാശം നിലവില്‍ വന്നു.
2) ഭരണഘടന അനുച്ഛേദം 327 സാര്‍വ്വത്രിക പ്രായപൂര്‍ത്തി വോട്ടവകാശത്തെ
പരാമര്‍ശിക്കുന്നു.
3) 1989 ലെ 61-ഠം ഭരണഘടനാ ഭേദഗതി പ്രകാരം വോട്ടിംഗ് പ്രായം 21-ല്‍ നിന്ന്
18 ആയി കുറച്ചു.
4) ജാതി-മത-വര്‍ഗ്ഗ-ഭാഷ-ലിംഗ-പ്രദേശ വ്യത്യാസങ്ങളില്ലാതെ പ്രായപൂര്‍ത്തിയായ
എല്ലാവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള അവകാശമാണ് സാര്‍വ്വത്രിക
പ്രായപൂര്‍ത്തിവോട്ടവകാശം.
A) ഒന്നും രണ്ടും നാലും
B) രണ്ടും മൂന്നും നാലും
C) മൂന്നും നാലും
D) ഒന്നും മൂന്നും നാലും
ഉത്തരം: (D)
28. നിലവിലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആര് ?
A) എച്ച്. എല്‍. ദത്തു
B) രേഖാശര്‍മ്മ
C) വിജയ് സബാല
D) അരുണ്‍ കുമാര്‍ മിശ്ര
ഉത്തരം: (D)
29. കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏവ ?
1) 52-0൦ ഭരണഘടനാ ഭേദഗതി പ്രകാരം നിലവില്‍ വന്നു.
2) 1990-ല്‍ ആണ് നിലവില്‍ വന്നത്.
3) ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
4) 107-ഠം ഭരണഘടന അനുച്ഛേദത്തില്‍ കൂറുമാറ്റ നിരോധന നിയമത്തെപ്പറ്റി
പ്രതിപാദിക്കുന്നു.
൧) ഒന്നും മൂന്നും
൫) ഒന്നും രണ്ടും മൂന്നും
9) ഒന്നും മൂന്നും നാലും
ഉ) രണ്ടും മൂന്നും നാലും
ഉത്തരം: (A)
30. ശരിയല്ലാത്ത ജോഡികള്‍ ഏതെല്ലാം ?
1) ഡോ. ബി. ആര്‍, അംബേദ്കര്‍ - ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ
ചെയര്‍മാന്‍
2) ജവഹര്‍ലാല്‍ നെഹ്റു - ഭരണഘടനാ നിര്‍മ്മാണ സഭയുടെ താല്‍ക്കാലിക
അധ്യക്ഷന്‍
3) ഡോ. രാജേന്ദ്രപ്രസാദ് - ഭരണഘടനാ നിര്‍മ്മാണ സഭയുടെ അധ്യക്ഷന്‍
4) സച്ചിദാനന്ദ സിന്‍ഹ -- ഭരണഘടനയുടെ ആമുഖം എഴുതി
A) മൂന്നും നാലും
B) ഒന്നും നാലും
C) രണ്ടും നാലും
D) ഒന്നുംരണ്ടും
ഉത്തരം: (C)
31. കേരള സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 'ആശാഭവനു'മായി
ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകള്‍ ഏവ ?
1) മാനസികരോഗം ഭേദമായിട്ടും ആരും ശുശ്രൂഷിക്കാന്‍ ഇല്ലാത്ത നിരാലംബരായി
കഴിയുന്നവര്‍ക്കുള്ള സ്ഥാപനം.
2) വയോജനങ്ങളെ പകല്‍ സമയങ്ങളില്‍ പരിപാലിക്കുന്ന കേന്ദ്രം.
3) വൃദ്ധരും അംഗപരിമിതരുമായ നിരാലംബരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം.
4) വികലാംഗരെ സംരക്ഷിക്കുന്ന കേന്ദ്രം.
A) ഒന്നും നാലും
B) മൂന്ന് മാത്രം
C) ഒന്ന് മാത്രം
D) രണ്ടും മൂന്നും
ഉത്തരം: (C)
32. ഇന്ത്യന്‍ ഭരണഘടനയില്‍ പൌരത്വം വിശദീകരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത് ?
A) 12 മൂതല്‍ 18 വരെ
B) 5 മുതല്‍ 11 വരെ
C) 1 മുതല്‍ 4 വരെ
D) ഇവയൊന്നുമല്ല
ഉത്തരം: (B)
33. താഴെ പറയുന്നവരില്‍ കേരള ദുരന്ത നിവാരണ അതോറിറ്റിയില്‍ മെമ്പറല്ലാത്തത്?
1) മുഖ്യമന്ത്രി
2) റവന്യുവകുപ്പ് മന്ത്രി
3) ആരോഗ്യവകുപ്പ് മന്ത്രി
4) കൃഷിവകുപ്പ് മന്ത്രി
A) രണ്ടും നാലും
B) നാല് മാത്രം
C) മൂന്നും നാലും
D) മൂന്ന് മാത്രം
ഉത്തരം: (D)
34. ഫേനത്തെ ആവരണം ചെയ്ത് കാണപ്പെടുന്ന സവിശേഷ സ്തരം ഏത്?
A) ക്രോമോപ്ലാസ്റ്റ്
B) ഫേനാവരണം
C) ക്ലോറോപ്പാസ്റ്റ്
D) ടോണോപ്പാസ്റ്റ്
ഉത്തരം: (D)
35. താഴെ പറയുന്നവയില്‍ ദഹനത്തിന് വിധേയമാകാത്ത പോഷകഘടകം ഏത് ?
A) പ്രോട്ടീന്‍
B) കൊഴുപ്പ്
C) ധാതുക്കള്‍
D) ധാന്യകം
ഉത്തരം: (C)
36. താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയുത്തരം തിരഞ്ഞെടുക്കുക.
1) ക്രമഭംഗത്തിൽ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങള്‍ രൂപപ്പെടുന്നു.
2) ക്രമഭംഗം ശരീരകോശങ്ങളിൽ വച്ച് നടക്കുന്നു.
3) ഊനഭംഗത്തില്‍ മാതൃകോശം വിഭജിച്ച് രണ്ടു പുത്രികാകോശങ്ങള്‍ രൂപപ്പെടുന്നു.
4) ഊനഭംഗം ബീജകോശങ്ങളില്‍ വെച്ച് നടക്കുന്നു.
A) 1, 2, 3, 4 ശരി
B) 1, 2, 3 ശരി
C) 2, 3, 4 ശരി
D) 1, 2, 4 ശരി
ഉത്തരം: (D)
37. കേരള സര്‍ക്കാരിന്റെ ''ദിശ (DISHA)'" ഹെൽപ്‌ലൈൻ നമ്പര്‍ ഏത് ?
A) 1066
B) 1076
C) 1058
D) 1056
ഉത്തരം: (D)
38. KASP വിപുലീകരിക്കുക.
A) കേരള ആരോഗ്യ സുരക്ഷാ പദ്ധതി
B) കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി
C) കാരുണ്യ ആരോഗ്യ സേവന പദ്ധതി
D) കേരളാ ആരോഗ്യ സേവന പദ്ധതി
ഉത്തരം: (B)
39. “പാപ്പ് സ്മിയർ ടെസ്റ്റ്" (Pap Smear Test) താഴെ പറയുന്നവയില്‍ ഏത് ക്യാന്‍സര്‍ തിരിച്ചറിയാനുള്ള പരിശോധന ആണ് ?
A) ശ്വാസ കോശാര്‍ബുദം
B) സ്തനാര്‍ബുദം
C) ഗര്‍ഭാശയമുഖ അര്‍ബുദം
D) വായില്‍ ഉണ്ടാകുന്ന അര്‍ബുദം
ഉത്തരം: (C)
40. വിഷന്‍ 2020 (Vision 2020) താഴെ പറയുന്നവയില്‍ ഏത് അസുഖവുമായി
ബന്ധപ്പെട്ടിരിക്കുന്നു ?
A) Blindness
B) Deafness
C) Mental illness
D) Covid 19
ഉത്തരം: (A)
41. മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
A) വൈറസ്
B) ബാക്ടീരിയ
C) പ്രോട്ടോസോവ
D) അമീബ
ഉത്തരം: (C)
42. ലോഹങ്ങളുടെ ക്രിയാശീലശ്രേണിയുമായി ബന്ധപ്പെട്ട ചുവടെ കൊടുത്തിരിക്കുന്ന
പ്രസ്താവനകളില്‍ തെറ്റായ പ്രസ്താവന ഏതാണ് ?
A) ക്രിയാശീല ശ്രേണിയില്‍ മുകളില്‍ നിന്ന് താഴേക്ക് വരുന്തോറും ലോഹങ്ങളുടെ
ക്രിയാശീലം കൂടി വരുന്നു
B) ക്രിയാശീലം കൂടിയ ലോഹങ്ങള്‍ക്ക് ക്രിയാശീലം കുറഞ്ഞ ലോഹങ്ങളെ അവയുടെ
ലവണ ലായനിയില്‍ നിന്ന് ആദേശം ചെയ്യാന്‍ കഴിയും
C) ക്രിയാശീല ശ്രേണിയില്‍ ഹൈഡ്രജനു മുകളിലായി വരുന്ന ലോഹങ്ങള്‍ നേര്‍പ്പിച്ച
ആസിഡുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജനെ ആദേശം ചെയ്യുന്നവയാണ്
D) ക്രിയാശീല ശ്രേണിയില്‍ ഹൈഡ്രജനു താഴെയായി വരുന്ന ലോഹങ്ങള്‍ നേര്‍പ്പിച്ച ആസിഡുമായി പ്രവര്‍ത്തിക്കാത്തവയുമാണ്
ഉത്തരം: (A)
43. വജ്രത്തെ കുറിച്ച് ചുവടെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ ഏവ ?
1) കാര്‍ബണിന്റെ ഏറ്റവും കാഠിന്യമുള്ള രൂപാന്തരമാണ് വജ്രം .
2) വജ്രം വൈദ്യുത ചാലകമാണ്.
3) വജ്രത്തിന് ഉയര്‍ന്ന താപചാലകതയുണ്ട്.
4) വജ്രത്തിന് താഴ്‌ന്ന അപവര്‍ത്തനാങ്കമാണ് ഉള്ളത്.
A) 1 & 2
B 1 & 3
C) 2 & 3
D) 2 & 4
ഉത്തരം: (B)
44. മൂലകങ്ങളുടെ ആവര്‍ത്തനപട്ടികയും ഇലക്ട്രോണ്‍ വിന്യാസവുമായി ബന്ധപ്പെട്ട്
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ ശരിയായവ ഏവ ?
1) d സബ് ഷെല്ലില്‍ പരമാവധി ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണുകളുടെ എണ്ണം 10 ആണ്.
2) എല്ലാ s ബ്ലോക്ക് മൂലകങ്ങളും ലോഹങ്ങളാണ്.
3) d ബ്ലോക്ക് മൂലകങ്ങളെ സംക്രമണമൂലകങ്ങള്‍ എന്നുവിളിക്കുന്ന.
4) ന്യൂക്ലിയസില്‍ നിന്നുള്ള അകലം കൂടുന്തോറും ഇലക്ട്രോണുകളുടെ ഊര്‍ജ്ജം
കുറഞ്ഞു വരുന്നു.
A) 2 & 3
B) 1 & 2
C) 1 & 3
D) 2 & 4
ഉത്തരം: (C)
45. 2020-ലെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം രണ്ട് വനിതാ ശാസ്ത്രജ്ഞരായ ഇമ്മാനുവേല്‍ കാര്‍പ്പെന്റിയര്‍ (Emmanualle Charpentier) ജന്നിഫര്‍ എ. ദൗഡ്ന(Jennifer A Doudna) എന്നിവര്‍ക്കാണ് ലഭിച്ചത്. ഇവര്‍ക്ക് ഈ പുരസ്കാരം ലഭിക്കാന്‍ സഹായിച്ച കണ്ടെത്തല്‍ /നേട്ടം എന്താണ് ?
A) ലിഥിയം അയണ്‍ ബാറ്ററി വികസിപ്പിച്ചതിന്
B) ക്രിസ്പെര്‍/കാസ് 9 (CRISPR /Cas 9) ജീന്‍ എഡിറ്റിങ് വിദ്യ വികസിപ്പിച്ചതിന്
C) ബാക്ടരീരിയോഫാഗുകള്‍, എന്‍സൈമുകളുടെ പരിണാമം എന്നിവയില്‍ നടത്തിയ ഗവേഷണം
D) ഇതൊന്നുമല്ല
ഉത്തരം: (B)
46. വജ്രത്തിന്റെ കാഠിന്യമുള്ള ഒരു ഗ്ലാസ് ഒരു രാജ്യത്തെ ഗവേഷകര്‍ വികസിപ്പിക്കുകയുണ്ടായി. എ എം ത്രീ (AM III) എന്ന് പേരു നല്‍കിയിരിക്കുന്ന ഈ ഗ്ലാസ് ഏത് രാജ്യമാണ് വികസിപ്പിച്ചത് ?
A) ഇന്ത്യ B) ഫ്രാന്‍സ് C) ബ്രിട്ടന്‍ D) ചൈന
ഉത്തരം: (D)
47. ചുവടെ കൊടുത്തിരിക്കുന്നവയില്‍ ഏതിനൊക്കെയാണ് മനുഷ്യന്റെ ശ്രവണ പരിധിയെക്കാള്‍ താഴ്‌ന്ന ആവൃത്തിയിലുള്ള ശബ്ദം ശ്രവിക്കാന്‍ കഴിയുക ?
1) നായ
2) പ്രാവ്
3) ആന
4) വവ്വാല്‍
A) 2 & 4 B) 2 & 3 C) 2, 3, & 4 D) 1 & 4
ഉത്തരം: (B)
48. ഒരു വസ്തുവിന്റെ താപനിലയുമായി ബന്ധപ്പെട്ട ചില പ്രസ്താവനകള്‍ നല്‍കിയിരിക്കുന്നു. ഇവയില്‍ ശരിയായവ ഏവ ?
1) ഒരു വസ്തുവിലെ തന്മാത്രകളുടെ ആകെ ഗതികോര്‍ജ്ജത്തിന്റെ അളവാണ് താപനില.
2) ഒരു വസ്തുവിലെ തന്മാത്രകളുടെ ശരാശരി ഗതികോര്‍ജ്ജത്തിന്റെ അളവ് സൂചിപ്പിക്കുന്ന ആനുപാതിക സംഖ്യയാണ് അതിന്റെ താപനില.
3) താപ നിലയുടെ SI യൂണിറ്റ് ജൂള്‍ ആണ്.
4) താപ വ്യത്യാസം മൂലമാണ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് താപോർജ്ജം
ഒഴുകുന്നത്.
A) 1 & 4 B) 2, 3 & 4 C) 1, 3 & 4 D) 2 & 4
ഉത്തരം: (D)
49. ഒരു റിയര്‍വ്യൂ മിററിന്റെ (Rearview Mirror) വക്രതാആരം 12 മീറ്ററാണെങ്കില്‍
അതിന്റെ ഫോക്കസ് ദൂരം എത്ര ?
A) 6 മീറ്റര്‍ B) 24 മീറ്റര്‍ C) 3 മീറ്റര്‍ D) 9 മീറ്റര്‍
ഉത്തരം: (A)
50. 2021-ല്‍ ഇന്ത്യയുടെ പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (PSLV-C51)
വിക്ഷേപിച്ച 'അമസോണിയ' എന്ന ഉപഗ്രഹം ഏതുരാജ്യത്തിന്റെതാണ് ?
A) കാനഡ B) ബ്രിട്ടന്‍ C) ബ്രസീല്‍ D) ഫ്രാന്‍സ്
ഉത്തരം: (C)
51. 2020-ലെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനത്തിനു മൂന്നുപേരാണ്
അര്‍ഹരായത്. ഇവരിലൊരാളായ റോജര്‍ പെന്‍റോസിന്റെ ഏത് കണ്ടുപിടിത്തമാണ്
അദ്ദേഹത്തെ ഇതിനര്‍ഹനാക്കിയത് ?
A) ആപേക്ഷികസിദ്ധാന്തം തമോഗര്‍ത്തങ്ങളുടെ രൂപീകരണത്തെ സഹായിക്കുന്നുവെന്ന് തെളിയിച്ചതിന്.
B) പ്രപഞ്ചമധ്യത്തിൽ നക്ഷത്രങ്ങളുടെ ഭൂമണപഥങ്ങളെ നിയന്ത്രിക്കുന്ന അദൃശ്യമായ
സൂപ്പര്‍മാസീവ് എന്ന കൂറ്റന്‍ തമോഗര്‍ത്തങ്ങളെ തിരിച്ചറിഞ്ഞതിന്
C) ലേസര്‍ ഫിസിക്സിലെ കണ്ടുപിടിത്തത്തിന്
D) ഇതൊന്നുമല്ല
ഉത്തരം: (A)
52. കേരള കലാമണ്ഡലത്തില്‍ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ ആര്?
A) കലാമണ്ഡലം പത്മാവതി
B) കലാമണ്ഡലം രേവതി
C) കലാമണ്ഡലം പത്മ
D) കലാമണ്ഡലം ദേവകി
ഉത്തരം: (D)
53. ലോക പുരുഷ ഫുട്ബാള്‍ റാങ്കിംഗില്‍ 2021 ആഗസ്ത് മാസം അടിസ്ഥാനത്തില്‍
ഇന്ത്യയുടെ സ്ഥാനം എത്ര ?
A) 102
B) 92
C) 113
D) 105
ഉത്തരം: (D)
54. താഴെ നല്‍കിയ പ്രസ്താവനകളില്‍ ദ്രോണാചാര്യ അവാര്‍ഡിനെ സംബന്ധിച്ച്
തെറ്റായത് ഏത് ?
A) ഒ. എം. നമ്പ്യാർക്ക് 1985-ലാണ് ദ്രോണാചാര്യ അവാര്‍ഡ് ലഭിച്ചത്
B) ക്രിക്കറ്റിൽ ആദ്യമായി ദ്രോണാചാര്യ ലഭിച്ചത് രമാകാന്ത് അച്രേക്കര്‍ക്കാണ്
C) ആദ്യമായി ഫുട്ബാളിൽ ദ്രോണാചാര്യ ലഭിച്ചത് സയ്യിദ് നസീമുദ്ദീനാണ്
D) ആദ്യമായി ഹോക്കിയില്‍ ദ്രോണാചാര്യ അവാര്‍ഡ് ലഭിക്കുന്നത് 2000-ലാണ്
ഉത്തരം: (B)
55. മലയാളത്തിലെ ആദ്യത്തെ പ്രശസ്ത നിഘണ്ടുവായ സമസ്ത വിജ്ഞാന ഗ്രന്ഥാവലി എഴുതിയത് ആരാണ്
A) G. പത്മനാഭപിള്ള
B) മാത്യു എം. കുഴിവേലി
C) ആര്‍. ഈശ്വരപിള്ള
D) വെട്ടം മാണി
ഉത്തരം: (C)
56. താഴെ കൊടുത്ത പ്രസ്താവനകളില്‍ ഏതാണ് കവി. ഒ. എന്‍. വി. കുറുപ്പിനെ
സംബന്ധിച്ചതില്‍ ശരിയല്ലാത്തത് ?
A) അദ്ദേഹത്തിന് ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ചത് 2008 ലാണ്
B) അദ്ദേഹത്തിന് പദ്മശ്രീ അവാര്‍ഡ് ലഭിച്ചത് 1998 ലാണ്
C) അദ്ദേഹത്തിന് പത്മവിഭൂഷണ്‍ അവാര്‍ഡ് ലഭിച്ചത് 2011 ലാണ്
D) അദ്ദേഹത്തിന് എഴുത്തച്ഛന്‍ പുരസ്കാരം ലഭിച്ചത് 2007ലാണ്
ഉത്തരം: (A)
57. 2021.ലെ ഏറ്റവും മികച്ച ഡോക്യുമെന്ററി (ഫീച്ചര്‍) ക്കുള്ള ഓസ്കർ അവാര്‍ഡ്
നേടിയ ഡോക്യുമെന്ററി ഏത്?
A) കളക്റ്റീവ്
B) ടൈം
C) ദി മോള്‍ ഏജന്റ്
D) മൈ ഒക്ടോപസ് ടീച്ചര്‍
ഉത്തരം: (D)
58. താഴെ നല്‍കിയ പ്രസ്താവനകളില്‍ 2020 ടോക്യോ ഒളിംബിക്സിനെ സംബന്ധിച്ച്
ശരിയല്ലാത്തത് ഏത് ?
A) പുരുഷഹോക്കിയില്‍ സ്വര്‍ണ്ണം നേടിയത് ബല്‍ജിയം ആണ്
B) വനിതാ ഫുട്ബോളില്‍ സ്വര്‍ണ്ണം നേടിയത് കാനഡ ആണ്
C) പുരുഷ വോളിബാളില്‍ സ്വര്‍ണ്ണം നേടിയത് അമേരിക്കയാണ്
D) വനിതാ ഹോക്കിയില്‍ സ്വര്‍ണ്ണം നേടിയത് നെതർലാന്റ്സ് ആണ്
ഉത്തരം: (C)
59. വെബ് പേജുകളിലെ കീവേഡുകളെ കണ്ടുപിടിക്കാന്‍ സെര്‍ച്ച് എഞ്ചിന്‍
വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്ന പ്രോഗ്രാം.
A) URL B) സ്പൈഡര്‍
C) ബ്രൗസര്‍ D) ഫയര്‍വാള്‍
ഉത്തരം: (B)
60. സ്വകാര്യതയുടെ ലംഘനവുമായി ബന്ധപ്പെട്ട ഐ.ടി. ആക്ട് 2000-ലെ സെക്ഷന്‍.
A) 66B B) 66D C) 66E D) 66F
ഉത്തരം: (C)
61. താഴെ പറയുന്നവയില്‍ നോണ്‍-ഇംപാക്റ്റ് പ്രിന്റര്‍ ഏത് ?
1) ഡോട്ട് മെട്രിക്സ് പ്രിന്റര്‍
2) ഇങ്ക്ജെറ്റ് പ്രിന്‍റര്‍
3) ലേസർ പ്രിന്റർ
A) 1 മാത്രം B) 3 മാത്രം
C) 1 & 2 മാത്രം D) 2 & 3 മാത്രം
ഉത്തരം: (D)
62. കേരള ഡിജിറ്റര്‍ സര്‍വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍.
A) ഡോ. സജി ഗോപിനാഥ് B) ആരിഫ് മുഹമ്മദ് ഖാന്‍
C) ഡോ. വി. പി. മഹാദേവന്‍ പിള്ള D) ഡോ. സാബു തോമസ്
ഉത്തരം: (A)
63. ഒന്നുമുതൽ പന്ത്രണ്ടുവരെയുള്ള ക്ലാസ്സുകൾക്കാവശ്യമായ ഡിജിറ്റൽ പഠനവിഭവങ്ങൾ സമാഹരിച്ചിട്ടുള്ള KITE ന്റെ പോർട്ടൽ
A) സമേതം B) സമ്പൂര്‍ണ്ണ
C) സമഗ്ര D) കൂള്‍
ഉത്തരം: (C)
64. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപിതമായ രഹസ്യാന്വേഷണ സുരക്ഷാ സംഘടനകളുമായി
ബന്ധപ്പെട്ട വിവരാവകാശ നിയമത്തിലെ വ്യവസ്ഥയില്‍ ഏതാണ് ശരി ഉത്തരം ?
A) വിവരാവകാശ നിയമം ബാധകമാണ്
B) അഴിമതി ആരോപണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച വിവരങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമാണ്
C) മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വിവരാവകാശ നിയമം ബാധകമാണ്
D) വിവരാവകാശ നിയമം ബാധകല്ല
ഉത്തരം: (B)
65. 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം പരാതി നല്‍കേണ്ടത് ആരാണ്?
A) ഉപഭോക്താവ്
B) ഉപഭോക്താക്കളുടെ സന്നദ്ധ സംഘടന
C) സര്‍ക്കാര്‍
D) മുകളില്‍ പറഞ്ഞവരില്‍ ആര്‍ക്കും നല്‍കാവുന്നതാണ്
ഉത്തരം: (D)
66.1989- ലെ പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിന്റെ പ്രധാന ലക്ഷ്യം എന്താണ് ?
A) പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പെട്ടവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍
തടയുക
B) പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്കു
പ്രത്യേക കോടതികള്‍ സ്ഥാപിക്കുക
C) പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഇരയാക്കപ്പെട്ടവരുടെ പുനരധിവാസം
D) മുകളില്‍ പറഞ്ഞവജെല്ലാം
ഉത്തരം: (D)
67. 2005- ലെ ഗാര്‍ഹിക പീഡനത്തില്‍ നിന്നുള്ള സ്ത്രീ സംരക്ഷണ നിയമം പ്രകാരം ഗാര്‍ഹിക സംഭവങ്ങളുടെ റിപ്പോര്‍ട്ട് (ഡി. ഐ. ആർ) ഫയല്‍ ചെയ്യേണ്ടത് ആരാണ് ?
A) ബാധിക്കപെട്ട സ്ത്രീ
B) വക്കീല്‍
C) സംരക്ഷണ ഉദ്യോഗസ്ഥന്‍
D) ജില്ലാ കളക്ടര്‍
ഉത്തരം: (C)
68. 2007-ലെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമപ്രകാരം "മുതിര്‍ന്ന പൗരൻ" എന്നാല്‍
A) അറുപതു വയസ്സിലോ മുകളിലോ ഉള്ളവര്‍
B) എഴുപതു വയസ്സിലോ മുകളിലോ ഉള്ളവര്‍
C) അമ്പതു വയസ്സിലോ മുകളിലോ ഉള്ളവര്‍
D) അറുപത്തിയഞ്ചു വയസ്സിലോ മുകളിലോ ഉള്ളവര്‍
ഉത്തരം: (A)
69. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആരാണ് ?
A) എച്ച്. എല്‍. ദത്തു
B) അരുണ്‍ കുമാര്‍ മിശ്ര
C) സെയ്ദ് ഗയോനുല്‍ ഹസന്‍ റിസ്‌വി
D) റോഹിങ്ടണ്‍ നരിമാന്‍
ഉത്തരം: (B)
70. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ നിയമനത്തില്‍ പങ്കു വഹിക്കാത്തതാരാണ് ?
A) ഗവര്‍ണ്ണര്‍
B) മുഖ്യമന്ത്രി
C) ഹൈക്കോടതി ചീഫ് ജസ്റ്റിസ്
D) ക്യാബിനറ്റ് മന്ത്രി
ഉത്തരം: (C)
0 അഭിപ്രായങ്ങള്‍