പി.എസ്.സി മുൻവർഷ പരീക്ഷാ ചോദ്യോത്തരങ്ങൾ 2021 | ചോദ്യപേപ്പർ 12 (70 ചോദ്യോത്തരങ്ങൾ) പേജ് 12
PSC Previous Exam Questions - 2021 | PSC SSLC, +2 Level Previous Exam 1275 Questions and Answers | Page 12
ചോദ്യപേപ്പർ 12 ൽ നിന്നുള്ള 70 ചോദ്യോത്തരങ്ങളാണ് ഈ പേജിൽ നൽകിയിരിക്കുന്നത്. മറ്റ് ചോദ്യപേപ്പറുകളും മറക്കാതെ കാണുക, ലിങ്ക് താഴെയുണ്ട്. പുതിയ പാറ്റേൺ പ്രകാരമുള്ള ഈ ചോദ്യോത്തരങ്ങൾ ഇനി നടക്കാനുള്ള പരീക്ഷകളിലേക്കുള്ള ഒരു മികച്ച പഠന സഹായിയായിരിക്കും. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. ചോദ്യപേപ്പറുകളുടെ പി.ഡി.എഫ്. ഫയലുകളുടെ ലിങ്കുകൾ അവയോടൊപ്പം നൽകിയിട്ടുണ്ട്.
Question Paper - 12
Question Code: 110/2021
Date of Test: 11/11/2021
1. ബ്രിട്ടീഷുകാര്‍ക്കെതിരെ ഒളിപ്പോര്‍ നടത്തുവാന്‍ കേരളവര്‍മ്മ പഴശ്ശിരാജയെ
സഹായിച്ചവരെ തിരഞ്ഞെടുക്കുക.
(i) ചെമ്പന്‍ പോക്കര്‍
(ii) പാലിയത്തച്ഛന്‍
(iiii) കൈതേരി അമ്പുനായര്‍
(iv) എടച്ചേന കുങ്കന്‍ നായര്‍
A) (i), (ii) & (iii)
B) (i), (ii) & (iv)
C) (i), (iii) & (iv)
D) (i), (ii), (iii) & (iv)
ഉത്തരം: (A)
2. ചുവടെ കൊടുത്തിട്ടുള്ളവയില്‍ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങള്‍
ഏതെല്ലാം ?
(i) സമത്വവും പരസ്പരസഹായവും പുലര്‍ത്തുക.
(ii) സമാധാനപരമായ സഹവര്‍ത്തിത്വം പാലിക്കുക.
(iii) പരസ്പരം ആക്രമിക്കാതിരിക്കുക.
(iv) ആഭ്യന്തര കാര്യങ്ങളില്‍ പരസ്പരം ഇടപെടുക.
A) (i), (ii) & (iii)
B) (i), (ii), (iii) & (iv)
C) (i), (iii) & (iv)
D) (i), (ii) & (iv)
ഉത്തരം: (A)
3. അമേരിക്കന്‍ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ തിരഞ്ഞെടുക്കുക.
(i) മെര്‍ക്കന്റിലിസ്റ്റ് നിയമങ്ങള്‍
(ii) ടെന്നീസ് കോര്‍ട്ട് പ്രതിജ്ഞ
(iii) കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സ്
(iv) പാരീസ് ഉടമ്പടി
A) (i), (iii) & (iv)
B) (i) & (ii)
C) (iii) & (iv)
D) (i), (ii) & (iii)
ഉത്തരം: (A)
4. ഫ്രാന്‍സില്‍ ഉണ്ടായിരുന്ന മൂന്നാമത്തെ എസ്റ്റേറ്റില്‍ ഉള്‍പ്പെട്ട വിഭാഗങ്ങള്‍
ഏതെല്ലാം ?
(i) ബാങ്കര്‍മാര്‍
(ii) പ്രഭുക്കന്മാര്‍
(ii) എഴുത്തുകാര്‍
(iv) അഭിഭാഷകര്‍
A) (iii) & (iv)
B) (i), (iii) & (iv)
C) (i), (ii), (iii) & (iv)
D) (i), (ii) & (iii)
ഉത്തരം: (B)
5. ശരിയായ ജോഡികള്‍ തിരഞ്ഞെടുക്കുക.
കലാപ സ്ഥലം - നേതാക്കന്മാര്‍
(i) ഝാന്‍സി - (a) റാണി ലക്ഷ്മീഭായി
(ii) ലഖ്നൌ - (b) ബീഗം ഹസ്രത്ത് മഹല്‍
(iii) കാണ്‍പൂര്‍ - (c) നാനാസാഹഫേബ്
(iv) ഫൈസാബാദ് - (d) മൗലവി അഹമ്മദുള്ള
A) (i) - (a), (ii) - (c), (iii) - (d) & (iv) - (b)
B) (i) - (c), (ii) - (d), (iii) - (a) & (iv) - (b)
C) (i) - (a), (ii) - (b), (iii) - (c) & (iv) - (d)
D) (i) - (d), (ii) - (a), (iii) - (b) & (iv) - (c)
ഉത്തരം: (C)
6. പ്രശസ്തരുടെ സമാധിസ്ഥലങ്ങളില്‍ ഉള്‍പ്പെടാത്തത് ഏത് ?
A) രാജ്ഘട്ട്
B) ശക്തിസ്ഥല്‍
C) വീര്‍ഭൂമി
D) ശാന്തിനികേതന്‍
ഉത്തരം: (D)
7. 0° രേഖാംശ രേഖയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ ഏതെല്ലാം ?
(i) ഭൂമധ്യരേഖ എന്ന് വിളിക്കപ്പെടുന്നു.
(ii) ഗ്രീനിച്ച് രേഖാംശം എന്നറിയപ്പെടുന്നു.
(iii) അന്താരാഷ്ട്ര ദിനാങ്കരേഖ എന്നറിയപ്പെടുന്നു.
(iv) പ്രൈം മെറിഡിയന്‍ എന്ന് വിളിക്കപ്പെടുന്നു.
A) (i)& (iv)
B) (i), (ii) & (iv)
C) (i) &(iii)
D) (ii) & (iv)
ഉത്തരം: (D)
8. ഭൂമിയിലെ എല്ലാത്തരം ശിലകളുടെയും പൂര്‍വ്വിക സ്ഥാനം ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏതിനാണ് ?
A) അവസാദ ശിലകള്‍
B) കായാന്തരിത ശിലകള്‍
C) ആഗ്നേയ ശിലകള്‍
D) ഇവയൊന്നുമല്ല
ഉത്തരം: (C)
9. കാറ്റിന്റെ ചലനത്തെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ തിരഞ്ഞെടുക്കുക.
(i) മര്‍ദചരിവ് മാനബലം
(ii) കൊഹിഷന്‍ ബലം
(iii) ഘര്‍ഷണ ബലം
(iv) കൊറിയോലിസ് ബലം
A) (i), (ii) & (iii)
B) (i), (iii) & (iv)
C) (ii) & (iii)
D) (i) & (iv)
ഉത്തരം: (B)
10. കൂട്ടത്തില്‍ പെടാത്തത് തിരഞ്ഞെടുക്കുക.
A) ബാരന്‍ദ്വീപ്
B) നെവാഷേവ
C) ഹാല്‍ഡിയ
D) പാരാദ്വീപ്
ഉത്തരം: (A)
11. പസഫിക് മഹാസമുദ്രവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍
തിരഞ്ഞെടുക്കുക.
(i) ഏറ്റവും ആഴം കൂടിയ സമുദ്രം.
(ii) “S' ആകൃതിയില്‍ കാണപ്പെടുന്നു.
(iii) ഭൗമോപരിതലത്തിന്റെ 1/6 ഭാഗം വിസ്തൃതിയുണ്ട്.
(iv) അനേകായിരം ചെറുതും വലുതുമായ ദ്വീപുകള്‍ കാണപ്പെടുന്നു.
A) (i), (ii), (iii) & (iv)
B) (i), (ii) & (iv)
C) (i) & (ii)
D) (i) & (iv)
ഉത്തരം: (D)
12. കിഴക്കന്‍ മലനിരകളില്‍ ഉള്‍പ്പെടുന്ന കുന്നുകള്‍ ഏതെല്ലാം ?
(i) പത്കായിബും
(ii) ജയന്തിയ കുന്നുകള്‍
(iii) പശ്ചിമഘട്ടം
(iv) പൂര്‍വ്വഘട്ടം
A) (i), (ii) & (iv)
B) (i) & (ii)
C) (iv) മാത്രം
D) (ii) & (iv)
ഉത്തരം: (B)
13. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ്.
A) Dr. MS. സ്വാമിനാഥന്‍
B) Dr. അമര്‍ത്യസെന്‍
C) രാജ്കൃഷ്ണ
D) മൊറാര്‍ജി ദേശായ്
ഉത്തരം: (A)
14. 'ഗരീബി ഹഠാവോ ' എന്ന മുദ്രവാക്യം ഏത് പഞ്ചവത്സര പദ്ധതിയുമായി
ബന്ധപ്പെട്ടതാണ് ?
A) 1
B) 2
C) 5
D) 6
ഉത്തരം: (C)
15. വികസനത്തിന്റെ L.P.G മാത്യക ഇന്ത്യയില്‍ കൊണ്ടുവന്ന ധനകാര്യമന്ത്രി.
A) കൃഷ്ണമാചാരി
B) യശ്വന്ത് സിന്‍ഹ
B) Dr. മന്‍മോഹന്‍ സിങ്ങ്
C) P. ചിദംബരം
ഉത്തരം: (C)
16. ഇന്ത്യയിലെ ധാതു വിഭവങ്ങളുടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജെന്റുകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതില്‍ ശരിയായ ജോടി ഏത് ?
(i) G.S.I - ജിയോളജിക്കല്‍ സര്‍വ്വേ ഓഫ്‌ഇന്ത്യ
(ii) O.N.G.C - ഓയില്‍ ആന്റ് നാച്ചുറല്‍ ഗ്യാസ് കമ്മീഷന്‍
(iii) H.C.L - ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്
(iv) ഇവയെല്ലാം
A) (i)
B) (ii)
C) (iii)
D) (iv)
ഉത്തരം: (D)
17. താഴെ കൊടുത്തിരിക്കുന്നവയില്‍ ശരിയായ പ്രസ്താവന ഏത് ?
(i) സുസ്ഥിരവികസനം പരിസ്ഥിതി സൗഹാര്‍ദ്ദമാണ്.
(ii) കല്‍ക്കരിയും പെട്രോളും പുതുക്കാന്‍ സാധിക്കുന്ന വിഭവങ്ങളാണ്.
(iii) ആഗോളതാപനം ഭൗമാന്തരീക്ഷത്തിലുള്ള താപവര്‍ദ്ധനയെ സൂചിപ്പിക്കുന്നു.
A) (i) & (iii)
B) (ii)
C) (i)
D) (ii) & (iii)
ഉത്തരം: (A)
18. 2019-20 ല്‍ ഇന്ത്യയിലെ ദേശീയ വരുമാനത്തിലേക്കുള്ള പ്രാഥമിക മേഖലയുടെ
സംഭാവന.
A) 15%
B) 16.5%
C) 10%
D) 20%
ഉത്തരം: (B)
19. 2020-ലെ സാമ്പത്തികശാസ്ത്ര നോബല്‍ പുരസ്‌ക്കാര ജേതാക്കള്‍.
A) പോള്‍ ആര്‍. മില്‍ഗ്രാം, റോബര്‍ട്ട് ബിവില്‍സണ്‍
B) ഹാര്‍വി ജെ. ആള്‍ട്ടര്‍, മൈക്കിള്‍ ഹൗട്ടന്‍
C) റെയ്നടഡ്ഗെന്‍സല്‍
D) റോജര്‍ പെൻറോസ്, ആന്‍ഡ്രിയ ഗെസ്
ഉത്തരം: (A)
20. ഒന്നാം പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവായിരുന്നു
A) ജയപ്രകാശ് നാരായണ്‍
B) ലാല്‍ ബഹദൂര്‍ ശാസ്ത്രി
C) എ. കെ. ഗോപാലന്‍
D) ഇതൊന്നുമല്ല
ഉത്തരം: (C)
21. കേരളത്തിലെ തെക്കേയറ്റത്തെ നിയമസഭാ മണ്ഡലം.
A) കോവളം
B) നെയ്യാറ്റിന്‍കര
C) വര്‍ക്കല
D) പാറശ്ശാല
ഉത്തരം: (B)
22. വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സംപ്രേക്ഷണം
ചെയ്യുന്നത്.
A) വിക്ടേഴ്‌സ് ചാനല്‍
B) കൈരളി ചാനല്‍
C) മാത്യഭൂമി ചാനല്‍
D) കേരള വിഷന്‍
ഉത്തരം: (A)
23. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രയോഗിക്കുന്നത്.
A) സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടാന്‍
B) കേന്ദ്രഗവണ്‍മെന്റിന് കടമെടുക്കുന്നതിന്
C) അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍
D) ഇതൊന്നുമല്ല
ഉത്തരം: (C)
24. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാലുകള്‍ അണുവിമുക്തമാക്കുന്നതിന് 'സാനിമാറ്റ് ' എന്ന ഉല്പന്നം വികസിപ്പിച്ചെടുത്തത്.
A) ബാംബു കോര്‍പ്പറേഷന്‍
B) കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍
C) കേരള ഡ്രഗ്സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ്
D) കേരള കയര്‍ കോര്‍പ്പറേഷന്‍
ഉത്തരം: (D)
25. ശ്രീ നാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍.
A) ഡോ. പി. എം. മുബാറക് പാഷ
B) ഡോ. ആര്‍. ചന്ദ്രബാബു
C) ഡോ. രാജശ്രീ എം. എസ്സ്.
D) ഡോ. ധര്‍മ്മരാജന്‍ പി. കെ.
ഉത്തരം: (A)
26. സമാധാനപരമായി ആയുധമില്ലാതെ സംഘടിക്കുവാനുള്ള അവകാശമാണ്.
A) സമത്വത്തിനുള്ള അവകാശം
B) സ്വാതന്ത്ര്യത്തിനുള്ള അവകാശം
C) ഭരണഘടനാപരമായ പരിഹാരത്തിനുള്ള അവകാശം
D) ഇതൊന്നുമല്ല
ഉത്തരം: (B)
27. ബാണാസുര സാഗര്‍ ഡാം സ്ഥിതി ചെയ്യുന്നത്.
A) ഇടുക്കി
B) കാസര്‍ഗോഡ്
C) പാലക്കാട്
D) വയനാട്
ഉത്തരം: (D)
28. വില്യം ലോഗണ്‍ കമ്മീഷന്‍ കേരളത്തിലെ ഒരു കര്‍ഷക സമരത്തെ കുറിച്ച്
പഠിക്കുവാന്‍ നിയോഗിക്കപ്പെട്ടതാണ്. ആ സമരമാണ്
A) മലബാര്‍ കര്‍ഷക സമരം
B) പുന്നപ്ര വയലാര്‍ സമരം
C) കയ്യൂര്‍ - ചീമേനി സമരം
D) മൊറാഴ സമരം
ഉത്തരം: (A)
29. പിന്നോക്ക വിഭാഗ പട്ടിക തയ്യാറാക്കാന്‍ അതത് സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം തിരിച്ചു നല്‍കുന്ന ഭരണഘടനാ ഭേദഗതിയാണ്
A) 101-ാം ഭരണഘടനാ ഭേദഗതി
B) 120-ാം ഭരണഘടനാ ഭേദഗതി
C) 127-ാം ഭരണഘടനാ ഭേദഗതി
D) 125-ാം ഭരണഘടനാ ഭേദഗതി
ഉത്തരം: (C)
30. ഓണ്‍ലൈന്‍ പഠനത്തിന് കുടുംബശ്രീയുമായി ചേര്‍ന്ന് “വിദ്യാശ്രീ" പദ്ധതി നടപ്പിലാക്കുന്നത്.
A) വിദ്യാഭ്യാസ വകുപ്പ്
B) കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസ്
C) സാംസ്ക്കാരിക വകുപ്പ്
D) കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍
ഉത്തരം: (B)
31. ജസ്റ്റിസ് എന്‍. വി. രമണ ഇപ്പോഴത്തെ
A) ഹൈക്കോടതി ചീഫ്‌ജസ്റ്റീസ്
B) അറ്റോര്‍ണി ജനറല്‍
C) സോളിസിറ്റര്‍ ജനറല്‍
D) സുപ്രീംകോടതി ചീഫ്‌ജസ്റ്റീസ്
ഉത്തരം: (D)
32. ഏറ്റവും നല്ല കര്‍ഷകന് കേരള സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡ്.
A) കര്‍ഷകോത്തമ
B) കേരളോത്തമ
C) കര്‍ഷകശ്രീ
D) കേരകേസരി
ഉത്തരം: (A)
33. സ്റ്റേറ്റ് ലിസ്റ്റില്‍ പെടുന്നതാണ്
A) റെയില്‍വേ
B) കമ്പിത്തപാല്‍
C) പൊതുജനാരോഗ്യം
D) ബാങ്കിംഗ്
ഉത്തരം: (C)
34. അഡ്രിനല്‍ കോര്‍ട്ടക്സ് ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളുമായി ബന്ധപ്പെട്ട
പ്രസ്താവനകളില്‍ ശരിയായവ തെരഞ്ഞെടുക്കുക.
(i) വൃക്കയില്‍ പ്രവര്‍ത്തിച്ച് ശരീരത്തിലെ ലവണ-ജല സംതുലനാവസ്ഥ നില നിര്‍ത്തുന്നു.
(i) കാല്‍സ്യത്തിന്റെ അളവ്‌ക്രമീകരിക്കുന്നു.
(ii) ലൈംഗിക വളര്‍ച്ചയേയും ധര്‍മ്മങ്ങളേയും നിയന്ത്രിക്കുന്നു.
(iv) ദൈനംദിന പ്രവര്‍ത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.
A) ഒന്നും നാലും ശരി
B) രണ്ടും നാലും ശരി
C) ഒന്നും മൂന്നും ശരി
D) രണ്ടും മൂന്നും ശരി
ഉത്തരം: (C)
35. അയഡിന്‍ ചേര്‍ത്ത ഉപ്പ് നിര്‍ബന്ധമാക്കുക വഴി ഉന്‍മൂലനം ചെയ്യാനുദ്ദേശിച്ച
അപര്യാപ്തതാ രോഗങ്ങള്‍ തെരഞ്ഞെടുക്കുക.
(i) ക്രറ്റിനിസം
(ii) സ്കർവി
(iii) മിക്സഡിമ
(iv) ഡിമെന്‍ഷ്യ
A) ഒന്നും രണ്ടും
B) ഒന്നും മൂന്നും
C) രണ്ടും നാലും
D) രണ്ടും മൂന്നും
ഉത്തരം: (B)
36. നാഷണല്‍ പാര്‍ക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകള്‍ കണ്ടെത്തുക.
(i) ആവാസവ്യവസ്ഥകളെ പരിരക്ഷിച്ചുകൊണ്ട് വന്യജീവികളുടെ വംശനാശം തടയുക.
(ii) പൊതുജന പങ്കാളിത്തത്തോടെ ഒരു പ്രദേശം സംരക്ഷിക്കപ്പെടുക.
(iii) വന്യജീവി സംരംക്ഷണത്തോടൊപ്പം പ്രകൃതി വിഭവങ്ങളും ഭൗമ സവിശേഷതകളും സംരക്ഷിക്കുക.
(iv) ഒരു മേഖലയിലെ ചരിത്ര സ്മാരകങ്ങള്‍ സംരക്ഷിക്കുക.
A) മൂന്നും നാലും ശരി
B) ഒന്നും നാലും ശരി
C) ഒന്നും രണ്ടും ശരി
D) രണ്ടും മുന്നും ശരി
ഉത്തരം: (D)
37. എലിപ്പനി അഥവാ ലെപ്റ്റോസ്‌പൈറോസിസ് എന്ന രോഗം എന്ത് തരം രോഗാണു ആണ് ഉണ്ടാക്കുന്നത് ?
A) വൈറസ്
B) ഫംഗസ്
C) ബാക്ടീരിയ
D) പാരസൈറ്റ്
ഉത്തരം: (C)
38. ആശാപ്രവര്‍ത്തകരുടെ യോഗ്യത; ഇതില്‍ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പ്ലസ് 2 പാസ്സായിരിക്കണം.
B) അതെ പഞ്ചായത്തിലെ വ്യക്തി ആയിരിക്കണം.
C) ഒരു വനിത ആയിരിക്കണം.
D) 25-45 വയസ്സ് പ്രായപരിധിയില്‍ ഉള്ള ആളാകണം.
ഉത്തരം: (A)
39. ഫുഡ് & ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്. ഡി. എ.) പൂര്‍ണ്ണ അംഗീകാരം കിട്ടിയ
കോവിഡ് വാക്സിന്‍ ഏതാണ് ?
A) കോവാക്സിന്‍
B) കോവിഷീള്‍ഡ്
C) ഫൈസര്‍
D) മൊഡേണ
ഉത്തരം: (C)
40. രക്തസമ്മര്‍ദ്ദത്തെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
A) പുകവലി രക്തസമ്മര്‍ദ്ദം കൂട്ടും.
B) രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ രക്ത സാമ്പിള്‍ ആവശ്യമില്ല.
C) ഉപ്പ് അധികം ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ദം കൂടാന്‍ കാരണമാകില്ല.
D) രക്തസമ്മര്‍ദ്ദം വീട്ടിലിരുന്ന് പരിശോധിക്കാം.
ഉത്തരം: (C)
41. കേരള സര്‍ക്കാറിന്റെ ആര്‍ദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന
തിരഞ്ഞെടുക്കുക.
A) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ കിടത്തി ചികിത്സ ആരംഭിക്കുക.
B) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആയി മാറ്റുക.
C) രോഗീ സൌഹൃദ ആശുപത്രി ആക്കുക.
D) മാത്യ-ശിശു സേവനങ്ങള്‍ ലഭ്യമാക്കുക.
ഉത്തരം: (A)
42. ഏറ്റവും കൂടുതല്‍ വീക്ഷണവിസ്തൃതിയുള്ളത് ഏത് തരം ദര്‍പ്പണങ്ങള്‍ക്കാണ് ?
A) കോണ്‍കേവ്
B) കോണ്‍വെക്സ്
C) സമതലദര്‍പ്പണം
D) ഇവയൊന്നുമല്ല
ഉത്തരം: (B)
43. ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോര്‍ഡില്‍ വരച്ചാല്‍ ചോക്കുകണങ്ങള്‍ ബ്ലാക്ക് ബോര്‍ഡില്‍ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?
A) അഡ്ഹിഷന്‍ ബലം
B) കൊഹിഷന്‍ ബലം
C) വിസ്കസ് ബലം
D) പ്രതലബലം
ഉത്തരം: (A)
44. 1000 Kg മാസുള്ള കാറും 2000 Kg മാസുള്ള ബസും ഒരേ പ്രവേഗത്തില്‍
സഞ്ചരിക്കുന്നുവെങ്കില്‍ ഏതിനാണ് ആക്കം കൂടുതല്‍ ?
A) ബസിന്റെയും കാറിന്റെയും ആക്കം തുല്യമായിരിക്കും
B) 1000 Kg മാസുള്ള കാറിന്
C) 2000 Kg മാസുള്ള ബസിന്
D) കൃത്യമായി പറയാന്‍ സാധിക്കില്ല
ഉത്തരം: (C)
45. അന്താരാഷ്ട്ര ആസ്ട്രോണമിക്കല്‍ യൂണിയന്‍ (IAU) ഏത് ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞയുടെ പേരാണ് HD 86081 എന്ന നക്ഷത്രത്തിന് നല്‍കിയത് ?
A) അര്‍ച്ചന ഭട്ടാചാര്യ
B) ഇന്ദ്രാണി ബോസ്
C) നീലിമ ഗുപ്ത
D) ബിഭ ചൌധരി
ഉത്തരം: (D)
46. ഇന്ത്യയില്‍ ന്യൂട്രിനോ ഒബ്‌സര്‍വേറ്ററി പ്രോജക്ട് സ്ഥാപിക്കുന്നത് എവിടെയാണ്?
A) വയനാട്
B) തേനി
C) ഹൈദരാബാദ്
D) തഞ്ചാവൂര്‍
ഉത്തരം: (B)
47. ഒരു അക്വേറിയത്തിന്റെ ചുവട്ടില്‍ നിന്നും ഉയരുന്ന വായുകുമിളയുടെ വലിപ്പം മുകളിലേയ്ക്ക് എത്തുംതോറുംകൂടിവരുന്നു. ഇതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
A) ബോയിൽ നിയമം -- മര്‍ദ്ദം കുറയുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.
B) ചാള്‍സ് നിയമം -- താപനില കൂടുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.
C) ബോയിൽ നിയമം -- മര്‍ദ്ദം കൂടുകയും വ്യാപ്തം കൂടുകയും ചെയ്യുന്നു.
D) ചാള്‍സ് നിയമം -- താപനില കുറയുകയും വ്യാപ്തം കുറയുകയും ചെയ്യുന്നു.
ഉത്തരം: (A)
48. ഒരു മൂലകം ഏതെന്ന് നിര്‍ണയിക്കുന്നത് അതിന്റെ ഒരാറ്റത്തിലുള്ള ഏത് കണമാണ് ?
A) ന്യൂട്രോണ്‍
B) ഇലക്ട്രോണ്‍
C) പ്രോട്ടോണ്‍
D) മീസോണുകള്‍
ഉത്തരം: (C)
49. അലൂമിനിയത്തിന്റെ അയിരിന്റെ സാന്ദ്രീകരണത്തിന് ഉപയോഗിക്കുന്ന പ്രക്രിയയുടെ പേരെന്ത് ?
A) പ്ലവന പ്രക്രിയ
B) ലീച്ചിങ്
C) ജലപ്രവാഹത്തില്‍ കഴുകിയെടുക്കുക
D) കാന്തികവിഭജനം
ഉത്തരം: (B)
50. 2020-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചത് ഇവരില്‍ ആര്‍ക്കാണ്?
A) പോള്‍ R. മില്‍ഗ്രോവ്
B) ലൂയി ഗ്ലക്ക്
C) ആന്‍ഡ്രിയ ഗെസ്
D) ജെന്നിഫര്‍ ഡൗഡ്‌ന
ഉത്തരം: (D)
51. ശാന്തിസ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ് നല്‍കുന്നത് ഏത് മേഖലയില്‍ മികച്ച
സംഭാവനകള്‍ നല്‍കുന്നവര്‍ക്കാണ് ?
A) ശാസ്ത്രം
B) കായികം
C) സാഹിത്യം
D) സംഗീതം
ഉത്തരം: (A)
52. ടിപ്പുവിന്റെ പടയോട്ടം ചുമര്‍ചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി.
A) ചേപ്പാട് പള്ളി
B) കാഞ്ഞൂര്‍ പള്ളി
C) കൊരട്ടി പള്ളി
D) അകപ്പറമ്പ് പള്ളി
ഉത്തരം: (B)
53. “ആരൊരാളെൻ കുതിരയെക്കെട്ടുവാന്‍
ആരൊരാളതിൻ മാര്‍ഗ്ഗം മുടക്കുവാന്‍ ?
ദിഗ്വിജയത്തിനെൻ സർഗ്ഗശക്തിയാ _
മിക്കുതിരയെ വിട്ടയയ്ക്കുന്നു ഞാന്‍ !"
വയലാര്‍ രാമവര്‍മയുടെ ഈ കാവ്യശകലം ഏത് കവിതയില്‍ നിന്നാണ് ?
A) മുളങ്കാട്
B) തൂലികപ്പടയാളി
C) തീജ്വാലകള്‍
D) അശ്വമേധം
ഉത്തരം: (D)
54. ടോക്കിയോ ഒളിമ്പിക്സ് 2020. തെറ്റായ പ്രസ്താവന ഏത് ?
A) ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി.
B) ഭാരോദ്വഹനത്തിലെ 49 കിലോഗ്രാം വിഭാഗത്തില്‍ മീര ഭായ് ചാനു വെള്ളി
മെഡല്‍ നേടി.
C) പി. വി. സിന്ധുവാണ് ബാഡ്മിന്റണില്‍ വെള്ളി നേടി തുടര്‍ച്ചയായ രണ്ട് ഒളിമ്പിക്സിൽ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ വനിത കായിക താരം.
D) ഡോ. ഫൈന്‍ സി. ദത്തനാണ് ബാഡ്മിന്റണ്‍ മത്സരം നിയന്ത്രിക്കുന്നതിന് ഒളിമ്പിക്സ് അംപയര്‍ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരനായ മലയാളി.
ഉത്തരം: (C)
55. കോവിഡ് വാക്സിന്‍ 100% ജനങ്ങള്‍ക്കും ലഭ്യമാക്കിയ ആദ്യ ഇന്ത്യന്‍ നഗരം ഏത്?
A) ചെന്നൈ
B) മുംബൈ
C) ഭുവനേശ്വര്‍
D) കൊച്ചി
ഉത്തരം: (C)
56. താഴെ തന്നിരിക്കുന്ന ജോടികളില്‍ ഏതാണ് ശരിയല്ലാത്ത ജോടി ?
A) ഗദ്ദിക - വയനാട്
B) അര്‍ജ്ജുന നൃത്തം - കോട്ടയം
C) കണ്യാര്‍ കളി - പാലക്കാട്
D) മാര്‍ഗംകളി - തിരുവനന്തപുരം
ഉത്തരം: (D)
57. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ 'തൃക്കോട്ടൂര്‍ പെരുമ' ആരുടെ
കൃതിയാണ് ?
A) യു. എ. ഖാദര്‍
B) ആര്‍. വിശ്വനാഥന്‍
C) സേതു
D) എന്‍. മോഹനന്‍
ഉത്തരം: (A)
58. അധ്യാപകര്‍ക്ക് കുട്ടികളുമായി നേരിട്ട സംവദിക്കാനും സ്വകാര്യത ഉറപ്പാക്കാനും
പൊതുവിദ്യാഭ്യാസ വകുപ്പ് സജ്ജമാക്കിയ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം.
A) ആര്‍. സ്യുട്ട്
B) ജി. സ്യൂട്ട്
C) ഫസ്റ്റ് ബെല്‍. 1
D) ഫസ്റ്റ് ബെല്‍. 2
ഉത്തരം: (B)
59. ഒരു Internet resource അഡ്രസ്സിനെ -------------- എന്ന് വിളിക്കുന്നു.
A) URL
B) SQL
C) FTP
D) HTML
ഉത്തരം: (A)
60. MAC അഡ്രസ്സില്‍ എത്ര അക്കങ്ങള്‍ ഉണ്ട് ?
A) 8
B) 10
C) 12
D) 14
ഉത്തരം: (C)
61. തന്നിരിക്കുന്നവയില്‍ ഏറ്റവും വേഗത കൂടിയ മെമ്മറി ഏതാണ് ?
A) Hard Disk
B) RAM
C) CD
D) Cache
ഉത്തരം: (D)
62.താഴെ തന്നിരിക്കുന്നവയില്‍ ഫ്രീ സോഫ്റ്റ്വെയര്‍ അല്ലാത്തത് ഏത് ?
A) MySQL
B) GIMP
C) WINDOWS
D) Apache
ഉത്തരം: (C)
63. Indian IT Act-2000 നിയമങ്ങളില്‍ Cyber Terrorism ആയി ബന്ധപ്പെട്ട ശിക്ഷകള്‍ നിര്‍വചിക്കപ്പെട്ടിരിക്കുന്നത് ഏത് സെക്ഷനില്‍ ആണ് ?
A) 65
B) 66F
C) 67
D) 67A
ഉത്തരം: (B)
64. 2005 ലെ വിവരാവകാശ നിയമപ്രകാരം, വിവരാവകാശ കമ്മീഷനിലെ കേന്ദ്ര
അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള സമിതിയില്‍ ഉള്‍പ്പെടാത്തത്
ആരാണ് ?
A) പ്രധാനമന്ത്രി
B) ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ്
C) ലോകസഭാ സ്പീക്കര്‍
D) പ്രധാനമന്ത്രി നിര്‍ദ്ദേശിക്കാവുന്ന ഒരുകേന്ദ്ര ക്യാബിനറ്റ് മന്ത്രി
ഉത്തരം: (C)
65. ഉപഭോക്ത്യ നിയമത്തിലെ ജില്ലാ ഉപഭോക്ത്യ ഫോറവുമായി ബന്ധപ്പെട്ട് താഴെ
പറയുന്നവയില്‍ ശരിയായ ഉത്തരം ഏത് ?
A) ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിന് പ്രസിഡന്റും കൂടാതെ
കുറഞ്ഞത് മൂന്ന് അംഗങ്ങളും ഉണ്ടാകണം.
B) ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാരത്തിന്റെ പ്രസിഡന്റിനെ നിയമിക്കുന്നത്
രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ആണ്.
C) ജില്ലാ ഉപഭോക്ത്യ തര്‍ക്ക പരിഹാര ഫോറത്തിലെ അംഗങ്ങളെ നിയമിക്കുന്നതിന് ഫോറം പ്രസിഡന്റിന്റെ ശുപാര്‍ശ ആവശ്യമാണ്.
D) ഇവയില്‍ ഒന്നും ശരിയല്ല.
ഉത്തരം: (D)
66. സ്ത്രീകള്‍ക്ക് എതിരെയുള്ള ഗാര്‍ഹിക പീഡനത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നതിന് വേണ്ടിയുള്ള നിയമത്തില്‍ “പ്രൊട്ടക്ഷന്‍ ഓഫീസറെ" നിയമിക്കുന്നതിന് അധികാരപ്പെടുത്തിയിരിക്കുന്നത് ആരാണ് ?
A) സംസ്ഥാന സര്‍ക്കാര്‍
B) കേന്ദ്ര സര്‍ക്കാ൪
C) ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ഹൈക്കോടതി
D) ഇവരില്‍ ആരും അല്ല,
ഉത്തരം: (A)
67. 2007 ലെ മാതാപിതാക്കള്‍ക്കും മുതിര്‍ന്ന പൌരന്മാര്‍ക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട
ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ?
A) ട്രിബ്യൂണല്‍ രൂപീകരിക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്.
B) ട്രിബ്യൂണലിന്റെ അദ്ധ്യക്ഷന്‍ സബ്ഡിവിഷണല്‍ ഓഫീസര്‍ കുറയാത്ത പദവിയില്‍ ഉള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കണം.
C) മേല്‍പറഞ്ഞ ഉത്തരം “A. യും "B" യും ശരിയാണ്.
D) മേല്‍പറഞ്ഞ ഉത്തരം “A. യും “B' യും ശരിയല്ല.
ഉത്തരം: (C)
68. ദേശീയ വനിതാ കമ്മീഷന്‍ നിയമപ്രകാരം അതിന്റെ കമ്മീഷന്‍ രൂപീകരണവുമായി താഴെ പറയുന്നവയില്‍ ശരിയായ ഉത്തരം ഏതാണ് ?
A) കമ്മീഷന്‍ അദ്ധ്യക്ഷയെ നാമ നിര്‍ദ്ദേശം ചെയ്യേണ്ടത് കേന്ദ്ര ഗവണ്‍മെന്റാണ്.
B) കമ്മീഷന്‍ അംഗങ്ങളില്‍ പട്ടിക ജാതിയില്‍ നിന്നും പട്ടിക വര്‍ഗ്ഗത്തില്‍ നിന്നും
ഉള്ള ഓരോ അംഗങ്ങള്‍ ഉണ്ടായിരിക്കണം.
C) കമ്മീഷന്റെ അംഗങ്ങളുടെ കാലാവധി മൂന്ന് വര്‍ഷം ആയിരിക്കും.
D) മേല്‍പറഞ്ഞ മൂന്ന് ഉത്തരങ്ങളും ശരിയാണ്.
ഉത്തരം: (D)
69. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയില്‍ നിന്നും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
A) കമ്മീഷന്‍ അംഗങ്ങളായി തിരഞ്ഞെടുക്കുന്നവര്‍ക്ക് കാലാവധി വ്യത്യാസമില്ലാതെ 70 വയസ്സ് വരെ ആ പദവിയില്‍ തുടരാവുന്നതാണ്.
B) നിലവില്‍ കമ്മീഷന്റെ അദ്ധ്യക്ഷന്‍ 2021ല്‍ നിയമിതനായ ജസ്റ്റീസ് അരുണ്‍കുമാര്‍ മിശ്രയാണ്.
C) മേല്‍പറഞ്ഞവയില്‍ A യും “B' യും ശരിയല്ല.
൧) മേല്‍പറഞ്ഞവയില്‍ A യും “B' യും ശരിയാണ്.
ഉത്തരം: (B)
70. ലൈംഗികാതിക്രമങ്ങളില്‍ നിന്നും കുട്ടികള്‍ക്കുള്ള സംരക്ഷണം ലഭിക്കുന്നതിനുള്ള
നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകള്‍ ശ്രദ്ധിച്ച ശേഷം ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
(i) ഈ നിയമം അനുസരിച്ചു കുട്ടികള്‍ എന്ന് ഉള്ളതിന് ആണ്‍-പെണ്‍ വിത്യാസമില്ല.
(ii) പ്രായം സംബന്ധിച്ച് നിയമത്തില്‍ പറഞ്ഞിരിക്കുന്ന നിര്‍വ്വചന പ്രകാരം അത്
'16' വയസ്സില്‍ താഴെയായിരിക്കണം.
A) പ്രസ്താവനകളില്‍ (i) ഉം (ii) ഉം ശരിയാണ്
B) പ്രസ്താവനകളില്‍ (i) മാത്രം ശരിയാണ്
C) പ്രസ്താവനകളില്‍ (ii) മാത്രം ശരിയാണ്
D) പ്രസ്താവനകളില്‍ (i) ഉം (ii) ഉം ശരിയല്ല
ഉത്തരം: (B)
0 അഭിപ്രായങ്ങള്‍