പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 13 (20 ചോദ്യോത്തരങ്ങൾ) പേജ് 13  


PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers 
| Page 13
 

ചോദ്യപേപ്പർ 13 ൽ നിന്നുള്ള 20 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.

Question Paper - 13

Question Code: 105/2021 
Date of Test: 02/11/2021

41. പ്രഷര്‍ കുക്കറില്‍ പാചകം വേഗത്തിലാകാന്‍ ഇടയാക്കുന്നത്‌ :
(a) താഴ്‌ന്ന മര്‍ദ്ദം ജലത്തിന്റെ തിളനില ഉയര്‍ത്തുന്നതിനാല്‍
(b) ഉയര്‍ന്ന മര്‍ദ്ദം ജലത്തിന്റെ തിളനില ഉയര്‍ത്തുന്നതിനാല്‍
(c) ഉയര്‍ന്ന മര്‍ദ്ദം ജലത്തിന്റെ തിളനില കുറയ്ക്കുന്നതിനാല്‍
(d) താഴ്‌ന്ന മര്‍ദ്ദം ജലത്തിന്റെ തിളനില കുറയ്ക്കുന്നതിനാല്‍
ഉത്തരം: (B)

42. നല്ല വെയിലുള്ളപ്പോള്‍ മണലാരണ്യത്തിലെ യാത്രക്കാര്‍ക്ക്‌ അകലെയായി ഇല്ലാത്ത തടാകങ്ങള്‍ കാണാന്‍ കഴിയുന്നു. ഈ പ്രതിഭാസമാണ്‌ :
(A) അപവര്‍ത്തനം
(B) പൂര്‍ണ്ണപ്രതിഫലനം
(C) മരീചിക
(D) ഇന്റര്‍ഫെറന്‍സ്‌
ഉത്തരം: (C)

43. ശബ്ദത്തിന്റെ കേള്‍വി ശക്തി അളക്കുന്നതിനുള്ള ഉപകരണം :
(A) ഓഡിയോമീറ്റര്‍
(B) ഓഡോമീറ്റര്‍
(C) ഓഡിയോഫോണ്‍
(D) ഓസിലോ സ്നോപ്പ്‌
ഉത്തരം: (A)

44. “മൂലകത്തിന്റെ ഐഡന്റിറ്റി കാര്‍ഡ്‌ എന്നറിയപ്പെടുന്ന ആറ്റത്തിലെ കണമേത്‌?
(A) ഇലക്ട്രോണ്‍
(B) പ്രോട്ടോണ്‍
(C) ന്യൂട്രോണ്‍
(D) പോസിട്രോണ്‍
ഉത്തരം: (B)

45. ഭൂവൽക്കത്തിൽ ഏറ്റവും കൂടിയ അളവില്‍ കാണുന്ന മൂലകം :
(A) ഓക്സിജന്‍
(B) ഇരുമ്പ്‌
(C) അലുമിനിയം
(D) സിലിക്കണ്‍
ഉത്തരം: (A)

46. പല്ലിലെ ഏതുഭാഗത്താണ്‌ രക്തക്കുഴലുകളും നാഡികളും കാണപ്പെടുന്നത്‌?
(A) ഡെന്റൈന്‍
(B) പള്‍പ്പ്‌ ക്യാവിറ്റി
(C) സിമന്റ്‌
(D) ദന്തമകൂടം
ഉത്തരം: (B)

47. ആയുര്‍വേദത്തില്‍ വിഷൂചിക എന്നറിയപ്പെടുന്നത്‌ :
(A) മഞ്ഞപ്പിത്തം
(B) കുഷ്ഠം
(C) മലമ്പനി
(D) കോളറ
ഉത്തരം: (D)

48. ഗോളരസന്ധി അഥവാ ബോള്‍ ആന്‍ഡ്‌ സോക്കറ്റ്‌ ജോയിന്റ്‌ കാണപ്പെടുന്നതെവിടെ?
(A) കൈമുട്ട്‌
(B) കാല്‍മുട്ട്‌
(C) തലയോട്‌
(D) തോളെല്ല്‌
ഉത്തരം: (D)

49. ശരീരത്തിലെ കാവല്‍ക്കാര്‍ എന്നറിയപ്പെടുന്നത്‌ :
(A) ശ്വേതരക്താണുക്കള്‍
(B) പ്ളേറ്റ് ലെറ്റുകള്‍
(C) അരുണ രക്താണുക്കള്‍
(D) പ്രോട്ടീനുകള്‍
ഉത്തരം: (A)

50. ചാരനിറത്തോടു കൂടിയ മസ്തിഷ്കത്തിന്റെ ഉപരിതല ഭാഗം ഏത്‌ പേരില്‍ അറിയപ്പെടുന്നു?
(A) ഗ്രേ മാറ്റര്‍
(B) വൈറ്റ്‌ മാറ്റര്‍
(C) അരക്നോയ്ഡ്‌ സ്തരം
(D) മെനിഞ്ജസ്‌
ഉത്തരം: (A)

51. താഴ്‌ന്ന ജാതിക്കാര്‍ക്ക്‌ പൊതുനിരത്തിലൂടെ യാത്രാ സ്വാതന്ത്ര്യം, സ്കൂളുകളില്‍ പ്രവേശനം എന്നിവ അനുവദിക്കുക എന്ന ലക്ഷ്യത്തോടെ 1907 ല്‍ അയ്യങ്കാളി ആരംഭിച്ച പ്രസ്ഥാനം ഏത്‌?
(A) ജാതിനാശിനി സഭ
(B) സാധുജന പരിപാലന സംഘം
(C) ആനന്ദമഹാസഭ
(D) പി.ആര്‍.ഡി.എസ്‌.
ഉത്തരം: (B)

52 “ഉത്തേജനം” എന്ന പദ്യകൃതിയുടെ കര്‍ത്താവ്‌ ആര?
(A) സഹോദരന്‍ അയ്യപ്പന്‍
(B) പണ്ഡിറ്റ്‌ കറുപ്പന്‍
(C) കുമാരനാശാന്‍
(D) വാഗ്ഭടാനന്ദന്‍
ഉത്തരം: (A)

53. ഐ.എന്‍.എ. യുടെ വനിതാ റെജിമെന്റിനെ നയിച്ചത്‌ :
(A) പ്രീതിലത വദേദാര്‍
(B) ഉഷ മേത്ത
(C) ഡോ. ലക്ഷ്മി സൈഗാള്‍
(D) പണ്ഡിത രമാഭായ്‌
ഉത്തരം: (C)

54. ബ്രിട്ടീഷുകാര്‍ക്കെതിരെ 1855-56 കാലഘട്ടത്തില്‍ സാന്താള്‍ കലാപം നടന്നതെവിടെ?
(A) കോല്‍ഹാപ്പൂര്‍
(B) ചിറ്റൂർ 
(C) ഛോട്ടാ നാഗ്പൂര്‍
(D) മണിപ്പൂര്‍
ഉത്തരം: (C)

55. ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ സമാധിസ്ഥലം :
(A) വിജയ്‌ ഘട്ട്‌
(B) കിസാന്‍ ഘട്ട്‌
(C) ഏകതാ സ്ഥല്‍
(B) ഉദയ്‌ ഭൂമി
ഉത്തരം: (A)

56. മെക്കയില്‍ ജനിച്ച സ്വാതന്ത്ര്യ സമരസേനാനി :
(A) റഹ്മത്ത്‌ അലി
(B) അബ്ദുള്‍ കലാം ആസാദ്‌
(C) ഷൗക്കത്ത്‌ അലി
(D) മുഹമ്മദ്‌ അലി ജിന്ന
ഉത്തരം: (B)

57. ഇന്ത്യയുടെ ഏറ്റവും വടക്കേ അറ്റത്തുള്ള പ്രദേശം :
(A) സിംല
(B) പഞ്ചാബ്‌
(C) ഡാര്‍ജിലിംഗ്‌
(D) ലഡാക്ക്‌
ഉത്തരം: (D)

58.1955 ല്‍ ഭിലായ്‌ സ്റ്റീല്‍ പ്ലാന്റ്‌ ഏതുരാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിതമായത്‌?
(A) ഫ്രാന്‍സ്‌
(B) ഇംഗ്ലണ്ട്‌
(C) സോവിയറ്റ്‌ യൂണിയന്‍
(D) ജര്‍മ്മനി
ഉത്തരം: (C)

59. ഒരു പ്രധാന ഖാരിഫ്‌ വിളയാണ്‌ :
(A) ഗോതമ്പ്‌
(B) പുകയില
(C) നെല്ല്‌
(D) പച്ചക്കറികള്‍
ഉത്തരം: (C)

60. ഇന്ത്യയില്‍ ദൂരദര്‍ശന്‍ കളര്‍ സംപ്രേക്ഷണം ആരംഭിച്ച വര്‍ഷം :
(A) 1975
(B) 1965
(C) 1978
(D) 1982
ഉത്തരം: (D)
PSC Solved Question Papers ---> Click here 
PSC TODAY's EXAM RESULTS ---> Click here
PSC EXAM PROGRAMME -> Click here
CURRENT AFFAIRS QUESTIONS -> Click here
PSC Degree Level Questions & Answers - Click here
PSC 10th, +2 Level Questions & Answers - Click here
PSC RANK LISTS / SHORTLISTS -> Click here
TEACHING APTITUDE TEST (K-TET, C-TET,, etc.) ---> Click here
* SCERT KERALA TEXTBOOKS FOR CLASS II, IV, VI, VIII, IX, X, XII – FREE DOWNLOAD ---> Click here
* NCERT & CBSE TEXTBOOKS FOR ALL CLASSES – FREE DOWNLOAD ---> Click here
* SCERT TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here
* NCERT & CBSE TEXTBOOKS SOLUTIONS FOR ALL CLASSES ---> Click here